ഭാഗം 34
©ആര്യ നിധീഷ്
ഹരി..... നീ ആ ഫോട്ടോ ഒന്ന് കാണിച്ചേ.....
ഉള്ളിൽ നുറഞ്ഞു പൊന്തിയ സംശയങ്ങൾക്ക് ഒരു വ്യക്തത എന്നോണം കാശി ചോദിച്ചു....
ഹരി നീട്ടിയ ഫോണിലെ ഫോട്ടോ കണ്ടതും കാശിയെ പോലെ തന്നെ അപ്പുവും ഒരു നിമിഷം സ്തംഭിച്ചുപോയിരുന്നു......
അറിയാതെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.....
യുവി......
അവന്റെ കണ്ണുകളിലെ നീർതിളക്കം കാണെ ഹരി മുഖം ചുളിച്ചവനെ നോക്കി....
കാശി..... അറിയുമോ നിനക്ക് ഇയാളെ.....
ഹരി സംശയത്തോടെ ചോദിച്ചു....
അറിയാം...... ന്റെ യുവി.... കൂടെ പിറക്കാതെ പോയ ന്റെ കൂടപ്പിറപ്പ്..... ന്റെ അതുവിന്റെ പ്രാണൻ ആയിരുന്നവൻ..... ഈ കാശിനാഥനെ ഇത്രേം ഉയരങ്ങളിൽ എത്തിച്ചവൻ.....
അത് പറയുമ്പോൾ ആ വാക്കുകൾ ഇടറിയിരുന്നു ....കണ്ണുകൾ നിറഞ്ഞിരുന്നു....
അത് കേട്ടതും ഹരി ഒരുനിമിഷം നിശ്ചലം ആയി എന്നിട്ട് സംശയത്തോടെ കാശിയിലേക്ക് തിരിഞ്ഞു.....
കാശി..... അവന് എന്താ പറ്റിയെ.... എങ്ങനെയാ അവൻ.....
ഹരി പകുതിയിൽ നിർത്തി....
ആക്‌സിഡന്റ് ആയിരുന്നു.... കാർ പാർക്ക് ചെയ്തു ഫോൺ ചെയ്തോണ്ട് കാറിൽ നിന്നും ഇറങ്ങിയതാ ഒരു ലോറി തട്ടി..... തട്ടിയ വണ്ടി നിർത്താതെ പോയി.....
വാട്ട്..... കാശി ഇതിൽ എന്തോക്കയോ ദുരൂഹത എനിക്കിപ്പോ തോന്നുന്നു..... ഇതേപോലെ തന്നെ ആണ് ശ്രീക്കും സംഭവിച്ചത്.....
ഇതുവരെ ഞങ്ങളും അതിനെ ഒരു ആക്‌സിഡന്റ് ആയ കരുതിയത് അത്കൊണ്ട് കൂടുതൽ അന്വേഷണം ഒന്നും ഉണ്ടായില്ല ഇനി അന്വഷിക്കണം കണ്ടുപിടിക്കണം....അവന്റെ മരണത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവന്റെ അവസാനം ഈ കാശിനാധന്റെ കൈകൾ കൊണ്ടായിരിക്കും...
കാശി ഉറച്ച സ്വരത്തോടെ പറഞ്ഞ് അകത്തേക്ക് പോയി.....
➖️➖️➖️➖️➖️➖️➖️➖️➖️
അവർ അകത്ത് ചെല്ലുമ്പോൾ അതു എല്ലാവർക്കും ഉള്ള ഫുഡ് എടുത്തു വെക്കുന്ന തിരക്കിൽ ആയിരുന്നു അവളെ കണ്ടതും മൂവരും മുഖത്തെ ടെൻഷൻ മാറ്റി ഒരു ചെറു ചിരിയോടെ ഡൈനിങ് ഏരിയയിലേക്ക് പോയി.....
ആ വന്നോ.... ഞാൻ വിളിക്കാൻ തുടങ്ങുവായിരുന്നു..... നേരം എത്ര ആയെന്ന.... കഴിച്ച് കിടക്കണ്ടേ.....വന്ന് കൈകഴുകി ഇരിക്ക് ഏട്ടാ.... ഞാൻ അമ്മുവിനെ വിളിച്ചു വരാം.....
ചെറു ചിരിയോടെ പറഞ്ഞവൾ പിന്തിരിഞ്ഞതും അപ്പുവിനെ കണ്ട് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.....
അവൻ അവളെ നോക്കി മീശത്തുമ്പ് കടിച്ചു ചുണ്ടിൽ വിരൽ ചേർത്തു..... കുറുമ്പോടെ കണ്ണിറുക്കി
അതു കണ്ടതും അവനെ നോക്കി കണ്ണുരുട്ടി അവൾ അടുക്കളയിലേക്ക് തന്നെ പോയി....
ഒരു ചിരിയോടെ അവളുടെ പിന്നാലെ പോകാൻ നിന്നതും കാശി അവന്റെ മുന്നിൽ കേറി നിന്നു.....
എന്താ മോനെ നിനക്ക് ഒരു ഇളക്കം......
കാശി അവനെ നോക്കി ഗൗരവത്തിൽ ചോദിച്ചു.....
ദേ മനുഷ്യാ..... നിങ്ങൾ ഈ കാണിക്കുന്നത് വല്യ ബോർ ആണ് കേട്ടോ..... ടോ താൻ അവളുടെ ചേട്ടൻ ആണെങ്കിൽ ഞാൻ അവളെ കെട്ടാൻ പോകുന്നവനാ.... താൻ ഇങ്ങനെ വട്ടം കേറി നിന്നാൽ ഞാൻ എങ്ങനെയാ അതിനെ ഒന്ന് വളക്കുന്നെ.....
കേറുവോടെ പറഞ്ഞവൻ കാശിയെ നോക്കി ചുണ്ട് കൊട്ടി.....
ടാ അപ്പു എനിക്ക് നിന്നെ അല്ല അവളെയാ പേടി മോനെ നിന്നെ അളിയാ എന്ന് വിളിക്കാനുള്ള കൊതി കൊണ്ട് പറയുവാ അവളുടെ അടുത്ത് കന്നതിരിവ് കാണിക്കാൻ ചെന്നാൽ പൊന്ന് മോനെ നിന്റെ എല്ലിന്റെ എണ്ണം കൂടും പല്ലിന്റെ എണ്ണം കുറയും.....
ഓ പിന്നെ ഒന്ന് പോ കാശി അവൾ അത്ര ഭീകരി ഒന്നും അല്ല.......
മ്മ് ആയിക്കോട്ടെ എങ്കി മോൻ ചെന്ന് കേറി കൊടുക്ക് പിന്നെ മോങ്ങിക്കൊണ്ട് വരരുത്......
ഇല്ല......
അപ്പു കാശിയെ നോക്കി കൊഞ്ഞനം കുത്തി അതുവിനെ തേടി പോയി......
ദേ ഹരി..... വേണേ ഒന്ന് ശെരിക്ക് കണ്ടോ ആ മുതലിനെ അവൻ കാണിച്ചത്ത് വെച്ച് നോക്കുമ്പോൾ പല്ലും നഖവും എങ്കിലും അവൾ ബാക്കി വെച്ചാൽ നമ്മുക്ക് പോയി പെറുക്കി എടുക്കാം
അതെന്താ കാശി നീ അങ്ങനെ പറഞ്ഞെ.....
ഹരി സംശയത്തോടെ നെറ്റി ചുളിച്ചു....
ന്റെ ഹരി അവൾ ബ്ലാക്ക് ബെൽറ്റ് ആണ്...... ഇത്രേം നേരം ആയിട്ടും അവൻ അവളെ ഇത്രേം ഇറിറ്റേറ്റ് ചെയ്തിട്ടും അവൾ പ്രീതികരിക്കാത്തത് എനിക്ക് അത്ഭുതം ആണ്....
അയ്യോ..... നിനക്ക് ഇത് അവനോട് കൂടി പറയാമായിരുന്നു???
അതിന് പറയാൻ ഗ്യാപ് തരണ്ടേ..... അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും..... നീ ഇരിക്ക് ഞാൻ അമ്മുനെ വിളിച്ചിട്ട് വരാം.....
ആ ചൊറിഞ്ഞിട്ട് മിച്ചം കിട്ടിയാൽ മതിയായിരുന്നു....
➖️➖️➖️➖️➖️➖️➖️➖️
അപ്പു പാട്ടും പാടി കിച്ചണിൽ ചെല്ലുമ്പോൾ അവിടെ ആരെയും കാണുന്നില്ല.... പിന്നിൽ ഡോർ അടയുന്ന കെട്ടവൻ തിരിഞ്ഞു നോക്കിയതും തന്റെ തൊട്ടടുത്ത് പിന്നിലേക്ക് കൈ കെട്ടി നിൽക്കുന്ന അതുവിനെ ആണ് കാണുന്നത്.....
അവൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും അത് പുറത്തു കാട്ടാതെ ഭംഗിയായി ഒന്നിളിച്ചു.....
ആ ഇളി കണ്ടതും അവൾ അവനെ ഒന്ന് നോക്കി പിന്നിൽ കെട്ടിയ കൈ മുന്നിലേക്കെടുത്തു കൈയിൽ ഉണ്ടായിരുന്ന കത്തി അവന്റെ നെഞ്ചിൽ ചേർത്തു വെച്ചു......
അത്രേം നേരം ഇളിച്ചു നിന്നവൻ പകച്ചുപോയി ദയനീയമായി അവളെ നോക്കി.....
എന്താണ് mr അഭയ് പേടിച്ചുപോയോ.....
ഒരു പുച്ഛത്തോടെ അവൾ ചോദിച്ചു ...
ഏയ് പേടിയോ എനിക്കോ......
അവൻ നിഷ്ക്കു ആയി പറഞ്ഞതും അവൾ ആ കത്തി ഒന്നകൂടി നെഞ്ചിലേക്ക് അമർത്തി....
യ്യോ പേടിച്ചു.... പോരെ....
അവൻ ഒരു നിലവിളിയോടെ പറഞ്ഞു.....
മ്മ് അങ്ങനെ വഴിക്ക് വാ.....
എന്റെ പൊന്ന് അതു.....
നോ.... ആതിര....
ആ ആതിര എങ്കിൽ ആതിര.... ആ കത്തി ഒന്ന് മാറ്റ് മുറിയും....
മുറിയട്ടെ.... മുറിയാൻ തന്നെയാ വെച്ചേ....
അതിനും മാത്രം ഞാൻ എന്താ ചെയ്തേ....
ഒന്നും ചെയ്തില്ലേ.... അപ്പൊ നീ എന്നെ കിസ്സ് ചെയ്തതോ.....
ഓ അതാണോ ഒരു കിസ്സ് അല്ലെ റേപ്പ് ഓന്നും അല്ലല്ലോ....
ലൂക്ക് അഭയ്... എന്താ തന്റെ ഉദ്ദേശം.....എന്നൊന്നും ഞാൻ ചോദിക്കുന്നില്ല നാളെ നേരം പുലരുമ്പോൾ താൻ ഇവിടെ ഉണ്ടാവരുത്.... ഉണ്ടായാൽ ഇതിങ്ങനെ വെക്കാൻ മാത്രം അല്ല കുത്തി കേറ്റാന്നും മടിക്കില്ല ഞാൻ....
അത്രേം പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഒരുങ്ങാവേ നെഞ്ചിൽ കത്തി ചേർത്തു വെച്ച കൈകളിൽ അവൻ ബലമായി പിടിച്ചു.... നെഞ്ചിൽ വീണ്ടും അമർത്തി.....
കൈ വിട് അഭയ്.... അവൾ ഒരു പിടച്ചിലോടെ കൈകൾ പിൻവലിക്കാൻ നോക്കി എന്നാൽ ശക്തിയിൽ അവൻ അത് അവിടെ തന്നെ ചേർത്തുവെച്ചു.... കത്തിയുടെ അറ്റം അമർന്ന നെഞ്ചിൽ നിന്നും രക്തം പൊടിഞ്ഞു.... അതവന്റെ വൈറ്റ് ഷർട്ടിൽ പടർന്നതും വേദനയോടെ അവൾ അവനെ നോക്കി.... അപ്പോഴും നിറചിരിയോടെ നിൽക്കുന്നവനെ കണ്ടതും അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.....
ഈ നെഞ്ചിൽ നിറയെ ഇപ്പൊ നീ മാത്രം ആണ് പെണ്ണേ.... ഇവിടെ നീ കത്തി ഇറക്കിയാൽ നിനക്ക് തന്നെ നോവും ദാ ഇത്പോലെ.....
കവിളിണയെ ചുംബിച്ച കണ്ണീരിനെ ചൂണ്ടുവിരലാൽ തട്ടി തേറുപ്പിച്ചു കൊണ്ടവൻ തുടർന്നു.....
നിന്റെ ഈ കൈകൊണ്ട് ആണെങ്കിൽ മരണം പോലും എനിക്ക് ആനന്ദം ആണ് ഒരു തരിമ്പ് പോലും നോവില്ല എനിക്ക്.....
അപ്പു.... താൻ ഇത് എന്തറിഞ്ഞിട്ട.... എന്നെ പറ്റി.....
ഒക്കെ അറിയാം..... നിന്റെ യുവിയെ ഈ ജന്മം മറക്കാൻ നിനക്ക് കഴിയില്ല.... അതല്ലേ നിന്റെ പ്രശ്നം..... മറക്കാൻ നിർബന്ധിക്കില്ല ഞാൻ..... ഈ മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ ഇത്തിരി ഇടം.... അത്ര മാത്രം മതി എനിക്ക്..... നിന്റെ മനസ്സ് എന്ന് എന്നെ സ്നേഹിക്കാൻ പറയുന്നോ അന്ന് വരെ കാത്തിരുന്നോളാം ഞാൻ....എനിക്ക് ഉറപ്പുണ്ട് നീ എന്നെ സ്നേഹിക്കുന്ന ഒരു ദിവസം ഉണ്ടാവും അതു.... നിന്റെ ഉള്ളിൽ എവിടെയോ ഞാൻ ഉണ്ട്....
ഇല്ല അപ്പു..... ഞാൻ....എനിക്ക്... കഴിയില്ല എനിക്ക്....
അവൾ വിതുമ്പളൂടെ പറഞ്ഞു....
അതു.... നീ നിന്നോട് തന്നെ ചോദിക്ക് എന്റെ നെഞ്ചിൽ ഈ കത്തി ആഴ്ന്നപ്പോൾ നിന്റെ ഉള്ളം നീറിയതും കണ്ണുകൾ കലങ്ങിയതും എന്തിനാണെന്ന്..... അഭയ് എന്നാ വിളിയിൽനിന്നും അപ്പുവിലേക്ക് മാറിയത് എങ്ങനെ ആണെന്ന്.... നിനക്കുള്ള ഉത്തരം നീ തന്നെ കണ്ടുപിടിക്ക്......
അത്രേം പറഞ്ഞവൻ ഡോർ തുറന്നു വെളിയിലേക്ക് പോയി.....
തുടരും.....