Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 23

നിരഞ്ജൻറെ സ്വന്തം പാറു Chapter 23
 
താൻ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത തൻറെ ജീവിതം നശിപ്പിച്ച ആൾ...
 
അതെ, തൻറെ മകളുടെ ബയോളജിക്കൽ ഫാദർ... നിരഞ്ജൻ മേനോൻ മേലേടത്ത്.
 
ആ കാഴ്ച ഓർമ്മ വന്നപ്പോൾ അവൾ വിറക്കാൻ തുടങ്ങി.
 
അതേ കണ്ണുകൾ, തൻറെ ശരീരം ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ ദിവസങ്ങളോളം കൊത്തി വലിച്ചവൻ.
 
അയാൾ ഒരു മനുഷ്യനായി പോലും അവൾ കണക്കുകൂട്ടി ഇരുന്നില്ല.
 
Yes, he is not a human... he is a Devil...
 
ആ വേദനിപ്പിക്കുന്ന ദിവസങ്ങൾ അവളുടെ മനസ്സിലൂടെ ഒരു ചലച്ചിത്രം പോലെ മിന്നി മറിഞ്ഞു. 
 
തന്നെ താൻ അല്ലാതാക്കിയ അയാളെ കുറിച്ച് ഓർക്കുമ്പോൾ അവളിൽ ഭയവും ദേഷ്യവും വെറുപ്പും എല്ലാം ഒന്നിച്ചാണ് വന്നത്.
 
ആ സംഭവങ്ങൾ ആലോചിച്ചു കിടക്കുമ്പോഴാണ് വാസുദേവൻ ഡോർ തുറന്ന് അകത്തേക്ക് വന്നത്.
 
വാസുദേവനെ കണ്ടതും അവൾ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു.
 
പിന്നെ ഓടിച്ചെന്ന് അവൾ വാസുദേവനെ കെട്ടിപ്പിടിച്ചു.
 
“അച്ഛാ...”
 
എന്ന് വിളിച്ചു കൊണ്ട് പൊട്ടിപ്പൊട്ടി കരയാൻ തുടങ്ങി.
 
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കാതെ വാസുദേവൻ സ്തംഭിച്ച് നിന്നു പോയി.
 
മായയുടെ കരച്ചിൽ വാസുദേവന് ഞരമ്പിലൂടെ ഷോക്ക് അടിച്ച പ്രതീതിയാണ് ഉണ്ടാക്കിയത്.
അയാളറിയാതെ തന്നെ അയാളുടെ കൈകൾ മായയേ വലയം വെച്ചു. അവൾക്ക് സഹിക്കാൻ പറ്റാത്ത എന്തോ ഉണ്ടായിട്ടുണ്ടെന്ന് അയാൾ ഊഹിച്ചു.
 
അയാൾ അവളുടെ പുറത്ത് തലോടിക്കൊണ്ട് അങ്ങനെ തന്നെ നിന്നു.
 
നന്ദന് എന്തെങ്കിലും പറ്റി കാണുമോ?
 
 അതാകുമോ മോൾക്ക് സഹിക്കാൻ പറ്റാത്ത ഇത്രയും സങ്കടത്തിനു കാരണം.
 
അങ്ങനെ ഓരോന്ന് ആലോചിച്ച് ആയാൾ അവളെയും തലോടി കൊണ്ട് ഒന്നും പറയാതെ അവിടെ നിന്നു. 
 
ഏതാനും നിമിഷങ്ങൾക്ക് ശേഷം മായ ഒന്ന് അടങ്ങിയപ്പോൾ അവളെ ചേർത്തു പിടിച്ച് ബെഡ്ഡിൽ ഇരുത്തി.
 
അവളെ തന്നെ നോക്കി കൊണ്ട് അയാൾ അടുത്തിരുന്നു. അപ്പോഴും അയാൾ ഒന്നും ചോദിച്ചില്ല.
 
മോൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അയാൾ ചോദിക്കാതെ തന്നെ അവൾ പറയുമെന്ന് അയാൾക്കറിയാമായിരുന്നു.
 
എന്നാൽ അച്ഛൻറെ നോട്ടത്തിൻറെ അർത്ഥം മനസ്സിലാക്കിയ മായ നിരഞ്ജനെ പറ്റി പറയണോ എന്ന് ആലോചിക്കുകയായിരുന്നു.
 
ഏറെ നേരത്തെ ചിന്തയ്ക്ക് ശേഷം അവൾ ഒരു തീരുമാനത്തിലെത്തി.
 
അച്ഛൻ അറിയണം തൻറെ മകളുടെ അച്ഛൻ ആരാണെന്ന്. തനിക്ക് എന്തെങ്കിലും സംഭവിച്ചാലും ആരെങ്കിലും അറിഞ്ഞിരിക്കണം തൻറെ മകളുടെ അച്ഛൻ ആരാണെന്ന്.
 
ഇപ്പോൾ ഈ ലോകത്ത് എനിക്ക് മാത്രം അറിയാവുന്ന ഈ രഹസ്യം. ഞാൻ ആരോടും പറഞ്ഞില്ലെങ്കിൽ ഇത് എന്നോടൊപ്പം തീരുന്ന ഒരു രഹസ്യം മാത്രമായിത്തീരും.
 
പക്ഷേ അത് എൻറെ മക്കളോട് ഞാൻ കാണിക്കുന്ന വലിയ ചതി ആയിരിക്കും.
അവർ വലുതാകുമ്പോൾ തന്തയില്ലാത്തവൻ എന്ന പേര് അവർക്ക് ഉണ്ടാകാതിരിക്കാൻ ഇപ്പോൾ ഞാനെൻറെ വായ തുറന്നേ പറ്റൂ.
 
അച്ഛൻ ഇല്ലാതെ അവരെ വളർത്താൻ എനിക്ക് സാധിക്കും. പക്ഷേ ഈ സമൂഹം അവരെ വേദനിപ്പിക്കും.
 
സമൂഹത്തെ ബോധിപ്പിക്കാൻ മാത്രം അവർക്ക് ഇപ്പോൾ ഒരു surname ആവശ്യമാണ്.
 
പേര് മാത്രം... അതെ, അതു മാത്രം മതി എൻറെ മക്കൾക്ക് നിരഞ്ജനിൽ നിന്നും. അവൾ തീരുമാനിച്ചു.
 
എന്നെങ്കിലും ഞാൻ സൂര്യൻറെയോ കിരണിൻറെയോ പിടിയിൽ പെട്ടാലും തൻറെ മക്കൾക്ക് ആരെങ്കിലും കൂട്ട് ഉണ്ടാകാനും വേണ്ടി ഒരു മുൻകരുതൽ എന്ന പോലെ അവൾ വാസുദേവനോട് എല്ലാം പറയാൻ  തീരുമാനിച്ചത്.
 
അവൾ വിറയ്ക്കുന്ന കൈകൾ കൊണ്ട് വാസുദേവൻറെ കൈകൾ പിടിച്ച് കണ്ണുകളിൽ നോക്കി പറഞ്ഞു.
 
“എൻറെ മകളുടെ പേര് 
 
Aditya Niranjan Menon and Adikya Niranjan Menon from മേലേടത്ത് House.”
 
അവൾ പറഞ്ഞതു കേട്ട് വാസുദേവൻ അവളുടെ കൈകൾ തട്ടിത്തെറിപ്പിച്ച് ഉറക്കെ വിളിച്ചു.
 
“മോളേ... “
 
അയാളുടെ മുഖത്ത് കാണാമായിരുന്നു പേടിയും സങ്കടവും എല്ലാം. അതു കണ്ട് അവൾ പറഞ്ഞു.
 
“അച്ഛ... ഞാൻ പറഞ്ഞത് സത്യമാണ്. ഞാനിന്ന് ഓഫീസിൽ കണ്ടു, ആദിയുടെയും ആദുവിൻറെയും ബയോളജിക്കൽ ഫാദർ, എൻറെ കമ്പനിയുടെ CEO നിരഞ്ജൻ മേനോൻ.”
 
അല്പസമയത്തെ പതർച്ചയ്ക്കു ശേഷം വാസുദേവൻ അവളോട് പറഞ്ഞു.
 
“മോളെ, അത് ഹരിയുടെ ചേട്ടനാണ്. നരേന്ദ്രൻ സാറിൻറെ മകൻ. മേലേടത്തെ കുട്ടിയാണ് നിരഞ്ജൻ. മാത്രമല്ല...”
 
എന്തോ പറയാൻ വന്ന അയാൾ പെട്ടെന്ന് നിർത്തി.
 
ബാക്കി പറയണോ വേണ്ടയോ എന്ന് അയാൾക്ക് ഒരു സംശയം ഉണ്ടായിരുന്നു.
അത് കണ്ട് മായ പറഞ്ഞു.
 
“അച്ഛൻ അറിയുന്നതെല്ലാം എന്നോട് പറയൂ. എല്ലാം അറിയേണ്ടത് എൻറെ ആവശ്യമാണ്. അത് അച്ഛനും അറിയാവുന്നതാണ്. അച്ഛൻ പറഞ്ഞില്ലെങ്കിലും ഞാൻ ഏതുവിധേനയും അയാളെപ്പറ്റി അന്വേഷിക്കും. എൻറെ പണി കുറയ്ക്കാൻ എങ്കിലും അച്ഛൻ അറിയുന്നതെല്ലാം പറയു. “
 
അവൾ പറയുന്നത് ശരിയാണെന്ന് വാസുദേവനും തോന്നി. മായ എല്ലാം അറിയേണ്ടതു തന്നെയാണ്.
 
 തനിക്കറിയാവുന്നതെല്ലാം പറയാൻ തന്നെ അയാൾ തീരുമാനിച്ചു.
 
“മേലേടത്ത് മാധവൻ മേനോൻ എന്ന ബിസിനസുകാരൻറെ കൊച്ചു മക്കളിൽ പ്രധാനിയാണ് നിരഞ്ജൻ. മേലേടത്തെ അടുത്ത തലമുറ അവകാശി എന്നാണ് എല്ലാവരും പറയുന്നത്.”
 
“നരേന്ദ്രൻറെ ഇളയമകൻ ആണെങ്കിലും ബിസിനസ്സിൽ അയാൾ ഒരു പുലിയാണ്. അത് മാത്രമല്ല നമ്മളെപ്പോലെ സാധാരണക്കാരായ ഒരാൾക്ക് ചിന്തിക്കാൻ പറ്റാത്ത അത്ര ഉയരത്തിലുള്ള കൂട്ടരാണ് അവർ. വർക്ക് ഇന്ത്യയിൽ മാത്രമല്ല ബിസിനസ് ഉള്ളത്.”
 
“ഇൻറർനാഷണൽ മാഫിയ കിംഗ് എന്നാണ് എല്ലാവരും നിരഞ്ജനെ പറ്റി പറയുന്നത്.”
 
അച്ഛൻ പറയുന്ന ഓരോ കാര്യങ്ങളും കേട്ട് മായ ശ്വാസം എടുക്കാൻ പറ്റാതെ നിന്നു പോയി.
താൻ എവിടെയാണ് ചെന്നു പെട്ടിരിക്കുന്നത് എന്ന് അവൾ അറിയാതെ ഓർത്തു പോയി.
അവളുടെ അവസ്ഥ മനസ്സിലാക്കി വാസുദേവൻ അവളെ വിളിച്ചു.
 
“മോളേ ഞാൻ പറഞ്ഞത് സത്യമാണ്. 
 
പീറ്റർ...
 
എന്ന പേരിൽ അറിയപ്പെടുന്ന ഇൻറർനാഷണൽ mafia king, നിരഞ്ജൻ മേനോനാണ്.”
 
“Devil എന്ന ഇരട്ട പേരിൽ ആണ് ബിസിനസ് വേൾഡിൽ അയാൾ അറിയപ്പെടുന്നത്.”
 
എല്ലാം കേട്ട് എന്തു പറയണമെന്നറിയാതെ അവൾ തരിച്ചിരുന്നു പോയി.
 
വാസുദേവനും പേടിയോടെ തന്നെയാണ് എല്ലാം പറഞ്ഞിരുന്നത്.
 
താൻ ചെന്ന് പെട്ടിരിക്കുന്നത് ചെറിയ പ്രോബ്ലത്തിൽ ഒന്നും അല്ല എന്ന് മായ്ക്ക് മനസ്സിലായി.
 
അവൾ പേടിയോടെ കുറച്ചു നേരം വാസുദേവനെ കെട്ടിപ്പിടിച്ച് അങ്ങനെ ഇരുന്നു. വലിയ ഷോക്ക് ആണ് രണ്ടു പേർക്കും കുറച്ചു മുൻപത്തെ നിമിഷങ്ങൾ നൽകിയത്.
 
അത് പെട്ടെന്ന് തരണം ചെയ്യാൻ സാധിക്കുന്നതും അല്ലായിരുന്നു.
 
ആ സമയം നഴ്സ് വന്നു ഡിസ്ചാർജ് ആയി എന്നും, കഴിക്കേണ്ട മെഡിസിൻ എന്തൊക്കെയാണെന്നും അവർക്ക് പറഞ്ഞു കൊടുത്തു.
 
എല്ലാം മനസ്സിലാക്കി വാസുദേവൻ മായയേയും കൂട്ടി വീട്ടിലേക്ക് പോയി.
 
വീട്ടിലെത്തിയിട്ടും മായ നോർമൽ ആയിരുന്നില്ല.
 
എന്താണ് മോൾക്ക് സംഭവിച്ചത് എന്ന് ചോദിച്ച ലളിതയോട് ഉണ്ടായതെല്ലാം വാസുദേവൻ പറയുന്ന സമയം മായ മക്കളെയും കൂട്ടി അകത്തേക്ക് പോയി.
 
എല്ലാം കേട്ട് ലളിത തലക്ക് കൈയും വെച്ച് ഇരുന്നു പോയി.
 
ഇനിയെന്ത് എന്ന് അവർക്ക് രണ്ടുപേർക്കും അറിയില്ലായിരുന്നു. രണ്ടുപേരും ഒന്നും സംസാരിക്കാതെ മണിക്കൂറുകൾ കടന്നുപോയി.
 
അവസാനം ഒരു എട്ടുമണിയോടെ മായ റൂമിൽ നിന്നും പുറത്തിറങ്ങി. വാസുദേവനും ലളിതയും സോഫയിൽ തന്നെ ഇരിക്കുന്നത് കണ്ടു അവൾ അവർക്ക് അടുത്തേക്ക് ചെന്നു.
 
അവൾ ലളിതയുടെ കാലിൻറെ താഴെയായി പോയിരുന്നു. അതു കണ്ട് ലളിത അവളുടെ തല മടിയിൽ വെച്ച് മുടിയിൽ തഴുകിക്കൊണ്ടിരുന്നു. കുറച്ചു സമയത്തേക്ക് ആരും ഒന്നും പറഞ്ഞില്ല. പിന്നെ
 
“അച്ഛാ…”
 
എന്നാ അവളുടെ വിളിയാണ് എല്ലാവരെയും ശ്രദ്ധ അവളിലേക്ക് എത്തിച്ചത്.
 
“അച്ഛനും അമ്മയും ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. സൂര്യനെയും കിരണിനെയും പോലെ നിരഞ്ജനെ ഹാൻഡിൽ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല എന്ന് പറയുന്നത് അണ്ടർ സ്റ്റേറ്റ്മെൻറ് ആയിരിക്കും. എൻറെ കൂടെ നിന്നാൽ നിങ്ങൾക്കും അത്... “
 
അവൾ എന്താണ് പറഞ്ഞു വരുന്നത് എന്ന് വാസുദേവന് പെട്ടെന്ന് തന്നെ മനസ്സിലായി.
അതുകൊണ്ടു തന്നെ അവളെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഇടയിൽ കയറി അയാൾ പറഞ്ഞു.
 
“മക്കൾ സന്തോഷത്തിൽ ഇരിക്കുമ്പോൾ കൂടെയും അവർക്ക് പ്രശ്നമുണ്ടാകുമ്പോൾ അവരെ ഇട്ടു പോവുകയും ചെയ്യുന്ന തരത്തിലുള്ള അച്ഛനമ്മമാർ ഉണ്ടായിരിക്കും. എന്തൊക്കെയായാലും ഞങ്ങൾ അങ്ങനെ ഉള്ളവരല്ല.”
 
“എൻറെ മോളുടെ സുഖത്തിലും ദുഃഖത്തിലും ഒരുപോലെ താങ്ങായി ഞങ്ങൾ രണ്ടു പേരും മരണം വരെ ഇരുവശത്തും ഉണ്ടാകും. അതിൽ ഒരു സംശയവും വേണ്ട. ഇനി അതിനെപ്പറ്റി ഒരു തർക്കവുമില്ല. ഞങ്ങൾ എവിടെയും പോകാൻ പോകുന്നില്ല.”
 
അതുകേട്ട് അല്പം സങ്കടത്തോടെ മായയെ പിന്നെയും പറയാൻ തുടങ്ങി.
 
“അച്ഛാ... ഇതങ്ങനെയല്ല. അയാൾ ആരാണെന്ന് അച്ഛനു ഞാൻ പറഞ്ഞു തരേണ്ട കാര്യം ഇല്ല. എന്ത് ക്രൂരനാണ് അയാൾ എന്ന് അനുഭവിച്ചറിഞ്ഞവളാണ് ഞാനും. അതുകൊണ്ടാണ് പറയുന്നത് എന്നെ വിട്ടു പോകുന്നതാണ് നല്ലത്. അമ്മമ്മയെ പോലെ നിങ്ങൾക്കും എന്തെങ്കിലും സംഭവിച്ചാൽ അത് എനിക്ക് താങ്ങാൻ കഴിയില്ല.”
 
എന്നാൽ ഈ സമയം ലളിത പറഞ്ഞു.
 
“മോൾ ഒന്നും പറയേണ്ട, എന്തു വന്നാലും മോളെ വിട്ട് ഞങ്ങൾ എവിടെയും പോകില്ല.”
 
അവൾ രണ്ടുപേരെയും കെട്ടിപിടിച്ചു കുറെ നേരം കരഞ്ഞു. പിന്നെ സാവധാനം പറഞ്ഞു.
 
“അമ്മമ്മയെ പോലെ തന്നെ എനിക്ക് ദൈവം തന്ന നിധിയാണ് നിങ്ങൾ രണ്ടുപേരും.”
 
അതും പറഞ്ഞ് അവൾ കൊച്ചുകുട്ടികളെ പ്പോലെ കരയാൻ തുടങ്ങി.
 
എന്നാൽ അവളുടെ സങ്കടം മാറ്റി, അവളുടെ മനസ്സുമാറ്റാൻ വേണ്ടി വാസുദേവൻ ചോദിച്ചു.
 
“ഇനി എന്താണ് അടുത്ത സ്റ്റെപ്പ്. ഇവിടെ നിന്നും പോവണോ?”
 
ആ ചോദ്യം കേട്ട് മായ പറഞ്ഞു.
 
“ഇങ്ങനെ പേടിച്ച് ഓടാൻ തുടങ്ങിയാൽ ഒരു അവസാനം ഉണ്ടാകില്ല. മാത്രമല്ല എന്നെ അയാൾക്ക് അറിയില്ല. എന്നാൽ എനിക്ക് അയാളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇവിടെ നിൽക്കുന്നതാണ് ഏറ്റവും നല്ലത്. എൻറെ ഇപ്പോഴത്തെ രൂപവും, പേരും എല്ലാം പുതിയതാണ്. Hari പോലും എന്നെ തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ട് ഇപ്പോൾ എല്ലാവരിൽ നിന്നും ഞാൻ സേഫ് ആണ്.”
 
പിന്നെ ഒരു മന്ദഹാസത്തോടെ അവൾ പറഞ്ഞു.
 
“സൂര്യൻ, കിരൺ ഇനി ഇപ്പോൾ നിരഞ്ജൻ... എൻറെ ശത്രുക്കളുടെ ലിസ്റ്റ് നീളുകയാണല്ലോ അച്ഛാ... “
 
“ആ ലിസ്റ്റിൽ ഇവർ മാത്രമല്ല മോളെ, ഇവരെക്കാൾ ഡെയിഞ്ചർ ആയ സാക്ഷാൽ മേലേടത്ത് മാധവ മേനോൻ... അയാളും ലിസ്റ്റിൽ ഇപ്പോൾ സ്ഥാനം പിടിച്ചിട്ടുണ്ട്.”
 
അതുകേട്ട് മായ പറഞ്ഞു.
 
“അച്ഛൻ ഒരു കാര്യം ശ്രദ്ധിച്ചോ. എൻറെ ലിസ്റ്റിൽ ആളുകൾ കൂടും തോറും അവരുടെ ഡെയിഞ്ചർനസ്സും കൂടുന്നത് ശ്രദ്ധിച്ചിരുന്നോ?”
 
“മാധവ മേനോൻ ആദിയും ആദുവും തൻറെ തന്നെ ചോരയാണ് എന്നറിഞ്ഞാൽ പിന്നെ എന്ത് നടക്കും എന്ന് അറിയില്ല. സ്വന്തം മകളെ സ്നേഹിച്ചു കല്യാണം കഴിച്ചതിൻറെ പേരിൽ വീട്ടിൽ നിന്നും ഇറക്കിവിട്ട് പടിയടച്ച് പിണ്ഡം വെച്ച അച്ഛനാണ് മേലേടത്ത് മാധവമേനോൻ എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെ സൂക്ഷിക്കണം. എന്ത് ചെയ്യുമ്പോഴും അവർക്കെതിരെ നിൽക്കാനോ, അവരോടു ഏറ്റുമുട്ടാനോ ഒന്നും നമ്മളെ കൊണ്ട് സാധിക്കില്ല എന്ന് ആദ്യമേ മനസ്സിൽ ഉണ്ടാകണം.”
 
വാസുദേവൻറെ ഓരോ വാക്കും ശരിയാണെന്നും താൻ എത്രത്തോളം deep shit ട്ടിലാണ് വന്ന് പെട്ടിരിക്കുന്നത് എന്നും അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
നിലയില്ലാ കയത്തിൽ മുങ്ങി നിൽക്കുന്ന തനിക്ക് ഒരു കര കണ്ടെത്തിയേ മതിയാകൂ. എന്നാൽ എന്ത് വേണം എന്ന് അവൾക്ക് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.
 
"എന്ന് വെച്ച് തോറ്റു കൊടുക്കാനും തീരുമാനിച്ചിട്ടില്ല ഈ പാർവർണ്ണ."
 
അടുത്ത മൂന്നു ദിവസം company picnic ആയതു കൊണ്ട് തന്നെ അവൾക്ക് ഓഫീസിൽ പോകേണ്ടി വന്നില്ല.
 
ഇനി ഓഫീസിൽ ചെല്ലുമ്പോൾ നിരഞ്ജനെ എങ്ങനെ നേരിടണം എന്നതായിരുന്നു മൂന്നു ദിവസവും അവൾ ആലോചിച്ചു കൊണ്ടിരുന്നത്.
 
ഇനിയും ഒളിച്ചോടാൻ മായ തയ്യാറല്ലായിരുന്നു.
എങ്ങിനെയും പിടിച്ചു നിൽക്കാൻ തന്നെ അവൾ തീരുമാനിച്ചു. അല്ലാതെ അവൾക്ക് വേറെ വഴിയില്ലായിരുന്നു.
 
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 
നിരഞ്ജൻ വളരെ അസ്വസ്ഥനാണ്. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അവന് അറിയുന്നുണ്ടായിരുന്നില്ല.
 
മീറ്റിങ്ങിന് അച്ഛനോടൊപ്പം ഇറങ്ങിയപ്പോൾ ഒരു കോൾ വന്നിരുന്നു.
 
തൻറെ ഫ്രണ്ട് ആയ ഭരതൻ വർമ്മയുടെ കോളായിരുന്നു അത്. അവനോട് സംസാരിച്ച ശേഷം കോൺഫറൻസ് ഹാളിലേക്ക് മീറ്റിങ്ങിന് കയറിയതാണ് താൻ.
 
ഹാളിലേക്ക് കയറിയതും വലിയ സൗണ്ടിൽ ഒരു പെൺകൊച്ച് താഴേക്ക് വീഴുന്നതും അവൻ കണ്ടിരുന്നു.
 
എല്ലാവരും കൂടി അവളെ ഹോസ്പിറ്റലിൽ കൊണ്ടാക്കി. അവരുടെ സംസാരത്തിൽ നിന്നും അതാണ് മായ അയ്യർ എന്ന് അവന് മനസ്സിലായി.
 
അവൾ വീണതും തൻറെ നെഞ്ചിൽ ആരോ വടിവാള് കുത്തിയിറക്കിയ പോലെ ഒരു വേദനയാണ് തോന്നിയത്.
 
പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.
 
 അന്നത്തെ മീറ്റിംഗ് ക്യാൻസൽ ചെയ്തു.
 
ഇന്ന് താൻ ഇവിടെ കമ്പനി പിക്നിക്കിനു വന്നതാണ്. എല്ലാ എംപ്ലോയിസ്സും വളരെ സന്തോഷത്തിലാണ്. ചെറിയച്ഛനും മറ്റവന്മാർ മൂന്നുപേരും നന്നായി എൻജോയ് ചെയ്യുന്നുണ്ട്.
 
അങ്ങനെ നിരഞ്ജൻ കുറച്ചു സമയം ഓരോന്നാലോചിച്ച് ഇരുന്ന ശേഷം എഴുന്നേറ്റ് അവർക്കരികിലേക്ക് പോകാൻ തുടങ്ങിയതാണ്.
 
പോകുന്ന വഴി കുറച്ച് എംപ്ലോയിസ് സംസാരിക്കുന്നത് അവൻ കേട്ടു.
 
“നിരഞ്ജൻ സാറിനെ കണ്ടതും മായ അയ്യർ തലചുറ്റി വീണു എന്നാണ് പറഞ്ഞു കേട്ടത്.”
 
അതുകേട്ട് വേറെ ഒരു പെണ്ണ് പറഞ്ഞു.
 
“അല്ലെങ്കിലും മായ ശരിയല്ല. ആരോടും മിണ്ടില്ല. വല്ലാത്ത ഒരു ഐറ്റം തന്നെ…”
 
പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു.
 
അപ്പോൾ വേറൊരാൾ പറഞ്ഞു.
 
“താൻ പറഞ്ഞത് ശരിയാണ് ഒരു ജീൻസും ആരുടെയോ അളവിലുള്ള ഒരു ഷർട്ടും വലിയ ഒരു കണ്ണാടിയും. ഒന്നു നന്നായി ഡ്രസ്സ് പോലും ചെയ്യാത്ത ഒരു സാധനം.”
 
“അതൊക്കെ പോട്ടെ ഞാൻ ആയിരുന്നെങ്കിൽ നിരഞ്ജൻ സാറിൻറെ മേലേക്ക് തന്നെ വീഴാൻ ശ്രമിക്കുമായിരുന്നു. ഇപ്പോൾ എന്താ ആർക്കും ഒരു ഗുണം ഇല്ലാതെ പോയി.”
 
അതുകേട്ട് വേറൊരാൾ പറഞ്ഞു.
 
“എറിയാൻ അറിയുന്നവരുടെ കയ്യിൽ വടി നൽകില്ല എന്ന പഴഞ്ചൊല്ലാണ് എനിക്ക് ഓർമ്മ വരുന്നത്.”
 
അവരുടെ സംസാരം അങ്ങനെ തുടർന്നു കൊണ്ടിരുന്നു.
 
നിരഞ്ജൻറെ സ്വന്തം പാറു Chapter 24

നിരഞ്ജൻറെ സ്വന്തം പാറു Chapter 24

4.8
13453

നിരഞ്ജൻറെ സ്വന്തം പാറു Chapter 24   അവരുടെ സംസാരം കേട്ട് നിരഞ്ജൻ ആലോചിച്ചു.   ഈ മായ അയ്യർ ഓഫീസിൽ ആർക്കും അത്ര താൽപര്യമുള്ള ആളാണ് എന്ന് തോന്നുന്നില്ല. Something not straight with her. Will see.   അങ്ങനെ ഓരോന്നാലോചിച്ച് മുന്നോട്ടു നടന്ന നിരഞ്ജൻ ഹരിയുടെയും മറ്റും അടുത്തെത്തിയത് പോലും അവൻ അറിഞ്ഞിരുന്നില്ല.   ഹരിയുടെ സംസാരമാണ് നിരഞ്ജനെ യാഥാർഥ്യത്തിലേക്ക് എത്തിച്ചത്.   “നീ എന്താണ് ആലോചിക്കുന്നത്?”   അവനെ കണ്ടപ്പോൾ ഹരി ചോദിച്ചു.   അതിനുത്തരമായി അവൻ കൈ നീട്ടി ഹരിയുടെ കയ്യിലുള്ള മദ്യം വാങ്ങി ഒരു വലിക്കു കുടിച്ചു.   നിരഞ്ജൻ ചെയ്തത് കണ്ട് ബാക്കി എല്ലാവരും മുഖത്ത