ഭാഗം 29
© ആര്യ നിധീഷ്
അപ്പു ചെല്ലുമ്പോൾ ഗാർഡനിലെ മരബെഞ്ചിൽ ചാരി കണ്ണിനു മുകളിൽ കൈചെർതിരിക്കുന്ന കാശിയെ ആണ് കാണുന്നത് അവന്റെ അടുത്തേക്ക് ചെന്നവൻ ആ തോളിൽ കൈകൾ ചേർത്തു......
ആ മനസ്സ് നിറയെ യുവി മാത്രം ആയിരുന്നു..... അവന്റെ വേർപാട് തനിക്കും ഒരു നോവായിരുന്നു..... എപ്പോഴും പുഞ്ചിരിക്കുന്ന അവന്റെ മുഖം മനസ്സിനെ കൊത്തി വലിക്കുന്നപോലെ തോന്നി കാശ്ശിക്ക് ..
പഴയ ഓർമകളിൽ ഇരിക്കവേ തോളിൽ ഒരു കൈ അമർന്നതും കാശി കണ്ണിനു കുറുകെ വെച്ച കൈകൾ മാറ്റി എഴുനേറ്റു.... മുന്നിൽ ചെറു ചിരിയോടെ നിൽക്കുന്നവനെ കണ്ടതും തിരികെ നോവ് കലർന്ന ഒരു ചിരി അവന് സമ്മാനിച്ചു.....
കാശി...... നിന്റെ യുവി ഭാഗ്യംചെയ്തവൻ ആണ് ഈ ഭൂമി വിട്ട് പോയിട്ടും അവനെ ഇത്രമേൽ സ്നേഹിക്കാൻ നിങ്ങൾ ഒക്കെ ഇല്ലേ....
എന്റെ അതു..... അവൾ പാവം ആണ് അപ്പു ഇപ്പോഴും കടലോളം നോവ് മനസ്സിലിട്ട് എനിക്ക് വേണ്ടി മാത്രം ചിരിക്കുവാണ് ന്റെ കുട്ടി..... പല തവണ ഞാൻ കണ്ടിട്ടുണ്ട് അവന്റെ ഫോട്ടോയിൽ നോക്കി പരിഭവം പറഞ്ഞു ചങ്ക് പൊട്ടി കരയുന്നവളെ......
കാശി..... നേരത്തെ നിന്നോട് സംസാരിച്ച അപ്പു അല്ല ഞാൻ ഇപ്പൊ ഒക്കെ അറിഞ്ഞപ്പോ ഇഷ്ടം കൂടിയതെ ഉള്ളു..... ഈ അപ്പുവിന് ഇനി ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് അതു ആയിരിക്കും അത് ഞാൻ നിനക്ക് തരുന്ന വാക്ക് ആണ്....
അപ്പു..... നീ ഒക്കെ നല്ലോണം ആലോചിച്ചോ.... അവൾ സമ്മതിച്ചില്ലെങ്കിലോ????
ന്റെ പൊന്ന് അളിയോ.... നിങ്ങൾ ഇങ്ങനെ ബേജാർ ആവണ്ട അതൊക്കെ ഞാൻ ഏറ്റു ഇവിടിന്ന് പോകുമ്പോൾ ദാ രണ്ടെണ്ണവും ഞങ്ങളോടൊപ്പം ഉണ്ടാവും.....
മ്മ് ഉണ്ടായാൽ മതി..... പിന്നെ ന്റെ പെങ്ങൾ ആയത്കൊണ്ട് പറയുവാ അവളോട് കളിക്കുമ്പോ ഒന്ന് സൂക്ഷിക്കണം പ്രതീക്ഷിക്കാതെ പണി വരും....
അതൊക്കെ ഞാൻ നോക്കിക്കോളാം....എന്ന് പറഞ്ഞവൻ അകത്തേക്ക് നടന്നു
കാശി അവൻ പോകുന്നതും നോക്കി അങ്ങനെ ഇരുന്നു......
➖️➖️➖️➖️➖️➖️➖️➖️
അതു കുളിച്ചു താഴേക്ക് വരുമ്പോൾ ഹരി സോഫയിൽ ഇരുന്ന് വലിയ ആലോചനയിൽ ആണ്.....
ഹരി......
അങ്ങോട്ട് ചെന്നവൾ അവന്റെ മുഖത്തിന്റെ നേരെ വിരൽ ഞൊടിച്ചു.....
അവൻ ഒന്ന് ഞെട്ടി അവളെ മിഴിച്ചു നോക്കി.....
എന്താടോ ഇത്ര ആലോചന കുഞ്ഞുങ്ങൾക്ക് ഇടാൻ ഉള്ള പേര് കണ്ടുപിടിക്കുവാണോ???
കുഞ്ഞുങ്ങളോ..... അതെന്താ നീ അങ്ങനെ പറഞ്ഞെ.....അവൻ സംശയത്തോടെ അവളെ നോക്കി....
ഓ ഇയാൾ ഒന്നും അറിഞ്ഞില്ല അല്ലെ ആ ഞാൻ പറയുന്നില്ല അതൊക്കെ തന്റെ ഭാര്യ തന്നെ പറഞ്ഞു തരും.... പിന്നെ ചായ എടുക്കട്ടേ????
ചായ മാത്രം പോരാ.... കനത്തിൽ എന്തെങ്കിലും എടുത്തോ രാവിലെ തൊട്ട് പട്ടിണിയാ.....
മറുപടി വന്നിടത്തേക്ക് തിരിഞ്ഞു നോക്കിയതും വാതിലിൽ ചാരി മാറിൽ കൈ കെട്ടി നിൽക്കുന്നവനെ കാണെ അവൾ അരിശത്തോടെ അവന് നേരെ തിരിഞ്ഞു.....
ടോ..... തന്നോട് ഞാൻ വല്ലോം ചോദിച്ചോ ഇല്ലാലോ??? പറഞ്ഞ ഉടനെ വിളമ്പി ഊട്ടാൻ ഞാൻ തന്റെ കെട്ടിയോൾ ഒന്നും അല്ല.....
ഹ..... ഇങ്ങനെ ചൂടാവല്ലേ പെണ്ണേ.... ഇപ്പൊ കെട്ടിയോൾ അല്ലേലും നാളെ ആവില്ലേ അപ്പൊ പിന്നെ ഇപ്പോഴേ ഒരു പ്രാക്ടീസ് ആയിക്കോട്ടെ....
യോ..... തന്നെ കേട്ടുന്നതിലും നല്ലത് ഞാൻ വല്ല പൊട്ടകിണറ്റിലും ചാടുന്നതാ....അവൾ കേറുവോടെ പറഞ്ഞു....
ഓഹോ എങ്കി മോള് വേഗം ഒരു പൊട്ടകിണറ് നോക്കി വെച്ചോ ആവശ്യം വരും.....അവൻ കുസൃതി ചിരിയോടെ അകത്തേക്ക് കേറി
ദേ ഹരി കൂട്ടുകാരനെ കുറച്ചുനാൾ കൂടെ കാണണം എന്നുണ്ടെങ്കിൽ വേഗം ഇതിനെ നാട്ടിലേക്ക് പാക്ക് ചെയ്തോ... ഇല്ലേ കൊല്ലും ഞാൻ ഈ സാധനത്തിനെ....
ഹരിയെ നോക്കി പല്ല് നേരിച്ചു കിച്ചനിലേക്ക് തിരിയുമ്പോൾ ആണ് കാശിയുടെ വിളി വന്നത്....
അതു..... നീ വീണ്ടും തുടങ്ങിയോ..... അവർ ഇപ്പൊ നമ്മുടെ ഗസ്റ്റ് ആണ്..... സോ ആ റെസ്‌പെക്ട് വേണം.....
പിന്നെ ഇവൻ ഗസ്റ്റ് അല്ല ഗോസ്റ്റ് ആണ്..... കാലൻ....അവൾ അരിശത്തോടെ തിരിഞ്ഞു നടന്നു.....
അതു..... മതി..... പോയി അവർക്ക് കഴിക്കാൻ എടുക്ക്.....
ശാസനയോടെ പറഞ്ഞവൻ സോഫയിൽ വന്നിരുന്നതും അവനെ നോക്കി ചുണ്ട് കൊട്ടി അവൾ ചവിട്ടി തുള്ളി കിച്ചനിലേക്ക് പോയി....
അവൾ പോയ പിന്നാലെ അപ്പുവും കിച്ചണിലേക്ക് നടന്നു....
അതെ എങ്ങോട്ടാ..... അല്ലേലേ അവൾ നിന്നെ കൊല്ലും എന്ന് പറഞ്ഞു കഴിഞ്ഞു ഇനി ചെന്ന് കേറി കൊടുക്ക് വല്ല കറിക്കത്തിയും എടുത്തവൾ പള്ളക്ക് കേറ്റും..... ഹരി അവനെ നോക്കി ആക്കി പറഞ്ഞതും അവൻ ഹരിയെ നോക്കി കൊക്കിരി കാട്ടി.....
ഒഞ്ഞു പോയെടാ....... ആ പോയതേ ഒരു ആറ്റം ബോംബ് ആണ് ചിലപ്പോൾ ഈ ദേഷ്യത്തിൽ അവൾ എന്റെ ഫുഡിൽ പാഷാണം കലക്കും അത്കൊണ്ട് ഒന്ന് ചെന്നു നോക്കട്ടെ അതാ സേഫ്.......
എന്ന് പറഞ്ഞവൻ മെല്ലെ കിച്ചണിലേക്ക് നടന്നു.....
കാശി അത് കണ്ട് നോവോടെ ഒന്ന് ചിരിച്ചു...... അപ്പുവിൽ തന്റെ യുവിയെ കാണുകയായിരുന്നു അവൻ...... പെട്ടന്ന് എന്തോ ഓർത്തപോലെ അവൻ ഹരിക്കു നേരെ തിരിഞ്ഞു.......
ഹരി എന്താ നിന്റെ പ്ലാൻ...
എന്ത് പ്ലാൻ........ അവൻ ഒന്നും മനസ്സിലാവാതെ കാശിയെ നോക്കി.....
ഇങ്ങനെ നിന്നാൽ മതിയോ ആ തെറ്റുധാരണ എത്രയും വേഗം മാറ്റണം..... സ്വന്തം കുഞ്ഞിന്റെ അച്ഛന്റെ സാമിഭ്യം ഈ സമയത്ത് ഏതൊരു പെണ്ണും ആഗ്രഹിക്കും...... ഓരോ മാസം ചെക്കപ്പിന് പോകുമ്പോഴും ഭാര്യയെ സ്നേഹത്തോടെ ചേർത്തു പിടിച്ചു വരുന്ന ഭർത്താക്കന്മാരെ കാണുമ്പോൾ ആ കണ്ണ് നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്...... ഈ ആറു മാസം കിട്ടാതെ പോയ സ്നേഹം ഇനി അവൾക്ക് നി കൊടുക്കണം....... ഹരി
....ഒരുപാട് സ്നേഹിക്കുന്നുണ്ട് അവൾ ഇപ്പൊ നിന്നെ......
അറിയാം കാശി പക്ഷെ മുന്നിൽ ചെന്നു നിൽക്കാൻ പറ്റുന്നില്ല...... കുറ്റബോധം കൊണ്ട് തല ഉയർത്തി നിൽക്കാൻ പറ്റുന്നില്ല..... സ്വന്തം കുഞ്ഞിനെ പോലും മനസ്സിലാക്കാൻ പറ്റാത്ത ഒരു അച്ഛൻ ആയിപോയല്ലോ എന്നോർക്കുമ്പോൾ.... സഹിക്കുന്നില്ല.... അതാ ഞാൻ.....
ഹരി..... കഴിഞ്ഞത് ഓർത്തിരുന്നിട്ട് കാര്യമില്ലടോ ഇനി മുന്നോട്ട് എന്തെന്ന് ചിന്തിക്ക്.... ഉടനെ ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കണ്ട അത്രക്ക് അനുഭവിച്ചു കഴിഞ്ഞു അവൾ..... പക്ഷെ ക്ഷമിക്കാതിരിക്കാൻ പറ്റില്ല അവൾക്ക് നിന്നോട്..... കാരണം അവളുടെ മനസ്സിൽ നീ ഉണ്ട് പുറമെ കാണിക്കുന്ന ദേഷ്യം അത് ഒരു പ്രേതിഷേധം ആണ് അത് നീ ശ്രെദ്ധിക്കണ്ട.....
പക്ഷെ കാശി.....
ഇനി ഒരു പക്ഷെയും ഇല്ല...... ചെല്ല് ചെന്ന് സംസാരിക്ക് നിന്റെ നിരപരാദിത്വം അവൾ അറിയട്ടെ..... നീ അവളെ ചാതിച്ചിട്ടില്ല എന്ന് അറിഞ്ഞാൽ പിന്നെ അധികനാൾ നിന്നെ അകറ്റി നിർത്താൻ ആവില്ല അവൾക്ക്
കാരണം നിന്റെ ബീജത്തെ ഉദരത്തിൽ ചുമക്കുന്നവളാണവൾ..... ആ അവൾക്ക് നിന്റെ സ്നേഹം കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ല......
ഒന്ന് മൂളി അവൻ ഫോണും എടുത്ത് അമ്മുവിന്റെ മുറിയിലേക്ക് നടന്നു......
തുടരും.........