Aksharathalukal

💙🖤റൂഹോട് ചേരും വരെ 🖤💙 - 6

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb¡¡✍🏻💖*
 
*(®️oM@nt!C  Lov£ $toRy)*
 
*_Part_6_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
 
♠️❣️♠️❣️♠️❣️♠️❣️♠️❣️♠️
 
" അഹ് ഓക്കെ ഇനി ഒരിക്കലും വിളിക്കരുത് ബൈ  "
 
മ്മള് കട്ട്‌ ചെയ്യുന്ന മുന്നേ ഓൻ കട്ട്‌ ചെയ്തു.. 
 
ഇന്നോട് ഒരിക്കലും വിളിക്കരുത് ന്ന്... അപ്പോയെക്കും ന്നെ വെറുത്തോ... അതിന് മാത്രം ഒന്നും നടന്നിട്ടില്ല. എന്താപ്പോ ചെയ്യാ..മ്മള് സങ്കടം വന്ന് കുറെ കരഞ്ഞു... 
 
ന്നെ ഷാനുക്കാക്ക് വേണ്ടെങ്കിൽ ഇന്കും വേണ്ട.... ന്നെ വേണ്ടാത്തോണ്ടല്ലേ അവോയ്ഡ് ചെയ്യുന്നേ... മ്മള് ഒറ്റക് പറഞ്ഞു കരഞ്ഞു കുഴങ്ങി. 
 
ഇന്കും വേണ്ടാ ഓനെ നിർത്തണം ... എല്ലാം..
 
എല്ലാം അവസാനിപ്പിക്കാൻ ഉള്ള ഉറച്ച തീരുമാനം എടുത്തു... എന്തോ കയ്യുന്നില്ല... കരഞ്ഞിട്ട് ആണേൽ തല വേദനിച്ചിട്ട്‌ വയ്യ... ഉറക്കവും വരുന്നില്ല കോപ്പ്... 
 
മ്മള് വീണ്ടും ഫോൺ എടുത്തു വിളിച്ചു. ആകെ ഭ്രാന്ത് പിടിക്കാ.... റിങ് ചെയ്യുന്ന മുന്നേ കട്ട്‌ ആക്കും അല്ല പിന്നെ... 
 
ഇന്നലെ ഈ ടൈമ് ഓക്കേ കാട്ടുമാക്കാൻ എന്തര് ഒലിപ്പിക്കൽ ആയിരുന്നു ഇന്ന് കണ്ടില്ലേ ഓന്ത് നിറം മാറി... 
 
ഉമ്മ വന്ന് ഡോറിൽ മുട്ടുമ്പോയാ നേരം വെളുത്തെ അറിയുന്നേ 
 
രാവിലെ തന്നെ വിളിച്ചു അല്ലു നോടോക്കെ പോവാൻ പറഞ്ഞു... ഇന്ന് മ്മള് മിഷു ന്റെ കൂടെയാ..
അല്ലേൽ ഓനെ കാണേണ്ടി വരും... വേണ്ടാ ഓൻ ന്നെ കാണണ്ട. 
 
മിഷു ക്കാ കൂയ്‌ ഹോയ്... എന്തൊരു ഉറക്ക ഇത് വെട്ടിയിട്ട വാഴ പോലെ 
എണീക് പോത്തേ. 
 
അവസാനം ഈറ വന്ന് ഒറ്റ ചവിട്ടങ്ങു കൊടുത്തു ദേ കിടക്കണ് ധും തരികിട ധോം... ഈ 
 
എന്താ _zannu_ രാവിലെ തന്നെ വെറുപ്പിക്കാൻ ആയിട്ട് ഒന്ന് പോയെടി.. 
 
ഞാൻ അപ്പൊ എല്ലാർക്കും ഒരു വെറുപ്പിക്കൽ ആണ് ലെ... വെറുതെ അല്ല ഷാനുക്കയും അങ്ങനെ ഒക്കെ പെരുമാറിയെ.. 
ഇപ്പോഴും ഇനി വിളിക്കരുത് പറഞ്ഞെ കാതിൽ മുയങ്ങി വരുന്നു.. 
കണ്ണൊക്കെ നിറഞ്ഞു തുളുമ്പി.. 
 
ന്റെ പടച്ച തമ്പുരാനെ... ഞാൻ വെറുതെ പറഞ്ഞതാ zannu... അയ്യേ അതിനൊക്കെ കരയണോ... നീ പോയി ഫ്രഷ് ആയി വന്നെ ഞാൻ ഡ്രോപ്പ് ചെയ്യാം... നടക്ക്
 
💖♠️💖♠️💖♠️💖♠️💖♠️💖
 
( ഷാനു )
 
_Zannu_ ന്റെ കോപ്പിലെ വർത്താനം കേട്ടിട്ട് കൺട്രോൾ വിട്ട് ഒരിക്കലും വിളിക്കരുത് ന്നൊക്കെ പറഞ്ഞു... 
 
ചേ.... വേണ്ടില്ലേനി... ഓൾക്ക് വിളിച്ചു നോക്കാനും ന്റെ ഈഗോ സമ്മതിക്കുന്നില്ല... 
ഓൾക്ക് വിളിക്കും റിങ് ചെയ്യുന്ന മുന്നേ കട്ട്‌ ചെയ്യും... അവസ്ഥ അങ്ങനെ ആയില്ലേ... ഞാൻ തന്നെ അനുഭവിക്ക 
 
ഉറക്കം കിട്ടാത്തോണ്ട്, ഓളെ ഇമ്പോസിഷൻ ബാക്കി എഴുതി അതിന്റെ ഇടയിൽ കുരിശ് വന്ന്.. 
 
 
"  എന്താ ഷാനു പണി.... ബിസി ആണോ...  "
 
" ആണെങ്കിൽ തനിക്ക് എന്താടി "
 
" എന്താ ഷാനു ന്നോട് ഇങ്ങനെ ഓക്കേ പെരുമാറുന്നത്... എന്താ ഞാൻ ചെയ്ത തെറ്റ്... നിന്നെ സ്നേഹിച്ചു എന്നതാണോ.. "
 
" അതാണ് കൂട്ടിക്കോ.. ഇന്ക് ഇനി പറയാൻ കയ്യില്ല.. ന്റെ പിന്നാലെ നടന്ന് നിന്റെ ലൈഫ് ഇല്ലാണ്ട് ആക്കണ്ട... "
 
" ഞാൻ കാത്തിരിക്കും.. . ഷാനു ന്നെ ഇഷ്ടം ആണെന്ന് പറയുന്നത് വരെ സത്യം "
 
ഇതാർക്ക്  വേണ്ടിയാ ഇങ്ങനെ കുത്തിക്കുറിക്കുന്നെ.. ഞാൻ ഹെല്പ് ചെയ്യണോ.. 
 
കുരിശിന് നല്ല ബുദ്ധി ഓക്കേ തോന്നി തുടങ്ങി.. ഓൾ ഹെല്പ് ചെയ്തു... zannu തന്ന വർക്ക്‌ കംപ്ലീറ്റ് ചെയ്തു.. 
 
പെണ്ണ്  മിക്കവാറും തെറ്റിക്കാണും... ഹാ നാളെ ശരിയാക്കാം.
 
 
 ഓളെ കണ്ട് സോറി പറയണം കരുതി നേരത്തെ വിട്ടു... ബാക്കി ടീം എത്തിയിട്ടില്ല...അല്ലുവും അഫ്റിയും നേരത്തെ വന്നു.. ഷൈമ ലീവ് ആണ്... zannu ലേറ്റ് ആവും പറഞ്ഞു അതോണ്ട് ഓളെ ഗിഫ്റ്റ് അഫ്റിനെ ഏല്പിച്ചു. 
 
മ്മള് പിന്നെ പോസ്റ്റ്‌ ആയി... റബി വന്നിട്ടും ബാക്കി രണ്ട് പൂവൻസ് എത്തിയില്ല... രണ്ടാൾക്കും വീട്ടിൽ പണി കിട്ടി. 
 
 ന്റെ മുന്നിലൂടെ zannu czn ന്റെ കൂടെ പോയെങ്കിലും ഒന്ന് നോക്കുക പോലും ചെയ്തില്ല... ആകെ ദേഷ്യം വന്ന്..റബിനെ കൂട്ടി വീട്ടിൽ പോയി. 
 
റബിയും റിയയും കുറെ അടിപിടി ഉണ്ടാക്കി... 
 
Zannu ഒന്ന് നോക്കിനി എങ്കിൽ ഇത്ര സങ്കടം ഇല്ലെയ്നി ഇതിപ്പോ ആകെ ഭ്രാന്ത് പിടിക്കാ...
 
അല്ലേലും ഓളെ പറഞ്ഞിട്ട് കാര്യല്ല... ഞാൻ കുറച്ചു ഓവർ ആയിപോയി.. 
ഈവെനിംഗ് സെയിം അവസ്ഥ ഓളോട് സംസാരിക്കാൻ പറ്റിയില്ല...
 
 
ഞങ്ങൾ തമ്മിൽ മിണ്ടിയിട്ട് ഇപ്പൊ ഒരാഴ്ച ആയി.... വല്ലപ്പോഴും ഓൾ മെസ്സേജ് അയക്കും റിപ്ലൈ കൊടുക്കുമ്പോയേക്കും ബ്ലോക്ക്‌ ചെയ്തു പോവും.
 
ഭ്രാന്ത് പിടിച്ചു ഓൾക്ക് വിളിച്ചു ഒറ്റ റിങ്ങ്ൽ തന്നെ എടുത്ത്.... 
 
പെണ്ണ് ഒരക്ഷരം മിണ്ടുന്നില്ല.. 
 
" Zannu  "
 
"  മ്മ്മ് "
 
" സോറി പെണ്ണെ പറ്റിപ്പോയി... ന്നോട് ക്ഷമിക്ക്... പ്ലീസ് മുത്തേ ഒന്ന് മിണ്ടെടി... ഇനി ആവർത്തിക്കില്ല ന്റെ zannu ആണെ സത്യം... ഞാൻ എന്ത് വേണേലും ചെയ്യാം ഒന്ന് മിണ്ടുമോ പ്ലീസ് ഡീ... "
 
അതൊന്നും കുഴപ്പമില്ല പോരെ ഞാൻ ഒക്കെ വിട്ട്.. 
 
ന്നിട്ട് ഇത്ര ദിവസം ഒന്ന് വിളിച്ചില്ലല്ലൊ ആയ്കോട്ടെ സ്നേഹം ഇല്ലാത്ത കെട്യോൾ.... 
 
വിളിക്കണ്ട പറഞ്ഞ പിന്നെ വിളിക്കൽ ആണോ ഹേ... 
 
 ഞാൻ എന്തേലും പറഞ്ഞ് വച്ചിട്ട് ഇജ്ജ് കാര്യം ആക്കണോ അന്റെ കുറുമ്പ് ലേശം കൂടുന്നുണ്ട്... കുറുമ്പത്തി.
_Mich uh പാത്തുമ്മ_ 😘
 
ഉമ്മ വിളിച്ചപ്പോ ഓൾ പോയി.... 
മ്മള് കൊടുത്ത കിസ്സ് വേസ്റ്റ് ആയി. 
 
ഇപ്പോഴാ ഒരു ആശ്വാസം ആയത്... ഒരാഴ്ച എങ്ങനെ തള്ളി നീക്കി പടച്ചോനെ അറിയൂ.  
 
🖤♠️🖤♠️🖤♠️🖤♠️🖤♠️🖤
 
കാട്ടുമാക്കാൻ ഒരാഴ്ച ആയിട്ടാ വിളിക്കുന്നെ... മനുഷ്യൻ ഇവിടെ തീ തിന്ന് മടുത്തു... ഒന്നും അറിയണ്ടല്ലൊ.. 
 
ഇന്നും മിണ്ടണ്ട വിചാരിച്ചതാ.. ബട്ട് മിണ്ടിപ്പോയി. അത് പിന്നെ അങ്ങനെ തന്നെ ആണല്ലോ.... സ്നേഹിക്കുന്നവരുടെ ശബ്ദം കേൾക്കുമ്പോൾ എത്ര ദേഷ്യം ആണേലും സങ്കടം ആണേലും അറിയാതെ മിണ്ടി പോവും..
 
നാളെ ക്ലാസ്സ് ഇല്ലാത്തോണ്ട് ഞങ്ങൾ ബീച്ചിൽ പോവാൻ പ്ലാൻ ഇട്ടിട്ടുണ്ട്... ഉമ്മച്ചി സമ്മയിക്കുമോ എന്തോ.. 
 
 
ഉമ്മയും ഉപ്പയും മ്മളോട് പോവാൻ പറഞ്ഞു... ന്നിട്ടും സിനു തൊരപ്പത്തി ഓരോ കുത്തിതിരുപ്പ് ഉണ്ടാക്കാ...ഓൾക്ക് ഞാൻ പോണ അസൂയ... 
 
ഓൾക്ക് എന്തും ചെയ്യാ...ഇന്ക് ഒന്നും പറ്റൂല ഈ നിയമം മാറ്റിയെ പറ്റൂ... ബ്ലഡി കോപ്പത്തി.
 
മ്മള് പിന്നെ കുറെ ടൈമ് ഡോറ ബുജി കണ്ടിരുന്നു... 
പരസ്യം ആയപ്പോ ഷാനു ന്റെ ഫേസ് ഉള്ള ചെക്കൻ... കോപ്പി പേസ്റ്റ്..
മ്മള് ഒന്നുടെ നോക്കി ഓൻ തന്നെ ലാ ഹൗല വലാ... ഇന്നോട് തെറ്റിട്ട് തെണ്ടി ക്ക് ഇതൊക്കെ ആണ് പണി.. 
 
ഉള്ള പെൺപിള്ളേരെ ഫുൾ മയക്കാൻ ഇതിൽ തന്നെ കേറി കൂടി... വെറുതെ അല്ല പറഞ്ഞെ... പ്ലാനിങ് ഉണ്ട് ഉടനെ വർക്ക്‌ ആവും ന്ന്... 
കാട്ടു കോഴി, കുള കോഴി, കള്ള കോഴി  
 
അപ്പോ തന്നെ ഓന്ക് വിളിച്ചു ചോദിച്ചു... മ്മള് പ്ലിങ്ങി പ്ലിങ്ങശ്യ ആയി... ഡോറ കാണുന്നെന് കുറെ കളിയാക്കി കൊന്ന്.. 
 
അപ്പൊ പിന്നെ അതാരാ കോപ്പ്... ബ്ലാഹ്.. ഇന്നലെ കോൽമിട്ടായി വാങ്ങാൻ കേറിയപ്പോ ണ്ട് അവിടെയും ഇത് പോലെ ഒരാൾ. ഒരാളെ പോലെ 7 ആൾ എന്നല്ലേ..ബ്ലാഹ്  
 
 
ഫുഡ് കഴിക്കാൻ വിളിച്ചു വിളിച്ചു ഉമ്മച്ചി ഒരു പരുവം ആയി... അവസാനം മിഷു വന്നപ്പോ ഡീസന്റ് ആയി കൂടെ പോയി... 
 
മ്മക്ക് ഫുഡ് ഒന്നും ഇറങ്ങൂല.. വല്ല ചോക്ലേറ്റ് ലൈസ് കോൽ മിട്ടായി ഒക്കെ ആയിരുന്നേൽ ചുറ്റുള്ളത് ഒന്നും കാണൂല.
 
ഉറങ്ങാൻ നേരം ഷാനുക്കാക്ക് വിളിച്ചു... കുറെ സംസാരിച്ചു... ഇടേൽ കാട്ടുമാകാൻ ഉറങ്ങി... ഇന്ക് സങ്കടം വന്ന്... ഞാൻ ആണേൽ എന്തിനും സങ്കടം വരുന്ന ഐറ്റം ആയിപോയി.. 
 
പിറ്റേന്ന് ഞങ്ങൾ നാലും ബീച്ചിൽ പോയി...കുറെ കളിച്ചു. ഐസ്ക്രീം കണ്ടപ്പോ പിന്നെ ഒന്നിനും ശ്രദ്ധ കിട്ടിയില്ല..ഇന്ക് മാത്രം എക്സ്ട്രാ വാങ്ങി...ഓരെ അടുത്ത് നിന്ന് കുറച്ചു മാറി നിന്ന് ഒറ്റക് തിന്നാൻ തുടങ്ങി...
 
പെട്ടന്ന് രണ്ട് കാലുകൾ മുന്നിൽ വന്ന് നിക്കുന്നു.. തല ഉയർത്തി നോക്കിയപ്പോ ഷാനുക്കാ... മ്മളെ കയ്യിലെ ഐസ്ക്രീം നിലത്ത് വീണ്.. ഏയ്‌ ഇത് ഓൻ ആവാൻ ചാൻസ് ഇല്ല... ഇതിപ്പോ ഇന്നലെ തൊട്ട് തുടങ്ങിയതാ ആരെ കണ്ടാലും ആ കൊരങ്ങനെ പോലെ...
ന്നാലും മ്മള് ഒന്നുടെ സൂക്ഷിച്ചു നോക്കി. 
 
🌺🥀🌺🥀🌺🥀🌺🥀🌺🥀🌺
 
_Zannu_  ന്റെ പിണക്കം മാറ്റാൻ ഓളെയും കൊണ്ട് ബീച്ചിൽ എത്താം ന്ന് പെങ്ങൾസ് ഏറ്റു... ഓൾക്ക് സർപ്രൈസ് ആയിക്കോട്ടെ കരുതിയ ഞങ്ങൾ വരുന്ന കാര്യം പറയാതെ നിന്നെ.. 
 
ഓൾക്ക് സർപ്രൈസ് കൊടുക്കാൻ വന്ന ന്റെ കിളി കൂടും എടുത്ത് പാറി പറഞ്ഞ പോരെ... ചെറിയ പിള്ളേരെക്കാളും കഷ്ടം രണ്ട് കയ്യിലും ഐസ്ക്രീം.. മുഖത്ത് ഒക്കെ ഫേഷ്യൽ ചെയ്തു വച്ചിണ്.. 
 
പെങ്ങൾസ് ഒക്കെ നല്ല ഡീസന്റ് ആയി തിന്ന ഈ കോപ്പ് മാത്രം ഇങ്ങനെ.. 
 
ഓളെ കാട്ടി കൂട്ടൽ കണ്ട് ഞങ്ങൾ ഒക്കെ ഒരു പരുവം ആയി... ഒരു കണ്ണ് പൊത്തി മറ്റേ കണ്ണോണ്ട് നോക്കുന്നു... രണ്ട് കണ്ണും മാറി മാറി അടച്ച് ഇതന്നെ പണി... പോരാത്തേന് ഓളെ വക ചോദ്യവും... 
 
" അതെ ബ്രോ നിങ്ങൾ ഈ ചാനലിൽ ഒക്കെ ഉള്ള ആ... "
 
ഓൾ പൂർത്തി ആക്കുന്ന മുന്നേ... ഓളെ തലക്കിട്ടു ഒന്ന് കൊടുത്തു... 
 
"  ആ ന്റെ തല.... "
 
ഓൾക്ക് ബോധം വന്നപ്പോ ആണ് അനുനെയും റബിനെയും സഫുനെയും കാണുന്നെ... 
 
ഓളെ കോലം കണ്ട് എല്ലാരും കളിയാക്കി കൊന്ന്... 
 
ദേ പോണു... ഇതാപ്പോ ഓളെ കഥ ഒന്നും പറയാൻ പറ്റൂല... 
 
_Zannu_  നിക്കെടി അവിടെ... ന്റെ മുത്തല്ലേ.. 
ഓൾ ന്റെ കൈ വിടിപ്പിച്ചു മുന്നോട്ട് നടന്ന്... മണലിൽ പോയി ഇരുന്നു ഓളെ അടുത്തായി ഞാനും.. 
 
ഓളെ കയ്യിന്റെ മേലെ ന്റെ കൈ വച്ചപ്പോയേക്കും ഓൾ തട്ടി മാറ്റി കലിപ്പിൽ നോക്കി. 
 
അവസാനം മ്മളെ നിഷ്കു സ്വഭാവം എടുത്തപ്പോ പെണ്ണ് മിണ്ടി...
 
ഷാനുക്കാ ഇങ്ങള് എന്തിനാ ഇന്നോട് ചൂടായെ.. എന്തിനാ ന്നെ അവോയ്ഡ് ചെയ്തേ... ഇന്ക് സഹിക്കൂല അതൊന്നും...ന്നെ ഒന്ന് മനസ്സിലാക്കി.. 
 
ഓളെ കണ്ണ് നിറഞ്ഞു തുളുമ്പിയപ്പോ നെഞ്ചിൽ ഒരു പിടച്ചിൽ.. ഓളെ ന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.. ഓളെ കണ്ണുനീർ തുടച് കൊടുത്തു... 
ഓളെ ആ കുഞ്ഞു കണ്ണിലേക്ക് നോക്കിയപ്പോ റിയ ന്റെ പഞ്ഞി കട്ടയെ പോലെ... 
 
രണ്ടാളെയും ഹൃദയം ഒരേ വേഗത്തിൽ മിടിക്കുന്നു....
ഓളെ നെഞ്ചോരം ചേർത്ത് നിർത്തി മണൽ തരികളെയും അലയിടിച്ചു വരുന്ന തിരമാലകളെയും സാക്ഷിയാക്കി  ഓളെ നെറുകയിൽ ചുംബിച്ചു 😘 ഫസ്റ്റ് കിസ്സ് 
 
എത്ര നേരം അങ്ങനെ നിന്ന് അറിയില്ല... കീടങ്ങളുടെ ആക്കിയുള്ള സംസാരം കേട്ടപ്പോ ആണ് സ്ഥലകാല ബോധം വന്നത്. 
 
ഞങ്ങൾ ഒന്നും കണ്ടില്ലേ അയ്യേ... ഇപ്പോയെ ഇങ്ങനെ ആയാൽ പടച്ചോനെ ഓർക്കാൻ കൂടെ വയ്യ...
 
ബ്ലഡി ഗ്രാമവാസീസ് 🙊ഒന്ന് റൊമാന്റിക് ആവാനും സമ്മതിക്കില്ല..
 
അയ്യേ _zannu_ അനക് എവിടുന്നാഡീ ഇത്ര നാണം ഒക്കെ... ഞങ്ങൾ ആദ്യം ആയിട്ട കാണുന്നെ.. ഓളെ കോപ്പത്തിസ് ഓളെ ഇട്ട് വാരുന്നുണ്ട്.. 
 
ഞങ്ങടെ പ്രശ്നം സോൾവ് ആയി ഇനി ഒന്നുടെ ണ്ട് അനുവും അല്ലുവും... 
 
Zannu  ന് വാക്ക് കൊടുത്തെ ആണ് രണ്ടാളെയും ഇന്ന് സെറ്റ് ആക്കാം ന്ന് നടക്കോ എന്തോ... 
 
അല്ലു കുറെ സോറി പറഞ്ഞെങ്കിലും അനു മിണ്ടുന്നില്ല..... അവസാനം ഓളെ സൈലന്റ് പ്രേമം പറഞ്ഞപ്പോ ഞാൻ ഒയിച് ബാക്കി മൂന്നും ഞെട്ടി ഹിഹി..
 
ഓന്റെ ഈഗോ കാരണം മനസ്സ് അലിയുന്നില്ല... അവസാനം അല്ലു കരഞ്ഞു. 
 
ഈ പെൺപിള്ളേർക്ക് കണ്ണുനീർ സ്റ്റോക് ആണോ പെട്ടന്ന് വരുന്നുണ്ടല്ലൊ.. ങ്‌ഹേ 
 
 "  അല്ലു ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് തീരുമാനം അറിയിക്കാം ട്ടോ നീ ആ കണ്ണ് തുടച്ചെ "
 
അയ്യേ ഇതെന്താ കഥ... ഇവൻക് എന്താ ഇത്ര മാത്രം ആലോചിക്കാൻ.. ആണുങ്ങളെ വില കളയാൻ.. എന്തേലും ആവട്ടെ അല്ല പിന്നെ... 
 
വൺ  ഡേ ഫുൾ കറക്കം തന്നെ ആയിരുന്നു... അവസാനം രാത്രി കൂട്ടിൽ കയറി.... ചേ വീട്ടിൽ കയറി... 
 
നൈറ്റ്‌ _Zannu_ ന്റെ കാൾ പ്രതീക്ഷിച്ചു അറിയാതെ ഉറങ്ങി പോയി...
 
 
(  Zannu )
 
മിഷുക്ക ന്നോട് എന്തൊക്കെയോ പറയുന്നുണ്ട്... ഞാൻ ആണേൽ ഒന്നും കേൾക്കുന്നില്ല. ഇപ്പോഴും കിസ്സ് കിട്ടിയ രംഗം ഓർത്തു ഇരിക്കാണ്.. 
 
ആലോചിക്കുമ്പോൾ തന്നെ കുളിരാരിഫികേക്ഷൻ.. 
 
ഡീ ഊളെ വല്ലതും കേൾക്കുന്നുണ്ടോ ഇയ്യ് കോപ്പ് ഞാൻ പോണു.. അതും പറഞ്ഞു കാകു കലിപ്പിൽ പോയി... മ്മള് പിന്നിം അതന്നെ ഓർത്തു നിന്ന്... 
 
💥💥💥💥💥💥💥💥💥💥💥
 
ഇതേ സമയം ഷാനുവിന്റെ റൂമിൽ 
 
എന്തൊരു മൊഞ്ച ഷാനു അന്നേ കാണാൻ... 7 വർഷം പിന്നാലെ നടന്നിട്ടും നിന്റെ ഉള്ളിലെ സ്നേഹം എന്താ പുറത്തു കാട്ടാത്തേ... 
 
ഈ റുഫൈദക്ക് ഒരു ജീവിതം ഉണ്ടേൽ നിന്നോടൊപ്പം ആയിരിക്കും... ഞാൻ ഇല്ലാതെ ഒരു ജീവിതം നിനക്കും ഉണ്ടാവില്ല.. അതിന് ഞാൻ സമ്മതിക്കില്ല.. 
 
അനു പറഞ്ഞത് പോലെ നിന്റെ ഖൽബിൽ ആരേലും ഉണ്ടെന്ന് ഞാൻ അറിഞ്ഞാൽ തീർത്തിരിക്കും...അറിയാലോ ലെ.. അല്ലേലും ഉറങ്ങുന്ന നിന്നോട് ഇതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം.. മ്മള് ഓന്റെ തലയിലൂടെ വിരലോടിച്ചു. 
 
പെട്ടന്ന് ഓന്റെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി... നോക്കിയപ്പോ _വൈഫി Zannu 😘_
 
*(തുടരും)*
 
 
____________________________________
💙🖤റൂഹോട് ചേരും വരെ🖤💙 - 7

💙🖤റൂഹോട് ചേരും വരെ🖤💙 - 7

5
2306

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb¡¡✍🏻💖*   *(®️oM@nt!C  Lov£ $toRy)*   *_Part_7_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.     ♠️❣️♠️❣️♠️❣️♠️❣️♠️❣️♠️   ഈ റുഫൈദക്ക് ഒരു ജീവിതം ഉണ്ടേൽ നിന്നോടൊപ്പം ആയിരിക്കും... ഞാൻ ഇല്ലാതെ ഒരു ജീവിതം നിനക്കും ഉണ്ടാവില്ല.. അതിന് ഞാൻ സമ്മതിക്കില്ല..    അനു പറഞ്ഞത് പോലെ നിന്റെ ഖൽബിൽ ആരേലും ഉണ്ടെന്ന് ഞാൻ അറിഞ്ഞാൽ തീർത്തിരിക്കും...അറിയാലോ ലെ.. അല്ലേലും ഉറങ്ങുന്ന നിന്നോട് ഇതൊക്കെ പറഞ്ഞിട്ട് എന്താ കാര്യ