Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 8

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙* 
 
 
           *jUb!!✍🏻💖*
 
*(®️OM@NT!C  LOV£ $ToRy)*
 
*_Part_8_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
ടെൻഷൻ അടിച്ചു ഭ്രാന്ത് ആവുന്നു... ടൈമ് ആണേൽ പോവുന്നുല്ലാ... 
Zannu ക്ലാസ്സിൽ പോവുന്ന ടൈമ് ആവാൻ വെയിറ്റ് ചെയ്യേനി... ഓളെ ഒന്ന് കാണാനും എല്ലാം ഓളോട് പറയാനും.... 
 
അല്ലുവും അഫ്റിയും ഷൈമ യും ണ്ട് zannu മാത്രം ഇല്ല... ന്റെ ഉള്ളോന്ന് കാളി.. 
ഇനി ഓൾ ചിലപ്പോൾ മിഷു ന്റെ കൂടെ ആവും അങ്ങനെ സമാധാനിച്ചു... 
 
ഓരോട് ചോദിച്ചപ്പോ... അഫ്റി പറയുന്നേ കേട്ട് ഞാൻ ആകെ തളർന്നു... 
 
Zannu ന്റെ ഫോൺ ഓഫ് ആണ്... ഓളെ ഉമ്മാക് വിളിച്ചപ്പോ മോളെ ഞാൻ നിനക്ക് പിന്നെ വിളിക്കാം zannu നെ പരിശോധിക്കാൻ ഡോക്ടർ വന്നു ന്ന് മാത്രം പറഞ്ഞു... ഓൾക്ക് എന്താ പറ്റിയെ എന്ന് പോലും പറഞ്ഞില്ല അപ്പോയെക്കും കട്ട്‌ ആയി... 
 
ഡാ ന്റെ zannu... എന്നും പറഞ്ഞു സഫുനെ കെട്ടി പിടിച്ചു കരഞ്ഞു....
 
അയ്യേ എന്താ ഷാനു ഇത് ... നിനക്ക് വട്ടാണോ കൊച്ച് പിള്ളേരെ പോലെ കരയാൻ... അയ്യേ പെങ്ങൾസ് ഒക്കെ നോക്കുന്നു നീ ഒന്ന് നിർത്ത്.. ( സഫു )
 
ഡാ ന്നാലും ന്റെ _Zannu_ ന് എന്താ പറ്റിയെ.... ഇന്ക് ഒരു സമാധാനം ഇല്ല ഒക്കെ ഞാൻ കാരണം ആണ്.. 
 
ഡാ കോപ്പേ ഒരു വീക് വച്ച് തന്നാൽ ഉണ്ടല്ലോ.... ഓൾക്ക് എന്താ സംഭവിച്ചേ അറിഞ്ഞിട്ട് മതി... ആരാ കാരണം എന്നൊക്കെ..  ( റബി )
 
അല്ല നിങ്ങൾ എന്ത് കാണാൻ നിക്കാ ഇവിടെ ക്ലാസ്സിൽ പോവാൻ നോക് (അനു )
 
കേൾക്കേണ്ട താമസം അവരോടി... 
 
ഞാൻ എന്താ ചെയ്യേണ്ടേ... എന്തേലും ഒരു വഴി പറഞ്ഞു താ ഇന്ക് ഇപ്പൊ തന്നെ _zannu_ നെ കാണണം.. കണ്ടേ പറ്റൂ.. 
 
ദേ തുടങ്ങി അടുത്തത്... ഓളെ എങ്ങനെ കാണാനാ... ഹോസ്പിറ്റലിൽ പോവാൻ ആണോ... അതോ ഓളെ വീട്ടിൽ ചെന്ന് കാണാൻ ആണോ പ്ലാൻ  രണ്ടും നടക്കില്ല നിനക്കും അറിയാം ഞങ്ങക്കും അറിയാം...  (അനു )
 
നിങ്ങൾ തന്നെ അല്ലേടാ ന്നോട് പറഞ്ഞെ.. എന്തിനും കൂടെ ഉണ്ടാവും ന്ന്... ന്നിട്ട് ഇപ്പൊ.. ന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക് പ്ലീസ്.. ഒരേ ഒരു തവണ ഒരൊറ്റ തവണ മാത്രം _zannu_ നെ കണ്ടോന്ന് സംസാരിക്കണം...വേറൊന്നും വേണ്ടാ പ്ലീസ് ഞാൻ നിങ്ങളോട് അല്ലാതെ ആരോടാ പറയാ... 
 
ആഹ് മതി സെന്റി ഒക്കെ.. എന്തേലും വഴി കിട്ടാതിരിക്കില്ല...നീ ടെൻഷൻ ആവണ്ട.. തത്കാലം നീ ഇപ്പൊ വീട്ടിൽ പോ..... ഞങ്ങൾ വിളിക്കുമ്പോ _Zannu_ ന്റെ വീട്ടിൽ പോവാൻ റെഡി ആയി വന്നാൽ മതി ട്ടോ 
 
എന്താ ഷാനു ഇങ്ങനെ നോക്കുന്നെ... ന്നെ വിശ്വാസമില്ലേ... ഈ സഫു ഒരു കാര്യം ഏറ്റാൽ ചെയ്തിരിക്കും... നീ ഇപ്പൊ പോയെ 
 
Tnx മുത്തേ 😘മ്മള് സഫു ന് അഡാർ കിസ്സ് കൊടുത്തു 
 
അയ്യേ തെണ്ടി ന്റെ ചത്രിരം ചേ  ചരിത്രം... ഓഹ് കോപ്പ് ആഹ് ഒലക്ക ഇജ്ജ് കളഞ്ഞു കുടിച്ചില്ലേ ന്റെ ലൈഫ് നായ നക്കി ങ്ങി ങ്ങി... 
 
ആദ്യം പോയി ശരിക്ക് പഠിക്കാൻ നോക്ക്  ചാരിത്ര്യം.... അതെങ്ങനെ അതൊക്കെ ഉള്ളോർക്കെ പറയാൻ ഒക്കെ കയ്യു അല്ലേടാ ഷാനു..( റബി )
 
നീ പോടാ... ന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാട്ടോ റബി ... ഷാനു നീ വീട്ടിൽ പോവാൻ നോക് മ്മ്മ് ചെല്ല് ... 
 
കേൾക്കേണ്ട താമസം ഷാനു പിന്നെ ബൈക്ക് എടുത്ത് പോയി. 
 
"  അമ്പോ ചെക്കൻ കലിപ്പിൽ ആണല്ലോ എന്തു പറ്റി സഫു അനക്... "
 
" നിന്റെ കുഞ്ഞമ്മ പെറ്റു... എന്തെ കാണാൻ പോവണ്ടേ.. "
 
അനു വയർ നിറഞ്ഞില്ലേ.. ബാ മ്മക്ക് പബ്ജി കളിക്കാം... ഓന്ക് വട്ടായി   (റബി )
 
 
" അതെ സഫു ഒരു സംശയം... "(അനു )
 
" മ്മ്മ് ചോദിക്ക്.... "
 
" വേറെഒന്നുമല്ല... എന്താ അന്റെ പ്ലാൻ... ഇന്ക് ആലോചിച് ഒന്നും കിട്ടിയില്ല റബിക്കും കിട്ടിയില്ല... അന്റെ ബുദ്ധിയിൽ എന്താടാ തെളിഞ്ഞെ.. "
 
അങ്ങനെ ചോദിച്ചാൽ,, ഇപ്പൊ ഞാൻ ഒന്നും തീരുമാനിച്ചിട്ടില്ല..വൈകുന്നേരം വരെ ടൈമ് ഇല്ലേ.. എന്തേലും ചെയ്യാം... അല്ലാണ്ട് പെട്ടന്ന് തന്നെ ഓനോട്‌ കയ്യില്ലാ പറയാൻ പറ്റോ... എല്ലാത്തിനും ആ തെണ്ടി റുഫൈദനെ പറഞ്ഞ മതിയല്ലോ.. നാശം... 
 
അല്ല അനു... _zannu_ ന്റെ കസിനും നീയും ഫ്രണ്ട്സ് അല്ലേ... നമുക്ക് അങ്ങനെ ഒരു കൈ നോക്കിയാലോ... ( റബി  )
 
അത് പോയിന്റ് അങ്ങനെ എന്തേലും ചെയ്യാം.. നമ്മുടെ പെങ്ങൾസ് കൂടെ നിക്കണം അവരും കൂടെ ഉണ്ടേൽ പ്രോബ്ലം ഒന്നുണ്ടാവില്ല... ( അനു )
 
ഞങ്ങൾ മൂന്നും ഓരോന്ന് പ്ലാൻ ചെയ്ത് അവിടെ ഇരുന്നു.. 
 
💕💕💕💕💕💕💕💕💕💕💕
 
( _Zannu_ )
 
മ്മള് പതിയെ കണ്ണ് തുറന്നപ്പോ മുകളിൽ തന്നെ സ്പീഡിൽ കറങ്ങുന്ന ഫാൻ ആണ്.... സീലിംഗ് നോക്കിയപ്പോ മ്മടെ വീടല്ല... പിന്നെ ഇപ്പൊ എവിടെ അറിയാൻ വേണ്ടി ബെഡിൽ നിന്നും എണീറ്റു...ചുറ്റും നോക്കി.. 
 
അള്ളോഹ് ഹോസ്പിറ്റൽ.. ഞാൻ എങ്ങനെ ഇവിടെ... ഗ്ളൂക്കോസ് കയറ്റി ഇട്ടിട്ടുണ്ട്..  പോരാത്തതിന് തലയിൽ ഒരു കെട്ടും.. അയിന് മാത്രം ഇന്ക് എന്താ.. 
 
പെട്ടന്ന് ഇന്നലെ രാത്രിയിലെ സംഭവം മനസ്സിലേക്ക് വന്ന്.....മിഴികൾ നിറഞ്ഞു... അപ്പോയെക്കും നേഴ്സ് വന്ന്.. 
 
എന്തിനാ മോളെ എണീറ്റെ...മോൾക്ക് ഇപ്പൊ വേണ്ടത് നല്ല റസ്റ്റ്‌ ആണ്... മോളെ മുഖം കണ്ടാൽ അറിയാം ഒരുപാട് കരഞ്ഞിട്ട് ഉണ്ടെന്ന്...ഇന്നലെ ഉറങ്ങിയിട്ടുണ്ടാവില്ല ലെ ഷീണം കാണുന്നുണ്ട്.. ഞാൻ ഡോക്ടറെ വിളിക്കാം മോൾ കിടന്നോ.. 
 
നേഴ്സ് പോയ പിന്നാലെ തന്നെ.. ഉമ്മയും ഉപ്പയും മിഷുവും കയറി വന്ന്.. 
 
"  എന്താ _zannu_... എന്താ ന്റെ മോൾക് പറ്റിയെ.. "
 
" ആഹാ അത് നല്ല കഥ. അല്ല ഉപ്പച്ചിയെ  ഉറങ്ങി കിടക്കുന്ന ഇന്നേ ഹോസ്പിറ്റലിൽ കൊണ്ട് വന്നിട്ട് ഇന്നോട ചോയ്ക്കുന്നെ ഇന്ക് എന്താന്ന്.. "
 
ഉമ്മി ഇങ്ങോട്ട് നോക്ക്.. സൂചി.. ഇന്ക് പേടി ആവുന്നുണ്ട്... ഞമ്മക് വീട്ടിൽ പോവാ.. 
 
മിഷു ക്കാ പ്ലീച്... ഞമ്മക് വീട്ടിൽ പോവാ.. 
 
മ്മളെ വർത്താനം കേട്ടിട്ട് ഓൻ മ്മളെ നന്നായി വീക്ഷണം നടത്തുന്നു... _Zannu_ പെട്ട് മോളെ പെട്ടു... ലവൻ പുപ്പുലി ആണ്.. ചിലപ്പോൾ ഒക്കെ കുത്തി കുത്തി ചോയ്ക്കും. 
 
അതെ _Zannu_  ഇന്ക് ഒരു ഡൌട്ട്... ഉറങ്ങി കിടക്കുന്ന ഇയ്യ് എങ്ങനെ നിലത്ത് തല ഒക്കെ പൊട്ടി ബ്ലഡ് വന്ന്  ചേറും ചളിയും നിലത്ത് ചിന്നി ചിതറി....ബോധം ഇല്ലാതെ കിടക്ക.. ങ്‌ഹേ.. 
 
 
" ബ്ല.... ബ്ലാ.. ബ്ലഡ്.. u mean ചോര... നിലത്ത് ചിന്നി ചിതറുകയോ.. പടച്ചോനെ "
 
എന്താടി ആളെ കളിയാക്കുന്നോ... ചോദിച്ചേന് ആൻസർ താ.. 
 
 
മിഷു.... വേണ്ടാ... ഓളോട് ചോയ്ക്കണ്ടാ.. ഓൾ അറിയാതെ വീണേ ആവും.. അല്ലേ മോളെ. മ്മളെ ഉപ്പച്ചി ആണ്. 
 
 
ന്റെ ബലമായ സംശയംഞാൻ എങ്ങാനും  ഇനി ഉറക്കത്തിൽ എണീറ്റു നടന്നോ... അല്ലാണ്ട് എങ്ങനെ വീഴാൻ.. (മ്മള് )
 
_Zannu_  ഇപ്പൊ എങ്ങനെ ഉണ്ട്..  ഡോക്ടർ ആണ് ട്ടോ ചുള്ളൻ ഡോക്ടർ 
 
_ഫൈൻ_
 
"  പേടിക്കാൻ ഒന്നുല്ല... റസ്റ്റ്‌ എടുത്താൽ മതി... ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം... പിന്നെ തല അതികം ഇളകാതെ നോക്കണം..  "
 
" നിനക്ക് മനസ്സിലായോ... എന്തിനാ തല ഇളക്കേണ്ട പറഞ്ഞെ... കളിമണ്ണ് ഉറച്ചോട്ടെ കരുതി ആണ് അല്ലേഡാ... "
 
ഇതും പറഞ്ഞു മിഷുക്കാ ആ ചുള്ളന്റെ തോളിൽ കൂടെ കയ്യിട്ടു... 
 
ഓന്റെ അളിഞ്ഞ കോമഡി കേട്ട് എല്ലാരും ക ക ക ക ഇളിക്കാണ്... മ്മളെ ഉമ്മിയും ഉപ്പയും വരെ.. 
 
മ്മള് ചുണ്ട് കോട്ടി കൊഞ്ഞനം കുത്തി കാണിച്ചു അല്ല പിന്നെ... ഹും.. 
 
💖💖💖💖💖💖💖💖💖💖💖
 
( ഷാനു )
 
ഓഹ്... ഈ കുരിപ്പിനെ എടുത്തു കൊണ്ടോവാൻ ആരൂല്ലേ ഇവിടെ.. 
 
റിയാ... റിയാ.. 
 
മ്മള് വീട്ടിൽ എത്തിയപ്പോ കാണുന്നെ... റിയ ന്റെ പഞ്ഞി ജെറി യെ ആണ്.. ഇതിനെ ഇവിടെ ഇട്ട് ഓൾ ഉറങ്ങാവും... 
 
ആദ്യം തന്നെ ഭ്രാന്ത് പിടിച്ചു നിക്കാ... അതിന്റെ ഇടെൽ.. 
 
"  എന്താ കാക്കു വിളിച്ചു കൂവുന്നേ... "
 
"  ഇനി ദേ ഇതിനെ ന്റെ മുന്നിൽ കണ്ടാൽ എവിടേലും കൊണ്ടോയി ഇടും പറഞ്ഞില്ല വേണ്ടാ "
 
"  മാക്രി ഇന്ന് കലിപ്പിൽ ആണല്ലോ ന്തു പറ്റി കുറച്ചു ഐസ് വാട്ടർ എടുക്കട്ടെ ഈ ടൈമ് ബെസ്റ്റ് ആണ്... "
 
" ന്റെ മുന്നിന്ന് പോവാൻ നോക് അതാ അനക് നല്ലത് പോവാൻ.... "
 
ഓൾ ജെറിയെയും എടുത്ത് സ്റ്റൈർ കയറി... കണ്ണ് തുടക്കുന്നുണ്ട്.. 
 
വേണ്ടില്ലേനി.... ഓൾക്ക് സങ്കടം ആയി കാണും.. എത്ര ഒക്കെ തല്ലുണ്ടാക്കിയാലും ഓൾ ജീവനാണ്.. 
ഇപ്പൊ കുറച്ചു നേരം കരയട്ടെ അല്ല പിന്നെ.. 
 
ഞാൻ ഫ്രഷ് ആയി നിസ്കരിച്ചു കിടന്ന്... എന്തേലും വഴി ഉണ്ടായാൽ മതിയായിരുന്നു... zannu ന്റെ അടുത്ത് നിരപരാധിത്തം തെളിയിച്ചെ പറ്റൂ... ആ പിക്സ് ഒക്കെ കണ്ടാൽ ആരും പറയില്ല എഡിറ്റ്‌ ആണെന്ന്... ഏത് നേരത്താണാവോ ഉറങ്ങാൻ തോന്നിയെ..
 
ഉമ്മിനോട്  ചോദിച്ചപ്പോ കുരിശ് ഇത് വരെ വന്നില്ല പറഞ്ഞു... ആരെ അമ്മനെ കെട്ടിക്കാൻ ആണോ രാവിലെ തന്നെ പോയത്... 
 
റിയ ന്റെ അടുത്ത് പോയി നോക്കിയപ്പോ പെണ്ണ് ജെറിയെ കെട്ടിപിടിച്ചു കരയാണ്... കണ്ടപ്പോ സങ്കടം ആയി... 
 
ഓളെ പിന്നിലൂടെ പോയി കെട്ടിപിടിച്ചു.. 
 
" അയ്യേ ന്റെ റിയ കുട്ടി കരയാണോ... എന്ത് പറ്റി മുത്തേ "
 
" ന്നെ തൊടണ്ട പൊയ്ക്കോ.. "
 
" അയ്യേ എന്തോന്നാഡീ... ഞാൻ വല്ലതും വിവരം ഇല്ലാതെ പറഞ്ഞു വിചാരിച്ചു ബുദ്ധി ഇല്ലാത്ത ഇയ്യ് കാര്യം ആക്കണോ ഷെയിം ഷെയിം.. "
 
ഓൾ ന്നെ ഇറുകേ പിടിച്ചു വീണ്ടും കരഞ്ഞു... 
 
"  ന്റെ പൊന്ന് റിയ ... ആദ്യം കരച്ചിൽ നിർത്ത് പ്ലീസ്.. സോറി ഡീ അപ്പോയത്തേ ദേഷ്യത്തിൽ പറഞ്ഞു പോയതാ.. ന്റെ മുത്തല്ലേ ഒന്ന് ചിരിക്കേഡീ... നീ എന്ത് വേണേലും പറഞ്ഞോ.. ഞാൻ നിറവേറ്റി തരാം പ്രോമിസ്... "
 
"  ഉറപ്പല്ലേ... പിന്നെ മാറ്റാൻ പറ്റില്ല.. "
 
" മ്മ്മ് ഓകെ നീ പറ "
 
ഇന്ന് മുതൽ ന്റെ ജെറി യെ വല്ലതും പറയുകയോ.. ചെയ്യുകയോ ചെയ്യാൻ പാടില്ല ചെയ്താൽ.. പിന്നെ ഈ റിയ ഒരിക്കലും മിണ്ടില്ല... ന്റെ കാക്കു ഷാൻ നിഫ്റാസ് ആണെ സത്യം... മാത്രമല്ല കാക്കുന്റെ ചുറ്റി കളി ഞാൻ പറഞ്ഞു കൊടുക്കും നോക്കിക്കോ.. "
 
ന്റെ പെങ്ങൾ തന്നെ ആണോ റബ്ബേ ഇത്.. 
 
എന്തേലും പറഞ്ഞോ.. 
 
" ഏയ്‌ ഞാൻ അനുസരിക്കാം പോരെ "
 
" ഈ... ന്നാ ന്റെ ജെറി ക്ക് ഒരു കിസ്സ് കൊടുക്ക്.. "
 
" അയ്യടാ.. ഇതൊന്നും കരാറിൽ ഇല്ല ഒന്ന് പോയെ "
 
" വേണ്ടേൽ വേണ്ടാ ഞാൻ പറഞ്ഞു കൊടുക്കും "
 
ഓളോട് കലപില ആക്കുന്ന ഇടെല് സഫു വിളിച്ചു.. അതോണ്ട് വേഗം എസ്‌കേപ്പ് ആയി.. 
 
അവിടെ എത്തിയപ്പോ പെങ്ങൾസ് വരെ പ്രേസേന്റ് ആണ്... 
 
ഓരെ പ്ലാൻ കേട്ടിട്ട്.. മ്മക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി... 
 
എന്താണെന്നല്ലേ നിങ്ങൾ തന്നെ കണ്ടോളു അതല്ലേ അതിന്റെ ഒരു ഇത്.. 
 
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
 
ഞങ്ങൾ നാലും _Zannu_ ന്റെ വീട്ടിൽ എത്തി... ഓളെ ബ്രോ മിഷു ഇരു കൈ നീട്ടി സ്വീകരിച്ചു... അനുവിനെ മാത്രം ഓന്ക് പരിചയം ഉള്ളു... അവർ ചെറുപ്പത്തിൽ ഒരുമിച്ചായിരുന്നു.. 
 
മിഷു ചെന്നൈൽ നിന്നും വന്നതിനു ശേഷം ഉള്ള ഫസ്റ്റ് മീറ്റ് ആണ്.. ഓന്ക് വിളിച്ചപ്പോ എളാപ്പ ന്റെ വീട്ടിൽക്ക് വരാൻ പറഞ്ഞു  ( Zannu ന്റെ വീട്ടിലെക്ക് )
 
അങ്ങനെ ഇവിടെ എത്തി ഈ... ബട്ട് പെണ്ണിനെ കാണാൻ ആയിട്ടില്ല.. മിഷു ഞങ്ങളെയും പരിജയപ്പെട്ടു..ഓന്റെ ബീഹെവിയർ മ്മക്ക് ഇഷ്ടായി.. എങ്ങനെ ആവാതെ നിക്കും ന്റെ അളിയൻ അല്ലേ... 
 
കുറെ നേരം എല്ലാരും സംസാരിച്ചിരുന്നു...ഞങ്ങൾ നല്ല ഫ്രണ്ട്ലി ആയി.  അതിന്റെ ഇടെൽ മ്മളെ പെങ്ങൾസ് കേറി വന്ന് 
 
കറക്റ്റ് ടൈമിങ്...
 
അവർ മിഷു നോട് സംസാരിച്ചു Zannu ന്റെ അടുത്തേക്ക് വിട്ട്... 
 
" ആഹാ അപ്പൊ ഇവിടെ ഒരു രോഗി ഉണ്ടല്ലേ... ഏതായാലും ഇവിടെ വന്ന സ്ഥിതിക്ക് ഒരു സന്ദർശനം നടത്താം എന്ത നിങ്ങടെ അഭിപ്രായം.... "അനു അങ്ങനെ ചോദിച്ചപ്പോ ഞങ്ങൾ മൂന്നും മിണ്ടിയില്ല  
 
 " അതിനെന്താ ഓളെ പോയി കണ്ടോ.. ന്റെ പെങ്ങൾ നിങ്ങടെ കൂടെ പെങ്ങൾ അല്ലേ.. "  (മിഷു )
 
 
അളിയാ ന്നോട് ഈ ചതി വേണ്ടിയിരുന്നില്ല... മ്മള് മെല്ലെ പറഞ്ഞതാ ട്ടോ.. 
 
_Zannu_ ന്റെ റൂമിൽ എത്തിയപ്പോ പെൺപടകൾ കത്തി അടിക്കാണ്.. ഞങ്ങളെ കണ്ടതും സ്വിച്ച് ഓഫ് ചെയ്ത പോലെ നിന്ന്..  
 
_Zannu_ ന്നെ കണ്ടതും... മുഖം ചെരിച്ചു ഇരുന്നു 
 
ആരും ഒന്നും മിണ്ടുന്നില്ല... ഓളെ തലയിൽ ഒരു കെട്ടുണ്ട്...അത് കണ്ടപ്പോ ഇന്ക് സങ്കടം ആയി... 
 
"  അല്ല _Zannu_ തല കാറ്റു കൊല്ലതെ നിക്കാൻ ആണോ ഡീ ഈ കെട്ട് ഒക്കെ.. എന്താ അനക് പറ്റിയെ..എന്തായാലും ഡോക്ടർ ക്ക് ബുദ്ധി ഉണ്ട്.. " ഇതും പറഞ്ഞു സഫു ഓളെ കളിയാക്കി 
 
ന്നെ തുറക്കനെ നോക്കിയിട്ട് ഓൾ തലയിൽ നിന്നും ആ കെട്ടായിച്ചു വലിച്ചെറിഞ്ഞു..ബെഡിൽ നിന്നും എണീറ്റു 
 
നിങ്ങൾ ഒക്കെ എന്തിനാ ഇങ്ങോട്ട് വന്നത്... ഇന്ക് ആരെയും കാണണ്ട.. പ്രത്യേകിച്ച് നിന്നെ... ഓൾ ന്റെ നേരെ വിരൽ ചൂണ്ടി 
 
 " _Zannu_ പ്ലീസ് ഞാൻ പറയുന്നേ ഒന്ന്... "
 
" വേണ്ടാ ഇന്ക് ഒന്നും കേൾക്കണ്ട... എല്ലാരും ന്നെ ചതിക്കായിരുന്നു.. ഇന്ക് ആരെയും കാണണ്ട പൊക്കൊ ഇവിടുന്ന്... അല്ലേൽ ഞാൻ എന്തേലും ചെയ്യും.. "
 
ഓൾ കരയാൻ തുടങ്ങി... 
 
" Zannu പ്ലീസ് ഞാൻ ഒന്ന് പറയട്ടെ... ഇന്ക് പറയാൻ ഉള്ളത് കേട്ടേ പറ്റൂ... നിന്റെ തെറ്റുധാരണ തിരുത്തൽ ന്റെ കടമ ആണ് നീ കേട്ടേ പറ്റു.. "
 
"  വേണ്ടാ ഇനിയും കള്ളങ്ങൾ പറഞ്ഞു ബുദ്ധിമുട്ടെണ്ടാ... തെളിവ് സഹിതം ന്റെ കയ്യിൽ ഉണ്ട്.. ഇന്ക് ഒന്നും പറയാൻ ഇല്ല.. ഷാനു പ്ലീസ് ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല എല്ലാം ദേ ഇവിടെ വച്ച് ഇവരുടെ ഒക്കെ മുന്നിൽ വച്ച് എല്ലാവരും സാക്ഷിയായി നിർത്താം.. "
 
 
" Zannu പ്ലീസ് ഡീ... ഞാൻ ഒന്ന് പറയട്ടെ ഒരു ചാൻസ് പ്ലീസ് ന്നെ ഒന്ന് മനസ്സിലാക്കണം ... "
 
എന്നോടുള്ള ദേഷ്യം ഓളെ കണ്ണുകളിൽ എനിക്ക് വ്യക്തം ആയി കാണാമായിരുന്നു 
 
നിങ്ങടെ ഫ്രണ്ട്നെ വിളിച്ചു ഇവിടുന്ന് പോ... അല്ലേൽ ഞാൻ എന്തേലും ചെയ്യും..
 
 
ആരും കൊണ്ട് പോവണ്ട.. ഞാൻ തന്നെ പോയ്കോളാം... എന്നേലും നിനക്ക് ഈ ഷാൻ നിഫ്റാസ് കുറ്റക്കാരൻ അല്ല തോന്നുമ്പോ.. ന്റെ അടുത്ത് വരാം.. ഇരു കൈ നീട്ടി ഞാൻ സ്വീകരിക്കും... 
 
മ്മള്  കാലങ്ങിയ കണ്ണുമായി ഓളെ മുറി വിട്ടിറങ്ങി..
 
🎶 വിരലുകൾ ചേരാതെ വിധികളും ചേരാതെ അടരുകയാണിന്നിന്നോ..🎶
 
🎶  മൃദിയുടെ കൽതുണ്ടിൽ 
പ്രണയമാം പൂവിന്റെ ഇതളുകൾ വീഴുന്നുവോ..🎶 
 
🎶 ഏതെതോ മാനത്ത്  
മേഘത്തിൻ ചാരത്ത്.. 🎶
 
🎶 താരങ്ങൾ പോലെ നാം
ചേരില്ലേ വാഴില്ലേ...🎶
 
 ഇനിയെന്ത് എന്ന് ന്റെ മുന്നിൽ  ഉത്തരം കിട്ടാത്ത ഒരു ചോദ്യം ആയി   അലയടിക്കുന്നു.... 
 
 
*( തുടരും )*
 
വായിക്കുന്നവർ ഒന്ന് സപ്പോർട്ട് ചെയ്യണേ pls
💙🖤റൂഹോട് ചേരും വരെ 🖤💙 - 9

💙🖤റൂഹോട് ചേരും വരെ 🖤💙 - 9

5
2206

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb¡¡✍🏻💖*   *(®️oM@nt!C  Lov£ $toRy)*   *_Part_9_*   ♠️❣️♠️❣️♠️❣️♠️❣️♠️❣️♠️   " വേണ്ടാ ഇനിയും കള്ളങ്ങൾ പറഞ്ഞു ബുദ്ധിമുട്ടെണ്ടാ... തെളിവ് സഹിതം ന്റെ കയ്യിൽ ഉണ്ട്.. ഇന്ക് ഒന്നും പറയാൻ ഇല്ല.. ഷാനു പ്ലീസ് ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല എല്ലാം ദേ ഇവിടെ വച്ച് ഇവരുടെ ഒക്കെ മുന്നിൽ വച്ച് എല്ലാവരും സാക്ഷിയായി നിർത്താം.. "     " Zannu പ്ലീസ് ഡീ... ഞാൻ ഒന്ന് പറയട്ടെ ഒരു ചാൻസ് പ്ലീസ് ന്നെ ഒന്ന് മനസ്സിലാക്കണം ... "   എന്നോടുള്ള ദേഷ്യം ഓളെ കണ്ണുകളിൽ എനിക്ക് വ്യക്തം ആയി കാണാമാ