Aksharathalukal

ഭാഗ്യപുത്രി 4

✍  BIBIL T THOMAS 
 
യാത്രക്ക് ഒടുവിൽ ലീന എത്തി... തന്റെ ജീവിതത്തിന്റെ പുതിയ ഒരു അദ്ധ്യായം ആരംഭിക്കുന്ന സ്ഥലത്തേക്ക്.... പ്രാർത്ഥനയോടെ അവൾ SK Exports ന്റെ ഉള്ളിലേക്ക് പ്രവേശിച്ചു ... 
ഓഫീസിൽ എത്തി സ്‌നേഹയെ കണ്ട് അപ്പോയിന്മെന്റ് ലെറ്റർ കൈമാറി.... ലീനയെ എല്ലാർക്കും പരിചയപ്പെടുത്തുവാൻ വേണ്ടി ഒരു മീറ്റിംഗ് വിളിക്കാൻ സ്നേഹ ഓഫീസിലെ ഒരാളോട് ചുമതലപ്പെടുത്തി.... മീറ്റിംഗ് റൂമിലേക്ക് പോകുന്നതിനു മുമ്പേ ലീന സ്നേഹയുടെ കാലുതൊട്ട് അനുഗ്രഹം വാങ്ങാനും മറന്നില്ല...
. നിങ്ങളെ എല്ലാവരെയും ഇപ്പോൾ വിളിച്ചത് ഒരാളെ പരിചയപെടുത്തുവാൻ ആണ് ..... ഇത് ലീന ... നമ്മളുടെ കമ്പനിയിലെ പുതിയ സ്റ്റാഫ് ആണ് .... അത് പറയുമ്പോൾ എല്ലാവരും ലീനയെ തന്നെ നോക്കുന്നുണ്ടായിരുന്നു.... പലരുടെയും കണ്ണിലെ പുച്ഛം സ്നേഹ നന്നായി ശ്രദ്ധിച്ചു.... ഒരു പെൺകുട്ടിയോട് ലീനയെ ക്യാബിൻ കാണിച്ചുകൊടുക്കാൻ പറഞ്ഞു .... 
ആഴ്ചകൾ പിന്നെയും കടന്നുപോയി... ലീന ഇപ്പോൾ അവിടുത്തെ മിടുക്കിയായ ഒരു ജീവനക്കാരിയായി.... അവൾ കൂട്ടായി മീരയും ഉണ്ട്.... മീര സ്നേഹയുടെ പേർസണൽ സെക്രട്ടറി ആയിരുന്നു..... ലീന ജോലിയിൽ പ്രവേശിച്ച അന്നുമുതൽ മീര എപ്പോളും കൂടെത്തന്നെ ഉണ്ട്.... ലീനക്ക് എന്തിനും ധൈര്യം നൽകി സ്നേഹയും ഉണ്ടായിരുന്നു...... ഇന്ന് ലീന SK Exports ൽ എത്തിയിട്ട് ഒരു മാസം തികയുന്നു... ഈ ഒരു മാസത്തിനിടക്ക് ലീന ശെരിക്കും മാറി... 
ലീന തന്റെ ക്യാമ്പിനിൽ ഇരുന്ന് ഓർക്കുകയായിരുന്നു.... കഴിഞ്ഞ ഒരു മാസക്കാലം വളരെ സന്തോഷം നിറഞ്ഞത് ആയിരുന്നു എന്ന് ..... അപ്പോൾ ആണ് മീര അവിടേക്ക് വന്നത്.....
എന്തടി... ശമ്പളം കിട്ടുന്നതിന്റെ സന്തോഷത്തിൽ അന്നോ..... 
ഏയ് ... അങ്ങനെ ഒന്നും ഇല്ല... ഞാൻ ഓരോ കാര്യങ്ങൾ ഓർത്തു ഇരുന്നതാ ..... ശമ്പളം അമ്മയെ ഏൽപ്പിക്കണം.... എന്റെ ജീവിതത്തിലെ ആദ്യത്തെ ശമ്പളം അല്ലെ ..... അമ്മക്ക് ഒരുപാട് സന്തോഷമാകും... 
അമ്മക്ക് മാത്രം ഒള്ളോ ... ഞങ്ങൾക്ക് ചെലവ് ചെയ്യുന്നില്ലേ.... ഓഹ് .... ചെയ്യലോ.... ഞാൻ ആര്യയെ വിളിച്ചട്ടുണ്ട്..... ആഹ്... അപ്പൊ ഇന്ന് ആര്യയെ കാണാം അല്ലെ.... ലീന പറഞ്ഞു മീരക്ക് ഇപ്പോൾ ആര്യയെ നന്നായി അറിയാം.... 
   
               *******************
 
മീരയെയും കൂട്ടി ലീന കോഫീഷോപ്പിൽ എത്തി.... അവരെ കാത്ത് ആര്യ അവിടെ ഉണ്ടായിരുന്നു..... എടി.... നീ എവിടെയായിരുന്നു.... കഴിഞ്ഞ ഒരു മാസമായിട്ട് വിളിച്ചാലും അധികം ഫോൺ ഇടുക്കില്ല... കാണാനും കിട്ടണില്ലലോ ..... 
ഞാൻ വലിയ ഒരു ലക്ഷ്യത്തിന്റെ പിന്നാലെ ആയിരുന്നു.... 
എന്ത് ലക്ഷ്യം ...?
അത് പറയാൻ സമയമായിട്ടില്ല.... പക്ഷേ സന്തോഷം ആയി മോളെ.... നിനക്ക്‌ വല്ലാത്ത മാറ്റം ഉണ്ട് ഇപ്പൊ.... സങ്കടം മാത്രം നിറഞ്ഞ കണ്ണുകളിൽ ഇപ്പോൾ സന്തോഷത്തിന്റെ തിളക്കം... ഒരുപാട് സന്തോഷം.... 
അതേടി.... ഇപ്പൊ ശരിക്കും സന്തോഷമാ... ഇന്ന് ആദ്യത്തെ ശമ്പളം കിട്ടി.... ശരിക്കും നന്ദി പറയേണ്ടത് എന്റെ മേരി സിസ്റ്ററിനോടാണ് .... സിസ്റ്റർ ഇല്ലായിരുന്നു എങ്കിൽ എനിക്ക് ഈ ജോലി കിട്ടില്ലായിരുന്നല്ലോ.... 
അത് കേട്ട് ആര്യ ഒന്ന് മന്ദഹസിച്ചു.... അല്ലായിരുന്നു എങ്കിലും നിനക്കു അവിടെ കിട്ടുമായിരുന്നു പെണ്ണെ.... അവൾ മനസ്സിൽ പറഞ്ഞു.... 
മീര നോക്കികാണുകയായിയുന്നു ആര്യയുടെയും ലീനയുടെയും സ്നേഹം.... ആദ്യമായി ആണ് അവൾ ലീനയെ ഈ ഒരുമാസത്തിനിടക്ക് ഇത്രയും സന്തോഷത്തോടെ കാണുന്നത്.... 
ലീന അവിടെനിന്ന് മാറിയപ്പോൾ മീര ആര്യയോട് സംസാരിച്ചു തുടങ്ങി.... 
നിങ്ങൾ തമ്മിൽ എത്രനാളത്തെ കൂട്ടാണ് .... ഒരുപാട് നാളത്തെ കൂട്ടാണ് .... അവൾ ശരിക്കും എനിക്ക് എന്റെ സഹോദരിയാണ് .... എന്തെ അങ്ങനെ ചോദിച്ചേ... ?
ചോതിക്കുന്നതോണ്ട് ഒന്നും തോന്നരുത്.... ലീനയും ഞങ്ങളുടെ കമ്പനി മാനേജ്‍മെന്റുമായി എന്തെങ്കിലും ബന്ധമുണ്ടോ.... ? വേറൊന്നുമല്ല ആദ്യമായിട്ടാണ് അഭിമുഖം പോലും നടത്താതെ ഒരാളെ തിരഞ്ഞെടുക്കുന്നത്.... അതുകൊണ്ട് ചോദിച്ചതാണ്..... 
മീരയുടെ ചോദ്യം പ്രതീക്ഷിച്ചിരുന്നതുപോലെ ആര്യ ഒന്ന് ചിരിച്ചു.... അൽപനേരത്തെ മവുനതിനുശേഷം ആര്യ പറഞ്ഞുതുടങ്ങി..... മീരയുടെ ചോദ്യത്തിനുള്ള ഉത്തരം.... 
      
                                ( തുടരും...... ) .
 

ഭാഗ്യപുത്രി 5

ഭാഗ്യപുത്രി 5

4.6
1942

✍  BIBIL T THOMAS ആര്യ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാൻ ആകാതെ ഇരിക്കുകയാണ് മീര.... ഞാൻ പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന് അറിയാൻ മീരയുടെ ഒരു സഹായം എനിക്ക് വേണം .... എന്താ ഞാൻ ചെയ്യണ്ടത്.... അന്ന് സ്നേഹ മാഡത്തിന് ലീന കൊടുത്ത ആ കത്ത് കിട്ടണം.... ഞാൻ ശ്രമിക്കാം..... പിന്നെ നമ്മൾ സംസാരിച്ച കാര്യം ലീന അറിയണ്ട ..... അതിനുള്ള സമയം ആയിട്ടില്ല.... ഓക്കേ മനസിലായി.... അവർ സംസാരിക്കുമ്പോൾ ലീന തിരിച്ചുവന്നു.... അവൾ ആര്യയോടൊപ്പം വീട്ടിലേക്ക് പോയി....                     ************** പിറ്റേന്നു ഓഫീസിൽ സ്നേഹ മാഡത്തിന്റെ ക്യാബിനിൽ എത്തിയപ്പോൾ മീരക്ക് അപ്രതീക്ഷിതമായി ആ കത്ത് കിട്ടി....