Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 17

നിരഞ്ജൻറെ സ്വന്തം പാറു Chapter 17
 
നിരഞ്ജൻ തൻറെ ഇൻറർനാഷണൽll ബിസിനസ് നോക്കാനായി പോയിരിക്കുകയാണ്. ഇനി എന്നാണ് തിരിച്ചു വരുന്നത് എന്ന് പറയാൻ പറ്റാത്തതു കൊണ്ട് നരേന്ദ്രൻ ആണ് ബോംബെയിലെ ഓഫീസ് നോക്കി നടത്തുന്നത്.
 
ഇന്നാണ് മായ പുതിയ ഓഫീസിൽ ജോയിൻ ചെയ്യുന്നത്.
 
കാലത്തു തന്നെ ഉണർന്ന് പൂജാമുറിയിൽ കയറി പ്രാർത്ഥിച്ച് അവൾ ഡ്രസ്സ് മാറി ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി വന്നു.
 
ലളിത മകളെയും നോക്കി സോഫയിൽ ഇരിപ്പുണ്ട്. സഹായത്തിന് ഒരാളെ കിട്ടിയിട്ടുണ്ട്. ഒരാഴ്ചയായി അവർ വന്നു തുടങ്ങിയിട്ട്.
 
ലളിതഓളം ഏകദേശം പ്രായമുണ്ട് അവർക്കും. അതുകൊണ്ടു തന്നെ ലളിതക്കും അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാനും എല്ലാം ഈസി ആയിരുന്നു.
 
ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണവും അവർ തയ്യാറാക്കി വെച്ചിരുന്നു. ബ്രേക്ഫാസ്റ്റ് കഴിച്ചു, അച്ഛൻറെയും അമ്മയുടെയും അനുഗ്രഹം വാങ്ങി. മക്കളുടെ നെറ്റിയിലും കവിളിലും ഉമ്മ നൽകി. പിന്നെ ഓഫീസിലേക്ക് ജോയിൻ ചെയ്യാനായി അവൾ പുറപ്പെട്ടു.
 
വാസുദേവൻ എല്ലാം പറഞ്ഞു ശരിയാക്കിയിരുന്നു. എന്നാലും അവൾക്ക് ചെറിയ ഭയമുണ്ടായിരുന്നു.
 
അവൾ കൃത്യസമയത്തു തന്നെ ഓഫീസിലെത്തി റിസപ്ഷനിൽ ഇൻഫോം ചെയ്തു. ഏകദേശം അരമണിക്കൂറിനു ശേഷം ഒരാൾ അവൾക്ക് അടുത്തു വന്നു.
 
“Hello, I am Rahul Khanoja. Working in the HR department. Our department head Mr. Tarun Tiwari is busy in a meeting right now. He told me to start your joining formalities. Can we?”
 
അതുകേട്ട് മായ പറഞ്ഞു.
 
“Yes please Mr. Khanoja. I am Maya Iyer.”
 
അതും പറഞ്ഞു അവൾ ഹസ്തദാനം നൽകി.
പിന്നെ അയാൾ അവളെ HR ഡിപ്പാർട്ട്മെൻറിൽ കൊണ്ടുപോയി ജോയിനിംഗ് ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞു.
 
മെഡിക്കലിന് വെയിറ്റ് ചെയ്യുന്ന സമയം വാസുദേവനോളം പ്രായമുള്ള ഒരാൾ അവൾക്ക് അരികിലേക്ക് വന്നു.
 
“Miss Maya...” അയാൾ അല്പം സംശയത്തോടെ ചോദിച്ചു
 
“Yes, I am...” ചെറു പുഞ്ചിരിയോടെ അവൾ മറുപടി പറഞ്ഞു.
 
“I am Tarun Tiwari.”
 
അയാൾ സ്വയം പരിചയപ്പെടുത്തി.  പിന്നെ പുഞ്ചിരിയോടെ പറഞ്ഞു.
 
“കുറച്ച് തിരക്കായിരുന്നു. ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. വാസുദേവൻ എല്ലാം പറഞ്ഞിരുന്നു. ഇവിടത്തെ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞുവോ?”
 
“Yes Sir…all done… just waiting for medical reports.”
 
“Ok, that fine. Come with me.”
 
അതും പറഞ്ഞ് അയാൾ അവളെയും കൂട്ടി അയാളുടെ ക്യാബിനിലേക്ക് പോയി. അവളോട് ഇരിക്കാൻ പറഞ്ഞു.
 
“ട്രെയിനിങ് ഒരു മാസം ആണ്. നോർമൽ എല്ലാവർക്കും ഫിഫ്റ്റീൻ ഡേയ്സ് ആണ്. മായ്ക്ക് ഫൈനാൻസ് എക്സ്പീരിയൻസ് ഇല്ലാത്തതു കൊണ്ട് വാസുദേവാണ് പറഞ്ഞത് വൺ മന്ത് നൽകാൻ.”
 
അവൾ അതിനു നന്ദി പറഞ്ഞു.
പിന്നെ അവളെ കുറിച്ചും വാസുദേവനെ കുറിച്ചും അയാൾ സംസാരിച്ചു.
 
സംസാരത്തിൽ നിന്നും ഒന്നു മനസ്സിലായി. അച്ഛനെ അയാൾക്ക് നന്നായി അറിയാം. അതു തന്നെയാണ് തനിക്ക് ഈ ജോലി കിട്ടാനുള്ള കാരണവും.
 
ഈ സമയം രാഹുൽ ക്യാബിനിൽ വന്നു.
 തരുണിനോട് പറഞ്ഞു.
 
“Sir, Miss Maya Iyer's medical report... “
 
അതും പറഞ്ഞ് മെഡിക്കൽ റിപ്പോർട്ടിൻറെ ഒരു പാക്കേജ് അയാൾക്ക് നൽകി.
 
ഈ സമയം മായയുടെ മനസ്സിലൂടെ ചെന്നൈ ഓഫീസിൽ ജോയിൻ ചെയ്യുന്ന സമയത്തെ മെഡിക്കൽ ചെക്കപ്പ് കഴിഞ്ഞ സംഭവങ്ങൾ കടന്നു പോവുകയായിരുന്നു.
 
റിപ്പോർട്ട് തുറക്കുന്ന സമയത്ത് തരുൺ രാഹുലിനോട് ചോദിച്ചു.
 
“Anything else? No Sir...”
 
രാഹുൽ മറുപടി നൽകി.
 
“Did you check this report?”
 
തരുൺ രാഹുലിനോട് ചോദിച്ചു.
 
“Yes sir... All ok. Nothing special.”
 
രാഹുൽ അത്രയും പറഞ്ഞ് കാബിനിൽ നിന്നും തിരിച്ചു പോയി.
 
“Mr. Apratim Singh ആണ് ഫൈനാൻസ് ഡിപ്പാർട്ട്മെൻറ് നോക്കുന്നത്. അയാളെ ഒന്ന് പരിചയപ്പെടുത്താൻ ഞാൻ രാഹുലിനോട് പറയാം.”
 
അതുകേട്ട് മായ പറഞ്ഞു.
 
“താങ്ക്യൂ സാർ.”
 
അങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ആണ് രാഹുൽ പിന്നെയും കാബിനിലേക്ക് വന്നത്.
 
“Sir, MD യുടെ PAക്ക് ആക്സിഡൻറ് ആയി. ഒരു മാസത്തെ ലീവ് അപ്ലൈ ചെയ്തിട്ടുണ്ട്. ആരെയെങ്കിലും ഒരുമാസത്തേക്ക് അവിടേക്ക് ട്രാൻസ്ഫർ ചെയ്യാൻ Sir പറഞ്ഞിട്ടുണ്ട്.”
 
അതുകേട്ട് തരുൺ എന്തോ ആലോചിച്ചു കൊണ്ട് മായയോട് ചോദിച്ചു.
 
“Can you help us? It will be a great opportunity for you to prove yourself in the higher management...”
 
“തനിക്ക് തൻറെ കഴിവ് പ്രൂവ് ചെയ്യാൻ ഇതിലും നല്ലൊരു അവസരം കിട്ടില്ല. മാത്രമല്ല നിരഞ്ജൻ Sir ഔട്ട് of ഓഫീസ് ആയതു കൊണ്ട് നാഗേന്ദ്രൻ സാറാണ് ഇപ്പോൾ ഓഫീസിൽ ഉള്ളത്. അതുകൊണ്ട് പേടിക്കാനൊന്നുമില്ല. It will be a great help for us too.”
 
അതുകേട്ട് പുഞ്ചിരിയോടെ മായ പറഞ്ഞു.
 
“I will be happy to do it. After all, it is only for one month. But what about my training?”
 
“ഓ ട്രെയിനിങ്... അതിനൊരു വഴിയുണ്ട്. 12- 4 pm MDയുടെ ഓഫീസിൽ പോയാൽ മതി. മോർണിംഗ് 9-12 ട്രെയിനിങ് എടുക്കാം. പിന്നെ MD ഓട് ഞാൻ സംസാരിക്കാം. If you are fine with this arrangement.”
 
അവൾ അൽപനേരം ആലോചിച്ചു. തരുൺ സാർ ആദ്യമായി പറഞ്ഞ കാര്യം നോ പറയുന്നത് ശരിയല്ല. പിന്നെ PSൻറ് ജോബ് അവൾക്ക് എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകാൻ വഴിയില്ല. അതുകൊണ്ട് തന്നെ അവൾ പറഞ്ഞു.
 
“Yes Sir, I am into it. If MD is ok with me doing half-day work, I am perfectly fine with this arrangement.”
 
അവളുടെ മറുപടി തരുണിൻറെ മനസ്സു നിറച്ചു.
 
അയാൾ All the best പറഞ്ഞ ശേഷം അവളെ രാഹുലിനൊപ്പം പറഞ്ഞു വിട്ടു.
 
രാഹുലിനോട് അവളെ Apratim നെ പരിചയപ്പെടുത്താൻ പറഞ്ഞു.
 
പിന്നെ അയാൾ നേരെ പോയത് എംഡിയെ കാണാനായിരുന്നു.
 
അവിടെ ചെന്ന് നരേന്ദ്രനോട് കാര്യങ്ങൾ അവതരിപ്പിച്ചു. അയാൾക്ക് സമ്മത കുറവൊന്നും ഉണ്ടായിരുന്നില്ല.
 
തരുൺ ഓർത്തു. നരേന്ദ്രനു പകരം നിരഞ്ജൻ ആയിരുന്നുവെങ്കിൽ ഒത്തിരി പ്രയാസം ആയേനെ. മാത്രമല്ല അയാളുടെ വർക്കിംഗ് രീതിയുമായി ഒത്തുപോകാൻ വളരെ ബുദ്ധിമുട്ടാണ്. ഫ്രഷർ ആയ മായ്ക്ക് അതിന് ഒട്ടും സാധിക്കുമായിരുന്നില്ല. എന്നാൽ നരേന്ദ്രൻ അങ്ങനെയല്ല. എല്ലാ രീതിയിലും നന്നായി അഡ്ജസ്റ്റ് ചെയ്യും. അച്ഛനും മകനും ആണെന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. രണ്ടുപേരുടെയും working രീതികൾ രണ്ടു zone ലാണ്.
 
എല്ലാം സംസാരിച്ച് after noon തൊട്ട് മായ വന്നു തുടങ്ങും എന്ന് പറഞ്ഞ ശേഷം അയാൾ നേരെ പോയത് Apratimനെ കാണാനായിരുന്നു.
 
അവിടെ ചെന്നപ്പോൾ രാഹുലിനൊപ്പം മായയും ക്യാബിന് പുറത്ത് നിൽക്കുന്നത് കണ്ടു.
 
തരുണിനെ കണ്ട രാഹുൽ പറഞ്ഞു.
 
“Apratim Sir കോളിലാണ്.”
 
അതുകേട്ട് തരുൺ പറഞ്ഞു.
 
“ശരി, രാഹുൽ പൊയ്ക്കോളൂ. ഞാൻ സംസാരിച്ചോളാം Apratimനോട്.”
 
അതുകേട്ട് രാഹുൽ അവരുടെ ഡിപ്പാർട്ട്മെൻറ്ലേക്ക് തിരിച്ചു പോയി.
 
മായ തരുണിടൊപ്പം അവിടെ തന്നെ നിന്നു.
 
 ഏകദേശം 5 മിനിറ്റ് കഴിഞ്ഞ് Apratim തരുണിനെ അകത്തേക്ക് വിളിച്ചു.
 
 മായയോടൊപ്പം അയാൾ അകത്തു ചെന്നു.
മായയെ തരുൺ Apratimമിന് പരിചയപ്പെടുത്തിക്കൊടുത്തു. 
 
"Meet Miss Maya Iyer. Newly joined in your department.”
 
Apratim അവളെ നോക്കി. ഒരു സാധാരണ പെണ്ണ്. പറയത്തക്ക ഭംഗിയോ, അട്രാക്ഷനോ ഒന്നും ഇല്ലാത്തവർ. എന്നാലും അവളുടെ കണ്ണുകൾ എന്തൊക്കെയോ പറയുന്നത് പോലെ അവനു തോന്നി. അവൻ അവൾക്കു നേരെ കൈ നീട്ടി പറഞ്ഞു.
 
“Welcome to my team Miss Iyer.”
 
അവളും ഒട്ടും മടിക്കാതെ ഹസ്തദാനം നൽകികൊണ്ട് പറഞ്ഞു.
 
“Thank you very much, Mr. Singh.”
 
അതുകേട്ട് Apratim പറഞ്ഞു.
 
“You can call me Apratim. Everyone in our team calls me like that.”
 
അതുകേട്ട് മായ സമ്മതത്തോടെ ഒരു പുഞ്ചിരി നൽകി.
 
അവരുടെ പരിചയപ്പെടൽ കഴിഞ്ഞ ശേഷം തരുൺ അവളുടെ ട്രെയിനിങ്ങിൻറെ കാര്യങ്ങളും MD യുടെ PA ആയി ഹാഫ് ഡേ ജോലി ചെയ്യുന്നതിനെ പറ്റിയും വിശദമായി തന്നെ explain ചെയ്തു കൊടുത്തു.
 
Apratim എല്ലാം സമ്മതിച്ചു. അതല്ലാതെ അയാൾക്ക് വേറെ വഴിയില്ലായിരുന്നു.
 
എന്നാൽ അയാളുടെ സംസാരവും നോട്ടവും ഒന്നും അവൾക്ക് ദഹിച്ചില്ല.
 
 എന്നാൽ അവളുടെ ചിന്ത പോയത് ഈ രീതിയിലായിരുന്നു.
 
ഈ കോലത്തിൽ വന്നിട്ട് ഇങ്ങനെ. അപ്പോൾ ഞാൻ പാർവർണയായി തന്നെ വന്നിരുന്നു എങ്കിലോ?
 
ഇന്ന് ഏതായാലും ഇത്ര സമയം ആയതു കൊണ്ട് നാളെ വന്ന് ഫൈനാൻസ് ജോയിൻ ചെയ്യാൻ തരുൺ മായയോട് പറഞ്ഞു.
 
കൂടാതെ ഇപ്പോൾ MDയുടെ ക്യാബിനിൽ ചെന്ന് അവിടെ ജോയിൻ ചെയ്യാൻ പറയുകയും ചെയ്തു.
 
അവൾ അവൾ തരുൺ പറഞ്ഞതു പോലെ അനുസരിച്ചു.
 
Apratim നോട് നാളെ കാണാം എന്നും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.
 
തരുണിനോടൊപ്പം MDയുടെ ക്യാബിനിൽ ചെന്നു.
 
മായയെ കണ്ട നരേന്ദ്രൻ അവളുടെ കണ്ണുകളിൽ ആണ് നോക്കിയത്. അവളുടെ വലിയ കണ്ണടയുടെ ഉള്ളിലൂടെ തിളങ്ങുന്ന കണ്ണുകൾ തനിക്ക് സുപരിചിതമാണ് എന്ന് അയാൾക്ക് തോന്നി.
 
എന്നാൽ അതൊന്നും പുറത്തു കാട്ടാതെ തന്നെ മായയോട് നോർമലായി അയാൾ സംസാരിച്ചു.
തരൂൺ അവൾക്കു ഇരിക്കാനുള്ള ക്യാമ്പിനും മറ്റും കാണിച്ചു കൊടുത്ത ശേഷം അവിടെ നിന്നും പോയി.
 
അവൾ അവിടെ എല്ലാം ഒന്നു നോക്കി. ഒരു ടേബിളും ചെയറും ടേബിളിൽ ഒരു ലാപ്ടോപ്പും ഉണ്ട്.
 
സൈഡിൽ ഷെൽഫിൽ ഫയലുകൾ എല്ലാം വളരെ ഭംഗിയായി തന്നെ അറേഞ്ച് ചെയ്തു വച്ചിട്ടുണ്ട്.
 
അവൾ സാവധാനം തന്നെ ബാഗ് ടേബിളിൽ വെച്ച് എല്ലാം നോക്കി കണ്ടു.
 
അപ്പോൾ ഇൻറർ കോം അടിച്ചു. അവൾ പെട്ടെന്നു തന്നെ കോൾ അറ്റൻഡ് ചെയ്തു. നരേന്ദ്രൻ ആയിരുന്നു വിളിച്ചത്.
 
“Maya, please come to my cabin.”
 
അതിനവൾ മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
 
“Within seconds sir...”
 
അതും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു.
പെട്ടെന്നു തന്നെ ടേബിളിൽ ഇരുന്ന ലെറ്റർ പാഡും പെൻസിലും എടുത്തു നരേന്ദ്രൻറെ ക്യാമ്പിലേക്ക് ചെന്നു.
 
ഡോർ നോക്ക് ചെയ്തു. അതു കേട്ട് നരേന്ദ്രൻ പറഞ്ഞു.
 
“Come in.”
 
വേഗം അകത്തു കയറി നരേന്ദ്രന് ഓപ്പോസിറ്റ് ആയി നിന്നു.
 
“Please sit Maya.”
 
“Thank you sir”
 
എന്ന് പറഞ്ഞ് അവൾ അടുത്തുള്ള ചെയറിൽ ഇരുന്നു.
 
ശ്രദ്ധയോടെ എന്താണ് പറയാൻ പോകുന്നത് എന്ന് കാതോർത്തു കൊണ്ട്.
 
നരേന്ദ്രൻ പറഞ്ഞു തുടങ്ങി.
 
“മായയ്ക്ക് ചെറിയ ഒരു ഇൻട്രൊഡക്ഷൻ തരാനാണ് വിളിച്ചത്. എൻറെ മകൻ നിരഞ്ജൻ ആണ് ഇവിടത്തെ CEO. അവൻ ഒരു ബിസിനസ് ടൂറിൽ ആയതു കൊണ്ടാണ് ഞാൻ വന്നത്. കുറച്ചു ദിവസം ഞാൻ ഇവിടെ കാണും. റുട്ടീൻ ജോബ് എന്തൊക്കെ ചെയ്യണമെന്ന് ഏകദേശം അറിയാമല്ലോ?”
 
“എന്നാൽ ഞാൻ വിളിച്ചത് അതൊന്നും റിപ്പീറ്റ് ചെയ്യാനല്ല. ഞാൻ മുൻപേ പറഞ്ഞല്ലോ നിരഞ്ജൻ ആണ് ഈ കമ്പനി ആക്ച്വലി നോക്കി നടത്തുന്നത്. അതുകൊണ്ട് ഡെയിലി ബേസസിൽ നിരഞ്ജൻറെ ഇമെയിൽ കൂടി ഒന്നു നോക്കണം. അവൻറെ ഈമെയിൽ color code ചെയ്തു separate ചെയ്യണം. പിന്നെ സാധിക്കുന്ന മെയിലിനെല്ലാം റിപ്ലേ കൊടുക്കണം. നിരഞ്ജൻറെ അറ്റൻഷൻ അത്യാവശ്യം ഉള്ളത് അവൻറെ പേഴ്സണൽ ഇമെയിൽ മാർക്ക് ചെയ്യണം.”
 
“ഞാൻ വെറുതെ പറയുന്നതല്ല അവൻറെ കൂടെ ജോലി ചെയ്യുന്നത് ഏറ്റവും ശ്രമകരമായ ഒന്നാണ്. പറഞ്ഞു പേടിപ്പിക്കുന്നത് അല്ല പക്ഷേ sometimes he is too dangerous to deal with. So be careful. എന്ത് ഇഷ്യു ഉണ്ടായാലും എന്നോട് പറയണം. I will help you out.”
 
എല്ലാം കേട്ടു ആവശ്യമുള്ള നോട്ട് തയ്യാറാക്കി അവൾ നരേന്ദ്രനോട് നന്ദി പറഞ്ഞു. തിരിച്ച് അവളുടെ സീറ്റിൽ ചെന്നിരുന്നു.
 
പിന്നെ സാവധാനം നിരഞ്ജൻറെയും നരേന്ദ്രൻറെയും ഈ മെയിൽ ചെക്ക് ചെയ്യാൻ തുടങ്ങി.
 
രണ്ടു മണിക്കൂറിനു ശേഷം വർക്കിൻറെ ഒരു രീതി അവൾക്ക് മനസ്സിലായി.
 
ഹരിയുടെ വർക്കിംഗ് രീതി തന്നെയാണ് നിരഞ്ജൻറെയും എന്ന് അവൾക്ക് മനസ്സിലായി.
 
ഹരിയെക്കാൾ കുറച്ചു കൂടി stringent ആണ് നിരഞ്ജൻ എന്ന് അവൾക്ക് തോന്നി.
 
ആദ്യം അവൾ നരേന്ദ്രൻറെ ഇമെയിൽ ക്ലിയർ ചെയ്തു. കുറെ  റിപ്ലൈ അവൾ തന്നെ ചെയ്തു.
 
നരേന്ദ്രൻ അവളുടെ വർക്ക് കണ്ട് അത്ഭുതപ്പെട്ടു.
 
എത്ര പെട്ടെന്നാണ് ഈ കുട്ടി എല്ലാം മനസ്സിലാക്കിയത് എന്ന് അയാൾ മനസ്സിൽ ഓർത്തു.
 
ഒരു ചെറിയ നോട്ടിൽ അവൾക്ക് അറിയാത്ത കാര്യങ്ങൾ ചോദിക്കാൻ ആയി പോയിൻറ് ആയി എഴുതി നരേന്ദ്രൻറെ അടുത്തേക്ക് മായ ചെന്നു.
 
ഇത് ക്ലിയർ ചെയ്തു അവൾ തിരിച്ച് സ്വന്തം സീറ്റിൽ ചെന്നിരുന്നു.
 
നരേന്ദ്രൻറെ ഇൻസ്ട്രക്ഷൻ പ്രകാരം അവൾ വർക്ക് ഒക്കെ ചെയ്തു തീർത്തു.
 
പിന്നെ ലഞ്ച് ചെയ്തു. അവളുടെ സീറ്റിലിരുന്നു തന്നെ വർക്കിംഗ് ലഞ്ച് ആണ് അവൾ ചെയ്തത്.
 
അതിനു ശേഷം അവൾ ഫ്രഷ് റൂമിൽ പോയി വന്നു.
 
പിന്നെ തൻറെ സെൽ എടുത്ത് വീട്ടിലേക്ക് വിളിച്ചു. മക്കളെക്കുറിച്ച് അന്വേഷിച്ചു.
 
നിരഞ്ജൻറെ സ്വന്തം പാറു  Chapter 18

നിരഞ്ജൻറെ സ്വന്തം പാറു  Chapter 18

4.8
12952

നിരഞ്ജൻറെ സ്വന്തം പാറു  Chapter 18   പിന്നെ തിരിച്ചു വന്ന ശേഷം നിരഞ്ജൻറെ ഇമെയിൽ ക്ലിയർ ചെയ്യാൻ തുടങ്ങി.   നരേന്ദ്രൻ പറഞ്ഞ പോലെ തന്നെ ആദ്യം ഇ-മെയിലുകൾ എല്ലാം കളർകോഡ് ചെയ്തു. പിന്നെ സിമ്പിളായ ഈമെയിലിന് ആൻസർ നൽകി.   പിന്നെ ചിലതെല്ലാം നരേന്ദ്രനോട് ചോദിച്ചു ചെയ്തു.   അതിനുശേഷം ഒരു ഏഴ് ഇമെയിൽ ബാക്കിയുണ്ടായിരുന്നു.   അതെല്ലാം അവൾ നിരഞ്ജൻറെ ഇമെയിൽ പേഴ്സണലായി ഫോർവേഡ് ചെയ്തു പിന്നെ ഒരു ഇമെയിൽ സമ്മറി അയച്ചു.   എല്ലാം കഴിഞ്ഞു നോക്കിയപ്പോൾ സമയം 6.15. അവൾ എല്ലാം ക്ലോസ് ചെയ്തു, നരേന്ദ്രനോട് റിപ്പോർട്ട് ചെയ്ത ശേഷം തിടുക്കത്തിൽ വീട്ടിലേക്ക് പോയി.   ആ