Aksharathalukal

പ്രിയമാണവൾ 36

ഓപ്പറേഷൻ തീയേറ്ററിനു മുന്നിൽ അക്ഷമരായിട്ട് എല്ലാവരും നിന്നു. കുറഞ്ഞ നിമിഷങ്ങൾക്കുള്ള തന്നെ അപ്പുവും ദേവരാജനുമടക്കം എല്ലാവരും എത്തിയിരുന്നു. സമയം ഒച്ചിഴയും പോലെ തോന്നി. നിമിഷങ്ങൾക്ക് ദിവസങ്ങളുടെ ധൈർഘ്യം അനുഭവപ്പെട്ടു. മാളുവിന്റെ വസ്ത്രങ്ങളും കൂട്ടിപിടിച്ചു ജാനകി തേങ്ങി. ആ ഇടനാഴികയിലെ നിശബ്ദതയിൽ അവരുടെ തേങ്ങലുകൾ ഉയർന്നു കേട്ടു. കരഞ്ഞു തളർന്ന ലച്ചു ആദിയുടെ തോളിലേക്ക് തലവെച്ചു.. വിറച്ചിരിക്കുന്ന മാധവനെ ചേർത്തു പിടിച്ചു മഹേഷും. 
 
അരുണിന്റെ കണ്ണുകൾ വെറും നിലത്തു മരവിച്ച അവസ്ഥയിൽ ഇരിക്കുന്ന ദേവിൽ മാത്രം തറഞ്ഞു നിന്നു. അവനടുത്തേക്ക് പോകാൻ ഒരു വേള അവൻ മടിച്ചു, ഒരു പക്ഷെ ദേവിന്റെ പ്രണയം അതു എല്ലാ ഭാവത്തോടെയും അറിയുന്നതു കൊണ്ടാകാം അവനെ അശ്വസിപ്പിക്കാനുള്ള വാക്കുകളൊന്നും അരുണിനറിയില്ലായിരുന്നു.
 
മണിക്കൂറുകളെ പിന്നിലേക്കാക്കി സമയം മുന്നോട്ടേക്കൊടി. OT- യിൽ നിന്നും ഡോക്ടർ പുറത്തിറങ്ങിയ നിമിഷം ദേവ് അയാളുടെ കരങ്ങളെ പൊതിഞ്ഞു പിടിച്ചു നിന്നു. ശരീരത്തിലും വസ്ത്രത്തിലും നിറയെ രക്തവും കലങ്ങിയ കണ്ണുകളുമായി മുന്നിൽ നിൽക്കുന്ന തന്റെ സഹപ്രവർത്തകനെ സംശയത്തോടെ അയാൾ നോക്കി.
 
" ഡോക്ടർ രുദ്രാക്ഷ്... കം. "
 
 
 
 
ഡോക്ടർ ആനന്ദകൃഷ്ണന്റെ കേബിനിൽ അരുണിനും മഹേഷിനും നടുക്കായ് ദേവും അക്ഷമയോടെ ഇരുന്നു. അയാൾ പറയാൻ പോകുന്ന കാര്യങ്ങൾ എന്തായിരിക്കും എന്നറിയാമെങ്കിലും അവന്റെ മനസ് അതൊന്നും തന്നെ അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു.
 
" ഡോക്ടർ രുദ്രാക്ഷ്, എനിക്കറിയില്ലായിരുന്നു  അതു നിങ്ങളുടെ വൈഫ്‌ ആണെന്ന് ആൻഡ് യു വെർ മാരീഡ് ടൂ... "
 
അയാൾ ഒരു മുഖവുരയോടെ പറഞ്ഞു മറിച്ചുകൊണ്ടിരുന്ന ഫയൽ ദേവിനു നേരെ നീക്കി വെച്ചു. 
 
" കഴിവിന്റെ പരമാവധി നമ്മൾ ശ്രമിച്ചിട്ടുണ്ട്. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലല്ലേ...
പിന്നെ, പേഷ്യന്റിനെ കുറിച്ച് പറയുവാണെങ്കിൽ ബോഡി ഫുൾ ഫ്രക്ചർഡ് ആണ്. ബ്ലഡ്‌ കൊറച്ചധികം നഷ്ടപ്പെട്ടിട്ടുണ്ട്. തലയടിച്ചു വീണതിനാൽ സ്കള്ളിൽ ചെറിയൊരു പൊട്ടലുണ്ട്, ചെറുതാണെങ്കിലും ഇന്റെണൽ ബ്ലീഡിങ് ഉണ്ടായിട്ടുണ്ട്. ഓപ്പറേഷൻ കൊറച്ചു കോംപ്ലിക്കേറ്റഡ് ആയിരുന്നു. ഇടക്ക് വെച്ചു ഒരു മൈനർ കാർഡിയക് അറസ്റ്റ് ഉണ്ടായി.
 
ഇപ്പൊ, വെന്റിലേറ്ററിലേക്ക് മൂവ് ചെയ്തിട്ടുണ്ട്, അറിയാലോ... മിനിമം 48 ഹവേഴ്സ് കഴിയാതെ ഇപ്പോഴത്തെ ഈ കണ്ടിഷനിൽ ഒന്നും തന്നെ പറയാൻ കഴിയില്ല. അതുപോലെ തന്നെ പേഷ്യന്റ്‌ കോൺഷ്യസ് ആവാതെ ഓർമയെ എങ്ങനെ ബാധിച്ചിട്ടുണ്ടാകും എന്നു പറയാൻ കഴിയില്ല. "
 
ഒറ്റ ശ്വാസത്തിൽ അയാൾ പറഞ്ഞ കാര്യങ്ങളെല്ലാം ദേവ് തലയും താഴ്ത്തി കേട്ടിരുന്നു. അരുണിന്റെ വിരലുകൾ അവനിൽ മുറുകി. മഹേഷ് കണ്ണുകൾ ഇറുക്കി അടച്ചു അവനിൽ നിന്നും രണ്ടു തുള്ളി കണ്ണീർ ഒഴുകിയിറങ്ങി.
 
" പിന്നെ, മറ്റൊരു കാര്യം എന്തെന്ന് വെച്ചാൽ..
 
ആയാളൊന്നു നിർത്തി തന്റെ ചെയറിൽ നിവർന്നിരുന്നു. ദേവും അരുണും മഹേഷും ഒരുപോലെ കാര്യമറിയാൻ മുഖമുയർത്തി.
 
" ഒരു 6 വീക് ഗ്രോത് ഉണ്ടായിരുന്നു. പക്ഷെ ഇവിടെ നമുക്കൊന്നും ചെയ്യാൻ കഴിയില്ല. "
 
അരുൺ ദേവിന്റെ ഷോൾഡറിൽ മുറുക്കെ പിടിച്ചു അവനെ ഞെട്ടലോടെ നോക്കി. മഹേഷിനു കാര്യങ്ങൾ പൂർണമായും മനസിലായില്ല, അവൻ എന്തെന്നറിയാൻ മുന്നോട്ടേക്കാഞ്ഞിരുന്നു. 
 
" അപകടത്തിൽ വയറിനു നല്ല അഘാതം സംഭവിച്ചിട്ടുണ്ട്. വീ ആർ സൊ സോറി എബൌട്ട്‌ ദാറ്റ്‌, ഇട്സ് ക്ലിയർ അബോഷൻ. "
 
" what
no.......... "
 
മഹേഷ്‌ ടേബിളിൽ ശക്തിയിൽ അടിച്ചുകൊണ്ട് ചാടി എണീറ്റു. ദേവിനെ നോക്കി.
 
 
 
പിന്നീടു പറഞ്ഞു കാര്യങ്ങളൊന്നും ദേവ് കെട്ടിരുന്നില്ല.
' 6 വീക് ഗ്രോത്. ഇട്സ് ക്ലിയർ അബോർഷൻ '
ആ വാക്കുകൾ മാത്രം അവന്റെ ചെവിയിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. ഡോ. അനന്തകൃഷണന്റെ കേബിനിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ ദേവിന്റെ കാലുകൾ വെച്ചു പോയി, ഹൃദയ നുറുങ്ങി, ശരീരം വിറച്ചു, അവന്റെ മനസ് മാളുവിനരികിലേക്കെത്താൻ അവളെ ചേർത്തുപിടിക്കാൻ ആഗ്രഹിച്ചു.
കാലിടറിയ ദേവിനെ മഹേഷ്‌ വീഴാതെ പിടിച്ചു നിർത്തി. ഒരു നിമിഷം അവൻ മഹേഷിനെ തന്നെ നോക്കി നിന്നു.
 
 
" എനിക്കെന്തു പ്രശ്ന ഉണ്ടെങ്കിലും മാമനെ ഒന്നു കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞാൽ മതി. എല്ലാം ഓക്കേ."
 
" നിനക്ക് കെട്ടിപ്പിടിക്കാൻ ഞാനുണ്ട്. അല്ലാതെ ആ കള്ള കേസില്ലാ വക്കീലിനെ ഒന്നും പോയി പിടിക്കണ്ടാ.... "
 
" അയ്യേ... കുശുമ്പ് കുശുമ്പ്. "
 
" ഹാ... കുശുമ്പെങ്കിൽ കുശുമ്പ് . മറ്റുള്ളവനൊന്നു തൊടാനും കൂടെ കിട്ടുന്നില്ല. അപ്പളാ അവളുടെ ഒരു കെട്ടിപിടിക്കല്. ഹും 😏 "
 
" അയ്യടാ.. എന്നിട്ട് ഇതുവരെ തൊടാത്ത ഒരാള്. ഹഹഹഹഹഹ.. "
 
പൊട്ടിച്ചിരിക്കുന്ന മാളുവിന്റെ ശബ്ദം അവന്റെ കാതുകളിൽ തുളഞ്ഞു കയറിയ നിമിഷം ദേവ് മഹേഷിനെ ഇറുകെ പുണർന്നു. അവന്റെ തോളുകളെ നനച്ചു കൊണ്ട് കണ്ണുനീർ പെയ്തിറങ്ങി. ഏറെ നേരം അവനെ മുറുകെ പിടിച്ചുകൊണ്ടു ദേവ് നിന്നു. 
 
" ഷീ വിൽ ബി ബാക്ക് രുദ്രാക്ഷ് "
 
ദേവിന്റെ പുറത്തു മെല്ലെ തട്ടിക്കൊണ്ടു മഹേഷ്‌ പറഞ്ഞപ്പോൾ ദേവ് അവനിൽ നിന്നും അടർന്നു മാറി 
 
" എനിക്കറിയാം മഹേഷ്‌ അവൾ വരും . എന്റെ ജീവിനല്ലേടോ... അത്ര പെട്ടന്നൊന്നും എന്നെ വിട്ടുപോകാൻ അവൾക്കു കഴിയില്ല. . "
 
ദേവിനെ അശ്വസിപ്പിക്കൻ കഴിയില്ലെന്നറിയാമെങ്കിലും സ്വയം സമാധാനിക്കാനായിരുന്നു മഹേഷ്‌ പറഞ്ഞത്. പക്ഷെ പതിഞ്ഞതെങ്കിലും ദൃഡതയുള്ള അവന്റെ വാക്കുകൾ മഹേഷിനും ഒരു പ്രതീക്ഷയേകി.
 
 
--------------------------------------------------------------------------
 
 
മാധവനും യാശോധക്കും ഒപ്പം ലച്ചുവിനെയും ദേവരാജൻ നിർബന്ധിച്ചു തിരിച്ചയചു. രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും മാളുവിൽ ഒരു തരത്തിലുള്ള മാറ്റമില്ലാത്തതും മഹേഷിൽ നിന്നറിഞ്ഞ കാര്യങ്ങളും എല്ലാം ജാനകിയെ തളർത്തി. തൊട്ടടുത്ത റൂമിൽ അവരെയും അഡ്മിറ്റ് ആക്കേണ്ടി വന്നു. 
 
 
 
" മുരളി അളിയൻ എപ്പോ വന്നു. "
 
ജാനകിയുടെ റൂമിൽ നിന്നും ബില്ലുമായി പുറത്തിറങ്ങിയ ദേവരാജൻ മുന്നിൽ നിൽക്കുന്ന മുരളിയെ കണ്ടു ചോദിച്ചു.
 
" കൊറച്ചു നേരമായി..
അവർക്കിപ്പോ എങ്ങനെ ഉണ്ട്. "
 
" കൊഴപ്പം ഇല്ല. സ്വന്തം മകളല്ലേ അങ്ങനെ കിടക്കുന്നെ, ഏതൊരമ്മക്കാ സഹിക്ക. ഡ്രിപ് കഴിഞ്ഞാൽ ഡിസ്ചാർജ് ആകും. "
 
" ഞാൻ അച്ചുനെ കണ്ടു, രണ്ടു ദിവസം കൊണ്ട് അവനാകെ കോലം കെട്ടല്ലെ.. "
 
" മ്മ്.. "
ദേവരാജനൊന്നു മൂളി മുന്നോട്ടു നടന്നു. 
 
" അളിയന്നിതെവിടെ പോകുന്നു. "
 
" ഈ ബില്ലോന്ന് സെറ്റൽ ചെയ്യണം. "
 
" എന്റെ അളിയാ നിങ്ങളെന്തിനാ ഇങ്ങനെ ചത്തുകിടക്കുന്നെ.. നമ്മുടെ മോളോന്നും അല്ലാലോ.. "
 
" എന്നാരുപറഞ്ഞു അളിയനോട്. അവളും എന്റെ മോളാണ്... ദച്ചുവിനെ പോലെത്തന്നെയാണ് മാളുവും. രണ്ടുപേരും എനിക്കൊരുപോലെയാണ് "
 
" 😏ഹും. ഒരു മോള്.. ആ പെണ്ണിന് വയറ്റിലുണ്ടായിരുന്നല്ലേ.. "
 
അല്പം പുച്ഛം കലർത്തി പറഞ്ഞ മുരളിയുടെ വാക്കുകൾക്കു ഒന്നും മിണ്ടാതെ ദേവരാജൻ നടന്നു.
 
" അളിയൻ മിണ്ടാതെ നിന്നിട്ടൊന്നും കാര്യമില്ല. എല്ലാം എല്ലരും അറിഞ്ഞു. ഇപ്പൊ മനസിലായോ ആ പെണ്ണിന്റെയൊക്കെ സ്വഭാവം. നമ്മുടെ അച്ചുവിന്റെ തന്നെയാണെന്ന് എന്താ ഒറപ്പ്. "
 
" മുരളി.....😡 ഇതു ആശുപത്രിയാണ്, വാക്കുകൾ സൂക്ഷിച്ചു സംസാരിക്ക്. അല്ലെങ്കിലേ തലക്കു ഭ്രാന്ത് പിടിച്ചാണ് എല്ലാവരും നിൽക്കുന്നെ...
 
താനിവിടെ നിന്നിട്ട് ആർക്കും ഒരു ഉപകാരവും ഇല്ല. കൂടുതൽ ഉദ്രവിക്കാതെ ഒന്നു പോയി തരോ.. "
 
" 😏 അല്ലെങ്കിലും എൻറെ വായടപ്പിക്കാനാണല്ലോ എന്നും നോക്കിയിട്ടൊള്ളൂ.. ഞാനിവിടെ നിന്നു ആർക്കും ബുദ്ധിമുട്ടുണ്ടാക്കാൻ പോകുന്നില്ല. "
 
അയാൾ പല്ലിറുമ്പി പറഞ്ഞുകൊണ്ട് പുറത്തേക്കു പോയി.
 
 
--------------------------------------------------------------------------
 
 
" ഏട്ടാ...  ഇത്തിരി വെള്ളമെങ്കിക്കും കുടിക്കു. "
 
കൈകളിൽ തലയും താങ്ങിയിരിക്കുന്ന ദേവിനു മുന്നിൽ ഒരു കുപ്പിയും നീട്ടി അപ്പു അപേക്ഷയോടെ പറഞ്ഞു. 
 
" ഏട്ടാ പ്ലീസ്... "
 
അവന്റെ മുന്നിൽ നിന്നു കെഞ്ചിയിട്ടും ദേവ് വിലങ്ങനെ തലയാട്ടുകമാത്രമാണ് ചെയ്തത്.
 
" ഡാ..  കോപ്പേ... ഇങ്ങനെയാണെൽ എന്റെ കൊച്ചിന് ബോധം വരുമ്പോഴേക്കും നിന്നെ അതിനുള്ളിൽ കിടത്തേണ്ടി വരും.
 
ദേവിനു നേരെ ചാടിത്തുള്ളി പറഞ്ഞു അവന്റെ മുന്നിൽ അരുൺ മുട്ടിലിരുന്നു. 
 
" ഡാ.. നീ ഇങ്ങനെ ഇരിക്കല്ലേടാ... അവളുണരുമ്പോൾ നമുക്ക് കാണണ്ടേ ദേവാ... ഈ വെള്ളമെങ്കിലും കുടിക്ക്. "
 
ദേവിന്റെ കൈകളിലേക്ക് അരുൺ ബോട്ടിൽ വെച്ചു കൊടുത്തു.
 
 
" അരുൺ... "
 
പിന്നിൽ നിന്നും കേട്ട മഹേഷിന്റെ ശബ്ദത്തിൽ അരുണിനൊപ്പം ദേവും തലയുയർത്തി നോക്കി.
 
" ഹബീബ് വിളിച്ചിരുന്നു ഞാനൊന്നു സ്റ്റേഷൻ വരെ പോയി വരാം. "
 
" ഞാനും വരാം... "
 
അരുൺ ഉടനെ ചാടി എഴുന്നേറ്റു പറഞ്ഞു.
 
 
-----------------------------------------------------------------------------
 
 
പോലീസ് സ്റ്റേഷനിൽ തന്റെ സുഹൃത്തും സർക്കിൾ ഇൻസ്‌പെക്ടറുമായ ഹബീബ് മുഹമ്മദിനു അഭിമുഖമായി മഹേഷിനൊപ്പം ആരുണും ഇരുന്നു.
 
" ഇതു.. "
 
അരുണിന് നേരെ ചൂണ്ടി ഹബീബ് മഹേഷിനോടായി ചോദിച്ചു.
 
" എന്റെ ഫ്രണ്ടാ... അരുൺ അലക്സി. "
 
" ഉം..... ഹലോ.. "
 
" ഹലോ സർ, "
 
" ഹോസ്പിറ്റലിൽ നിന്നും ആക്‌സിഡന്റ് റിപ്പോർട്ട്‌ ചെയ്തിരുന്നു. അപ്പൊ അന്നെഷിക്കേണ്ടത് ഞങ്ങളുടെ ഡ്യൂട്ടി അല്ലെ. അവിടെ എത്തിയപ്പോഴാ നിന്റെ റിലേറ്റീവ് ആണെന്ന് അറിഞ്ഞത്. അപ്പോഴത്തെ സാഹചര്യത്തിൽ നിന്നോടും ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല.
 
how's she now. "
 
" വെന്റിലേറ്ററിൽ തന്നെയാണ്. ഒന്നും പറയാറായിട്ടില്ല. "
 
" ഓ.... കെ.
 
പിന്നെ ഞാൻ വിളിപ്പിച്ചതെന്തിനെന്നു വെച്ചാൽ. താൻ കേസ് ആക്കണ്ട എന്നു പറഞ്ഞതുകൊണ്ടാണ് ഒഫീഷ്യലി ഫയൽ ചെയ്യാഞ്ഞത്. പക്ഷെ അതിനു മുന്നേ ഞാനൊരു പി സി യെ സ്പോട്ടിലേക്കു വിട്ടിരുന്നു. അവിടുത്തെ സി സി ടി വി വിഷ്വൽസിൽ ഒരു സംശയം തോന്നി. അടുത്തുള്ള ഒന്നുരണ്ടു കടകളിലെയും കൂടെ ഫുടേജ് പരിശോധിച്ചപ്പോൾ അതുറപ്പായി. ഇതു വെറുമൊരു റോഡ് ആക്‌സിഡന്റ് അല്ല.
ഇട്സ് പ്ലാൻഡ്. '"
 
ഞെട്ടലോടെ അരുണും മഹേഷും തങ്ങൾക്കു മുന്നിലേക്ക് തിരിച്ചു വെച്ച സിസ്റ്റത്തിലെ വിഷ്വൽസിലേക്ക് നോക്കി.
 
ചീറി വരുന്ന വണ്ടിയാൽ ഇടിച്ചു തെറിച്ചു പോകുന്ന കാഴ്ച ഇരുവരും ശ്വാസമടക്കിപ്പിടിച്ചു കണ്ടു.
 
" ഇതിലുള്ള ഈ വണ്ടി നമ്മുടെ ടൌൺ രെജിസ്ട്രേഷൻ ആണ്. കോളേജ് വിടുന്നതിനു എത്രയോ മുന്നേ, അതായത് ഉച്ച മുതൽ ഒന്നു രണ്ടു തവണ അങ്ങോട്ടും ഇങ്ങോട്ടും പാസ്സ് ചെയ്യുന്നുണ്ട്. ദേ വെർ വെയ്റ്റിംഗ് ഫോർ സംവൺ. "
 
ഹബീബ് ഒന്നു നിർത്തി ഇരുവരെയും മാറി മാറി നോക്കി. മറ്റൊരു വിഷ്വലിലേക്ക് വിരലമർത്തി.
 
" ഇവരാണ് ആ വണ്ടിയിൽ ഉണ്ടായിരുന്നവർ. "
 
" ഓഹ്... ഗോഡ്.. "
 
അരുണിന്റെ ചുണ്ടുകൾ വിശ്വസിക്കാനാവാതെ പുലമ്പി.
 
 
 
" ഇവരോ...... "
 
അരുണിന്റെ ഐപാഡിൽ കണ്ട മുഖങ്ങളെ വിശ്വസിക്കാനാവാതെ വലിഞ്ഞു മുറുകിയ മുഖവുമായി ദേവും അതേ ചോദ്യം ചോദിച്ചു. 

പ്രിയമാണവൾ 37

പ്രിയമാണവൾ 37

4.6
7257

മുടിയിൽ വിരൽ കൊരുത്തു കണ്ണുകളടച്ചു തലയും താഴ്ത്തി സോഫയിലിരിക്കയാണ് ദേവ്. അവനടുത്തായി അരുണും. ഓരോന്നും ചോദിച്ചു അടുത്തു നിൽക്കുന്ന സതിയമ്മയുടെ വാക്കുകൾ പക്ഷെ ഇരുവരിലും എത്തുന്നുണ്ടായിരുന്നില്ല. ദേവിലെ ഭയപ്പെടുത്തുന്ന നിശബ്ദത വലിയൊരു കൊടുംകാറ്റിനു മുന്നേയുള്ള ശാന്തതയായി അരുണിനു തോന്നി. " ദേവ്... " ഹാളിലേക്ക് ഓടി വന്നു കിതച്ചു കൊണ്ട് ശ്രീപ്രിയ അവനെ വിളിച്ചപ്പോഴും ആ അവസ്ഥയായി നിന്നും അവൻ അനങ്ങിയില്ല. " ദേവ്.. എന്താ എന്തുപറ്റി. ഞാൻ ഡ്യൂട്ടിയിൽ ആയിരുന്നു. പെട്ടന്നു കാണണം ന്നു പറഞ്ഞു വിളിച്ചപ്പോ ഐ വാസ് സ്കെർഡ്. അപ്പൊ തന്നെ ലീവ് പറഞ്ഞു. ഇങ്ങോട്ട് വരുന്നതി