Aksharathalukal

നിനക്കായ്‌ ഈ പ്രണയം (34)

മിലി പതിവുപോലെ അടുക്കളയിലെ പണികൾ ഒതുക്കുകയായിരുന്നു. വേറെ ആരും ഉണർന്നിട്ടില്ല. അവൾ മുകളിലെ മുറിയിലേക്ക് ഒന്ന് എത്തിച്ചു നോക്കി.

"ഭാഗ്യം.. രഘു ഉണർന്നിട്ടില്ല.. ഉണർന്നിരുന്നെങ്കിൽ ഇങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞു മനുഷ്യനെ വട്ടാക്കിയേനെ." അവൾ തന്നോട് തന്നെ പറഞ്ഞു.

അപ്പോഴാണ് അവളുടെ ഫോൺ ബെല്ലേടിച്ചത്.

"ഗോപി സർ ആണല്ലോ.." സ്വയം പറഞ്ഞു അവൾ ഫോൺ ചെവിയോട് ചേർത്തു.

ഗോപി അവരുടെ സ്കൂളിലെ വൈസ് പ്രിൻസിപ്പൽ ആണ്.

"ഹലോ മാഷേ.. എന്താ ഇത്ര രാവിലെ?" അവൾ ചോദിച്ചു.

"ഓഹ്.. ആ പേപ്പർസ് എന്റെ കയ്യിൽ ഉണ്ട്.." ചായക്ക് വച്ച വെള്ളത്തിന്റെ ഗ്യാസ് ഓഫ് ചെയ്തുകൊണ്ടു അവൾ പറഞ്ഞു.

"ഇന്ന് തന്നെ വേണോ?" മിലി ഒരു സംശയത്തോടെ ചോദിച്ചു.

ഗോപി മാഷ് ചോദിക്കുന്ന പേപ്പറുകൾ അവളുടെ മുറിയിലെ അലമാരയിൽ ആണ്. രഘു അവിടെ ഉള്ളത് കൊണ്ട് അവൾക്ക് ഒരു മടി. അവസാനം കുറച്ചു വൈകി നിന്നു രഘു ഓഫീസിൽ പോകുമ്പോൾ പേപ്പർ എടുക്കാം എന്ന് അവൾ തീരുമാനിച്ചു.

"മാഷേ.. ഞാൻ കൊണ്ട് വരാം.. പിന്നെ.. ഞാൻ കുറച്ചു ലേറ്റ് ആയിട്ടേ വരികയുള്ളൂട്ടോ.." എന്ന് പറഞ്ഞു അവൾ ഫോൺ വച്ചു.

പിന്നെയും പിന്നെയും മുകളിൽ അടഞ്ഞു കിടക്കുന്ന വാതിൽ നോക്കി അവൾ അടുക്കളയിൽ നിന്നു. അപ്പോഴാണ് രഘു പുറത്തു നിന്നു കയറി വരുന്നത് കണ്ടത്. മിലിയെ കണ്ടതും അവൻ കണ്ണിറുക്കി കാണിച്ചു മുകളിലേക്ക് പോയി.

"ഛെ! ഇവൻ പുറത്തായിരുന്നോ? ഇത്രയും വെളുപ്പിന് ഇവൻ എഴുന്നേൽക്കും എന്ന് ആരു കരുതി.. മുറിയിൽ കയറി പേപ്പർ എടുക്കാൻ പറ്റിയ സമയം ആയിരുന്നു. മിസ്സ്‌ ആയി.." മിലി സ്വയം തലക്കിട്ടു കിഴുക്കിക്കൊണ്ട് പറഞ്ഞു.

അപ്പോൾ അതാ.. മുകളിലേക്ക് കയറി പോയ രഘു പിന്നെയും പോയ സ്പീഡിൽ താഴേക്കു വരുന്നു.

"ജോഗിങ് നു പോവാ.. ഹെഡ് സെറ്റ് എടുക്കാൻ മറന്നു.. " എന്ന് പറഞ്ഞു ഹെഡ് സെറ്റും പൊക്കി കാണിച്ചു അവൻ പുറത്തേക്കു പോയി.

അവൻ പോയി എന്ന് ഉറപ്പായതും മിലി ഓടിപിടിച്ചു അവളുടെ മുറിയിലേക്ക് പോയി അലമാര തുറന്നു ഗോപി സർ ചോദിച്ച പേപ്പറുകൾ എടുത്തു. തിരികെ മുറിയിൽനിന്നും ഇറങ്ങായി തുടങ്ങിയ അവൾ വാതിൽക്കൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന രഘുവിനെ കണ്ടു ഞെട്ടി.

"നീ.. നീ ജോഗിങ്നു പോവാണ് എന്ന് പറഞ്ഞിട്ട്?" അവൾ ചോദിച്ചു.

"ഇന്നലെ രാത്രി സ്ഥലം മാറി കിടന്നത് കൊണ്ട് തീരെ ഉറക്കം വന്നില്ല.. അതുകൊണ്ട് വെളുപ്പിനെ എണീറ്റ് ജോഗിംഗ് തീർത്തു. തിരികെ വരുമ്പോള മാഡം ഗോപി സർ നോട് പഞ്ചാര അടിക്കുന്നത് കേട്ടത്.. അതുകൊണ്ട് ഒരു നമ്പർ ഇട്ടു നോക്കിയതല്ലേ.. " അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

"മാറു.. ഞാൻ പോട്ടെ.." അവൾ പറഞ്ഞത് കേട്ട് രഘു ഒന്ന് ചിരിച്ചു. പിന്നെ വാതിൽ അടച്ചു കുറ്റിയിട്ടു.

"രഘു.. നീ എന്താ കാണിക്കുന്നേ.. വാതിൽ തുറന്നെ.." മിലി അവനെ തട്ടിമാറ്റി വാതിൽ തുറക്കാൻ പോയി.

"ഏയ്‌.. നിക്ക് മിലി.." അവൻ അവളുടെ കൈയിൽ പിടിച്ചു അവളെ തടഞ്ഞു.

"നീ എന്തിനാ ആ ഗോപി സാറിന്റെ അടുത്ത് പഞ്ചാര അടിച്ചേ.. അത് എനിക്ക് ഇഷ്ട്ടം ആയില്ല.." അവൻ പറഞ്ഞത് കേട്ട് മിലിക്ക് തൊണ്ട വരളുന്ന പോലെ തോന്നി.

"എന്തിനാണ് എന്ന്?" അവളുടെ കണ്ണിൽ നോക്കി അവൻ ചോദിച്ചു.

നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി..

"എന്താ??" പുരികം പൊക്കി അവൻ ചോദിച്ചു.

"ഞാൻ ആരോടും പഞ്ചായടിച്ചിട്ടില്ല.. " അവൾ പറഞ്ഞു.

"ഉറപ്പാണോ?" അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിടർന്നു.

"ഉം.." അവന്റെ ഒരു മായിക വലയത്തിൽ പെട്ടപോലെ അവൻ മൂളി.

"എങ്കിൽ ഞാൻ നിനക്ക് ഒരു സാധനം തരട്ടെ..?" അവന്റെ ചോദ്യം കേട്ട് മിലിക്ക് ശ്വാസം നിലച്ചപോലെ തോന്നി..

നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി..

"ഞാൻ തരും.. " അവൻ പറഞ്ഞതും അവൾ പിന്നോട്ട് മാറി..

"രഘു.. വേണ്ട.." ഇത്തവണ അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.

പക്ഷെ അവൻ ഒരു കള്ളച്ചിരിയോടെ വീണ്ടും അവൽക്കരികിലേക്ക് വന്നു.

മിലി അറിയാതെ ചുമരിൽ ഇടിച്ചു നിന്നു.

"വേണ്ട.. രഘു.. "

"വേണം.. തരാതിരിക്കാൻ എനിക്കു പറ്റില്ല." അവൻ അവളുടെ മുഖത്തോട് അവന്റെ മുഖം കൊണ്ട് വന്നു..

മിലി കണ്ണുകൾ ഇറുക്കി അടച്ചു മുഖം തിരിച്ചു. കുറെ നേരം കഴിഞ്ഞിട്ടും അനക്കം ഒന്നും കേൾക്കാതായപ്പോൾ അവൾ പതിയെ കണ്ണു തുറന്നു നോക്കി. ഒരു ചെറിയ റോസാപൂ അവൻ അവളുടെ നേരെ നീട്ടി. അത് കണ്ടതും മിലിയ്ക്കു ശ്വാസം വീണു.

"മാറി നില്ക്കു രഘു.. ഓരോ നേരത്തും ഓരോ കളികളും കൊണ്ട് വരും.." തെല്ലൊരു ദേശ്യത്തോടെ അവനോട് പറഞ്ഞു അവനെ തള്ളി മാറ്റി അവൾ മുറിയുടെ വാതിൽ തുറന്നു.

"അതെ.. മിലി.. ഇപ്പൊ എനിക്ക് പകരം വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ നീ അവന്റെ മുഖത്ത് നോക്കി ഒന്ന് പൊട്ടിച്ചേനെ.. പക്ഷെ നിനക്കു എന്നോട് അങ്ങനെ ചെയ്യാൻ പറ്റിയില്ല.. എന്തുകൊണ്ട് ആയിരിക്കും എന്ന് ഓർത്തു നോക്ക്.. സമയം കിട്ടുമ്പോൾ.." ഒരു കള്ളച്ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് നിന്ന് അവനെ തിരിഞ്ഞു നോക്കി.

****************************

"ദർശൻ കൃഷ്ണ " അച്ഛന്റെ നെയിം ബോർഡ് ഒന്ന് എടുത്തു നോക്കി തിരികെ വച്ചു രഘു. അച്ഛൻ വിളിപ്പിച്ചിട്ട് വന്നതാണ് രഘു. ദർശൻ കുറച്ചു തിരക്കിൽ ആയ കാരണം വരാൻ വൈകുന്നു. രഘുവിനു ചെറുതായി ബോർ അടിച്ചു തുടങ്ങി.

ഓഫീസിന്റെ വാതിൽ തുറന്നു ദർശൻ അകത്തേക്ക് പ്രവേശിച്ചു. കറങ്ങുന്ന ചെയറിൽ തിരിഞ്ഞിരുന്ന് അവൻ അച്ഛനെ നോക്കി.

"ഹായ് അച്ഛാ.."

"ഹായ്.. നീ കാത്തിരുന്നു മുഷിഞ്ഞില്ലല്ലോ ലെ?" ദർശൻ ചോദിച്ചത് കേട്ട് രഘു ചെറുതായി ഒന്ന് പുഞ്ചിരിച്ചു.

"അച്ഛൻ എന്താ വരാൻ പറഞ്ഞത്?"

"ഓഹ്.. അതോ.. നീ ഇരിക്ക്.." ദർശനും രഘുവും അവരവരുടെ സീറ്റിൽ ഇരുന്നു.

"ഞാൻ ഒരു പുതിയ വെഞ്ചുവർ സ്റ്റാർട്ട്‌ ചെയ്യുന്നു. ദാ.. എങ്ങനെ ഉണ്ട് എന്ന് നോക്ക്.." മേശയിൽ ഇരുന്ന ഒരു ഫയൽ എടുത്തു ദർശൻ രഘുവിന്റെ നേരെ നീട്ടി.

രഘു അത്‌ വാങ്ങി ഒരു സംശയത്തോടെ മറിച്ചു നോക്കി. ബിസിനസ് കാര്യത്തിൽ അച്ഛൻ അവന്റെ അഭിപ്രായം ചോദിക്കുന്നത് ആദ്യമായി ആണ്.

"നല്ല പ്രൊപോസൽ ആണ്.." അവൻ പറഞ്ഞു.

"ഉം.. ലാസ്റ്റ് പേജ് കൂടി നോക്ക്..." ദർശൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവസാനപേജിലേക്ക് നോക്കിയ രഘുവിന്റെ കണ്ണു വിടർന്നു.

"അച്ഛാ.. ഇത്.."

"ഹഹഹ.. അതെ.. നിന്റെ പേരിൽ ആണ് ഇത് ഞാൻ തുടങ്ങുന്നത്. ഞാൻ അറിഞ്ഞു.. നിന്റെ കോടതിയിൽ ഇപ്പൊ നിന്നെക്കുറിച്ചു എല്ലാവർക്കും മതിപ്പ് ആണ്.. ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് ഒരുപാട് അഭിമാനം തോന്നി. അതുകൊണ്ട് എന്റെ ഒരു ഗിഫ്റ്റ് നിനക്കു വേണ്ടി.." ദർശൻ പറഞ്ഞു.

"താങ്ക്സ് അച്ഛാ.. പക്ഷെ.." രഘു പറയാൻ വാക്കുകൾക്കു വേണ്ടി ബുദ്ധിമുട്ടി.

"ഇപ്പോ ലോയിൽ തന്നെ കോണ്സെന്ട്രേറ്റ് ചെയ്യാനാണ് നിനക്കു ഇഷ്ട്ടം എന്നല്ലേ? ദാറ്റ്‌ ഈസ്‌ ഓക്കേ.. തല്ക്കാലം നീ ഇതിന്റെ ലീഗൽ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി.. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഇവിടെ വരെ വരണം.. അത്രയേ വേണ്ടു.. പിന്നെ നിനക്കു കംഫോംട്ടറ്റബിൾ എപ്പോഴാണ് എന്ന് വച്ചാൽ അപ്പൊ ബിസിനസ് സൈഡ് എടുക്കാം.. എന്തേ?" ദർശന്റെ മറുപടി കേട്ട് രഘുവിന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.

"ആ.. പിന്നെ നിന്റെ അമ്മ കുറെ ദിവസം ആയി പറയുന്നു.. നിന്നെ വീട്ടിലേക്കു വിളിക്കണം എന്ന്.. ഞാൻ ആയിട്ട് നിന്നെ ഇറക്കി വിട്ടത് ഒന്നും അല്ല.. നീ തന്നെ പോയത് ആണ്.. അതുകൊണ്ട്.." ഇത്തവണ ദർശന്റെ മുഖം കടുത്തു.

"ഇല്ല അച്ഛാ.. ഞാൻ ആയിട്ട് പോയത് തന്നെ ആണ്. അച്ഛനെ ഞാൻ കുറ്റപ്പെടുത്തില്ല.. പിന്നെ വീട്ടിലേക്കു.. എന്തായാലും ഇപ്പൊ വേണ്ട അച്ഛാ.. ഞാൻ ഇടയ്ക്കു വരുന്നുണ്ടല്ലോ.. കോടതിയിലേക്കും വക്കീൽ ഓഫീസിലേക്കും മാഷിന്റെ വീട്ടിൽനിന്നു പോകാൻ ആണല്ലോ കുറച്ചു കൂടി സൗകര്യം.. "

"ഹാ.. ഓക്കേ.. നിന്റെ ഇഷ്ട്ടം പോലെ ചെയ്യൂ.." ദർശൻ ചെയറിൽ ചാരി ഇരുന്നു.

"നിനക്ക് വല്ലാതെ ഇഷ്ടപ്പെട്ടു പോയി എന്ന് തോന്നുന്നല്ലോ ആ സ്ഥലം..?" ദർശന്റെ ചോദ്യം കേട്ട് രഘു ഒന്ന് ഞെട്ടി.

"അല്ല.. പണ്ട് നിന്റെ റൂമിൽ എ സി വർക്ക് ചെയ്യുന്നില്ല എന്ന് പറഞ്ഞു വേറെ വീട് വാങ്ങാൻ പറഞ്ഞത് ഓർക്കുന്നുണ്ടോ നീ?" ദർശന്റെ ചോദ്യം കേട്ട് രഘു ഒരു ചമ്മലോടെ ചിരിച്ചു.

"നീ അങ്ങോട്ട് പോകുന്നു എന്ന് നിന്റെ അമ്മ പറഞ്ഞപ്പോൾ ഞാൻ ആദ്യം ചോദിച്ചത് അവിടെ എ സി ഉണ്ടോ എന്നാ.. നിന്റെ അമ്മ അവിടെ എ സി ഫിറ്റ് ചെയ്യിച്ചു എന്ന് എന്നോട് പറഞ്ഞു.. ഹഹഹ.." ദർശൻ ചിരിക്കാൻ തുടങ്ങി.

മിലിയുടെ വീട്ടിൽ എ സി ഇല്ല എന്നുള്ളത് പോലും താൻ ഇതുവരെ ഓർത്തിട്ടില്ല എന്ന് ഓർത്തപ്പോൾ രഘുവിന് അത്ഭുതം തോന്നി. അവനും അച്ഛന്റെ കൂടെ ചിരിച്ചു.

"എന്നാ ഞാൻ ഇറങ്ങട്ടെ.." രഘു പോകാൻ ആയി എഴുന്നേറ്റു.

"വെയിറ്റ് രഘു..  ഒരാളെ പരിചയപ്പെടാൻ ഉണ്ട്.. വരൂ.." ദർശൻ ഓഫീസിനു പുറത്തേക്കു ഇറങ്ങി. രഘു പിന്നാലെയും.

"നിന്റെ ഈ പ്രോജക്ടിനു വേണ്ടി ഞാൻ ഒരു പുതിയ മാനേജർനെ ഹയർ ചെയ്തു. ഹീ ഈസ്‌ വെരി എഫിഷന്റ്. കുറെ കാലം എബ്രോഡ് ആയിരുന്നു. ഇപ്പൊ എന്തോ ഫാമിലി റീസൻസ് കാരണം ഇങ്ങോട്ട് തിരികെ പോന്നത് ആണ്. ക്വാളിഫിക്കേഷൻ കണ്ടപ്പോൾ തന്നെ ഞാൻ ഒന്നും ആലോചിച്ചില്ല. അപ്പോൾ തന്നെ അപ്പോയ്ന്റ്മെന്റ് ലെറ്റർ കൊടുത്തു." രഘുവിനോട് പറഞ്ഞുകൊണ്ട് ദർശൻ ഒരു ക്യാബിൻ തുറന്നു.

"ഹലോ ആകാശ്.. ക്യാൻ വീ കം ഇൻ..?"

ദർശന്റെ ചോദ്യം കേട്ട് തന്റെ നേരെ തിരിഞ്ഞ മുഖം കണ്ടു രഘു ഞെട്ടി. കാരണം ആ മുഖം ഇതിനു മുൻപൊരിക്കൽ അവൻ കണ്ടിട്ടുണ്ട്. മിലിയുടെ കോളേജ് ആൽബത്തിൽ.

********************************

ആകെ ആസ്വസ്ഥൻ അയാണ് രഘു തിരിച്ചു എത്തിയത്. ആകാഷിനെ കണ്ടപ്പോൾ മുതൽ വല്ലാത്ത ഒരു ഭയം. അറിയാം അവന്റെ വിവാഹം കഴിഞ്ഞെന്നും അവൻ കുഞ്ഞു ഉണ്ടെന്നും ഒക്കെ. എന്നിരുന്നാലും.. മിലി ഇപ്പോഴും അവനെ സ്നേഹിക്കുന്നുണ്ടോ എന്ന് ഒരു സംശയം. അവളെ നഷ്ടപ്പെടാൻ വയ്യായിരുന്നു അവനു.

വണ്ടി നിർത്തി ഇറങ്ങിയപ്പോൾ ആണ് പതിവില്ലാതെ വീട് മുഴുവൻ അന്ധകാരത്തിൽ നിറഞ്ഞിരിക്കുന്നത് അവൻ ശ്രദ്ധിച്ചത്. ജാനകിയമ്മയും മക്കളും എങ്ങോട്ടെങ്കിലും പോയി കാണും എന്ന് അവൻ ഊഹിച്ചു. മുൻവശത്തെ തൂണിനു മുകളിൽ നിന്നു താക്കോൽ എടുത്തു അവൻ വാതിൽ തുറന്നു അകത്തു കയറി. പുറത്തെ ലൈറ്റിൽ നിന്നു ജനലിൽകൂടി അരിച്ചു കയറുന്ന അരണ്ട വെളിച്ചം മാത്രമേ ഉള്ളു അകത്തു.

ലൈറ്റ് ഓൺ ചെയ്യാൻ മിനക്കേട്ടില്ല അവൻ. നേരെ മുകളിലെ മിലിയുടെ മുറിയിലേക്ക് വച്ചു പിടിച്ചു. കട്ടിലിൽ പോയി വീണു ഒന്ന് കണ്ണടച്ചു കിടക്കണം എന്ന ചിന്തയെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. മുറിയിലേക്ക് കേറാൻ നിന്നപ്പോൾ ആണ് പുറത്തെ ടെറസിലേക്കിറങ്ങുന്ന കോരിഡോറിന് അടുത്ത് എന്തോ അനക്കം കേട്ടത്. രഘു സംശയത്തോടെ നോക്കി. ചെറിയ വെളിച്ചം ഉണ്ട് അവിടെ .

ഈശ്വരാ.. ഇനി വല്ല കള്ളന്മാരും.. അവൻ ഒരു തെല്ലു ഭയത്തോടെ ശബ്ദം ഉണ്ടാക്കാതെ അങ്ങോട്ട് നടന്നു.

"ആരാ??" അവൻ ചോദിച്ചു.

മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ മായയുടെയും മിനിമോളുടെയും പേടിച്ചു വിറക്കുന്ന മുഖം കണ്ടു അവൻ ഞെട്ടി.

(തുടരും....)


എന്താ സംഭവം എന്ന് മനസ്സിലായോ? നോക്കട്ടെ ആരാ കണ്ടു പിടിക്ക എന്ന്.. 


നിനക്കായ്‌ ഈ പ്രണയം (35)

നിനക്കായ്‌ ഈ പ്രണയം (35)

4.7
3322

മുറിയിലേക്ക് കേറാൻ നിന്നപ്പോൾ ആണ് പുറത്തെ ടെറസിലേക്കിറങ്ങുന്ന കോരിഡോറിന് അടുത്ത് എന്തോ അനക്കം കേട്ടത്. രഘു സംശയത്തോടെ നോക്കി. ചെറിയ വെളിച്ചം ഉണ്ട് അവിടെ . ഈശ്വരാ.. ഇനി വല്ല കള്ളന്മാരും.. അവൻ ഒരു തെല്ലു ഭയത്തോടെ ശബ്ദം ഉണ്ടാക്കാതെ അങ്ങോട്ട് നടന്നു. "ആരാ??" അവൻ ചോദിച്ചു. മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ മായയുടെയും മിനിമോളുടെയും പേടിച്ചു വിറക്കുന്ന മുഖം കണ്ടു അവൻ ഞെട്ടി. "നിങ്ങൾ ഈ ഇരുട്ടത്ത് എന്ത് എടുക്കാ?" അവൻ ചോദിച്ചു. "ശ് ശ്.. പതിയെ.. " ശബ്ദം താഴ്ത്തി മിനിമോൾ അവനെ വിളിച്ചു. "ലില്ലി ആന്റിടെ അവിടെ സിനിമ വച്ചിട്ടുണ്ട്. മിലി ചേച്ചിയും അമ്മയും അ