Aksharathalukal

മധുരം തേടി.. 🥀ഭാഗം 2

പിന്നീടുള്ള ദിവസങ്ങൾ ഇപ്രകാരം തന്നെ... ഒരേ ടീമിൽ ആയത്കൊണ്ട് തന്നെ ഞാനും അവനും ഒരുപാട് സമയം ഒരുമിച്ച് ഉണ്ടായിരുന്നു...
 
എല്ലാവർക്കും എന്ന പോലെ എനിക്കും അവൻ നല്ലൊരു ഫ്രണ്ട് ആയി...
 
പ്രൊജക്റ്റും എക്സിബിഷനും ഓക്കെ കഴിഞ്ഞു പോയി...
 
തേജിന്റെ ഉറ്റസുഹൃത്താണ് യദു... തേജ് വഴി അവനെയും പരിചയപെട്ടു.. ആള് വൻ കാട്ട് കോഴി ആണ്... അപ്പുറത്തെ ബാച്ചിലെ ഏതോ ഒരു കുട്ടിയെ ലൈൻ വലിക്കൽ ആണ് ഇപ്പോഴത്തെ പ്രധാന കലാപരിപാടി.. സ്കൂൾ വിട്ടാലും ബസ് സ്റ്റോപ്പിലും മറ്റുമൊക്കെയായി ചുറ്റി തിരിയുന്ന കാണാം.. എന്നാലും ആളൊരു മാന്യൻ ആണ്... ഒരു പരിധി വിട്ട് ഒരു പെൺകുട്ടിയോട് മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്യില്ല....
 
ദിവസങ്ങൾ കൊഴിഞ്ഞു...
 
ഓണപരീക്ഷം വന്നെത്തി... മൂന്നു ദിവസം സ്റ്റഡി ലീവ് ആയിരുന്നു.. സെറയുടെ വീട്ടിൽ ഞങ്ങൾ combine study പ്ലാൻ ചെയ്തു..
 
ഞാനും മൃദുവും സെറയും തേജും യദുവും...
 
ഒരു ദിവസം മുഴുവൻ ഇരുനാൽ പകുതി പഠനം ബാക്കിയൊക്കെ വർത്തമാനം പറഞ്ഞും കളിച്ചും ചിരിച്ചുമൊക്കെ ഇരിക്കും...
 
ഇങ്ങനെ പോയാൽ പരീക്ഷയ്ക്ക് മുട്ട ഇടുമെന്നായപ്പോൾ പതിയെ ഓരോരുത്തരും ഈ പരിപാടിയിൽ നിന്നു വലിഞ്ഞു..
 
എല്ലാവരും ഒറ്റയ്ക്കു വീട്ടിൽ ഇരുന്നായി പഠനം..
 
ഒടുവിൽ എക്സാം എത്തി..
 
ആദ്യത്തെ ദിവസം കെമിസ്ട്രിയും ഫിസിക്സും ആയിരുന്നു...
 
മൃദു എഴുതി കഴിയാൻ ഒരല്പം വൈകി.. മിക്ക സ്റ്റുഡന്റ്സും പോയിരുന്നു...
ഞാനും അവളും ബസ്സ്റ്റോപ്പിലേക്കു നടന്നു.. കുറച്ച് ബോയ്സ് മാത്രേ ഉണ്ടായിരുന്നു... സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു ഏറ്റവും അറ്റത്തായി നിൽക്കുന്ന തേജിനെയും യദുവിനെയും.. അപ്പോഴാണ് ശെരിക്കും ആശ്വാസം ആയത് പോലും...
 
ബസ് കാത്ത് നിന്നപ്പോഴാണ് കാൽ തെറ്റിയൊരു മഴ.. പെട്ടെന്നു തന്നെ ഇരുട്ടും വ്യാപിച്ചു...
കുറച്ച് സമയം കഴിഞ്ഞതും ബസ് വന്നു... മഴ കാരണം ആയിരിക്കണം സാമാന്യം നല്ല രീതിയിൽ തിരക്കുണ്ടായിരുന്നു...
 
ആദ്യം ഒന്നും നിൽക്കാൻ സ്ഥലം ഇല്ലാത്തതുകൊണ്ട് തന്നെ കുറച്ച് പുറകിലായി നിൽക്കേണ്ടി വന്നു..
 
തൊട്ട് പുറകിൽ ആയി തന്നെ ഒരു ചേച്ചിയും ഉണ്ടായിരുന്നു.. ജോലി കഴിന്നുള്ള വരവാണെന്നു തോന്നുന്നു..
രണ്ട് മൂന്നു സ്റ്റോപ്പ്‌ കഴിഞ്ഞതും പുറത്താരുടെയോ ഭാരം പോലെ തോന്നി.. ഞാൻ തല ചെരിച്ചു നോക്കിയപ്പോൾ കണ്ടു നിസ്സഹായനായി എന്നെ നോക്കുന്ന ഒരു മധ്യവയസ്കനെ...
 
പുറകിൽ നിന്നു നല്ല ഉന്തും തള്ളുമാണ്.. ഞാൻ പ്രതേകിച്ചൊന്നും പറയാൻ പോയില്ല....
 
കുറച്ച് നേരം അങ്ങനെ തന്നെ... പക്ഷെ പിന്നീടൊക്കെ അയാൾ മനഃപൂർവം വന്നിടിക്കുന്നത് പോലെയാണെനിക്കു തോന്നിയത്...
 
എന്റെ കൈകൾ സീറ്റിലെ കമ്പിയിൽ അമർന്നു.. അയാളുടെ മുഖം നോക്കി ഒന്ന് പൊട്ടിക്കണം എന്ന് തോന്നി..
കുറച്ചുകൂടി മുൻപിലേക്കു കയറി നിന്നു..
അയാളും നിരങ്ങി മുൻപിലേക്കെത്തി... അത് ശ്രദ്ധികാതെ മുൻപിലേക്ക് തന്നെ നോക്കി നിന്നു....
 
ആപ്പോഴാണ് ഇടുപ്പിൽ ഒരു കൈ ഇഴയുന്നത് ഞാൻ അറിഞ്ഞത്... മുഖം ചെരിച്ചു നോക്കിയപ്പോൾ കണ്ടു ഒരു പ്രതേക ഭാവത്തോടെ എന്നെ നോക്കുന്ന അയാളെ...
 
ഞാൻ നോക്കിയപ്പോൾ അയാളുടെ കൈകൾ ഒന്ന് മുറുകി.. പിന്നെ ഒന്നും നോക്കിയില്ല.. അയാളെ അടിക്കാനായി കൈകൾ ഉയർത്തി..
 
എന്റെ കൈകൾ പതിയുന്നതിനു മുൻപേ മറ്റൊരു കൈ ഉയർന്നു താഴുന്നതും അയാളുടെ മുഖം ചെരിയുന്നതും ഞാൻ കണ്ടു...
 
അപ്പോഴാണ് അയാൾ നിന്നിടത്തു നിന്നു തൊട്ടടുത്തായി നിൽക്കുന്ന തേജിനെ ഞാൻ കണ്ടത്.. അവനാണ് അയാൾക്കിട്ട് കൊടുത്തത്...
 
അയാൾ അപ്പോൾ തന്നെ അവനു നേരെ കയർത്തിരുന്നു... ബസിൽ ഉണ്ടായിരുന്നു ബാക്കി ഉള്ളവരും പ്രശ്നം എന്താണെന്നു ചോദിച്ചറിഞ്ഞു...
 
തേജിന്റെ വാക്കുകളും എന്റെ കണ്ണിൽ ഉരുണ്ട്കൂടിയ കണുനീർ തുള്ളികളും കണ്ടിട്ടാകം ബസിൽ ഉള്ള മിക്ക ആണുങ്ങളും അയാൾക്കു നേരെ തിരിഞ്ഞു...
 
ബസ് ഒരിടത്തു ഒതുക്കി നിർത്തി.. എല്ലാവരും അയാളെ നല്ല രീതിയിൽ പെരുമാറി വിട്ടു....
 
ബസിന്റെ ഡ്രൈവറും കണ്ടക്ടറും പ്രശ്നം പരിഹരിക്കാൻ നന്നേ ശ്രമിച്ചു.. തേജ് ആണ് കൂട്ടത്തിൽ അയാൾക്കു നല്ലത് കൊടുത്തത്..
 
ഡ്രൈവറുടെയും കണ്ടക്ടറുടെയും അപേക്ഷയെ മാനിച്ചു എല്ലാവരും ഒന്ന് ഒതുങ്ങി.. അയാൾ അവിടെ തന്നെ ഇറങ്ങി...
 
ബസ് മുന്നോട്ട് എടുത്തപ്പോൾ ഞാൻ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി..
 
യദുവിനോട് എന്തോ വല്ലാത്ത അമർഷത്തോടെ പറയുന്ന തേജിനെ ഞാൻ കണ്ടു...
 
ഞാൻ നോക്കുന്നത് യദു കണ്ടു.. അവൻ എന്നെ തേജിന് കാണിച്ചു കൊടുത്തു...
 
ഞാൻ നന്ദി സൂചകമായി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. അവൻ രണ്ട് കണ്ണും ചിമ്മി കാണിച്ചു...
 
സ്റ്റോപ്പിൽ ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോളുമെല്ലാം മനസ്സിൽ എന്തിനെന്നറിയാതെ അവന്റെ മുഖം തെളിഞ്ഞു വന്നു...
 
 
- തുടരും... ❤

മധുരം തേടി..🥀ഭാഗം3

മധുരം തേടി..🥀ഭാഗം3

4.8
2653

വീട്ടിൽ ആരോടും ബസിൽ വച്ചുണ്ടായതൊന്നും ഞാൻ പറഞ്ഞിരുന്നില്ല... പിന്നെയും പരീക്ഷകൾ നടന്നു.. അങ്ങനെ വെക്കേഷൻ വന്നു.. സ്വന്തം ആയി ഫോൺ ഒന്നുമിലാത്തതുകൊണ്ട് തന്നെ ആരെയും വിളികാനോ ബന്ധപെടാനോ കഴിഞ്ഞിരുന്നില്ല.... സ്കൂൾ പിന്നെയും തുറന്നു.. ഒരുപാട് നാളത്തെ വിശേഷങ്ങൾ പറയാൻ ഉണ്ടായിരുന്നു എല്ലാവർക്കും... തേജിനെയും കണ്ടു.. ഒരുപാട് കാര്യങ്ങൾ സംസാരിച്ചു... ദിവസങ്ങൾ കടന്നുപോയി... ഒരു ദിവസം ഉച്ചയ്ക്ക് free പീരീഡിൽ റെക്കോർഡ് എഴുതി കൊണ്ടിരിക്കുയായിരുന്നു ഞാൻ... അപ്പോഴാണ് ഞങ്ങടെ ഉമ്മച്ചികുട്ടി തസ്‌ലീമ എന്റെ അടുത്ത് വന്നിരുന്നത്.... അധികം മിണ്ടാട്ടം ഇല്ലന്നെ ഒള്ളൂ.. ആളൊരു പ