നിരഞ്ജൻറെ സ്വന്തം പാറു Chapter 22
അതുകേട്ട് നരേന്ദ്രൻ പറഞ്ഞു.
“അച്ഛൻ പറഞ്ഞത് ശരിയാണ്. ഇനി വൈകിക്കേണ്ട രണ്ടുപേരുടെയും വിവാഹം. നിരഞ്ജൻ തിരിച്ചു വന്ന ശേഷം എല്ലാവരോടും ഒരു ദിവസം തറവാട്ടിൽ വരാൻ പറയാം. അച്ഛൻ തന്നെ കാര്യങ്ങൾ അവരോട് പറയുന്നതാണ് നല്ലത്.”
“ശരി... എന്നാൽ അങ്ങനെ തന്നെയാവട്ടെ”
എന്നും പറഞ്ഞ് മാധവൻ അവിടെ നിന്നും എഴുന്നേറ്റു.
ദിവസങ്ങൾ പലതും കടന്നു പോയി.
എന്നാൽ നിരഞ്ജൻ ഓഫീസിൽ ഇല്ലാത്തതു കൊണ്ട് തന്നെ എംപ്ലോയീസ് അത് നന്നായി എൻജോയ് ചെയ്യുന്നുണ്ട്.
എന്നാൽ ഇതിലൊന്നും പങ്കെടുക്കാതെ ഒരാൾ പലരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. പലരും പല രീതിയിൽ മായയുമായിflirt ചെയ്യാൻ ശ്രമിച്ചിരുന്നു. അതെല്ലാം മായ ഒരുവിധ offece ഉം ഉണ്ടാക്കാതെ തന്നെ കൈകാര്യം ചെയ്തു.
എന്നാൽ മാർക്കറ്റിംഗ് ടീമിലുള്ള ഒരു ചെറിയ ഗ്രൂപ്പുണ്ട്. ചെറുതാണെങ്കിലും വളരെ ഡെയിഞ്ചറസ് ആയ ഒരു ഗ്രൂപ്പ് ആയിരുന്നു അവർ.
രോഹൻ എന്ന് പേരുള്ള ഒരാളായിരുന്നു ഗ്രൂപ്പിൻറെ ലീഡർ. അവരുടെ കണ്ണിലും മായ പെട്ടിരുന്നു.
എന്നും പാർട്ടിയും, പബ്ബും, കുടിയുമായി ജീവിതം ആഘോഷിക്കുന്ന ഒരു ഗ്രൂപ്പ് ആയിരുന്നു അവരുടേത്. അതുകൊണ്ടു തന്നെ ഒരു വിധം എല്ലാവരും ചെറിയ ഭയത്തോടെയാണ് അവരെ നോക്കിയിരുന്നത്.
രോഹൻ കാണാൻ നല്ല ഹാൻസം ആണ്. അതുകൊണ്ട് തന്നെ ഓഫീസിലെ പെൺകുട്ടികളുടെ മനസ്സിലെ ആരാധനാ പാത്രവും ആണ് അയാൾ.
എന്നാൽ അയാളുടെ സ്വഭാവം കാരണം ആരും നേരിട്ട് അടുക്കാറില്ല.
ഒരു ദിവസം മായ ലഞ്ച് കഴിഞ്ഞ് ഫ്രഷ് റൂമിൽ പോയതായിരുന്നു. എന്നാൽ തിരിച്ച് കോറിഡോറിൽ കൂടി നടക്കുമ്പോൾ അടുത്ത മുറിയിൽ നിന്നും എന്തോ വല്ലാത്ത സൗണ്ട് കേട്ടു.
ആദ്യം അവളതു കാര്യമാക്കിയില്ലെങ്കിലും പിന്നെയും ആ സൗണ്ട് കേട്ടപ്പോൾ അവൾ എന്താണെന്ന് നോക്കാൻ തന്നെ തീരുമാനിച്ചു.
പിന്നെ അവൾ ആ റൂമിന് അടുത്തേക്ക് ചെന്നു.
വാതിൽ തുറന്നു നോക്കാതെ അടുത്തുള്ള ജനൽ മെല്ലെ തുറന്നു നോക്കി.
എന്നാൽ കുറച്ചു പേർ അവിടെ നിന്ന് സിഗരറ്റ് വലിക്കുന്നതാണ് അവൾ കണ്ടത്.
അതുകൊണ്ടു തന്നെ അവൾ വിചാരിച്ചു അത് സ്മോക്കിങ് zone ആയിരിക്കുമെന്ന്. അവൾ അത് അത്ര കാര്യമാക്കാതെ അവിടെ നിന്നും തിരിച്ചു പോന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് കമ്പനിയുടെ ആനുവൽ പിഗ്നിക് അനൗൺസ് ചെയ്തത്.
മൂന്നു ദിവസത്തെ ട്രിപ്പാണ്. പിഗ്നിക് എല്ലാ കൊല്ലവും ഉണ്ടാകാറുണ്ട്. എല്ലാവരും പങ്കു കൊള്ളണ മെന്നാണ് നിയമം.
മായ ആദ്യമേ no പറഞ്ഞിരുന്നു.
രണ്ട് കാരണങ്ങളാണ് അവൾക്ക് ഉണ്ടായിരുന്നത്.
ഒന്ന്, മൂന്നു ദിവസം ഒന്നും പിക്നിക്കിന് വേണ്ടി അവൾക്ക് വീട്ടിൽ നിന്നും മാറി നിൽക്കാൻ സാധിക്കില്ല.
രണ്ടാമത് അവൾക്ക് പിക്നിക്കിനും ഒരു തരത്തിലുള്ള ഗ്യാതറിങ്ങും താൽപര്യവുമില്ല.
എല്ലാവരും ഡിപ്പാർട്ട്മെൻറ് വൈസ് ലിസ്റ്റ് സബ്മിറ്റ് ചെയ്യേണ്ട ദിവസമായപ്പോൾ Apratim മായയെ ക്യാബിനിലേക്ക് വിളിച്ചു.
പിന്നെ കമ്പനിയുടെ റൂളിൽ പെട്ടതാണ് ഈ പിക്നിക് എന്നും, ഇതിൽ നിന്നും ഒഴിവാക്കാൻ പറ്റില്ലെന്നും Apratim മായക്ക് എക്സ്പ്ലൈൻ ചെയ്തു കൊടുത്തു.
നിരഞ്ജൻCEO ആയ ശേഷം ആദ്യത്തെ പിക്നിക് ആയതു കൊണ്ട് തന്നെ എല്ലാവരും വരണം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും Apratim മായയോട് പറഞ്ഞു.
മായ ഇതിൽ നിന്നും വിട്ടുനിൽക്കാൻ പാടില്ലെന്നും തൻറെ ഡിപ്പാർട്ട്മെൻറ്ലെ എല്ലാവരും ഉണ്ടാകണം എന്നാണു എൻറെ ആഗ്രഹം എന്നും അയാൾ പറഞ്ഞു.
മായ അതൊന്നും കാര്യമാക്കിയില്ല. മാത്രമല്ലാ അടുത്ത മാസത്തെ കാര്യമല്ലേ, അത് അപ്പോൾ നോക്കാം എന്ന മട്ടിൽ അവൾ അധികം സ്ട്രസ്സ് അതിനു നൽകിയില്ല.
എന്നാൽ ഓഫീസിൽ എല്ലാവരും സമയം കിട്ടുമ്പോഴെല്ലാം പിക്നിക്നെ കുറിച്ച് തന്നെയായിരുന്നു സംസാരം.
ആദ്യമായാണ് മൂന്നു ദിവസത്തെ പിക്നിക് പ്ലാൻ ചെയ്യുന്നത്.
സാധാരണ ഒരു രാത്രിയും രണ്ടു പകലും ആണ് പോകാറ്.
ഇപ്രാവശ്യംCEO യുടെ മൂന്ന് ബ്രദേഴ്സും പിക്നികിന് ജോയിൻ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞത് മായ്ക്ക് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കി.
ഹരി തന്നെ മനസ്സിലാകുമോ എന്ന ഭയമുണ്ടായിരുന്നു മായക്ക്.
എന്നാൽ ഡെലിവറിക്ക് ശേഷം ഹരി തന്നെ കണ്ടിട്ടില്ലാത്തത് കൊണ്ടും, പേരും ലുക്കും മാറ്റിയത് കൊണ്ടും ഒരു ചെറിയ സമാധാനം അവൾക്കുണ്ടായിരുന്നു.
അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി.
അടുത്ത മാസം ഒന്ന് രണ്ട് മൂന്ന് ദിവസങ്ങളിലാണ് പിഗ്നിക് ഡേറ്റ് അനൗൺസ് ചെയ്തത്.
അതുകൊണ്ടു തന്നെ month end ഡിപ്പാർട്ട്മെൻറ്ൽ മീറ്റിംഗ് 30thന് വെക്കാൻ തീരുമാനിച്ചു.
അടുത്ത ദിവസം പിക്നിക്കിന് പോകാനുള്ളതുകൊണ്ടു തന്നെ മുപ്പതാം തീയതി മീറ്റിങ്ങിന് ഓഫീസിൽ നിരഞ്ജനും അവൻറെ ബ്രദേഴ്സും ഉണ്ടാകുമെന്ന് എല്ലാവരും അറിഞ്ഞിരുന്നു.
അതുകൊണ്ടു തന്നെയാണ് മുപ്പതാം തീയതി നരേന്ദ്രൻ month end ഡിപ്പാർട്ട്മെൻറ്ൽ മീറ്റിംഗ്ൻറെ ഡേറ്റ് ഫിക്സ് ചെയ്തത്.
അങ്ങനെ മുപ്പതാം തീയതി എത്തിച്ചേർന്നു.
കാലത്തു തന്നെ മായ റെഡിയായി സമയത്തിന് തന്നെ ഓഫീസിൽ എത്തിയിരുന്നു.
മായയുടെ നാല് പ്രൊജക്ടുകളാണ് സബ്മിറ്റ് ചെയ്തിരുന്നത്. എല്ലാം ഒന്നു കൂടി നോക്കി എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തുമ്പോഴാണ് Apratimൻറെ കോൾ മായക്ക് വന്നത്.
അയാൾക്ക് പെട്ടെന്ന് പേഴ്സണൽ ഇഷ്യു ഉണ്ടായതു കൊണ്ട് അത് സോൾവ് ചെയ്യാൻ സമയം വേണ്ടതു കൊണ്ടും മായയോടൊ Nileshനോടൊ അയാൾക്ക് പകരം പ്രെസൻറ്റേഷൻ ചെയ്യാൻ പറഞ്ഞു.
മായ അത് സമ്മതിച്ചു.
പിന്നെNileshന് അടുത്തു പോയി Apratim പറഞ്ഞത് inform ചെയ്തു.
എല്ലാം കേട്ട Nilesh പെട്ടെന്ന് തന്നെ പറഞ്ഞു.
“മായ താൻ തന്നെ present ചെയ്തോളൂ, നിരഞ്ജൻ സാറും മറ്റു എല്ലാവരും ഉള്ളതുകൊണ്ടും ഞാൻ ഒട്ടും പ്രിപ്പയർ അല്ലാത്തതുകൊണ്ടും എനിക്ക് കുറച്ചു പേടി തോന്നുന്നു. മാത്രമല്ല നാലു പ്രോജക്ട് തൻറെ തന്നെയാണ്. തനിക്ക് അത് ഈസി ആയി പ്രസിഡൻറ് ചെയ്യാൻ പറ്റും.”
അതുകേട്ട് മായ പുഞ്ചിരിയോടെ പറഞ്ഞു.
“ഞാൻ ചെയ്തോളാം എനിക്ക് കുഴപ്പമൊന്നുമില്ല.”
പിന്നെNileshൻറെ അടുത്തു നിന്നും Apratimൻറെ ക്യാബിനിൽ പോയി ഹാർഡ്ഡിസ്ക് എടുത്തു കോൺഫറൻസ് ഹാളിലേക്ക് നടന്നു.
തൻറെ ജീവിതം തന്നെ മാറി മറയാൻ പോകുന്നത് അറിയാതെ, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ, മായ നിലേഷ്നോടൊപ്പം കോൺഫറൻസ് ഹാളിൽ അവർക്ക് ഇരിക്കേണ്ട സ്ഥലത്ത് ചെന്നിരുന്നു.
അവൾ ചുറ്റുമൊന്നു നോക്കി. എല്ലാവരുടെ മുഖത്തും വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു.
എന്നാൽ മായ റിലാക്സ്ഡ് ആയിരുന്നു.
അൽപസമയത്തിനു ശേഷം കോൺഫറൻസ് ഹാൾ തുറന്നു നാഗേന്ദ്രൻ കടന്നു വന്നു.
പിന്നാലെ ഒരാൾ ആറടിയിൽ കൂടുതൽ ഹൈറ്റ് കാണും. ജിം ബോഡിയും ഒക്കെയായി ബ്ലാക്ക് കളർ സ്യൂട്ടിൽ വരുന്നത് കണ്ടപ്പോൾ മായാ വിചാരിച്ചു അതായിരിക്കും നിരഞ്ജൻ എന്ന്.
എന്നാൽ ഏതാനും സെക്കൻഡുകൾക്കകം അയാൾക്കു പിന്നാലെ ഹരിയും അതിനുശേഷം ഏകദേശം ഹരിയെ പോലെ തന്നെ കാണാൻ ഹാൻസമായ ഒരാൾ കൂടി സ്യൂട്ട് ഒക്കെ ഇട്ട് വന്നു.
മൂന്നു പേരും നാഗേന്ദ്രന് അടുത്തുള്ള സീറ്റുകളിൽ ഇരുന്നു.
നാഗേന്ദ്രൻ എല്ലാവരെയും വിഷ് ചെയ്തു മീറ്റിംഗ് തുടങ്ങാനായി പറഞ്ഞു.
“Stella, can we start?”
ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരുന്ന സ്റ്റെല്ലാ പെട്ടെന്നു തന്നെ പറഞ്ഞു.
“Yes Sir. CEO is on a call right now, but he told you to start the meeting, and he will join us after his call.”
അതു കേട്ട നാഗേന്ദ്രൻ പറഞ്ഞു.
“ഗുഡ്... എന്നാൽ തുടങ്ങാം. ആദ്യം ഞാൻ ഇവിടെ ഇരിക്കുന്ന ഈ മൂന്ന് പേരെയും ഇൻട്രൊഡ്യൂസ് ചെയ്യാം.”
അത് പറഞ്ഞ് ആദ്യം വന്ന ബ്ലാക്ക് സ്യൂട്ട്കാരനെ ഇൻട്രൊഡ്യൂസ് ചെയ്തു.
“He is Niket Menon. ഡൽഹിയിലെ നമ്മുടെ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓഫീസിൽ ആണ് Niket ജോലി ചെയ്യുന്നത്.”
“അടുത്തത് ഹരിയെയാണ് ഇൻട്രൊഡ്യൂസ് ചെയ്തത്. Hari Menon, ചെന്നൈയിലെ ഗാർമെൻറ് ഓഫീസിലാണ് ആണ് വർക്ക് ചെയ്യുന്നത്.”
“And this gentleman is Giri Menon. ബാംഗ്ലൂരിലെ ഹോസ്പിറ്റാലിറ്റി ബിസിനസിൽ ആണ് ഇദ്ദേഹം.”
അത്രയും പറഞ്ഞ് നാഗേന്ദ്രൻ മീറ്റിംഗ് സ്റ്റാർട്ട് ചെയ്തു.
Niket ൻറെ അഭിപ്രായ പ്രകാരം ഫൈനാൻസ് ടീമിൽ നിന്നും തുടങ്ങാനാണ് പറഞ്ഞത്.
അത് കേട്ട് Nilesh മായയെ നോക്കി.
അവൾ സാവധാനം എഴുന്നേറ്റു presentation തുടങ്ങി.
Apratimന് എമർജൻസി ആയി ഹാഫ് ഡേ ലീവ് എടുക്കേണ്ടത് കൊണ്ട് ആണ് താൻ present ചെയ്യുന്നത് എന്ന് പറഞ്ഞാണ് അവൾ തുടങ്ങിയത് തന്നെ.
ഒട്ടും ഭയമില്ലാതെ, പതർച്ച ഇല്ലാതെ അവൾ സംസാരിക്കുന്നത് എല്ലാവരും കേട്ടിരുന്നു.
“I am Maya Iyer”
എന്ന് പറഞ്ഞു കഴിഞ്ഞതും കോൺഫ്രൻസ് ഹാളിൽ ഡോർ തുറന്ന് ഒരാൾ അകത്തേക്ക് വന്നു.
പ്രസൻറ് ചെയ്യുന്നതിനിടയിൽ പെട്ടെന്ന് ഉണ്ടായ ഡിസ്റ്റർബൻസ് കാരണം അവൾ ആരാണ് വന്നതെന്ന് തിരിഞ്ഞു നോക്കി.
ആ ഒരു നോട്ടം... അതു മാത്രമേ അവൾക്ക് ഓർമ്മയുള്ളൂ.
xxxxxxxxxxxxxxxxxxxxxxx
അവൾ കണ്ണുകൾ തുറക്കുമ്പോൾ ആധിയോടെ തനിക്ക് അരികിലായി വാസുദേവൻ ഇരിക്കുന്നത് കണ്ടു.
അവൾ ചുറ്റും ഒന്ന് നോക്കി. താൻ ഒരു ഹോസ്പിറ്റലിൽ ആണെന്ന് അവൾക്ക് പെട്ടെന്ന് തന്നെ മനസ്സിലായി.
അവൾ കണ്ണു തുറന്നത് കണ്ട വാസുദേവൻ പെട്ടെന്ന് അവളെ നോക്കി ചോദിച്ചു.
“വല്ലാതെ പേടിപ്പിച്ചല്ലോ കുട്ടി എന്നെ. എന്താ സംഭവിച്ചത്? എന്താ എൻറെ കൊച്ചിന് പറ്റിയത്?”
വാസുദേവൻ അത് ചോദിച്ചത് കേട്ടപ്പോഴാണ് അവൾ അതിനെപ്പറ്റി ആലോചിച്ചത് തന്നെ.
അതെ, തനിക്ക് എന്താണ് സംഭവിച്ചത്?
അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.
കോൺഫറൻസ് ഹാളിൽ presentation നടത്തുകയായിരുന്നു.
Self-introduction കഴിഞ്ഞതും ഡോർ തുറക്കുന്ന സൗണ്ട് കേട്ടു ആരാണെന്നറിയാൻ തിരിഞ്ഞു നോക്കിയത് അവൾക്ക് ഓർമ്മ വന്നു.
തൻറെ കണ്ണുകളിൽ ഞാൻ കണ്ടത് വിശ്വസിക്കാൻ സാധിക്കാതെ അവൾ ഒന്നുകൂടി കണ്ണുകൾ ഇറുകെ അടച്ചു.
അവളുടെ ആ പ്രവർത്തികൾ എല്ലാം കണ്ട് വാസുദേവൻ വല്ലാതെ പേടിച്ചു പോയി.
വാസുദേവൻ പെട്ടെന്ന് അടുത്തുള്ള ബെൽ അമർത്തി. ഒരു നഴ്സ് വന്നു.
എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു.
വാസുദേവൻ പറഞ്ഞു.
“മായ കണ്ണുതുറന്നു, പിന്നെ കുറച്ചു സമയത്തിനു ശേഷം കണ്ണുകൾ ഇറുക്കിയടച്ചു. ഒന്നും മിണ്ടുന്നില്ല.”
അതുകേട്ട് നഴ്സ് പറഞ്ഞു.
“ഞാൻ ഡോക്ടറെ വിളിക്കാം.”
അതും പറഞ്ഞ് അവർ പുറത്തേക്കു പോയി.
വാസുദേവൻ ഒന്നും മിണ്ടാതെ തലയാട്ടിക്കൊണ്ട് സമ്മതിച്ചു.
ഏതാനും നിമിഷങ്ങൾക്കു ശേഷം ഡോക്ടർ വന്നു. മായയെ ചെക്ക് ചെയ്തു.
“ഞാൻ ഒരു ഇഞ്ചക്ഷൻ നൽകാം. അതോടെ കുറച്ചു റസ്റ്റ് കിട്ടും. ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും എല്ലാം ശരിയാവും. അപ്പോഴേക്കും കൈയിലെ ട്രിപ്പും തീരും. ഒന്നും പേടിക്കാനില്ല. എന്തോ കണ്ടു പേടിച്ചതാണെന്ന് തോന്നുന്നു. പ്രഷർ ഒന്ന് ഡ്രോപ്പ് ആയതാണ്. stress കുറച്ചാൽ മതി. അതു മാത്രമേ ചെയ്യാനുള്ളൂ. She will be alright soon.”
ഡോക്ടർ അത്രയും പറഞ്ഞപ്പോഴാണ് വാസുദേവനെ കുറച്ച് സമാധാനമായത്.
മായയുടെ ഓഫീസിൽ നിന്നും വാസുദേവന് ഫോൺ കോൾ വന്നത് അനുസരിച്ചാണ് വാസുദേവൻ ഹോസ്പിറ്റലിൽ എത്തിയത്.
എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല.
വാസുദേവൻ വന്നപ്പോൾ മായയുടെ കൂടെ ഒരു ഓഫീസ്boyയും Nilesh എന്ന് പേരുള്ള ഒരാളും ഉണ്ടായിരുന്നു. വാസുദേവൻ വന്നതിനുശേഷം അവർ രണ്ടുപേരും തിരിച്ചു പോയി.
വാസുദേവൻ ആലോചനയിൽ ഇരിക്കുമ്പോഴാണ് നഴ്സ് വന്ന് ട്രിപ്പ് കഴിഞ്ഞു എന്നു പറഞ്ഞ് അത് ഓഫ് ചെയ്തത്.
“Patient എഴുന്നേറ്റാൽ നിങ്ങൾക്ക് ഡിസ്ചാർജ് കിട്ടും. ബില്ല് പേ ചെയ്തോളൂ.”
അത്രയും പറഞ്ഞു നഴ്സ് തിരിച്ചു പോയി.
അത് കേട്ടാ വാസുദേവൻ മായയെ ഒന്നു നോക്കി. പിന്നെ bill pay ചെയ്യാനായി ബില്ലിംഗ് sectionലേക്ക് നടന്നു.
“Room no 101, Maya Iyer ൻറെ ബില്ല് തന്നാൽ അടക്കാമായിരുന്നു.”
വാസുദേവൻ പറഞ്ഞു.
ബിൽഡിങ്ങിൽ ഇരിക്കുന്ന കൊച്ച് സിസ്റ്റത്തിൽ നോക്കി, വാസുദേവനെ ഒന്നു നോക്കിയ ശേഷം പറഞ്ഞു.
“അഡ്വാൻസ് പെയ്മെൻറ് നടത്തിയിട്ടുണ്ട്. ഒരു മിനിട്ട് വെയിറ്റ് ചെയ്യൂ. ഡീറ്റെയിൽസ് തരാം.”
“ആരാണ് പെയ്മെൻറ് ചെയ്തത്”
എന്ന വാസുദേവൻറെ ചോദ്യത്തെ പൂർണ്ണമായും ആ കൊച്ച് അവോയ്ഡ് ചെയ്തു.
അയാൾക്ക് ഉത്തരം ഒന്നും കൊടുക്കാതെ എന്തോ പ്രിൻറ് എടുത്തു, കൗണ്ടറിൽ നിന്നും ബാലൻസ് പൈസയും എടുത്തു, ബില്ലും കൂടി അയാൾക്ക് നേരെ നീട്ടി.
“എല്ലാം ഇതിലുണ്ട്”
അത്രയും പറഞ്ഞ് ആ കൊച്ച് അടുത്ത ആളെ അറ്റൻഡ് ചെയ്യാൻ പോയി.
ഇനി ചോദിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ വാസുദേവൻ bill വായിക്കാൻ തുടങ്ങി.
Bill വായിച്ചപ്പോൾ തന്നെ അയാൾക്ക് മനസ്സിലായി, മായയുടെ കമ്പനിയിൽ നിന്നാണ് അഡ്വാൻസ് പെയ്മെൻറ് നടത്തിയിരിക്കുന്നത്. അതുകണ്ട് അയാൾ വേഗം തന്നെ മായയുടെ റൂമിലോട്ടു തിരിച്ചു പോയി.
മായ കണ്ണു തുറന്നപ്പോൾ ആരും തന്നെ ഉണ്ടായിരുന്നില്ല.
എഴുന്നേൽക്കാൻ നോക്കിയപ്പോൾ കൈക്ക് നല്ല വേദന തോന്നി.
അവിടെ ബാൻഡേജ് ഇട്ടിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി.
അതുകൊണ്ടു തന്നെ അവൾ അനങ്ങാതെ കിടന്നു. പിന്നെ ആലോചിച്ചു. താൻ എങ്ങനെയാണ് ഇവിടെ എത്തിയത്.
അത് ആലോചിക്കുന്തോറും ഓഫീസിൽ ഉണ്ടായ കാര്യങ്ങൾ ഒന്നൊന്നായി അവൾക്ക് ഓർമ്മ വന്നു.
അവൾ കണ്ണുകൾ അടച്ചു പിടിച്ച് എല്ലാം ഓർത്തെടുത്തു.