Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 14

നിരഞ്ജൻറെ സ്വന്തം പാറു  Chapter 14
 
എല്ലാം കേട്ട് ഭ്രാന്തായി നിരഞ്ജൻ തല പൊത്തിപ്പിടിച്ചു പറഞ്ഞു.
 
“Stop this guessing business. I can’t take it anymore.”
 
അവൻറെ അവസ്ഥ മനസ്സിലാക്കിയ ഹരി പറഞ്ഞു.
 
“ശരിയാണ് നമുക്ക് ഒന്നുമറിയില്ല, guess ചെയ്യേണ്ട... വരുന്നത് വരുതു പോലെ ആകട്ടെ. നമുക്ക് നോക്കാം.”
 
എല്ലാവരും മിണ്ടാതെ കുറച്ചു സമയം അങ്ങനെ ഇരുന്നു.
 
അല്പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം നിരഞ്ജൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
 
“It is possible. Chances are very high. I think I should be prepared for this also.”
 
എല്ലാവർക്കും അതൊരു സംശയമായി മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും നിരഞ്ജൻറെ ആ തുറന്നുപറച്ചിൽ എല്ലാവർക്കും ഒരു ഷോക്കായിരുന്നു.
 
അതോടെ എല്ലാവരും ആ സംസാരം അവിടെ അവസാനിപ്പിച്ചു.
 
xxxxxxxxxxxxxxxxxxxxxxxxxxx
 
സിറ്റി ഹോസ്പിറ്റലിൽ ചെന്ന് വാസുദേവനും ഡ്രൈവറും ചേർന്ന് എല്ലാം ശരിയാക്കി.
പെയ്മെൻറ് നടത്തി.
 
ആക്സിഡൻറ് ആയത് കൊണ്ട് പോലീസ് കേസ് ഉണ്ടായിരുന്നു.
 
പിന്നെ ഭാരതിയുടെ ബോഡി മോർച്ചറിയിൽ വെച്ചു.
 
എല്ലാം വേണ്ട പോലെ ചെയ്തു.
 
വാസുദേവ് തിരിച്ച് പാറുവിൻറെ അടുത്തേക്ക് വന്നു.
 
കുറച്ചു സമയത്തിനു ശേഷം പാറുവിനെ റൂമിലോട്ടു മാറ്റി. കുഞ്ഞുങ്ങളെയും അടുത്ത് കിടത്തി.
 
കുറച്ചു സമയത്തിനു ശേഷം ഡോക്ടറും വാസുദേവും ലളിതയും രണ്ടു നഴ്സുമാരും കൂടി അകത്തേക്ക് വന്നു. വാസുദേവനെ കണ്ട പാറു ചോദിച്ചു.
 
“അമ്മമ്മ...”
 
അതുകേട്ട് ഡോക്ടർ പറഞ്ഞു.
 
“എല്ലാം പറയാം. അതിനാണ് ഞാൻ വന്നത്. എന്തായാലും എനിക്ക് പറയാനുള്ളത് നല്ലതല്ലെന്ന് പാർവർണ്ണക്കറിയാം എന്നാണ് എൻറെ വിശ്വാസം. ഞാൻ പറയുന്നതെല്ലാം അതിൻറെ സെൻസിൽ തന്നെ എടുക്കണം. തനിക്ക് രണ്ടു കുട്ടികളാണ്... അവരെപ്പറ്റി ആലോചിക്കണം.”
 
അതോടെ പാറുവിനെ ഏകദേശം കാര്യങ്ങൾ മനസ്സിലായി.
 
“എന്തോ കാര്യമായി തന്നെ അമ്മമ്മയ്ക്ക് സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്. ഡോക്ടർ പറഞ്ഞോളൂ ഞാൻ കേട്ടോളാം. എനിക്ക് ഗസ്റ്റ് ചെയ്യാൻ താൽപര്യമില്ല.”
 
അതുകേട്ട് ഡോക്ടർ വാസുദേവന്നോട് പറഞ്ഞു.
 
“ഇനി വാസുദേവന് പറയാനുള്ളത് പറയണം.”
 
അത്രയും പറഞ്ഞ് ഡോക്ടർ അവിടെ നിന്നും പുറത്തേക്ക് പോയി.
 
“നേരത്തെ ഉണ്ടായ ആക്സിഡൻറ് ഇൽ ഭാരതി നമ്മളെ വിട്ട് പോയി.”
 
അവൾ സംശയിച്ചിരുന്നു എങ്കിലും പെട്ടെന്ന് കേട്ടപ്പോൾ അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
 
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വീണ്ടും താൻ ജീവിതത്തിൽ ഒറ്റയ്ക്ക് ആയിരിക്കുന്നു.
ആ സമയം പുറത്തു പോയ ഡോക്ടർ തിരിച്ചു വന്നു.
 
പാറുവിനെ ശ്രദ്ധിച്ചു പിന്നെ പറഞ്ഞു.
 
“Vasudev, I think she is taking it positively, but still be with her.”
 
“Sure doctor. I will be there with her and thank you for your help.”
 
“My pleasure vasudev.”
 
എന്നും പറഞ്ഞ ശേഷം ഡോക്ടർ തിരിച്ചു പോയി.
 
ലളിതയെ കെട്ടിപ്പിടിച്ച് കരയുകയാണ് പാറു.
വാസുദേവ് പാറുവിന് അടുത്തു വന്നിരുന്നു. പിന്നെ പതിയെ അവളെ വിളിച്ചു.
 
“മോളേ പാറു...”
 
ആ വിളി കേട്ട് പാറു കണ്ണുകൾ തുടച്ച് വാസുദേവനെ നോക്കി. പിന്നെ ചോദിച്ചു...
 
“അമ്മമ്മയെ... “
 
“മോർച്ചറിയിൽ വെച്ചിട്ടുണ്ട്... മോളോട് ചോദിച്ച ശേഷം എന്താണെന്ന് വെച്ചാൽ ചെയ്യാം എന്ന് കരുതി.”
 
അതുകേട്ട് അവൾ കുറച്ചു സമയം ഒന്നും പറഞ്ഞില്ല. പിന്നെ വാസുദേവനോട് പറഞ്ഞു.
 
“ഒത്തിരി ഹെൽപ്പ് ചെയ്യുന്നുണ്ടെന്ന് അറിയാം. ബുദ്ധിമുട്ടാവില്ലെങ്കിൽ ഒന്നുകൂടി എന്നെ ഹെൽപ്പ് ചെയ്യാമോ? ഇനി ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കാൻ വരില്ല.”
 
അവളുടെ സംസാരം കേട്ട് ലളിത സങ്കടത്തോടെ പറഞ്ഞു.
 
“മോളെ, എന്താ ഇങ്ങനെയൊക്കെ പറയുന്നത്? ഇപ്പോഴാണ് ഞങ്ങളുടെ ജീവിതത്തിന് ഒരു അർത്ഥം വെച്ചതായി തോന്നുന്നത്. എന്താ വേണ്ടതെന്നു മോളു പറഞ്ഞോളൂ. അതുപോലെ ഞങ്ങൾ ചെയ്തോളാം.”
 
“അമ്മമ്മയെ എല്ലാ ആചാരങ്ങളും അനുഷ്ഠിച്ചു ദഹിപ്പിക്കണം. അത് ഞാൻ... എനിക്ക് ഇപ്പൊ പറ്റാത്തതു കൊണ്ട്... “
 
പറഞ്ഞു തീർക്കും മുൻപ് ലളിത ചോദിച്ചു.
 
“അതൊക്കെ നമുക്ക് വേണ്ടതു പോലെ നോക്കി ചെയ്യാം. അതിനുമുൻപ് മോളു ചെയ്യേണ്ടത്, വേഗം കൊച്ചുങ്ങളുടെ അച്ഛനെ വിളിക്കൂ. ഞങ്ങൾക്ക് അവരുടെ നമ്പർ അറിയാത്തതു കൊണ്ട് ആരെയും കോണ്ടാക്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. മോളെഴുന്നേൽക്കാൻ കാത്തിരിക്കുകയായിരുന്നു.”
 
അവരുടെ സംസാരം കേട്ട് എന്ത് പറയണമെന്നറിയാതെ പാറൂ പുറത്തേക്ക് നോക്കിയിരുന്നു.
 
അതുകണ്ട് ലളിതാ വാസുദേവനെ നോക്കി.
 
 കുറച്ച് സമയത്തിന് ശേഷവും പാറു ഒന്നും പറയാത്തത് കൊണ്ട് വാസുദേവൻ അവൻ പാറുവിനെ തട്ടി വിളിച്ചു ചോദിച്ചു.
 
“മോളെ എന്താണ് ഒന്നും പറയാത്തത്?”
 
പെട്ടെന്നാണ് പാറു നന്ദനെ കുറിച്ച് ഓർമ്മ വന്നത്. അവൾ അമ്മയുടെ ഫോൺ ചോദിച്ചു.
അത് നഷ്ടപ്പെട്ടു എന്നു പറഞ്ഞപ്പോൾ തലയ്ക്കടിയേറ്റ് പോലെയാണ് അവൾക്ക് തോന്നിയത്.
 
ആകെ ഉണ്ടായിരുന്ന ഒരു കോൺടാക്ട് ആയിരുന്നു അച്ഛൻറെ. അതും ആ ഫോണിൽ ആയിരുന്നു. അതും നഷ്ടപ്പെട്ട സ്ഥിതിക്ക് ഇനി താനെന്തു ചെയ്യും.
 
അവൾ കരയാൻ തുടങ്ങി.
 
“അതിൽ ആണ് അച്ഛൻറെ നമ്പർ ഉള്ളത്. ഇനി എനിക്ക് ആരുമില്ല”
 
എന്ന് പറഞ്ഞ് അവൾ ഏങ്ങിയേങ്ങി കരഞ്ഞു.
അവളുടെ കരച്ചിൽ കേട്ടപ്പോൾ വാസുദേവൻ സംശയത്തോടെ അവളോട് ചോദിച്ചു.
 
“അപ്പോൾ മോളുടെ ഹസ്ബൻഡ്?”
 
അവൾ പിന്നെയും കരഞ്ഞു കൊണ്ട് പറഞ്ഞു.
 
“എനിക്ക്… എനിക്ക് ആരുമില്ല, ഞാൻ ഒറ്റയ്ക്കാണ്.”
 
അവളുടെ വാക്കുകൾക്ക് ആൻസർ എന്ന പോലെ രണ്ടു മക്കളും ഒന്നിച്ചു കരയാൻ തുടങ്ങി.
 
അതുകണ്ടു ലളിത പറഞ്ഞു.
 
“ഇത് കണ്ടോ മോളെ... നീ തനിച്ചല്ല എന്ന് അവർക്ക് അറിയുന്ന ഭാഷയിൽ അവർ നിന്നോട് പറയുന്നത് നീ കേൾക്കുന്നുണ്ടോ? മാത്രമല്ല ഞങ്ങളുമുണ്ട് നിനക്ക്...”
 
“എന്തായാലും മോള് വിഷമിക്കേണ്ട വാസുദേവനും കൂട്ടിച്ചേർത്തു.”
 
“ആരുമില്ലെങ്കിൽ ഒട്ടും വിഷമിക്കേണ്ട. ഞങ്ങളെ അച്ഛനുമമ്മയും ആയി കാണാൻ മോൾക്ക് സാധിക്കുമെങ്കിൽ ഞങ്ങൾ ഉണ്ടാവും എന്നും കൂടെ.”
 
വാസുദേവൻ പറയുന്നത് ശ്രദ്ധയോടെ പാറൂ കേട്ടിരുന്നു.
 
അത് കണ്ട വാസുദേവൻ തുടർന്നു.
 
“പിന്നെ ഭാരതിയുടെ കാര്യം. ഞാൻ എല്ലാ കർമ്മങ്ങളും നടത്താം. ഞാൻ തന്നെ ചിതയ്ക്കു തീവച്ചു കൊള്ളാം. പേടിക്കേണ്ട.”
 
വാസുദേവൻ അതും പറഞ്ഞു പുറത്തേക്ക് പോയി.
 
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
 
വാസുദേവൻ തന്നെ എല്ലാ കർമ്മങ്ങളും ചെയ്തു. കൂടെ ഡ്രൈവറും ഉണ്ടായിരുന്നു.
 
 എല്ലാം കഴിഞ്ഞ് പുലർച്ചെയോടെ വാസുദേവൻ വീട്ടിലെത്തിയത്. അയാൾ കുളിച്ച് ഒന്നും മയങ്ങി.
 
മനസ്സു കൊണ്ടും ശരീരം കൊണ്ടും അയാൾ നന്നായി തളർന്നിരുന്നു. കാലത്ത് ഹോസ്പിറ്റലിൽ വന്നു.
 
എല്ലാം വിശദമായി തന്നെ പാറൂവിനോട് പറഞ്ഞു.
 
എല്ലാം കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. ഉച്ചവരെ അവൾ ഒന്നും സംസാരിച്ചില്ല.
 
അങ്ങനെ ഇരുന്നു ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാൻ പോകാൻ ലളിത പറഞ്ഞപ്പോൾ വാസുദേവ് എഴുന്നേറ്റ് പുറത്തേക്ക് നടക്കുകയായിരുന്നു. ആ സമയം തന്നെ പാറൂ അയാളെ നോക്കി പതിയെ വിളിച്ചു.
 
“അച്ഛാ....”
 
വാസുദേവൻ അവിശ്വസനീയതയോടെ പാറൂവിനെ നോക്കി.
 
ലളിതയും അമ്മേ എന്ന് വിളിക്കായി കൊതിക്കുന്നത് അവൾക്ക് മനസ്സിലായി. പിന്നെ ഒന്നും ചിന്തിക്കാതെ തന്നെ അവൾ
 
“അമ്മേ…”
 
എന്ന് ലളിതയെയും വിളിച്ചു.
 
രണ്ടുപേരും മനസ്സുനിറഞ്ഞ് അവളുടെ അടുത്തേക്ക് പതിയെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു. മൂന്നുപേരും അങ്ങനെ എത്രനേരം നിന്നുവെന്ന് അവർക്ക് തന്നെ അറിയില്ലായിരുന്നു.
 
അവസാനം അവൾ തന്നെ അവരെ അവളിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട് പറഞ്ഞു.
 
“എനിക്ക് ചിലത് പറയാനുണ്ട്. അത് കേട്ട ശേഷം എന്നെയും മക്കളെയും കൂടെ കൂട്ടണമോ വേണ്ടയോ എന്ന് തീരുമാനിക്കാം.”
 
അവൾ പറയുന്നത് കേട്ട് ലളിത പറഞ്ഞു.
 
“മോള് അച്ഛനും അമ്മയും ആയി കരുതി അച്ഛാ, അമ്മേ എന്ന് വിളിച്ചില്ലേ? ഇനി എന്തായാലും മോള് പറഞ്ഞോളൂ. ഞങ്ങൾ കൂടെ തന്നെ ഉണ്ടാകും ജീവിത അവസാനം വരെ.”
 
അതുകേട്ട് അവൾ പറഞ്ഞു തുടങ്ങി.
 
സംഭവബഹുലമായ തൻറെ ജീവിതം. തൻറെ അച്ഛൻ, അമ്മ, അമ്മമ്മ, പിന്നെ സുധാമ്മ, അവരുടെ മക്കൾ സൂര്യനും, കിരണും.
അപ്പോഴും അവൾ കുട്ടികളുടെ അച്ഛനെ പറ്റി പറയാത്തത് വാസുദേവനും ലളിതയ്ക്കും അതിശയമായിരുന്നു. എന്നാലും അവർ ഒന്നും ചോദിച്ചില്ല.
 
അവരുടെ സംശയം അവരുടെ മുഖത്തു നിന്നു തന്നെ അവൾക്ക് മനസ്സിലായിരുന്നു.
 
അതുകൊണ്ടു തന്നെ പാറു തുടർന്നു.
 
ഏതു സാഹചര്യത്തിലാണ് ചെന്നൈയിലെത്തിയത് എന്നറിഞ്ഞ രണ്ടു പേരും ഞെട്ടിപ്പോയി. എല്ലാം കേട്ട് ലളിതയ്ക്ക് ചോദിക്കാതിരിക്കാൻ സാധിച്ചില്ല.
 
“അപ്പോൾ എൻറെ ഈ കൊച്ചു മകളുടെ അച്ഛൻ?”
 
“എനിക്ക് അറിയില്ല അമ്മേ... എനിക്ക് അയാളെ അറിയില്ല, പേരറിയില്ല, നാട് അറിയില്ല, എവിടെ നിന്നു വന്നു എന്ന് അറിയില്ല, എന്തിനാ ഇങ്ങനെ ഒക്കെ ചെയ്തു എന്നെനിക്കറിയില്ല. ഒന്നും എനിക്കറിയില്ല.”
 
അവൾ മുഖം പൊത്തി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.
 
കുറച്ച് സമയത്തിനു ശേഷം ഒന്ന് സമാധാനം ആയപ്പോൾ അവൾ പിന്നെയും പറഞ്ഞു തുടങ്ങി.
 
“നന്ദൻ ചെന്നൈയിൽ വന്നതും, നളിനി ഗ്രൂപ്പിൻറെ ഓണർഷിപ്പ് തനിക്ക് തന്നതിൻറെ ഡോക്യുമെൻറസ് കൊറിയറിൽ അയച്ചു തന്നതും എല്ലാം പറഞ്ഞു."
 
എല്ലാം കേട്ടശേഷം ലളിത ചോദിച്ചു.
 
“അപ്പോൾ ഭാരതി മോൾക്ക് ആരും അല്ലാതിരുന്നിട്ടും എല്ലാമായ ആളായിരുന്നു അല്ലേ?”
 
അതുകേട്ട് പാറു മെല്ലെ തലയാട്ടി.
 
“തൻറെ വേഷം നന്നായി ആടിത്തീർത്ത ശേഷം അരങ്ങ് ഒഴിഞ്ഞത് ആണ് എൻറെ അമ്മമ്മ.”
 
അവൾ കണ്ണുകൾ തുടച്ചു കൊണ്ട് സങ്കടത്തോടെ പറഞ്ഞു.
 
വാസുദേവനും ലളിതയും പാറുവിനെയും മക്കളെയും കൂടെ കൂട്ടാൻ തന്നെ തീരുമാനിച്ചു.
മൂന്നു ദിവസം പാറു ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. ആ മൂന്നു ദിവസവും ലളിത അവർക്ക് കൂട്ടുണ്ടായിരുന്നു.
 
ഇന്ന് ഡിസ്ചാർജ് ആവുകയാണ്. വാസുദേവൻ കാലത്തു തന്നെ വന്ന് എല്ലാം ചെയ്യുന്ന തിരക്കിലായിരുന്നു.
 
ബിൽ ഒക്കെ സെറ്റിൽ ചെയ്തു. അയാൾ പാറുവിൻറെ റൂമിൽ വന്നു.
 
ലളിത കുട്ടികളെ ഉറക്കുകയായിരുന്നു. വാസുദേവൻ പാറുവിന് അടുത്തായി ഇരുന്നു കൊണ്ട് പറഞ്ഞു.
 
“മോളെ ഡിസ്ചാർജ് ആയി. ഞാൻ നിങ്ങളെ മൂന്നുപേരെയും നമ്മുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. രണ്ടുമക്കളെയും കുട്ടി മോൾ ഒറ്റയ്ക്ക് നിങ്ങളുടെ പഴയ വീട്ടിൽ നിൽക്കാൻ സാധിക്കില്ല.”
 
“എന്താണെന്ന് വെച്ചാൽ അച്ഛന് തീരുമാനിക്കാം ഈ കാര്യത്തിൽ. അച്ഛൻ പറയും പോലെ ഞാൻ അനുസരിക്കും.”
 
അവളുടെ ഉറച്ച മറുപടി അയാളെ അതിശയപ്പെടുത്തി.
 
എന്നാലും അതിൽ കൂടുതൽ സന്തോഷം നൽകിയത് ആദ്യമായി താൻ പറഞ്ഞത് അവൾ അനുസരിച്ചതിനാലാണ്.
 
വാസുദേവൻറെ മുഖത്തെ സന്തോഷം കണ്ടു അവൾ പറഞ്ഞു.
 
“അമ്മ പറഞ്ഞിരുന്നു എന്നോട് വീട്ടിലോട്ട് ആണ് നമ്മൾ പോകുന്നത് എന്ന്. വാശി വേണ്ട എന്ന് ആദ്യമേ അമ്മ പറഞ്ഞു തന്നിരുന്നു.”
 
അവർ സംസാരിക്കുന്നതിനിടയിൽ ഡോക്ടർ വന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
 
മക്കളും അച്ഛനും അമ്മയുമായി പാറു പുതിയ ജീവിതത്തിലേക്ക് കിടക്കുകയാണ്.
 
ഈ മൂന്നു ദിവസം കൊണ്ട് ഭാരതീയെ മിസ്സ് ചെയ്യുന്നുണ്ടെങ്കിലും ഒരു സങ്കടവും കാണിക്കാതെ ജീവിക്കാൻ സ്വന്തം മനസ്സിനെ പാറു പാകപ്പെടുത്തിയിരുന്നു.
 
വാസുദേവനും ലളിതയും വളരെ സന്തോഷത്തിലാണ്.
 
ആരുമില്ലാതിരുന്ന അവർക്ക് ഒരു പുതു ജീവൻ ആണ് പാറുവും മക്കളും.
 
പാറു അവിടെ ഒരു വിധം സെറ്റിൽ ആയിഎന്ന് മനസ്സിലാക്കി വാസുദേവൻ പറഞ്ഞു.
 
“മോളേ പഴയവീട് നമുക്ക് വെക്കേറ്റ് ചെയ്യാം.”
 
അവളും അതിനെപ്പറ്റി ആലോചിച്ചിരുന്നു.
 
ഒരു ഒഴിവു ദിവസം പാറുവും വാസുദേവനും കൂടിപ്പോയി അവൾക്ക് ആവശ്യമുള്ള സാധനങ്ങൾ എടുത്ത് പാക്ക് ചെയ്തു.
 
അവിടെ അവളുടെ ഡോക്യുമെൻറ്റും മറ്റും എടുത്തു എന്ന് ഉറപ്പു വരുത്തി.
 
എല്ലാം കഴിഞ്ഞ് വീടുപൂട്ടി അടുത്ത വീട്ടിൽ കൊടുത്തു.
 
അവർക്കറിയില്ലായിരുന്നു ഹൗസ് ഓണർ ആരാണ് എഗ്രിമെൻറ് എന്താണെന്നും എന്ന്.
അവർ വന്നപ്പോൾ Key എടുത്തത് അടുത്ത വീട്ടിൽ നിന്ന് ആയതു കൊണ്ട് അവിടെ തന്നെ അവൾ key തിരിച്ചേൽപ്പിച്ചു.
 
വളരെ സങ്കടത്തോടെ എന്നെന്നേക്കുമായി അവൾ അവിടെ നിന്നും പടിയിറങ്ങി.
 
അവളുടെ മനസ്സറിഞ്ഞ പോലെ വാസുദേവൻ അവളെ ചേർത്ത് പിടിച്ചു.
 
വീട്ടിലെത്തി എല്ലാം ഒതുക്കി വെക്കുന്നതിനിടയിൽ അച്ഛൻ തന്നെ documents കണ്ടു.
 
അവൾ അത് വിറയ്ക്കുന്ന കൈകളോടെ നെഞ്ചോട് അടുപ്പിച്ചു. കണ്ണുനീർ തുള്ളികൾ നിർത്താതെ പൊഴിയുന്നു ഉണ്ടായിരുന്നു.
 
പാറുവിനെ അന്വേഷിച്ചു വന്ന വാസുദേവൻ അവിടെ കാണുന്നത് ഏതോ ഒരു ഫയൽ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു കരയുന്ന പാറുവിനെ ആണ്.
 
“എന്തിനാ എൻറെ കുട്ടി കരയുന്നത്?”
 
ആധിയോടെ വാസുദേവൻ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു.
 
വാസുദേവൻറെ ചോദ്യം കേട്ടപ്പോഴാണ് താൻ കരയുകയാണ് എന്ന് അവൾ മനസ്സിലാക്കിയത്.
 
അവൾ വേഗം കണ്ണുകൾ തുടച്ച് വാസുദേവനെ നോക്കി പറഞ്ഞു.
 
“ഈ ഡോക്യുമെൻററിസ് തരാൻ മാത്രമാണ് അച്ഛൻ വന്നത്. എനിക്ക് അച്ഛൻറെ പ്രസിഡൻറ് ആവശ്യമുള്ളപ്പോൾ ഒന്നും എനിക്ക് താങ്ങാകാൻ അച്ഛൻ ഉണ്ടായിട്ടില്ല. എൻറെ ഡെലിവറിക്ക് വരാം എന്ന് ഉറപ്പു പറഞ്ഞതാണ് പോയത്. എന്നിട്ട് ഇതുവരെ എന്നെപ്പറ്റി അന്വേഷിച്ചില്ല.”
 
അവളുടെ സങ്കടം എല്ലാം കേട്ട ശേഷം വാസുദേവൻ അവളെ സമാധാനിപ്പിച്ചു.
 
“എന്തെങ്കിലും ഇഷ്യു ഉണ്ടാവും. അല്ലാതെ മോളെ മറന്നിട്ട് ഒന്നും ആയിരിക്കില്ല. അത് തീർത്തു ഉടനെ എത്തും.”
 
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നന്ദൻറെ ഒരു വിവരവും ഇല്ലായിരുന്നു.
 
നിരഞ്ജൻറെ സ്വന്തം പാറു Chapter 15

നിരഞ്ജൻറെ സ്വന്തം പാറു Chapter 15

4.7
12829

നിരഞ്ജൻറെ സ്വന്തം പാറു Chapter 15   മേലേടത്ത് തറവാട്ടിൽ വിവാഹത്തിൻറെ തിരക്കുകളാണ്. മാധവൻറെ നേതൃത്വത്തിൽ എല്ലാം നന്നായി തന്നെ നോക്കി നടത്തുന്നുണ്ടായിരുന്നു എല്ലാവരും.   എന്നാൽ നിരഞ്ജൻ നികേതിനെയും ഹരിയേയും ഗിരിയെയും കൂട്ടി പാറുവിനെ ആദ്യമായി കണ്ട സ്ഥലത്തേക്ക് പോയി.   ഒന്നും അറിയാൻ സാധിക്കില്ലെന്നവർക്കറിയാമായിരുന്നു എങ്കിലും അവർ നാല് പേരും അവിടെയെല്ലാം ചുറ്റിത്തിരിഞ്ഞു. പിന്നെ ഹോട്ടലിലും പോയി.   ആറുമാസത്തെ സിസിടിവി റെക്കോർഡിങ് മാത്രമാണ് അവർ സേവ് ചെയ്തു വെക്കാനുള്ളത്. ഇപ്പോൾ ഏകദേശം 9 -10 മാസത്തോളമായി.   അവസാന പ്രതീക്ഷയായിരുന്നു സിസിടിവി.