Aksharathalukal

ദാമ്പത്യം

അവന്റെ ചുംബനത്തിനായ് അവളുടെ ചുണ്ടുകൾ വിറ കൊണ്ടു .... പക്ഷേ എന്നത്തേയും പോലെ ആ ചുംബനം കവിളുകൾ ഏറ്റുവാങ്ങി .... അവന്റെ കരസ്പർശനത്തിനായി മാറിടം വെമ്പൽ കൊണ്ടു പക്ഷേ എന്നത്തേയും പോലെ അതും ഉണ്ടായില്ല ....പകരം അവൻ അവന്റെ കാര്യം കഴിച്ച് മാറി കിടന്നു .... അരയ്ക്ക് താഴെ പൊക്കിയ നൈറ്റി താഴ്ത്തി അവൾ തിരിഞ്ഞു കിടന്നു തേങ്ങി ....എന്തു ചെയ്യാൻ ? താനും ഒരു മനുഷ്യ സ്ത്രീയല്ലേ ? തനിക്കും ഇല്ലേ വികാരങ്ങൾ ..... ആരോട് പറയാൻ?

          അവൾ നിമിഷ ....... വിവാഹം കഴിഞ്ഞിട്ട് 6 വർഷം ... 2 കുട്ടികൾ ... അവൾ കറുത്തതും ഭർത്താവ് വെളുത്തതും ....ചിലപ്പോൾ അതായിരിക്കും ഈ അവഗണന ....പുറമേ വളരെ സ്നേഹത്തോടെ പെരുമാറുന്ന ഭർത്താവ് ::.. പക്ഷേ കിടപ്പറയിൽ ഒരു കടമ പോലെ .... അവൾക്ക് മതിയായി .... പക്ഷേ കുട്ടികൾ? അവരെ ഓർത്ത് എല്ലാം ക്ഷമിക്കുന്നു ....

     തനിക്ക് ഒരു ജോലിയില്ല ,കുട്ടികളെ നോക്കണം .... അതുകൊണ്ട് ഇത് ഒരു പ്രശ്നം അല്ല ... ആരോടും പറയാൻ ഇല്ല.. ആരു കേട്ടാലും തന്നെ കളിയാക്കും: .... ഒരു ചുംബനത്തിനായി ഭർത്താവിനെ കുറ്റം പെടുത്തിയാൽ ... പക്ഷേ ഇത് സഹിക്കാൻ പറ്റുന്നില്ല .... ഭർത്താവ് ആകെ ഉമ്മ വെയ്ക്കുന്നത് കൈയിലും നെറ്റിയിലും കവിളിലും മാത്രം .... അവൾ  പലപ്പോഴും ചുണ്ടുകൾ തമ്മിൽ ചേർക്കാൻ നോക്കിയപ്പോൾ അയാൾ ഒഴിഞ്ഞു മാറി ....
        എന്തിനു ഈ പ്രഹസനം .... തന്റെ വീട്ടുകാർക്ക് പറ്റിയ അബദ്ധം ആണ് ഈ വിവാഹം ....ഇങ്ങിനെ ഓരോന്ന് ചിന്തിച്ച് അവൾ ഉറങ്ങി .... രാവിലെ സാധാരണ പോലെ വീട്ടുജോലികളിൽ മുഴുകി................!