തുടർന്നുള്ള ദിവസങ്ങളില്ലെല്ലാം മുറയ്ക്ക് അതേ വരികൾ അനിക്കരികിൽ എത്തിയിരുന്നു... കൂടെ കുന്നിക്കുരുകളും.... ആരും പ്രതീക്ഷിക്കാത്തിടങ്ങളിലൊക്കെയും അവ കാണാറുണ്ട്.... അനിയുടെ മുറിയിൽ.... പത്രതാളുകൾക്കിടയിൽ....അവൻ പോകുന്ന വഴിയിൽ... അങ്ങനങ്ങനെ നീളുന്നുണ്ട് ആ പെണ്ണിന്റെ കുസൃതികൾ.....!!!
ഉത്സവം കൊടിയിറങ്ങുകയായി...... എല്ലാ കൊല്ലത്തെ പോലെ ഇപ്രാവശ്യവും അതെല്ലാവരിലും നോവുണർത്തി.... ഇനി കാത്തിരിപ്പിന്റെ നാളുകളാണ് ... നീണ്ട ഒരു വർഷത്തെ കാത്തിരിപ്പ്...... അതിനിടയിൽ എന്തൊക്കെ.... എവിടെയൊക്കെ സംഭവിക്കുമെന്നും...... ആരുടെയൊക്കെ ജീവിതം മാറി മറിയുമെന്നും ആർക്കും അറിയില്ല....!!!
വീണ്ടും പഴയ രീതിയിലേക്ക് ഏവരും തിരിഞ്ഞു.... കോളേജും പഠിത്തവുമായി...ഭാഗ്യയും.... സ്കൂളുമായി അനിയും... ഡാൻസ് ക്ലാസ്സുമായി പ്രിയയും.... ട്യൂഷനും അമ്പലവുമായി ദേവിയും.....
പക്ഷെ തികച്ചും വ്യത്യസ്തമായി ഒരു മാറ്റം കൂടി ഉണ്ടായി..... അവർക്കിടയിലേക്ക് പുതിയൊരാള് കൂടി.....നിത്യക്ക് അവിടെ പഞ്ചായത്തിൽ താത്കാലിക ജോലി ശെരിയായി.... അവളുടെ പോക്കു വരവ് സൗകര്യമനുസരിച്ച്... അവൾ ദേവീക്കൊപ്പം കൂടി..... എന്നാൽ ദേവിയിൽ ചെറുതായി നീരസം ഉടലെടിത്തിരുന്നു....കാരണം നിത്യയ്ക്ക് പണ്ട് അനിയിൽ ഒരു കണ്ണുള്ളത്.... പരസ്യമായ രഹസ്യമായിരുന്നു...
അജ്ഞാതയെ കണ്ടെത്താൻ കഴിയാത്തത് കൊണ്ട് ഹരിക്കായിരുന്നു ഏറെ സങ്കടം.... എങ്കിലും പോകുന്നതിനു മുന്നേ... അനിക്ക് അതിന് വേണ്ടി എന്ത് സഹായത്തിനും കൂടെ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു.... പോകുന്നതിനു മുൻപ്.... കുറച്ചപ്പുറത്തായി മാറി നിൽക്കുന്നവളെ പാളി നോക്കാനും അവൻ മറന്നില്ല.....!!!
ഒരു ഞയറാഴ്ച്ച..... തന്റെ മുറിയിൽ ഇരിക്കുവായിരുന്നു ഭാഗ്യ... അപ്പോഴാണ്.... ആരു അവൾക്കടുത്തേക്ക് വന്നത്....
" ടി.... ചേച്ചിയെ..... "
വിളിച്ചുകൊണ്ടു അവൻ അകത്തേക്ക് വന്നതും അവൾ ഞെട്ടി പിടഞ്ഞെഴുന്നേറ്റു.....കൈയിലെ പേപ്പർ പുറകിലേക്ക് പിടിച്ചു......
" എന്താ ചേച്ചി അത്.... " പതിവില്ലാതെ ഉള്ള അവളിലെ പരവേഷം കണ്ട് അവൻ തിരക്കി....
" ഏയ്... ഒന്നുമില്ലെടാ.... നി എന്താ വന്നത്.... "
" ഞാൻ.... വെറുതെ വന്നതാ... ശെരി.... നടക്കട്ടെ നിന്റെ പണി.... " അവൻ പറഞ്ഞു കൊണ്ട് തിരിഞ്ഞു....
അവൾ ശ്വാസം ഒന്ന് നേരെയാക്കി... ആ പേപ്പർ മുന്നിലേക്ക് നീട്ടിയതും... ആരു അത് തട്ടിപ്പറിച്ചതും ഒന്നിച്ചായിരുന്നു.....
" ആഹാ.... നി പടം വരയ്ക്കുവായിരുന്നോ.... നോക്കട്ടെ.... ".
" എടാ... തന്നെ... ആരു... ദേ... നി മേടിക്കും...."
അവളും അവനെ പിടിക്കാൻ ശ്രമിക്കുന്നുണ്ട്... പക്ഷെ പറ്റുന്നില്ല.... കുറച്ചു നേരത്തിനു ശേഷം അവൾ കുഴഞ്ഞു ബെഡിൽ ഇരുന്നു..... പേടിയോടെ അവനെ നോക്കികൊണ്ട്....
അവൻ കൗതുകത്തോടെ അത് നിവർത്തി...... ഒരു ആണിന്റെ മുഖം നന്നായി വരച്ചു വച്ചിട്ടുണ്ട്.... കൂടെ ❤U എന്നും വലുപ്പത്തിൽ എഴുതിയിട്ടുണ്ട്.....
" ചേച്ചി.... ഇത്..... " അതിലെ ചിത്രം നോക്കി... അവനെന്തോ ഓർത്തപോലെ ചോദിച്ചു...
അറിയാതെ അവളുടെ കണ്ണ് നിറഞ്ഞു....അതേ എന്ന് തലയാട്ടി....
" നിനക്കിഷ്ടാണോ.... "
" ഹമ്...."
" അതിന്... അതിന്... ഇത് ഇവിടെ ആരെങ്കിലും സമ്മതിക്കുമോ.... "
" ഇല്ല.... പക്ഷെ ആര് മനസിലാക്കിയില്ലെങ്കിലും എന്റെ മാമ എന്നോടൊപ്പം ഉണ്ടാകും.... " കണ്ണ് നിറച്ചവൾ പറയുമ്പോൾ.... അവൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടെന്ന് അവന് തോന്നി....
" കരയണ്ട... ചേച്ചി.... " മറ്റൊന്നും അവനും പറയാൻ കഴിഞ്ഞില്ല...
✨️✨️✨️✨️✨️✨️✨️
വീണ്ടും ഓരോദിനവും കൊഴിഞ്ഞു വീണു... ആ വരികളുടെ ഉടമ ഇന്നും അജ്ഞാതം....
വീട്ടിലെ മുതിർന്നവർ എല്ലാം കൂടി അനിയുടെ വിവാഹം ഉറപ്പിക്കാനുള്ള ധിറുതിയിലാണ്.... പ്രിയയുമായി...... എന്നാൽ അവന് അവളെ അങ്ങനെ കാണാൻ കഴിയില്ലെന്ന് തീർത്തു പറഞ്ഞു..... ഒത്തിരി വാശി പിടിക്കേണ്ടി വന്നു.....
അവനിലെ താല്പര്യമില്ലായ്മ നിർമലയ്ക്കും പ്രിയയ്ക്കും ഒരു പോലെ കൊണ്ടു..... അവർക്കും അനിയും മകളും ഒന്നിക്കുന്നത് കാണാൻ ആയിരുന്നിഷ്ടവും....
വയസ് പത്തിരുപത്തഞ്ച് കഴിഞ്ഞത് കൊണ്ട്.... പതിയെ പ്രിയയ്ക്ക് വിവാഹലോചന തുടങ്ങി..... അതിൽ വല്ലാത്ത എതിർപ്പ്... അവൾക്ക് കഴിയുന്നത് പോലെ അവളും പ്രകടിപ്പിച്ചു..... പക്ഷെ മുതിർന്ന പുരുഷന്മാര്ക്ക് മുന്നിൽ അവൾക്കും അമ്മയ്ക്കും വാശി കാണിക്കാൻ കഴിയുമായിരുന്നില്ല...... അവരുടെ കരുണ കൊണ്ട് ജീവിച്ചു പോകുന്നവരാണ്....
പ്രിയയെ അവൻ വേണ്ടെന്ന് വച്ചത്.. ഏറ്റവും അധികം സന്തോഷം നൽകിയത് ഭാഗ്യയ്ക്കാണ്......അതിനവൾ അവനെ വാനോളം ഉയർത്തുന്നുമുണ്ട്.....
കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട്.... ഒരു കൂട്ടർ പ്രിയയെ കാണാൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.... അതിന്റെ ഒരുക്കത്തിലാണ്... ഇല്ലിക്കൽ തറവാട്.....
വലിയ തറവാട്ടുകാരാണ് ചെക്കൻ വീട്ടുകാർ..... ചെക്കന് വിദേശത്താണ് ജോലി.... എന്ന് വച്ചാൽ ചെക്കൻ ഒഴികെ ബാക്കി എല്ലാവരും പെണ്ണിനെ കാണാൻ വന്നെന്ന് സാരം.....
പ്രിയയെ കണ്ടതും അവർക്കെല്ലാം.... ഒറ്റ നോട്ടത്തിൽ തന്നെ ബോധിച്ചു......ഇത്തിരി മുൻകോപിയെങ്കിലും.... ആ തറവാട്ടു മഹിമ അവളിലും നിറഞ്ഞു നിന്നിരുന്നു.....
ഇരുവീട്ടുകാർക്കും പരസ്പരം ബോധിച്ചപ്പോൾ... മറ്റൊരു ചടങ്ങും നടത്താതെ... നേരെ വിവാഹത്തിലേക്ക് കടക്കാനാണ് തീരുമാനിച്ചത്..... പ്രിയയ്ക്ക് വിവാഹത്തിന് പറ്റിയ സമയമാണത്രേ.....പ്രിയയുടെ കഴിഞ്ഞതിനു ശേഷം ഭാഗ്യയുടെയും ഒരു വർഷത്തിനുള്ളിൽ നടക്കണം പോലും... അതിനായി അവൾക്കും ഉടനെ ചെക്കനെ തിരയും...!!!
പക്ഷെ അമ്പിനും വില്ലിനും അടുക്കാതെ പ്രിയ.... അവിടെ വേണ്ട രീതിയിൽ ബഹളമുണ്ടാക്കി..... മറ്റാരെയും വേണ്ട.... അനിയെ മാത്രം മതിയായിരുന്നവൾക്ക്..... അവളുടെ വാശിയും ദേഷ്യവും കാരണം.... വിവാഹം നിർത്തി വച്ചു.....
തറവാട്ടിലെ കോലാഹലങ്ങൾക്കൊപ്പം അനിയും ആസ്വസ്തനായി....
" ഇഷ്ടാണ്.... പ്രണയമാണ്......
ഒരിക്കലും നീയില്ലാതിവൾക്കൊരു ജീവിതവുമില്ല......!!!"
ഇപ്പ്രകാരമായിരുന്നു മറ്റൊരു നാൾ അവന് ലഭിച്ച വരികൾ...... ആരാണെന്നോ എന്താണെന്നോ അറിയാത്ത ... തന്നെ ഇത്രമേൽ സ്നേഹിക്കുന്നൊരുവളോട് അവനും എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരം ഉള്ളിൽ രൂപപ്പെടുന്നത് പോലെ...... കാരണം.., അവളെ സ്നേഹിക്കാൻ മാത്രമുള്ളവ അത് അറിയാവുന്നവർ തനിക്ക് നൽകിയിട്ടുണ്ട്.... എന്തിനേറെ... തന്റെ ഭാഗ്യ പോലും അജ്ഞാതമായ ആ പെണ്ണിന് വേണ്ടി എന്തുമാത്രം തനിക്ക് മുന്നിൽ അനുകൂലിച്ചിരിക്കുന്നു...... ഇത്രയും നാൾ ഓർമയിലെങ്ങും ഒരു തരിമ്പ് പോലും വരാതിരുന്ന കുടുംബ ജീവിതം താനും ആഗ്രഹിച്ചു തുടങ്ങിയോ എന്നുപോലും അവൻ ചിന്തിച്ചു പോയി.....
ഇതേ സമയം കോളേജിലെ ഇടനാഴിയിലെ കോണിൽ മറ്റുള്ളവരിൽ നിന്നും ഒഴിഞ്ഞു മാറി...വിജയ്ക്കൊപ്പം നിൽക്കുകയാണ് ഭാഗ്യ....
" ഇതിനും മാത്രം കണ്ണുനിറയ്ക്കാൻ എന്താടി ഉണ്ടായത്.... " അവളിൽ നിന്നുമുതിർന്നു വീഴുന്ന കണ്ണുനീർ തുള്ളികളെ തന്റെ കൈകൊണ്ട് തുടച്ച് നീക്കുകയാണ് അവൻ....
" എനിക്ക്.... എനിക്ക് അറിയില്ല വിജയ്.... പ്രിയേച്ചിയുടെ കല്യാണം കഴിഞ്ഞാൽ ഉടൻ എന്റേത് നടത്താനാ എല്ലാരും കൂടി തീരുമാനിച്ചിരിക്കുന്നത്...... "...
" അത് അപ്പോഴല്ലേ.... നീ ഇങ്ങനെ കരഞ്ഞാൽ എങ്ങനാ.... പ്രിയയുടെ കല്യാണം പോലും ഉറപ്പിച്ചിട്ടില്ല.... പിന്നെന്താ.... . "
" എനിക്ക് എന്തോ പേടി ആകുന്നു.... എല്ലാരും എല്ലാം അറിയുമ്പോൾ.... ഒന്നിക്കാൻ കഴിയുവോ....
" പിന്നല്ലാതെ.... ഒന്നിക്കാതെ എവിടെ പോകാനാടി..... ഞാൻ പിന്നെ എന്തിനാ നിനക്ക്.... അവസാനം വരെയും കൂടെ ഉണ്ടാകുമെന്ന് വെറും വാക്ക് പറഞ്ഞതല്ല.... നീ ഇങ്ങനെ കരയല്ലേ പെണ്ണെ... എനിക്ക് സഹിക്കുന്നില്ല..... "
എങ്ങനൊക്കെയോ അവൻ അവളെ പറഞ്ഞു മനസിലാക്കിച്ചു......
✨️✨️✨️✨️✨️✨️✨️✨️
ആകെ കുഴഞ്ഞു മറിഞ്ഞ മനസുമായി നടക്കുകയാണ് അനി..... മുറിയിലേക്ക് കയറി അവൻ അൽപനേരം വിശ്രമിച്ചു.... കുറച്ച് കഴിഞ്ഞ് എഴുനേൽക്കുമ്പോൾ..... പതിവുപോലെ കുന്നിക്കുരുകൾ കട്ടിലിൽ വിതറി ഇട്ടിരിക്കുന്നു...... ആ അവസ്ഥയിലും ഒരു ചിരി അവനിൽ തത്തിക്കളിച്ചു....... ഉടമ ആരാണെന്ന് എത്രയും വേഗം കണ്ടെത്തണം എന്നോർക്കേ.... ആരോ ഗോവണി ഇറങ്ങുന്ന ശബ്ദം കേട്ടവൻ വേഗത്തിൽ അങ്ങോട്ടേക്ക് ചലിച്ചു...... താഴെക്കിറങ്ങുമ്പോൾ അവൻ കാണുന്നത്.... ഗോവണി പടികളിൽ അവസാന പടികൾ കടന്നു പോകുന്ന നിത്യയെയാണ്...... അവൻ ഒന്ന് അന്തിച്ചു.....!!
പക്ഷെ ഉറപ്പിക്കാറായിട്ടില്ല..... അവൾ മറ്റെന്തിനെങ്കിലും ആകുമെങ്കിൽ...... പല ചിന്തകളിൽ കൂടി കടന്നു പോയി...... മനസ് ഇത്രയും നാൾ ലഭിച്ച കടലാസുകളിലേക്കും.... ആ സമയങ്ങളിലേക്കും സഞ്ചരിച്ചു കൊണ്ടിരുന്നു.....
ദിവസങ്ങൾ ശരവേഗത്തിൽ പാഞ്ഞു പോകെ..... പ്രിയയിൽ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായില്ല.....അനി ആളെ കണ്ടെത്താനുള്ള തിടുക്കത്തിലും.....ഒപ്പം ഭാഗ്യയും..... ദേവി തറവാട്ടിലേക്ക് ഇപ്പൊ വലുതായി വരാറില്ല..... എന്ത് കൊണ്ടോ....
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞവൻ സ്റ്റാഫ് റൂമിലേക്ക് വരുമ്പോൾ..... വീണ്ടും കിട്ടി.....അതേ വരികൾ.... ഇവിടെ ഇതെങ്ങനെ വന്നു എന്ന് എത്ര അലോചിച്ചിട്ടും മനസിലായില്ല.....
" ഇഷ്ടാണ്... പ്രണയമാണ്.....
പക്ഷെ.... അതെന്നിൽ തന്നുരുകി തീരട്ടെ....
ഇനിയൊരിക്കലും നിന്നിലേക്കെത്താതിരിക്കാനുള്ള ശ്രമത്തിലാണ് ഞാൻ...... "
പതിവില്ലാതെ വന്ന ആ വരികൾ അവന്റെ നെഞ്ചിനാഴത്തിൽ പതിച്ചത് പോലെ.... അപ്പൊ ഇനി ഒരിക്കലും വരില്ലെന്നാണോ..... എന്നെ തേടി ഈ വരികൾ എത്തില്ലെന്നാണോ ആ പറഞ്ഞത്..... ഒന്നാഗ്രഹിച്ചു തുടങ്ങിയപ്പോഴേക്കും മടങ്ങി പോകുവാണോ...... ചോദ്യങ്ങൾ അവനിലേക്ക് സ്വയം ചോദിച്ചു...... ഭ്രാന്തെടുത്ത്.... അതിവേഗത്തിൽ പുറത്തിറങ്ങുമ്പോൾ കാണുന്നത്...... മറ്റൊരു ടീച്ചറുമായി സംസാരിച്ച് നിൽക്കുന്ന നിത്യ.....!!!
(തുടരും....)
😊