കുറച്ച് നിമിഷമെടുത്തവന് യാഥാർഥ്യത്തിലേക്കെത്താൻ...... പെട്ടന്ന് എന്തോ ഓർത്തത് പോലെ.... നിത്യയ്‌ക്കരികിലേക്ക് ചെന്നു.....
" അനി ഏട്ടൻ ഉണ്ടായിരുന്നോ... ഞാൻ കരുതി ക്ലാസ്സിൽ ആകുമെന്ന്...അപർണ ടീച്ചർ എന്റെ ഫ്രണ്ടാ....ഞങ്ങൾ ഒന്നിച്ച് പഠിച്ചതാ..... "
അവനെ കണ്ടപ്പോൾ അവൾ പറഞ്ഞു....
അവനൊന്നു മൂളിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല..... എന്ത് പറയാൻ... എന്ത് ചോദിക്കാൻ....
പിന്നെയും വിരസമായ ദിവസങ്ങൾ..... അവൻ കാണാൻ കൊതിച്ച വാക്കുകൾ പിന്നീട് അവനരികിൽ എത്തിയില്ല..... ആരെന്നോ എന്തെന്നോ അറിയാത്തവൾ അവന് കൊടുത്ത അസ്വസ്ഥത വളരെ വലുതായിരുന്നു..... എന്നും കൂടെ ഉള്ളപ്പോൾ വില നൽകാത്തതിന്റെ പിഴ.... അവളുടെ അഭാവത്തിൽ അവൻ ഇപ്പോൾ അറിയുന്നുണ്ട്.... വീണ്ടും വീണ്ടും... ആ വാക്കുകൾ ഒന്ന് അരികിൽ എത്തിയിരുന്നെങ്കിൽ എന്ന് തോന്നുന്നുണ്ട്.....
പ്രിയയിലെ എതിർപ്പൊക്കെ മാറി.... ഭാവി ചെക്കൻ നാട്ടിൽ എത്തി അവളെ ഒന്ന് കാണേണ്ട കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ.... അവനോട് സംസാരിച്ച് കഴിഞ്ഞപ്പോൾ അവൾക്കും അവനെ ബോധിച്ചു..... പിന്നീട് എതിരൊന്നും പറയാത്തത് തറവാട്ടിൽ സന്തോഷം തിരികെ നൽകി....
അമൽ എന്നാണ് ചെക്കന്റെ പേര്.... വിദേശത്തു ഒരു കമ്പനിയിൽ ജോലി....അവളെ കണ്ടപ്പോഴേ ഇഷ്ടപ്പെട്ടു.... തിരികെ അവൾക്കും....ഒറ്റ നോട്ടത്തിൽ അറിയാം...ഒരു പാവം ചെക്കൻ....അതിലുപരി.... ഇല്ലിക്കലേക്കാൾ രണ്ടിരട്ടിയോളം സമ്പന്നർ..... അതിന്റെ ഹുങ്ക് നിർമലയ്ക്കില്ലാതില്ല......
പിനീട് എല്ലാം വളരെ പെട്ടന്നായിരുന്നു....പ്രിയയുടെ വിവാഹം ഒരുമാസത്തിനുള്ളിൽ നടത്താൻ തീരുമാനിച്ചു.... ഒപ്പം ഭാഗ്യയ്ക്കുള്ള തയ്യാറെടുപ്പുകളും....
വിവാഹം ഒരുക്കങ്ങൾ തുടങ്ങി..... പക്ഷെ എല്ലാർക്കുമുന്നിലും പുറമെ അഭിനയത്തിന്റെ മുഖം മൂടി അണിഞ്ഞ രണ്ടുപേർ തറവാട്ടിൽ വീർപ്പുമുട്ടുന്നത് ആരും അറിഞ്ഞില്ല.....
മൂന്നാം വർഷ പരീക്ഷയുടെ ഭാഗമായി അവധി ഉണ്ട് ഭാഗ്യയ്ക്ക്.... കല്യാണ ഒരുക്കങ്ങൾക്കൊപ്പം അവളും നീറുന്നുണ്ട്.... അതിനേക്കാൾ ഉപരി വേദനിക്കുന്നത്... മാമയെ ഒന്ന് സമാദനിപ്പിക്കാൻ തനിക്ക് കഴിയുന്നില്ലല്ലോ എന്നോർത്തും.... അവളും അത്രയും നാൾ കൊണ്ട് മാമയെ മനസിലാക്കുകയായിരുന്നു..... ആ അജ്ഞാത ഇത്രയും അവനെ സ്വാദീനിച്ചിരുന്നോ എന്ന് പോലും ഒരുവേള ഞെട്ടലോടവൾ ഓർത്തു..... അറിയാതെ ഒരു ചിരിയും ചൊടികളിൽ വിടർന്നു.... എങ്ങനെയും അവർ ഒന്നിക്കാൻ മനമുരുകി പ്രാർത്ഥിച്ചു.... അതിന് മാത്രമേ അവൾക്ക് കഴിയുമായിരുന്നുള്ളൂ....
ഒരു മാസം എങ്ങോട്ട് പോയെന്നറിയില്ല.... വിവാഹം തിരക്കും ആഘോഷങ്ങളും കെങ്കേമമായി നടന്നു....എല്ലാവരുടെയും അനുഗ്രഹത്താൽ പ്രിയ ...... അമലിന് എന്നന്നേയ്ക്കും സ്വന്തമായി....... ഇനി അവൾക്ക് അവളുടെ പുതിയ ജീവിതം..!!! എത്രയൊക്കെ ആയാലും അവളുടെ വിവാഹം നടന്ന സന്തോഷം.... ദേവിക്കും ഭാഗ്യയ്ക്കും ഒരുപോലുണ്ട്... 😊
ഒരു ദിവസം.... അനി കാണുന്നത്.... മുറിയിൽ കട്ടിലിൽ ഇരുന്നു മറ്റെന്തോ ചിന്തിച്ചിരിക്കുന്ന ഭാഗ്യയെ ആണ്.... അവനും വിഷമമുണ്ട്...... അവൾക്കടുലേക്ക് നടന്നു...
" എന്താ മാമേ.... " അവന്റെ വരവ് കണ്ട് അവൾ ചോദിച്ചു....
" എന്റെ കുഞ്ഞിന് എന്താ പറ്റിയത്.... ഏഹ്... "
"ഒന്നുല മാമേ..." അവൾക്കറിയാം.... തന്റെ ചെറിയ മാറ്റം പോലും മാമ കണ്ടെത്തുമെന്ന്....
" അല്ല... പറയ്... എന്താ മോളെ... "
" മാമേ..... ഇവിടെ അമ്മയും അച്ഛനും ഒക്കെ പറയുന്ന കേട്ടു.... ഏതോ ഒരു ചെക്കൻ എന്നെ കാണാൻ ഉടനെ വരുമെന്ന്.... എനിക്ക്... എനിക്ക് വേണ്ട മാമേ ഇപ്പോ കല്യാണം.... " കരഞ്ഞു പോയി...
" അതിനാണോ.. ഈ കരയുന്നത്... വരും എന്ന് പറഞ്ഞതല്ലേ ഒള്ളു... കണ്ടിട്ട് പോട്ടെ... "
" വേണ്ട മാമേ... എനിക്ക് അയാളൊന്നും വേണ്ട.... എനിക്ക്.. എനിക്ക്.. പേടിയാകുവാ.... എല്ലാർക്കും ഞാൻ ഇത്രപെട്ടന്ന് ശല്യമായോ.... "
" എന്തൊക്കെയാ മോളെ നീ പറയുന്നത്... നീ എങ്ങനെ ഞങ്ങൾക്ക് ശല്യാകും... നീ ഇങ്ങനെ കരയല്ലേ..... നമുക്ക് വഴി ഉണ്ടാക്കാം.... അല്ല.... ഇനി മോൾക്ക് ആരോടെങ്കിലും..... " പകുതിക്ക് നിർത്തിയെങ്കിലും അവൾ ഇനിയെങ്കിലും ഉള്ളിലുള്ളത് പറയാൻ വേണ്ടി അവൻ ചോദിച്ചു....
" എനിക്ക്... എനിക്ക്.. ഒരാളെ ഇഷ്ടാ മാമേ... പക്ഷെ... ഇവിടെ... ഇവിടെ ആർക്കും ഇഷ്ടാവില്ല..... " അവളും എന്തും വരട്ടെ എന്ന് കരുതി പറഞ്ഞു...
"ഹ്മ്മ്... അതാരാണെന്ന് മാമ ചോദിക്കുന്നില്ല കേട്ടോ.. മോള് വിഷമിക്കാതെ..... എന്തായാലും എന്റെ കുഞ്ഞിന്റെ മനസ്സ് ആർക്കെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ ഉറപ്പായും അയാളെ മോൾക്ക് ജീവിതം തരത്തൊള്ളൂ...ഈ മാമ ഉണ്ടെടാ നിന്റെ കൂടെ.... അത് പോരെ നിനക്ക്...." ആളെ ഓർത്തത് പോലെ അവൻ ധൈര്യം പകർന്നു....
" അതിന്.... അത് ആരും സമ്മതിക്കില്ല മാമേ... എനിക്കുറപ്പാ..... " പേടിയോടവൾ പറയുന്നുണ്ട്....
" ഞാൻ ഉണ്ടെടി നിന്റെ കൂടെ.... അതൊക്കെ ഇവിടെ നടക്കും.... അല്ലേൽ നിന്റെ മാമ നടത്തും.... " അവളെ ഒന്ന് പുണർന്നുകൊണ്ട് അവൻ ഉറപ്പിച്ചു പറഞ്ഞു....
ശെരിയാണ്.... വിജയ് തങ്ങളെക്കാൾ ജാതിയിൽ കുറഞ്ഞവനാണ്... ഒപ്പം സാമ്പത്തികമായും..... അത്തരം ചിന്തകളാണ് അവളെ വീർപ്പുമുട്ടിക്കുന്നത്... പക്ഷെ തന്റെ ഇടപെടൽ കൂടി ആകുമ്പോൾ.... അതൊക്കെ അവരുടെ ജീവിതത്തിന് യാതൊരു പ്രശ്നവും ഉണ്ടാക്കില്ല..... തറവാട്ടിൽ സമ്മതിക്കാതിരിക്കില്ല..... അവനും എന്തോ ഉറപ്പിച്ചത് പോലെ ഓർത്തു....
മറ്റൊരിടത്ത്..... വീർപ്പുമുട്ടലോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് വിജയ്.... കൂടെ ശ്യാം ഉണ്ട്.... അവന്റെ വെപ്രാളം കാണുന്നുണ്ടെങ്കിലും എന്തിനെന്ന് അവന് മനസിലാകുന്നില്ല....
" എടാ.... നീ കുറെ ആയല്ലോ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങിയിട്ട്..... എന്താ.... "
"എടാ.... ഭാഗ്യയുടെ വീട്ടിൽ അവൾക്ക് കല്യാണലോചന നടക്കുവാണെന്ന്....എനിക്ക് ആകെ വട്ടു പിടിക്കുവാ.... "
" അവൾക്ക് കല്യാണം ആലോചിക്കുന്നതിനു നിനക്ക് എന്തിനാ വട്ടു പിടിക്കുന്നത്..... " ശ്യാമിന്റെ വക മറുചോദ്യം....
" അത്... അത്... ഡാ.... " പരുങ്ങുന്നുണ്ട്....
" നിനക്ക് അവളെ ഇഷ്ടമാണോ വിജയ്.... " ഒടുവിൽ ശ്യാം തുറന്നു ചോദിച്ചു....
" എനിക്ക് അവളെ ഇഷ്ടമാണ് ശ്യാം.... " ചോദ്യം അവസാനിക്കുമുന്നെ അവന്റെ മറുപടി എത്തിയിരുന്നു....!!!
(തുടരും...)
😊