Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

*💙🖤റൂഹോട്*
      *ചേരും വരെ..  🖤💙*
 
             *Jubii ✍🏻🤍*
 
*_Part_1_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
 
"  ഡീ പോത്തേ നീ എന്തോക്കെയാ പറയുന്നത് വല്ല ബോധം ഉണ്ടോ "
 
"  എനിക്കൊന്നും കേൾക്കണ്ട എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല "
 
" _Zannu_ നിനക്കറിയില്ലേ... ഇന്ക് നീ ഇല്ലാതെ പറ്റില്ലഡീ പക്ഷെ ഇപ്പോഴത്തെ ഈ അവസ്ഥ മറി കടക്കാൻ ന്നെ കൊണ്ട് കയ്യില്ല "
 
" ഞാൻ എന്ത് പറഞ്ഞിട്ട പെണ്ണെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കുക... "
 
മറുപടി ആയിട്ട് അവളിൽ നിന്നും ഒരു തേങ്ങൽ ആണ് തിരിച്ചു കിട്ടിയേ...
 
ഓളെ എന്തു പറഞ്ഞു മനസ്സിലാക്കി കൊടുക്കും റബ്ബേ... ഈ ജോബ് ശരിആവാത്ത ടൈമിൽ എന്താ ഞാൻ ചെയ്യാ...
 
ഇപ്പൊ തന്നെ ഇന്ക് വേണ്ടി ഒരുപാട് സഹിച്ചിണ് ന്റെ പെണ്ണ്.... ഇനി അത് പാടില്ല ഇനി എങ്കിലും ഓൾക്ക് വേണ്ടി ജീവിക്കട്ടെ.... ഒരുപക്ഷെ പിരിയാൻ ആവും  വിധി .  
 
നിറഞ്ഞു തുളുമ്പുന്ന _Zannu_ ന്റെ മിഴികളിൽ ഇപ്പോഴും ആ പ്രണയം തീവ്രമായി കാണുന്നു... 
 
പെട്ടന്ന് ഓൾ ന്നെ വന്ന് കെട്ടി പിടിച്ചപ്പോൾ... എതിർക്കാൻ സാധിച്ചില്ല... 
 
ഓളെ കണ്ണുനീരിലാൽ ന്റെ ഷർട്ട് നനയുമ്പോൾ പോലും.. ഒരു തുള്ളി കണ്ണുനീർ ന്റെ കണ്ണിൽ നിന്നും പൊടിഞ്ഞില്ല.. 
ഹൃദയം ഉരുകി ഉരുകി തീരുക ആയിരുന്നു... 
 
  " ഡീ പാത്തു,, പോത്തേ,, കെട്യോൾ തവളാച്ചിയെ  ഇയ്യ് ഇല്ലേൽ പിന്നെ ഈ ഷാനു ഇല്ല പെണ്ണെ.. ന്നെ കൊണ്ട് കയ്യില്ല... "
 
ഓളെ ഇറുകെ പിടിച്ച് ആ വയലിന്റെ നടുവിൽ നിക്കുമ്പോ... എന്നും ആസ്വദിക്കുന്ന ഇളം തെന്നൽ പോലും ഞങ്ങടെ  സങ്കടത്തിൽ പങ്കു ചേരുന്ന പോലെ 
 
ഓർമ്മകൾ രണ്ടു വർഷം പിന്നോട്ട് പോയി ... ഞങ്ങടെ പ്രണയലോകത്തേക്  എത്തിച്ചു.. 
 
ആരും കൊതിക്കുന്ന,, അസൂയപ്പെടുന്ന ഞങ്ങടെ ലോകത്തേക്... 
 
ഇനി ഞങ്ങടെ ജീവിതത്തിലേക്ക് കടക്കാം.. 
 
          ഞാൻ *ഷാൻ നിഫ്റാസ്* വെറുമൊരു കൂലി പണിക്കാരന്റെ മകൻ... *ഷാനു* ന്ന് വിളിക്കും 
 
ബെസ്റ്റ് ബിസിനസ്മാൻ ആയിരുന്ന  ഉപ്പയെ പാർട്ണർ ഒന്ന് ചതിച്ചു അതോടെ ഞങ്ങൾ പുറത്തായി.. ആകെ ബാക്കി സ്വന്തം എന്ന് പറയാൻ ഫാമിലി യും ഞങ്ങടെ വീടും.. ബാക്കി എല്ലാം ആ പുന്നാര %%%&&& മോൻ  തട്ടിയെടുത്തു 
 
പിന്നെ ബിസിനസ് മോഹം ഉപേക്ഷിച്ചു ഉപ്പ നാട്ടിൽ ജോലിക്ക് പോയി തുടങ്ങി.. 
 
എല്ലാം റബ്ബിന്റെ പരീക്ഷണം ആണ്.. ഈ അവസ്ഥയും  ഒരിക്കൽ മാറും.. അതാണ് ഉപ്പ പറയാ..
 
  ഉമ്മയും ഉപ്പയും ഒരു കുരിപ്പ് പെങ്ങളും  ഞാനും.. അടങ്ങുന്നതാണ് ഞങ്ങടെ ഫാമിലി 
 
*റൻഹ  റിയ* അതാണ് കുരിപ്പ് ന്റെ പേര് ഓൾ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നു.. മ്മടെ ചങ്ക് ആണ്  *റിയ* 
 
 
ഇതിനിടയിൽ ന്റെ മൊഞ്ചത്തി *_Zanna_*  യെ കണ്ടു മുട്ടിയെ എങ്ങനെ ചോദിച്ചാൽ 🥰
 
*Zanna Mehak*  ന്റെ _Zannu_ ... 
 
ഓൾ പേര് കേട്ട തറവാട്ടിലെ കുട്ടി ആണ്....ഓളെ ഉപ്പ നാട്ടിലെ പേര് കേട്ട പ്രമാണിയും... 
 
 ന്റെ ഉപ്പാക്  ഓളെ വീട്ടിൽ ആണ്  പണി.... 
എന്താ എന്നല്ലേ വെയ്റ്റ് കരോ 
 
ബൈക്കുമായി ഫ്രണ്ട്സ് ന്റെ കൂടെ ചെത്തി നടന്നപ്പോ ഉപ്പ വിളിച്ചു പറഞ്ഞു ഒന്ന് അവിടം വരെ വരാൻ 
 
ഏതൊരു ആൺകുട്ടിക്കും ഉണ്ടാവുന്ന മുഹബ്ബത്ത് ബൈക്ക് നോട് അത് ഇന്കും ഉണ്ടായിരുന്നു.. 
 
 
 ഉപ്പാന്റെ വിയർപ്പിന്റെ ഫലം അങ്ങനെ തന്നെ പറയാം... ഉപ്പ എന്റെ ആഗ്രഹം നിറവേറ്റി തന്ന് 
 
ഞാൻ പിന്നെ തേരാ പാര നടക്കുന്നോണ്ട്... പണി ഒന്നുല്ല 
 
ഉപ്പ വിളിച്ചപാടെ ഞാൻ പോയി... ഉപ്പ കയിഞ്ഞിട്ടെ ഉള്ളു  ഇന്ക് ഫ്രണ്ട്സ്. 
 
_Zannu_  ന്റെ വീടിന്റെ ഗേറ്റ്ന്റെ അരികെ ഉപ്പാനെ വെയിറ്റ് ചെയ്തു നിക്കുമ്പോ ആണ് പെണ്ണിന്റെ മാസ് എൻട്രി 
 
ആദ്യം ഒന്നും ഞാൻ ഓളെ കാര്യം ആക്കിയില്ല... പിന്നെ അങ്ങോട്ട് ഡെയിലി ഉപ്പാനെ പിക് ചെയ്യാൻ പോവുമ്പോ ഞങ്ങൾ കാണും...
 
 
തമ്മിൽ സംസാരിക്കാറില്ലെങ്കിലും പരസ്പരം കണ്ണുകൾ കൊണ്ട് കഥ പറയും... 
 
ഓളെ ആ പൂച്ച കണ്ണിലേക്കു നോക്കുമ്പോ ഉണ്ടല്ലോ ന്റെ റബ്ബേ  പിന്നെ ചുറ്റും ഉള്ള ഒന്നും കാണൂല 😻
 
അന്ന് ഓൾ പ്ലസ്ടൂ പഠിക്കേയിന്... 
 
പിന്നീട് ഞങ്ങൾ സംസാരം ഒക്കെ തുടങ്ങി... ഞങ്ങൾ അല്ലാണ്ട് ആരും അറിഞ്ഞില്ല... 
 
രണ്ട് പേരും തമ്മിൽ എന്തോ  മുൻ ബന്ധം ഉള്ള പോലെ... 
 
അങ്ങനെ ഒരിക്കെ ന്റെ മനസ്സിൽ തോന്നിയ കാര്യം തുറന്നടിച്ചു... 
 
" _Zannu_ ... ഇന്ക് അന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.. "
 
" അതിനെന്താ പറഞ്ഞോളൂ... ന്നിട്ട് വേണം ഇന്ക് ഒരു കാര്യം പറയാൻ "
 
"  ന്നാ നീ പറ.. ലേഡീസ് ഫസ്റ്റ് ന്നല്ലേ  "😝
 
"  ഏയ്‌ അത് വേണ്ടാ  ഷാനു  പറ "
 
 
" ഞാൻ പറഞ്ഞു കയിഞ്ഞ ഇന്നോട് ദേഷ്യം ഒന്നും തോന്നരുത്...
 
 പറയാൻ പാടില്ല എന്ന് അറിയാം... ബട്ട് പറഞ്ഞില്ലേ ജീവിതം മുഴുവൻ നെഞ്ചിൽ പാറ കല്ല് കയറ്റി വച്ച അവസ്ഥ ആവും... "
 
 " ന്റെ റബ്ബേ സാഹിത്യം നിർത്തി പറയുന്നുണ്ടോ ഉപ്പ ഇപ്പൊ വരും.. "
 
" വളച്ചു കെട്ടില്ലാതെ കാര്യം പറയാം.... _Zannu_ ഇന്ക് തന്നെ ഒരുപാട് ഇഷ്ട...നമ്മൾ തമ്മിൽ അത്ര പരിജയം ഒന്നുല്ലേലും...
 
 അന്നേ എന്നും കാണുമ്പോ സംസാരിക്കുമ്പോ ഒക്കെ ഞാൻ വളരെ ഹാപ്പി ആണ്... 
 
പോരുന്നോ ന്റെ പെണ്ണായി... ന്റെ മഹറിന്റെ അവകാശി ആയിട്ട് 
 
വെറുമൊരു വഴി പോക്കാൻ ആയ ഞാൻ ചോദിച്ചേ തെറ്റ് ആണ് അറിയാം മാപ്പ് ആക്കണം... അല്ലേലും നമ്മൾ എങ്ങനെ ചേരാൻ എത്ര ഡിഫറെൻറ്  ണ്ട്  തമ്മിൽ... "
 
സോറി _Zannu_... ഞാൻ എന്തോക്കെയോ പറഞ്ഞു പോയി.. അത് വിട്ടേക്
 
ഇടറിയ സ്വരത്തിൽ ഞാൻ അത് പറഞ്ഞു തീർത്തപ്പോ ന്റെ കണ്ണ് നീർ മറച്ചു പിടിക്കാൻ വല്ലാണ്ട് പാട് പെട്ടു... 
 
" ഷാനുക്കാ ഇങ്ങള് കരയാണോ.. അയ്യേ ആരേലും കാണും ട്ടോ.. "
 
"  അത് വിട് നിനക്ക് പറയാൻ ഉള്ളത് കേൾക്കട്ടെ "
 
 "  അതോ അത് ഞാൻ നാളെ പറയാം... ഇപ്പൊ പറഞ്ഞ തീരൂല ഉപ്പ വരാൻ ആയില്ലേ "
 
അങ്ങനെ എങ്കിൽ അങ്ങനെ 
 
 
അപ്പൊ നാളെ കാണാം... 
 
അതും പറഞ്ഞു ഓൾ പോയി... വീടിന്റെ അകത്തു കയറുന്നത് വരെ ഓൾ തിരിഞ്ഞും മറിഞ്ഞും ന്നെ നോക്കുന്നുണ്ട്.. 
 
 
മനസ്സിലെ ഭാരം ഇറക്കി വച്ചപ്പോ ഒരാശ്വാസം.. 
 
അറിയില്ല ഈ മുഹബ്ബത്ത് എങ്ങനെ വന്നെന്ന്... 
 
ഉപ്പാക് ഡെയിലി ജോലി ഇവിടെ ആയെ നന്നായി  ഓളെ വായിനോക്ക എങ്കിലും ചെയ്യാലോ എപ്പടി 
 
 
💖💖💖💖💖💖💖💖💖💖💖
 
പടച്ചോനെ നാളത്തെ എക്സാം എന്തായാലും ഞാൻ എട്ട് നിലയിൽ പൊട്ടും.. പ്ഫ കെമിസ്ട്രി 😤
 
 
അല്ലേലും സബ്ജെക്ട് നെ പറഞ്ഞിട്ട് എന്താ കാര്യം...
 
 ബുക്ക്‌ നോക്കുമ്പോ തന്നെ ഷാനുക്കാ ന്റെ മുഖം കാണുക അല്ലേ... 
 
ഈ അസുഖം തുടങ്ങിയിട്ട് ഇപ്പൊ കുറച്ചായി ....ഷാനു നെ ഫസ്റ്റ് കണ്ടപ്പോ തന്നെ ന്റെ കിളി കൂടും കിടക്കയും എടുത്തു പാറി..ചെക്കന്റെ ആ മൊഞ്ചും പിന്നെ ആ സ്വഭാവവും അതിൽ വീണ് പോയി പാവം  ഞാൻ 
 
 വീട്ടിൽ അറിഞ്ഞാൽ സീൻ ആവും... 
 
അതോണ്ട് ഷാനുക്കനോട്     
ഇതേ പറ്റി ഒന്ന് സംസാരിക്കണം വിചാരിച്ചു .... 
 
കേൾക്കാൻ കൊതിച്ച വാക്ക് കേട്ടപ്പോ... 😍മ്മളെ മനസ്സിൽ ലഡ്ഡു പൊട്ടി... ബട്ട് പുറത്തു കാട്ടിയില്ല 
 
ആ കോന്തൻ പറഞ്ഞെ കേട്ടില്ലേ.. ഞങ്ങൾ തമ്മിൽ ഡിഫറെൻസ്  ഉണ്ടെന്ന്... അന്ധം ആണ് ഇല്ലാത്തെ  😂
 
അല്ലേലും പണവും പ്രതാപവും ഒക്കെ നോകീട്ടു ആണോ പ്രേമിക്കാ... 
 
*മരണം വരെ ചേർത്ത് നിർത്തി സ്നേഹിക്കാൻ ഉള്ള മനസ്സ്  മാത്രം മതി... അത് ഷാനുക്കാക്ക് ഉണ്ട് 🥰*
അത് ഞാൻ മനസ്സിലാക്കിയ കാര്യമാ.. 
ഇക്ക അറിയാതെ ഞാൻ പല സ്ഥലത്തു വച്ചും വായിനോക്കിണ്.. ഓരോ പ്രവർത്തി കാണുമ്പോയും മുഹബ്ബത്ത് കൂടിയിട്ടെ ഉള്ളു 
 
എല്ലാരും എതിർക്കുമായിരിക്കും... സാരല്യ അപ്പൊ അല്ലേ ആലോചിക്കാം.. 
 
എന്തായാലും നാളെ തുറന്നു പറയണം... 
 
അങ്ങനെ ബുക്കും തുറന്നു വച്ച് പോത്ത് പോലെ ഉറങ്ങി... 
 
💥💥💥💥💥💥💥💥💥💥💥
 
നിർത്താതെ ഉള്ള അലാറം കേട്ട് കൊണ്ട് ഞെട്ടി എഴുന്നേറ്റ്..ഈ അലാറം ഓഫ് ചെയ്യാനും കയ്യില്ല 
 
ഹിഹി 
 
ന്റെ അലാറം ഉമ്മച്ചി ആണ്.. ഓഫ് ആക്കണേൽ മൂപ്പത്തി തന്നെ വിചാരിക്കണം.. 
 
" _Zannu_ ഇനിയും ടൈമ് ആയില്ലേ എണീക്കാൻ.. എന്തര് ഉറക്കമാ പെണ്ണെ. വേഗം എണീറ്റു പഠിക്കാൻ നോക് "
 
പടച്ചോനെ സത്യം പറഞ്ഞാൽ ഉറങ്ങി എണീറ്റപ്പോയെക്കും എക്സാം ഉള്ള കാര്യം തന്നെ മറന്നു.. 
 
പബ്ലിക് എക്സാം ഒന്നുമല്ലട്ടോ.. ചുമ്മാ ഒരു ക്ലാസ്സ്‌ ടെസ്റ്റ്... 
 
കഴിഞ്ഞ പ്രാവശ്യം തന്നെ മ്മടെ ക്ലാസ്സിൽ ഫസ്റ്റ് എനിക്കായിരുന്നു.. ബട്ട് ലാസ്റ്റ് ന്ന് ഫസ്റ്റ് മാത്രം.. ഹിഹി 😛
 
ബട്ട് മ്മള് അത്ര വല്യ ഉടായിപ്പ് ഒന്നുമല്ല 
 
ഈ കെമിസ്ട്രി മാത്രം ഉള്ളു ഇന്ക് ഇങ്ങനെ. ബാക്കി ഒക്കെ പുല്ല് ആണ് 
 
ഇപ്രാവശ്യം ഇന്ക് മാർക് ഇല്ലേൽ...ന്നേ കൊണ്ട് ഈ ബുക്ക് ഫുൾ ഇമ്പോസിഷൻ തരും പറഞ്ഞേക്ക തടിച്ചി പാറു മിസ്സ്‌ 
 
വേഗം ഫ്രഷ് ആയി പഠിക്കാൻ ഇരുന്ന്
 
************************************
 
" ഷാനു ,, ഉപ്പാനെ ഒന്ന് അവിടം വരെ ആക്കി തന്നെ.. ലേറ്റ് ആയി അല്ലേൽ നടന്നു പോവെനു " 
 
ആഹാ... അത് പൊളിച്ചു 
 
_Zannu_ ന്റെ വീട്ടിലെ തോട്ടത്തിലെ ചുമതല ഉപ്പാക് ആണ്. ഉപ്പാക് അവിടെ സ്ഥിരം ജോലി ആണ്  
 
ആദ്യം ആയിട്ടാണ് രാവിലെ ഓളെ കാണാൻ ചാൻസ് കിട്ടുന്നെ... കാണുമോ എന്തോ 
 
ഉപ്പാനെ ഇറക്കി തിരിച്ചു പോരുന്ന വരെ ഓളെ പൊടി പോലും കാണാൻ ഇല്ല..
 
 ചുമ്മാ മിററിൽ കൂടെ നോക്കിയപ്പോ പെണ്ണ് ണ്ട് വീട്ടിൽ നിന്നും തുള്ളി ചാടി വരുന്നു 
 
പിന്നെ ഓൾ എത്തും വരെ വെയിറ്റ് ചെയ്തു.. 
 
എന്ത പറയാ സ്കാഫ് ഒക്കെ ചെയ്ത് ആ കരിനീല പൂച്ച കണ്ണിൽ സുറുമയും ഇട്ട്.. 
 
ഉഫ്ഫ് ന്റെ റബ്ബേ 
 
"  അതേയ് എന്താ ഇക്ക ഇങ്ങനെ നോക്കുന്നെ "
 
" ങ്‌ഹേ,,, എന്ത്  "
 
"  അപ്പൊ ഇക്ക ഇവിടെ ഒന്നുമല്ലേ  "
 
ഓൾ ന്നേ തട്ടി വിളിച്ചപ്പോ ആണ് പെണ്ണ് അടുത്തുള്ള കാര്യം ഓർമ്മ വന്നേ 
 
ചമ്മിയത് പുറത്തു കാട്ടാതെ ഓൾക്ക് ഒരു ഇളി പാസാക്കി 
 
 " ഡീ  പോത്തേ ന്നെ  വായി നോക്കി നിക്കാതെ ക്ലാസ്സിൽ പോവാൻ നോക്.. "
 
"  അയ്യേ വായി നോക്കാൻ പറ്റിയ ഒരു മൊതല് "
 
"  പോടീ പോടീ "
 
ഇക്ക ഈവെനിംഗ് ഒന്ന് കാണണം ട്ടോ
 
ഓക്കെ പറഞ്ഞു രണ്ടാളും പിരിഞ്ഞു ഓൾ കോളേജിൽ ക്കും ഞാൻ ഷോപ്പ് ക്കും...  
 
 
എന്നാലും _Zannu_ ഞാൻ ചോദിച്ചതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.. 
ഓൾ ഇക്കാ ന്നൊക്കെ വിളിക്കുമ്പോ ഒരു കുളിരാരിഫികേക്ഷൻ 
 
അവളോട് തുറന്നു പറയേണ്ടിയിരുന്നില്ല ഓൾ എന്താവും കരുതിയെ ചേ
 
ന്നാലും ഓൾക്ക് എന്താവും പറയാൻ ഉണ്ടാവ.. അതും ചിന്തിച്ചു ബൈക്ക് കത്തിച്ചു വിട്ട്... 
 
പതിവുപോലെ.. കാണാറുള്ള സ്ഥലത്ത് വച്ച്  ഈവെനിംഗ്   കണ്ടു.. 
 
" എന്ത _Zannu_ പറയാൻ ഉണ്ട് പറഞ്ഞെ.. "
 
" അത് പിന്നെ ഇക്ക ഇന്ക് ഇന്നലെ ഇക്ക പറഞ്ഞില്ലേ "
 
" സോറി ഡീ പറഞ്ഞെ അബദ്ധം ആയി ഇയ്യ് ന്നോട് ക്ഷമിക്കണം "
 
"  അതല്ല ഇക്ക ഇന്ക് മറ്റൊരു കാര്യം ആണ് പറയാൻ ഉള്ളത്  "
 
പിന്നെന്താ.. ഓളെ നോക്കി പുരികം പൊക്കി ചോദിച്ചു 
 
ഓളെ മുഖത്തെ നാണം കണ്ടിട്ട് ഒന്നും അങ്ങട് ക്ലിക് ആവുന്നില്ലല്ലോ റബ്ബേ.. 
 
" ഡീ ബംഗാളി നീ കാര്യം പറയുന്നുണ്ടോ "
 
" ബംഗാളി അന്റെ കെട്യോൾ "
 
" ന്റെ കെട്യോൾ ഒക്കെ വേണേൽ വല്ലവന്റേം കൂടെ കറങ്ങി നടക്കുന്നുണ്ടവും "
 
" ഞാൻ ആരെ കൂടെയും കറങ്ങി നടക്കുന്നൊന്നും ഇല്ല ഓനോട്‌ തന്നെ സംസാരിച്ചു നിക്കുന്നെ "
 
ഓൾ പറയുന്നേ കേട്ട് തലക് അടി കിട്ടിയ അവസ്ഥ 
 
" നീ ഇപ്പൊ എന്താടി പറഞ്ഞെ.. "
 
 അത് പിന്നെ അറിയാതെ ന്നും പറഞ്ഞു ഓൾ നാവ് കടിച്ചു നിക്കാ..
 
ഓളെ നിൽപ് കണ്ടിട്ട് ചിരി സഹിക്കാൻ പറ്റുന്നില്ല 
 
 
"" _Zannu..  ""
 
" മ്മ് "
 
"മുഖത്തെക്ക് നോക്കെടി "
 
 തല കുനിച്ചു നിൽക്കണ  ഓൾ ന്റെ മുഖത്തെക്ക് നോക്കി 
 
 
" പെണ്ണെ നിന്റെ മനസ്സിൽ ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നോ.. അതോ ന്നോടുള്ള  സഹതാപത്തിന്റെ പേരിൽ ആണോ "
 
ഷാനുക്കാ ഇന്ക് ഇങ്ങളെ ഒരുപാട് ഇഷ്ട... ബട്ട് വെറുമൊരു സഹതാപത്തിന്റെ മോളിൽ ഒന്നും അല്ല.. 
ഇക്ക പറഞ്ഞ പോലെ ഇക്ക അടുത്തുള്ളപ്പോ ഞാൻ ഹാപ്പിയാണ് 
 
അറിയില്ല,, 
ഇക്ക ഇന്ക് ഇങ്ങള് ഇല്ലാണ്ട് പറ്റില്ല.. 
 
ഞാൻ ഇക്കാനെ കെട്ടിപിടിച്ചു... 
 
 
ഇക്ക ന്നെ ചേർത്ത്  പിടിച്ചു..
 
       പെണ്ണെ നിന്നെ ഞാൻ  ആർക്കും വിട്ട് കൊടുക്കില്ലഡീ .. 
നീ എന്റെ പെണ്ണാ.. ഷാനു  ന്റെ പെണ്ണ്... 
 
 
കയ്യിൽ ക്യാഷ് ഇല്ലേലും നിന്നെ മതി മറന്നു സ്നേഹിക്കാൻ ഉള്ള മനസ്സ് ഉണ്ട്.. 
 
അതൊക്കെ റബ്ബിന്റെ പരീക്ഷണം ആണ്... അത് കൊണ്ട് സമ്പത്തിൽ ഞാൻ വിശ്വാസിക്കുന്നില്ല.. 
 
എന്ത് വന്നാലും   എനിക്ക് വേണ്ടി കാത്തിരിക്കും എന്നൊരു വാക്ക്  മാത്രം മതി...
 
സ്നേഹത്തിന് വില കൊടുക്കുന്നവളാ _Zanna_ അതോണ്ട് ഞാൻ കാത്തിരിക്കും ഇക്കാക് വേണ്ടി 
 
 
ഞാൻ അവളെ എന്നിലേക്ക്‌ ഒന്നുടെ ചേർത്ത് നിർത്തി... 
ഈ ലോകം കീഴടക്കിയ ഫീലിംഗ് 
 
പെട്ടന്നാണ് രണ്ട് കണ്ണുകൾ ഞങ്ങളെ തന്നെ  വീക്ഷണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടത്.. 
 
__________________________________
 
 
*(തുടരും )*
 
 
Cmnt pls
💙🖤റൂഹോട് ചേരും വരെ🖤💙 - 2

💙🖤റൂഹോട് ചേരും വരെ🖤💙 - 2

4.6
6169

*💙🖤റൂഹോട്*             *ചേരും വരെ.. 🖤💙*                    *Jubii✍🏻🤍*   *_Part_2_*   ( *®omant¡c Love $tory* )   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________     ഞാൻ അവളെ എന്നിലേക്ക്‌ ഒന്നുടെ ചേർത്ത് നിർത്തി..  ഈ ലോകം കീഴടക്കിയ ഫീലിംഗ്    പെട്ടന്നാണ് രണ്ട് കണ്ണുകൾ ഞങ്ങളെ തന്നെ വീക്ഷണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടത്...   ഓളെ പിടി വിട്ടപ്പോ സംശയരൂപത്തിൽ ന്നേ നോക്കുന്നുണ്ട്...    ഞാൻ നോക്കുന്നെ കണ്ടു ഓളും നോക്കി    " അള്ളോഹ് ഇക്ക  *സായിനാ* " ഇക്ക പൊയ്ക്കോ