Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 20

നിരഞ്ജൻറെ സ്വന്തം പാറു Chapter 20
 
“എന്നാലും ഏട്ടാ അച്ഛൻറെ ഡയലോഗ് എങ്ങനെയാണ് ഈ കൊച്ച്....”
 
“അതു തന്നെയാണ് ഞാനും ആലോചിച്ചത്. എന്തായാലും ഈ കൊച്ചിൻറെ ഒബ്സർവേഷൻ സ്കിൽ അപാരം തന്നെ. എനിക്ക് ഒന്ന് ഈ കൊച്ചിനെ കാണാൻ തോന്നുന്നു എട്ടാ...”
 
നാഗേന്ദ്രൻ പറഞ്ഞു.
 
“ഇന്ന് പറ്റില്ല, നാളത്തെ ഡിപ്പാർട്ട്മെൻറ് മീറ്റിങ്ങിന് നീയും ഉണ്ടാകുമല്ലോ? മായയും കാണും മീറ്റിങ്ങിന്”
 
എന്നും പറഞ്ഞു നരേന്ദ്രൻ എഴുന്നേറ്റു. പിന്നെ രണ്ടു പേരും കൂടി നിരഞ്ജൻറെ ഫ്ലാറ്റിലേക്ക് തിരിച്ചു. യാത്രയിലും കാറിലിരുന്ന് രണ്ടുപേരും ഒത്തിരി സംസാരിച്ചു.
 
ഈ വരുന്ന വീക്കെൻഡിൽ നരേന്ദ്രൻ നാട്ടിലോട്ട് പോകും. നാഗേന്ദ്രൻ ആണ് ഇനി കുറച്ചുനാൾ ഇവിടെ ഉണ്ടാവുക.
 
“എന്നാണ് നിരഞ്ജൻ വരുന്നത് എന്ന് അറിയാമോ ഏട്ടാ...”
 
സംസാരത്തിനിടയിൽ നാഗേന്ദ്രൻ ചോദിച്ചു.
 
“അവൻ ഒന്നും തീർത്തു പറഞ്ഞില്ല. പുതിയ ഒന്നു രണ്ട് പ്രൊജക്റ്റ് കൂടി അവിടെ സെറ്റ് ആക്കാൻ ഉണ്ട്. അത് കഴിഞ്ഞ് നാട്ടിലോട്ട് വരുകയുള്ളൂ.”
 
വീട്ടിലെ വിശേഷങ്ങളും ബിസിനസും മക്കളെ പറ്റിയും എല്ലാം അവർ സംസാരിച്ചു. അല്ലെങ്കിലും അവർ അങ്ങനെയാണ്.
അവർ ബ്രദേഴ്സ് ആണെങ്കിലും നല്ല കൂട്ടുകാരുമാണ്... എന്തും തുറന്നു സംസാരിക്കുന്ന രണ്ട് കൂട്ടുകാർ.
രണ്ടുപേരും എന്നും മറ്റൊരാൾക്ക് താങ്ങായി തണലായി കൂടെ ഉണ്ടായിരുന്നു.
 
xxxxxxxxxxxxxxxxxxxxxxxxxxxxxxx
 
മായ വീട്ടിലെത്തുമ്പോൾ അച്ഛനുമമ്മയും മക്കളെ കൊണ്ട് നടക്കാൻ പോയിട്ട് വന്നിട്ടില്ലായിരുന്നു.
 
Servent വാതിൽ തുറന്നു കൊടുത്തു. അവരെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവൾ അകത്തേക്ക് നടന്നു.
 
അവൾ തൻറെ ബെഡിലേക്ക് വീണു.
അവളുടെ മനസ്സിലേക്ക് അവളുടെ കുട്ടിക്കാലവും നളിനിയും നന്ദനും ഭാരതീയും ഒക്കെ ഒരു തിരശ്ശീലയിൽ എന്ന പോലെ കടന്നു വന്നു. അവൾ അറിയാതെ തന്നെ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പുറത്തേക്ക് ഒഴുകാൻ തുടങ്ങി.
 
തൻറെ രണ്ട് അമ്മമാരും തന്നെ വിട്ടു പോയിരിക്കുന്നു. അച്ഛന് എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് അറിയില്ല?
 
സൂര്യൻ പറഞ്ഞത് കിടപ്പിലാണ് എന്നാണ്...
 
 എന്തായാലും ഒന്നും അറിയാൻ വഴിയില്ലല്ലോ?
അങ്ങനെ ഓരോന്ന് ആലോചിച്ച് കരഞ്ഞു അവളുടെ കണ്ണുകൾ അടഞ്ഞു പോയി.
 
വാസുദേവനും ലളിതയും മക്കളും വന്നതെന്നും അവളറിഞ്ഞില്ല.
 
വാസുദേവൻ വന്നു അവളുടെ മുടിയിൽ തഴുകി.
 
ആരോ തൻറെ തലയിൽ തഴുകുന്നത് അറിഞ്ഞ മായ ഞെട്ടിയുണർന്നു. അവൾ കണ്ണൂ തുറന്ന് നോക്കുമ്പോൾ കാണുന്നത് അച്ഛൻ തനിക്ക് അരികിലിരുന്ന് തന്നെ നോക്കി ചിരിക്കുന്നതാണ്.
 
എന്നാൽ പെട്ടെന്ന് തന്നെ വാസുദേവൻറെ മുഖഭാവം മാറി വല്ലാതായി. കാരണം അപ്പോഴാണ് ആയാൾ മായയുടെ കരഞ്ഞു തളർന്ന മുഖം ശരിക്കും കണ്ടത്.
 
“എന്താണ് മോളെ പറ്റിയത്? എന്തിനാ കരഞ്ഞത്?”
 
വാസുദേവൻ ആധിയോടെ ചോദിച്ചു.
 
“അച്ഛനോട് പറയൂ എന്തായാലും.”
 
അച്ഛൻറെ ഭാവമാറ്റവും സംസാരവും കേട്ട് മായയ്ക്ക് സങ്കടം സഹിക്കാൻ സാധിച്ചില്ല.
അവൾ അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഒന്നും മനസ്സിലായില്ലെങ്കിലും അയാൾ അവൾക്ക് കരഞ്ഞു തീർക്കാൻ സമയം നൽകി. അവൾ ഒന്ന് അടങ്ങി എന്ന് തോന്നിയപ്പോൾ അയാൾ ചോദിച്ചു.
 
“എന്താണ് എൻറെ മോളുടെ ഇപ്പോഴത്തെ സംഘടം? എന്തായാലും അച്ഛനോട് പറയൂ.”
 
അതുകേട്ട് മായ മെല്ലെ വാസുദേവനോട് പറഞ്ഞു.
 
“അച്ഛൻ... എന്തുപറ്റിയെന്ന് അറിയാതെ...”
 
അത് കേട്ട് വാസുദേവൻ ഒന്ന് പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു.
 
“ഞാനിത് മോളോട് പറയാൻ ഇരിക്കുകയായിരുന്നു. നമുക്കൊന്ന് പോയി അന്വേഷിക്കണമെന്ന്...”
 
“സൂര്യനും കിരണും എന്നെയും മോളെയും തിരിച്ചറിയും. അതുകൊണ്ട് തന്നെ നമുക്ക് നേരിട്ട് പോകാൻ സാധിക്കുകയില്ല. ഞാൻ ആലോചിച്ചിട്ട് ആകെ ഒരു വഴി കാണുന്നുള്ളൂ. നമുക്ക് ഒന്ന് നന്ദൻറെ ഫ്രണ്ട് ആയ ആ അഡ്വക്കേറ്റ്നെ പോയി കണ്ടാലോ എന്ന് ആലോചിക്കുകയാണ്? അയാൾക്ക് ഒരുപക്ഷേ നമ്മളെ സഹായിക്കാൻ സാധിക്കും ആയിരിക്കും. നന്ദൻറെ കൂട്ടുകാരൻ ആണെന്നല്ലേ പറഞ്ഞത്.”
 
മായ ചിന്തയോടെ അതേ എന്ന് തലയാട്ടി കൊണ്ട് പറഞ്ഞു.
 
“എന്നാൽ ഞാൻ നാളെ തന്നെ അയാളെ പോയി കാണാം.”
 
വാസുദേവൻ പറഞ്ഞു. അതിനും അവർ തലയാട്ടി സമ്മതം നൽകി. പിന്നെ എന്തോ ആലോചിച്ച് അവൾ ചോദിച്ചു.
 
“ഞാനും കൂടി വന്നോട്ടെ അച്ഛാ?”
 
അവളുടെ മുഖം കണ്ട് വേണ്ടെന്നു പറയാൻ വാസുദേവന് സാധിച്ചില്ല. മായ തുടർന്ന് പറഞ്ഞു.
 
“നമുക്ക് ഒരു ഫ്ലൈറ്റിൽ പോയി വരാം.”
 
എന്നാൽ വാസുദേവൻ പറഞ്ഞത് ഇങ്ങനെയാണ്.
 
“പോകുന്നത് ഒക്കെ കൊള്ളാം. പാറു ആയിട്ട് ആയിരിക്കരുത് നാട്ടിലേക്കുള്ള യാത്ര. മായ ആയിട്ട് വേണം എൻറെ കൂടെ വരാൻ. അതാണ് ഇപ്പോൾ സേഫ് ആയി എനിക്ക് തോന്നുന്നത്.”
 
വാസുദേവൻ പറഞ്ഞത് അവൾ പുഞ്ചിരിയോടെ സമ്മതിച്ചു.
 
“എന്നാൽ അച്ഛാ ഞാൻ അടുത്ത ശനിയാഴ്ചതേക്ക് രണ്ട് ടിക്കറ്റ് ബുക്ക് ചെയ്യാം. അതിനുമുൻപ് നമുക്കൊരു appointment എടുക്കാം ശശാങ്കൻ അങ്കിളിൻറെ കൂടെ.”
 
അത് ഒരു നല്ല കാര്യമായി വാസുദേവനും തോന്നി. അയാൾ സമ്മതിച്ചു. പിന്നെ പറഞ്ഞു.
 
“മോള് ഇതുവരെ കുളിച്ചില്ലല്ലോ? കുളിച്ചു വായോ മക്കൾ കാത്തിരിക്കുന്നുണ്ടാവും. രണ്ടുപേർക്കും ഇപ്പോൾ ആളുകളെ തിരിച്ചറിയാൻ തുടങ്ങി.”
 
അവൾ ചിരിച്ചു കൊണ്ട് മാറാനുള്ള ഡ്രസ്സും എടുത്തു ബാത്ത്റൂമിലേക്ക് പോയി.
 
അവൾ പോകുന്നതും നോക്കി വാസുദേവൻ അൽപനേരം അവിടെ തന്നെ ഇരുന്നു.
 
എന്തൊക്കെയാണാവോ നാട്ടിൽ ചെന്നാൽ ഉണ്ടാവുക? എൻറെ മോളെ കാക്കണേ ഈശ്വരന്മാരെ...
 
അതും പറഞ്ഞ് അയാൾ അകത്തേക്ക് നടന്നു.
 
ലളിതാ മക്കളെ രണ്ടുപേരെയും കുളിപ്പിച്ച് പായ വിരിച്ച് കിടത്തുകയായിരുന്നു.
 
വാസുദേവൻ അവർക്ക് അടുത്തേക്ക് വന്ന് മക്കളോടൊപ്പം താഴെ ഇരുന്നു. ലളിത വാസുദേവനെ കണ്ടപ്പോൾ ചോദിച്ചു.
 
“മോൾ എവിടെ, കണ്ടില്ലല്ലോ?”
 
വാസുദേവൻ ചെറുപുഞ്ചിരിയോടെ പറഞ്ഞു.
 
“നന്ദനെ ഓർത്ത് വിഷമിക്കുകയായിരുന്നു. ആ അഡ്വക്കേറ്റ്നെ ഒന്ന് പോയി കാണാം എന്ന് പറഞ്ഞ് ഒരു വിധം സമാധാനിപ്പിച്ചു. നാളെയോ മറ്റന്നാളോ അയാളുടെ സൗകര്യത്തിന് ഒരു ദിവസം പോയി ഒന്ന് കാണണമെന്ന് കരുതുകയാണ്. നിനക്ക് രണ്ട് മക്കളെയും നോക്കാൻ പറ്റുമോ ഒരു ദിവസത്തേക്ക്?”
 
അതുകേട്ട് ലളിത പറഞ്ഞു.
 
“നിങ്ങൾ പോയി വായോ. അങ്ങനെയെങ്കിലും ഒരു സന്തോഷവും സമാധാനവും എൻറെ മോൾക്ക് ഉണ്ടാവും എങ്കിൽ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. സന്തോഷമേയുള്ളൂ.”
 
അയാൾ മറുപടി ഒന്നും പറഞ്ഞില്ല. ഒന്നു മൂളുക മാത്രം ചെയ്തു.
 
അയാളുടെ മനസ്സിൽ നാട്ടിൽ എന്താണ് സംഭവിക്കുക എന്ന നല്ല പേടി ഉണ്ടായിരുന്നു.
 
ഈ സമയം മായ കുളിച്ച് പുറത്തു വന്നു.
 
 രണ്ടുമക്കളെയും എടുത്ത് ഫീഡ് ചെയ്യാൻ അവളുടെ ബെഡ്റൂമിലേക്ക് കൊണ്ടു പോയി.
 
xxxxxxxxxxxxxxxxxxxxxxxxxxxxxx
 
Month end റിപ്പോർട്ടിങ് ചെയ്യാനുള്ളതു കൊണ്ട് എല്ലാ ഡിപ്പാർട്ട്മെൻറ്ൽ നിന്നും രണ്ടോ മൂന്നോ staff വെച്ച് കോൺഫറൻസ് ഹാളിൽ നരേന്ദ്രനും നാഗേന്ദ്രനും വേണ്ടി കാത്തിരിക്കുകയായിരുന്നു.
 
Apratim നോടൊപ്പംNilesh ഉം മായയും ആണു ഫൈനാൻസ്സിൽ നിന്നും വന്നിരിക്കുന്നത്.
 
പിന്നെ മീറ്റിങ്ങിന് നിരഞ്ജൻ കോൺഫറൻസ് കോളിൽ ഉണ്ടാകും എന്ന് അറിഞ്ഞത് തൊട്ടു എല്ലാ ഡിപ്പാർട്ട്മെൻറ് ഹെഡ്സും ഞെരിപിരി കൊള്ളാൻ തുടങ്ങി.
 
Stella എല്ലാം സെറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു. 
 
ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും നരേന്ദ്രനും നാഗേന്ദ്രനും കോൺഫറൻസ് ഹാളിൻറെ ഡോർ തുറന്നു അകത്തേക്ക് വന്നു. എല്ലാവരെയും നോക്കി പുഞ്ചിരിയോടെ വിഷു ചെയ്ത ശേഷം നരേന്ദ്രൻ പറഞ്ഞു.
 
“Can we start Stella? Did you manage to connect Niranjan?”
 
സ്റ്റെല്ലാ അതിനു മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
 
“Yes Sir... all in control.”
 
അതേ സമയം തന്നെ നിരഞ്ജൻറെ ഗാംഭീര്യം നിറഞ്ഞ ശബ്ദം സ്പീക്കറിലൂടെ എല്ലാവരിലേക്കും എത്തി.
 
“Good morning, Guys... Stella, we can start now.”
 
ആദ്യം മാർക്കറ്റിംഗ് ടീമായിരുന്നു പ്രസൻറ് ചെയ്തത്.
 
നിരഞ്ജൻ അയാളെ നിർത്തി പൊരിച്ചു എന്നു തന്നെ പറയാം.
 
അതുകൊണ്ട് ബാക്കി ഡിപ്പാർട്ട്മെൻറ് ഹെഡ്സ് നല്ലപോലെ ഭയന്ന് ഇരിപ്പുണ്ടായിരുന്നു.
 
ഓപ്പറേഷൻ ഡിപ്പാർട്ട്മെൻറ് വളരെ കുഴപ്പമില്ലാതെ രക്ഷപ്പെട്ടു.
 
പിന്നെ അടുത്തത് ക്രൂയിങ്ങ് ഡിപ്പാർട്ട്മെൻറ് ആയിരുന്നു. ഒരുവിധം അവരും നിരഞ്ജനു മുന്നിൽ പിടിച്ചു നിന്നു.
 
പിന്നെ മെയിൻറനൻസ് ഡിപ്പാർട്ട്മെൻറ്, നിരഞ്ജൻ വലിച്ചു കീറി ഒട്ടിച്ചു.
 
ഇനി ഫൈനാൻസ് ആണ് അടുത്തത്.
 
Apratim തൻറെ ടീമിൻറെ പ്രസഡൻറ്ഷൻ പ്രോജക്ട് ചെയ്തു.
 
ആകെ ഒമ്പത് പ്രൊജക്റ്റ് ആണ് ലാസ്റ്റ് month കംപ്ലീറ്റ് ആയിട്ട് ഉള്ളത്. മൂന്നെണ്ണം മായയുടെതായിരുന്നു.
 
പ്രസഡൻറ്ഷൻ തുടങ്ങി 10 മിനിറ്റ് ആയപ്പോഴേക്കും നിരഞ്ജൻറെ ചോദ്യങ്ങളുയർന്നു.
 
Apratim പതറാതെ തന്നെ ആൻസർ നൽകുന്നുണ്ടായിരുന്നു.
 
അവസാനത്തെ മൂന്നു പ്രോജക്ടും മായയുടെതാണ്. ഒന്നാമത്തെ പ്രോജക്ട് അവസാനിച്ചതും നിരഞ്ജൻ ചോദിച്ചു.
 
“Who submitted this project?”
 
നിരഞ്ജൻറെ ചോദ്യം കേട്ട് എല്ലാവരും Apratimനെ നോക്കി.
 
Apratim ഒരുവിധം മറുപടി പറഞ്ഞു.
 
“She is new recruitment Sir. I will guide her... next time she will improve for better pres...”
 
Apratimൻറെ സംസാരത്തെ മുഴുവനാക്കാൻ സമ്മതിക്കാതെ നിരഞ്ജൻ വീണ്ടും ചോദിച്ചു.
 
“Apratim, I think my question is not clear to you. I asked you a simple question who submitted this project?”
 
അതുകേട്ട്Apratim ഒന്നും നോക്കാതെ പറഞ്ഞു.
 
“Miss. Maya Iyer.”
 
“Ok... How many projects did she submit this month?”
 
“2 more projects. Total 3 projects.”
 
Apratim ആൻസർ നൽകി.
 
“Ok move on to the next department Stella.”
 
“What?”
 
Apratim അറിയാതെ തന്നെ ചോദിച്ചു പോയി.
 
ആ മീറ്റിങ്ങിൽ ഉണ്ടായിരുന്ന എല്ലാവർക്കും അതു തന്നെയായിരുന്നു ചോദിക്കാനുണ്ടായിരുന്നത്.
 
എന്നാൽ നരേന്ദ്രൻറെയും നാഗേന്ദ്രൻറെയും മുഖത്ത് പുഞ്ചിരി ആയിരുന്നു.
 
മായ്ക്കും ഒന്നും മനസ്സിലാകാതെ അമ്പരപ്പോടെ നിൽക്കുകയായിരുന്നു.
 
അപ്പോഴാണ് നിരഞ്ജൻറെ ശബ്ദം സ്പീക്കറിലൂടെ പിന്നെയും വന്നത്.
 
“Stella next...Don’t waste my time…”
 
അത് കേട്ടാണ് എല്ലാവർക്കും പരിസര ബോധം തന്നെ വന്നത്.
 
ക്വാളിറ്റി ഡിപ്പാർട്ട്മെൻറ് ആയിരുന്നു അടുത്തത്.
 
അതിനുശേഷം മീറ്റിംഗ് കഴിഞ്ഞു.
എല്ലാവരുംApratimനെയും മായയെയും sympathy യോടെ നോക്കി. പിന്നെ പുറത്തേക്ക് പോയി.
 
അവർ രണ്ടുപേരും പുറത്തു പോകാതെ നിൽക്കുന്നത് കണ്ടു നരേന്ദ്രൻ Apratimന്നോട് ചോദിച്ചു.
 
“What happened?”
 
“Sir, I think CEO is not happy with her work. What we should do now?”
 
“എന്ന് Apratimനോട് ആരു പറഞ്ഞു? നിരഞ്ജൻ അങ്ങനെ പറഞ്ഞത് ഞാൻ കേട്ടില്ലല്ലോ?”
 
നാഗേന്ദ്രൻ ആണ് അതിനു ഉത്തരം നൽകിയത്.
 
എന്നാൽApratim ഒന്നും മനസ്സിലാകാതെ അയാളെ നോക്കി.
 
പിന്നെ മെല്ലെ പറഞ്ഞു.
 
“അത് മീറ്റിങ്ങിന് ഇടയിൽ നിരഞ്ജൻ സാർ മായ ചെയ്ത പ്രോജക്ട്സ് പ്രസൻറ് ചെയ്യേണ്ട എന്നു പറഞ്ഞത്...”
 
Apratim പറഞ്ഞു മുഴുമിപ്പിക്കും മുൻപ് നരേന്ദ്രൻ ചോദിച്ചു.
 
“അതിന് ഇങ്ങനെയും മീനിങ് ഉണ്ടോ? എനിക്ക് അങ്ങനെയല്ല തോന്നിയത്.”
 
ബാക്കി നാഗേന്ദ്രൻ ആണ് പറഞ്ഞു തീർത്തത്.
 
“ഈ പ്രസൻറ്ഷൻ ഇന്നലെ തന്നെ Stella നിരഞ്ജന് അയച്ചു കൊടുത്തിരുന്നു. എല്ലാം ഒക്കെ ആയതു കൊണ്ടും ടൈം വേസ്റ്റ് ചെയ്യേണ്ട എന്നതു കൊണ്ടും ആണ് നിരഞ്ജൻ അങ്ങനെ പറഞ്ഞത്. അല്ലാതെ നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ. So, relax both of you and yes, you can go now.”
 
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 
Saturday early morning ന് ആണ് മായയും വാസുദേവനും എയർപോർട്ടിൽ എത്തിയത്.
 
ചെക്കിങ് ചെയ്ത വെയിറ്റിംഗ് ഏരിയയിൽ ഇരിക്കുകയായിരുന്നു രണ്ടുപേരും.
 
രണ്ടുപേരും ഒന്നും സംസാരിക്കാതെ ആലോചനയിൽ ഇരിക്കുകയായിരുന്നു. എന്നാൽ പെട്ടെന്നാണ് മായയ്യേ ആരോ വിളിക്കുന്നത് കേട്ടത്.
 
അവളും വാസുദേവനും ഒരുമിച്ചാണ് ആണ് തിരിഞ്ഞു നോക്കിയത്.
 
നരേന്ദ്രൻ ആയിരുന്നു അത്.
 
അയാളെ കണ്ട മായ പെട്ടെന്ന് തന്നെ ചെന്ന് വിഷ് ചെയ്തു. അതിനു മറുപടിയായി അയാളും.
 
പിന്നെയാണ് മായ വാസുദേവനെ പരിചയപ്പെടുത്തിയത്.
 
വാസുദേവനെ മായയോടൊപ്പം കണ്ട നരേന്ദ്രൻ അതിശയിച്ചു. പിന്നെ അതിശയത്തോടെ ചോദിച്ചു.
 
“തൻറെ മകൾ ആണോ മായ?”
 
അതേ എന്ന് വാസുദേവൻ പുഞ്ചിരിയോടെ സമ്മതിച്ചു.
 
പിന്നെ അല്പം അതിശയത്തോടെ തന്നെ ചോദിച്ചു.
 
“സാറിന് എന്നെ ഓർമ്മയുണ്ടോ?”
 
“അതെന്താ അങ്ങനെ ചോദിച്ചത്? പുതിയ കുട്ടികളെ ഓർത്തെടുക്കാൻ കുറച്ച് ബുദ്ധിമുട്ട് എന്നാലും പണ്ടുണ്ടായിരുന്ന വരെ മറക്കാൻ മാത്രം പ്രായമൊന്നും ആയിട്ടില്ല എനിക്ക്.”
 
അതും പറഞ്ഞ് അയാൾ ചിരിച്ചു.
 
ഒപ്പം വാസുദേവനും മായയും ആ ചിരിയിൽ പങ്കു ചേർന്നു.
 
പിന്നെ നരേന്ദ്രൻ മായയ്യേ നോക്കി പറഞ്ഞു.
 
“പറയാതിരിക്കാൻ പറ്റില്ല, തന്നെക്കാൾ മിടുക്കിയാണ് തൻറെ മോള്.”
 
അതുകേട്ട് മായയും വാസുദേവനും പുഞ്ചിരിയോടെ നിന്നു. അപ്പോഴേക്കും ബോഡിങ്ങിനുള്ള അനൗൺസ്മെൻറ് വന്നു.
നരേന്ദ്രൻ അവരോട് യാത്ര പറഞ്ഞ് ബോഡിങ്ങിന്നായി നടന്നു.
 
വാസുദേവനും മായയ്ക്കും അതു വല്ലാത്ത ഒരു സമാധാനം ആണ് ഉണ്ടാക്കിയത്.
 
കാരണം അവരുടെ സംഭാഷണം തുടർന്നു പോയാൽ അവർക്ക് പിടിച്ചു നിൽക്കാൻ ഒരുപാട് നുണകൾ പറയേണ്ടതായി വരും.
 
 രണ്ടുപേർക്കും അതിനോട് ഒട്ടും താല്പര്യമില്ല. അതിൽ നിന്നും രക്ഷപ്പെട്ടല്ലോ എന്ന സമാധാനത്തോടെ രണ്ടുപേരും ബോഡിങ്ങിന്നായി നടന്നു.
 
നാട്ടിൽ അവർക്കായി ഒരുക്കിയിരിക്കുന്ന ഭൂകമ്പങ്ങൾ ഒന്നും അറിയാതെ തന്നെ രണ്ടുപേരും നാട്ടിലേക്ക് ഫ്ലൈറ്റ് കയറി.
 
നിരഞ്ജൻറെ സ്വന്തം പാറു  Chapter 21

നിരഞ്ജൻറെ സ്വന്തം പാറു  Chapter 21

4.7
13284

നിരഞ്ജൻറെ സ്വന്തം പാറു  Chapter 21   12 മണിക്കാണ് അഡ്വക്കേറ്റ് ശശാങ്കൻറെ അടുത്ത് appointment എടുത്ത് ഇരിക്കുന്നത്.   പതിനൊന്നരയോടെ തന്നെ അവർ അയാളുടെ ഓഫീസിൽ എത്തി.    ശശാങ്കനേ കാത്തിരിക്കുമ്പോൾ മായയുടെ മനസ്സ് വല്ലാതെ ഡിസ്റ്റർബ് ആണെന്ന് വാസുദേവന് മനസ്സിലായി.   വാസുദേവൻ അതു മനസ്സിലാക്കിയ ശേഷം അവളുടെ ഒരു കൈ തൻറെ കൈയ്യോടെ ചേർത്തു പിടിച്ചു. പിന്നെ അവൾക്ക് കേൾക്കാൻ പാകത്തിന് മെല്ലെ പറഞ്ഞു.   “പേടിക്കേണ്ട, അച്ഛനുണ്ട് എന്തിനും.”   ആ സമയത്ത് ആ വാക്കുകൾ അവൾക്ക് ഒരു വല്ലാത്ത ധൈര്യം ആണ് നൽകിയത്.   അതേ സമയം തന്നെ ഒരു ഓഫീസ് boy വന്നു പറഞ്ഞു.   “അകത്തേ