Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 24

നിരഞ്ജൻറെ സ്വന്തം പാറു Chapter 24
 
അവരുടെ സംസാരം കേട്ട് നിരഞ്ജൻ ആലോചിച്ചു.
 
ഈ മായ അയ്യർ ഓഫീസിൽ ആർക്കും അത്ര താൽപര്യമുള്ള ആളാണ് എന്ന് തോന്നുന്നില്ല. Something not straight with her. Will see.
 
അങ്ങനെ ഓരോന്നാലോചിച്ച് മുന്നോട്ടു നടന്ന നിരഞ്ജൻ ഹരിയുടെയും മറ്റും അടുത്തെത്തിയത് പോലും അവൻ അറിഞ്ഞിരുന്നില്ല.
 
ഹരിയുടെ സംസാരമാണ് നിരഞ്ജനെ യാഥാർഥ്യത്തിലേക്ക് എത്തിച്ചത്.
 
“നീ എന്താണ് ആലോചിക്കുന്നത്?”
 
അവനെ കണ്ടപ്പോൾ ഹരി ചോദിച്ചു.
 
അതിനുത്തരമായി അവൻ കൈ നീട്ടി ഹരിയുടെ കയ്യിലുള്ള മദ്യം വാങ്ങി ഒരു വലിക്കു കുടിച്ചു.
 
നിരഞ്ജൻ ചെയ്തത് കണ്ട് ബാക്കി എല്ലാവരും മുഖത്തോട് മുഖം നോക്കി.
 
ആദ്യ ദിവസം കഴിഞ്ഞതും നാഗേന്ദ്രനും മക്കൾ നാലുപേരും തിരിച്ചു പോന്നു.
 
മാധവമേനോൻ എല്ലാവരോടും തറവാട്ടിലേക്ക് വരാൻ പറഞ്ഞിരുന്നു.
 
അങ്ങനെ എല്ലാവരും തറവാട്ടിലെത്തി.
 
ഇനിയുള്ള രണ്ടു ദിവസം എല്ലാവരും തറവാട്ടിലാണ്.
 
ശ്രീലേഖയും നിഹാരികയും ഉച്ചയോടെ എത്തിയിരുന്നു.
 
IPS ന് ജോലി തിരക്കായതിനാൽ നാളെ എത്താം എന്ന് പറഞ്ഞിട്ടുണ്ട്.
 
പൂമുഖത്ത് എല്ലാവരും ഇരുന്നപ്പോഴാണ് മാധവൻ പറഞ്ഞത്.
 
“എല്ലാവരോടും വരാൻ പറഞ്ഞത് ഒരു കാര്യം തീരുമാനിക്കാൻ ആണ്. നികേതിൻറെ വിവാഹം ഭംഗിയായി നടന്നു. ഇനി നിരഞ്ജൻറെയും ഹരിയുടെയും നോക്കണം.”
 
അതുകേട്ട് ഗിരി പറഞ്ഞു.
 
“രണ്ടു വയസ്സ് വ്യത്യാസം അല്ലെ എനിക്കുള്ളൂ. എന്നെക്കൂടി ആ ലിസ്റ്റിൽ കൂട്ടി കൂടെ?”
 
അവൻറെ ആ സംസാരം കേട്ട് എല്ലാവരും ചിരിച്ചു പോയി.
 
എന്നാൽ നിരഞ്ജൻറെ മുഖം മാറുന്നത് അച്ഛമ്മ കണ്ടിരുന്നു.
 
“ഒരു വർഷത്തിനുള്ളിൽ നടത്തണം എന്നാണ് എൻറെ ആഗ്രഹം.”
 
മാധവൻ തുടർന്നു.
 
“എന്താണ് നരേന്ദ്രൻറെയും നാഗേന്ദ്രൻറെയും അഭിപ്രായം?”
 
ഒന്ന് നിർത്തി ക്കൊണ്ട് മാധവൻ തൻറെ ആൺ മക്കളോട് ചോദിച്ചു.
 
“ഞങ്ങൾക്ക് എതിരഭിപ്രായം ഒന്നും ഇല്ല. എല്ലാം അച്ഛൻ പറയും പോലെ തന്നെ.”
 
എന്നാൽ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് നിരഞ്ജൻ പറഞ്ഞു.
 
“അച്ഛച്ഛാ, എനിക്ക് ഒന്ന് പറയാനുണ്ട്. ഹരിയുടെ വിവാഹം നോക്കിക്കോളൂ അവൻ ഒക്കെ ആണെങ്കിൽ. എനിക്ക് ഇനിയും സമയം വേണം.”
 
അതുകേട്ട് മാധവൻ പറഞ്ഞു.
 
“നാളെ വിവാഹം കഴിക്കാൻ അല്ല ഞാൻ പറഞ്ഞത്. ഒരു വർഷം ഉണ്ട്. അതിനുള്ളിൽ വിവാഹം നടത്തണം. ഇത് എൻറെ തീരുമാനമാണ്.”
 
അതും പറഞ്ഞ് അയാൾ അവിടെ നിന്നും എഴുന്നേറ്റു.
 
അതുകണ്ടു ഓരോരുത്തരായി അവിടെ നിന്നും എഴുന്നേറ്റ് പോയി.
 
ഇനീ അവിടെ ഇരുന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ നാലുപേരും മുറ്റത്തേക്ക് ഇറങ്ങി.
 
നികേത് ചോദിച്ചു.
 
“ഇനി എന്തുചെയ്യും? അച്ഛച്ചൻ തീരുമാനിച്ചുറച്ച പോലെയാണ് പറഞ്ഞത്. അതിനൊരു മാറ്റവും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല.”
 
അവർ നടന്നു കുളക്കടവിൽ ചെന്നു.
എന്തു ചെയ്യണമെന്നോ, എവിടെ ചെന്ന് അന്വേഷിക്കണം എന്നോ അവർക്ക് നാലുപേർക്കും ഒരു അറിവും ഉണ്ടായിരുന്നില്ല.
ആ സമയത്താണ് അച്ഛമ്മ അവിടേക്ക് വന്നത്.
 
“എന്താ മക്കളെ ഇവിടെ വന്നിരിക്കുന്നത്?”
 
അവരുടെ സംസാരം കേട്ട് നാലു പേരും പുറകിലേക്ക് തിരിഞ്ഞു നോക്കി. ഹരി വേഗം എഴുന്നേറ്റു ചെന്ന് അവരുടെ കൈപിടിച്ച് കടവിലേക്ക് ഇരുത്തി.
 
താഴെ ഇരിക്കുന്ന നിരഞ്ജൻ രണ്ടു സ്റ്റെപ്പ് കയറി അച്ഛമ്മയുടെ മടിയിൽ തല വെച്ച് കിടന്നു.
 
അതുകണ്ട് അച്ഛമ്മ നേരിയ പുഞ്ചിരിയോടെ അവൻറെ തലയിൽ തലോടി ക്കൊണ്ട് ചോദിച്ചു.
 
“എന്താണ് അച്ഛമ്മയുടെ മോന് ഒരു വിഷമം?”
 
അവൻ ഒന്നും പറഞ്ഞില്ല. എന്നാൽ അവർ തന്നെ പിന്നെയും ചോദിച്ചു.
 
“അച്ഛമ്മ ഒരു കൂട്ടം ചോദിച്ചാൽ സത്യം പറയുമോ? മോൻറെ മനസ്സിൽ ആരെങ്കിലും ഉണ്ടോ?”
 
അത് കേട്ട് നിരഞ്ജൻ അച്ഛമ്മയുടെ മടിയിൽ നിന്നും തലയുയർത്തി ചുറ്റുമുള്ള വെള്ളത്തിലേക്ക് നോക്കി അൽപ്പനേരം ഇരുന്നു.
 
പിന്നെ പറഞ്ഞു.
 
“അച്ഛമ്മയുടെ ഊഹം ശരിയാണ്. എനിക്ക് ഒരു കൊച്ചിനെ ഇഷ്ടമാണ്.”
 
ഉറച്ച സ്വരത്തിൽ തന്നെ പറഞ്ഞു.
 
അതുകേട്ട് അച്ഛമ്മ പുഞ്ചിരിയോടെ പറഞ്ഞു.
 
“വിഷമമം വേണ്ട... സമയമാകുമ്പോൾ ഞാൻ അച്ഛനോട് പറയാം. മോൻറെ ഇഷ്ടത്തിന് ഇനി അച്ഛച്ഛൻ എതിരു നിൽക്കുമെന്ന് എനിക്ക് തോന്നുന്നില്ല.”
 
അതും പറഞ്ഞു അവർ അവിടെ നിന്നും എഴുന്നേറ്റു. പിന്നെ സാവധാനം തിരിഞ്ഞു നടന്നു.
 
അച്ഛമ്മയുടെ സംസാരം കേട്ട് നാലുപേരുടെയും തലയിൽ നിന്ന് കിളികൾ എല്ലാം പറന്നു പോയിരുന്നു.
 
ഏതാനും നിമിഷങ്ങൾക്ക് ശേഷം തലയിൽ കൈ വെച്ചു കൊണ്ട് ഗിരി പറഞ്ഞു.
 
“ഇനി ഏട്ടത്തിയായി ഇവരുടെ മുന്നിൽ ആരെ കൊണ്ടു വന്നു നിർത്തും? നമ്മൾ ഇപ്പോൾ ഒരു വല്ലാത്ത അവസ്ഥയിലാണ്. ഇവൻറെ ഇഷ്ടം സമ്മതിച്ചു തരുന്ന അച്ഛച്ഛനു മുന്നിൽ കാണിക്കാൻ നമുക്ക് പെൺ ഇല്ലാതായിപ്പോയി.”
 
ഹരി പറഞ്ഞു.
 
“അത് ശരിയാണ് എന്നാലും ഒരു വർഷത്തോളം സമയം ഉണ്ട്. നമുക്ക് നോക്കാം എന്ത് ചെയ്യാൻ പറ്റും എന്ന്.”
 
എല്ലാവർക്കും മറുപടിയായി നിരഞ്ജൻ പറഞ്ഞത് അങ്ങനെയാണ്.
 
എന്നാൽ എല്ലാം കേട്ട് ആലോചനയിൽ ഇരുന്ന നികേത് പറഞ്ഞത് ഇങ്ങനെയാണ്.
 
“നമുക്ക് ആദ്യം നിഹാരികയോട് ആണ് സംസാരിക്കേണ്ടത്.”
 
അതു കേട്ട് എല്ലാവരും ഒരുപോലെ ചോദിച്ചു.
 
“അവളോട് എന്ത് സംസാരിക്കാനാണ്?”
 
അനിയന്മാരുടെ എല്ലാവരുടെയും സംശയത്തോടെയുള്ള മുഖത്തു നോക്കി കള്ളച്ചിരിയോടെ പറഞ്ഞു.
 
“ഇനി അവളുടെ ബാക്കിയുള്ള ഫ്രണ്ട്സ് ആയ ഡോക്ടർമാരെ ഇവിടെ കൊണ്ടുവരാൻ നോക്കണ്ട എന്ന് ആദ്യമേ അവൾക്ക് താക്കീത് നൽകണം. അല്ലെങ്കിൽ അവൾ ഇവിടെ ഒരു ഹോസ്പിറ്റൽ തന്നെ തുടങ്ങും.”
 
അതു കേട്ട് എല്ലാവരും ആ ടെൻഷനിടയിലും ചിരിച്ചു പോയി.
 
രണ്ടു ദിവസത്തിനു ശേഷം എല്ലാവരും അവരവരുടെ ബെയ്സിലേക്ക് തിരിച്ച് പോയി.
 
xxxxxxxxxxxxxxxxxxxxxxxxxx
 
മായ എന്നത്തെയും പോലെ തന്നെ ഓഫീസിൽ പോകാൻ readyയായി. പോകാൻ നേരം വാസുദേവൻ കുറച്ച് ടെൻഷൻ ഓടെ തന്നെ പറഞ്ഞു.
 
“മോളെ സൂക്ഷിക്കണം. നിരഞ്ജനുമായി ഇടപെടേണ്ട അവസരങ്ങൾ എത്രയും കുറക്കാമോ അത് ചെയ്യുക. എന്നാൽ അത് ആർക്കും സംശയം ഉണ്ടാക്കാനും ഇടവരരുത്. മോള് നന്നായി തന്നെ എല്ലാം കാര്യം കൈകാര്യം ചെയ്യുമെന്ന് എനിക്കറിയാം. എന്നാലും ഒരു ചെറിയ മിസ്റ്റേക്ക് പോലും നമ്മുടെ സൈഡിൽ നിന്നും ഉണ്ടായാൽ വലിയ വില കൊടുക്കേണ്ടി വരും.”
 
അവൾക്കും അത് നന്നായി തന്നെ അറിയാമായിരുന്നു. ഇന്നു അതുകൊണ്ടു തന്നെ എക്സ്ട്രാ കോഷൻറ ആവാൻ അവൾ തീരുമാനിച്ചിരുന്നു.
 
മക്കൾക്ക് രണ്ടുപേർക്കും ഓരോ ഉമ്മയും നൽകി ഒരു ടാക്സി പിടിച്ചാണ് അവൾ അന്ന് ഓഫീസിൽ പോയത്.
 
അവളുടെ കാറ് ഓഫീസിൻറെ പാർക്കിംഗിൽ ആയിരുന്നു. അന്നത്തെ incident ന് ശേഷം അവൾ ഹോസ്പിറ്റലിൽ നിന്നും നേരെ വീട്ടിലേക്കാണ് വന്നത്.
 
ഓഫീസിൽ എത്തിയ അവൾ നേരെ പോയത് HR ഡിപ്പാർട്ട്മെൻറ് ലേക്ക് ആണ്.
 
അവിടെ ചെന്ന് അവൾ ഹോസ്പിറ്റൽ ബില്ലും ബാലൻസ് മണിയും സബ്മിറ്റ് ചെയ്ത ശേഷമാണ് അവളുടെ ഡിപ്പാർട്ട്മെൻറ് ലേക്ക് ചെന്നത്.
 
പോകുന്ന സമയത്ത് ബാക്കിയുള്ള സ്റ്റാഫ് അവളെ നോക്കി ചിരിക്കുന്നതും, അടക്കിപ്പിടിച്ചു സംസാരിക്കുന്നതും അവൾ കണ്ടിരുന്നു.
 
അവൾ അതൊന്നും അത്ര കാര്യമാക്കിയില്ല. അവൾ നേരെ തൻറെ സീറ്റിൽ വന്നിരുന്നു.
ആ സമയം തന്നെ Nilesh അവൾക്ക് അടുത്ത് വന്ന് ചോദിച്ചു.
 
“Good morning, Maya...”
 
അതുകേട്ട് അവളും തിരിച്ച് അവനെ വിഷ് ചെയ്തു.
 
“How are you feeling now? I am better Nilesh and thanks for your kind help.”
 
“അച്ഛൻ പറഞ്ഞിരുന്നു എന്നെ ഹോസ്പിറ്റലിൽ എത്തിച്ചതു താനാണെന്ന്.”
 
അതുകേട്ട് Nilesh പറഞ്ഞു.
 
“That’s ok. you are working with me. So, no need to say thanks and all.”
 
അവൻ പറയുന്നത് കേട്ട് അവൾ മെല്ലെ ചിരിച്ചു.
 
ഒന്നും പറഞ്ഞില്ല.
 
പിന്നെ അവൾ തിരിഞ്ഞ് തൻറെ ലാപ്ടോപ്പിലേക്ക് നോക്കുമ്പോഴേക്കും Nilesh പിന്നെയും പറഞ്ഞു.
 
“Apratim തന്നെ കാലത്ത് അന്വേഷിച്ചിരുന്നു. വേഗം തന്നെ പോയി Apratim നെ കണ്ടോളു. അവൻ ക്യാബിനിൽ ഉണ്ടാകും.”
 
“Ok, I will go and meet him now only and also wanted to return the hard disk to him.”
 
അത്രയും പറഞ്ഞ് അവൾ Apratim ൻറെ ക്യാബിനിലേക്ക് നടന്നു.
 
അവൾ സാധാരണ പോലെ ഡോർ നോക്ക് ചെയ്ത ശേഷം ഓപ്പൺ ചെയ്തു.
 
എന്നാൽ അവിടത്തെ കാഴ്ച കണ്ട് അവൾ അപ്പോൾ തന്നെ ക്യാബിനിൽ നിന്നും പുറത്തേക്ക് വന്നു.
 
Apratim അവൻറെ കൂടെ ജോലി ചെയ്യുന്ന എന്ന ഒരു പെൺകൊച്ചിനെ ഹഗ് ചെയ്യുകയായിരുന്നു.
 
മായ അങ്ങനെയൊരു കാഴ്ച ഓഫീസ് ടൈമിൽ പ്രതീക്ഷിച്ചിരുന്നില്ല.
 
എന്നാൽ അഞ്ച് മിനിറ്റിനു ശേഷം Apratim ൻറെ കാബിൻ ഡോർ തുറന്ന് ആ പെൺകൊച്ച് പുറത്തേക്കു വന്നു.
 
അവളെ രൂക്ഷമായി ഒന്ന് നോക്കി. പിന്നെ പറഞ്ഞു.
 
“മാനേഴ്സ് ഇല്ലാത്ത ഓരോന്ന് വന്നു കയറിക്കോളും.”
 
അതുകേട്ട് മായ സ്തംഭിച്ചു നിന്നു പോയി.
അവൾ ആലോചിച്ചു എനിക്കാണോ മാനേഴ്സ് ഇല്ലാത്തത്? ഓഫീസ് ടൈമിൽ ഓരോന്ന് കാണിച്ചു കൂട്ടിയിട്ട് എന്നെ കുറ്റം പറയുന്നു. അങ്ങനെ ആലോചിച്ചു നിൽക്കുമ്പോഴാണ് Apratim ഡോർ തുറന്നു പുറത്തേക്ക് വന്നത്.
 
“Maya, please come in.”
 
ഒന്നും സംഭവിക്കാത്ത രീതിയിലുള്ള അയാളുടെ സംസാരം മായയെ അക്ഷരാർഥത്തിൽ അതിശയിപ്പിച്ചു.
 
അവൾ മെല്ലെ അയാൾക്ക് പുറകെ റൂമിലോട്ടു ചെന്നു.
 
മുൻപ് പല തവണ വന്നിട്ടുള്ള ക്യാബിൻ ആണെങ്കിലും ഇപ്പോൾ അവൾക്കു അവിടെ നിൽക്കാൻ എന്തോ uncomfortable ആയി തോന്നുന്നു.
 
എന്നാൽ അതൊന്നും കാര്യമാക്കാതെ Apratim പറഞ്ഞു.
 
“Last month end departmental meeting cancel ആയിരുന്നു. ഇന്ന് ആഫ്റ്റർനൂൺ ആണ് അത് റീഷെഡ്യൂൾ ചെയ്തിരിക്കുന്നത്.”
 
അത് കേട്ട് അവൾ പെട്ടെന്ന് പറഞ്ഞു.
 
“I am really sorry about what happened at the last meeting. I have your hard disk but for the presentation, I moved it into a USB. I will bring it for you just now. So, you can use it for today.”
 
അത്രയും പറഞ്ഞു മറുപടിക്കു നിൽക്കാതെ അവൾ കാബിനിൽ നിന്നും പെട്ടെന്ന് തന്നെ പുറത്തേക്കു പോയി.
 
അവൾ നേരെ ചെന്ന് തൻറെ സീറ്റിൽ പോയി ഇരുന്നു.
 
രണ്ട് മിനിറ്റ് അങ്ങനെ ഇരുന്ന ശേഷം അവൾ പ്രസൻറ്ഷൻ കോപ്പി ചെയ്ത് USB എടുത്ത് Nileshന് അടുത്തു ചെന്നു പറഞ്ഞു.
 
“Month end presentation submission ഇന്ന് ആഫ്റ്റർനൂൺ ആണ് റീഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഈ USB Apratim നു കൊടുക്കണം. I am not fully recovered. So please excuse me from today's meeting.”
 
Nilesh USB വാങ്ങി സംശയത്തോടെ ചോദിച്ചു.
 
“Are you sure, don’t want to join today's meeting?”
 
“Yes.”
 
അവൾ മറുപടി പറഞ്ഞു.
 
അതുകേട്ട് Nilesh പറഞ്ഞു.
 
“എല്ലാവരും CEO യുടെ മീറ്റിങ്ങിന് ഒരു ചാൻസ് നോക്കിയിരിക്കുമ്പോൾ താൻ ഇതെന്താണ് ചെയ്യുന്നത്?”
 
അതിന് അവൾ ഒരു മറുപടിയും പറഞ്ഞില്ല. ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തൻറെ സീറ്റിലേക്ക് നടന്നു.
 
അതുകണ്ട് ചെറിയ സംശയത്തോടെ നിലേഷ് അപ്രതിമിൻറ് ക്യാബിൻലോട്ട് വേഗം തന്നെ ചെന്നു.
 
Cabin door തുറക്കുന്നത് കണ്ട് മായയെ പ്രതീക്ഷിച്ച അപ്രതിമിന് ഒരു കള്ള ചിരിയോടെ നിൽക്കുന്ന നിലേഷിനെയാണ് കാണാൻ സാധിച്ചത്.
 
അവൻറെ ആ നോട്ടം കണ്ട് Apratim ചോദിച്ചു.
 
“Where is she?”
 
അതുകേട്ട് നീലേഷ് അവനോട് തിരിച്ചു ചോദിച്ചു.
 
“നിന്നോട് ഞാൻ പറഞ്ഞതല്ലേ അവളുടെ കാര്യത്തിൽ ക്ഷമ വേണമെന്ന്.”
 
അതുകേട്ട് Apratim പറഞ്ഞു.
 
“അതിനു ഞാൻ അവളെ ഒന്നും ചെയ്തിട്ടില്ല.”
 
“പിന്നെ എന്താണ് സംഭവിച്ചത്?”
 
“ഞാൻ രമ്യമായി നിൽക്കുന്ന സമയത്ത് അവൾ ക്യാബിൻ ഡോർ തുറന്നു അകത്തേക്ക് വന്നു. അത്ര തന്നെ... അല്ലാതെ ഞാൻ ഒന്നും അവളെ ചെയ്തിട്ടില്ല.”
 
അതുകേട്ട് നിലേഷ് പറഞ്ഞു.
 
“നിൻറെ ക്യാമ്പിലെ ഈ ഫക്കിങ് ഏർപ്പാട് നിർത്തിക്കോ. നരേന്ദ്രൻ സാറല്ല നിരഞ്ജൻ. അത് ഓർമ്മ വേണം.”
 
അതുകേട്ട് അല്പം പുച്ഛത്തോടെ Apratim പറഞ്ഞു.
 
“പിന്നെ ലോകത്തിലെ തന്നെ അറിയപ്പെടുന്ന പ്ലേബോയ്കളിൽ ഒരാളാണ് നിരഞ്ജൻ sir. എന്നിട്ടാണ് എന്നെ ചോദ്യം ചെയ്യാൻ വരുന്നത്? നീ ഒന്നു പോകാൻ നോക്ക്.”
 
അവൻറെ സംസാരം കേട്ട് Nilesh പറഞ്ഞു.
 
“എടാ... അതൊക്കെ പണ്ട്. ഇപ്പോൾ കേൾക്കുന്നത് ആള് ആകെ മാറി എന്നാണ്. എന്തിന് ഈ ഓഫീസിലെ തന്നെ ഒട്ടുമിക്കവളുമാരും ട്രൈ ചെയ്തിട്ടും അയാൾ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല എന്നാണ് അറിഞ്ഞത്.”
 
Nilesh പറയുന്നത് കേട്ട് Apratim പറഞ്ഞു.
 
“അവിടെയാണ് നിനക്ക് തെറ്റിയത്. അയാൾക്ക് ഇൻറർനാഷണൽ പീസ് അല്ലേ പിടിക്കൂ നമ്മുടെ നാടൻ ഒന്നും അയാൾക്ക് നോട്ടമില്ല.”
 
“അതൊക്കെ പോട്ടെ നീ മായയെ വല്ലാതെ പേടിപ്പിച്ചു. ഇനി അവളെ ഒന്ന് നേരെയാക്കി എടുക്കാൻ ഒത്തിരി സമയമെടുക്കും.”
 
Nilesh പറഞ്ഞതു കേട്ട് Apratim പറഞ്ഞു.
 
“എൻറെ ക്ഷമക്കും ഒരു പരിധിയുണ്ട്. ഈ പിക്നിക്കിന് അവളെ aim ചെയ്തതാണ്. അതും നശിപിച്ചു. അവളുടെ ഒടുക്കത്തെ തലചുറ്റൽ. ഇനി നോക്കട്ടെ, എന്തായാലും അവളെ വെറുതെ വിടാൻ ഞാൻ തീരുമാനിച്ചിട്ടില്ല.”
 
എന്നാൽ എല്ലാം കേട്ടു കൊണ്ട് ഒരാൾ അവരുടെ ക്യാബിന് പുറത്ത് നിൽക്കുന്നത് അവർ അറിഞ്ഞില്ല.
 

നിരഞ്ജൻറെ സ്വന്തം പാറു Chapter 25

നിരഞ്ജൻറെ സ്വന്തം പാറു Chapter 25

4.7
16053

നിരഞ്ജൻറെ സ്വന്തം പാറു Chapter 25   മായ തൻറെ ഇന്നത്തെ പ്രസൻറ്ഷനിലെ ഒരു സ്ലൈഡ് ചേഞ്ച് ചെയ്യണം എന്ന് വിചാരിച്ച് Apratimനെ കാണാനായി ചെന്നതായിരുന്നു. അപ്രതീക്ഷിതമായാണ് അവരുടെ സംഭാഷണം അവൾ കേട്ടത്.   Nileshഷും അവിടെ ഉണ്ടാകും എന്ന ഉറപ്പോടെയാണ് അവൾApratimൻറെ cabinന് അകത്തോട്ട് പോവാൻ തീരുമാനിച്ചത്. അവർ തന്നെ കുറിച്ച് സംസാരിക്കുന്നത് മുഴുവനും അവൾ പുറത്തു നിന്നു കേട്ടു.   എല്ലാം കേട്ട് അവൾ എന്തോ തീരുമാനിച്ച പോലെ ക്യാബിൻ ഡോർ നോക്ക് ചെയ്തു അകത്തു കടന്നു.   ആരാണ് തൻറെ കാബിനിലേക്ക് വന്നതെന്ന് നോക്കിയ അപ്രതിമും Nilesh ഉം മായയെ ആ സമയം അവിടെ കണ്ടപ്പോൾ ഞെട്ടിപ്പോയി. എന്നാലും പെട