Aksharathalukal

❤❤നിനക്കായ്‌ ❤❤ - 33

 

ഭാഗം 33



©ആര്യ നിധീഷ് 






കാശി താഴേക്ക് ചെന്ന് ഹരിയുടെ അടുത്തിരുന്നു......


ഹരി...... എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം നമ്മുക്ക് ആ ഗാർഡനിൽ ഇരിക്കാം.... വാ......


ഹരിയുമായി പുറത്തേക്ക് ഇറങ്ങിയ കാശി തിരികെ വന്നു അപ്പുവിനെ ഒന്ന് നോക്കി.....


ടാ.... അപ്പു.... നീ ഇവിടെ ഒറ്റക്കിരിക്കേണ്ട നീയും വാ.....


കാശി.... അത്‌... ഞാൻ എന്തിനാ.....


അവൻ അല്പം പരുങ്ങലോടെ പറഞ്ഞു......


എനിക്ക് നിന്നെ അത്ര വിശ്വാസം പോരാ അതുകൊണ്ട് മോൻ ന്റെ കയ്യ് മെനക്കെടുത്താതെ മര്യാദക്ക് എഴുനേറ്റ് വാടാ....


കാശി കബട ദേഷ്യത്തോടെ പറഞ്ഞതും അപ്പു അവനെ നോക്കി നെറ്റി ചുളിച് എഴുനേറ്റ് പോയി....



ഗാർഡനിലെ മരബെഞ്ചിൽ ഇരിക്കുമ്പോൾ ആണ് അതിനടുത്തായി നിൽക്കുന്ന വെള്ളാമ്പലുകളിൽ കണ്ണുകൾ ഉടക്കിയത്...... അത്‌ കണ്ടതും അറിയാതെ അവന്റെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.....


ഒപ്പം മനസ്സിൽ ആ പഴയ പട്ടുപ്പാവാടകാരി വന്ന് നിറയുകയായിരുന്നു...... അത്രമേൽ പ്രിയമായിരുന്നു അവൾക്ക് ആ വെള്ളാമ്പലുകളോട്..... വേണമെന്ന് പറയുമ്പോൾ അവളുടെ വാശി കാണാൻ വെറുതെ പറയായിന്നു പറിച്ചു തരില്ല എന്ന് അപ്പോൾ കണ്ണുകൾ നിറച്ച് ചുണ്ട് കോർപ്പിച്ചു പിണങ്ങി ഇരിക്കുന്നവൾ ഇന്നും അതേ മിഴിവോടെ ഉണ്ട്...... കൈനിറയെ ആമ്പൽ പൂക്കളുമായി ചെല്ലുമ്പോൾ പരിഭവം മാറി വിടരുന്ന ആ ഉണ്ടക്കണ്ണുകൾ കാണാൻ തന്നെ ഒരു ചേലാണ്.... അത്‌ വാങ്ങി നാസികയോട് ചേർക്കുന്നവളെ കൗതുകത്തോടെ നോക്കി നിന്ന നാളുകൾ ഓർക്കേ അറിയാതെ കണ്ണിൽ ഒരു നനവ് പടർന്നു.......



ഹരി.......

കാശിയുടെ വിളിയിൽ ആണ് ഓർമ്മകളിൽ നിന്നും തിരികെ എത്തിയത്.......


അവന്റെ നിറഞ്ഞ കണ്ണുകൾ കാണെ കാശി എന്താ എന്ന് പുരികം പൊക്കി ചോദിച്ചു......



ഏയ്..... ഒന്നുമില്ലടാ....... കുട്ടിക്കാലത്ത് മാനം കാണാതെ നമ്മൾ സൂക്ഷിച്ചു വെക്കുന്ന മയിൽ‌പീലി തുണ്ടുകൾ ഇല്ലേ അതുപോലെ ഉള്ള ചില ഓർമ്മകൾ ഉണ്ടെനിക്ക്..... എന്റെ ജീവിതത്തിലേ വസന്തം....... എന്നെന്നും ഓർക്കാൻ......അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞ് മറ്റെങ്ങോ മിഴികൾ പായിച്ചു 


ഹരി..... നിന്റെ അമ്മുവിനെ നിനക്ക് സ്വന്തം ആവും...... ആ നിമിഷം വിദൂരമല്ല..... ഇപ്പൊ നിയീ പറഞ്ഞ ഓർമക്കളെക്കാൾ നല്ല നിമിഷങ്ങൾ ഇനിയും വരും നിന്റെ ജീവിതത്തിൽ...... നിന്നെപ്പോലെ നീ മാത്രമേ ഉള്ളു ഹരി..... ഇങ്ങനെ ഭ്രാന്തമായി സ്നേഹിക്കാൻ നിനക്കെ പറ്റു.......


കാശി.... ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ???? നിനക്ക് ഇഷ്ട്ടാരുന്നില്ലേ അമ്മുവിനെ......


ആ ചോദ്യത്തിൽ അവൻ ഒന്ന് പതറി..... ശേഷം അവനെ നോക്കാതെ മുഖം തിരിച്ചു.....


മുൻബൊക്കെ അതുവിന്റെ കൂടെ വരുമ്പോൾ ഞാൻ കണ്ടിട്ടുണ്ട് നിന്റെ കണ്ണിലെ തിളക്കം..... ഞാൻ പറഞ്ഞത് സത്യം അല്ലെ കാശി......


അല്ല എന്ന് പറഞ്ഞാൽ അത്‌ ഒരു കളവാകും ഹരി......ആയിരുന്നു...... ഒരുപാട് ഇഷ്ടം ആയിരുന്നു..... പക്ഷെ നിന്റെ സ്നേഹത്തിനും കാത്തിരിപ്പിനും മുന്നിൽ ഞാൻ ഒന്നും അല്ലായിരുന്നു ..... നീ എന്നും എനിക്ക് ഒരു അത്ഭുതം ആണ്.... നിന്റെ ഈ സ്നേഹം ആട്ടി അക്കറ്റിയിട്ടും അവളോട് ഉള്ള കരുതൽ ഒരിക്കലും അത്രത്തോളം പോയിട്ട് അതൊന്റെ ഒരു ശദമാനം പോലും വരില്ല ഞാൻ.......



നിന്നെ വിട്ട് അവൾ ഇങ്ങോട്ട് വന്നപ്പോൾ അറിയാതെ ആഗ്രഹിച്ചുപോയിരുന്നു ഞാൻ.... പക്ഷെ അവളിൽ നീ എത്രത്തോളം വെരുറപ്പിച്ചിട്ടുണ്ട് എന്ന് കണ്ടപ്പോ അത്‌ മനസ്സിലായപ്പോ..... അവളുടെ സന്തോഷത്തിന് വേണ്ടി കുട്ടികാലം തൊട്ടേ മനസ്സിൽ കൊണ്ടുനടന്നിട്ടും നീറുന്ന മനസ്സോടെ മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ച് അവളെ ശ്രീക് കൈപിടിച്ച് കൊടുത്ത നിന്നെപ്പറ്റി അതുവിൽ നിന്നും അറിഞ്ഞപ്പോൾ പിന്നെ നിന്നിൽ നിന്നും അവളെ അകറ്റാൻ മനസ്സ് വന്നില്ലടാ...... പിനീടുള്ള ദിവസങ്ങൾ ഞാൻപോലും അറിയാതെ അവൾ എനിക്ക് എന്റെ കൂടപ്പിറപ്പ് ആവുകയായിരുന്നു....... നിന്നെപ്പോലെ നിനക്കെ പറ്റു ഹരി.....സ്നേഹം എന്നത് പിടിച്ചുവെക്കൽ മാത്രം അല്ല വിട്ടുകൊടുക്കൽ കൂടെ ആണെന്ന് എനിക്ക് കാണിച്ചു തന്നവൻ ആണ് നീ.......


അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞുനിർത്തി......


ഒക്കെ കേട്ട് അപ്പുവിന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു ഇങ്ങനെ ഒക്കെ ഒരുവന് പറ്റുമോ എന്ന് അവനും ചിന്തിച്ചുപോയിരുന്നു......


കുറേഏറെ നേരത്തെ മൗനത്തിന് ശേഷം കാശി തുടർന്നു.....


ഇനി എന്റെ രണ്ടു പെങ്ങമ്മാരെയും നിങ്ങളുടെ രണ്ടുപേരുടെയും കൈയിൽ ഭദ്രമായി ഏല്പിച്ചിട്ട് വേണം എനിക്ക് ഒന്ന് സ്വസ്ഥം ആയി ജീവിക്കാൻ.....


ഇവന്റെ കാര്യം എന്നായാലും സെറ്റ് ആകും പക്ഷെ എന്റെ കാര്യം ഈ നൂറ്റാണ്ടിൽ സെറ്റ് ആകും എന്ന് തോന്നുന്നില്ല.....


അപ്പു ഒരു നെടുവീർപ്പോടെ പറഞ്ഞു......


അതെന്താടാ നീ അങ്ങനെ പറഞ്ഞെ

ഹരി അപ്പുവിനെ നോക്കി പുരികം ചുളിച്ചു



എന്റെ പൊന്ന് ഹരി ഒന്നാമത്തെ ആ പെണ്ണിന് എന്നെ കണ്ണെടുത്താൽ കണ്ടൂടാ അപ്പൊ എങ്ങനേലും ഒന്ന് അടുക്കാൻ നോക്കുമ്പോ സമ്മതിക്കണ്ടേ ഈ വൃത്തികെട്ടവൻ.....


അപ്പു കാശിയെ നോക്കി ചുണ്ട് കൊട്ടി .....


ഓഹോ..... ഇപ്പൊ അങ്ങനെ ആയോ..... ഞാൻ പറഞ്ഞതാണ് കുറ്റം അല്ലാതെ ന്റെ വീട്ടിൽ വന്ന് അതും ഞാൻ തൊട്ടപ്പുറത്തെ റൂമിൽ ഉള്ളപ്പോ എന്റെ പെങ്ങളെ ഉമ്മിച്ച നിന്നെ ഞാൻ പിന്നെ പൂവിട്ടു പൂജിക്കണോ......


കാശി പല്ല് കടിച്ചു പറഞ്ഞതും ഹരി ഇതൊക്കെ എപ്പോ എന്നാ എക്സ്പ്രഷൻ ഇട്ട് അപ്പുവിനെ നോക്കി....


അപ്പു അവനെ നോക്കി ജസ്റ്റ്‌ ഫോർ എ രസം എന്ന് പറഞ്ഞു കണ്ണിറുക്കി ചിരിച്ചു.....


രസം അല്ലേടാ സാമ്പാറ്...... ഇനി നീ എന്തേലും കന്നതിരിവ് കാണിച്ച...... നിന്നെ ഭിത്തിയിൽ നിന്നും വടിച്ചെടുക്കേണ്ടി വരും കേട്ടല്ലോ.....


കാശി ഒരു താകീത്തോടെ പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു കാശിയെ നോക്കി കണ്ണിറുക്കി.....


ഹാ ചൂടാവുമ്പോ ഈ അളിയനെ കാണാൻ എന്നാ മൊഞ്ച..... അല്ലേടാ ഹരി.....
അപ്പു അവന്റെ കവിളിൽ ഒന്ന് തട്ടി.....

ടാ... ടാ മതി.... നി ഊതിയത്.....


ഈ മനസ്സിലായി അല്ലെ..... അപ്പു ഒരു ഇളിയോടെ ചോദിച്ചു.....


അപ്പോഴേക്കും അവന്റെ ആ ഭാവങ്ങൾ കണ്ട് കാശിയും ഹരിയും ചിരിച്ചുപോയിരുന്നു അപ്പുവിനും അതായിരുന്നു വേണ്ടത്......


ഹരി..... ഞാൻ നിന്നെ വിളിച്ചത് അമ്മുവിനെ പറ്റി നീ പറഞ്ഞത് ചോദിക്കാൻ ആണ്......


ഹരി എന്തെന്ന അർദ്ധത്തിൽ അവനെ നോക്കിയതും കാശി തുടർന്നു.....


ഒരു പുൽക്കൊടിയേ പോലും നോവിക്കാത്ത അവളുടെ ജീവൻ ആർക്കാണ് ഹരി വേണ്ടത് അതിന് കാരണം എന്താ....


കാരണം എന്താ എന്ന് ചോദിച്ചാൽ എനിക്കും വ്യക്തമല്ല കാശി..... എന്റെ ശ്രീ അവനെ ഇല്ലാതാക്കിയവർക്ക് ഇപ്പൊ ആവശ്യം ന്റെ പെണ്ണിന്റെ ജീവൻ ആണ്..... എന്റെ കണ്മുന്നിൽ നിന്നും അവർ ന്റെ ശ്രീയെ കൊണ്ടുപോയി പക്ഷെ ന്റെ അമ്മു അവളെ ആർക്കും വിട്ട്കൊടുക്കില്ല ഞാൻ..... അത്‌ ഞാൻ ന്റെ ശ്രീക് കൊടുത്ത വക്കാ.....
.
അവൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.....


ഹരി അപ്പൊ ശ്രീ..... അത്‌ ആക്‌സിഡന്റ് ആണെന്നാണ് കരുതിയത് പക്ഷെ ഇത് എനിക്ക് അറിയില്ലായിരുന്നു....

കാശി ഒരു പകപ്പോടെ പറഞ്ഞു.....


ആക്‌സിഡന്റ് എന്ന് തന്നെ പറഞ്ഞ് അവർ കേസ് ക്ലോസ് ചെയ്തു എന്നാൽ മരിക്കും മുൻപ്പ് ശ്രീ കണ്ടുപിടിച്ചിരുന്നു അവന്റെ ശത്രുക്കളെ അത്കൊണ്ട് ആണ് അവൻ ആ മരണകിടക്കയിൽ കിടന്ന്‌ അമ്മുവിനെ എന്റെ കൈയിൽ ഏല്പിച്ചത് അവളുടെ ജീവനും അപകടം ഉണ്ടെന്ന് അവൻ എന്നോട് പറഞ്ഞിരുന്നു എന്നാൽ ആരാണ് എന്തിനാണ് എന്ന് പറഞ്ഞില്ല അവൻ.... ഒക്കെ സമയം ആകുമ്പോൾ നീ അറിയും എന്നാണ് പറഞ്ഞത്...... അവൻ അറിയാം ഞാൻ അതിന് പിന്നാലെ പോകും എന്ന് അത്‌ എന്റെ ജീവനും ആപത്താകും എന്ന് അത്കൊണ്ടാണ് എന്നോട് ഒന്നും പറയാഞ്ഞത്.....


ഞാൻ ഒരുപാട് അന്വഷിച്ചു.....ഒടുവിൽ ഇപ്പൊ എത്തി നിൽക്കുന്നത് ഇവിടെ ഈ മുംബൈ നഗരത്തിൽ ആണ്...... അത്കൊണ്ടാണ് അപ്പു വിളിച്ചപ്പോൾ ഒട്ടും മടി കാട്ടാതെ ഞാൻ ഇങ്ങോട്ട് വന്നത്......


ഇവിടെയോ...... കാശി ആകാംഷയോടെ ചോദിച്ചു......



അതേ ഇവിടെ തന്നെ..... ഞാൻ ഓർക്കുന്നുണ്ട് ഒരു മുംബൈ യാത്ര കഴിഞ്ഞാണ് ശ്രീയെ ഞങ്ങൾ അത്രമേൽ അസ്വസ്ഥനായി കാണുന്നത്..... അന്നുമുതൽ ആണ് അവൻ ആകെ മാറിയത്..... കഴിഞ്ഞ ദിവസം ഞാൻ അവന്റെ ഫോണിലെ ഡാറ്റാ റീസ്റ്റോർ ചെയ്തു......അതിൽ എന്തെങ്കിലും ഉണ്ടാവും എന്ന് എനിക്ക് ഉറപ്പായിരുന്നു...... മുന്നത്തെ ചാറ്റ് ഹിസ്റ്ററി നോക്കിയപ്പോ അന്ന് അവൻ മുംബൈ വന്നത് ആരെ കാണാൻ ആണ് എന്ന് എനിക്ക് മനസ്സിലായി....


Adv:യുവൻ പ്രഭാകർ....... ആ പേരും വാട്സ്ആപ്പ് ഇലെ ഫോട്ടോയും അല്ലാതെ മറ്റൊരു ഡീറ്റൈൽസും എനിക്ക് അറിയില്ല..... പക്ഷെ ആ നമ്പർ ഇപ്പൊ ആക്റ്റീവ് അല്ല ഞാൻ ഒരുപാട് ട്രൈ ചെയ്തു......


ഹരി..... നീ ആ ഫോട്ടോ ഒന്ന് കാണിച്ചേ.....

ഉള്ളിൽ നുറഞ്ഞു പൊന്തിയ സംശയങ്ങൾക്ക് ഒരു വ്യക്തത എന്നോണം കാശി ചോദിച്ചു....


ഹരി നീട്ടിയ ഫോണിലെ ഫോട്ടോ കണ്ടതും കാശിയെ പോലെ തന്നെ അപ്പുവും ഒരു നിമിഷം സ്തംഭിച്ചുപോയിരുന്നു......


തുടരും......


 

 

❤❤നിനക്കായ്‌❤❤ - 34

❤❤നിനക്കായ്‌❤❤ - 34

4.7
5709

  ഭാഗം 34 ©ആര്യ നിധീഷ്  ഹരി..... നീ ആ ഫോട്ടോ ഒന്ന് കാണിച്ചേ..... ഉള്ളിൽ നുറഞ്ഞു പൊന്തിയ സംശയങ്ങൾക്ക് ഒരു വ്യക്തത എന്നോണം കാശി ചോദിച്ചു.... ഹരി നീട്ടിയ ഫോണിലെ ഫോട്ടോ കണ്ടതും കാശിയെ പോലെ തന്നെ അപ്പുവും ഒരു നിമിഷം സ്തംഭിച്ചുപോയിരുന്നു...... അറിയാതെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു..... യുവി...... അവന്റെ കണ്ണുകളിലെ നീർതിളക്കം കാണെ ഹരി മുഖം ചുളിച്ചവനെ നോക്കി.... കാശി..... അറിയുമോ നിനക്ക് ഇയാളെ..... ഹരി സംശയത്തോടെ ചോദിച്ചു.... അറിയാം...... ന്റെ യുവി.... കൂടെ പിറക്കാതെ പോയ ന്റെ കൂടപ്പിറപ്പ്..... ന്റെ അതുവിന്റെ പ്രാണൻ ആയിരുന്നവൻ..... ഈ കാശിനാഥനെ ഇത്രേം ഉയരങ്ങളിൽ എത്തിച്ചവൻ..... അത്‌