Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 12

Hello All,
 
I am back. Thanks for understanding my situation and allowing me to take a small break. Trust everyone enjoyed and celebrated Vishu and Easter well. Now let us continue our journey with Parvarna.
 
Love and Regards,
 
Floyo
 
നിരഞ്ജൻറെ സ്വന്തം പാറു  Chapter 12
 
“ഡ്രൈവറും ആ പെൺ കൊച്ചും വാക്കുതർക്കം നടക്കുകയായിരുന്നു.”
 
“അല്പസമയത്തിനു ശേഷം ഞാൻ കാറിൻറെ വിൻഡോ ഗ്ലാസ് താഴെയാക്കി ഡ്രൈവറോട് പറഞ്ഞു.”
 
“അവളെ വേഗം സെറ്റിൽ ചെയ്യാനും, എന്താ വേണ്ടതെന്നു വച്ചാൽ കൊടുക്കാനും.”
 
“അപ്പോഴാണ് അവൾ എന്നെ കാണുന്നത് തന്നെ.”
 
“ആ നിമിഷം വരെ ഞാൻ കണ്ടിട്ടുള്ള പെണ്ണുങ്ങളുടെ കണ്ണിൽ കാണാത്ത ഒന്നാണ് ഞാൻ അവളുടെ കണ്ണുകളിൽ കണ്ടത്.”
 
“നിറയെ പുച്ഛത്തോടെയാണ് അവൾ എന്നെ നോക്കിയത്.”
 
“സാധാരണ എന്നെ നോക്കുന്നവരുടെ കണ്ണുകളിൽ ഒന്നുകിൽ പേടി, അല്ലെങ്കിൽ എന്നെ സെഡ്യൂസ് ചെയ്യുന്ന പോലെ, അല്ലെങ്കിൽ ദയക്കായി യാചിക്കുന്ന ലുക്ക് ആണ് നോർമലി കണ്ടിട്ടുള്ളത്.”
 
“എന്നാൽ നിറയെ പുച്ഛത്തോടെ എന്നെ നോക്കുന്ന അവളെ കണ്ട എനിക്ക് വല്ലാത്ത ദേഷ്യവും വാശിയും വന്നു. വാശി കേറി ഞാൻ പുറത്തിറങ്ങാൻ തുടങ്ങും മുൻപ് അവളുടെ ഒടുക്കത്തെ ഡയലോഗും വന്നു.”
 
“തമ്പുരാൻ പിന്നിലുണ്ടായിരുന്നുവോ? എനിക്ക് വേണ്ടത് തരാൻ ഒന്നും തനിക്കോ തൻറെ ഈ ഡ്രൈവർക്കോ ഒന്നും പറ്റില്ല. സെറ്റിൽ ചെയ്യാൻ വന്നിരിക്കുന്നു...”
 
“എന്നെ നോക്കി അത്രയും പറഞ്ഞ ശേഷം അവൾ എന്നെ ഇഗ്നോർ ചെയ്തു.”
 
പിന്നെയും ഡ്രൈവറോട് സംസാരിക്കാൻ തുടങ്ങി.
 
“എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അവളുടെ ആ അവഗണന.”
 
“ഈ റോഡ് എല്ലാവർക്കും സഞ്ചരിക്കാൻ ഉള്ളതാണ്. ഡ്രൈവ് ചെയ്യുമ്പോൾ അത് ഓർത്തിരിക്കണം.”
 
എന്നൊക്കെ അവൾ ഡ്രൈവറോട് തിരിഞ്ഞു നിന്നു സംസാരിക്കുകയായിരുന്നു.
 
ഞാൻ ഡോർ തുറന്നു പുറത്തിറങ്ങി.
അവൾ എന്നെ ഒട്ടും മൈൻഡ് ചെയ്തില്ല.
അവളെ അങ്ങനെ വെറുതെ വിടാൻ ഞാൻ തയ്യാറല്ലായിരുന്നു.
 
അതുകൊണ്ട് ഞാൻ അവളെ വിളിച്ചു.
 
“ഡീ...”
 
“ എന്നെ ഞെട്ടിച്ചു കൊണ്ട് പെട്ടെന്നു തന്നെ അവൾ എനിക്ക് മറുപടിയും തന്നു.”
 
“എന്താടോ?”
 
“അത് കലക്കി... “
 
പെട്ടെന്ന് ഗിരി പറഞ്ഞു.
 
എന്നാൽ നിരഞ്ജൻറെ ഒരു നോട്ടം കൊണ്ട് തന്നെ അവൻ പെട്ടെന്ന് വായ അടച്ചു പിടിച്ചു.
അവൻ തുടർന്നു.
 
“ഞാനവളെ ഒരു അത്ഭുത ജീവിയെ കാണും പോലെയാണ് നോക്കിയത്.”
 
തൻറെ നോട്ടം കൊണ്ട് ഡ്രൈവർ പറഞ്ഞു.
 
“സാർ അകത്തോട്ട് ഇരുന്നോളൂ. ഞാൻ ശരിയാക്കി കൊള്ളാം.”
 
എന്നാൽ എൻറെ ഒരു നോട്ടം കൊണ്ടുതന്നെ അയാൾ ഒന്നും പറയാതെ മാറി നിന്നു.
ആ സമയം അവളുടെ അടുത്ത ഡയലോഗും വന്നു.
 
“എടി, എന്നൊക്കെ താൻ ആരെ വേണമെങ്കിലും വിളിച്ചോ... എന്നെ ഒഴിച്ച്. അതൊക്കെ തൻറെ കാര്യം.”
 
അവളുടെ ഒന്നിനെയും പേടിയില്ലാത്തതും, പുച്ചത്തിലുള്ള സംസാരവും കണ്ട എനിക്ക് എന്നെ തന്നെ പിടിച്ചാൽ കിട്ടാതെ ആയിപ്പോയി.
 
“കുറച്ച് ചളി നിൻറെ ശരീരത്തിൽ വീണതിന് ആണോ ഈ പ്രസംഗം മുഴുവൻ നീ നടത്തിയത്. ചെളി കഴുകിയാൽ പോകും. മഴക്കാലത്ത് റോഡിലൂടെ നടക്കുമ്പോൾ ഇത് സർവ്വ സാധാരണം അല്ലേ?”
 
എന്ന എൻറെ ചോദ്യം അവളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. അപ്പോഴേക്കും ദാ വരുന്നു അടുത്തത് ഡയലോഗ്.
 
“ചെളി കഴുകിയാൽ പോകും അല്ലേ? എന്നാൽ താനും കഴുകി കളയു”
 
എന്നു പറഞ്ഞതും അവൾ എന്നെ (hug)ഹജ്ജ് ചെയ്തു. 
അവളുടെ മേൽ ഉള്ള മുഴുവൻ ചെളിയും എൻറെ മേലും ആക്കി. പിന്നെ അവൾ പെട്ടെന്ന് അകന്നു മാറി, ഒന്നും സംഭവിക്കാത്ത പോലെ തിരിഞ്ഞു നടന്നു.
 
അവളുടെ ആ പ്രവർത്തി തനിക്ക് ഒരു ഇലക്ട്രിക് ഷോക്ക് അടിച്ച പോലെയാണ് തോന്നിയത്. 
 
ഒരു വല്ലാത്ത ഫീലിംഗ്, ജീവിതത്തിൽ ഇന്നേവരെ എനിക്ക് അനുഭവിക്കാത്ത ഒരു ഫീലിംഗ് ആയിരുന്നു അത്. 
 
എന്നാൽ അവൾ എന്നെ വിട്ടു പോകുമ്പോൾ എനിക്കെന്തോ വല്ലാതെ തോന്നി. 
 
എൻറെ എന്തോ നഷ്ടപ്പെടുന്നത് പോലെ, എനിക്ക് ഒരിക്കലും പരിചയമില്ലാത്ത ഒരു ഫീലിംഗ്. 
 
പിന്നെ ഒന്നും ചിന്തിച്ചില്ല, മുൻപോട്ടു നടക്കുന്ന അവളെ വേഗം കയറിപ്പിടിച്ചു. 
 
അത് കണ്ട് അവൾ പറഞ്ഞു.
 
“താൻ എന്തിനാ എന്നെ കയറി പിടിക്കുന്നത്? തൻറെ മേൽ പറ്റിയ ചളി വേഗം പോയി കഴുകി കളയടോ. അല്ലാതെ എൻറെ പിന്നാലെ വരാതെ.”
 
എന്നാൽ ഞാൻ അവളോട് ഒന്നും പറയാതെ അവളെ നോക്കി നിൽക്കുകയായിരുന്നു.
 
 കുറച്ചു സമയം ഞാൻ അങ്ങനെ തന്നെ നിന്നു പോയി. പിന്നെ ഒന്നും നോക്കിയില്ല,
 
 അവളെ പെറുക്കി എടുത്ത് കാറിലേക്ക് നടന്നു.
അവൾ കുതറാൻ തുടങ്ങി.
 
“താൻ എന്താടോ ഈ കാണിക്കുന്നത്? എന്നെ താഴെ നിർത്തടോ.”
 
അതും പറഞ്ഞ് അവൾ എൻറെ പുറത്ത് അടിക്കാൻ തുടങ്ങി. ഞാൻ അതൊന്നും കാര്യമാക്കാതെ അവളെ കാറിൻറെ ഡോർ തുറന്ന് back സീറ്റിലേക്ക് എറിഞ്ഞു. 
 
കൂടെ ഞാനും കയറി. ഡ്രൈവറോട് ഹോട്ടലിൽ പോകാൻ പറഞ്ഞു.
 
അതുകേട്ട് അവൾ ബഹളം വെക്കാൻ തുടങ്ങി. ഞാൻ അവളെ ചേർത്തു പിടിച്ച് ചെവിയിൽ പറഞ്ഞു.
 
“ഒന്നടങ്ങടി... നമ്മൾ ഇപ്പോൾ ഒരു ഹോട്ടലിൽ പോയി ഈ അഴുക്ക് ഒക്കെ കളഞ്ഞു.... “
 
എന്നാൽ ഞാൻ പറഞ്ഞു തീരും മുൻപേ അവൾ പറഞ്ഞു.
 
“താൻ എവിടെ വേണേലും പോടോ… എനിക്ക് വീട്ടിൽ പോണം... എന്തിനാ എന്നെ കാറിൽ കയറിയത്? താനെന്താ ഗുണ്ടയാണോ? ഡ്രൈവർ വണ്ടി നിർത്തികെ... എനിക്ക് ഇറങ്ങണം.”
 
അവളെ ഒന്ന് പേടിപ്പിക്കാൻ വേണ്ടിയാണ് ഞാൻ കാറിൽ കയറ്റിയത്. എന്നാൽ അവൾ കാറിൽ നിന്നും ഇറങ്ങാൻ പോയപ്പോൾ എനിക്ക് സഹിച്ചില്ല. 
 
ഞാൻ അവളെ വട്ടം പിടിച്ചു. അവളെ ചേർത്തു പിടിച്ച് ചെവിയിൽ പറഞ്ഞു.
 
“നിന്നെ ഒന്ന് പേടിക്കണം എന്നേ കരുതിയിരുന്നുള്ളൂ, പക്ഷേ ഇപ്പോൾ ഞാൻ എൻറെ തീരുമാനം അങ്ങ് മാറ്റി.”
 
ഞാൻ എന്തൊക്കെയാണ് പറയുന്നത് എന്നൊന്നും മനസ്സിലാവാതെ അവൾ എന്നേ തുറിച്ചു നോക്കി.
 
ആ സമയം ഞാൻ കാറിൻറെ സൈഡിൽ നിന്നും ക്ലോറോഫോം പുറത്തെടുക്കുന്നത് അവൾ കണ്ടു. അത് പെട്ടെന്ന് തന്നെ ഞാൻ അവളെ മണപ്പിച്ചു.
 
എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനു മുമ്പ് തന്നെ അവളുടെ കണ്ണുകൾ അടയുന്നത് അവളറിഞ്ഞു.
 
 സാവധാനം അവൾ എൻറെ ഈ നെഞ്ചിലേക്ക് തന്നെ വീണു.
 
അവളെ എൻറെ നെഞ്ചോട് ചേർത്ത് പിടിച്ചപ്പോൾ ഞാൻ ഏതോ വേറെ ഒരു ലോകത്തെത്തിയ പോലെയാണ് എനിക്ക് തോന്നിയത്. അത്രയ്ക്ക് എന്തോ ഒന്ന് എന്നെ അവളിലേക്ക് അടുപ്പിക്കുന്നതായി എനിക്ക് തോന്നി. 
 
ഈ യാത്ര ഒരിക്കലും അവസാനിക്കില്ലെന്ന് ഞാൻ മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു.
 
നിരഞ്ജൻറെ വാക്കുകൾ കേട്ട് മൂന്നുപേരും കിളികൾ എല്ലാം എവിടേക്കോ പറന്നു പോയ പോലെ ഇരിക്കുകയായിരുന്നു. 
 
അവർ ഒരിക്കലും ഇതുപോലൊരു നിരഞ്ജനെ മുൻപ് ഒന്നും കണ്ടിട്ടില്ല. 
 
എന്നാൽ വേറെ ഏതോ ലോകത്ത് എന്നപോലെ നിരഞ്ജൻ തുടർന്നു പറഞ്ഞു.
 
ഹോട്ടലിലെത്തി, കാറിൽ നിന്നും ഇറങ്ങിയ ശേഷം ഞാൻ അവളെ ബ്രൈഡൽ സ്റ്റൈലിൽ എടുത്ത് ഹോട്ടലിൽ കയറി. നേരെ സൂട്ട് റൂമിലേക്ക് ആണ് ഞാൻ അവളെ കൊണ്ട് പോയത്. ബെഡ്ഡിൽ കിടത്തി. എത്രനേരം ഞാൻ അവളെ തന്നെ നോക്കി നിന്നു എന്നെനിക്കറിയില്ല.
 
പിന്നെ സെക്രട്ടറിയെ വിളിച്ച് ഒരു ലേഡീസ് സ്റ്റാഫിനെയും കൊണ്ട് ഹോട്ടലിൽ വരാൻ പറഞ്ഞു.
 
ഞാൻ പോയി ഫ്രഷ് ആയി ഡ്രസ്സ് മാറി വന്നപ്പോഴേക്കും അവർ എത്തി. അവളെ നോക്കാൻ ഏൽപ്പിച്ച ഞാനവിടെ നിന്നും തറവാട്ടിലേക്ക് വന്നു. 
 
തറവാട്ടിലെ ഹോമം എല്ലാം കഴിഞ്ഞ് ഞാൻ നേരെ ഹോട്ടലിലേക്ക് വന്നു. അവൾ എഴുന്നേറ്റ് ഇരുന്നില്ല.
 
കിടക്കയിൽ തന്നെ ഞാൻ കിടത്തിയ പൊസിഷനിൽ തന്നെ കിടക്കുകയായിരുന്നു.
 
 ദ്ദേഹത്തെ ചെളിയും മറ്റും ഉണങ്ങി പറ്റിപ്പിടിച്ചിരിക്കുന്നുണ്ട്. ഞാൻ അവളെ കുറേ നേരം നോക്കി നിന്നു.
 
അവളിൽ ചെറിയ അനക്കം ഉണ്ടാകുന്നത് ഞാൻ കണ്ടു. അവൾ ഉണർന്നു വരികയാണെന്ന് എനിക്ക് മനസ്സിലായി. സാവധാനം അവൾ കണ്ണുകൾ ചിമ്മി തുറന്നു. നേരെ മുകളിലേക്കും സൈഡിലേക്കും ഒക്കെ നോക്കുന്നത് കണ്ടു.
 
അവളുടെ തലയുടെ സൈഡിൽ ആയി ഇരിക്കുന്ന എന്നെ അവസാനം ആണ് അവൾ കണ്ടത്.
 
എന്നെ കണ്ടതും ചെകുത്താനെ കണ്ട പോലെ അവൾ എന്നെ തുറിച്ചു നോക്കി.
 
ഞാനൊന്നും പറഞ്ഞില്ല. അവളിലെ ഓരോ ഭാവങ്ങളും കണ്ടു കൊണ്ടിരുന്നു.
 
ഏതാനും നിമിഷങ്ങൾക്കു ശേഷം ഞാൻ ചോദിച്ചു.
 
“അഴുക്ക് കഴുകിക്കളയാൻ വന്നിട്ട് താനെന്തു ഉറക്കമാണ്? വേഗം പോയി കഴുകി വായോ. താൻ ഉറങ്ങാൻ തുടങ്ങിയിട്ട് എത്ര സമയമായി എന്ന് വല്ല അറിവുമുണ്ടോ?”
 
അത്രയും നേരം എന്നെ തുറിച്ചു നോക്കി കൊണ്ടിരുന്ന അവൾ ദേഷ്യത്തോടെ പറഞ്ഞു.
 
“താൻ അല്ലേ ഡോ എന്നെ ക്ലോറോഫോം മണപ്പിച്ച് തട്ടിക്കൊണ്ടു വന്നത്? എന്നിട്ട് വലിയ വർത്തമാനം പറയുന്നു.”
 
പിന്നെ പെട്ടെന്ന് എന്തോ ആലോചിച്ച് അവൾ പറഞ്ഞു.
 
“എനിക്ക് വീട്ടിൽ പോകണം.”
 
അത്രയും പറഞ്ഞു അവൾ ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു ഡോറിനടുത്തേക്ക് പോയി.
 
എന്നാൽ അവൾ ഡോറിനടുത്ത് എത്തും മുൻപേ ഞാൻ അവളെ പിടിച്ചു. പിന്നെ പൊക്കിയെടുത്ത് ബാത്റൂമിൽ കയറി.
 
അവളെ ടബ്ബിൽ കിടത്തിയ ശേഷം ഞാൻ അവളെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു.
 
“നന്നായി തേച്ച് കുളിച്ച് സുന്ദരി കുട്ടിയായി വായോ. ഞാൻ പുറത്ത് ഉണ്ടാകും.”
 
ഒരു നിമിഷം അവളെ നോക്കി നിന്ന് മെല്ലെ ചോദിച്ചു.
 
“കുളിക്കാൻ എൻറെ ഹെല്പ് വല്ലതും വേണോ?”
 
അതിന് അവൾ മറുപടി പറഞ്ഞത് വെള്ളത്തിൽ കൈ ഇട്ട് അടിച്ച് വെള്ളം തെറിപ്പിച്ച് എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു.
അവൾ എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല.
 
ഞാൻ പിന്നെ ഒന്നും പറയാതെ ബാത്റൂമിൽ നിന്നും പുറത്തേക്ക് വന്നു.
 
അവൾക്കു വേണ്ടി ഞാൻ ഡിന്നർ ഓർഡർ ചെയ്തു.
 
പിന്നെ അവളെയും കാത്തു ഞാൻ ബെഡിൽ ഇരുന്നു. അവളെ ഡിന്നർ കഴിപിച്ച് വീട്ടിൽ കൊണ്ടാക്കാം എന്ന് ഞാൻ തീരുമാനിച്ചു.
 
ഏകദേശം ഒരു മണിക്കൂറോളം അവൾ അതിന് കത്തായിരുന്നു. ബാത്റൂം ഡോർ തുറന്ന് അവൾ പുറത്തേക്ക് വന്നു. അവളെ അപ്പോഴാണ് ഞാൻ ശരിക്കും കാണുന്നത്.
 
അവളിൽ നിന്നും കണ്ണുകൾ എടുക്കാൻ പറ്റാത്ത രീതിയിൽ വായും പൊളിച്ച് ഞാൻ അവളെ നോക്കി നിന്നു.
 
നല്ല കറുത്ത ഇടതൂർന്ന മുടിയിൽ നിന്നും വെള്ളം ഇറ്റു വീഴുന്നു. നല്ല നീളമുള്ള കറുത്ത കണ്ണുകൾ. ഇടതൂർന്ന കൺപീലികൾ. തുടുത്ത ചുണ്ടുകൾ. നല്ല നീളമുള്ള വരച്ചുവെച്ച പോലത്തെ മൂക്ക്. നല്ല ഗോതമ്പിൻറെ നിറം. വടിവൊത്ത മുഖം. അളവുകൾ എല്ലാം കൃത്യമായ ശരീരം.
 
അവൾ ഇട്ടിരുന്ന ഡ്രസ്സ് തന്നെയാണ് അലക്കി ചെളി കളഞ്ഞ ശേഷം ഇട്ടിരിക്കുന്നത്.
ചുവന്ന പാവാടയും പച്ച ബ്ലൗസും ചുവന്ന ദാവണിയും.
 
ഒരു മേക്കപ്പും ഇല്ലാതെ വെള്ളം ഇറ്റുവീഴുന്ന നനവാർന്ന അവളെ കാണുന്നത് കണ്ണിന് ഒരു ഫീസ്റ്റ് തന്നെയായിരുന്നു.
 
എന്നാൽ ഒരു ഭാവഭേദവും ഇല്ലാതെ എന്നെ നോക്കി അവൾ പറഞ്ഞു.
 
“താങ്ക്സ്, ഞാൻ പോവുകയാണ്. വീട്ടിൽ അന്വേഷിക്കും.”
 
അത് കേട്ടാണ് ഞാൻ സ്വപ്നലോകത്തിൽ നിന്നും തിരിച്ചു വന്നത്. ഞാൻ അവളെ നോക്കി പറഞ്ഞു.
 
“പോകുന്നതൊക്കെ പിന്നെ... എന്തായാലും ഇത്ര വൈകി ഇല്ലേ? താൻ ആദ്യം ഈ ഭക്ഷണം കഴിക്ക്.”
 
“വേണ്ട, ഞാൻ വീട്ടിൽ പോയി കഴിച്ചോളാം.”
 
അവൾ പോകാൻ ധൃതി പിടിച്ചു.
 
അത് കണ്ട് എനിക്ക് വല്ലാതെ ദേഷ്യം വന്നു.
ഞാൻ ദേഷ്യത്തോടെ അവളോട് പറഞ്ഞു.
 
“പറഞ്ഞത് കേട്ടാൽ തനിക്ക് നല്ലത്, ഇല്ലെങ്കിൽ... “
 
അവൾ സംശയത്തോടെ എന്നെ ഒന്നു നോക്കി.
അതിനുശേഷം എന്തോ ആലോചിച്ച് ടേബിളിന് അടുത്തു ചെന്നു നിന്നു കൊണ്ട് തന്നെ ഒരു ചപ്പാത്തി എടുത്തു കഴിച്ചു.
 
അവൾ കഴിക്കുമ്പോഴും എൻറെ മനസ്സ് അവളെ പറഞ്ഞുവിടാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിയിരുന്നു
ആ സമയത്ത്. 
 
അവൾ എന്നെ വിട്ടു പോകുന്നത് എനിക്ക് ആലോചിക്കാൻ പോലും പറ്റാത്ത പോലെയായി. 
 
എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസ്സിലാകുന്നുണ്ടായിരുന്നില്ല.
 
മനസ്സിനെ ഒരുവിധം പിടിച്ചു നിർത്തി ഞാൻ ഒരു തീരുമാനത്തിൽ എത്തി.
 
ഞാൻ സാവധാനം നടന്ന് അവളുടെ അടുത്തേക്ക് ചെന്നു. പിന്തിരിഞ്ഞു നിന്ന അവൾ എന്നെ കണ്ടിരുന്നില്ല.
 
ഞാൻ മെല്ലെ അവളുടെ ദാവണിയുടെ ഇടയിലൂടെ അവളുടെ ഇടുപ്പിൽ കൈ വച്ച് അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു.
 
എന്നാൽ ഒരു ഫ്രാക്ഷൻ ഓഫ് സെക്കൻഡറിൽ അവൾ തിരിഞ്ഞു എൻറെ മുഖത്ത് ഒന്നു തന്നു.
 
എന്തൊക്കെയാണ് സംഭവിച്ചതെന്ന് മനസ്സിലാകും മുൻപ് അവൾ കാലുമടക്കി എന്നെ ഒരു തൊഴിയും തന്നു. 
 
പെട്ടെന്നുണ്ടായ അറ്റാക്കിൽ ഞാൻ ബെഡിലേക്ക് വീണു.
 
ഒട്ടും സമയം കളയാതെ അവൾ തിരിഞ്ഞു ഡോറിന് അടുത്തേക്ക് ഓടി. 
 
അവൾ ഡോറിനടുത്തുന്നതിനു മുൻപ് തന്നെ എൻറെ കൈകൾ അവളിൽ എത്തിയിരുന്നു.
 
അപ്പോഴേക്കും എന്നിലെ മൃഗം പുറത്തു വന്നിരുന്നു. പിന്നെ ഒന്നും നോക്കിയില്ല.
 
അവളുടെ മുടി പിടിച്ച് മുഖം എനിക്ക് അഭിമുഖമായി പിടിച്ചു.
 
അവൾ എന്നെ രണ്ടു കൈകൾ കൊണ്ടും അടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്യുന്നുണ്ടായിരുന്നു.
 
പെട്ടെന്നാണ് അവൾ തല തിരിച്ച് എൻറെ കയ്യിൽ കടിച്ചത്. 
 
അത് പറയുമ്പോൾ അവൻറെ കൈകൾ അവൻ അറിയാതെ തന്നെ അവൾ കടിച്ചെടുത്തു തലോടിക്കൊണ്ടിരുന്നു.
 
അതു കണ്ട ഹരി അറിയാതെ ചോദിച്ചു പോയി.
 
“ആ കൊച്ചു ബാക്കിയുണ്ടോ?”
 
അതുകേട്ട് നിരഞ്ജൻ ഒന്നും പറയാതെ കുറച്ചുനേരം ഇരുന്നു.
നിരഞ്ജൻറെ സ്വന്തം പാറു Chapter 13

നിരഞ്ജൻറെ സ്വന്തം പാറു Chapter 13

4.7
13411

നിരഞ്ജൻറെ സ്വന്തം പാറു Chapter 13     ഏതാനും നിമിഷങ്ങൾക്ക് ശേഷം അവൻ വീണ്ടും പറഞ്ഞു തുടങ്ങി.   എന്നെ കടിച്ച ആ ചുണ്ടുകൾ ഞാൻ സ്വന്തമാക്കി.   ഒരുവിധത്തിലും അടങ്ങാത്ത ഒരു പെണ്ണ്. ചുണ്ടുകൾ കൂട്ടിപ്പിടിച്ച് അവൾ നിന്നു.   ഒരു തരത്തിലും ആക്സസ് തരാതായപ്പോൾ ഞാൻ അവളുടെ അരക്കെട്ടിൽ പിടിച്ച് എന്നിലേക്ക് അടുപ്പിച്ചു.   എൻറെ നെഞ്ചിൽ വന്നിടിച്ച അവൾ തീ പാറുന്ന കണ്ണുകളോടെ എന്നെ നോക്കി.   അവളുടെ കണ്ണുകളിൽ ഒരു ഭയവും എനിക്ക് കാണാൻ സാധിച്ചില്ല. പകരം അവിടെ നിറച്ചും എന്നോടുള്ള ദേഷ്യവും പുച്ഛവും ആയിരുന്നു.   ഞാൻ കണ്ടിട്ടുള്ള ഒരു പെണ്ണിനും കാണാത്ത ഒരു വികാരം