" എനിക്ക് ഭാഗ്യയെ ഇഷ്ടാണ്..... "
വിജയ് പറഞ്ഞു....
" അത് എനിക്കറിയാമെടാ.... ഇഷ്ടമാണെന്ന്.... " ശ്യാം പറയുന്നത് കേട്ടവൻ വെറുതെ ഒന്ന് ചിരിച്ചു.....
" പിന്നെ... പിന്നെ... നീ എന്തിനാടാ അതിന്... ഇങ്ങനെ നെട്ടോട്ടം നടക്കുന്നെ.... "
" അത്... ഭാഗ്യയുടെ വീട്ടിൽ അവൾക്ക് കല്യാണ ആലോചന നടക്കുവാടാ.... അവൾ ഇന്നലെ എന്നെ വിളിച്ചിട്ട് കരച്ചിലായിരുന്നു...."
" ഇയ്യോ... അതെന്താടാ ഇപ്പൊ നേരത്തേ....അവളുടെ കോഴ്സ് പോലും കഴിഞ്ഞിട്ടില്ലല്ലോ.... എന്നിട്ട് നീ എന്ത് പറഞ്ഞു.... "
" അവളെ സമാദനിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ടെടാ... പക്ഷെ അവൾക്ക് എല്ലാം പേടിയാ.... ഈ പുറമെ ഉള്ളതെ ഉള്ളൂ.... "...
" നീ വിഷമിക്കണ്ട വിജയ്.... എന്ത് വന്നിട്ടായാലും നിങ്ങൾ ഒന്നിക്കുക തന്നെ ചെയ്യും..... ഞങ്ങളൊക്കെ പിന്നെ എന്തിനാടാ.... " ശ്യാം പറയുന്നത് കേട്ട് വിജയുടെ നെറ്റി ചുളിഞ്ഞു...
" നീ എന്താ പറഞ്ഞത്..... " സംശയം തോന്നിയത് പോൽ അവൻ ഒന്നുകൂടി ചോദിച്ചു....
" എടാ... കള്ള കാമുകാ.... നീ എന്ത് കരുതി.... നിങ്ങളുടെ രണ്ടിന്റെയും ഒളിച്ചുകളി ഞങ്ങൾ കണ്ടെത്തില്ലെന്നോ... ഏഹ്... ഓ.... കോളേജിലോ പോകട്ടെ..... ഉത്സവത്തിന് അവളുടെ വീട്ടിൽ ചെന്നപ്പോൾ എന്തായിരുന്നു.... രണ്ടും കണ്ണിൽ കണ്ണിൽ നോക്കുന്നു.... ചിരിക്കുന്നു.....തലയാട്ടുന്നു.... കണ്ണുകൊണ്ട് കഥ പറയുന്നു..... ഹോ.... അന്നേ ഞാൻ നിന്നേ നോട്ടമിട്ടതാ.... പിന്നെ നീ ഇപ്പൊ അവളെ ഇഷ്ടമാണെന്ന് കൂടി പറഞ്ഞപ്പോൾ ഉറപ്പായി... " ശ്യാം വലിയ കാര്യം കണ്ടുപിടിച്ചത് പോലെ പറഞ്ഞു.....
" എനിക്ക്... എനിക്ക് അവളെ ഇഷ്ടമാണ് ശ്യാമേ.... പക്ഷെ അത് നീ ഉദ്ദേശിക്കുന്ന ഇഷ്ടമല്ല..... "
ശ്യാം വിശ്വാസം വരാതെ അവനെ നോക്കി....
" സത്യമാണ് ശ്യാമേ.... എനിക്ക് അവളോട് പ്രണയം തോന്നിയിരുന്നു..... അവളെ കോളേജിൽ കണ്ടപ്പോൾ തൊട്ട്..... അത് ഞാൻ അവളെ അറിയിക്കുകയും ചെയ്തിരുന്നു.... പക്ഷെ അവൾക്ക് എന്നോട് അങ്ങനൊരു ഇഷ്ടം ഇല്ലെന്ന് പറഞ്ഞിട്ടും ഞാൻ പുറകിനു നടന്നിട്ടുണ്ട്...... പിന്നെ പിന്നെ മനസിലായി.... ഒരിക്കലും അവളുടെ മനസ്സിൽ എനിക്ക് എന്നല്ല... മറ്റാർക്കും കയറി പറ്റാൻ പറ്റില്ലെന്ന്.....അന്നൊക്കെ വലിയ വിഷമം ആയിരുന്നു.... പിന്നെ എപ്പോഴോ ഞാനും അതൊക്കെ മറന്നു.. കോളേജിൽ വച്ചു തോന്നിയ ഒരു അട്ട്രാക്ഷൻ മാത്രമായിരുന്നവൾ..... ഇപ്പൊ എന്റെ നല്ല ഫ്രണ്ടും..... അവൾക്ക് ഇന്ന് ഒരു പ്രശ്നം വന്നാൽ ആദ്യം എന്നരികിലെക്കെ വരാറുള്ളൂ.... ആ സന്ദീപിന്റെ കാര്യവും.... ഇപ്പൊ വിവാഹലോചനയും എല്ലാം അവൾ എനിക്ക് മുന്നിലാ തുറന്നു പറഞ്ഞിട്ടുള്ളത്.... "
" അപ്പൊ... അന്ന്... വീട്ടിൽ വച്ച്.... നിങ്ങൾ ആംഗ്യം കാണിക്കുകയും സംസാരിക്കുകയും... നോക്കി ഇരിക്കുകയും ഒക്കെ ചെയ്തല്ലോ.... കണ്ടാൽ ശെരിക്കും പ്രണയിക്കുന്നവരെ പോലെ...... " സംശയം ഇനിയുമുണ്ട്......
" ഒരു പെണ്ണും ഒരാണും കണ്ണിൽ നോക്കിയാലോ.... സംസാരിച്ചാലോ അതെങ്ങനെ പ്രണയം ആകും ഡാ.... ഏഹ്...
ഇത് നിന്റെ കുഴപ്പമല്ല..... ലോകത്തിന്റെ ചിന്താഗതിയുടെ കുഴപ്പമാണ്... നീയെന്നല്ല... വേറെ ആരായാലും ഇങ്ങനെയെ പറയൂ.... ഉള്ളിൽ പ്രണയം വച്ചിട്ടാണോ നമ്മൾ അമ്മയോടും... അച്ഛനോടും.... കൂടെപ്പിറപ്പുകളോടും സംസാരിക്കുന്നത്....എന്തൊക്കെ മാറ്റങ്ങൾ ലോകത്തുണ്ടായി... പക്ഷെ ഇങ്ങനുള്ള ചിന്തകൾ മാത്രം ഒരിക്കലും മാറില്ല...." ഒരു നിമിഷത്തേക്ക് വിജയിൽ വന്ന മാറ്റം കണ്ട് ശ്യാംമും അന്തിച്ചു നിന്നു.....
" എടാ... അത്... അങ്ങനെ കണ്ടപ്പോൾ.... സോറി ഡാ.... "...
" ഏയ്... അതൊന്നും എനിക്ക് പ്രശ്നമല്ലെടാ.... നീ വിഷമിക്കണ്ട.... "
ഉടനെ വിജയ് തണുത്തു...
" അപ്പൊ... അവൾക്ക് ആരോടാഡാ പ്രണയം.... " ശ്യാം തിരക്കി...
" അവളുടെ പ്രണയത്തോട്.....!!!"
✨️✨️✨️✨️✨️✨️✨️✨️
ദിവസങ്ങൾ കഴിഞ്ഞു പോയി...ഭാഗ്യയെ കാണാൻ ഒരുകൂട്ടർ വരുമെന്ന് പറഞ്ഞു.... ഭാസ്കരന്റെ സുഹൃത്തിന്റെ മകനാണ് കക്ഷി.... ഉത്സവത്തിന് വന്നപ്പോൾ അവളെ കണ്ടിഷ്ടമായതാണ്.... അവൾക്ക് അത് കേട്ടപ്പോൾ മുതൽ ടെൻഷനും...... ഇപ്പൊ തനിക്കൊരു വിവാഹം വേണ്ടെന്ന് പറയാൻ പോലുമവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.... അവൾ സ്നേഹിക്കുന്ന.... അവളുടെ പ്രാണെന്റടുക്കൽ എത്രയും വേഗം എത്താൻ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ....
കരഞ്ഞും..... അമ്മമാരോട് വഴക്കുണ്ടാക്കിയും അവൾ പ്രതിഷേധം അറിയിച്ചു കൊണ്ടിരുന്നു.....ഭക്ഷണം കഴിക്കാതെയുള്ള പ്രതിഷേധവും ഉറക്കമില്ലായ്മയും അവളെ നല്ല രീതിയിൽ തളർത്തിയിട്ടുണ്ട്..... അനി ഇരുപതിനാല് മണിക്കൂറും അവൾക്ക് കാവലായുണ്ട്... എങ്കിലും... തന്റെ കുഞ്ഞിന് പറ്റിയതോർത്തു അവന് വേവലാതിയുമുണ്ട്..... സമയവും സന്ദർഭവും ഒത്തുവരുമ്പോൾ ഭാസ്കരനെ... കാര്യം അറിയിക്കാൻ അവൻ ഉറപ്പിച്ചു....
" ഇതിനു മാത്രം നീ എന്തിനാടാ സങ്കടപെടുന്നേ... ഏഹ്... " അവളുടെ അവസ്ഥ അവന് മാത്രമല്ലെ മനസിലാക്കാൻ സാധിക്കുകയുള്ളൂ...
" മാമേ.... ഈ വിവാഹം... "
" എന്റെ ഭാഗ്യേ... നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്.... ആരേലും നിന്നേ ഉപദ്രവിച്ചോ... അതോ വഴക്ക് പറഞ്ഞോ.."
" മാമേ... എന്തോ... എനിക്ക് പേടിയാവാ... അച്ഛൻ പറഞ്ഞു... ഉടനെ എന്നെ കാണാൻ ആരോ വരുമെന്ന്.... "...
" അതിന്... വന്നില്ലല്ലോ... പിന്നെന്താ... വരുമെന്നല്ലേ പറഞ്ഞത്.... നീ ആവശ്യമില്ലാതെ ഒന്നും ഓർക്കല്ലേ..... എത്ര നാളായി ഒന്ന് പുറത്തിറങ്ങിയിട്ട്.... എല്ലാരും നിന്നെ തിരക്കുന്നുണ്ട്.... പണ്ട് നീ ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ മോളെ.... ഞാൻ ഒപ്പം ഉണ്ടെന്ന് പറഞ്ഞില്ലേ... നിനക്ക് എന്താ ഈ മാമയെ വിശ്വാസം ഇല്ലേ.... ഏഹ്.."
" അങ്ങനെ ഒന്നും പറയല്ലേ മാമേ... എനിക്ക് മാമയെ വിശ്വാസാ.. "...
" എങ്കിൽ... എഴുന്നേറ്റെ... എന്നിട്ട് ഒന്ന് ഫ്രഷ് ആയി താഴേക്ക് വാ.... ക്ലാസ്സ് ഒക്കെ തുടങ്ങിയില്ലേ... ഇന്നിനി പോകണ്ട... നാളെ മുതൽ പോകണം... കേട്ടല്ലോ.... ആവശ്യമില്ലാതെ ഓരോന്നും ഇപ്പൊ തലയിൽ കയറ്റി വക്കണ്ട..... വാ... വന്നേ... "
അവൻ സ്വരം കടുപ്പിച്ചു പറഞ്ഞു നിർത്തി... അവളെ പതിയെ എഴുനേൽപ്പിച്ചു.....
അനിയുടെ നിരന്തര ശ്രമവും.... ഉപദേശവും കൊണ്ട്.... ഭാഗ്യ ഇപ്പൊ ഏതാണ്ട് പഴയത് പോലെ ആയിട്ടുണ്ട്... എങ്കിലും ഏത് നിമിഷവും തറവാട്ടിൽ ഒരു പൊട്ടിത്തെറി ഉണ്ടാകാം എന്നതവൾക്ക് ഭയവും നൽകി...
സ്കൂളില്ലാത്ത ഒരു ദിവസം ഉമ്മറത്തിരിക്കുകയാണ് അനി.... അവനെ കണ്ടു കൊണ്ട് ദേവി അരികിലേക്ക് ചെന്നു..... അവനൊന്നും ചോദിച്ചില്ല.... കണ്ടു അവളെ...
.. " എനിക്ക്... ഒരു കാര്യം പറയാനുണ്ട്.... " മറ്റാരും ഇല്ലെന്ന് ഉറപ്പിച്ചു കൊണ്ട് അവൾ പതിയെ... വളരെ പതിയെ അവനോട് പറഞ്ഞു...
" എന്താ... " അവൻ അവളെ നോക്കി...
" അച്ഛ... അച്ഛൻ എനിക്ക്... വിവാഹാലോചിക്കുന്നുണ്ട്.... "
..
" അതിനു.... "
"അനിയേട്ടന് ഒക്കെയും അറിയാലോ... പിന്നെന്തിനാ എന്നോടിങ്ങനെ...." കണ്ണൊക്കെ നിറഞ്ഞു...
" എങ്ങനെ.... " ഭാവവ്യത്യാസമൊന്നുമില്ല അവന്...
" ഇപ്പോഴെങ്കിലും ഞാൻ പറഞ്ഞില്ലെങ്കിൽ.... നഷ്ടപ്പെടുത്താൻ വയ്യ... അതാ... ഞാൻ....എനി... എനിക്ക്... അനിയേട്ടനെ ഇഷ്ടാണ്.... " കണ്ണുനീരിനിടയിലും അവൾ പറഞ്ഞൊപ്പിച്ചു....
അവൻ അവളെ നോക്കി....അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോൾ അവൻ പിന്നിൽ നിന്നും വിളിച്ചു....
" ദേവി.... എനിക്ക്... എനിക്ക്... നിന്നോട് അങ്ങനൊരു ഇഷ്ടം ഇതുവരെ ഉണ്ടായിട്ടില്ല..."
അവൾ ഒന്ന് ഞെട്ടി... തിരികെ വിളിച്ചപ്പോൾ ഉള്ളിന്റെ ഉള്ളിൽ എവിടെയോ പ്രതീക്ഷ വന്നത് പോലെ.... പക്ഷെ...
" അതെന്താ... മാറ്റാരോടെങ്കിലും..,.. " ചങ്ക് പൊട്ടുന്നുണ്ട്....
" ഹമ്... എനിക്ക്... എനിക്ക്... അറിയാത്തോരാളെ... അതോ അറിയുവോ എന്നും അറിയില്ല.... " അവൾക്ക് ഒന്നും മനസിലായില്ല...
അവന്റെ അജ്ഞാത കാമുകിയെ കുറിച്ച് മുഴുവനും അവളോട് പറഞ്ഞു...അവളും ഞെട്ടി.....ഇത്രയും അവൻ നോവുണ്ടായിരുന്നെന്ന് അവൾക്ക് ആദ്യമായാണ് മനസിലായത്....മനസിലെ വീർപ്പുമുട്ടൽ കൊണ്ട്... അതൊന്ന് ഇറക്കി വയ്ക്കാൻ കഴിയാതെ ഇരുന്നവന്... അവൾ വലിയൊരു ആശ്വാസം ആയിരുന്നു.... അവളും അവനെ കേട്ടിരുന്നു....
"ഞാൻ ഒന്ന് ചോദിച്ചോട്ടെ...." എല്ലാം കേട്ടു നിൽക്കുന്നവളുടെ കണ്ണുകളിലേക്ക് നോക്കിയവൻ ചോദിച്ചു...
" എന്താ... " അവളും..
" നീ... നീ ആയിരുന്നോ.. അതെനിക്ക് അയച്ചിരുന്നത്... " അവനും അവളിൽ നേരിയ സംശയം ഉണ്ടായിരുന്നു...
" അല്ല... " തല ഇരുവശത്തേക്കും ചലിപ്പിച്ചവളും പറഞ്ഞു...
" പിന്നെ... അതാരാവും.... " ഇത്രയും നാൾ ഒരു വരി പോലും തനിക്ക് വരാത്തതോർത്തു അവന് ഭ്രാന്ത് പിടിച്ചു...
"അനിയേട്ടാ ...."
തലയ്ക്കു കൈത്താങ്ങി ഇരിക്കുന്നവരെ കുറച്ചു നേരത്തേ നിശബ്ദധയ്ക്ക് ശേഷം അവൾ വിളിച്ചു... അവൻ നോക്കി....
" ഇനി... അത് നിത്യേച്ചി ആകുവോ.... "
" മ്മ്.. എനിക്ക് അതും സംശയമുണ്ട്... ഒരിക്കൽ സ്കൂളിലും എനിക്ക് കിട്ടിയിരുന്നു.... അന്ന് ഞാൻ പുറത്തേക്കിറങ്ങി നോക്കുമ്പോൾ നിത്യ നിൽപ്പുണ്ടായിരുന്നു..... എന്നാലും ഉറപ്പിക്കാൻ ആയിട്ടില്ല... "
" നിത്യയ്ക്ക് നേരത്തെ ഏട്ടനോട് അങ്ങനൊരു ഇഷ്ടം ഉണ്ടായിരുന്നതല്ലേ... അപ്പൊ.... "
" അങ്ങനെ ഞാനും ചിന്തിച്ചിട്ടുണ്ട് ദേവി... പക്ഷെ... അവൾ വരുന്നത് ഉൽസവത്തിനല്ലേ...പക്ഷെ അതിന് മുൻപേ ആ കത്തെനിക്ക് കിട്ടുന്നുണ്ടായിരുന്നു.... "
" ഇനി എന്ത് ചെയ്യും.... "
" ഹാ... നോക്കാം... " അവനൊന്നു ദീർഘമായി വിശ്വസിച്ചു കൊണ്ട് പറഞ്ഞു...
✨️✨️✨️✨️✨️✨️✨️✨️
ഒരിക്കൽ അമ്പലത്തിലേക്ക് പോയി തിരികെ വരുമ്പോഴാണ് അനി നിത്യയെ കാണുന്നത്.... അമ്പലം കഴിഞ്ഞുള്ള ഇടറോഡിൽ നിൽക്കുകയാണവൾ....അവനെ കണ്ടപ്പോഴുള്ള അവളിലെ പരുങ്ങൽ അവൻ ശ്രദ്ധിച്ചു....
" എന്താ... നിത്യേ... ഇവിടെ നിൽക്കുന്നെ... "
" അത്... അനിയേട്ടാ... ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ.... " വിക്കുന്നുണ്ട്..
" ഫ്രണ്ടോ... ഈ വഴിയിൽ ഏത് ഫ്രണ്ട് വരാനാ.... "
അവൻ പറഞ്ഞു കഴിയും മുൻപേ ഒരു ബൈക്ക് അവർക്കരികിലേക്ക് വന്നു....
അനി സംശയത്തോടെ ഇരുവരെയും നോക്കി...
" ഇത്... ഇത്.... പ്രവീൺ...." അവളിലെ വെപ്രാളം കണ്ട് അവന് കാര്യം മനസിലായി...
മറ്റെയാൾ ഇരുവരെയും നോക്കുന്നുണ്ട്...
" ഇത്... അനിയേട്ടൻ.... " അവൾ അയാളോട് പറഞ്ഞു..
" ആഹാ... ഇതാണോ അനി.... ഹലോ... അനി... ഞാൻ പ്രവീൺ... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്.... തന്റെ കാര്യം അവൾ പറഞ്ഞിട്ടുണ്ട് കേട്ടോ.... കാണാൻ ഇരിക്കുവായിരുന്നു ഞാൻ.... ഒത്തിരി പാട് പെട്ടിട്ടാ ഇതിനെ ഒന്ന് വളച്ചെടുത്തത്... തന്നെ പൂജിച്ചു നടക്കുവല്ലായിരുന്നോ.... " ചിരിയോടെ പറയുന്ന പ്രവീണിനെ അനി നോക്കി നിന്നു.....
ആള് ഒരു open മൈൻഡ് ആണെന്ന് അവന് ആ ചുരുങ്ങിയ സമയത്തിനുള്ളിൽ മനസിലായി....
ഇരുവർക്കും ഉള്ള അവസരം നൽകികൊണ്ട് അനി വീട്ടിലേക്ക് പോയി.... കലുഷിതമായ മനസ്സോടെ...... അവളിലെ പ്രതീക്ഷയും കെട്ടടങ്ങി.......
വീട്ടിൽ എത്തുമ്പോൾ.... വീട് വിർത്തിയാക്കലിൽ ആണ് സ്ത്രീജനങ്ങളെല്ലാം..... അതല്ലെങ്കിലും എല്ലാ മാസവും അവിടെ നടക്കുന്നതാണ്...ഒരു അവധി ദിവസം നോക്കി... എല്ലാരും ഒത്തു കൂടിയുള്ള സേവനം...... അവൻ അത് കണ്ട് കൊണ്ട് മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ്... അമല അവനെ വിളിക്കുന്നത്... അവൻ അവർക്കരികിലേക്ക് പോയി...
" എടാ... മോനെ.....ഇതൊന്ന് മുകളിലെ സ്റ്റോർ റൂമിലേക്ക് ഒന്ന് കൊണ്ട് വയ്ക്കുവോ... എനിക്കിനി പടികൾ കയറാൻ വയ്യ..... ആ പിന്നെ.... അവിടേക്ക് പോകുമ്പോൾ സൂക്ഷിക്കണേ...ഭാഗ്യയുടെ കുറെ വേണ്ടാത്ത സാധനങ്ങളും ഉണ്ട്... അതൊന്നും കളയാൻ പോലും പെണ്ണ് സമ്മതിക്കില്ല..." അവരുടെ കൈയിലെ സാധനങ്ങൾ വച്ച കവർ കാട്ടി പറഞ്ഞു...... അവൻ ചിരിച്ചു കൊണ്ടത് വാങ്ങി മുകളിലേക്ക് പോയി..... പോകുമ്പോൾ ഭാഗ്യയെ തിരഞ്ഞെങ്കിലും കണ്ടില്ല...
മുകളിലേക്കെത്തി അവന്റെ കൈയിലുള്ളത് മുകളിലെ ഷെൽഫിൽ വച്ചിട്ട് തിരിയുമ്പോൾ... കൈ തട്ടി മറ്റെന്തോ താഴേക്ക് പതിച്ചു.... എന്താണ് അതെന്ന് നോക്കുമ്പോൾ കണ്ടു..... ചിന്നിതെറിച്ചു പോകുന്ന കുന്നിക്കുരുകൾ....!!!
ഒപ്പം ഒരു കെട്ടും...... അവൻ സംശയത്തോടെ തുറന്നു നോക്കി.....അവന്റെ കുറെ ചിത്രങ്ങൾ.... ഒറ്റനോട്ടത്തിൽ അത് ആരോ വരച്ചതാണെന്ന് മനസിലാകും..... എല്ലാത്തിലും.... അവന്റെ പേരും ഉണ്ട്..... അക്കൂട്ടത്തിൽ കുറെ കടലാസ് തുണ്ടിലേക്കും അവന്റെ കണ്ണുകൾ ഉടക്കി..... അവനെ ഇത്രയും നാൾ കൊല്ലാതെ കൊന്ന അതേ വരികൾ.......ഓരോപ്രാവശ്യവും അവൻ ചുരുട്ടി എറിഞ്ഞ കടലാസ് തുണ്ടുകൾ..... ഞെട്ടലോടെ അവൻ അതെടുത്തു നോക്കി.....
അതിലൂടെ കണ്ണോടിച്ചു നേരെ നോക്കിയത്...... കണ്ണുകൾ നിറച്ചു.... തന്നെയും തന്റെ കൈയിലുള്ളതിനെയും മാറി മാറി നോക്കുന്ന ഭാഗ്യയിലേക്കാണ്..... ഭീതിയായിരുന്നു ആ കണ്ണുകളിൽ..... ഇതുവരെയുള്ള കള്ളം പിടിക്കപ്പെട്ടവളുടെ ഭീതി........!!!!!!
(തുടരും....)
😊