ഭാഗം 30
©ആര്യ നിധീഷ്....
കുളി കഴിഞ്ഞ് അതു പോയതും അമ്മു അരികിൽ ഇരുന്ന പുസ്തകം എടുത്ത് വെറുതെ മറിച്ചു നോക്കി.....ഒറ്റക്കിരിക്കുമ്പോൾ വായിക്കാൻ കാശി കൊണ്ട് കൊടുക്കുന്നതാണ്.... ഇപ്പൊ കുറെ നാളായി അതിന്റെ ലോകത്താണ് എപ്പോഴും...... ഏകാന്തതയെ അകറ്റി നിർത്താൻ വായന ഒരു ശീലം ആയി.....
എന്നാൽ ഇന്ന് തനിക്ക് അതിനും കഴിയുനില്ല എന്നവൾ ഓർത്തു..... അക്ഷരങ്ങളിലൂടെ കണ്ണോടിക്കുമ്പോഴും മനസ്സ് നൂൽ പൊട്ടിയ പട്ടം പോലെ പറി നടക്കുന്നതവൾ അറിഞ്ഞു..... ഒരിക്കൽ തന്നിൽ നിന്നും തട്ടിഎടുത്തതും ചേർത്ത് ദൈവം തനിക്കു തന്ന രണ്ട് ഓമനകളെ ഓർക്കേ.. കണ്ണ് നിറഞ്ഞു......സ്വന്തം ചോരയെ പോലു മനസ്സിലാക്കാൻ പറ്റാത്തെ പോയവനോട് ഇപ്പൊ തന്നിൽ ഉടലെടുക്കുന്ന വികാരം എന്തെന്ന് അവൾക്ക് അറിവില്ലായിരുന്നു.......
കണ്ണീർ കവിൾതടത്തിൽ ചാലിട്ടിറങ്ങുമ്പോഴും കാതിൽ മുഴങ്ങി കേട്ടകൊണ്ടിരുന്നു അവൻ പറഞ്ഞ കേട്ടാൽ അറപ്പ് തോന്നുന്ന വാക്കുകൾ.....
ചിന്തകൾ കാട് കയറിയതും ബുക്ക് മാറ്റി വെച്ചവൾ ഹെഡ് ബോർഡിൽ ചാരി കണ്ണുകൾ അടച്ചു......
മുറിയിലേക്ക് ചെല്ലുമ്പോൾ കണ്ണുകൾ അടച്ച് വയറിൽ കൈചെർതിരിക്കുന്നവളെ ആണ് ഹരി കണ്ടത്....... ഓടി ചെന്നൊന്ന് ചേർത്ത് പിടിക്കാൻ..... ആ ഉദരത്തിൽ ചുണ്ടുകൾ ചേർക്കാൻ അവന്റെ ഉള്ളം വല്ലാതെ മോഹിച്ചു....
കാൽ പെരുമാറ്റം കെട്ടവൾ മെല്ലെ കണ്ണുകൾ തുറന്നു മുന്നിൽ നിൽക്കുന്നവനെ കണ്ടതും അനിഷ്ടത്തോടെ എങ്ങോട്ടാ മിഴികൾ പായിച്ചു......
എന്താ.....
ഗൗരവം നിറഞ്ഞ ചോദ്യത്തിൽ അവൻ ഒന്ന് പതറിയിരുന്നു.....
അമ്മു...... ഞാൻ നിന്നോട് ചെയ്തത് തെറ്റാണ് അതിനെ ന്യായികരിക്കാൻ അല്ല ഞാൻ ഇപ്പൊ വന്നത്.... നിന്നെ ഒരു കാര്യം ബോധ്യപെടുത്താൻ ആണ്......
എനിക്ക് ഒന്നും ബോധ്യപ്പെടണ്ട..... നിങ്ങൾ പറയുന്നതു കേൾക്കാൻ എനിക്ക് താല്പര്യം ഇല്ല......അവൾ ദേഷ്യത്തോടെ എഴുന്നേറ്റത്തും അവൻ ആ കൈകളിൽ പിടിച്ചു.....
അമ്മു..... എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയാൽ മതി നീ..... ഇത്രേം നേരം തന്റെ മുന്നിൽ തല കുമ്പിട്ടു നിന്നവനിലെ ഭാവം മാറിയതും അവളുടെ കാലുകൾ നിശ്ചലം ആയിരുന്നു .......
അവൻ അവളിലേക്ക് അടുത്തു നിന്നു ഷർട്ടിന്റെ ബട്ടൺ അഴിച്ചു......
അവൻ ചെയ്യുന്നത് എന്തെന്നറിയാതെ പകപ്പോടെ നിൽക്കുന്നവളെ കാണെ അവനിൽ ചിരി പൊട്ടി എങ്കിലും സമർഥമായി അവൻ അത് മറച്ച് പിടിച്ചു.......
ടോ..... താൻ എന്താ ഈ കാണിക്കുന്നെ.....രോക്ഷത്തോടെ പൊട്ടിതെറിച്ച അവളെ നോക്കി അവൻ ഒന്ന് ചിരിച്ചു....
അയ്യേ..... നീ ഇങ്ങനെ ഒരു അവസ്ഥായിൽ ഇരിക്കുമ്പോ ഞാൻ അത് ചെയ്യുമോ അമ്മുട്ടി.... ഇത് അതിനല്ല..... അത് പിന്നെ......ഒരു 3മാസം കൂടി കഴിയട്ടെ....... അവൻ കുറുമ്പോടെ പറഞ്ഞു മിഴിച്ചു നിക്കുന്നവളുടെ കവിളിൽ ഒന്ന് തട്ടി.....
ദേ ഇത് കണ്ടോ.....അവൻ തന്റെ നെഞ്ചിലേക്ക് ചൂണ്ടി പറഞ്ഞതും അവിടെ തന്റെ പേര് കണ്ടതും അവൾ ഒന്ന് കൊട്ടി ചിരിച്ചു......
ഇത് കാണിക്കാൻ ആണോ ഇത്രേം ഷോ കാണിച്ചേ........
ഇത് നിന്നെ നേരത്തെ കാണിക്കാഞ്ഞതാ ന്റെ തെറ്റ് ഇത് നേരത്തെ കണ്ടിരുന്നെങ്കിൽ ഏതോ പു.......... മോള് കുറെ ഫോട്ടോ കാണിച്ചപ്പോ എന്നെ വേണ്ടാന്ന് വെച്ച് നീ പോരില്ലായിരുന്നു......
അവൻ പറഞ്ഞത് കേട്ട് നെറ്റി ചുളിച് അവൾ അവനെ നോക്കിയതും അവൻ ഒരു ചിരിയോടെ തുടർന്നു.......
അമ്മു..... ഇത് ഇന്നും ഇന്നലെയും അല്ല എനിക്ക് 17 വയസ്സ് ഉള്ളപ്പോ ചെയ്തതാ ന്റെ പെണ്ണ് ന്റെ ഈ നെഞ്ചിൽ ഇങ്ങനെ ഉണ്ടാവാൻ..... നീ കണ്ട ഫോട്ടോയിൽ ഇത് ഉണ്ടോ നീ തന്നെ നോക്ക്.....
ഹരി ഫോൺ നീട്ടിയതും അവൾ അത് വാങ്ങി നോക്കി.....
ശെരിയാണ് അതിൽ ആ ടാറ്റൂ ഇല്ല അപ്പോൾ താൻ വീണ്ടും തെറ്റാണോ ചെയ്തത്..... ഒരിക്കൽ പറ്റിയ തെറ്റ് വീണ്ടും ആവർത്തിക്കപ്പെട്ടിരിക്കുന്നു ഒരു തെറ്റും ചെയ്യാത്ത ഒരുവനെ രണ്ടാമതും കാര്യമില്ലാതെ ശിക്ഷിച്ചു...... അത് ഓർക്കേ ആ കണ്ണുകൾ നിറഞ്ഞു...... ഒരു വാക്ക് പോലും പറയാൻ പറ്റാത്ത വിധം തൊണ്ട വരണ്ട് പോയിരുന്നു.....ആ മുഖത്ത് നോക്കാൻ ആവാതെ അവൾ ബാൽകാണിയിലേക്ക് നടന്നു......
അമ്മു...... വിശ്വാസം ആയില്ല എങ്കിൽ ഇത് കൂടി നോക്ക്..... അവൻ തന്റെ ഫോണിലെ വീഡിയോ പ്ലേ ചെയ്തു അവൾക്ക് നേരെ നീട്ടി......
ഇത് ചെയ്തപ്പോൾ ഉള്ള വീഡിയോ ആണ് എന്റെ കൈയിൽ തൂങ്ങി വളർന്ന ന്റെ അമ്മുവിന് ഇതിലെ എന്റെ പ്രായം കണ്ടാൽ മനസ്സിലാവുമല്ലോ......
അവൾ ആ വീഡിയോ ഒന്ന് നോക്കി ഫോൺ അവനെ ഏല്പിച്ചു ബാൽകാണിയിലെ ബഞ്ചിൽ ഇരുന്നു.....
ഒന്നും മിണ്ടാത്തെ എങ്ങോ നോക്കി ഇരിക്കിന്നവളുടെ അടുത്തേക്ക് അവൻ മെല്ലെ നടന്നു.....
അമ്മു..... ഇതിൽ ഞാൻ നിരപരാധി ആണ് എങ്കിലും നിന്നോട് ഞാൻ ഒരുപാട് വലിയ തെറ്റാണ് ചെയ്തത്..... പൊറുക്കാൻ പറ്റുമെങ്കിൽ പൊറുക്കടോ..... പിന്നെ ഒരു അപേക്ഷ ഉണ്ട് അർഹത ഇല്ല എന്നറിയാം എങ്കിലും കൊതികൊണ്ടാ..... ന്റെ കുഞ്ഞിനെ ഒന്ന് തൊട്ടോട്ടെ ഞാൻ.....
അത് പറയുമ്പോൾ ആ ശബ്ദം ഇടറിയിരുന്നു...കണ്ണുകൾ നിറഞ്ഞു ആ നെഞ്ച് പിടയുന്നത് അവൾ അറിഞ്ഞു......
. എന്നും ഗാഭീര്യം നിറയുന്ന വാക്കുകളിൽ അപ്പൊ അതുണ്ടായിരുന്നില്ല......
കുഞ്ഞ് അല്ല കുഞ്ഞുങ്ങൾ......
അവനെ തിരുത്തികൊണ്ട് എങ്ങോ നോക്കി അവൾ പറഞ്ഞതും അവൻ അത്ഭുദത്തോടെ അവളെ നോക്കി......
ഒരാൾ അല്ല 2ണ്ട് പേരുണ്ട്...... എനിക്ക് ഉള്ളതുപോലെ അവകാശം നിങ്ങൾക്കും ഉണ്ട് അത് ഞാൻ നിഷേധിക്കില്ല.....
അവൾ പറഞ്ഞു തീർന്നതും അവൻ അവളുടെ അടുത്ത് മുട്ടിൽ ഇരുന്നു ഉദരത്തിൽ കൈകൾ ചേർത്തു.....തങ്ങളുടെ അച്ഛനെ അറിഞ്ഞപ്പോൽ അവർ ഒന്നിളക്കി തന്റെ കൈയിൽ അറിഞ്ഞ ആ തുടിപ്പിന്റെ സന്തോഷത്തിൽ കണ്ണീരിനിടയിലും അവൻ ഒന്ന് പുഞ്ചിരിച്ചു.......നോവുള്ള ഒരു പുഞ്ചിരി.......
മതിവരുവോളം തന്റെ പൈതങ്ങളോട് കൊഞ്ചുമ്പോഴും മുത്തങ്ങൾ നൽകുമ്പോഴും എങ്ങോ മിഴികൾ നാട്ടു ശിലകണക്കെ ഇരിക്കുന്നവൾ അവന്റെ ഉള്ളു പൊള്ളിച്ചിരുന്നു......
➖️➖️➖️➖️➖️➖️➖️➖️➖️
അതു കിച്ചണിൽ ചെന്ന് ചായ ഇട്ടു കപ്പിലേക്ക് പകർത്തി.....ശാന്തേച്ചി ഉണ്ടാക്കി വെച്ച പഴം പൊരി പ്ലേറ്റിലേക്ക് ആക്കി തിരിയുമ്പോൾ ആണ് കാബോർഡിൽ ഇരിക്കിന്ന വിം കണ്ണിൽ ഉടക്കിയത്...... അവൾ ചെറു ചിരിയോടെ അതെടുത്തു.......
തനിക്ക് കട്ടിക്ക് വേണം അല്ലെ അഭയ് പത്മനാഭൻ..... താരം കട്ടിക്ക് തന്നെ താരാം.... ഒരു മൂന്ന് നാല് ദിവസത്തേക്ക് ചേർത്തു താരാം....... അവൾ സ്വയം പറഞ്ഞു ചിരിച്ചുകൊണ്ട് ഒരു കപ്പിൽ വിം ഇട്ട് നന്നായി ഇളക്കി......
അപ്പു ചെല്ലുമ്പോൾ പിറുപിറുത്തുകൊണ്ട് നിൽക്കുന്ന അതുവിനെ ആണ് കണ്ടത് അവളുടെ കയ്യിലെ കവർ കണ്ടതും അവൻ ഒന്ന് നെടുവീർപ്പിട്ടു......
ടാ.... പട്ടി ഹരി..... നീ പറഞ്ഞ കേട്ട് ഞാൻ അവിടെ ഇരുന്നിരുന്നേൽ എന്റെ അവസ്ഥ എന്താകുവായിരുന്നു......അവൻ മനസ്സിൽ ഹരിയെ നല്ലോണം സ്മരിച്ചുകൊണ്ട് അവളുടെ കണ്ണിൽ പെടാതെ മാറി നിന്നു.....
ഡീ കാന്താരി..... ഇതിന് നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ഇനി എനിക്ക് പണി തരാൻ നീ ഒന്ന് മടിക്കും അതിനുള്ള വഴി എനിക്കറിയാം.....
അതു കവർ തിരികെ വെച്ച് തിരിയുമ്പോൾ കിച്ചനിലേക്ക് വരുന്ന അപ്പുവിനെ ആണ് അവൾ കാണുന്നത്.....
ദൈവമേ കാലൻ കണ്ട് കാണുമോ..... ഏയ് കണ്ടാൽ എന്നെ ഇപ്പൊ കൊന്നേനെ..... ആ എന്തായാലും തേടിയ വള്ളി കാലിൽ ചുറ്റിയ സ്ഥിതിക്ക് ആ ട്രോഫി അങ്ങ് കൊടുത്തേക്കാം വെറുതെ അവിടെ കൊണ്ട് വെച്ച് കപ്പ് മാറി പോകണ്ട 🙄🙄(അതു ആത്മ )
എന്താഡീ കുട്ടിപ്പിശാചേ നീ ആലോചിക്കുന്നെ......
ഒന്നുമില്ല..... എന്ന് പറഞ്ഞവൾ നല്ല ഒരു ഇളിയോടെ ചായ അവന് നേരെ നീട്ടി
അവൻ അത് വാങ്ങി പ്ലേറ്റിൽ നിന്ന് ഒരു പഴം പൊരിയും എടുത്ത് കിച്ചൺ ടോപ്പിൽ കേറി ഇരുന്നു.......
അവൾ അത് കണ്ട് ഒന്ന് മനസ്സിൽ ചിരിച്ചു ചായയുമായി ഹാളിലേക്ക് ചെന്നു....
കാശ്ശിക്കുള്ള ചായ കൊടുത്തു ചായയുമായി അമ്മുവിന്റെ അടുത്തു പോകാൻ ഒരുങ്ങാവേ കാശി അവളെ തടഞ്ഞു......
അതു...... ഹരി ഉണ്ട് അവിടെ അവർ സംസാരിക്കട്ടെ ചായ പിന്നെ കൊടുക്കാം.....
അതിന് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചവൾ തിരികെ കിച്ചനിലേക്ക് നടന്നു......
അവർകുള്ള ചായ ഫ്ലാസ്ക്കിൽ ഒഴിച്ചു തിരിയവേ ആണ് പിന്നിൽ നിൽക്കുന്നവനെ അവൾ കാണുന്നത്.....
എ.. ന്താ....... അവൾ പകപ്പോടെ അവനെ നോക്കി..... അവൻ തന്നിലേക്ക് അടുത്തതും അവൾ പിന്നിലെ കൗണ്ടർ ടോപ്പിൽ തട്ടി നിന്നു.....
അവന്റെ നിശ്വാസം തന്നിൽ പതിക്കുമ്പോൾ ഹൃദയമിടിപ്പ് ക്രമദീതമാവുന്നത് അവൾ അറിഞ്ഞു..... ഒരു പിടപ്പോടെ അവൾ മുഖം ഉയർത്തി അവനെ നോക്കി.....
അപ്പു...... പ്ലീസ്...... മാറ് എനിക്ക് പോവണം......
എന്നാൽ അവളുടെ പിടക്കുന്ന കണ്ണുകളും വിറക്കുന്ന ചുണ്ടും കാണെ അവൻ അവനെത്തന്നെ മറന്നുപോയിരുന്നു...... ഒരു ചെറു ചിരിയോടെ അവൻ ചായ കപ്പ് ചുണ്ടോടു ചേർത്തു...... എന്നിട്ടാ ചുണ്ടുകൾ അവളുടെ വിറക്കുന്ന ആദരങ്ങളോട് ചേർത്തു വെച് ആ ചായ മുഴുവൻ അവൾക്ക് പകർന്നു നൽകി ഒരു നിവർത്തി ഇല്ലാതെ അവൾ അത് കുടിച്ചിറക്കി.....
അദരങ്ങളെ മോചിപ്പിച്ച് അവളിൽ നിന്നും അകന്നു മാറുമ്പോൾ നിറക്കണ്ണുകളോടെ നിൽക്കുന്നവളെ കാണെ അവന്റെ ഉള്ളൊന്ന് പിടഞ്ഞു...... അവനെ തള്ളി മാറ്റി ഒരേങ്ങലോടെ അവൾ മുറിയിലേക്ക് ഓടി....
അതു...... ഞാൻ.... അറിയാതെ.... സോറി.....
പിന്നിൽ നിന്നും വിളിച്ചു പറയുന്നവന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ അവൾ ബെഡിലേക്ക് കിടന്നു പൊട്ടികരഞ്ഞു.....
കരഞ്ഞുകൊണ്ട് പോകുന്ന അതുവിനെയും അവൾക്ക് പിന്നിൽ ആയി അപ്പുവിനെയും കണ്ട് കാശി സംശയത്തോടെ അപ്പുവിന്റെ അടുത്തേക്ക് നടന്നു......
അപ്പു...... എന്താടാ...... എന്തിനാ അവൾ കരയുന്നെ......
കാശി..... ഞാൻ...... അറിയാതെ....... പറ്റിപ്പോയി...... അവൻ സ്വയം കവിളിൽ അടിച്ചുകൊണ്ട് പറഞ്ഞതും ഒന്നും മനസ്സിലാവാതെ കാശി അവനെ മിഴിച്ചുനോക്കി...,...
ഒന്ന് തെളിച്ചു പറയടാ.......
അത്...... ഞാൻ..... ഒരവേശത്തിൽ അവളെ കിസ്സ് ചെയ്തു......
ടാ...... ഒരു വീക് അങ്ങ് വെച്ച് തന്നാൽ ഉണ്ടല്ലോ.....
എന്റെ പൊന്നളിയാ വീക് ഒക്കെ പിന്നെ ഇപ്പൊ ഞാൻ മെഡിക്കൽ ഷോപ്പ് വരെ ഒന്ന് പോയിട്ട് വരാം എന്നിട്ട് നീ എന്നെ തല്ലുകെ കൊല്ലുകെ എന്ത് വേണേ ആയിക്കോ......
ടാ...... കിസ്സ് ചെയ്തതും മെഡിക്കൽ ഷോപ്പും തമ്മിൽ എന്താ ബന്ധം...... അവൻ വിളിച്ചു കൂവിയതും......
വന്നിട്ട് പറയാം എന്ന് പറഞ്ഞവൻ കാർ എടുത്തു പോയി.......
തുടരും.........