✍️ BIBIL T THOMAS
അമ്മേ ..... ആ മോള് വന്നോ ...എങ്ങനെ ഉണ്ടായിരുന്നു മോളെ ഇന്റർവ്യൂ ....
ഇതെങ്കിലും കിട്ടുവോ.... കിട്ടാൻ സാധ്യത ഉണ്ടമ്മേ.... എന്തായാലും നീ വന്ന് ഊണ് കഴിക്ക് ... ശെരിയമ്മേ...
ഞാൻ ലീന ഇപ്പോൾ പോസ്റ്റഗ്രാജുവേഷൻ കഴിഞ്ഞു ജോലിക്കുവേണ്ടി ശ്രെമിക്കുന്നു ... ഇന്നും ഒരു ഇന്റർവ്യൂ കഴിഞ്ഞു വരുന്നതാണ് ..... എനിക്ക് 'അമ്മ മാത്രം ഒള്ളൂ ... 'അമ്മ കൂലിപ്പണി ഇടുത്താണ് എന്നെ പഠിപ്പിക്കുന്നത്.... അതോണ്ട് ഇനിയും അമ്മയെ ബുദ്ധിമുട്ടിക്കാൻ പറ്റാത്തതോണ്ടാണ് ഒരു ജോലിക്കുവേണ്ടി ശ്രെമിക്കുന്നത്...
അമ്മയെ സഹായിച്ചും ഫോൺ നോക്കിയും അങ്ങനെ അന്നത്തെ ദിവസം കടന്നുപോയി ...... പിറ്റേന്ന് രാവിലെ അമ്മ വിളിച്ചപ്പോൾ ആണ് എഴുന്നേൽക്കുന്നത് ..... മോളെ .... ഞാൻ പോയിവരാം .... ഇന്ന് മഠത്തിൽ ആണ് പണി .... ശെരിയമ്മേ... ഒത്താൽ മോൾടെ ജോലിക്കാര്യം ഒന്ന് ചോദിക്കാം... ആ ഒരു പ്രിതിക്ഷയിൽ റോസി അന്നത്തെ ജോലിക്കായി പുറപ്പെട്ടു .... റോസി പോയിക്കഴിഞ്ഞും കുറച്ച നേരം ലീന ഫോൺ നോക്കി ഇരുന്നു.... ഫോണിൽ വന്ന മെസ്സേജിൽ നിന്നും അറിയാൻ സാധിച്ചു ഇന്നലത്തെ ഇന്റർവ്യൂയിലും തനിക്കു ജോലി നേടാൻ കഴിഞ്ഞില്ല എന്ന്.... ആ സങ്കടം ലീനക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.... അമ്മ വന്നപ്പോൾ തനിക്കു ജോലി കിട്ടിയില്ല എന്ന കാര്യം ലീന റോസയോട് പറഞ്ഞു.... ഇനിയും വീട്ടിൽ ഇരുന്നാൽ കൂടുതൽ സങ്കടം തനിക്ക് ഉണ്ടാക്കും എന്ന് തോന്നിയപ്പോൾ ലീന അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയ ആര്യയെ കാണാൻ പോയി....
******************
എന്തായി ഇന്നലെ പോയെ ഇന്റർവ്യൂ.... അതും കിട്ടിയില്ലാടി .. മനസ് മടുത്തു.... ശെരിക്കും സങ്കടം വരുവാടി.... നീ ഇങ്ങനെ വിഷമിക്കല്ലേ ഇനിയും ശ്രമിക്ക് .... നിനക്കു കിട്ടും എനിക്ക് ഉറപ്പുണ്ട്....
അമ്മയെ ഇനിയും കഷ്ടപെടുത്താൻ എനിക്ക് വയ്യ ആര്യ ....
നിന്റെ കഷ്ടപ്പാട് ഒക്കെ മാറും നീ ഒന്ന് പോസറ്റീവ് ആയിട്ട് ഇരിക്ക്...
നിനക്കു എന്നെ സഹായിക്കാൻ പറ്റുവോ..... എങ്ങനെ ശെരിയാവുടി അത്.... എനിക്ക് തന്നെ ഈ ജോലി കിട്ടിയത് അച്ഛന്റെ സുഹൃത്തിന്റെ കമ്പനി ആയതോണ്ട് മാത്രം ..... അച്ഛൻ ഉള്ളതോണ്ട് മാത്രം കിട്ടിയ ജോലി ...
ഒരു അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് ലീന മനസുകൊണ്ട് ആഗ്രഹിച്ച നിമിഷം ആയിരുന്നു അത് ....
ലീന... നിന്നോട് ഞാൻ ഒരു കാര്യം പറയട്ടെ.... നിനക്കു സ്.കെ ഗ്രൂപ്സ്ൽ ഒരു ജോലിക് ശ്രമിക്കാർനില്ലേ .... കിട്ടിയാൽ നിന്റെ ലൈഫ് തന്നെ രക്ഷപ്പെടും ....
നീ എന്താ ഈ പറയുന്നേ ആര്യ.... ഇവിടെ ഉള്ള ചെറിയ കമ്പനിയിൽ പോലും കിട്ടാത്ത ജോലി ആണോ സ്.കെ ഗ്രൂപ്പിൽ കിട്ടുന്നത്.... നടക്കണേ കാര്യം വല്ലതും പറ....
പെട്ടന്നാണ് ലീനയുടെ ഫോൺ ശബ്‌ദിച്ചത് ... അവൾ ആ കാൾ എടുത്തു ... തന്റെ ജീവിതത്തിൽ ഇനി വരാൻ പോകുന്ന വസന്തം അറിയാതെ.....
(തുടരും........)