Aksharathalukal

❤❤നിനക്കായ്‌ ❤❤ - 22

 

ഭാഗം 22


✍️ആര്യ നിധീഷ് 


കഴിച്ചെഴുനേറ്റ് ബാൽകാണിയിൽ ചെന്നവൾ താഴെ പൂന്തോട്ടത്തിലേക്കും അതിന് നാടുകായി ഉള്ള ആമ്പൽകുളത്തിലേക്കും കണ്ണുനട്ടിരുന്നു.....വെള്ളാമ്പാലുകൾക്കിടയിൽ തെളിഞ്ഞു നിൽക്കുന്ന ചന്ദ്രഭിമ്പത്തിൽ അവൾ കാണുക ആയിരുന്നു ആ പഴയ അമ്മുവിനെ....


ഏതു പാതിരാവിലും ആമ്പൽപ്പൂക്കൾക്ക് വേണ്ടി വാശിപിടിക്കുമ്പോൾ ഒരു ചെറു പുഞ്ചിരിയോടെ തനിക്ക് വേണ്ടി അത്‌ കൊണ്ടുവരുന്നവനെ....


അത് വാങ്ങി നാസികയിലേക്ക് ചേർത്തുവെച്ച് ആ സുകന്ധം നോക്കരുമ്പോൾ ഒരു വല്ലാത്ത ആനന്ദം ആയിരുന്നു അവൾക്ക്.... ഇന്നും ആ സുഗന്ധം തനിക്ക് ഒരു ലഹരി ആണ് എന്നാൽ അത്‌ തനിക്ക് നേടി തന്നെയാൾ മാത്രം ഒരു ചോദ്യചിന്നമായി അവശേഷിക്കുന്നു.....

 ഓർമ്മകളിൽ നിന്ന് തിരികെ വരുമ്പോൾ ഉള്ളു പൊള്ളുന്നുണ്ടായിരുന്നു കൺകോണിൽ ഒളിച്ച ഒരിറ്റ് കണ്ണുനീർ കവിൾതടത്തിൽ തഴുകി കടന്നുപോയി..... തോളിൽ അമർന്ന കൈകളുടെ തണുപ്പിൽ മുഖം തിരിച്ചു നോക്കുമ്പോൾ ചിരിയോടെ നിൽക്കുന്ന അതുവിനെ ആണ് കണ്ടത്.....


തളർച്ചയോടെ അവൾക്ക് ഒരു ചിരി സമ്മാനിച്ച് എങ്ങോട്ടോ ദൃഷ്ടി പായിച്ചു.... അതേ ഇരിപ്പ് തുടർന്നു.....


അമ്മു...... എന്തിനാടി ഇങ്ങനെ സ്വയം നീറുന്നെ....


അമ്മു അങ്ങനെ ആണ് അതു നല്ലതൊന്നും അനുഭവിക്കാൻ ഭാഗ്യം ഇല്ലാത്തവൾ.... മുൻജന്മ പാപം അല്ലാതെ എന്ത് പറയാൻ.....


ടി... ഞാൻ എങ്ങനെയാ നിന്നെ പറഞ്ഞു മനസ്സിലാക്കുന്നെ നീ ഇവിടെ ഇല്ല എന്ന് കേട്ടപ്പോൾ ആ ഉള്ളം വിങ്ങിയത് ആ സംസാരത്തിൽ നിന്ന് അറിയാമായിരുന്നു..... പാവം അല്ലേടി ഹരി ഇനിയും ഇങ്ങനെ നോവിക്കണോ.... നിനക്ക് ഇഷ്ടം ഇല്ലെങ്കിൽ നീ പോവണ്ട പക്ഷെ ഇവിടെ ഉണ്ടെന്ന് എങ്കിലും പറഞ്ഞൂടെ......


വേണ്ട അതു..... വിഷ്ണു പറഞ്ഞ വാക്കുകൾ ഇന്നും എന്റെ കാതിൽ ഉണ്ട് എന്നെ തേടി ആരോ എന്റെ പിന്നാലെ ഉണ്ട് എന്റെ ശ്രീയേട്ടന്റെ മരണവും അതും ആയി എന്തോക്കയോ ബന്ധം ഉണ്ട് ഞാൻ കൂടെ നിന്നാൽ ഹരിയേട്ടന് അത്‌ ആമ്പത്താണ്....


എന്ന് കരുതി ഇത്രക്ക് വേണോ....


വേണം.... ഹരിയേട്ടന്റ നല്ല ജീവിതം അതാണ്‌ അമ്മുവിന്റെ സന്തോഷം.... കുഞ്ഞുനാൾ മുതൽ എനിക്ക് വേണ്ടി ആണ് ഹരിയേട്ടൻ തല്ല് കൂടിയതൊക്കെ എന്നെ നോവിച്ചവർ എന്റെ കണ്ണ് നനയിച്ചവർ ഒക്കെ ആയിരുന്നു ഏട്ടന്റെ ശത്രുക്കൾ.... അങ്ങനെ ആണ് മേലേടതെ ഹരികൃഷ്ണൻ തെമ്മാടി ആയത്.... തന്തോന്നി ആയത് ഞാൻ അവിടെ നിന്നാൽ വീണ്ടും ആ വിശേഷണങ്ങൾ കൂടുകയേ ഉള്ളു.....


ഇനി ഒക്കെ നിന്റെ ഇഷ്ടം.... ഞാൻ ഒന്നും പറയുന്നില്ല.... നീ വന്ന് കിടക്ക് സമയം ഒരുപാട് ആയി..... വെള്ളം ജഗിൽ വെച്ചിട്ടുണ്ട് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം....


മ്മ്..... അവൾ ഒന്ന് മൂളി വീണ്ടും പുറം കാഴ്ചകളിലേക്ക് മിഴികൾ ഊനി....


മുറിയുടെ വാതലിനടുത്ത് ഈ സംഭാഷണം കേട്ടാ കാശിയുടെ കണ്ണുകൾ ഒരു നിമിഷം നിറഞ്ഞു.....


ഇത്രമേൽ നിന്നിൽ ഹരി ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല അമ്മു അവന് വേണ്ടി ജനിച്ചതാണ് നീ....ആരും പറഞ്ഞില്ലെങ്കിലും അവൻ നിന്നെ തേടി വരുക തന്നെ ചെയ്യും..... ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അന്ന് നീ എനിക് മാത്രമായി പിറക്കണം.....


ഇടറുന്ന ചുവടുകളോടെ നടന്നകലുന്നവനെ ഒരു ചെറു നോവോടെ നോക്കി നിന്ന് അതു റൂമിലേക്ക് നടന്നു.....


➖️➖️➖️➖️➖️➖️➖️➖️➖️



ഒന്ന് ഉറങ്ങാൻ വേണ്ടി ആണ് മദ്യത്തിൽ അഭയം തേടിയത് എന്നിട്ടും കൂടുതൽ മിഴിവോടെ അവൾ കണ്ണിലും ഉള്ളിലും നിറഞ്ഞു നിൽക്കുന്നു..... കണ്ണുകൾ ഇറുക്കെ അടച്ചവൻ ബെഡിലേക്ക് മറിഞ്ഞു.... പറ്റുന്നില്ല മദ്യത്തിന്റെ ലഹരിയിൽ പോലും ഒന്നും മറക്കാൻ പറ്റുന്നില്ല.... കുറെ നേരം തിരിഞ്ഞു മറിഞ്ഞും കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.....


നെറ്റിയിൽ തണുപ്പ് അനുഭവപ്പെട്ടപ്പോൾ ആണ് അവൻ പ്രയാസപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നത്.... മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്ന അമ്മയെ കണ്ടവൻ പിടഞ്ഞെഴുനേറ്റു.....


എന്റെ കുട്ടിക്ക് ഒരുപാട് നൊന്തോ??? തല്ലിയ കവിളിൽ തലോടി കൊണ്ടവർ വിതുമ്പി....


ഇല്ല അമ്മേ.... അതിനേക്കാൾ നോവാണ് ഇപ്പൊ ഈ നെഞ്ചിൽ ഉള്ളത്.... എന്റെ അമ്മു അവൾ എന്തിനാ അമ്മേ എന്നെ വിട്ട് പോയെ....


അവൾ എവിടെയും പോവില്ല എന്റെ കുട്ടിയുടെ സ്നേഹം സത്യം ആണെങ്കിൽ ദൈവം അവളെ നിന്റെ മുന്നിൽ തന്നെ കൊണ്ട് വരും.... നീയും കൂടി ഇങ്ങനെ ഇരുന്നാൽ അമ്മ തളർന്നു പോകുമട..... വാ വന്ന് വല്ലതും കഴിക്ക്....


എനിക്ക് വേണ്ട അമ്മേ വിശപ്പില്ല.....


എങ്കി ഞാനും കഴിക്കില്ല...


എന്നെ നിർബന്ധിക്കല്ലേ അമ്മേ അവിടെ വന്ന് ഇരുന്നാലും ഒരു വറ്റ് പോലും ഇറങ്ങില്ല എനിക്ക്


എന്റെ ഹരി നീ കൂടെ ഇങ്ങനെ തുടങ്ങല്ലേ.... എനിക്ക് വയ്യട ഇങ്ങനെ നിന്നെ കാണാൻ.... ഒരു വശത്ത് എന്റെ അമ്മുമോള് എവിടെയാ എന്ന് പോലും അറിയാത്ത വിഷമം മറുവശത്ത് നീ ഇങ്ങനെ....

ആ അമ്മ വിതുമ്പിക്കൊണ്ട് കാട്ടിലിലേക്ക് ഇരുന്നു.....


ഹരി എഴുനേറ്റ് അവരെ ചേർത്ത് പിടിച്ചു.....


കരയല്ലേ അമ്മേ ഈ കണ്ണീര് കൂടി കാണാൻ വയ്യ എനിക്ക്... എല്ലാരും പറയും മേലേടതെ ഹരികൃഷ്ണൻ അസുരൻ ആ ഇരട്ടചങ്കൻ ആണെന്നൊക്കെ പക്ഷെ... ന്റെ പെണ്ണിനെ ചേർത്ത് പിടിക്കാൻ ഈ കൈകൾക്ക് കരുതില്ലാതെ പോയല്ലോ എന്നോർക്കുമ്പോൾ പുച്ഛം തോന്നുന്നു എനിക്ക് എന്നോട് തന്നെ 

തലകുമ്പിട്ട് ഇരിക്കുന്നവന്റെ മുടിയിലൂടെ അവർ വിരൽ ഓടിച്ചു..... 


നീ ഇങ്ങനെ തളർന്നിരിക്കണ്ട നേരം അല്ല ഇത്... നിനക്ക് നിന്റെ അമ്മുവിനെ കണ്ടുപിടിക്കണ്ടേ... അപ്പൊ ഇങ്ങനെ ഇരുന്നാൽ അതിനു പറ്റുമോ... ഈ ഭൂമിയുടെ ഏത് കോണിൽ ആണെങ്കിലും കണ്ട് പിടിക്കണം... ചെല്ല് ചെന്ന് ഫ്രഷ് ആവ്.... 


അവൻ ഒന്ന് മൂളി ടവൽ എടുത്ത് ബാത്‌റൂമിലേക്ക് നടന്നു..... 


, ➖️➖️➖️➖️➖️➖️➖️➖️➖️➖️


ദേവ്.. അമ്മുവിനെ കിട്ടിയിട്ടും നമ്മുക്ക് ഒരു പ്രേയോജനവും ഇല്ല ആ ശ്രീ അത്ര വലിയ പണിയ നമുക്ക് തന്നെ.... 


താൻ എന്താണെന്ന് വെച്ചാൽ ഒന്ന് തെളിച്ചു പറ.... 
ദേവ് ലാപ്പിൽ നിന്ന് മുഖം ഉയർത്തി അഡ്വക്കേറ്റിനെ നോക്കി.... 


ദേവ് ശ്രീയുടെ മരണശേഷം സ്വത്തുക്കൾ മുഴുവൻ അമ്മുവിന് അവകാശപെട്ടതാണ് എന്നാൽ അത് അവൾക്ക് കൈമാറ്റം ചെയ്യാൻ അവകാശം ഇല്ല..... 


അപ്പൊ അവൾ ഒപ്പിട്ട് തന്നാലും ഒന്നും നമുക്ക് കിട്ടില്ല എന്ന്.... അവളെ ആങ്ങു തീർതാലോ?? 


മണ്ടത്തരം പറയല്ലേ ദേവ് അപ്പൊ ഒക്കെ ഹരിയുടെ കയ്യിൽ ആവും നിയമപരമായി അവൾ അവന്റെ ഭാര്യ ആണ്.... 


അപ്പൊ താൻ എന്താ പറഞ്ഞു വരുന്നത്.... 


ഇതിന് ഇപ്പൊ ഞാൻ നോക്കിട്ട് ഒരു പോംവഴിയും ലീഗലീ ഇല്ല... ഇവിടെ ഇപ്പൊ അമ്മുവിനും അവളുടെ ഭർത്താവിനും അവർക്ക് ഉണ്ടാവുന്ന കുട്ടികൾക്കും മാത്രം ആണ് അവകാശം ഈ അവകാശികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒക്കെ കാരുണ്യ ട്രസ്റ്റ്‌ ഇൻ ചെന്ന് ചേരും...... 


ഓ അപ്പൊ ഒക്കെ കരുതികൂട്ടി തന്നെ ആണ് ശ്രീ എന്നെ വെല്ലു വിളിച്ചത്... ശ്രീ നീ അല്ല ഈ ഞാൻ എനിക്ക് അറിയാം ഇനി എങ്ങനെ ഒക്കെ സ്വന്തം ആക്കണം എന്ന്..... 


അവൻ മനസ്സിൽ പറഞ്ഞു ഗൂഢമായി ചിരിച്ചു.... 


തുടരും....... 
 

 

❤❤നിനക്കായ്‌ ❤❤ - 23

❤❤നിനക്കായ്‌ ❤❤ - 23

4.8
4899

  ഭാഗം 23 ✍️ ആര്യ നിധീഷ് അതു പോയിട്ടും പിന്നെയും കുറച്ചു നേരം അവൾ അതേ ഇരിപ്പ് തുടർന്നു..... വീശിയടിക്കുന്ന തണുത്ത കാറ്റിൽ പല്ലുകൾ വിറച്ചു തുടങ്ങിയപ്പോൾ കൈകൾ കൂട്ടി തുരുമ്മി അവൾ റൂമിലേക്ക് നടന്നു..... ബാൽകാണി ഡോർ അടച്ച് ബെഡിലേക്ക് കിടക്കുമ്പോഴു മനസ്സിൽ പേരറിയാത്ത എന്തോക്കയോ വികാരങ്ങൾ നിറഞ്ഞു..... കണ്ണുകൾ മെല്ലെ അടച്ച് നെറ്റിക്ക് കുറുകെ കൈകൾ ചേർത്തു കിടന്നു.......മനസ്സ് ആസ്വസ്ഥം ആയതിനാൽ വളരെ വൈകിയാണ് ഒന്ന് ഉറങ്ങിയത്...... അതുവിന്റെ വിളിയിൽ ആണ് കണ്ണികൾ തുറന്നത്....... എന്റെ അമ്മു ഇത് എന്ത് ഉറക്കമാ....നി എഴുനേറ്റ് റെഡി ആയി ഫുഡ്‌ ഒക്കെ കഴിച്ചേ....ഞാൻ കോളേജിൽ പോ