Aksharathalukal

❤❤നിനക്കായ്‌ ❤❤ - 18

 

ഭാഗം 18

✍️ആര്യ നിധീഷ് 


തിരികെ നടന്നു പടികൾ ഇറങ്ങുമ്പോൾ ആ കാൽ ഇടറിയിരുന്നു കണ്ണുനീർ കാഴ്ചയെ മറച്ചപ്പോൾ അവൾ ഒരു തളർച്ചയോടെ ആ പടികളിലേക്ക് ഇരുന്നു..... നെഞ്ച് വിങ്ങിപൊട്ടുന്നു..... കണ്ട കാഴ്ച്ച കണ്ണിൽ കൂടുതൽ മിഴിവോടെ തെളിഞ്ഞു നിന്നു.....

ഹരിയേട്ടനെ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല സ്നേഹിച്ചിട്ടില്ല എന്തിന് ഒരു മനുഷ്യജീവി എന്ന് പോലും പരിഗണിച്ചിട്ടില്ല പിന്നെ എന്തിന് താൻ ഇത്രക്ക് വിഷമിക്കണം എന്താവകാശം ആണ് തനിക്ക് ഉള്ളത്.....


അവളുടെ മനസാക്ഷി അവളോട് തന്നെ ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു.....



ഇല്ല തനിക്ക് അവകാശം ഇല്ല.... വജ്ര ഏട്ടനെ സ്നേഹിക്കുന്നുണ്ട് വർഷങ്ങൾ ആയി....അത്‌ തനിക്കും അറിയാവുന്നതാണ് ആ സ്നേഹം ഹരിയേട്ടൻ മനസ്സിലാക്കി അവളെ തിരികെ സ്നേഹിക്കുന്നുണ്ട് അപ്പൊ ഇവിടെ താൻ ഒരു അധികപറ്റ് ആവാൻ പാടില്ല അവർ ജീവിക്കട്ടെ..... സന്തോഷത്തോടെ.....



അവൾ മനസ്സിൽ ഉറപ്പിച്ചു കണ്ണുകൾ അമർത്തി തുടച്ച് താഴേക്ക് ഇറങ്ങി......


രേവതി ഹാളിൽ വരുമ്പോൾ സിറ്റ്ഔട്ടിൽ ഇരിക്കുന്ന അമ്മുവിനെ ആണ് കാണുന്നത്.....



അമ്മു..... മോളെ... നീ ഇവിടെ ഇരിക്കുവാണോ.... വജ്രാ എവിടെ....



അവൾ മുറിയിൽ ഉണ്ട്.... ഞാൻ വിളിച്ചു വരാം എന്ന് പറഞ്ഞു.....


അവർ പതിയെ നടന്ന് അവളുടെ അടുത്തേക്ക് ചെന്ന് ആ മുടിയിഴകളിൽ മെല്ലെ തലോടി... ഒരാശ്വാസം എന്നോണം അവൾ ആ നെഞ്ചിലേക്ക് ചാഞ്ഞു....



എന്താ എന്റെ കുട്ടിക്ക് പറ്റിയെ ഒരുപാട് ദിവസം ആയി ഞാൻ ശ്രെദ്ധിക്കുന്നു ഒന്നും ശെരിക്ക് കഴിക്കുന്നില്ല ആരോടും മിണ്ടുന്നില്ല എപ്പോ നോക്കിയാലും ഒറ്റക്കിരുന്ന്‌ കരയുക... കൺതടത്തിലെ ഈ കറുപ്പ് കണ്ടാൽ അറിയാം ഉറങ്ങിയിട്ട് ദിവസങ്ങൾ ആയി എന്ന്.....



അന്ന് ആ ആക്‌സിഡന്റിൽ എന്നെ കൂടി അങ്ങ് വിളിക്കായിരുന്നില്ലേ ദൈവങ്ങൾക്ക് ആ മൂന്നുവയസ്സിലെ അങ്ങ് പോയിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ എനിക്ക് നീറേണ്ടി വരില്ലായിരുന്നു അല്ലെ രേവമ്മേ......


എന്തിനാ മോളെ നീ ഇപ്പൊ ഇങ്ങനെ ഒക്കെ പറയുന്നേ....


തോറ്റുപോയവളാണ് രേവമ്മേ ഞാൻ എല്ലാരീതിയിലും ദൈവം എന്നെ തോൽപിച്ചുകളഞ്ഞു അത്രമേൽ പാപം പേറിയ ജനനം ആവും അതാ എനിക്ക് മാത്രം ഇങ്ങനെ....

അത്രയും പറഞ്ഞ് നോവുള്ള ഒരു ചിരിയോടെ അവൾ മുറിയിലേക്ക് തിരികെ പോയി.....

കലങ്ങിയ കണ്ണുകളും അതിലേറെ നോവുന്ന മനസ്സുമായി നടന്നകലുന്നവളെ കാണെ ആ അമ്മയുടെ കണ്ണും നിറഞ്ഞിരുന്നു....
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️


വജ്രാ..... നീ എന്തിനാ അമ്മുവിനോട് അങ്ങനെ ഒക്കെ പറഞ്ഞെ ഇത് ഞങ്ങളുടെ റൂം ആണ് ഇവിടെ കയറി വരാൻ അവൾക്ക് അനുവാദം ചോദിക്കണ്ട ആവശ്യം ഇല്ല......


അവൾ എന്നെങ്കിലും ഹരിയേട്ടനെ സ്നേഹിച്ചിട്ടുണ്ടോ പിന്നെ എന്തിനാ ഇങ്ങനെ പട്ടിയെ പോലെ പിന്നാലെ നടക്കുന്നെ.....


അതിന് ഒറ്റ ഉത്തരമേ ഉള്ളു അവൾ എന്റെ പ്രാണൻ ആണ് എന്റെ പ്രണയം ആണ്....


ഈ ജന്മം മൊത്തം കാത്തിരുന്നാലും അവൾ ഹരിയേട്ടനെ സ്നേഹിക്കും എന്ന് എനിക്ക് തോന്നുന്നില്ല....


അലിവോടെ ഒരു നോട്ടം പോലും അവളിൽ നിന്ന് ഈ ജന്മം കിട്ടില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണ് ഞാൻ അവളെ കൂടെ കൂട്ടിയത്.... എന്നാൽ ഇന്ന് വീഴാൻ പോയ നിന്നെ ചേർത്തുപിടിച്ചു നിൽക്കുന്ന എന്നെ കണ്ട് ആ കണ്ണ് നിറഞ്ഞു..... ആ കണ്ണുനീർ സത്യം ആണെങ്കിൽ ഒരുനാൾ അവൾ എനിക്ക് സ്വന്തം ആകും.....


കാത്തിരുന്ന് ഉള്ള ജീവിതം നശിപ്പിച്ചോ എനിക്ക് ഈ വട്ട് ഒന്നും കേൾക്കണ്ട..... അവൾ പുച്ഛത്തോടെ പറഞ്ഞ് മുറിവിട്ടിറങ്ങി.....


സമ്മതിക്കില്ല ഹരിയേട്ടാ...... നിങ്ങൾ എനിക്കുള്ളതാ..... അമ്മുവിനെ നിങ്ങളിൽ നിന്നും അകറ്റാനുള്ള എന്റെ ആദ്യ നീക്കം ആണ് ഇപ്പൊ ഇവിടെ കഴിഞ്ഞത് അത്‌ ഏൽക്കുകയും ചെയ്തു..... അവൾ മനസ്സിൽ ചിന്തിച്ചുകൊണ്ട് വന്യമായി പുഞ്ചിരിച്ചു.....


വജ്രാ ഇറങ്ങി വരുമ്പോൾ അമ്മു റൂമിലേക്ക് വരികയായിരുന്നു അവൾ അമ്മുവിന്റെ മുന്നിൽ കേറി നിന്നു....


ഇപ്പൊ എങ്ങനെ ഉണ്ട് അമ്മു..... ഞാൻ പറഞ്ഞില്ലേ ഹരിയേട്ടൻ എന്റെ ആണെന്ന്.... ഇപ്പൊ നീ കണ്ടോ....


വജ്രാ നിന്നോട് തർക്കിക്കാനോ പോരുവിളിക്കാനോ എനിക്ക് താല്പര്യം ഇല്ല എനിക്ക് ഒന്ന് കിടക്കണം.....


ഇപ്പൊ നീ കിടന്നോ പക്ഷെ ഇനി അധികനാൾ നീ ആ റൂമിൽ തുടരില്ല...... നിന്റെ കഴുത്തിൽ കിടക്കുന്ന ഈ താലി അത്‌ കെട്ടിയ ആള് തന്നെ അഴിച്ചിമാറ്റും നീ നോക്കിക്കോ....


ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് പോയി ഒരു തലയണ എടുത്തു സോഫയിൽ കിടന്നു....


ബാൽകാണിയിൽ നിന്ന് ഹരി റൂമിൽ വരുമ്പോൾ അമ്മു സോഫയിൽ കിടക്കുന്നത് കണ്ട് അവൻ അവളുടെ അടുത്ത് ചെന്ന് ആ മുടിയിൽ വിരൽ ഓടിച്ചു...

ഒരു ഞെട്ടലോടെ അവൾ ആ കൈകൾ തട്ടി എറിഞ്ഞു ചാടിഎഴുനേറ്റു.....


തൊട്ട് പോകരുത് എന്നെ..... നിങ്ങൾ എന്നെ തൊടിന്നത് പോലും എനിക്ക് ഇപ്പൊ പേടിയാ ....


അമ്മു...... എന്താ നിനക്ക് പറ്റിയേ...... എന്തിനാ നീ എന്നെ പേടിക്കുന്നെ.... കുറെ ദിവസം ആയി ഞാൻ ഇത് ശ്രദിക്കുന്നു......


ഒന്നും മിണ്ടാതെ എഴുനേറ്റു വെളിയിലേക്ക് പോകാൻ തുനിഞ്ഞവളുടെ കൈയിൽ അവൻ പിടുത്തം ഇട്ടു......


നീ എങ്ങോട്ടാ ഈ പോകുന്നെ ഞാൻ ചോദിച്ചതിന് മറുപടി പറ.....


ഈ ചോദ്യം എന്നോട് അല്ല സ്വന്തം മനസാക്ഷിയോട് ചോദിക്ക് ചിലപ്പോൾ ഉത്തരം കിട്ടും..... അല്ലാതെ എന്നോട് കയർത്തിട്ട് കാര്യമില്ല ഒരുകാലത്തും അതിനുള്ള ഉത്തരം ഈ അമ്മുവിന്റെ നാവിൽ നിന്നും കേൾക്കില്ല.... ഞാൻ പറഞ്ഞിട്ട് ഹരിയേട്ടൻ അത്‌ അറിയണ്ട......


ശരി നീ പറയണ്ട.... പിന്നെ ഇപ്പൊ വജ്രാ.....


അവനെ പറയാൻ അനുവദിക്കാതെ അവൾ കൈ ഉയർത്തി തടഞ്ഞു.....


വേണ്ട വിശദീകരണം ഒന്നും ഞാൻ ചോദിച്ചില്ലലോ... ഇനി കേൾക്കാനും താല്പര്യം ഇല്ല.... വജ്രാക്ക് ഏട്ടനെ ഇഷ്ട്ടമാണ്.... അത്‌ തിരിച്ച് ഏട്ടനും ആവാം ഞാൻ ചോദ്യം ചെയ്യാൻ വരില്ല.... എനിക്ക് ഒന്ന് കിടക്കണം....


ഇനി അവളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാവുന്നത് കൊണ്ട് ഹരി മുറിവിട്ടിറങ്ങി......


➖️➖️➖️➖️➖️➖️➖️➖️➖️


ഫോൺ ബെൽ കേട്ട് വിഷ്ണു അതെടുത്തു ചെവിയോട് ചേർത്തു.....


ഹലോ സർ....


മ്മ് വിഷ്ണു ഇപ്പൊ എങ്ങനെ ഉണ്ട്.....


കയ്യിലും കാലിലും പ്ലാസ്റ്റർ ഉണ്ട്.... അതുകൂടെ എടുതാലേ എഴുന്നേറ്റ് നടക്കാൻ പറ്റു......


മ്മ്മ്..... നിന്റെ ആക്രാന്തം കൊണ്ടാണ് ഇങ്ങനെ ഒക്കെ ആയെ നല്ല ഒരു അവസരം ആയിരുന്നു..... ഒക്കെ കളഞ്ഞു കുളിച്ചില്ലേ....


അത്‌ സർ ഞാൻ ആ ഹരി കേറി വരും എന്ന് പ്രതീക്ഷിച്ചില്ല....... അവൻ ഒരു ഈർഷ്യയോടെ പറഞ്ഞു....


മ്മ്മ് എന്തായാലും ശെരിക്ക് കിട്ടിയില്ലേ??


അത്‌ സർ പറയല്ലേ സാറും ഒട്ടും മോശം അല്ലലോ എന്നേക്കാൾ മുൻപേ അവന്റെ കയ്യിൽനിന്നും വാങ്ങി കുട്ടിയത് മറന്നോ..... അവൻ ഒരു പുച്ഛത്തോടെ പറഞ്ഞു നിർത്തുമ്പോൾ അങ്ങേ തലയ്ക്കൽ ഫോൺ കട്ട്‌ ആയിരുന്നു......


ഒന്നും മറന്നിട്ടില്ല ഞാൻ ഇനി മറക്കുകയും ഇല്ല ആദ്യം ഇത്രേം നാൾ മോഹിച്ച സ്വത്തുക്കൾ ഒക്കെ എന്റേതാവണം പിന്നെ അവൾ അമ്മു അത് കഴിഞ്ഞാണ് ഹരി ഞാൻ നിനക്ക് കരുതിവെച്ച വിധി......


അവൻ ഒരു അട്ടഹാസത്തോടെ ബെഡിലേക്ക് മറിഞ്ഞു......


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️


രാത്രിയിൽ ഏറെ വൈകി ആണ് ഹരി വീട്ടിലേക്ക് വന്നത് അവൻ എത്തുമ്പോൾ സിറ്റ്ഔട്ടിൽ തന്നെ രേവതിയും വജ്രയും ശങ്കരാനും ഭാര്യയും ഒക്കെ ഉണ്ടായിരുന്നു..... ആ നേരത്ത് അവരെ അവിടെ കണ്ടപ്പോൾ ഉള്ളിൽ എന്തോ വല്ലാത്ത ഒരു ഭയം തോന്നി ഉമ്മറത്തേക്ക് ഓടി കയറുമ്പോൾ അവന്റെ കാലിന്റെ വേഗം ഇരട്ടിച്ചിരുന്നു...... അവനെ കണ്ടതും രേവതി അവനടുത്തേക്ക് പാഞ്ഞടുത്തു....


എന്താ അമ്മേ..... എന്താ ഉണ്ടായേ......


അവന്റെ ചോദ്യത്തിന് മറുപടി കൊടുത്തത് അവരുടെ കൈകൾ ആയിരുന്നു..... ഒരു നിമിഷം ആ അടിയിൽ അവൻ സ്ഥഭിച്ചു പോയി..... ജീവിതത്തിൽ ആദ്യമായി ആണ് അവൻ അമ്മയെ ഇങ്ങനെ കാണുന്നത്.....


അമ്മേ...... ഞാൻ... എന്ത്.... ചെയ്തിട്ട....

അവന്റെ സ്വരം ഇടറിയിരുന്നു....


ഫോണും ഓഫ്‌ ചെയ്ത് നീ എവിടെ ആയിരുന്നു ഈ നേരം വരെ.... എന്റെ കുട്ടി അവൾ പോയി..... ദേ.... ഇത് നിനക്ക് തരാൻ അവൾ എഴുതി വെച്ചതാ ഹരിയേട്ടന് എന്ന് കണ്ടകൊണ്ട് ഞാൻ വായിച്ചിട്ടില്ല.... ദാ ചെന്നു വായിച്ചു രസിക്ക് ആശ്വാസം ആക്കട്ടെ നിനക്ക്....


അമ്മേ.....


മിണ്ടരുത് ഹരി നീ.... ഞാൻ പറഞ്ഞത് അല്ലെ നോവിക്കരുത് അവളെ എന്ന് എന്റെ കുഞ്ഞ് ഇന്ന് സംസാരിച്ചത് ഒക്കെ മരണത്തെ പറ്റിയ..... എന്റെ കുട്ടി എന്തെങ്കിലും ബുദ്ദിമോശം കാണിച്ചാൽ..... പിന്നെ എനിക്ക് ഇങ്ങനെ ഒരു മോൻ ഇല്ല....

അത്രേം പറഞ്ഞവർ അകത്തേക്ക് കയറി പോയി.....


ചുറ്റും ഇരുട്ട് പടരുന്നപോലെ തോന്നി അവന്..... എന്റെ അമ്മു..... എത്ര പൊതിഞ്ഞു പിടിച്ചിട്ടും നീ എന്നിൽനിന്നും എന്തിനാ ഇങ്ങനെ അകന്നു പോകുന്നെ..... എനിക്ക് വേണ്ടി അല്ല നിനക്ക് വേണ്ടി ആണ് ഞാൻ നിന്നെ വിവാഹം ചെയ്തത് നിനക്ക് ഒരു അപകടം വരാതിരിക്കാൻ ആണ് കാവൽ നിന്നത് എന്നിട്ടും...... ഒക്കെ നിയായിട്ട് തന്നെ ഇല്ലാതാക്കുവാണോ..... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി നെഞ്ചു വിങ്ങിപോട്ടുന്നപോലെ..... ഇനി എങ്ങോട്ട് എവിടെ പോയി അന്വഷിക്കും.....



തുടരും........

 

 

❤❤നിനക്കായ്‌ 19❤❤

❤❤നിനക്കായ്‌ 19❤❤

4.8
4989

  ഭാഗം 19 ✍️ആര്യ നിധീഷ് തളർന്നു നിലത്തിരിക്കുന്നവന്റെ തോളിൽ ഒരു കൈകൾ അമർന്നതും പൊട്ടികരച്ചിലോടെ അവൻ ആ നെഞ്ചിലേക്ക് ചാഞ്ഞു..... എന്താ ശങ്കരഛാ ഉണ്ടായേ.... എനിക്ക് ഒന്നും മനസ്സിലാവുന്നില്ല അവൾ പോയത് ആരും കണ്ടില്ലേ...... ഒരു വിതുമ്പലോടെ അവൻ പറഞ്ഞുനിർത്തി...... മോനെ രേവതി അമ്പലത്തിൽ പോയതായിരുന്നു ഇവിടെ അമ്മുവും വജ്രയും മാത്രമേ ഉണ്ടായിരുന്നുള്ളു...... ആ കുട്ടി ഒന്ന് കിടന്നു മയങ്ങി പോയ സമയത്താ അമ്മു പോയത്..... മ്മ്..... ഞാൻ.... ഇപ്പൊ വരാം...... അവൻ കണ്ണുകൾ തുടച്ചു മുറിയിലേക്ക് നടന്നു അവിടെ ടേബിളിൽ ഇരുന്നു ആ കത്ത് തുറന്നു നോക്കി...... ഹരിയേട്ടാ...... ഒരിക്കലും ഞാൻ ഹരിയേ