Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 21

നിരഞ്ജൻറെ സ്വന്തം പാറു  Chapter 21
 
12 മണിക്കാണ് അഡ്വക്കേറ്റ് ശശാങ്കൻറെ അടുത്ത് appointment എടുത്ത് ഇരിക്കുന്നത്.
 
പതിനൊന്നരയോടെ തന്നെ അവർ അയാളുടെ ഓഫീസിൽ എത്തി. 
 
ശശാങ്കനേ കാത്തിരിക്കുമ്പോൾ മായയുടെ മനസ്സ് വല്ലാതെ ഡിസ്റ്റർബ് ആണെന്ന് വാസുദേവന് മനസ്സിലായി.
 
വാസുദേവൻ അതു മനസ്സിലാക്കിയ ശേഷം അവളുടെ ഒരു കൈ തൻറെ കൈയ്യോടെ ചേർത്തു പിടിച്ചു. പിന്നെ അവൾക്ക് കേൾക്കാൻ പാകത്തിന് മെല്ലെ പറഞ്ഞു.
 
“പേടിക്കേണ്ട, അച്ഛനുണ്ട് എന്തിനും.”
 
ആ സമയത്ത് ആ വാക്കുകൾ അവൾക്ക് ഒരു വല്ലാത്ത ധൈര്യം ആണ് നൽകിയത്.
 
അതേ സമയം തന്നെ ഒരു ഓഫീസ് boy വന്നു പറഞ്ഞു.
 
“അകത്തേക്ക് വരു, സാർ വിളിക്കുന്നു.”
 
അതു കേട്ടു അവർ രണ്ടുപേരും അയാളോടൊപ്പം ശശാങ്കൻറെ ഓഫീസ് റൂമിലേക്ക് ചെന്നു.
 
വാസുദേവനാണ് സംസാരിച്ചു തുടങ്ങിയത്.
 
“ഞാൻ വാസുദേവൻ. ഇത് എൻറെ മകൾ മായ.”
 
ശശാങ്കൻ ചിരിച്ചു കൊണ്ട് വാസുദേവനോട് പറഞ്ഞു.
 
“ഇരിക്കൂ, എന്താണ് കേസ്?”
 
അതിനുത്തരം എന്ന പോലെ മായ ഒരു ലെറ്റർ എടുത്തു അയാൾക്ക് നൽകി.
 
ശശാങ്കൻ രണ്ടുപേരെയും ഒന്നു നോക്കിയ ശേഷം ആ ലെറ്റർ വാങ്ങി തുറന്ന് വായിച്ചു.
പാറു ശശാങ്കന് എഴുതുന്ന രീതിയിൽ ഒരു ലെറ്റർ ആണ് അതിൽ ഉണ്ടായിരുന്നത്.
 
 അധികം സംസാരം വേണ്ട എന്ന് വെച്ചാണ് പാറൂ അങ്ങനെ ഒരു ലെറ്റർ എഴുതാൻ ഉണ്ടായ കാരണം.
 
മായ എന്ന ഈ കൊച്ച് എൻറെ ഫ്രണ്ട് ആണെന്നും അച്ഛനെപ്പറ്റി അറിയാനാണ് ഇവളെ ഞാൻ അങ്ങോട്ട് വിടുന്നത് എന്നുമാണ് അതിൽ ഉണ്ടായിരുന്നത്.
 
ലെറ്റർ വായിച്ച ശേഷം ശശാങ്കൻ രണ്ടുപേരെയും സംശയത്തോടെ നോക്കി.
അതുകണ്ട് വാസുദേവൻ പറഞ്ഞു.
 
“സൂര്യനും കിരണും പാറുവിനെ അന്വേഷിച്ച് മദ്രാസ് ഓഫീസിൽ വന്നതും, തൻറെ കൂടെയാണ് പാറുworkക്ക് ചെയ്തിരുന്നതെന്നും എല്ലാം പറഞ്ഞു.”
 
പക്ഷേ ഒരു അഡ്വക്കേറ്റ് ആയ ശശാങ്കൻ പെട്ടെന്ന് അവരെ വിശ്വസിക്കാൻ സാധ്യതയില്ല എന്ന് മനസ്സിലാക്കി മായ പറഞ്ഞു.
 
“സാർ അയച്ച വില്ലും, അതിലെ പ്രധാന കാര്യങ്ങളും ഒറിജിനൽ അവരുടെ കയ്യിലുണ്ടെന്നും, അച്ഛൻ വന്നതും, അവസാനം ഭാരതി മരിച്ചതും എല്ലാം വിശദമായി തന്നെ അവൾ പറഞ്ഞു.”
 
എല്ലാം കേട്ട ശേഷം ശശാങ്കൻ എഴുന്നേറ്റ് ഓഫീസ് റൂമിലെ വാതിലടച്ചു.
 
എന്നിട്ട് വന്ന് ചെയറിൽ ഇരുന്നു.
 
ശശാങ്കൻ വാസുദേവനോട് ചോദിച്ചു.
 
“എന്താണ്പാറു നിങ്ങളുടെ കൂടെ വരാത്തത്? അവളുടെ ഡെലിവറി കഴിഞ്ഞോ?”
 
അതുകേട്ട് വാസുദേവൻ പുഞ്ചിരിയോടെ പറഞ്ഞു.
 
“ഉവ്വ്... സുഖമായിരിക്കുന്നു. സൂര്യനെ പേടിച്ചാണ് ഞങ്ങളുടെ കൂടെ കുഞ്ഞു വരാഞ്ഞത്.”
 
“ഉം… ശരിയാണ് പേടിക്കണം.”
 
അത് പറഞ്ഞ് അയാൾ എന്തോ ആലോചിച്ചു കുറച്ചു നേരം ഇരുന്നു. പിന്നെ ചോദിച്ചു.
 
“നിങ്ങൾക്ക് എന്താണ് അറിയേണ്ടത്?”
 
മായയാണ് അതിനു ഉത്തരം നൽകിയത്.
 
“പാറുവിൻറെ അച്ഛന് എന്തോ അസുഖം ആണെന്ന് പാറു പറഞ്ഞു. സൂര്യൻണ് അച്ഛനോടാണ് അങ്ങനെ പറഞ്ഞത്. അന്ന് അത് പറയുമ്പോൾ ഞാനും ഉണ്ടായിരുന്നു അവിടെ. എന്തെങ്കിലും അച്ഛനെപ്പറ്റി അറിയാമോ സാറിന്?”
 
“അതാണ് പാറുവിന് mainനായി അറിയാനുള്ളത്.”
 
ശശാങ്കൻ ഒരു നിമിഷം മായയെ തന്നെ നോക്കിയിരുന്നു.
 
കൂട്ടുകാരിയുടെ അച്ഛന് എന്തു സംഭവിച്ചു എന്നറിയാനുള്ള ഒരു ത്വര മാത്രമേ ആ മുഖത്ത് അയാൾക്ക് കാണാൻ സാധിച്ചുള്ളൂ.
 
 അതുകണ്ട് ചിരിച്ചുകൊണ്ട് ശശാങ്കൻ പറഞ്ഞു തുടങ്ങി.
 
“എനിക്കറിയാവുന്നത് ഞാൻ പറയാം. നന്ദൻ എൻറെ കൂട്ടുകാരനാണ്. ഒരിക്കൽ ഞാൻ അവനെ കാണാൻ അവൻറെ വീട്ടിൽ പോയിരുന്നു. അന്ന് അവിടെ നന്ദൻ ഒഴിച്ച് ആരും ഇല്ലായിരുന്നു. അന്ന് നന്ദൻ എന്നോട് കുറച്ചു കാര്യങ്ങൾ പറഞ്ഞതാണ്. അത് പാറുവിനെ അറിയിക്കാൻ വേണ്ടി ഞാൻ പാറുവിനെ അന്വേഷിച്ചു ചെന്നൈയിൽ നന്ദൻ തന്ന അഡ്രസ്സിൽ വന്നിരുന്നു. ഞാൻ ചെല്ലുമ്പോൾ ആ വീട്ടിൽ ആരുമില്ലായിരുന്നു. വീട് പൂട്ടിയിരിക്കുകയായിരുന്നു. അവിടെ നിന്നും അവൾ മാറി എന്ന് മാത്രമേ എനിക്ക് അറിയാൻ സാധിച്ചുള്ളൂ. അടുത്തൊന്നും ആർക്കും അവൾ എവിടെ പോയതാണെന്ന് അറിയില്ലായിരുന്നു.”
 
പെട്ടെന്നാണു മായ ചോദിച്ചത്.
 
“അച്ഛൻ എന്താണ് പറഞ്ഞത്?”
 
“നന്ദൻ വിളിച്ചിട്ടാണ് ഭാരതി അന്നു വീടിനു പുറത്ത് ഇറങ്ങിയത്. നിങ്ങൾ ആദ്യം കണ്ട സ്ഥലത്ത് വരാൻ നന്ദൻ ആണ് ഭാരതിയോട് പറഞ്ഞത്. അത് പ്രകാരമാണ് ഭാരതി നന്ദനെ കാണാൻ അവിടെ വന്നത്.”
 
അയാൾ പറയുന്നത് കേട്ട് വാസുദേവൻ ചോദിച്ചു.
 
“അതെന്തിനാണ് നന്ദൻ ഭാരതിയോട് പുറത്തു കാണാൻ പറഞ്ഞത്? നന്ദന് പാറു താമസിക്കുന്ന വീട് അറിയാമല്ലോ?”
 
അതുകേട്ട് ശശാങ്കൻ പറഞ്ഞു.
 
“വാസുദേവൻ പറഞ്ഞത് ശരിയാണ്. പക്ഷേ സൂര്യൻ willനെ ക്കുറിച്ച് അറിഞ്ഞതും പാറുവും ഭാരതിയും ചെന്നൈയിൽ ഉണ്ട് എന്ന് അവർക്ക് അറിയാം എന്നതും എല്ലാം നന്ദൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് അവരെ രണ്ടുപേരെയും അവിടെ നിന്നും സെയ്ഫ് ആയ സ്ഥലത്തേക്ക് മാറ്റാനായി ആണ് നന്ദൻ ഭാരതിയെ കാണണമെന്ന് പറഞ്ഞത് തന്നെ.”
 
“പക്ഷേ അതൊന്നും നടന്നില്ല എന്ന് മാത്രമല്ല നന്ദൻറെ മുൻപിൽ വെച്ചാണ് സൂര്യൻറെ ആൾക്കാർ ഭാരതിയെ വണ്ടി ഇടിച്ചത്. അതുമാത്രമല്ല അവർ ചെയ്തത്. നന്ദനെ പിടിച്ചു കൊണ്ടു പോയി എന്തോ മെഡിസിൻ കുത്തി വെച്ച് ശരീരം തളർത്തി വീട്ടിൽ കൊണ്ടു വന്നിട്ടു.”
 
ശശാങ്കൻ പറഞ്ഞതെല്ലാം കേട്ട് സ്തംഭിച്ചിരിക്കുകയായിരുന്നു വാസുദേവനും പാറുവും.
 
ശശാങ്കൻ തുടർന്നു.
 
“പാറുവിൻറെ വിവാഹം കഴിഞ്ഞതോ, ഡെലിവറി കഴിഞ്ഞതോ അവർക്കറിയില്ല. അതുകൊണ്ടു തന്നെയാണ് സൂര്യൻ പാറുവിനെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നതും. പാറുവിനെ വിവാഹം കഴിക്കുന്നതു വരെ നന്ദനെ അവർ ഒന്നും ചെയ്യില്ല. വിവാഹ ശേഷം അച്ഛനെയും മകളെയും കൊല്ലണം, പിന്നെ നളിനീ ഗ്രൂപ്പിലെ സ്വത്തെല്ലാം നേടാനാണു അവരുടെ പ്ലാൻ.”
 
“വിവാഹം കഴിഞ്ഞാൽ മാത്രമേ സ്വത്തുക്കൾ അവർക്ക് ലഭിക്കൂ എന്നാണ് അവർ കരുതിയിരിക്കുന്നത്. അതിനാലാണ് പാറുവിനെ സൂര്യൻ അന്വേഷിക്കുന്നതും.”
 
“നന്ദൻറെ ജീവൻ പാറു തിരിച്ചു വരുന്നതു വരെ സുരക്ഷിതമായിരിക്കും അല്ലേ സാർ?”
 
വാസുദേവൻ ചോദിച്ചു.
 
“അതെന്തു ചോദ്യമാണ് വാസുദേവൻ. പാറു അവളുടെ ഭർത്താവും കൊച്ചിനോടൊപ്പം വന്നാൽ സൂര്യൻറെ ഒരു കളിയും നടക്കില്ല. ബാക്കി കാര്യം ഞാൻ നോക്കിക്കോളാം. എത്രയും വേഗം പാറുവിനോട് നാട്ടിലേക്ക് വരാൻ പറയൂ.”
 
എല്ലാം കേട്ട് മായ മെല്ലെ എഴുന്നേറ്റു. പിന്നെ പറഞ്ഞു.
 
“ഞാൻ എല്ലാം പാറുവിനെ അറിയിക്കാം.”
 
“ഇത് എൻറെ കോൺടാക്ട് നമ്പർ ആണ്. നന്ദന് എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ അറിയിക്കണം.”
 
വാസുദേവൻ പറഞ്ഞു കൊണ്ട് അയാളുടെ നമ്പർ ശശാങ്കന് നൽകി.
 
ഒന്നും മിണ്ടാതെ പുറത്തേക്ക് നടക്കുന്ന പാറുവിനെ വാസുദേവൻ പൊതിഞ്ഞു പിടിച്ചു കൂടെ തന്നെ നടന്നു.
 
എന്നാൽ കൗശലക്കാരനായ ശശാങ്കൻ പുറകിൽ നിന്നും വിളിച്ചു.
 
“പാറു...”
 
അയാളുടെ വിളി കേട്ട് വാസുദേവൻ നിന്നെങ്കിലും മായ ഒന്നും സംഭവിക്കാത്ത പോലെ പുറത്തേക്ക് തന്നെ നടന്നു.
ശശാങ്കൻ ഒരിക്കൽ കൂടി വിളിച്ചു.
 
“പാറു... “
 
എന്നാൽ ഇപ്രാവശ്യം മായ തിരിഞ്ഞു നിന്നു ശശാങ്കനോട് ചോദിച്ചു.
 
“സാറിന് പാറുന്നോട് എന്തെങ്കിലും പറയാനുണ്ടോ?”
 
അവളുടെ ആ ചോദ്യം കേട്ട് എന്തോ പറയാൻ വന്ന ശശാങ്കൻ പകുതിക്ക് നിർത്തി, ഒന്നും ഇല്ലെന്ന് മറുപടി പറഞ്ഞു.
 
വാസുദേവൻ പാറുവിനെ കുട്ടി പുറത്തേക്ക് നടന്നു. അവർ ഒന്നും സംസാരിച്ചില്ല.
തിരിച്ച് എയർപോർട്ടിലേക്ക് ടാക്സിയിൽ ഇരിക്കുമ്പോൾ വാസുദേവ് ചോദിച്ചു.
 
“നമ്മൾ അവിടെ നിന്നും ഇറങ്ങുമ്പോൾ അയാൾ എന്താ പാറു എന്ന് രണ്ടു തവണ വിളിച്ചത്?”
 
അതുകേട്ട് മായ പറഞ്ഞു.
 
“ശശാങ്കൻ അങ്കിളിന് എന്നെ വളരെ കാലമായി അറിയാവുന്നതാണ്. മാത്രമല്ല, നല്ല കൂർമ ബുദ്ധിയുള്ള അഡ്വക്കേറ്റ് ആണ് അദ്ദേഹം. അയാൾക്ക് എന്നെ സംശയം തോന്നും എന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഇങ്ങനെയൊരു പിൻവിളി ഞാൻ expect ചെയ്തിരുന്നു. അങ്കിൾ ഈ നിലയ്ക്ക് ചിന്തിക്കും എന്ന് എനിക്ക് തോന്നിയിരുന്നു.”
 
അതുകേട്ട് വാസുദേവൻ ഞെട്ടിപ്പോയി. താൻ തനിച്ചാണ് വന്നിരുന്നുവെങ്കിൽ പലതും തൻറെ കയ്യിൽ നിന്നും പിടിവിട്ട് പോയേനെ എന്ന് അയാൾ മനസ്സിൽ ചിന്തിച്ചു.
 
എന്നാൽ പാറു അമ്മമ്മയെക്കുറിച്ച് ഓർക്കുകയായിരുന്നു.
 
അവൾക്ക് സങ്കടവും ദേഷ്യവും ഒരു പോലെ വന്നു.
 
അമ്മമ്മ വച്ച ഭക്ഷണം കുറെനാൾ കഴിച്ചവരാണ് സൂര്യനും കിരണും. എന്നിട്ടും അവരെ വേദനിപ്പിക്കാൻ അവർക്ക് ഒരു വിഷമവും ഉണ്ടായില്ല. അമ്മമ്മയോട് അവർക്ക് ഒരു ദയയും തോന്നിയില്ല എന്നത് അവളെ വളരെയധികം സങ്കടത്തിൽ ആക്കി.
എന്തിന് വേറെ പറയുന്നു. അവർക്ക് ഒരു നല്ല ജീവിതം നൽകിയ തൻറെ അച്ഛനെ പോലും അവർ വെറുതെ വിട്ടില്ല.
 
അതെല്ലാം ആലോചിച്ച് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
 
പിന്നെ അവർ എയർപോർട്ടിലെത്തി, ഫ്ലൈറ്റ് എടുത്തു തിരിച്ച് മുംബൈയിലെത്തി.
നന്നായി ക്ഷീണിച്ച മായ മനസ്സുകൊണ്ടും ശരീരം കൊണ്ടും തളർന്നിരുന്നു. അവൾ കട്ടിലിൽ കിടന്ന് നന്നായി കരഞ്ഞു.
 
ശശാങ്കനിൽ നിന്നും അറിഞ്ഞതെല്ലാം വാസുദേവൻ ലളിതയോട് പറഞ്ഞു.
അവർക്കും എല്ലാം കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയി. കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം അവർ ചോദിച്ചു.
 
“ഇനി എന്ത് ചെയ്യും? മോൾക്ക് ഒറ്റയ്ക്ക് അങ്ങോട്ട് ചെല്ലാനും പറ്റില്ലല്ലോ?”
 
അതു കേട്ടുകൊണ്ടാണ് മായ പുറത്തേക്ക് വന്നത്. അവൾ വിഷമത്തോടെ പറഞ്ഞു.
 
“ഇനി എനിക്ക് ഒന്നും ചെയ്യാനില്ല. എല്ലാം എൻറെ വിധിയാണ്. എനിക്ക് അവിടേക്ക് പോകാൻ പറ്റില്ല.”
 
“അതെന്താ മോളെ?”
 
അവൾ ലളിതയെ നോക്കി അവർക്ക് അടുത്ത് വന്നു ഇരുന്ന ശേഷം  അവൾ പറഞ്ഞു തുടങ്ങി.
 
“എൻറെ വിവാഹം ലീഗലി കഴിഞ്ഞിട്ട് ഇല്ലാത്തതു കൊണ്ട് സൂര്യന് എന്നെ ഈസിയായി വിവാഹം ചെയ്യാൻ പറ്റും. അച്ഛനെയും മക്കളെയും കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്യാനും അവർക്ക് ആകും. അവനെ തടയാൻ എനിക്കിപ്പോൾ ആകില്ല.”
 
“എന്നെ സൂര്യൻ കണ്ടു പിടിക്കാത്തതിടത്തോളം കാലം ഇങ്ങനെ പോട്ടെ. കേട്ടിടത്തോളം അച്ഛൻ സേഫ് ആണ് എന്ന് തോന്നുന്നു.”
 
അതുകേട്ട് വാസുദേവൻ പറഞ്ഞു.
 
“മോള് പറഞ്ഞതെല്ലാം ശരിയാണ്. പക്ഷേ... “
 
“എനിക്ക് അറിയാം അച്ഛൻ എന്താണ് പറയാൻ പോകുന്നതെന്ന്. ആദിയും ആദുവും വലുതാകട്ടെ. എന്നിട്ട് അവർ ഫൈറ്റ് ചെയ്തു എടുക്കട്ടെ അവരവരുടേതായ എല്ലാം. അല്ലാതെ എനിക്കൊന്നും ചെയ്യാൻ ഇപ്പോൾ പറ്റില്ല.”
 
“ഒരു വിവാഹം...”
 
ലളിത പറഞ്ഞു തുടങ്ങിയതും മായ പറഞ്ഞു.
 
“അമ്മേ, ഇനി ഒരിക്കലും അങ്ങനെ ഒന്ന് എന്നോട് പറയരുത്.”
 
അതുകേട്ട് ലളിത പിന്നെ ഒന്നും പറഞ്ഞില്ല.
മായ പറഞ്ഞു.
 
“ഇവരുടെ അച്ഛൻ വന്നാൽ പോലും ഞാൻ സന്തോഷത്തോടെ വിവാഹം കഴിക്കില്ല. പിന്നെയല്ലേ വേറൊരാൾ...”
 
അത്രയും പറഞ്ഞ് അവൾ മക്കളുടെ അടുത്തേക്ക് ചെന്നിരുന്നു.
 
മക്കളെ നോക്കി അവിടെ ഇരുന്ന അവളുടെ മനസ്സിലേക്ക് അമ്മമ്മയുടെ മുഖം ചിരിയോടെ തെളിഞ്ഞു. അത് അവൾക്ക് നെഞ്ച് നീറിപ്പുകയുന്ന പോലെ തോന്നി.
 
അവൾ നിസ്സഹായതയോടെ എന്നാൽ ദേഷ്യത്തോടെ പറഞ്ഞു.
 
“അമ്മമ്മയുടെ ചോരയ്ക്ക് പകരം വീട്ടാൻ ഒരു ചെറിയ അവസരം എനിക്ക് കിട്ടിയാൽ ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ ഞാൻ അത് ചെയ്തിരിക്കും. അതിൽ ഒരു സംശയവും ആർക്കും വേണ്ട.”
 
അവളുടെ സംസാരം കേട്ട് വാസുദേവൻ ലളിതയെ സങ്കടത്തോടെ നോക്കി.
 
എൻറെ മോളെ കാക്കണേ, എന്തും നേരിടാൻ അവൾക്ക് ശക്തി നൽകണേ ഈശ്വരാ... എന്ന് ലളിത മുകളിലോട്ട് നോക്കി പറഞ്ഞു.
 
എല്ലാമറിഞ്ഞിട്ടും മനസ്സിൽ വയ്ക്കാൻ അല്ലാതെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ വളരെ വിഷമകരമാണ്.
 
എല്ലാം സഹിച്ച് മനസ്സിനെ കല്ല് ആക്കാൻ തന്നെ അവൾ  തീരുമാനിച്ചു. മാത്രമല്ല ഒരു അവസരത്തിനായി കാത്തിരുന്നു.
 
xxxxxxxxxxxxxxxxxxxxxxxxxxxxxx
 
മേലേടത്ത് തറവാട്ടിൽ എത്തിയ നരേന്ദ്രൻ മുംബൈയിലെ ബിസിനസ് കാര്യങ്ങൾ അച്ഛൻ മാധവനുമായി സംസാരിക്കുകയായിരുന്നു.
അതിനിടയ്ക്ക് സംസാരത്തിൽ നിരഞ്ജനും മായയും വന്നു.
 
കൂടാതെ എയർപോർട്ടിൽ വെച്ച് വാസുദേവനെ കണ്ടുമുട്ടിയതും, മായ അയാളുടെ മകളാണെന്ന് അറിഞ്ഞതും, പിന്നെ അവൾ ഓഫീസിൽ വെച്ച് നിരഞ്ജനെ ഹാൻഡിൽ ചെയ്തതും എല്ലാം വളരെ വിശദമായി തന്നെ നരേന്ദ്രൻ അച്ഛനോട് പറഞ്ഞു.
 
കൂടാതെ മായ നിരഞ്ജനെ പറ്റി പറഞ്ഞതും അച്ഛനോട് പറഞ്ഞു.
 
കൂട്ടത്തിൽ നരേന്ദ്രൻ നാഗേന്ദ്രന് കേൾപ്പിച്ച് രണ്ട് conversationഷനും കേൾപ്പിച്ചു.
എല്ലാം കേട്ട് മാധവൻ ഒന്നും പറഞ്ഞില്ല.
 
 എന്നാൽ എന്തൊക്കെയോ ആലോചിക്കുന്നുണ്ടായിരുന്നു. അതിനുശേഷം നരേന്ദ്രനെ നോക്കി ചോദിച്ചു.
 
“എന്താ നരേന്ദ്ര മനസ്സിൽ എന്തെങ്കിലും ആഗ്രഹം ഉണ്ടോ?”
 
അതുകേട്ട് നരേന്ദ്രൻ ഇങ്ങനെയാണ് പറഞ്ഞത്.
 
“അച്ഛാ, വാസുദേവനോട് എനിക്ക് വല്ലാത്ത അസൂയ തോന്നുന്നു. നമുക്ക് കിട്ടിയില്ലല്ലോ അങ്ങനെയൊരു മോളെ...”
 
അതുകേട്ട് പുഞ്ചിരിയോടെ അയാൾ പറഞ്ഞു.
 
“നീ എന്തിനാണ് വിഷമിക്കുന്നത്? നമുക്ക് വിവാഹം കഴിക്കാത്ത മൂന്ന് ആൺമക്കൾ ബാക്കിയുള്ളത് നീ മറന്നു പോയോ നരേന്ദ്ര...”
 
അതുകേട്ട് നരേന്ദ്രൻ വിഷമത്തോടെ പറഞ്ഞു.
 
“കാണാൻaverage ആയ അവളെ നമ്മുടെ മക്കൾക്ക് ഇഷ്ടപ്പെടാൻ ഒരു വഴിയുമില്ല. മാത്രം അല്ലാ… കാഴ്ചയിൽ കുറച്ച് മോഡേൺ ആണെങ്കിലും ഒരു ആൻറി സോഷ്യൽ രീതിയാണ് ആ കൊച്ചിൻറെ. ആരുമായി ഇണങ്ങുന്ന രീതിയല്ല. ഓഫീസിൽ തന്നെ ആരുമായി ഒരുതരത്തിലും റിലേഷൻഷിപ്പ് കണ്ടിട്ടില്ല. ലഞ്ച് പോലും തനിച്ചാണ്. ആറു മണി ആയാൽ വീട്ടിൽ പോകാൻ ഒരു വല്ലാത്ത തിരക്കാണ്. ഒരു mischievous ക്യാരക്ടർ ആണ് എന്ന് തോന്നുന്നു.”
 
അത് കേട്ടതും മാധവൻ പറഞ്ഞു.
 
“ഈ സംസാരം കേട്ടിട്ട് നീ പറഞ്ഞ ഒരു രീതിയിലുള്ള കൊച്ചാണ് മായ എന്ന് എനിക്ക് തോന്നുന്നില്ല. എന്തായാലും അത് പോട്ടെ.”
 
“നിരഞ്ജൻറെയും ഹരിയുടെയും വിവാഹം നോക്കണം. രണ്ടുപേരും മാസങ്ങളുടെ വ്യത്യാസമേ പ്രായത്തിലുള്ളൂ.”
 
നിരഞ്ജൻറെ സ്വന്തം പാറു Chapter 22

നിരഞ്ജൻറെ സ്വന്തം പാറു Chapter 22

4.8
12966

നിരഞ്ജൻറെ സ്വന്തം പാറു Chapter 22   അതുകേട്ട് നരേന്ദ്രൻ പറഞ്ഞു.   “അച്ഛൻ പറഞ്ഞത് ശരിയാണ്. ഇനി വൈകിക്കേണ്ട രണ്ടുപേരുടെയും വിവാഹം. നിരഞ്ജൻ തിരിച്ചു വന്ന ശേഷം എല്ലാവരോടും ഒരു ദിവസം തറവാട്ടിൽ വരാൻ പറയാം. അച്ഛൻ തന്നെ കാര്യങ്ങൾ അവരോട് പറയുന്നതാണ് നല്ലത്.”   “ശരി... എന്നാൽ അങ്ങനെ തന്നെയാവട്ടെ”   എന്നും പറഞ്ഞ് മാധവൻ അവിടെ നിന്നും എഴുന്നേറ്റു.   ദിവസങ്ങൾ പലതും കടന്നു പോയി.   എന്നാൽ നിരഞ്ജൻ ഓഫീസിൽ ഇല്ലാത്തതു കൊണ്ട് തന്നെ എംപ്ലോയീസ് അത് നന്നായി എൻജോയ് ചെയ്യുന്നുണ്ട്.   എന്നാൽ ഇതിലൊന്നും പങ്കെടുക്കാതെ ഒരാൾ പലരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്ന