നന്ദു വാതിലിലേക്കു ഊർന്നിരുന്നു.. വെന്റിലേറ്ററിലൂടെ വരുന്ന നേരിയ വെളിച്ചത്തിൽ അവൾ ചുമരിൽ ഒരു നിഴൾരൂപം കണ്ടു.. അത് അവളിലെ ഭീതി ഇരട്ടിച്ചു..
അവൾ പൊട്ടി കരഞ്ഞു.. ആദിയെ അവൾ കുറെ വിളിച്ചു.. പിന്നീട് വാതിലിൽ മുട്ടി കൊണ്ടേയിരുന്നു...
ഇടയ്ക്കെപ്പോഴോ ശക്തിയായി വാതിലിൽ മുട്ടിയപ്പോൾ അത് തുറന്നു..
നന്ദു വെച്ച് പുറകിലേക്കു വീണു... ആ നിമിഷം നന്ദു കരഞ്ഞുകൊണ്ട് ആദിയെ ഒന്നുക്കൂടി വിളിച്ചു...
ആദി വിളിക്കേട്ട് കൊണ്ട് അങ്ങോട്ടേക്ക് വന്നു...
"എന്താ നന്ദു.. എന്താ പറ്റിയെ "
ആദി നിലത്തിരുന്ന് കരയുന്ന നന്ദുവിനെ നോക്കി ചോദിച്ചു...
"ചേച്ചി.. അവിടെ.. അവിടെ.."
നന്ദു ബാത്റൂം ചൂണ്ടി കാണിച്ചു ആദിയുടെ കാലിൽ ചുറ്റിപിടിച്ചു കരഞ്ഞുകൊണ്ടു പറഞ്ഞു...
ആദി അങ്ങോട്ടേക്ക് നോക്കി.. പൈപ്പ് തുറന്ന് വെള്ളം ബക്കറ്റ് നിറഞ്ഞു ഒഴുകുന്നതാണ് അവൾ കണ്ടത്..
"എന്താടി ഇത്.. വെള്ളമെന്താ ഇങ്ങനെ പോണേ.."
ആദി നന്ദുവിനെ നോക്കി ചോദിച്ചു.. എന്നാൽ നന്ദു അവൾ പറഞ്ഞത് ശ്രേദ്ധിച്ചില്ല.. ബാത്റൂം വാതിലിന്റെ പടി കഴിഞ്ഞു വെള്ളം റൂമിലേക്ക് ഇറങ്ങിയതും നന്ദു പിന്നെയും നിലത്തിരുന്ന് നിരങ്ങാൻ തുടങ്ങി...
ആദി പെട്ടെന്ന് തന്നെ നന്ദുവിനെ ഒന്ന് നോക്കി ബാത്‌റൂമിൽ പൈപ്പ് അടച്ചു..പിന്നെ നന്ദുവിന്റെ അടുത്തായി മുട്ടകുത്തി ഇരുന്നു..
"എന്താ മോളെ പറ്റിയെ... നീ കാര്യം പറ.."
അവളുടെ കവിളിൽ കൈ വച്ചു കൊണ്ട് ചോദിച്ചു..അവളുടെ ചോദ്യത്തിൽ ദയനീയത നിറഞ്ഞിരുന്നു..
"ചേച്ചി.. ഞാൻ.. അതിന്റെ ഉള്ളിൽ.. ബ്ലഡ് ഒക്കെ... എനിക്ക് പേടിയാവുന്നു ചേച്ചി.."
എങ്ങലടിച്ചുകൊണ്ട് നന്ദു ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു..
അവൾ പറഞ്ഞതനുസരിച് എന്താണ് തൊട്ട് മുൻപ് ഇവിടെ സംഭവിച്ചതെന്ന് മനസ്സിലായില്ലെങ്കിലും നന്ദുവിന് കുറച്ച് നാൾ മുൻപ് തനിക്കുണ്ടായ തരത്തിൽ എന്തോ ദുരനുഭവം നടന്നു എന്ന് ആദിക്കു മനസ്സിലായി..
ഈ ഒരു അവസ്ഥയിൽ അവളെ ഓരോന്ന് ചോദിച്ചു ബുദ്ധിമുട്ടിക്കണ്ട എന്ന് ആദി ചിന്തിച്ചു..
അവൾ നന്ദുവിനെ ആശ്വാസവാക്കുകളാളും പുറത്തു തട്ടിയും മുടിയിൽ തലോടിയുമൊക്കെ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു... നന്ദുവിന്റെ എങ്ങലുകൾ കുറഞ്ഞു കുറഞ്ഞു വന്നു..
ആദി അവളെ എഴുനേൽപ്പിച്ചു കട്ടിലിലേക്കു കിടത്തി..
അവളോട് കിടക്കാൻ പറഞ്ഞിട്ട് പുതപ്പിച്ചു കൊടുത്തിട്ട് പുറത്തേക്കു നടക്കാൻ പോയ ആദിയുടെ കയ്യിൽ നന്ദു പിടിച്ചു..
"ചേച്ചി.. എന്റെ കൂടെ ഇവിടെ ഇരിക്കുവോ.."
വിതുമ്പിക്കൊണ്ടാണ് അവൾ ചോദിച്ചത്.... സമ്മതം എന്ന രീതിയിൽ തലയാട്ടികൊണ്ട് ആദിയും കട്ടിലിന്റെ ഓരത്ത് ഇരുന്നു...
നന്ദു ഉറങ്ങും വരെ ആദി അവളുടെ നെറുകയിൽ തഴുകികൊണ്ടിരുന്നു....
അവൾ ഉറങ്ങി എന്ന് കണ്ടതും ആദി എഴുനേറ്റു പോയി.. അടുക്കളയിൽ അത്താഴത്തിനു വേണ്ടതെല്ലാം ഒരുക്കുകയായിരുന്നു അവൾ.. പാചകം ചെയ്യുന്നതിനിടയിൽ മുഴുവൻ തനിക്കു നന്ദുവിനും സംഭവിച്ചതിന്റെ പൊരുൾ എന്തെന്ന ആലോചനയിലായിരുന്നു..
ജാനിക്കു ഉണ്ടായ ദുരനുഭവളും അവൾ ഓർത്തു..
ജാനി തിരിച്ചു വരുമ്പോൾ ഇതേ പറ്റിയെല്ലാം അവളോട് സംസാരിക്കണം എന്നവൾ തീരുമാനിച്ചു..
പിന്നീട് അത്താഴം കഴിക്കാൻ നേരത്താണ് ആദി നന്ദുവിനരികിലേക്കു പോയത്..
നന്ദുവിനെ തൊട്ട് നോക്കിയ ആദി ഒന്ന് ഞെട്ടി....പൊള്ളുന്ന പനിയായിരുന്നു അവൾക്കു..
ആദി അവളെ എഴുനേൽപ്പിക്കാൻ കുറെ ശ്രെമിച്ചെങ്കിലും അവൾ വിളി കേൾക്കുന്നില്ല.. മറിച് പരസ്പരം ബന്ധം ഇല്ലാതെ എന്തെക്കെയോ പറയുകയായിരുന്നു..
എന്ത് ചെയ്യണമെന്നറിയാതെ ആദി നിന്നു.. ഫോൺ എടുത്തു ജാനിയെ വിളിക്കാൻ ശ്രേമിച്ചെങ്കിലും switched off എന്നാണ് അറിയാൻ കഴിഞ്ഞത്..
അവൾ ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന രാഹുലിനെ വിളിച്ചു.. ഈ രാത്രി ആശുപത്രിയിൽ കൊണ്ടുപോകാതിരിക്കുന്നത് നന്ദുവിനു അത്ര നല്ലതല്ലെന്നു അവൾ മനസ്സിലാക്കിയിരുന്നു...
അരമണിക്കൂറിനുള്ളിൽ രാഹുൽ കാറുമായി അവിടെ എത്തി.. ആദിയും രാഹുലു കൂടി ചേർന്നു നന്ദുവിനെ ആശുപത്രിയിൽ എത്തിച്ചു..
******** ******** *********
തേടി നടന്നതെന്തോ കണ്ട സന്തോഷത്തിൽ അവളുടെ കണ്ണുകൾ തിളങ്ങി...
പ്രകൃതി മഞ്ഞിനാലും മൂടിയിരിക്കുന്നു....ചെറുതായി ചാറ്റൽ മഴ പെയ്യുന്നുണ്ടായി.
ആ കുളിരുന്ന കാലാവസ്ഥയിൽ അവൾ ആനന്ദതിന്റെ കൊടുമുടിയിൽ എത്തി നിന്നു..
രണ്ടു കൈയും വിരിച്ചു തന്നെ സ്വാഗതം ചെയ്യാനെന്ന പോലെ നിന്ന അവനും അവന്റെ കൈകളിലെ പനീർപൂക്കളും അവൾ കണ്ടു....
അടുത്തേക്കു വരാൻ അവൻ മുഖം അനക്കികൊണ്ട് ആംഗ്യം കാണിച്ചു...
മഴത്തുള്ളികൾ വീണുകൊണ്ടിരിക്കുന്ന അവളുടെ മുഖത്തു പ്രണയം അല്ലാതെ മറ്റൊരു വികാരവും ആ സമയം ഉണ്ടായിരുന്നില്ല..
അവൾ അവന്റെ അടുത്തേക്കു ഓടി.. എത്ര ഓടിയിട്ടും അവന്റെ അടുത്തേക്കു എത്താൻ പറ്റുന്നില്ല.. അവൻ പിന്നോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു...
അവൻ പോകുന്ന വഴി എല്ലാം കോടമഞ്ഞാൽ മൂടുന്നു.. അവൾക്കു മുൻപിൽ വഴി അപ്രതീക്ഷമാകുന്നു..
അവൾ ചുറ്റിനും അവനു വേണ്ടി പരതു
ന്നു.. അവനെ കണ്ടെത്താൻ കഴിയാത്ത നിസ്സഹായ അവസ്ഥയിൽ അവളുടെ കണ്ണുകൾ കണ്ണീരിനാൽ മൂടുന്നു..
വിതുമ്പിക്കൊണ്ട് അവൾ നിലത്തേക്കു നോക്കുന്നതും അവന്റെ കൈയിൽ കണ്ട പനിനീർ പൂക്കൾ അവളുടെ കണ്ണിൽ ഉടക്കി..
ആ പൂക്കൾ കയ്യിലെടുകവേ അത്തിൽ പറ്റിയ രക്തം കണ്ടതും അവൾ ഒരു നിമിഷൻ സ്ഥബ്ധയായി..
തന്റെ പ്രാണൻ എന്തോ ആപത്ത് സംഭവിച്ചു എന്ന തോന്നലിൽ അവൾ പൊട്ടി കരഞ്ഞു...ആ പനിനീർ പൂക്കൾ നെഞ്ചോടക്കി പിടിച്ചിട്ടുണ്ടായിരുന്നു അവൾ...
"അമ്മേ...."
ഉറക്കത്തിൽ നിന്നു ജാനി ഞെട്ടി എഴുനേറ്റു..ചുറ്റും നോക്കി തൊട്ട് മൂൻപ് കണ്ടതെല്ലാം സ്വപ്നമാണെന്ന് തിരിച്ചറിഞ്ഞു അവൾ....
ദേഹമാകെ വിയർത്തകുളിച്ചിരുന്നു... അവൾക്കു വല്ലാത്ത ദാഹവും പരവേശവും തോന്നി തുടങ്ങി...
അവൾ തൊട്ടടുത്തുള്ള ടേബിളിൽ ഇരുന്ന ജഗിൽ നിന്നു വെള്ളമെടുത്തു കുളിച്ചു...ടേബിളിൽ ഇരുന്ന ഫോൺ സമയം അറിയാൻ on ആകാൻ ശ്രമിച്ചെങ്കിലും switched off ആയിരുന്നു..
വീണ്ടും കിടന്നിട്ടും ഉറക്കം വരാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.. സ്വപ്നത്തിൽ കണ്ട കാഴ്ചകൾ അവൾ പിന്നെയും പിന്നെയും ഓർക്കാൻ തുടങ്ങി.. അതവളുടെ ഉറക്കം കെടുത്തി...
******* ******* ******
ഉറങ്ങാൻ എത്ര ശ്രമിച്ചിട്ടും എന്നിക്കതിനു കഴിഞ്ഞില്ല.. കണ്ട സ്വപ്നം പിന്നെയും പിന്നെയും എന്നെ തേടി എത്തി.... എന്തോ ആപത്ത് എനിക്കോ എന്റെ പ്രിയപെട്ടവർക്കോ വരാൻ പോകുന്നു എന്നൊരു തോന്നൽ..
സന്ധ്യക്ക് വിളക്കുവച്ചു വന്നേപ്പിന്നെ നല്ല ഉറക്കം ആയിരുന്നു.. അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് ചെന്നില്ല..
ഉറക്കം പോയി കാണണം..
ഞാൻ കട്ടിലിൽ എഴുനേറ്റിരുന്നു ഒരു ജനൽ പാളി മെല്ലെ തുറന്നു...
നല്ല നിലാവ് ഉണ്ടായിരുന്നു.. ചെറിയൊരു പ്രകാശം മുറിയിലേക്ക് എത്തി...
ഞാൻ ജനലിലൂടെ പൂർണചന്ദ്രനെ നോക്കി നിന്നു..
കട്ടിലിൽ തന്നെ ഇരിക്കാൻ തോന്നിയില്ല.. പുതപ്പ് മാറ്റി കട്ടിലിൽ നിന്നു എഴുന്നേറ്റ് റൂമിൽനിന്ന് പുറത്തേക്കിറങ്ങി...
ഹാളിലെത്തി ക്ലോക്കിലെക്ക് നോക്കി.. സമയം 11 മണി..
പതിയെ മുൻവാതിൽ തുറന്നു മുറ്റത്തേക്കിറങ്ങി..
ആകാശത്തിലേക്കും നക്ഷത്രങ്ങളെയും നോക്കി നിൽകുമ്പോൾ മനസ്സിലെ പല പിറുമുറുകങ്ങളും അലിഞ്ഞുപോകുന്നു..
വീടിന്റെ മുറ്റത് നിന്നു നോക്കിയൽ പാടം കാണാം....
അവിടെ ഇപ്പോഴും കാറ്റ് വീശുന്നുണ്ടെന്നു ആടുന്ന നെൽകതിരുകൾ കണ്ടാൽ അറിയാം..
എന്തോ അങ്ങോട്ടേക്ക് പോകാൻ തോന്നി..
രാത്രിയാണെന്നും ഒറ്റയ്ക്കാണെന്നുമുള്ള ചിന്തയൊന്നും എന്നിൽ ഉണ്ടായിരുന്നില്ല.. മറിച് മനസ്സിന് വല്ലാത്തൊരു ധൈര്യം വന്നതുപോലെ...
കുറച്ച് ദൂരം നടന്നു ഞാൻ പാടത്തെത്തി... നല്ല കുളിരുള്ള കാറ്റ് എന്നെ തഴുകി കടന്നു പൊക്കൊണ്ടേയിരുന്നു..
അവിടെ പാടത്തിന്റെ വരമ്പിലൂടെ നടന്നു ഞാൻ പാടത്തേക്കു വെള്ളം എത്തുന്ന തൊടിന്റെ അടുത്തെതെത്തി.. അവിടെ ചെറിയൊരു പാലമുണ്ട്..
ഞാൻ മെല്ലെ ആ പാലത്തിൽ ഇരുന്നു.. കാൽ താഴേക്കു വച്ചപ്പോൾ തോട്ടിലെ വെള്ളത്തിൽ മുട്ടി.. നല്ല തണുപ്പുള്ള വെള്ളത്തിൽ ഞാൻ കാലുകൾ അടിച്ചുകൊണ്ടേയിരുന്നു..അങ്ങനെ ഇരിക്കെ ഇടയ്ക്കെപ്പോഴോ ഞാൻ പോലും അറിയാതെ അഭിറാം സർ എന്റെ മനസ്സിൽ ഓർത്തു.. സാറിനെ കണ്ട അന്ന് മുതലുള്ള കാര്യങ്ങൾ ഓരോന്നോരോന്നായി ഞാൻ ഓർത്തെടുത്തു..
കുറച്ച് കഴിഞ്ഞു എന്തെക്കെയാ ചിന്തിച്ചുകൂട്ടുന്ന എന്നോർത്തു ഞാൻ തന്നെ എന്റെ തലയ്ക്കു കൊട്ടി..
എന്റെ മനസ്സിന് എന്തെന്നില്ലാത്തൊരു അനുഭൂതി തോന്നി.. കുറെ നാളുകൾക്കു ശേഷം മനസ്സൊന്നു ശാന്തമായ പോലെ..
കുറച്ച് നേരം അവിടെ ചന്ദ്രനെയും നോക്കി ഇരുന്നു.. ഇടയ്ക്കു തൊട്ടിലേ വെള്ളത്തിൽ മുഖമൊക്കെ ഒന്ന് കഴുകി...
എപ്പോഴോ എന്റെ നോട്ടം കുറച്ചക്കലെ ഉള്ള താമരാക്കുളത്തിൽ എത്തി..
തൊട്ടടുത്തുള്ള അമ്പലത്തിലേക്കു വേണ്ടി അമ്പലകമിറ്റികാർ സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നതാണ് അവ..
ഞാൻ ഇവിടെ ഉള്ളപ്പോഴെല്ലാം അവിടെ പോയി ഇരിക്കാറുണ്ടായിരുന്നു... ഈ തവണ വന്നപ്പോൾ അങ്ങോട്ട് പോയതേ ഇല്ല..
ഞാൻ മെല്ലെ അങ്ങോട്ടേക്ക് നടന്നു... താമരകൾ വിരിഞ്ഞിട്ടുണ്ട്.. ഒരു മൂലയിൽ ആയി ആമ്പലുകളും വിടർന്നിരിക്കുന്നു..
ഞാൻ രണ്ടു മൂന്നു താമരമോട്ടുകൾ പറിച്ചെടുത്തു...
അവയുടെ ഇതളുകൾ മെല്ലെ തലോടി ഞാൻ ഇരുന്നു...
കുളത്തിന്റെ അരികുലൂടെ നടന്നപ്പോൾ കുറച്ചകലേ ഉള്ള തെങ്ങിൻ തൊപ്പിലേക്കു എന്റെ കണ്ണുകൾ നീണ്ടു.. നിലാവ് അവിടെയാകെ പരന്നിട്ടുണ്ട്..
അവിടേക്കു ഞാൻ നടന്നു.. കുളത്തിന്റെ അരികിലെ വഴിയിലൂടെ നടന്നു ചെറിയൊരു പാലം കടന്നു ഞാൻ അവിടെ എത്തി..
വല്ലാത്തൊരു നിശബ്ദത ഉണ്ടായിരുന്നു അവിടെ..
പെട്ടെന്നുള്ള ഉൾപ്രേരണയിൽ ഞാൻ ഉറക്കെ കൂവി..
പിന്നെയും പിന്നെയും ഞാൻ കൂകി വിളിച്ചു.. എന്റെ ചെയ്തികൾ ഓർത്തു ഞാൻ തന്നെ പൊട്ടി ചിരിച്ചു പോയി..
തെങ്ങിൻ തൊപ്പിലെ വഴികളിലൂടെ ഞാൻ നടന്നു കൊണ്ടേയിരുന്നു....
തോപ്പ് അവസാനിച്ചിടത്തു നിന്നു നേരെ കയറുന്നത് തറവാട് ഇരിക്കുന്ന സ്ഥലത്തേക്കാണ്...
ഇരുട്ട് നിറഞ്ഞ ആ പ്രേദേശത്തേക്കു പോകണ്ട എന്ന് കരുത്തുമ്പോള്ളൊക്കെ എന്റെ ഉള്ളിൽ നിന്നു ആരോ അങ്ങോട്ട് പോകാൻ പറയും പോലെ..
ഞാൻ മെല്ലെ അങ്ങോട്ടേക്കും നടന്നു.. കുറെ മരങ്ങളും ചെടികളും നിറഞ്ഞ അതിലൂടെ നടക്കുമ്പോലാണ് എന്റെ നാസികയിലേക്ക് ഇന്നലത്തെത്തു പോലെ പാല പൂവിന്റെ ഗന്ധം എത്താൻ തുടങ്ങിയത്..
ഞാൻ ചുട്ടുമോന്നു കണ്ണോടിച്ചു.. കുറച്ചകലെയായി നിൽക്കുന്ന പാലമരം കണ്ടതും എന്റെ എന്തിനെന്ന പോലെ തിളങ്ങി.. ഞാൻ അങ്ങോട്ട് നടന്നു..
പാലചുവട്ടിലായി ധാരാളം പാലപൂക്കൾ ചിതറി കിടക്കുന്നുണ്ടായി.. ഞാൻ കുറച്ച് കയ്യിൽ എടുത്തു മൂക്കിനോട് അടുപ്പിച്ചു...
അവയുടെ ഗന്ധം ആവോളം നുകർന്നു.. അപ്പോഴെല്ലാം ഇളം കാറ്റു വീശികൊണ്ടേയിരുന്നു.. ആ കാറ്റിൽ പാലപൂക്കളുടെ ഗന്ധവും അലിഞ്ഞു ചേർന്നിരുന്നു..
നിലാവിന്റെ വെളിച്ചം മെല്ലെ മെല്ലെ കുറയുന്നത് പോലെ തോന്നി എനിക്കു... ഞാൻ മാനത്തേക്കു നോക്കി...ഇത്രെയും നേരം എനിക്കു വഴികാട്ടിയായി നിന്ന പൂർണചന്ദ്രൻ മേഘങ്ങൾക്കിടയിൽ ഒളിച്ചു..
ചുറ്റും ചെറിയരീതിയിൽ ഇരുട്ട് വ്യാപിച്ചു..ഇനി ഇവിടെ ഒറ്റയ്ക്കു നില്കുന്നത് സുരക്ഷിതമല്ല എന്ന് തോന്നിയ ഞാൻ വേഗം പുറകോട്ടു നടക്കാൻ തിരിഞ്ഞു.. പെട്ടെന്നു താഴെ കിടന്നൊരു കല്ലിൽ കാല് തട്ടി ഞാൻ നിലത്തേക്ക് വീണു...
******* ******* *****
കൈമുട്ടിൽ ഊന്നി എഴുനേൽക്കാൻ ശ്രമിച്ചെങ്കിലും മുട്ടിൽ പൊട്ടൽ ഉണ്ടായതിനാൽ ജാനി വീണ്ടും വെച്ചു പോയി..
അവൾ എഴുന്നേട്ടിരുന്ന് ചുറ്റും നോക്കി.. ഇപ്പൊ നേരത്തെത്തിലും ഇരുട്ട് വ്യാപിച്ചിരിക്കുന്നു.... ചന്ത്രന്റെ ഒരംശം പോലും ആകാശത്തില്ല..
ജാനി എഴുനേറ്റു നിന്നു... അവൾ തനിക്കു ചുറ്റും വീണു കിടക്കുന്ന പാലപൂകളിലേക്കു ഒന്ന് നോക്കി...
ഇത്രെയും നേരം ഒത്തിരി ആസ്വദിച്ച ആ തണുപ്പിന്റെ മൂർച്ച ഏറിയതും ജാനി ഒന്ന് വിറച്ചു പോയി.. അവൾ ചുറ്റിനും കണ്ണോടിച്ചു കൊണ്ട് കൈകൾ ചൂട് കിട്ടാനായി തിരുമ്മി...
തിരിഞ്ഞു വീട്ടിലേക്കു നടക്കാൻ അവൾക്കു പേടിയായിരുന്നു.. കാരണം വഴി ഇപ്പൊൾ അത്ര നന്നായി കാണാൻ കഴിയുന്നില്ല..
പാലമരത്തിന്റെ അതിലെ പോയാൽ യക്ഷി കാവിന്റെ പുറകുവശത്തു എത്താം.. അവിടെ നിന്നു വേഗം തറവാട്ടിലും.. ആ വഴിയാണ് കൂടുതൽ എളുപ്പമെന്നറിഞ്ഞ ജാനി അതിലേ പോകാനായി തിരിഞ്ഞു...
അങ്ങോട്ട് നടക്കവേ കരിയിലകൾ അനങ്ങുന്ന ശബ്ദം കേട്ട ജാനി തന്നെ ആരോ പിന്തുടരുന്ന പോലെ തോന്നിയതും ഒന്ന് തിരിഞ്ഞു നോക്കി.. പിന്നിൽ ആരും ഇല്ല എന്നറിഞ്ഞതും.. മുന്നിലൂടെ ആരോ ശരവേഗത്തിൽ കടന്നു പോയി.. ജാനി വേഗം മുഖം തിരിച്ചു അങ്ങോട്ട് നോക്കി..
ജാനി നടത്തതിന്റെ വേഗത കൂട്ടി.. ഇടയ്കിടയ്ക്കു മുഖത്തെ വിയർപ്തുള്ളികൾ അവൾ തുടച് മാറ്റി.. ചുറ്റിലും പിന്നിലുമായി തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ടാണ് ജാനി നടന്നത്..
നടക്കവേ അപ്പുറത്തെ പൂട്ടിയിട്ടിരിക്കുന്ന തറവാടിന്റെ ചെങ്കൽ കൊണ്ട്തീർത്ത മതിലിൽ ഇരിക്കുന്ന് കരിമ്പൂചയുടെ തിളങ്ങുന്ന ചുവന്ന കണ്ണുകൾ അവൾ കണ്ടു.. ആ കണ്ണുകളും അവളിൽ തന്നെയായിരുന്നു..
യക്ഷികാവിന്റെ അടുത്തെത്തുന്നതിനു മുൻപ് ജാനി കണ്ടു തൊട്ടു മുൻപിൽ നിൽക്കുന്ന പേരാലിലെ ചിലയിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന കരിമൂർഖനെ..
മുഖം അവളുടെ നേരെ അല്ല.... എങ്കിലും അതിന്റെ ചീറ്റൽ ജാനി കേൾക്കുന്നുണ്ടായി...
മുന്പ്പോട്ട് നടക്കാൻ പേടിച്ചവൾ തിരിഞ്ഞു തന്നെ നടന്നു...തന്റെ നിസ്സഹായ അവസ്ഥ ഓർത്തവൾ കരഞ്ഞു പോയി..രാത്രി ഒറ്റയ്ക്കു ഇറങ്ങി വരാൻ തോന്നിയ നിമിഷത്തെ പഴിച്ചു അവൾ..
ദൂരെ എങ്ങു നിന്നു പട്ടികൾ ഉച്ചത്തിൽ കോരി ഇടുന്നത് ജാനി കേട്ടു.. അത് അവളിലെ ഭീതി ഇരട്ടിച്ചു.....മൂങ്ങയുടെ കരച്ചിൽ ചീന്തുകളും കേൾക്കമായിരുന്നു...
മുഖം താഴ്ത്തി നടന്ന ജാനി തൊട്ട്മുൻപിൽ ആരോ നിൽക്കുന്ന പോലെ തോന്നിയപോലെ മുഖം ഉയർത്തി.. മുന്നിൽ നിന്ന ആളെ കണ്ടു അവൾ ഒന്ന് ഞെട്ടി..
-തുടരും...🔥🔥