വൈകിട്ട് മുഴുവൻ തെണ്ടി നടന്നതിന്റെ ക്ഷീണം എനിക്കു സന്ധ്യ ആയപ്പോളാണ് വന്നത്..
കാവിൽ വിളക്ക് വയ്കാൻ പോകാതിരിക്കാതിരിക്കാനുള്ള മടിയാണെന്നെന്നു പറഞ്ഞു പോരാളി ഒടുക്കത്തെ ചീത്ത..
"അടവ് എന്നല്ലാതെ വേറെന്താ ജാനി ഇതിനെ പറയുക.. പകൽ മുഴുവൻ ഓരോ വീട്ടിലുടെയും തെണ്ടി നടന്നപ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല...ഇപ്പോ മേൽ കഴുകി കാവിൽ വിളക്ക് വയ്ക്കാൻ പറഞ്ഞപ്പോൾ വല്ലാത്ത ക്ഷീണമെന്ന്.. ദൈവനിന്ദ കൂടുന്നുണ്ട് നിനക്കും നിന്റെ ചേട്ടന്മാർക്കും.."
പോരാളി ചാടികടിക്കാൻ വരുന്നപോലെയാണ് പറഞ്ഞത്.. ഇനി പൂജ വേണ്ടാന്നു പറഞ്ഞതിൽ ഉള്ള കലിപ്പാണ്..
അമ്മയുടെ ആ ലാസ്റ്റ് ഡയലോഗ് കൊല്ലണ്ടത് തന്നെ കൊണ്ടു.... ഇനി ദൈവനിന്ദ ആണെന്ന് ആരും പറയണ്ട..
ഞാൻ വേഗം പോയി മേൽകഴുകി.. നേരെ തറവാട്ടിലേക്കു വിട്ടു..
വല്യമേം ഞാനും ഒരുമിച്ചാണ് വിളക്ക് വച്ചത്.. കുഞ്ഞിലേ എന്താണ്ടാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത്..
മാളു വല്ല്യമ്മേടെ കൂടെ ദിവസവും ഇവിടെ വന്നു വിളക്ക് വൈകുമായിരുന്നു.. അവൾ പോയേപ്പിന്നെയാ വല്ല്യമേം ഇങ്ങോട്ട് വരാതെയായത്....
പോരാളിയോടുള്ള ശീതസമരത്തിന്റെ ഭാഗമായും വല്ല്യമ്മേടെ ഫുഡ് അടിക്കാനുള്ള കൊതി കൊണ്ടും ഞാൻ പിന്നെ വീട്ടിലേക്കു പോയല്ല.... തറവാട്ടിൽ തന്നെ നിന്നു..
പണ്ടേ എനിക്ക് തറവാട്ടിൽ വന്നു നില്കാൻ ഒരുപാട് ഇഷ്ടമാ.. ചുറ്റും നിറയെ മരങ്ങൾ ഒക്കെ ഉണ്ട് ഇവിടെ.. അതുകൊണ്ട് തന്നെ എപ്പോഴും നല്ല തണുത്ത കാറ്റൊക്കെ ഉണ്ട്...
വളരെ പഴയരീതിയിലാണ് തറവാട്...തീർത്തും മരം കൊണ്ടുള്ള ജനലും വാതിലും ... പിന്നെ നടുമുറ്റം.. മുറ്റത് നടുക്കായി തന്നെ തുളസിതറ... പുതുക്കി പണിയാൻ വല്ല്യമ്മ എത്ര പറഞ്ഞതാണെന്നോ.. എന്നാൽ കണ്ണൻ ചേട്ടൻ അമ്പിനും വില്ലിനും അടുക്കില്ലായിരുന്നു...പുള്ളിക്ക് നൊസ്റ്റാൾജിയയുടെ അസുഖമുണ്ടേ അതാ..
ഞാൻ അവിടെ എത്തിയപ്പോൾ കണ്ണൻ ചേട്ടൻ പുറത്തു പോയേകുവായിരുന്നു.. കുറച്ച് കഴിഞ്ഞപ്പോൾ പുള്ളിയും വന്നു.. പിന്നെ എന്നതേം പോലെ തള്ളുകൾ അങ്ങു തുടങ്ങി..
പുള്ളി പറയണതൊക്കെ കേട്ടാൽ നമ്മൾ വിചാരിക്കും പുള്ളി ഒരു സംഭവമാണെന്ന്.. പക്ഷെ പുള്ളി എന്ത് പറഞ്ഞാലും അതീന്ന് ഒരു 50% കുറച്ച് കണക്കാക്കിയാൽ മതി..
പിന്നെ വല്ല്യമ്മ സ്പെഷ്യൽ കറികളൊക്കെയായി അത്താഴം കഴിച്ചു.. അതുകഴിഞ്ഞു പിന്നെ എന്റെ കണ്ണൻ ചേട്ടന്റേം മെയിൻ പരിപാടി.. ചീട്ട്കളി.. പുള്ളി തന്നെയാ എന്നെ പഠിപ്പിച്ചതും..
വല്ല്യച്ഛനും കൂടെ കൂടും.. ഒരു 11 മണിവരെ ചീട്ട്കളിച്ചും ഓരോരോ കാര്യങ്ങൾ പറഞ്ഞും ഇരുന്നു.. പിന്നെ കിടക്കാൻ പോയ വല്ല്യമ്മ എണീറ്റു വന്നു വഴക്കു പറഞ്ഞു പറഞ്ഞു മുറിയിലേക്ക് വിട്ടു...
എനിക്ക് അവിടെ ഒരു മുറി തന്നെ ഉണ്ട്.. ചെറുപ്പം തൊട്ടേ ആ മുറി ഞാനെ ഉപയോഗിക്കാറൊള്ളു.. വേറെ കസിൻസ് ആര് വന്നാലും വല്ല്യമ്മ ആ മുറി കൊടുക്കില്ല.. അതെന്റെ ജാനികുട്ടീടെ മുറിയാണെന്ന് പറയും...
റൂമിൽ കയറി കിടന്നുകഴിഞ്ഞപ്പോളാണ് അപ്പുറത്തും ഇപ്പുറത്തും കിടക്കാറുള്ള രണ്ടെണ്ണത്തെ പറ്റി ഞാൻ ഓർക്കുന്നത്.. ഇന്നലെ വന്നപ്പോൾ ഒന്ന് വിളിച്ചതാ.. പിന്നെ ഒരു വിവരോം ഇല്ല...
ഫോൺ എടുത്ത് ആദിയെ വിളിച്ചു.. നന്ദുനോടും സംസാരിച്ചു.. കുറെ നേരം അങ്ങനെ പോയി...
കിടന്നിട്ടു എന്തോ ഉറക്കം വരുന്നുണ്ടായില്ല.. രാവിലത്തെ സംഭവങ്ങളും ഇതിനു മുൻപ് വീട്ടിൽ വച്ചുണ്ടായ ദുരനുഭവങ്ങളും എന്റെ മനസ്സിലേക്കു വന്നു..
മുറിയിൽ ഒറ്റയ്ക്കാണെന്നു കൂടി ഓർത്തപ്പോൾ എന്തോ എനിക്ക് വല്ലാത്തൊരു പേടി പോലെ..തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്ര ദേവി കടാ ക്ഷിക്കുന്നില്ല...
പിന്നെ ഞാൻ പുറത്തേക്കിറങ്ങി.. കണ്ണൻ ചേട്ടന്റെ മുറിയിലേക്ക് പോകാം.. പുള്ളിടെ കുറച്ച് തള്ള് കൂടി കേട്ടാൽ ഉറക്കം താന്നെ വന്നോളും..
ചേട്ടന്റെ റൂമിലേക്ക് ഇടനാഴിയിലൂടെ നടക്കവേ എന്റെ കണ്ണ് കാവിലേക് പാഞ്ഞു..
ഞാനും വല്ല്യമ്മയും സന്ധ്യക്ക് കത്തിച്ച ആ വിളക്ക് കേട്ടിട്ടില്ല.. എണ്ണം തീരേണ്ട സമയം കഴിഞ്ഞു..
പക്ഷെ അതിപ്പോഴും കത്തി തന്നെ നിൽക്കുന്നു.. ആ വെളിച്ചത്തിൽ കാവിലെ പ്രേതിഷ്ഠ ചെറുതായി ആണെങ്കിലും കാണാൻ സാധിക്കുന്നു..
എന്റെ ഉള്ളിൽ നേരിയ ഭയം വന്നു മൂടുന്നത് ഞാൻ അറിഞ്ഞു.. സന്ധ്യ കഴിഞ്ഞാൽ അങ്ങോട്ട് പോകുന്നതിനും എന്നും വിലക്കായിരുന്നു...
ആ പ്രേതിഷ്ഠയിലേക്ക് തന്നെ ഞാൻ ഇമ്മചിമ്മാതെ നോക്കി നിന്നു..
ഞാൻ ഒരു ദീർഘശ്വാസം എടുത്തു.. ചുറ്റിലും ഒന്ന് കണ്ണോടിച്ചു... തണുതെ കാറ്റു വീശുന്നുണ്ട്...വല്ലാത്തൊരു നിശബ്ദത ഉണ്ടെങ്കിലും അതിനെ കീറിമുറിച് ചീവിടുകൾ മൂളുന്നു...
ഇടനാഴിയിൽ നിന്നു നോക്കിയാൽ ആദ്യം കാണുന്ന ആ വലിയ പേരാലിൽ എന്റെ നോട്ടം ചെന്നു നിന്നു...
ഇലകളാൽ മൂടിയ അതിന്റെ ചിലകളിൽ നിന്നു കാത് കൂർപ്പിച്ചാൽ പല തരത്തിലുള്ള ശബ്ദങ്ങൾ കേൾക്കാം...
ഒറ്റയ്ക്കാണെന്ന പൂർണബോധ്യം ഉണ്ടെങ്കിലും എന്തോ ആ ഏകാന്തതയെ ഞാൻ ഇഷ്ടപെടുന്നു... പേടി എന്നിൽ നിന്നകന്നു..
മനസ്സിൽ ഒരു കുളിർമ്മ പോലെ.. എന്തോ നല്ലത് സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് പറയുന്നു.. ഒന്നും പിടികിട്ടുന്നുമില്ല...
കൈയിൽ ഇരുന്ന ഫോണിൽ ഒരു നോട്ടിഫിക്കേഷൻ കണ്ടു ഓപ്പൺ ചെയ്ത്..
ഫേസ്ബുക്കിൽ ഒരു friend request.. Njan account open ചെയ്ത്...
"Abhiram varmma "
എന്താണെന്നറിയില്ല ഞാൻ അറിയാതെ എന്റെ ചുണ്ടിലെ പുഞ്ചിരി ഒന്ന് കൂടി വിടർന്നു.. വല്ലാത്തൊരു അനുഭൂതി..
ഒരു മിനിറ്റ് പോലും ആലോചികാതെ ഞാൻ confirm ചെയ്തു..
"കാത്ത് കാത്ത് നിന്നു... നോക്കി നോക്കി നിന്നു..."
എന്താണെന്നല്ല.. Request വന്ന സ്ഥിതിക്കു ഇപ്പൊ തന്നെ ഒരു msg ഞാൻ പ്രേതീക്ഷിച്ചിരുന്നു..
പക്ഷെ ഒന്നും വന്നില്ല 😒
ആള് എന്നെപോലെ കോഴി അല്ലെന്നു മനസ്സിലായി..
അല്ല ഞാൻ എന്തിനാ ഇപ്പൊ അങ്ങനെയൊക്കെ ചിന്തിക്കുന്നെ.... ഓഫീസിൽ വർക് ചെയ്യുന്ന ഒരു കുട്ടീടെ പ്രൊഫൈൽ കണ്ടപ്പോൾ request അയച്ച്.. അതിനു ഞാൻ എന്തൊക്കെയാ ചിന്തിച് കൂട്ടുന്നെ... 😬😖
എന്റെ തലക്കു ഒന്ന് സ്വയം തട്ടി ഞാൻ തിരിഞ്ഞു നടന്നു.. ഇപ്പൊ ചെറുതായി ഉറക്കം വരുന്നുണ്ട്.. അതുകൊണ്ട് കണ്ണൻ ചേട്ടന്റെ മുറിയിലേക്ക് പോയില്ല.. നേരെ എന്റെ റൂമിലേക്ക് പൊന്നു..
ജനൽ തുറക്കരുതെന്നു വല്യമ്മയുടെ കർശനനിർദ്ദേശം ഉണ്ട്.. ഇഴജന്തുകൾ കയറി വരാൻ സാധ്യതയൊക്കെ ഉണ്ടെന്ന പറയാറ്.. പക്ഷെ ഞാൻ ജനൽ തുറന്നിട്ടു..
അപ്പോൾ തന്നെ മുറിയിലാകെ ഒരു കുളിർമ്മ.. അതുംകൊണ്ട് കിടന്നതുകൊണ്ട് തന്നെ വേഗം ഉറങ്ങി..
******** ********* ********
"ചേച്ചി.. ഈ വരുന്ന പോലീസ്‌കാർക്ക് ഭക്ഷണമൊക്കെ കൊടുക്കണോ?"(നന്ദു )
"എന്റെ നന്ദു.. അവര് നിന്നെ പെണ്ണുകാണാൻ ഒന്നും വരുന്നതല്ലല്ലോ.."
"അപ്പൊ വേണ്ടാല്ലേ.."
"ഒരു ഗ്ലാസ് ചായ വേണേൽ കൊടുകാം.."
"ഹമ്.. പക്ഷെ എനിക്കെന്തോ പേടിയാവുന്നു ചേച്ചി.."
"എന്തിനു??"
"അല്ല.. ഇനി ഈ കേസ് അന്വേഷണം എന്നൊക്കെ പറയുമ്പോൾ.."
"പറയുമ്പോ..?"
"അല്ല.. നമ്മൾ എങ്ങാനും ഇതിൽ പെടുമോ?"
"എന്റെ നന്ദു.. ബുദ്ധി ഉള്ള പോലെ അഭിനയിക്കുക എങ്കിലും ചെയ്തൂടെ നിനക്ക് "
"അതെന്താ ചേച്ചി അങ്ങനെ ചോദിച്ചേ?"
"നമ്മൾക്ക് ഈ മരിച്ച ആൾടെ പേര് പോലും അറിയില്ല.. ആ നമ്മൾ എങ്ങനെ ഈ കേസിൽ ഇൻവോൾവ് ആകും.. ഓരോ മണ്ടൻ ചോദ്യങ്ങൾ.."
"അല്ലേലും ഈ വീട്ടിൽ വന്നേപ്പിന്നെ സമാധാനം ഇല്ല.. ഒന്നിന് പുറകെ ഒന്നായി പ്രേശ്നങ്ങൾ വന്നോടിരിക്കുവാ.."
"അത് നീ പറഞ്ഞതിൽ കാര്യമുണ്ട്.. ഈ പ്രേതം എന്നൊക്കെ ജാനിനെ വട്ടാക്കാൻ പറയാന്നെ ഒള്ളൂ.. ശെരിക്കും അതൊന്നുമല്ല ഇവിടത്തെ പ്രശനം.. വേറെ എന്തെക്കെയോ ഉണ്ട്.."
"അതെന്താ സംഭവം"
"എനിക്കറിഞ്ഞൂടാ "
"നമ്മുക്ക് ഈ വീട് മാറിയാലോ.."
"ആലോചിക്കണം.. ജാനിയോട് ഞാൻ വെറുതെ ഒന്ന് ചോദിച്ചു.. ആ പണ്ടത്തെ എതിർപ്പൊക്കെ മാറിട്ടുണ്ട്.. നോക്കാമെന്നു ഒക്കെ പറഞ്ഞു.."
"ആശ്വാസം.."
ആദിയും നന്ദുവും പിന്നെയും ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കെയാണ് അർജുനും കൂടെ രണ്ടു പോലീസ്‌കാരും അങ്ങോട്ട് എത്തുന്നത്..
അർജുൻ തന്റെ ബുള്ളറ്റിലും ബാക്കി രണ്ടുപേരും ഒരു ബൈക്കിലുമായാണ് വന്നത്..
ബൈക്ക് വന്ന സൗണ്ട് കേട്ടു ആദിയും നന്ദുവും വരാന്തയിലേക്ക് ഇറങ്ങി..
ബുള്ളറ്റിൽ നിന്നു ഇറങ്ങിയ അർജുനെ കണ്ടു ആദിയും നന്ദുവും പരസ്പരം നോക്കി..
"ചേച്ചി... ഇയാളെ നമ്മൾ എവിടെയോ..."
നന്ദു അർജുൻ കാണാതെ ആദിടെ ചെവിയിലായി ചോദിച്ചു..
"എടി.. ഇതന്നു കാർ കേടായപ്പോൾ നമ്മൾ ഇവിടെ കൊണ്ടുവന്നാകിയാ..."
"ആഹ് അതു തന്നെ.."
"Hi.. I am arjun.. പറഞ്ഞല്ലോ acp ആണ് "
അർജുൻ അവർ ഇരുവരോടുമായി പറഞ്ഞു..
"ആഹ് sir.. വരൂ.."
ആദി അവരെ മൂന്നപേരെയും അകത്തേക്കു ക്ഷണിച്ചു ... നന്ദു ആണേൽ അർജുന്റെ ഫോട്ടോ കോപ്പി എടുക്കുന്നു.. തലമുടി മുതൽ കാലിലെ വിരൽ വരെ നന്ദു scan ചെയ്യുന്നു..
"ആ.."
നന്ദുവാണ്.. അവള്ടെ ഒടുക്കത്തെ നോട്ടം കണ്ടു ആദി കാൽകൊണ്ട് ഒരു ചവിട്ട് കൊടുതതാണ്..
"ഒരു മയത്തിലൊക്കെ ചോര ഉറ്റെടി നാറി.."
ആദി നന്ദുവിന്റെ ചെവിയിലായി പറഞ്ഞു... നന്ദു അത് കേട്ടൊരു വളിച്ച ചിരി അങ്ങ് കാച്ചി....
"Excuse me.. ഞാൻ നിങ്ങളെ എവിടെയോ കണ്ടിട്ടുണ്ട്.."
അർജുൻ അവരോടു പറഞ്ഞു..
"ഉവ്വ sir.. ഞങ്ങൾക്ക് ഓർമയുണ്ട്.. ഒരു ദിവസം ഞങ്ങൾ കാർ കേടായി റോഡിൽ നിന്നപ്പോൾ സാറും ഡ്രൈവറും ആ വഴി വന്നിരുന്നു.. എന്നിട്ട് സാറിന്റെ ഡ്രൈവർ ആണ് ഞങ്ങളെ വീട്ടിൽ കൊണ്ട് വിട്ടത്.."
"Ya.. Yaa.. ഓർമയുണ്ട്... ആ പള്ളിടെ അടുത്തുള്ള റോഡിൽ വച്ചു "
"ആഹ് അതെ sir.."
"അന്ന് ഒരാളുംകൂടെ ഉണ്ടായിരുന്നല്ലോ..?"
"അവൾ വീട്ടിൽ പോയേക്കുവാ sir..."
"Oh.. I see.. നിങ്ങടെ പേര്.."
"ഞാൻ ആദിത്യ.. ഇത്.."
"ഞാൻ നന്ദന "
ആദി പറയുന്നതിന് മുന്നേ നന്ദു കേറി അർജുൻ കൈ നീട്ടികൊണ്ട് പറഞ്ഞു.. അർജുൻ നന്ദുവിന്റെ കയ്യിലെക്കും ആദിയുടെ മുഖത്തേക്കും നോക്കി..
എന്നിട്ട് കൈകൊടുത്തു.. നന്ദുവിനാണേൽ സ്വർഗം കിട്ടിയ സന്തോഷം..
"എന്നാൽ ഞങ്ങൾ ഞങ്ങടെ പ്രോസുഗിങ്സിലേക്കു കടന്നോട്ടെ.."
"ആയിക്കോട്ടെ sir.."(ആദി )
- തുടരും...