Aksharathalukal

അരികിലായി..... 💞(6)

 

 

അവൻ നോക്കുമ്പോൾ മൂന്നുപേരും അവനെ നോക്കി നിൽക്കുന്നു... ഒരാൾ കണ്ണുനിറച്ചും.... മറ്റു രണ്ടുപേർ ദേഷ്യത്തോടെയും...... പ്രിയ ഉടനെ തന്നെ ചവിട്ടി തുള്ളി പോയി.... കൂടെ ദേവിയെയും.......

 

 

 
 
" എന്താടി.... "   ഭാഗ്യയുടെ നോട്ടം കണ്ട് അവൻ ചോദിച്ചു.....
 
 
" എന്താ..... "  അവളും അതുപോലെ....
 
 
" നി എന്തിനാ എന്നെ തുറിച്ചു നോക്കുന്നെ...."
 
 
"മാമ എന്തിനാ എന്നെ നോക്കുന്നെ.... അതുകൊണ്ടല്ലേ കാണുന്നെ...."   ദേഷ്യം അതുപോലുണ്ട്....
 
" ഞാൻ  അവളെ വെറുതെ നോക്കിയതാടി.... ആരാണെന്ന് അറിയാൻ...... "  അവൻ ഒന്ന് പരുങ്ങി...
 
" അതാരാണെന്ന് മാമയ്ക്കറിയില്ല....?? "   നെറ്റി ചുളിച്ചുകൊണ്ടുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ ഇളിച്ചു കാട്ടി....
 
" അത്... അത് പിന്നെ... പെട്ടന്ന് നോക്കിയപ്പോൾ മനസിലായില്ല... "
 
 
" ഓഹോ... അങ്ങനാണോ... എങ്കിലേ.... അത് നിത്യേച്ചി..... ദേവിയെച്ചിയുടെ അപ്പച്ചിയുടെ മൂത്ത മോള്..... ഒന്നൂടി വ്യക്തമാക്കിയാൽ... നീനയുടെ ചേച്ചി..... "
 
 
" നീ ഇതെന്തുവാടി എനിക്കൊന്നും അറിയാത്തത് പോലെ പറയുന്നേ..... "
 
 
" ഓ... അപ്പൊ മാമയ്ക്കറിയാം.... "
 
" എടി കൊച്ചേ... ഞാൻ വെറുതെ നോക്കിയതാടി.... "
 
 
" ഞാൻ നോക്കിയതിനൊന്നും പറഞ്ഞില്ലല്ലോ.... നേരത്തേ.... കുറെ കാലത്തിനു മുന്നേ..... ആ ചേച്ചി മാമയുടെ പുറകെ നടന്നിട്ട് മാമയ്ക്ക് അന്നൊന്നും നോക്കണ്ടായിരുന്നല്ലോ.... ഇപ്പൊ എന്തിനാ നാണമില്ലാതെ അങ്ങോട്ട് വായിനോക്കി നിക്കുന്നെ..... "
 
 
" അയ്യെ... നീ ഇതെന്തൊക്കെയാ പറയുന്നേ ഭാഗ്യേ.... ആ കൊച്ചിനെ ഞാൻ അന്നും ഇന്നും... ഇനി ഒരിക്കലും അങ്ങനെ കണ്ടിട്ടുമില്ല... കാണുകയുമില്ല.... പിന്നെ അടുത്ത് വന്ന് നിൽക്കുന്നവരെ കാണാതെ പിന്നെ കണ്ണുപൂട്ടി നടക്കാൻ ഒക്കുവോ.... "
 
 
" മ്മ് നിന്ന് തത്തിക്കളിക്കാതെ ചെല്ല്..... " അവൾ ആക്കി ചിരിച്ചു...
 
" ഓഹ്... ഇനി ഇതൊക്കെ ചെന്ന് വിളമ്പണം കേട്ടോ.... "
 
" ഓക്കേ മോനെ.  "
 
അവൻ ദേഷ്യപ്പെട്ടു പോയി... അവൾ ചിരിയോടെ നോക്കി നിന്നു....
 
 
അന്നത്തെ ദിവസം തിരക്കൊക്കെയായി കഴിഞ്ഞു.... അത്താഴം കഴിഞ്ഞ്... വിജയും കൂട്ടരും പോയി... പിന്നൊരിക്കൽ വരാമെന്ന് ഏറ്റുകൊണ്ട്....
 
 
 
✨️✨️✨️✨️✨️✨️✨️✨️
 
പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന് അനി താഴേക്ക് വരുമ്പോൾ കാണുന്നത്.... നഖം കടിച്ചു നിൽക്കുന്ന ഭാഗ്യയെയാണ്......
 
 
" എന്താടി.... ഇവിടെ ഒന്നും കഴിക്കാനില്ലേ.... "   അവളുടെ തലയിൽ കൊട്ടിയവൻ ചോദിച്ചു....
 
 
" ഓ.... മാമേ... അത് കണ്ടോ.... "  വളരെ പതിഞ്ഞ സ്വരത്തിൽ ചോദിച്ചുകൊണ്ട് അവൾ പുറത്തേക്ക് വിരൽ ചൂണ്ടി....
 
അവൻ നോക്കുമ്പോൾ കാണുന്നത് പത്രത്താളും കൈയിൽ പിടിച്ചു കൊണ്ട് മുകളിലേക്ക് നോക്കി നിൽക്കുന്ന ഹരിയേയാണ്.....
 
ഇതെന്താ സംഭവം എന്നറിയാൻ അവനും ഉമ്മറത്തേക്കിറങ്ങി.... ഹരി നോക്കുന്നത് പോലെ മുകളിലേക്ക് നോക്കി.... പ്രേത്യേകിച്ചൊന്നും കണ്ടുകിട്ടാത്തത് കൊണ്ട് അനി... ഹരിയെ ഒന്ന് തള്ളി...
 
 
" എന്തുവാടേ..... പകൽകിനാവ്  കാണുവാണോ നീ... "
 
" ടാ..... നീ.... ഇത് കണ്ടോ.... "
 
" എന്ത്.... " പറഞ്ഞുകൊണ്ട് നോക്കിയവൻ ഞെട്ടി..... അജ്ഞാത കത്തും കൊണ്ട് നിൽക്കുകയാണ് ഹരി....
 
" ഇതെവിടുന്ന നിനക്ക്... "
 
" ദേ.. ആരോ ഈ പേപ്പറിൽ വച്ചതാടാ..... എനിക്കാണോ ഇനി.... "   അവന്റെ സംശയത്തോടുള്ള ചോദ്യം കേട്ട്.... ചിരിച്ചുകൊണ്ട് ഭാഗ്യ മുന്നിലേക്ക് വന്നു...
 
" ഇത് എട്ടനുള്ളതല്ല.... "  അവൾ പറഞ്ഞത് കേട്ട്.... അനി ഞെട്ടി നോക്കി... ഇവൾ ഇത് കുളമാക്കും എന്ന പോലെ.....
 
" പിന്നെ ആർക്കാ..... "  ഹരിക്കും സംശയം....
 
 
" എടാ... അത് മാറി വന്നതാ.... "  അനി ഇടയിൽ കയറി...
 
" മാറി വന്നതോ..... അതെങ്ങനെ.... " ഹരി...
 
 
"അതൊക്കെ നമുക്ക് പിന്നെ തിരക്കാം... നീ ആ പത്രം ഇങ്ങോട്ട് തന്നെ....."
 
" മോനെ... അനി സാറേ  . സത്യം പറഞ്ഞോ.... ആരാ... എന്താ... സംഭവം എന്ന്.... ഇവിടെ ഇപ്പൊ ആകെ അവിവാഹിതൻ ആയിട്ട് നീ മാത്രമേ ഉള്ളൂ..... എന്തായലും.... എനിക്കിത് അയക്കാൻ ആരും ഇങ്ങോട്ട് വരില്ല.... അതുകൊണ്ട് മര്യാദക്ക് പറഞ്ഞോ.... " ഒറ്റൊരു നിമിഷം ഓർത്തവൻ പറഞ്ഞു...
 
 
"അത്....."
 
" ഞാൻ  പറയാം. ഏട്ടാ.... "
 
ഭാഗ്യ പറഞ്ഞപ്പോൾ അനി കണ്ണുരുട്ടി... എങ്കിലും അവൾ പതറിയില്ല.. വള്ളി പുള്ളി തെറ്റാതെ അവൾക്കറിയാവുന്നതെല്ലാം പറഞ്ഞു കൊടുത്തു....
 
 
ഒക്കെയും കേട്ടു കഴിഞ്ഞ്... താടിക്ക് കൈയ്യൂന്നി ഇരിക്കുവാണ് ഹരി....
 
" അപ്പൊ... നീ എന്ത് തീരുമാനിച്ചു.... "
 
 
" എന്ത് തീരുമാനിക്കാൻ.... " അനി..
 
 
" അല്ല... നമുക്ക് അതിനെ കണ്ടെത്തണ്ടേ    "
 
" എന്തിന്..... " 
 
" പിന്നെ... ഇത്രയും കഷ്ടപ്പെട്ട് ആ കൊച്ചു നിനക്ക് ഇത്രയുമൊക്കെ എഴുതി തരണമെങ്കിൽ.... അതിന് നിന്നോട് അത്രയ്ക്ക് ഇഷ്ടാവും.... "
 
 
"പിന്നെ... ഇഷ്ടമുള്ളവർ.. മുന്നിൽ വരാതെ ഒളിച്ചു നിന്നാണോ പ്രണയിക്കുന്നെ....."
 
 
" ചിലപ്പോ അതിന് പേടി ആകുമെടാ.. അല്ലെങ്കിൽ മറ്റെന്തെങ്കിലും ആണെങ്കിലോ..."
 
 
" ഓ..എനിക്ക് വയ്യ....വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് തോളത്തു വയ്ക്കാൻ.... "
 
 
"അയ്യെ.... ഇവനിതെന്തോന്ന്...."  ഹരി... അനിയെ ചൂണ്ടി... ഭാഗ്യയോടായി പറഞ്ഞു....
 
 
" നമുക്ക് നോക്കാം മാമേ... മാമ എനിക്ക് വാക്ക് തന്നതൊക്കെ മറന്നോ അപ്പോ.... "  അവളും മുന്നിട്ടിറങ്ങി....
 
" നമുക്ക് കണ്ടെത്താം.... "  അവളുടെ നിരാശ കണ്ട് അവൻ പറഞ്ഞു...
 
 
"നിനക്ക് ആരെയെങ്കിലും സംശയം ഉണ്ടോ.... അനി...."  ഹരി...
 
" സംശയമോ... എനിക്കോ.... ഞാൻ ഇന്നുവരെയും അത് കാര്യമാക്കിയെടുത്തിട്ടില്ല..... ആരോ... എവിടുന്നോ.... എന്തോ എഴുതുന്നു.... അതിന് ഞാൻ ആരെ സംശയിക്കാനാ..."   അനി ഭാവവ്യത്യാസമില്ലാതെ പറഞ്ഞു...
 
" പക്ഷെ ഇനി അങ്ങനെ അല്ലല്ലോ.... നമുക്ക് കണ്ടെത്താൻ ശ്രമിച്ചു നോക്കാടാ.... ആരാന്നു അറിയണ്ടേ.. "
 
" ആ നോക്കാം.... " 
 
" മോൾക്ക് ആരെയെങ്കിലും സംശയം ഉണ്ടോ.... "  ഭാഗ്യയോട് ചോദിച്ചു...
 
 
" എനിക്ക്... എനിക്ക്... അങ്ങനെ സംശയമൊന്നും ഇല്ല ഏട്ടാ.... ഇനി മുതൽ നോക്കാം.... "
 
" ഹ്മ്മ്.... നാളെയും കത്ത് വരുന്നുണ്ടോ എന്ന് നോക്കാം.... അതാരാ പത്രത്തിനിടയ്ക്ക് വയ്ക്കുന്നതെന്നും.... കുറച്ച് കഷ്ടപ്പെടേണ്ടി വരും.... എന്നാലും ഞാൻ പോകുന്നതിനു മുൻപേ ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ടേ പോകൂ.... "
 
 
ഹരി ആത്മഗതം എന്നോണം പറയുന്നത് കേട്ട് അനി പുച്ഛത്തോടെ നോക്കി....
 
 
കളിയും ചിരിയും അമ്പലദർശനവുമായി അന്നത്തെ ദിവസം പോയി.....
 
 
പിറ്റേന്ന്  ഭാഗ്യ അനിയുടെ മുറിയിലേക്കുള്ള ഗോവണി കയറുമ്പോൾ... ദേവിയുമായി കൂട്ടിമുട്ടി.....കൂടെ പ്രിയയുമുണ്ട്....
 
" ഐയ്യോ.... മോളെ.... സോറി... ഞാൻ കണ്ടില്ലായിരുന്നു... " ദേവി....
 
" അത് സാരമില്ല ചേച്ചി.... ചേച്ചി എന്താ ഇവിടെ...... "   ബാക്കി ചോദിക്കുന്നതിനു മുൻപേ അവർ അവിടുന്ന് പോയി കഴിഞ്ഞിരുന്നു..... ഭാഗ്യ അവർ പോയ വഴിയേ നോക്കി..... വീണ്ടും മുകളിലേക്ക് കയറി....
 
 
അനിയുടെ അടുക്കലേക്ക് ചെല്ലുമ്പോൾ.... മുറിയിൽ നിൽക്കുകയാണ് കക്ഷി.... കൈയിൽ..... കുറച്ച് ചുവപ്പും കറുപ്പും കലർന്ന കുന്നിക്കുരുകളും ഉണ്ട്....!!!
 
" ഇതെവിടുന്ന മാമേ..... "  അത് കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി..
 
 
" അറിയില്ലെടി... ഞാൻ കുളികഴിഞ്ഞു വരുമ്പോൾ ഇത്   മേശമേൽ ഇരിക്കുന്നത് കണ്ടു.... "
 
" ഏഹ്... ഇതാരാ ഇപ്പൊ ഇവിടെ കൊണ്ട് വയ്ക്കാൻ..... "
 
" അറിയില്ല.... "  പറയുന്നതോടൊപ്പം അവൻ താഴേക്കിറങ്ങി....കൂടെ അവളും....
 
 
 
" ഡാ.... രാവിലെ മുതൽ ഞാൻ ഗേറ്റിനരുകിൽ കുത്തിയിരിക്കുവാ.... പേപ്പർ ഇടാൻ വന്ന ചെക്കനെ മാത്രം കണ്ടു..... ഇന്ന് അതിൽ നിന്നു ഒന്നും കിട്ടിയില്ലേടാ.....
 
" ആ... അതിന് ആ കത്ത് എന്നും വരില്ല ഏട്ടാ..... ഇടയ്ക്കിടയ്ക്ക് ഉണ്ടാവുള്ളൂ..... കത്തിനു പകരം ഇന്ന്... കുറച്ച് കുന്നിക്കുരുകൾ മുറിയിലെത്തി..... "
 
" ആണോ.... ശേ..... അത് മോശമായി പോയി... രാവിലെ മുതൽ ഇവിടെ കുറ്റിയടിച്ചു നിന്നത് വെറുതെയായല്ലോ.... "   ഹരിയിൽ പരിഭവം.....
 
 
അനി അവരുടെ വർത്തമാനം കേട്ട് വെറുതെ നിന്നു..
 
" നിനക്ക് ആരെങ്കിലും സംശയമുണ്ടോ.... "  ഭാഗ്യയോട്.... ഹരി....
 
" അങ്ങനെ ഇല്ല... പക്ഷെ ഇന്ന് ഞാൻ മാമയുടെ മുറിയിലേക്ക് വന്നപ്പോൾ.... ദേവിയെച്ചിയും പ്രിയേച്ചിയും താഴേക്ക് വരുന്നത് കണ്ടു..... "
 
 
അതുവരെ മിണ്ടാതിരുന്ന അനി ഞെട്ടി അവളെ നോക്കി...
 
" എപ്പോ.... "   അനി..
 
 
" ഞാൻ അങ്ങോട്ടേക്ക് വന്നപ്പോൾ.... " 
 
 
" അപ്പൊ സംശയിക്കാൻ ഒന്നുമില്ല.... അനി... അവരിൽ ആരോ ആണ് ആ അജ്ഞാത എഴുത്തുകാരി..... "  ഹരി  സംശയം അറിയിച്ചു.....
 
 
അനി അവരെ രണ്ട് പേരെയും മാറി മാറി നോക്കി....
 
 
✨️✨️✨️✨️✨️✨️✨️✨️
 
നാലും അഞ്ചും ഉത്സവം കടന്നു പോയി..... അനിയ്ക്ക് ഈ ദിവസങ്ങളിലെല്ലാം കത്ത് കിട്ടുന്നുണ്ട്.... കൂടെ പുതിയതായി ആ കുന്നിക്കുരുകളും...... ഭാഗ്യയും ഹരിയും അവർക്ക് കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്..... പക്ഷെ ഓരോ പ്രാവശ്യവും ഓരോ രീതികളിൽ... ആയിരുന്നു അവ അനിയിൽ എത്തിയിരുന്നത്......
 
ഇന്ന് വിജയും ശ്യാമും തറവാട്ടിൽ വന്നിട്ടുണ്ട്..... അവരുമായി എല്ലാവരും പെട്ടന്ന് തന്നെ കൂട്ടായി.... ആരുവിനും അമ്പാടിക്കും അവരെ ഒത്തിരി ഇഷ്ടായി.....
 
എല്ലാവരും ഒന്നിച്ചു അമ്പലത്തിൽ പോയി തൊഴുതു വന്നു..... എല്ലാരും ഒന്നിച്ചിക്കുമ്പോഴും..... സദ്യ വിളമ്പുമ്പോഴും  .. കളികളിൽ ഏർപ്പെടുമ്പോഴുമെല്ലാം... ഭാഗ്യയുടെ കണ്ണുകൾ ഒരാളെ തേടി ചെന്നു..... അത് കണ്ട്.... മറ്റൊരാളുടെ ചൊടികളിൽ പുഞ്ചിരിയും......
 
 
സന്ധ്യക്കുള്ള ദീപാരാധനയും കഴിഞ്ഞാണ് അവർ വീട്ടിലേക്ക് തിരിച്ചത്..... പോകാൻ നേരം..... വിജയ് അവളോട് കണ്ണുകൾ കൊണ്ട് പോകുവാണെന്നറിയിച്ചു..   അവളും അതുപോലെ സമ്മതവും......
 
 
ഇവരുടെ  കൈമാറുന്ന നോട്ടങ്ങളും... ചിരിയും....കണ്ട് രസിക്കുകയാണ് അനിയും..... എന്തുകൊണ്ടോ അതൊക്കെ കണ്ടപ്പോൾ അവനിലും മനസ്സ് നിറഞ്ഞ ചിരി ഉണ്ടായിരുന്നു......!!!
 
 
 
(തുടരും....)
 
 
😊
 
അരികിലായി..... 💞(7)

അരികിലായി..... 💞(7)

4.4
10367

തുടർന്നുള്ള ദിവസങ്ങളില്ലെല്ലാം മുറയ്ക്ക് അതേ വരികൾ അനിക്കരികിൽ എത്തിയിരുന്നു... കൂടെ കുന്നിക്കുരുകളും.... ആരും പ്രതീക്ഷിക്കാത്തിടങ്ങളിലൊക്കെയും അവ കാണാറുണ്ട്.... അനിയുടെ മുറിയിൽ.... പത്രതാളുകൾക്കിടയിൽ....അവൻ പോകുന്ന വഴിയിൽ... അങ്ങനങ്ങനെ നീളുന്നുണ്ട് ആ പെണ്ണിന്റെ കുസൃതികൾ.....!!! ഉത്സവം കൊടിയിറങ്ങുകയായി...... എല്ലാ കൊല്ലത്തെ പോലെ ഇപ്രാവശ്യവും  അതെല്ലാവരിലും നോവുണർത്തി.... ഇനി കാത്തിരിപ്പിന്റെ നാളുകളാണ് ... നീണ്ട ഒരു വർഷത്തെ കാത്തിരിപ്പ്...... അതിനിടയിൽ എന്തൊക്കെ.... എവിടെയൊക്കെ സംഭവിക്കുമെന്നും...... ആരുടെയൊക്കെ ജീവിതം മാറി മറിയുമെന്നും ആർക്കും അറിയില്ല....!!! വീണ്ടും