Aksharathalukal

❤❤നിനക്കായ്‌ 19❤❤

 

ഭാഗം 19

✍️ആര്യ നിധീഷ്




തളർന്നു നിലത്തിരിക്കുന്നവന്റെ തോളിൽ ഒരു കൈകൾ അമർന്നതും പൊട്ടികരച്ചിലോടെ അവൻ ആ നെഞ്ചിലേക്ക് ചാഞ്ഞു.....


എന്താ ശങ്കരഛാ ഉണ്ടായേ.... എനിക്ക് ഒന്നും മനസ്സിലാവുന്നില്ല അവൾ പോയത് ആരും കണ്ടില്ലേ...... ഒരു വിതുമ്പലോടെ അവൻ പറഞ്ഞുനിർത്തി......



മോനെ രേവതി അമ്പലത്തിൽ പോയതായിരുന്നു ഇവിടെ അമ്മുവും വജ്രയും മാത്രമേ ഉണ്ടായിരുന്നുള്ളു...... ആ കുട്ടി ഒന്ന് കിടന്നു മയങ്ങി പോയ സമയത്താ അമ്മു പോയത്.....


മ്മ്..... ഞാൻ.... ഇപ്പൊ വരാം......


അവൻ കണ്ണുകൾ തുടച്ചു മുറിയിലേക്ക് നടന്നു അവിടെ ടേബിളിൽ ഇരുന്നു ആ കത്ത് തുറന്നു നോക്കി......


ഹരിയേട്ടാ......


ഒരിക്കലും ഞാൻ ഹരിയേട്ടനെ മനസ്സിലാക്കിയിട്ടില്ല..... ഹരിയേട്ടന്റെ ഭാഗം ഒന്ന് കേൾക്കാൻ പോലും ഞാൻ തയ്യാറായിട്ടില്ല.... ഹരിയേട്ടനോട് ഉള്ള പ്രതികാരം മാത്രം ആയിരുന്നു നമ്മുടെ വിവാഹം.... എന്നാൽ ഒക്കെ എന്റെ തെറ്റ്ധാരണ ആണെന്ന് അറിഞ്ഞപ്പോ വല്ലാതെ തകർന്നുപോയി ഞാൻ ഇനിയെങ്കിലും ഒക്കെ മറന്ന് ഏട്ടനെ സ്നേഹിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു എന്നാൽ ഏട്ടൻ എന്നിൽ നിന്നും അകന്നു നിൽക്കുമ്പോൾ ഒരുപാട് ഹാപ്പി ആണ് അത്കൊണ്ട് ഞാൻ പോകുവാ..... ഏട്ടന് ചേരുന്നത് വജ്രയേ ആണ്..... ആരോരും ഇല്ലാത്ത ഒരു അനാഥക്ക് വേണ്ടി നല്ല ഒരു ജീവിതം നശിപ്പിക്കരുത്..... ഞാൻ ഏട്ടനെ സ്നേഹിച്ചിട്ടില്ല....ആഗ്രഹിച്ചിട്ടില്ല.....എങ്കിലും ഈ താലി മാത്രം ഞാൻ തിരികെ തരില്ല അത്‌ എനിക്ക് വേണം..... അന്വഷിച്ചു വരരുത്.... എനിക്ക് ഇനി ഞാൻ മാത്രം മതി...... പോകുന്നു ആരോടും ഒരു പരാതിയും ഇല്ല എന്റെ രേവമ്മയെയും ഒരുപാട് നോവിച്ചു... അതിനൊക്കെ ഞാൻ ക്ഷമചോദിക്കുന്നു.....


അത്‌ വായിച്ചു നിർത്തുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു മനസ്സിൽ വല്ലാത്ത ശൂന്യത..... ഇത്രമേൽ അവളെ നോവിച്ചത് എന്തെന്ന് അവന് അപ്പോഴും അറിയില്ല.... അവൻ കണ്ണുകൾ അമർത്തി തുടച്ചു വജ്രയുടെ അടുത്തേക്ക് നടന്നു......

വജ്രാ......



റൂമിൽ ബെഡിൽ സന്തോഷത്താൽ മതിമറന്നുകിടക്കുന്നവൾ അവന്റെ ആ വിളിയിൽ ഒരു ഉൾകിടിലത്തോടെ ചാടി എഴുനേറ്റു....


എ.... എന്താ.. ഹരിയേട്ടാ.....


നീ അറിഞ്ഞില്ലേ അമ്മു പോയത്....


ഇല്ല... ഞാൻ ഉറക്കം ആയിരുന്നു......
അവളിലെ പരിഭ്രാമം അവനിൽ സംശയം ഇരട്ടിച്ചു.....


മ്മ്മ്..... നിനക്ക് എന്നേ ഇഷ്ടമാണോ???


ഹരിയേട്ടാ അത്‌.....


പറയടി.... ഇഷ്ടം ആണോ അല്ലയോ.... സെ യെസ് ഓർ നോ....

യെസ്.....


നീ അത്‌ അമ്മുവിനോട് പറഞ്ഞിരുന്നോ???
അവൻ വളരെ സൗമ്യമായി ചോദിച്ചു...


ഇ.... ല്ല...


അവൻ അവളുടെ കവിളിൽ കുതിപിടിച്ചു ചുവരോട് ചേർത്തു.....


കള്ളം പറയുന്നോടി.....@#₹%മോളെ.....


ഹരിയേട്ടാ..... ഞാൻ.....


മിണ്ടരുത് നീ ഇനി.... നീ കേൾക്കാൻ വേണ്ടി പറയുവാ മേലേടത്തെ ഹരികൃഷ്ണന്‌ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത്‌ ഞാൻ താലി കെട്ടിയ എന്റെ അമ്മു ആയിരിക്കും ഈ ലോകത്തിന്റെ ഏത് കോണിൽ ആയാലും എത്ര വർഷങ്ങൾ എടുത്താലും ഞാൻ അവളെ കണ്ടുപിടിക്കും അന്ന് അവൾ ഇവിടുന്ന് പോയതിന്റെ കാരണം പറയുമ്പോൾ അതിൽ വജ്ര എന്ന പേര് ഉണ്ടാവരുത്...... ഉണ്ടായാൽ..... നിനക്ക് അറിയാല്ലോ എന്നെ......


അത്രേം പറഞ്ഞവളെ പുറകിലേക്ക് തള്ളി അവൻ ആ മുറിവിട്ടിറങ്ങി......


ഹരി..... നമ്മുക്ക് ഒന്ന് പോലീസിൽ പരാതി കൊടുക്കാം..... നീ റെഡി ആയി വാ.....


മ്മ് ദേ വരുന്നു.....


താഴെ ചെല്ലുമ്പോൾ അവിടെ അപ്പു ഉണ്ടായിരുന്നു.....


എന്താടാ ഹരി എന്താ ഉണ്ടായേ..... അമ്മ വിളിച്ചു പറഞ്ഞു അപ്പഴാ ഞാൻ ഒക്കെ അറിഞ്ഞേ....


അറിയില്ലെടാ എനിക്ക് ഒന്നും അറിയില്ല.... ഞങ്ങൾ തമ്മിൽ ചെറിയ പ്രേശ്നങ്ങൾ ഉണ്ടായിരുന്നു അത്‌ നിനക്കും അറിയാവുന്നതല്ലേ എന്നാൽ ഇറങ്ങി പോകാൻ മാത്രം എന്താ ഉണ്ടായേ എന്ന് എനിക്ക് അറിയില്ലെടാ കുറച്ചു ദിവസം ആയി അവൾ എന്നോട് വല്ലാതെ അകൽച്ച കാട്ടിയിരുന്നു.... അത്‌ മാത്രമേ എനിക്ക് അറിയൂ....

അവൻ ഒരു പൊട്ടികരച്ചിലോടെ അപ്പുവിനെ കെട്ടിപിടിച്ചു.....


നീ വിഷമിക്കാതെ അവൾ എവിടെ പോകാനാ നമ്മുക്ക് അന്വഷിക്കാം.... നീ വാ.... അല്ലാ നീ അവളെ വിളിച്ചു നോക്കിയോ....


മ്മ് ഫോൺ കൊണ്ടുപോയിട്ടില്ല ഇവിടെ ഉണ്ട്....


നീ അത്‌ എടുത്തിട്ട് വാ....



ഹരി അകത്തേക്ക് പോയി ഫോൺ എടുത്ത് ഓൺ ചെയ്തു.... ഫോണിന്റെ സ്‌ക്രീനിൽ തെളിഞ്ഞ തന്റെ ഫോട്ടോ കണ്ട് ഒരു നിമിഷം അവന്റെ നെഞ്ച് വിങ്ങി..... എന്നിലേക്ക് അടുക്കാൻ തുടങ്ങിയപ്പോഴേക്കും എന്തിനാ നീ ഇങ്ങനെ ഓടി ഒളിച്ചേ..... ഒരിക്കലും സ്നേഹിച്ചില്ലെങ്കിലും കൺമുൻപിൽ ഉണ്ടായിരുന്നാൽ മതിയായിരുന്നു എനിക്ക്...... അവൻ സ്വയം മനസ്സിൽ ഓർത്ത് അതുമായി താഴേക്ക് ഇറങ്ങി.....


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️


മുംബൈ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ അവളെ കാത്ത് അതിരയും അവളുടെ ചേട്ടൻ കാശിനാഥനും ഉണ്ടായിരുന്നു.....


അമ്മുവിനെ കണ്ടതും ആതിര ഓടി വന്നവളെ കെട്ടിപിടിച്ചു..... അതുവിനെ കണ്ടപ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു....എന്നാൽ കാശിയുടെ കണ്ണുകളിൽ നഷ്ട്ടപെട്ടത് എന്തോ തിരിച്ചു കിട്ടിയ തിളക്കം ആയിരുന്നു......


ഹലോ രണ്ടും കൂടി കെട്ടിപിടിച്ചു ഇവിടെ നിൽക്കാൻ ആണോ പ്ലാൻ.... വന്നേ വീട്ടിൽ പോയിട്ട് ആവാം ബാക്കി സ്നേഹപ്രേകടനം....


ഒന്ന് പോ കാശിയേട്ട എത്ര നാളായി എന്റെ അമ്മുവിനെ കണ്ടിട്ട് എപ്പോഴും ഓഫീസ്സ് വർക്ക്‌ എന്ന് പറഞ്ഞു നടക്കുന്ന കാശിയേട്ടന് ഫ്രണ്ട്ഷിപ്പിന്റെ വില അറിയോ.....


ടി... ആതു നീ എന്റെ കയ്യിന്ന് വാങ്ങുവേ ഇത്രേം നേരം യാത്ര കഴിഞ്ഞു വന്നതാ അമ്മു അതിന് ഒന്ന് റെസ്റ്റ് എടുക്കണ്ടേ.... അതെങ്ങനെയാ ഒരു മത്തങ്ങാ തല ഉണ്ടെന്നല്ലാതെ ബുദ്ധിയും ഇല്ല ബോധവും ഇല്ല....


ബുദ്ധിയില്ലാത്തത് തന്റെ മാറ്റവൾക്ക്.....


ഓ ആയിക്കോട്ടെ...... അല്ല എന്റെ അമ്മുവേ താൻ എന്താ ഒന്നും മിണ്ടാത്തെ....


ഏയ് ഒന്നുമില്ല കാശിയേട്ട....


എന്റെ അമ്മു പ്രേശ്നങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ലെടോ ഒക്കെ ശെരിയാകും താൻ ഇങ്ങനെ വിഷമിക്കണ്ട.....


കാശിയേട്ടൻ..... ഇതൊക്കെ....



എങ്ങനെ അറിഞ്ഞു എന്നല്ലേ.... അമ്മു ആതുവിനെ വിളിച്ചാ അന്ന് തന്നെ അവൾ ഒക്കെ എന്നോട് പറഞ്ഞിരുന്നു.... അതൊക്കെ വിടടോ തനിക്കിനി ഞങ്ങൾ ഉണ്ട് താൻ വിഷമിക്കാതെ......

ആതു അവളെയും വിളിച്ചു വന്ന് കേറ്.....


കാശി അതും പറഞ്ഞു ഒരു ചെറിയ പുഞ്ചിരിയോടെ കാറിലേക്ക് കയറി....


 യാത്രയിൽ ഉടനീളം ആതു വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു എന്നാൽ അമ്മുവിൽ മൗനം മാത്രമായിരുന്നു....

 കാശിയുടെ കണ്ണുകൾ മിററിൽ കാണുന്ന അമ്മുവിന്റെ പ്രതിഭിംബംതിൽ പതിഞ്ഞിരുന്നു അറിയാതെ ആ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു .....അവന്റെ മനസ്സിൽ ഒരിക്കൽ നഷ്ടപെട്ട ആ പഴയ സ്വപ്നങ്ങൾക്ക് ചിറക്ക് മുളക്കുകയായിരുന്നു....അവൻ നോക്കി കാണുകയായിരുന്നു തന്റെ പ്രണയത്തെ....


തുടരും........


കാശിയെ ഇഷ്ട്ടമാകുന്നുണ്ടോ അമ്മുവിനെ കാശ്ശിക്ക് കൊടുത്തേക്കട്ടെ.....


 

 

❤❤നിനക്കായ്‌ ❤❤ - 20

❤❤നിനക്കായ്‌ ❤❤ - 20

4.6
5142

  ഭാഗം 20 ✍️ആര്യ നിധീഷ്  പോലീസ് സ്റ്റേഷണിൽ നിൽക്കുമ്പോൾ പലരുടെയും നോട്ടവും അമ്മുവിനെ കുറിച്ചുള്ള സംസാരവും ഹരിയെ വല്ലാതെ നോവോച്ചിരുന്നു അവൻ ഉള്ളിലെ സങ്കർഷം മറച്ച് അവിടെ ബെഞ്ചിൽ ഇരുന്നു..... അതേ.... നിങ്ങളോട് അകത്തേക്ക് ചെല്ലാൻ സർ പറഞ്ഞു.... ഒരു കോൺസ്റ്റബിൾ വന്ന് അവരെ അകത്തേക്ക് കൂട്ടികൊണ്ട് പോയി..... ആ ഇരിക്ക് എന്താ പ്രശ്നം..... സർ... എന്റെ വൈഫ് മിസ്സിംഗ്‌ ആണ്..... എപ്പോഴാ കാണാതായെ ..... വൈകുന്നേരം..... എന്നിട്ട് ഇപ്പോഴാണോ ഇൻഫോം ചെയ്യുന്നേ... അത്‌ ഞാൻ എത്തിയപ്പോൾ ഇത്തിരി വൈകി.... നിങ്ങൾ തമ്മിൽ വഴക്ക് എന്തെങ്കിലും ഉണ്ടായിരുന്നോ...... മ്മ്മ്..... അവൻ ഒന