Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 11

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb¡¡✍🏻💖*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_11_*
 
_______________________________
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
♠️❣️♠️❣️♠️❣️♠️❣️♠️❣️♠️
 
ഉമ്മി ന്റെ വാക്ക് കേട്ടതും എനിക്ക് ന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല... ദേഷ്യം വന്നിട്ട് ഇരുന്നിരുന്ന ചെയർ എടുത്ത് എറിഞ്ഞു... 
 
റിയ എല്ലാം കൈ വിട്ടു പോയല്ലോ എന്നുള്ള അവസ്ഥയിൽ ന്നെ നോക്കി അത് കൂടെ ആയപ്പോ തൃപ്തി ആയി...
 
 
 
" എന്താ മോനെ നീ ചെയ്തത്  "....(റഹ്മാൻ )
 
" നിങ്ങൾക്ക് എന്താ കണ്ണ് കാണുന്നില്ലേ.... പിന്നെ ഒന്ന് ചോദിക്കാൻ നിൽക്കണോ..."
 
" ഷാനു നീ ആരോടാ സംസാരിക്കുന്നത് വല്ല ബോധം ഉണ്ടോ.."  ഉമ്മി  
 
ബോധം ഉള്ളത് കൊണ്ടാണ് ഇങ്ങനെ സംസാരിച്ചേ... അല്ലേൽ ഞാൻ വേറെ വല്ലതും പറഞ്ഞെനെ.. 
 
*ഷാനു....*
 
ഉമ്മിയുടെ ശബ്ദം അല്പം ഒന്ന് കൂടി പോയി...ഞാൻ അടക്കം എല്ലാരും പകച്ചു പോയി... ഉപ്പച്ചി വരെ അന്തം വിട്ടു നിൽക്കുന്നു.... പെങ്ങൾ കുരിപ്പ് ഫ്യൂസ് അടിച്ച കാക്കയെ പോലെ.... 
 
ചലനം ഇല്ലാതെ നിന്നവരെ ഉണർത്താൻ വീണ്ടും ഉമ്മി തന്നെ തുടക്കം കുറിച്ചു. "  ഷാനു....നിന്റെ അഭിപ്രായം എന്താ അത് പറ എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം... "
 
" നിങ്ങളുടെ അഭിപ്രായത്തിനോട് ഞാൻ യോജിക്കുന്നില്ല.. ഇത്രയും പോരെ ന്റെ ഉമ്മിക്ക്.."
 
എന്ത് കൊണ്ട് യോജിക്കുന്നില്ല....? 
 
റുഫൈദനെ ഞാൻ ന്റെ റിയ നെ പോലെ തന്നെ കണ്ടിട്ടാ ഇത്രയും കാലം ജീവിച്ചത്... ഇനി അങ്ങോട്ടും ഇങ്ങനെ തന്നെ ആവും... മാത്രം അല്ല... ഇപ്പൊ ന്റെ മനസ്സിൽ പെങ്ങളെ സ്ഥാനം പോലും ഇവൾക്ക് ഇല്ല... അത് ഞാൻ പറിച് കളഞ്ഞു.... ഇപ്പൊ ഓളോട് വെറുപ്പ്‌ മാത്രം ഉള്ളു.... എന്ന് ഇവളുടെ സ്വഭാവം ചേഞ്ച്‌ ചെയ്യുന്നോ അന്ന്...... ആ ദിവസം ന്റെ പെങ്ങൾ ആയിട്ട് ഇവൾക്ക് തുടരാം.... അല്ലാതെ ന്റെ ലൈഫിൽ കയറി കളിക്കാൻ ഒന്നും ആരും നിൽക്കണ്ട...  
 
ഉമ്മിന്റെ ആഗ്രഹം ഒരിക്കലും നടക്കില്ല... നടത്താൻ ഞാൻ സമ്മതിക്കില്ല.... 
 
ഡീ കോപ്പേ... മര്യാദക്ക് അടങ്ങി ഒതുങ്ങി ഇവിടെ നിന്നോ... അതികം വിളച്ചിൽ എടുത്താൽ...വെച്ചേക്കില്ല...കുരിശ് ന് ഒരു താകീതും കൊടുത്തു റൂം ക്ക് പോയി.... 
 
ഇന്ന് zannu ന് ക്ലാസ്സ് ഇല്ലാത്തോണ്ട് കാണാൻ പോവണ്ട കരുതി നിന്നതാ... ഇപ്പൊ പുറത്തു പോയിട്ട് ഇല്ലേൽ ഇവിടെ നിന്ന് ഭ്രാന്ത് ആവും.. 
 
ന്റെ പിന്നാലെ തന്നെ റിയ കേറി വന്ന്.. കളിയാക്കി ചിരിക്കുന്നു 
 
എന്താടി ഇളിക്കുന്നെ... മാറി നിൽക്ക് മുന്നിന്ന്... ഇനി ന്റെ മുന്നിൽ ദേ ഇത് പോലെ ഇളിച്ചു വന്നു നിൽക്കരുത് കേട്ടോടി.... ലാസ്റ്റ് വാണിങ്ആണ് .. 
 
കീ എടുത്തു ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ നിന്നപ്പോയേക്കും ഉപ്പ വന്നു...
 
"  ഷാനു നീ എങ്ങോട്ടാ.... " ( ഉപ്പ )
 
അത് പിന്നെ ചുമ്മാ ഒന്ന് ചുറ്റി കറങ്ങാൻ... 
 
നിന്റെ കറക്കം ഒക്കെ ഞാൻ അറിയുന്നുണ്ട്... തത്കാലം നീ ഇപ്പൊ എന്റെ കൂടെ വാ.. കുറച്ച് സംസാരിക്കാൻ ഉണ്ട്... 
 
ഉപ്പ പറഞ്ഞോണ്ട് മാത്രം കറങ്ങാൻ വിചാരിച്ച ഞാൻ ആ തീരുമാനം മാറ്റി ഉപ്പാന്റെ കൂടെ പോയി... പൂളിൽ കാൽ ഇട്ട് ഇരുന്നു... 
 
ഉപ്പ പറയുന്നത് കേട്ടിട്ട് ന്റെ പറക്കുമറ്റാത്ത കിളി കുഞ്ഞുങ്ങൾ വരെ കൂടും കുടുക്കയും എടുത്തു പറ പറന്നു... 
 
💙💙💙💙💙💙💙💙💙💙💙
 
( ഇതേ സമയം _zannu_ ന്റെ വീട്ടിൽ )
 
എടി ആഫ്രിക്കൻ മങ്കി നിന്നെ ഒക്കെ കെട്ടുന്നവൻ  ഒരുപാട് വെള്ളം കുടിക്കേണ്ടി വരുമല്ലോ....( ഷൈമ )
 
ഓ പിന്നെ നിങ്ങൾ ഒക്കെ പുണ്യാളത്തികൾ ഒന്ന് പോയെഡീ... ന്നെ കെട്ടാനും വേണം ഒരു ഭാഗ്യം ഒക്കെ.... താമസിയാതെ ആ ഭാഗ്യവാൻ ന്റെ മുന്നിൽ തന്നെ എത്തിപ്പെടും... ഇന്ഷാ അല്ലാഹ് ( അഫ്റി )
 
അയ്യേ കോമഡി ആയിരുന്നേൽ... ചിരിക്കാൻ പറ്റിയ വല്ലതും ഒക്കെ പറയണ്ടേ... ഇത് ഒരുമാതിരി... എന്നാലും ചിരിച്ചു തരാം പാവല്ലേ ഇയ്യ് ഹിഹി ( അല്ലു )
 
"  നീ ഇങ്ങനെ എങ്കിലും ചിരിക്കുന്നത്... ഞങ്ങൾക്ക് കാണാൻ പറ്റുമല്ലോ..... ഒരു കലിപ്പത്തി വന്നേക്കുന്നു... " ആഫ്രിക്കൻ മങ്കി അഫ്റി അല്ലു നെ കളിയാക്കി... പെണ്ണിന്റെ മുഖം കാണണ്ടേ കലിപ്പ് കേറിയിട്ട്... 
 
അല്ല കിളവികളെ.... നിങ്ങക്ക് ഒക്കെ ഒന്ന് നന്നായിക്കുടെ.... ഡീ ബഡ്കൂസെ ഇതിന്റെ പുതിയ ഡ്രസ്സ്‌ ആണ് കോപ്പേ.... ഞാൻ ഒന്ന് സാമൂഹ്യ പ്രവർത്തനം ചെയ്യാൻ പോയപ്പോയേക്കും... ന്റെ എല്ലാം അടിച്ച് മാറ്റി ലെ 
 
അടുത്ത പ്രാവശ്യം ഷാനുക്കാനെ കാണാൻ പോവുമ്പോ ഇടാൻ വിചാരിച്ചു എടുക്കാതെ വച്ച ഡ്രസ്സ്‌ ആണ് ഷൈമ എടുത്തത്... ബാക്കി കിളവികൾ വേറെയും....
 
ഓരേ പറഞ്ഞിട്ടും കാര്യമില്ല.... ഞാനും ഈ വക പരിപാടി  ചെയ്യുന്നോണ്ട് ഇന്ക് തിരിച്ചടി തരുന്നതാണ്... ഈ 
 
സൊറ പറഞ്ഞിരുന്നിട്ടും ടൈമ് പോവുന്നില്ല... അവസാനം ബുക്ക് എടുത്തു കംമ്പയ്ൻ സ്റ്റഡി തുടങ്ങി.... ഞങ്ങൾ വിചാരിച്ചാൽ ഉണ്ടല്ലോ സയൻസ് ഒക്കെ  തകിടം മറിക്കും...അപാര ഫുദ്ധി ആണ് ഞങ്ങൾ നാലിനും...
 
പഠിക്കാൻ ഇരിക്കുമ്പോ തിന്നാൻ ഒന്നും ഇല്ലേൽ ഒരു എടങ്ങേറ് ആയത് കൊണ്ട്... പലഹാരം പൊക്കി കൊണ്ട് വന്നു... പിന്നെ പഠിപ്പ് ആണോ നടന്നത്... അതോ മറ്റു വല്ലതും ആണോ എന്ന് ഇങ്ങക്ക് തന്നെ ഊഹിക്കാലോ.... 
 
💞💞💞💞💞💞💞💞💞💞💞
 
( റുഫൈദ )
 
കുറെ നേരായല്ലോ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങിട്ട്... എന്ത് പറ്റി ഉപ്പാന്റെ കുട്ടിക്ക് 
 
ഉപ്പ.... എല്ലാം ഇങ്ങള് കണ്ടത് അല്ലേ ഇനി ഞാൻ എന്താ ചെയ്യേണ്ടത്.... ഓന്റെ ഉമ്മാന്റെ മുന്നിൽ വച്ചിട്ട് ആണ് ന്നെ തള്ളി പറഞ്ഞത്..... ഉമ്മാ ന്റെ വാക്കിനു വില കല്പിക്കുന്ന ഓൻ ന്നെ എതിർത്തു പറഞ്ഞു... പോരാത്തതിന് ന്നെ വെല്ലു വിളിച്ചു... ന്നിട്ടും എല്ലാരും മിണ്ടാതെ ഓന്റെ പ്രസംഗം കേട്ട് നിന്ന് ഉപ്പ പോലും 
 
ന്റെ പൊന്ന് മോൾ അതൊന്നും ഓർത്ത് വിഷമിക്കണ്ട.... പണം കണ്ടാൽ വീഴാത്ത ആരുണ്ട് മോളെ... നീ സമാധാനപ്പെട്.. എല്ലാത്തിനും പരിഹാരം കാണാം... 
 
എല്ലാത്തിനും കാരണം അവൾ ഒറ്റ ഒരുത്തി ആണ് _Zanna Mehak_ . ന്റെ ആഗ്രഹങ്ങൾക്ക് തടസ്സം ആയി ഓൾ വന്നാൽ വച്ചേക്കില്ല ഞാൻ...
എന്നെന്നേക്കുമായി ഷാനു ന്റെ മനസ്സിൽ നിന്നും ഓളെ ഒഴിവാക്കണം....പിന്നീട് ഒരിക്കലും ഓന്റെ മനസ്സിൽ ഓൾക്ക് ഒരു സ്ഥാനം ഉണ്ടാവരുത്.... 
 
മോൾ എന്ത് വേണേലും ചെയ്തോ.....ഉപ്പ മോൾക് എന്തിനും കട്ട സപ്പോർട്ട് ആണ്... 
 
ഇങ്ങനെ ഒരു ഉപ്പയെ കിട്ടിയതിൽ ഇന്ക് അഭിമാനം ആണ്.... _ലവ് യു ഉപ്പച്ചി_  റുഫൈദ റഹ്മാനെ ഇറുകെ പിടിച്ചു... 
 
ഇതെല്ലാം മറ്റൊരാൾ  ഒളിഞ്ഞു നിന്ന് കാണുന്നുണ്ടെന്നും കേൾക്കുന്നുണ്ടെന്നും രണ്ട് പേരും അറിഞ്ഞില്ല ... 
 
💖💢💖💢💖💢💖💢💖💢💖
 
"  ഡാ കോഴി..... നേരം വെളുത്തത് ഒന്നും  അറിഞ്ഞില്ലേ.... വേണേൽ എണീറ്റോ അല്ലേൽ ഉമ്മ ഇപ്പൊ വരും... "
 
*ഫർഹ* ന്റെ വിളി കേട്ടിട്ടാണ് എണീറ്റെ... നോക്കിയപ്പോ നട്ടുച്ച ആയിക്ക്ണ്..... 
 
എന്താ കൊരങ്ങൻ മാരെ അന്തം ഇല്ലാതെ വായിക്കുന്നെ... ഞാൻ തന്നെ ആണ് ഇത് ഇങ്ങടെ സഫു... ഹിഹി.... _ഫർഹ_  ന്റെ പെങ്ങൾ ആണ് ട്ടോ... ഇപ്പൊ പ്ലസ് വൺ പഠിക്കുന്നു... ഇന്ക് ഓളും ഓൾക്ക് ഞാനും ജീവനാണ്.... ഓൾ ന്നെ കോഴി എന്നാണ് വിളിക്കൽ.... അത്ര വല്യ കോഴി ഒന്നുമല്ലേലും ചെറുതായിട്ട് ഒക്കെ ണ്ട്.... 
 
ഇന്നലെ ഒരു ഡിസിഷൻ എടുത്തത് ആണ് ഈ വായ്നോട്ടം നിർത്താൻ.... കാരണം മറ്റൊന്നും അല്ല ന്റെ ഖൽബിൽ ഒരു മൊഞ്ചത്തി അനുരാഗത്തിന്റെ വിത്തുകൾ പാകിയിട്ടു.. ഇനി അതൊന്ന് തളിർക്കുമോ പൂക്കുമോ എന്നൊക്കെ അറിയാൻ ഉണ്ട്.... 
 
നിനക്ക് ഇനിയും എണീക്കാൻ ആയില്ലേ.... ആരോടാ ഈ കഥ പറഞ്ഞു നിൽക്കുന്നെ.... ഉമ്മ വന്നപ്പോ വേഗം എണീറ്റു ഫ്രഷ് ആയി ഫുഡ്‌ കഴിക്കാൻ പോയി... 
 
ന്നെ കണ്ടപ്പോ തന്നെ ഫറു ന്റെ സംസാരം കേട്ടിട്ട്  ഒതുക്കി നിർത്തിയ എന്നിലേ കോഴി ഒന്നുടെ തല പൊക്കിയോ എന്നൊരു സംശയം.. 
 
" ഇന്ന് കോളേജ് ഒന്നും ഇല്ലാത്തോണ്ട്... മ്മടെ കോഴി എണീക്കാൻ നേരം വൈകി പോയല്ലോ ഉമ്മച്ചി.... "
 
" ഡീ നിനക്ക് പാപം കിട്ടും ട്ടോ... ഞാൻ ആ പണി ഒക്കെ എന്നോ നിർത്തി.. "
 
" വിശ്വാസിക്കാൻ പറ്റുന്ന വല്ലതും പറ സഫു ഇയ്യ് "
 
അതൊക്കെ മോൾ കണ്ടറിഞ്ഞോ ട്ടോ... അപ്പൊ നിനക്ക് തന്നെ വിശ്വാസം വരും... 
 
എന്നിട്ടും പെണ്ണ് ഓരോന്ന് പറഞ്ഞു ചൊറിഞ്ഞു കൊണ്ടിരിന്നു  .... അവസാനം ഫുഡും തട്ടി ഞാൻ എണീറ്റു പോന്നു.... 
 
റബി ന്റെ ഒരുപാട് മിസ്സ്‌ട് കാൾ ണ്ട്... മിക്കവാറും ചെക്കൻ കലിപ്പാവും... തിരിച്ചു വിളിച്ചിട്ട് എടുക്കുന്നുല്ല.... 
 
ഇന്ന് ആരും Rass ലേക്ക് വരാത്തോണ്ട് വീട്ടിൽ അടങ്ങി ഒതുങ്ങി നിന്ന്.... 
 
"  എന്താടി ഒളിഞ്ഞു നോക്കുന്നെ.... "
 
" ഒന്നുല്ല ചുമ്മാ ... എന്തെ "
 
" അങ്ങനെ ഒളിഞ്ഞു നിന്ന് നോക്കാൻ മാത്രം ഇവിടെ ഒന്നുല്ല...ചൊറിയാൻ ആണ് ഈ വരവിന്റെ ഉദ്ദേശം എങ്കിൽ മോൾ വന്ന വഴിക്ക് വിട്ടോ... "
 
" ഈ ... "
 
ഇളിച്ചു കാട്ടിയിട്ട് ഓൾ ഇറങ്ങി പോയി... 
 
ഒരു പെങ്ങൾ ഉള്ള ഇന്റെ അവസ്ഥ ഒക്കെ ഇങ്ങനെ ആണെങ്കിൽ രണ്ടും മൂന്നും പെങ്ങൾ ഉള്ളവരുടെ അവസ്ഥ എന്തായിരിക്കും റബ്ബേ... 
 
ഇവള്മാർ ഇല്ലെങ്കിലും കഷ്ടം തന്നെ..... ഇല്ലാത്തവരുടെ സങ്കടം കാണുമ്പോ ഞാൻ ഒക്കെ ഭാഗ്യം ചെയ്തവനാ... 
 
റബി ന്റെ കാൾ വന്നപ്പോ ഓനോട്‌ സംസാരിച്ചിരുന്നു... 
 
💕💕💕💕💕💕💕💕💕💕💕
 
 ( _Zannu_ )
 
മ്മടെ ചങ്കത്തികൾ പോവാൻ ഉള്ള പ്ലാനിങ് ആണ്..... ഇന്നുടെ ഇവിടെ നിൽക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല.... 
 
മിഷുക്ക അവരെ ഡ്രോപ്പ് ചെയ്യാൻ പോയി... ഞാൻ പോസ്റ്റും ആയി.... 
 
ആരാ ഇങ്ങനെ മെല്ലെ സംസാരിക്കുന്നെ എന്ന് നോക്കിയപ്പോ സിനു ആണ്... ഓൾ ഡോർ ക്ലോസ് ചെയ്തിട്ടില്ല... ആ കൊഞ്ചി ഉള്ള സംസാരം കണ്ടപ്പോ തന്നെ മനസിലായി... ഭാവി അളിയൻ ആണെന്ന്.... 
 
മ്മ്മ്....മ്മ്മ്... എന്താ പരിപാടി.... 
 
പ്രതീക്ഷിക്കാതെ ന്നെ കണ്ടതു കൊണ്ട് പല ഭാവ വ്യത്യാസങ്ങൾ ഓളെ മുഖത് കാണുന്നുണ്ട്... 
 
കാൾ വേഗം കട്ട്‌ ചെയ്തു.... 
 
എന്തൊക്കെ ആയിരുന്നു....പ്രേമിക്കാൻ നാണം ഉണ്ടോ... എന്നൊക്കെ ചോദിച്ച ആളാ ഇത്... എന്തൊരു അഭിനയം ആണ് സിനു ഇജ്ജ്... 
 
നിനക്കിപ്പോ എന്താ വേണ്ടേ....അതികം ന്നോട് കളിച്ചാൽ അന്റെ കള്ളത്തരം ഒക്കെ പൊളിക്കും... ന്നോട് അത് ചെയ്യിക്കാൻ നിൽക്കണ്ട പൊയ്ക്കോ... 
 
ഓ പിന്നെ ഒരു ജാഡക്കാരി ഹും... അതും പറഞ്ഞു ഡോർ ശക്തിയിൽ വലിച്ചടച്ചു ഞാൻ ഇറങ്ങി പോന്നു.... 
 
ഫോൺ എടുത്തു നോക്കിയപ്പോ ഷാനുക്കാന്റെ ഒരു മെസ്സേജ് കാൾ ഒന്നുമില്ല.... ടൈമ് ഇത്ര ആയി ന്നിട്ടും ഈ കാട്ടുമാക്കാൻ എന്ത് ചെയ്യുവാണോ  എന്തോ.... ഇനി ഇങ്ങോട്ട് വരട്ടെ മുത്തേ പൊന്നെ ന്നൊക്കെ വിളിച്ചു അപ്പൊ ബാക്കി കൊടുക്കാം.... സ്നേഹം ഇല്ലാത്ത കേട്യോൻ..... ഒന്നുടെ കാൾ ചെയ്തു റിങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല... ദേഷ്യം വന്നിട്ട് ഞാൻ കിടന്നുറങ്ങി... അല്ല പിന്നെ 
 
💓💓💓💓💓💓💓💓💓💓💓💓
 
 ( റബി )
 
ആൺ പിള്ളേരിൽ ഇന്നേ കൂടെ അല്ലെ പരിചയപ്പെടാൻ ഉള്ളു... എന്നാ പിന്നെ ആ കർമ്മം നിർവഹിക്കാ അതല്ലേ നല്ലത്.... 
 
കൂടുതൽ ആയിട്ട് അറിയാൻ ഒന്നും ഉണ്ടാവില്ലല്ലോ ലെ .... 
 
ഇങ്ങടെ ഒക്കെ ഹീറോ ഷാനു ന്റെ ചങ്ക്....വീട്ടിൽ ഉമ്മയും ഉപ്പയും.... അനുന് ഉള്ള പോലെ ഒരു പാര അനിയനും ഉണ്ട്.... *ആദിൽ*  ഇപ്പൊ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു... മുനി യും ആദി യും ഫ്രണ്ട്സ് ആണ് ഒരേ ക്ലാസ്സിൽ ആണ് പഠിക്കുന്നത്.... 
 
ഇപ്പൊ തത്കാലം ഇത്ര അറിഞ്ഞാൽ മതി ട്ടോ....
 
ഇന്കും അനുവിനും പാര അനിയൻമാരും... ഷാനുനും സഫുനും പാര പെങ്ങൾമാരും... ഹിഹി 
 
💗💗💗💗💗💗💗💗💗💗💗 
 
(ഷാനു )
 
ഉപ്പ പറഞ്ഞ ഓരോന്ന് കേട്ടിട്ട് ഞാൻ ആകെ കിളി പോയി നിൽക്കാ.... ഉപ്പ എണീറ്റു പോയിട്ടും ഞാൻ അതെ ഇരുപ്പ് തന്നെ ഇരുന്നു ഓരോന്ന് ചിന്തിച്ചു കൂട്ടാൻ  തുടങ്ങി.... ഉച്ചക്ക് ഫുഡ് പോലും കഴിച്ചിട്ട് ഇല്ല....
 
വിദൂരതയിലേക്ക് കണ്ണും നട്ട് ഇരിക്കുമ്പോ ആണ്... പിന്നിൽ നിന്നും ആരോ ശക്തിയായി ചവിട്ടിയത്... ബാലൻസ് കിട്ടാതെ നേരെ പൂളിലേക്ക് വീണു.... 
 
ഒന്ന് മുങ്ങി പൊന്തിയപ്പോ ചവിട്ടിയ വ്യക്തി ഉണ്ട് നിന്ന് ഇളിക്കുന്നു.... 
 
നീ..... നീയോ....... അപ്പോയെക്കും ഒന്നുടെ മുങ്ങി പോയി..... 
 
*(തുടരും)*
 
 
വായിക്കുന്നവർ ദയവു ചെയ്തു അഭിപ്രായം പറയൂ 
💙🖤റൂഹോട് ചേരും വരെ🖤💙

💙🖤റൂഹോട് ചേരും വരെ🖤💙

5
3465

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍🏻💖*   *(RoM@nt!C  Lov£ $toRy)*   *_Part_12_*   ___________________________   ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ♠️❣️♠️❣️♠️❣️♠️❣️♠️❣️♠️   ഉപ്പ പറഞ്ഞ ഓരോന്ന് കേട്ടിട്ട് ഞാൻ ആകെ കിളി പോയി നിൽക്കാ.... ഉപ്പ എണീറ്റു പോയിട്ടും ഞാൻ അതെ ഇരുപ്പ് തന്നെ ഇരുന്നു ഓരോന്ന് ചിന്തിച്ചു കൂട്ടാൻ  തുടങ്ങി.... ഉച്ചക്ക് ഫുഡ് പോലും കഴിച്ചിട്ട് ഇല്ല....   വിദൂരതയിലേക്ക് കണ്ണും നട്ട് ഇരിക്കുമ്പോ ആണ്... പിന്നിൽ നിന്നും ആരോ ശക്തിയായി ചവിട്ടിയത്... ബാലൻസ് കിട്ടാതെ