Aksharathalukal

വൃദ്ധസദനത്തിന്റെ അകമ്പഴിക്കുള്ളിൽ

*വൃദ്ധസദനത്തിന്റെ അകമ്പഴിക്കുള്ളിൽ...*


പ്രായമായപ്പോൾ എനിക്കായി ഉണ്ടായിരുന്നത് വൃദ്ധസദനത്തിലെ ഒരു ബെഡ്ഡ് മാത്രം.....60,65 വയസ്സ് വരെ അധ്വാനിച്ചത് എല്ലാം ദൂരെ നിന്ന് മാത്രം കാണാൻ വിധിക്കപ്പെട്ടവൻ.... മക്കളും പേരമക്കളും സ്വപ്നത്തിൽ മാത്രം വരുന്ന അതിഥികളായി, സന്തോഷം എന്ന ഒന്ന് എന്നെ തിരിച്ചു നോക്കിയതില്ല.. എല്ലാ പ്രധാന ദിവസവും വീട്ടിൽ മക്കളോടൊപ്പം കഴിഞ്ഞതിന്റെ ഓർമകൾ മാത്രം... കുഞ്ഞിലേ അവരുടെ കുസൃതികൾ നിറഞ്ഞ സംസാരവും രണ്ട് കവിളിലും കെട്ടി പിടിച്ചുള്ള മുത്തവും ഓർമയായി വന്ന് തലോടും, ഓർമകൾക്കനുസൃതമായി കണ്ണും കൂട്ട് കൂടും, ചെറിയ രീതിൽ ആഘോഷങ്ങൾ ഇവിടെയും നടത്തും, പക്ഷെ,മനസ്സ് പഴമയിൽ തന്നെ ഉറച്ചു നിൽക്കും ...ഇവിടെ വന്നതിൽ പിന്നെ ജീവനുള്ള ഒരു പാവ മാത്രമായി. ആഗ്രഹങ്ങളില്ല, സ്വപ്നങ്ങളില്ല, ഇഷ്ട്ടങ്ങളില്ല...., മരണം ഒന്ന് കൊണ്ട് പോകാൻ വന്നിരുന്നെങ്കിൽ എന്ന് മാത്രം കൊതിക്കുന്ന ഒരു ജന്മം അതായി പിന്നെ ഞാൻ..

          വലിയ വലിയ ജോലികൾ കിട്ടിയപ്പോൾ വീട്ടിൽ പ്രായമായ എന്നെ നോക്കാൻ ആരുമില്ലാ എന്ന പേരിൽ അവർ എനിക്കായി സമ്മാനിച്ചതാണ് വൃദ്ധ സദനം. അവരുടെ ജോലിക്ക് വേണ്ടിയല്ലേ എന്ന് കരുതി ഞാനും എതിർപ്പുകൾ പ്രകടമാകാതെ പോയി...... അവിടെയാക്കി പോന്നപ്പോ "ഒഴിവ് കിട്ടുമ്പോൾ വരാട്ടോ അച്ഛാ...." എന്നൊരു വാക്ക് അവർ പറഞ്ഞിരുന്നു. പക്ഷെ കൊല്ലം നാലായിട്ടും ഞാനിവിടെ മരിച്ചോ ജീവിച്ചോ എന്നറിയാൻ ഒരു call പോലും ഇങ്ങോട്ട് എത്തിയിട്ടില്ല. എന്റെ മാത്രം അല്ല ഇവിടെ ഉള്ള നൂറോളം പേരുടെയും അവസ്ഥ ഇത് തന്നെ....
ചെയ്തത് ഒരേ ഒരു തെറ്റ് മനസ്സറിഞ്ഞു സ്നേഹിച്ചു പോയി മക്കളെ... സ്നേഹത്തിന്റെ മറ്റൊരു വികൃതി ആണല്ലോ ഒറ്റപ്പെടുത്തൽ.. താമസിയാതെ ആ വികൃതിക്ക് ഇരയായി....
സ്നേഹത്തിന്റെ തെളിവായി സമ്പാദിച്ചതെല്ലാം അവർക്കായി നൽകി.... അധാരത്തിൽ ഒപ്പിട്ടപ്പോഴും സന്തോഷമായിരുന്നു *എന്റെ മക്കൾക്കെല്ലേ..... അവർ എന്നെ പൊന്ന് പോലെ നോക്കും...* 
     ഇന്ന് ഇല്ലാതെ ആയത് എന്നിലെ തന്നെ വിശ്വാസമാണ്..... അവിടെ ദിവസങ്ങളിൽ നൂറോളം കുട്ടികൾ വരും ഞങ്ങൾക്കായി സഹായ സേവനങ്ങളുമായി..... അവരുടെ സഹായത്തേക്കാൾ മനസ്സ് കൊതിക്കുന്നത് അവരുടെ സ്നേഹത്തിനാണ്... ആ കൈകളിൽ പിടിച്ചു ഒന്ന് തലോടാൻ ആണ്.... ജന്മം നൽകിയവർ ഇനി വരില്ലാന്നുള്ള തിരിച്ചറിവിൽ പാഴ്ജ്ജന്മം ആയ ജീവിതമാണ് ഞങ്ങളുടെ എന്ന് തിരിച്ചറിയാണ്....

ഒരുന്നാൽ മരണത്തിന് പിടികൊടുക്കുമ്പോയെങ്കിൽ ശ്വാസമറ്റ് കിടക്കുന്ന പിതാവിനെ കാണാൻ മക്കൾക്ക് സമയം ഉണ്ടായിരുന്നെങ്കിൽ മതിയായിരുന്നു. സമയത്തെക്കാൾ വേണ്ടത് ആഗ്രഹമാണ്... അങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ ഒരു തവണ എങ്കിലും എനിക്കരികിൽ വരുമായിരുന്നില്ലേ അവർ....!


✍️_jifni_