Aksharathalukal

നിനക്കായ്‌ ഈ പ്രണയം (36)

അവസാനം അവർ കുളത്തിനരികിൽ എത്തി. ഇരുട്ടത് അങ്ങനെ കാര്യമായി കാണാൻ പറ്റില്ല. എന്നാലും പുറകിലെ റോഡിലെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവർ അത് കണ്ടു.

" ഇവിടെ ഒന്നും ഇല്ല.. വാ.. പോകാം.. " ലച്ചു തിരക്ക് കൂട്ടി.

" നിക്ക് നോക്കട്ടെ.. " ഹണി കുളത്തിന്റെ തൊട്ട് അരികിൽ പോയി സൂക്ഷിച്ചു നോക്കി.

"നീ എന്താ നോക്കുന്നത്.. വാ പോവാം.. " മിലി അവളുടെ പിന്നിൽ നിന്നു കുളം ഒന്ന് വീക്ഷിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി.

ഒന്നും കാണാതെ നിരാശയോടെ പോകാനായി ഹണിയും തിരിഞ്ഞു.

പെട്ടന്ന് കുളത്തിൽ നിന്ന് ചേറു പുരണ്ട ഒരു കൈ ഉയർന്നു വന്നു ഹണിയുടെ കാലിൽ പിടുത്തമിട്ടു. കാലിൽ എന്തോ കൊളുത്തി വലിക്കുന്ന പോലെ തോന്നി തിരിഞ്ഞു നോക്കിയ ഹണി കണ്ടത് കാലിൽ വിടാതെ പിടിച്ചിരിക്കുന്ന കൈകൾ ആണ്.

മിലിയെ വിളിക്കണം എന്നുണ്ടെങ്കിലും അവൾക്ക് പറ്റുന്നില്ല. ശബ്ദം തൊണ്ടയിൽ തന്നെ തടഞ്ഞു. കിതാച്ചുകൊണ്ട് അവൾ കാലിലേക്ക് നോക്കി. അവളുടെ കണ്ണുകൾ തുറിച്ചു മുഖഭാവം മാറി.

"നീ അവിടെ എന്ത് എടുക്കാ..? ഇവിടെ തന്നെ കൂടാൻ ആണോ ഭാവം?" എന്ന് ചോദിച്ചുകൊണ്ട് മിലി തിരിഞ്ഞു ഹണിയെ നോക്കി.

ചുണ്ട് കൊട്ടി ശബ്ദത്തിന് ആയി ശ്രമിക്കുന്ന ഹണിയെ ആണ് അവൾ കാണുന്നത്.

"എന്താടാ?" മിലി സംശയത്തോടെ ചോദിച്ചപ്പോൾ ഹണി ദയനീയമായി അവളുടെ കാലിലേക്ക് നോക്കി.

മിലി അവളുടെ കണ്ണുകളെ പിന്തുടർന്ന്. എന്താ അവളുടെ കാലിൽ? അത് ഒരു കൈ അല്ലേ?

"അമ്മേ... " മിലി അലറി.

"അയ്യോ.." ഇതുവരെ കിട്ടാതിരുന്ന ശബ്ദം കേട്ട് ഹണിയും അലറി.

രണ്ടുപേരുടെയും കരച്ചിൽ കേട്ട ലച്ചു കാര്യം എന്താണ് എന്ന് മനസിലായില്ലെങ്കിലും..
"അയ്യോ.. " എന്നും വിളിച്ചു ഒറ്റ ഓട്ടം. അവൾ പോയ സ്ഥലത്തു ഇനി പുല്ലുപോലും മുളക്കും എന്ന് തോന്നുന്നില്ല.

മിലി ഒന്നുകൂടി ഹണിയുടെ കാലിലേക്ക് നോക്കി.. ആ കൈകൾ പെട്ടന്ന് അവളുടെ കാലിൽ നിന്നു ഉള്ള പിടി വിട്ടു..

"ഹണി.. അത് പോയി.. ഓടിക്കോ.." എന്ന് പറഞ്ഞു മിലി ഓടി. ഹണി അവളുടെ പിന്നാലെയും.

***********************

"ചുമ്മാ.. എന്റെ ചേച്ചി.. ചേച്ചി അവിടന്ന് പുട്ട് വല്ലതും ആണോ തിന്നത്? എന്നാ തള്ളാ.. " മിനിമോളുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

"അതെ.. ഒരു ആശ.. കൊളത്തീന് കൈയ്.. വേറെ വല്ലോരേം പറഞ്ഞു പേടിപ്പിക്കാൻ നോക്ക്.." മായ പറഞ്ഞു.

രഘു അവരെ സപ്പോർട്ട് ചെയ്തു. അവനു പേടി അവാഞ്ഞിട്ടല്ല. എന്നാലും അതൊക്കെ ഒരു തമാശ അവണേ എന്നായിരുന്നു അവന്റെ ആഗ്രഹം.

"ഹാ.. പോ.. വേണങ്കി വിശ്വസിച്ചാൽ മതി.. കണ്ടു പേടിച്ച എന്നേക്കാൾ ഉറപ്പല്ലേ അവൾക്കു.. പിറ്റേന്ന് നടന്ന കാര്യം ആലോചിച്ചു ദേ ഇപ്പളും രോമം എഴുന്നേറ്റു നില്ക്കാ.. അപ്പോളാ.." കയ്യിലേക്ക് ചൂണ്ടി മിലി പറഞ്ഞു..

"പിറ്റേന്ന് എന്താ സംഭവിച്ചത്?" മിനിമോൾ ചോദിച്ചു.

"അന്ന് രാത്രി നല്ലോണം പേടിച്ചാ ഞങ്ങൾ തിരികെ വീട്ടിൽ എത്തിയത്. തന്നെ മുകളിൽ കിടക്കാനുള്ള പേടികാരണം ഞങ്ങൾ മൂന്നും താഴെ ലിവിങ് റൂമിലെ സോഫയിൽ കിടന്ന ഉറങ്ങിയത്.

രാവിലെ ആയപ്പോഴേക്കും കുറെ സമാധാനം ആയി. പിന്നെ റിവിഷൻ ഹോളിഡേയ്‌സ് അല്ലേ. ചുമ്മാ അമ്മയെ ബോധിപ്പിച്ചേക്കാം എന്ന് വച്ചു ഞങ്ങൾ മൂന്നും പഠിക്കാൻ കേറി. ഹണിയും ലച്ചുവും ഒരേ സ്‌ട്രീം ആയത് കൊണ്ട് അവർ ക്മപൈൻ സ്റ്റഡി ആണ്. ഞാൻ ആണെങ്കിൽ തന്നെ പഠിക്കണം. ഓരോ വാരി വായിക്കുമ്പോഴും ഓജോ ബോർഡിൽ ഞാൻ പരീക്ഷക്ക് തോൽക്കും എന്ന് പറഞ്ഞത് ഓർമ്മവരും..."

**********************

"എനിക്ക് വയ്യ.. എന്തായാലും ഞാൻ തോൽക്കും.. പിന്നെ പഠിച്ചു സമയം കളയണത് എന്തിനാ?" പുസ്തകം കിടക്കയിലേക്ക് ഇട്ട് ഒരു ഈർഷ്യയോടെ മിലി പറഞ്ഞു.

"എന്റെ മിലി കുട്ടാ.. ഏതു പ്രേതം പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല നീ തോൽക്കും എന്ന്.." ലച്ചു അവളെ അശ്വസിപ്പിച്ചു.

മിലി ഒന്ന് നെടുവീർപ്പിട്ടു ഹണിയെ നോക്കി. രാത്രിയിലെ കാര്യങ്ങൾ ഓർക്കാതെ ഇരിക്കാൻ ആണ് അവളുടെ ശ്രമം.

"ഹമ്.. എന്തായാലും ഞാൻ ഒരു കുളി പാസ്സാക്കിയിട്ടു വരാം.. " മിലി പറഞ്ഞു.

"നിനക്കു ആരെങ്കിലും കുളിയിൽ കൈ വിഷം തന്നിട്ടുണ്ടോ? ഒരു ദിവസം എത്ര പ്രാവശ്യം കുളിക്കും? ഇന്ന് രാവിലെ ഒന്ന് കുളിച്ചതല്ലേ?" ഹണി ചോദിച്ചു.

"അത് ഞാൻ ഒന്ന് മേല് കഴുകി അല്ലേ ഒള്ളൂ.. ഇപ്പൊ ദേ ഞാൻ തലയിൽ നല്ല കാച്ചിയ എണ്ണ തേച്ചു കുളിക്കാൻ പോവാ.." മിലി ഷെൽഫിലിരുന്ന എണ്ണ എടുത്തു കൈകളിലേക്ക് ഒഴിച്ചു കൊണ്ട് പറഞ്ഞു.

"ഈ ചുരുണ്ടു നീണ്ട കാർകൂന്തൽ വച്ചാടി ഇവള് ചെക്കന്മാരെ വളക്കുന്നെ.." മുടിയിൽ എണ്ണ തേച്ചു പിടിപ്പിക്കുന്ന മിലിയെ നോക്കി ലച്ചു ഹാനിയോട് പറഞ്ഞു.

"ചെക്കന്മാരെ അല്ല.. ഒരേ ഒരു ചെക്കനെ.. എന്റെ സ്വന്തം ആക്കുനെ.. ആക്കുന് എന്റെ മുടി ഭയങ്കര ഇഷ്ട്ടാ.." മിലി ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഓഹ്.. ഒരു ആക്കു വന്നേക്കുന്നു.. ഇന്നാള് ഞാൻ അവനെ അങ്ങനെ വിളിച്ചപ്പോൾ എന്നോട് പറയാ.. അത്‌ മിലിക്ക് മാത്രം വിളിക്കാൻ ഉള്ളതാണ് നമ്മളൊക്കെ ആകാശ് എന്ന് വിളിച്ചാൽ മതി എന്ന്.." ലച്ചു ഒരു പരാതി പോലെ പറഞ്ഞു.

"ആ.. ഹ.. ഹ.. ഹാ.. ഒട്ടും അസ്സൂയ ഇല്ലേല്ലേ.. " ഹണിയും അവളെ കളിയാക്കി.

മിലി തല മസാജ് ചെയ്തു കൊണ്ട് ലച്ചുവിന്റെയും ഹണിയുടെയും അടുത്തിരുന്നു. ഹണി കാര്യമായ വായനയിൽ ആണ്. ലച്ചു ഇടയ്ക്കിടെ കണ്ണുയർത്തി അവളെ നോക്കുന്നുണ്ട്.

പെട്ടന്ന് എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് മൂന്ന് പേരും തിരിഞ്ഞു നോക്കി. മിലി ഷെൽഫിൽ തിരിച്ചു വച്ച എണ്ണക്കുപ്പി അതാ താഴെ വീണു കിടക്കുന്നു. മൂടി തുറന്നു എണ്ണ എല്ലാം നിലത്തു വീണു കിടപ്പുണ്ട്.

"ഇതിപ്പോ എങ്ങനാ താഴെ വീണത് " മിലി എഴുന്നേറ്റു അങ്ങോട്ട് നടക്കാൻ തുടങ്ങിയപ്പോൾ ലച്ചു അവളെ തടഞ്ഞു.

"നിലത്തു മുഴുവൻ എണ്ണ ആണ്.. നീ പോയി അടുക്കളയിൽ നിന്നു തുണി വല്ലതും എടുത്തിട്ട് വാ.." ലച്ചു പറഞ്ഞത് കേട്ട് മിലി അടുക്കളയിലേക്ക് പോകാൻ തുടങ്ങി. ലച്ചു എണ്ണ കുപ്പി എടുക്കാനും.

പെട്ടന്ന് ഷെൽഫിൽ ഇരുന്ന അലാറം താഴോട്ട് വീണു. അത് കണ്ടു മിലിയും ലച്ചുവും സ്റ്റക്ക് ആയി. ഷെൽഫ് ഒരു ശബ്ദത്തോടെ കുലുങ്ങാൻ തുടങ്ങി. പേടിച്ചു മിലി ലച്ചുവിനു അരികിലേക്ക് ഓടി.

പിന്നെ ഷെൽഫിൽനിന്ന് ഓരോരോ സാധനങ്ങൾ ആയി താഴേക്കു വീഴാൻ തുടങ്ങി. ആരോ എടുത്തു എറിയുന്ന പോലെ. അത് കൂടി കണ്ടതും മിലിയും ലച്ചുവും വലിയ വായിൽ കരയൻ തുടങ്ങി. പെട്ടന്ന് ഷെൽഫിന്റെ അനക്കം നിന്നു.

അത് കണ്ടു മിലിയും ലച്ചുവും നെടുവീർപ്പിട്ട് ഹണിയെ നോക്കി. അവൾ കണ്ണടച്ച് കൈ കൂപ്പി നിന്നു പുലമ്പുകയായിരുന്നു.

"എൻറെ പോന്നു ആശ ചേച്ചി.. ചേച്ചിയെ എനിക്ക് വിശ്വാസം ആണ്.. എന്നെ ഒന്നും ചെയ്യരുത്.. എന്റെ ചോരക്ക് ഭയങ്കര കയ്പ് ആണ്.. ചേച്ചിക്ക് ഇഷ്ടവില്ല.. പ്ലീസ്.. കൊല്ലരുത്.. കടിക്കേം ആരിത്.. "

*********************


"ഹഹഹ.. " മൂന്ന് സഹോദരിമാരും ഒന്നിച്ചു ചിരിച്ചുകൊണ്ട് മിലി കഥ നിറുത്തി.

"എന്നിട്ട്?" മിനിമോൾ പിന്നെയും ആകാംക്ഷയോടെ ചോദിച്ചു.

"എന്നിട്ട് എന്താ? ഞങ്ങളുടെ നിലവിളീം ബഹളോം കേട്ട് താഴേന്നു എല്ലാവരും ഓടിവന്നു. അച്ഛനും അമ്മേം.. ആ.. പിന്നെ എന്റെ കഷ്ടകാലത്തിനു വിശാൽ മാമൻ വന്ന ദിവസം ആയിരുന്നു." മിലി പറഞ്ഞു.

"ആ.. ബെസ്റ്റ്.. " മായ ഒരു പുച്ഛത്തോടെ തല കുലുക്കി പറഞ്ഞു.

"ഉം.. മാമൻ ചീത്തപറഞ്ഞു തല പൊട്ടിച്ചു.. ഭാഗ്യത്തിന് അച്ഛൻ തടഞ്ഞത് കൊണ്ട് അടി വീണില്ല.."

"ആരാ ഈ വിശാൽ മാമൻ?" മിലി പറഞ്ഞത് കേട്ട് രഘു ചോദിച്ചു.

മായ ആണ് അതിന് മറുപടി പറഞ്ഞത്. " വിശാൽ മാമൻ അമ്മേടെ കസിൻ ആണ്. ഏട്ടൻ എന്ന് പറയാം.. "

"മാമന് മിലി ചേച്ചിയെ കണ്ടൂടാ.. മാമന് എന്നല്ല.. അമ്മേടെ വീട്ടിൽ ആർക്കും.. " മിനിമോൾ ബാക്കി പൂരിപ്പിച്ചു.

"മിനിമോളെ.. മൂത്തൊരെ പറ്റി അങ്ങനെ ഒന്നും പറയാൻ പാടില്ല.." മിലി ഒരു വാർണിങ് പോലെ അവളോട് പറഞ്ഞു.

"ആ.. അത് പോട്ടെ.. പിന്നെ പ്രേതം എന്ത് ചെയ്തു എന്ന് പറ.." മായ ആകാംക്ഷയോടെ ചോദിച്ചു.

"എന്ത് ചെയ്യാൻ.. പിന്നെ ഒന്നും ചെയ്തില്ല.. അച്ഛൻ ഇല്ലത്തുന്നു തിരുമേനിയെ കൊണ്ടുവന്നു എന്തോ പൂജ ഒക്കെ ചെയ്തു. പിന്നെ അങ്ങനെ ശല്യം ഒന്നും ഉണ്ടായിട്ടില്ല." പറഞ്ഞു നിർത്തിയ മിലി വിളറി വെളുത്ത രഘുവിന്റെ മുഖം കണ്ടു കുറച്ചു കൂടി കൂട്ടിച്ചേർത്തു. "ഹാ.. പിന്നെ ഇപ്പോഴും ആ മുറിയിൽ തന്നെ നിൽക്കുമ്പോൾ തോന്നും.. ആരോ ഒരാൾ കൂടെ ഉണ്ട് എന്ന്.. "

"ചിലപ്പോൾ ഉണ്ടാവും ചേച്ചി.. നമ്മൾ ഇന്നാള് ടി വി ലു ജയറാമിന്റെ ഒരു പടം കണ്ടില്ലേ.. എന്തായിരുന്നു.. മൂന്നാമതൊരാൾ.. അതില് ആത്മാക്കൾ ഇങ്ങനെ ഒരു വീട്ടിൽ താമസിക്കാ.. അവരെ ആർക്കും കാണാൻ പറ്റില്ല.." മിനിമോൾ പറഞ്ഞത് കേട്ട് രഘുവിന്റെ ബാക്കി ധൈര്യം കൂടി പോയി.

"അയ്യോ.. ആ സിനിമയിൽ ഒരു നല്ല പാട്ടുണ്ടായിരുന്നല്ലോ.. " മായ പറഞ്ഞത് കേട്ട് മിലിയും മായയും ഒന്നിച്ചു പടികൊണ്ട് താഴോട്ട് നടന്നു.

 

നിലാവിൻറെ തൂവൽ തൊടുന്ന പോലെ...
നിശാപുഷ്പം രാവിൽ വിരിഞ്ഞ പോലെ..
പ്രണയാർദ്രമാം നിൻറെ മിഴി വന്നു ഹൃദയത്തിൽ
ഒരു മാത്ര മിന്നി മറഞ്ഞു പോയീ..
ഒരു വാക്കു ചൊല്ലിക്കടന്നുപോയീ..
 
നിലാവിൻറെ തൂവൽ തൊടുന്ന പോലെ..
നിശാപുഷ്പം രാവിൽ വിരിഞ്ഞ പോലെ..
 
(തുടരും...)
 
 
ഇന്നിച്ചിരി ചെറുതാണ്.. എന്നാലും പോസ്റ്റ്‌ ചെയ്തേക്കാം അല്ലേ? പോസ്റ്റ്‌ ചെയ്യാത്തത്തിലും നല്ലത് അല്ലേ? 

നിനക്കായ്‌ ഈ പ്രണയം (37)

നിനക്കായ്‌ ഈ പ്രണയം (37)

4.6
3197

കുളിക്കാൻ കയറിയത് ആണ് രഘു. അവനു ആകെ ഒരു പിടപിടപ്പു ആണ് നെഞ്ചിൽ. വെറുത ആവശ്യം ഇല്ലാത്ത കഥകൾ ഒക്കെ കേട്ടിട്ട്. ഷവർ തുറന്നു തലയിലോട്ട് വെള്ളം വീണപ്പോൾ ഒരു ആശ്വാസം. സോപ്പ് നല്ലോണം എടുത്ത് പതപ്പിച്ചു തലയിലും മുഖത്തും സോപ്പ് തേച്ചു. കണ്ണ് ഇറുക്കി അടച്ചു നിൽപ്പാണ്. എന്തോ ഒരു ശബ്ദം കേട്ടോ? ആരോ പുറകിൽ നിക്കുന്ന പോലെ തോന്നി അവനു. കാലൊന്നു വിറച്ചു. "ആരാ.." ഒരു നേർത്ത ശബ്ദം അവന്റെ വായിൽ നിന്നു വന്നു. അവൻ കണ്ണിന്റെ മുകളിൽ നിന്നു സോപ് നീക്കി നോക്കാൻ ശ്രമിച്ചു. "ശ് ശ് ശ്... " കണ്ണു നീറിയപ്പോൾ അവൻ എരിവ് വലിച്ചു. ഒന്നും കാണുന്നില്ല. ഷവർ എവിടെ. തപ്പിയിട്ടും തപ്പിയിട്