Aksharathalukal

❤❤നിനക്കായ്‌ ❤❤ - 24

 

ഭാഗം 24

©ആര്യ നിധീഷ് 

കരഞ്ഞു തളർന്നിരിക്കുന്നവളുടെ നെറുകയിൽ അവൻ മെല്ലെ തലോടി.....


എന്താ അമ്മു ഇത്... ഇതിനാണോ നി ഇങ്ങനെ ഇരുന്ന് കരയുന്നെ.... ഇതിനും മാത്രം ഇവിടെ എന്താ ഉണ്ടായേ.... സന്തോഷിക്കേണ്ട സമയത്ത് ഇങ്ങനെ കരയുക ആണോ ചെയ്യണ്ടേ.....


പിന്നെ ഞാൻ എന്താ കാശിയേട്ട ചെയ്യണ്ടേ.... ഹരിയേട്ടന് പോലും അറിയില്ല ഇതൊന്നും അപ്പൊ.... അപ്പൊ പിന്നെ ഞാൻ എന്താ ചെയ്യണ്ടേ.....


അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു....


എന്റെ അമ്മു നീ ഇങ്ങനെ ടെൻഷൻ ആവാതെ.... ഞാൻ ഹരിയെ വിളിച്ചു തരാം നീ സംസാരിക്ക് അവന് മനസ്സികും നിന്നെ....


ഇല്ല കാശിയേട്ട.... തിരികെ ചെല്ലാൻ അല്ല ഞാൻ അവിടുന്ന് ഇറങ്ങിയേ ഒരിക്കലും ഞാൻ പറഞ്ഞിട്ട് ഹരിയേട്ടൻ അത്‌ അറിയില്ല അത്‌ എന്റെ ഒരു വാശി ആണ്......


പിന്നെ.... എന്താ നിന്റെ മനസ്സിൽ... ഈ കുഞ്ഞിനെ വേണ്ട എന്നാണോ.....അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി...


ഒരിക്കലും ഇല്ല കാശിയേട്ട.... എനിക്ക് അതിനു പറ്റില്ല.... ഒരു ജീവൻ എന്റെ ഉദരത്തിൽ വെച്ച് പൊലിഞ്ഞുപോയതിന്റെ നോവ് ശെരിക്കും അറിഞ്ഞവളാ ഞാൻ ആ എനിക്ക് ഒരിക്കലും ഈ ജീവൻ നശിപ്പിക്കാൻ പറ്റില്ല.....


അമ്മു..... നിന്നോട് ഞാൻ ഇപ്പൊ എന്താ പറയണ്ടേ.... നീ എന്ത് തീരുമാനം എടുത്താലും ഞാനും അതുവും കൂടെ ഉണ്ടാവും


 പക്ഷെ ഒരു തീരുമാനം എടുക്കുമ്പോ ഒന്നോർക്കണം ഈ കുഞ്ഞിൽ നിനക്ക് ഉള്ളത്പോലെ അവകാശം ഹരിക്കും ഉണ്ട്.... അത് നിനക്ക് നിഷേധിക്കാൻ ആവില്ല.... എത്ര നീ മറച്ചു പിടിച്ചാലും അച്ഛൻ ആരാ എന്ന് നിനക്ക് തന്നെ ഈ കുഞ്ഞിനോട് പറയേണ്ടി വരും..... 


അത് എനിക്കും അറിയാം കാശിയേട്ടാ.... അച്ഛൻ ആരെന്ന് പറഞ്ഞു പഠിപ്പിച്ചു തന്നെ ഞാൻ ആ കുഞ്ഞിനെ വളർത്തും.... മേലേടതെ ഹരികൃഷ്ണന്റെ കുഞ്ഞായിത്തന്നെ അത് വളരും അത് അവിടെ ആ തറവാട്ടിൽ അല്ല.... ഈ അമ്മയോടൊപ്പം.... ഒരിക്കലും ഒരു അവകാശവും ചോദിച്ച് ആ പടിക്കൽ പോകരുത് എന്ന് പറഞ്ഞു പഠിപ്പിക്കും..... അത് എന്റെ ഒരു വാശി ആണ്..... എന്റെ അനുവാദത്തിന് കാക്കാതെ എന്നെ സ്വന്തമാക്കിയതിനും ഉദരത്തിൽ ഒരു കുഞ്ഞിനെ തന്നതിനും ഇങ്ങനെ എങ്കിലും ഞാൻ പകരം വീട്ടിക്കോട്ടെ....

അവൾ ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു....


അമ്മു..... അവൻ അറിയാതെ നിന്നോട് ഒരു തെറ്റ് ചെയ്തു അതിന് ഇത്ര വലിയ ശിക്ഷ വേണോ........ 



അറിയാതെ..... ഞാനും അങ്ങനോക്കായിരുന്നു കരുതിയെ.... പക്ഷെ ഇപ്പൊ എനിക്ക് അങ്ങനെ തോന്നുന്നില്ല കാശിയേട്ടാ...... അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞു....




അമ്മു.... എന്താ നിന്റെ മനസ്സിൽ..... നീ പറഞ്ഞത് ഒന്നും അല്ല നീ അവിടെനിന്നും പോന്നതിന്റെ കാരണം..... നീ പറയുന്നത് ഒക്കെ ഞങ്ങളെ ബോധ്യപ്പെടുത്താൻ ഉള്ള ന്യായങ്ങൾ മാത്രം ആണ്..... 



ആണ് കാശിയേട്ടാ..... നിങ്ങൾ അറിഞ്ഞത് ഒക്കെ ഞാൻ ഇറങ്ങാൻ ഉള്ള കാരണങ്ങൾ തന്നെ ആണ് പക്ഷെ അതിൽ ഏറ്റവും വലുത് ഞാൻ മറച്ച് വെച്ചു.....



പറ അമ്മു എന്താ നിന്റെ മനസ്സിൽ..... ഞങ്ങൾ കൂടെ അറിയട്ടെ.....


സത്യങ്ങൾ ഒക്കെ വിഷ്ണുവിൽ നിന്ന് അരിഞ്ഞപോൾ.... തെറ്റ് എന്റെ ഭാഗത്താണ് എന്ന് മനസ്സിലായപ്പോ ഞാൻ ഇഷ്ട്ടപെട്ടു തുടങ്ങിയിരുന്നു ആ മനുഷ്യനെ.... ഈ ജന്മം ശ്രീയേട്ടനെ മറക്കാൻ കഴിയില്ല എന്നറിഞ്ഞുകൊണ്ട് തന്നെ ഹരിയേട്ടനോത് ഒരു ജീവിതത്തിന് ഞാൻ എന്നെ തന്നെ പാകപ്പെടുത്തുക ആയിരുന്നു.... അന്ന് ആ രാത്രിയിൽ എന്നോട് അങ്ങനെ പെരുമാറിയപ്പോൾ ആദ്യം ഒക്കെ ദേഷ്യം ആയിരുന്നു പിന്നെ എപ്പോഴോ അതൊക്കെ മാറി എന്നിൽ അവകാശം ഉള്ളവൻ തന്നെ അല്ലെ എന്ന്കരുതി ആശ്വസിച്ചു...

 പക്ഷെ ഒന്നും ഹരിയേട്ടന് ഓർമ്മയില്ല എന്ന് കേട്ടപ്പോൾ ആകെ ഒരു പകപ്പായിരുന്നു....
 
 കൂടെ വജ്രയുടെ വരവും അവളോട് ഏട്ടൻ കാണിക്കുന്ന അടുപ്പവും എന്നോട് കാണിക്കുന്ന അകൽച്ചയും ആയപ്പോ തകർന്നുപോയി ഞാൻ....

എന്നിട്ടും ഒരിക്കൽപോലും ഹരിയേട്ടനെ ഞാൻ സംശയിച്ചിരുന്നില്ല.... ഞങ്ങളുടെ ബെഡ്‌റൂമിൽ വജ്രയെ ചേർത്തു പിടിച്ചു നിൽക്കുന്ന ഹരിയേട്ടനെ കണ്ടപ്പോഴും എനിക്ക് ഒന്നും തോന്നിയിരുന്നില്ല എന്നാൽ ഞാൻ ആ സമയം അവിടെ ചെന്നതിന് എന്റെ നേരെ കയർത്ത വജ്രയേ ഒരു നോക്ക് കൊണ്ട് പോലും തടയാത്ത ഹരിയേട്ടൻ ആണ് എന്റെ സമനില തെറ്റിച്ചത് അതിന്റെ കൂടെ വജ്ര എന്നെ കാണിച്ച ഫോട്ടോസ് കൂടെ ആയപ്പോ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല എനിക്ക്....



ഫോട്ടോസ്??? എന്ത് ഫോട്ടോസ്.......


ഹരിയേട്ടനും ഒത്തുള്ള അവളുടെ ഇന്റിമേറ്റ് ഫോട്ടോസ്..... അപ്പൊ പിന്നെ ഞാൻ പറഞ്ഞതിൽ എന്തേലും തെറ്റുണ്ടോ??? എന്നോട് ഉണ്ടായിരുന്ന ഇഷ്ടം സത്യം ആയിരുന്നു എങ്കിൽ ഹരിയേട്ടൻ വജ്രായുമായി..... പറയാൻ പോലും എനിക്ക് അറപ്പാണ് കാശിയേട്ട...... എന്നിട്ടും.... എന്നിട്ടും വെറുക്കാൻ പറ്റുന്നില്ല..... മറക്കാൻ പറ്റുന്നില്ല....


ഏങ്ങി കരയുന്നവളെ ഒന്നാശ്വസിപ്പിക്കാൻ പോലും ആവാതെ അവൻ ആ മുറിവിട്ടിറങ്ങുമ്പോൾ ഒക്കെ കേട്ട് അതു ഉണ്ടായിരുന്നു.....


കാശിയേട്ട.... ഇത്രേം നോവും മനസ്സിൽ ഇട്ടാണ് അവൾ നടക്കുന്നത് എന്ന് ഞാൻ അറിഞ്ഞില്ല ഏട്ടാ.... ഞാൻ ഹരിയെ വിളിക്കാൻ പോകുവാ എന്തിനാ അവളെ ഇങ്ങനെ ചതിച്ചത് എന്ന് എനിക്ക് അറിയണം.....

ഫോൺ എടുത്ത് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയവളെ അവൻ തടഞ്ഞു നിർത്തി....


വേണ്ട അതു ഇതിനിടയിൽ എന്തോ കളി ഉണ്ട് ഹരിക്ക് ഒരിക്കലും അവന്റെ അമ്മുവിനെ ചതിക്കാൻ ആവില്ല.... അവളെ മറന്ന് ജീവിക്കാൻ പറ്റുമായിരുന്നു എങ്കിൽ ഇത്രേം നാൾ അവൻ വിവാഹം വേണ്ടെന്ന് വെക്കില്ലായിരുന്നു..... ഒരേ അവസ്ഥയിലൂടെ കടന്നുപോകുന്ന എനിക്ക് മനസ്സിലാകും അവനെ....


ഏട്ടാ.... ഈ സമയത്ത് അവൾ ഇങ്ങനെ വിഷമിക്കാൻ പാടില്ല.... സത്യം അറിയണം.... ഒക്കെ കണ്ടുപിടിക്കാനും അവന്റെ നിരപരാധിത്വം തെളിയിക്കാനും ഹരിയെക്കൊണ്ടേ പറ്റു....


അതു.... ഇപ്പൊ ഹരി ഇവിടെ വന്നാൽ അമ്മു ഇവിടെ നിന്നും പോകും.... ഇപ്പൊ അവൾക്ക് വേണ്ടത് സുരക്ഷിതമായ ഒരു ഷെൽട്ടർ ആണ്....


ശെരി ഞാൻ പറയുന്നില്ല പക്ഷെ എത്ര നാൾ മറച്ച് വെക്കും.....



 അവരുടെ സ്നേഹം അത്‌ സത്യം ആണെങ്കിൽ ഒക്കെ കലങ്ങി തെളിയും..... അവർ ഒരുമിച്ചു ജീവിക്കുകയും ചെയ്യും.... ഇപ്പൊ നീ ചെന്ന് അവളെ വിളിച്ച് വല്ലതും കഴിപ്പിക്കാൻ നോക്ക്....


മ്മ്......അവൾ ഒന്ന് മൂളി അകത്തേക്ക് പോയി....





➖️➖️➖️➖️➖️➖️➖️➖️➖️➖️

ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞുപോയി അമ്മുവിനെ പറ്റി വിവരം ഒന്നും കിട്ടാതെ ഹരി ആകെ തളർന്നു പോയിരുന്നു..... ഒരുപാട് സ്ഥലങ്ങളിൽ അന്വഷിച്ചു നടന്ന് ഓഫീസ് കാര്യങ്ങളിൽ പോലും അവൻ ശ്രെധിക്കാതെ ആയി......


മുറ്റത്തെ അരതിണ്ണയിൽ ഇരിക്കുമ്പോൾ ആണ് അപ്പു അവനെ കാണാൻ വന്നത്...


ഹരി.....


മ്മ് എന്താടാ.....


ടാ എന്ത് കോലമാടാ ഇത്.... നിനക്ക് ഈ താടിയും മുടിയും ഒക്കെ ഒന്ന് വെട്ടി ഒതുക്കി വെച്ചൂടെ....


അതിനവൻ നേർമ്മയിൽ ഒന്ന് ചിരിച്ചു....


എന്റെ ഹരി മാസം 7ആയി നീ ആ ഓഫീസിൽ ഒന്ന് തിരിഞ്ഞു കേറിട്ട്... നീ ഒന്ന് ഒക്കെ ആവട്ടെ എന്ന് കരുതിയ ഞാൻ ഡിസ്റ്റർബ് ചെയ്യാഞ്ഞേ.... ഇനി പറ്റില്ല ഹരി നീ വന്നേ പറ്റു....


ടാ.... ഞാൻ... എനിക്ക് വയ്യട.... എന്റെ പെണ്ണ് പോയി പിന്നെ എനിക്ക് ഇനി എന്തിനാ ബിസ്സ്നെസ്സും സമ്പാദ്യവും ഒക്കെ.... എല്ലാം പോട്ടെ...


ഹരി..... നിന്റെ ഒരായുസ്സിന്റെ സമ്പാദ്യം അല്ലേടാ ഇതൊക്കെ അതും അല്ല ഇതൊക്കെ നശിപ്പിച്ചു കളഞ്ഞാൽ നിന്റെ അച്ഛന്റെ ആത്മാവ് പൊറുക്കുമോ നിന്നോട്....


ടാ ഞാൻ ഇപ്പൊ എന്താ വേണ്ടേ..... നീ പറ....


നാളെ വൈകിട്ട് മുംബൈയിൽ ഒരു മീറ്റിംഗ് ഉണ്ട്...ദേവകി ഗ്രൂപ്പുമായി... അതിന് നീ പോകണം.....


അപ്പു... ഞാൻ...


വേണ്ട ഒരു ഉടക്കും പറഞ്ഞു വരണ്ട ഞാനും ഉണ്ടാവും.... നീ റെഡി ആയിക്കോ വൈകിട്ട് ആണ് ഫ്ലൈറ്റ്....


അപ്പൊ നീ കരുതികൂട്ടി ആണല്ലേ.....


മ്മ് അതേ.....



അല്ല നീ പോകുവാണോ??


കുറച്ചു പേപ്പർ വർക്ക്‌ ഉണ്ട് നീ ഇല്ലാത്തത്കൊണ്ട് ഒക്കെ എന്റെ തലയില....


ചായ കുടിച്ചിട്ട് പോടാ.....


വേണ്ട ആ ഇടിവെട്ട് പെണ്ണില്ലേ അകത്ത് എനിക്ക് അതിനെ കണ്ടാൽ ചൊറിഞ്ഞുവരും....


അവൾക്കുള്ളത് ഞാനും ഓങ്ങി വെച്ചിട്ടുണ്ട്...


നീ ഇങ്ങനെ വെച്ചോണ്ടിരുന്നോ അവസാനം അവൾ കിഡ്നി വരെ അടിച്ചോണ്ട് പോകും അതുപോലത്തെ ഐറ്റം ആണ്....



തുടരും.........


അങ്ങനെ ഹരിയെ മുബൈയിൽ എത്തിച്ചു..... ഇനി നിങ്ങൾ പറഞ്ഞു കൊടുക്കൂ അമ്മു എവിടെ എന്ന് അതോ ഞാൻ പറയണോ... 😜😜


➖️➖️➖️➖️➖️➖️➖️









 

 


❤❤നിനക്കായ്‌ ❤❤ - 25

❤❤നിനക്കായ്‌ ❤❤ - 25

4.8
6022

ഭാഗം 25     ©ആര്യ നിധീഷ്      അമ്മു........നീ ഫുഡ് കഴിക്കാൻ വരുന്നില്ലേ....     ദേ വരുന്നു അതു......     അതുവിന്റെ വിളി കേട്ട് അവൾ വീർത്ത വയറും പിടിച്ചു മെല്ലെ ഡൈനിങ് ഏരിയായിലേക്ക് നടന്നു.....     അമ്മു നിനക്ക് എന്തേലും ബുദ്ദിമുട്ട് ഉണ്ടോ.... കുറെ നേരം ആയല്ലോ കിടക്കുന്നു....     ഇല്ല കാശിയേട്ട.... ഒരു ചെറിയ ക്ഷീണം പോലെ അതാ ഞാൻ പോയി കിടന്നേ.....     മ്മ്.... പിന്നെ നാളെ അല്ലെ നിന്റെ ചെക്കപ്പ്....     അതേ.....     രാവിലെ ടോക്കൺ എടുത്തിട്ടുണ്ട് .....നീ റെഡി ആയി നിക്കണം ഓഫീസിൽ ഒന്ന് തലകാണിച്ചു ഞാനും വരാം.....     അത്‌ സാരില്ല കാശിയേട്ട ഞാൻ പൊക്