Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍🏻💖*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_12_*
 
___________________________
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
♠️❣️♠️❣️♠️❣️♠️❣️♠️❣️♠️
 
ഉപ്പ പറഞ്ഞ ഓരോന്ന് കേട്ടിട്ട് ഞാൻ ആകെ കിളി പോയി നിൽക്കാ.... ഉപ്പ എണീറ്റു പോയിട്ടും ഞാൻ അതെ ഇരുപ്പ് തന്നെ ഇരുന്നു ഓരോന്ന് ചിന്തിച്ചു കൂട്ടാൻ  തുടങ്ങി.... ഉച്ചക്ക് ഫുഡ് പോലും കഴിച്ചിട്ട് ഇല്ല....
 
വിദൂരതയിലേക്ക് കണ്ണും നട്ട് ഇരിക്കുമ്പോ ആണ്... പിന്നിൽ നിന്നും ആരോ ശക്തിയായി ചവിട്ടിയത്... ബാലൻസ് കിട്ടാതെ നേരെ പൂളിലേക്ക് വീണു.... 
 
ഒന്ന് മുങ്ങി പൊന്തിയപ്പോ ചവിട്ടിയ വ്യക്തി ഉണ്ട് നിന്ന് ഇളിക്കുന്നു.... 
 
നീ..... നീയോ....... അപ്പോയെക്കും ഒന്നുടെ മുങ്ങി പോയി..... 
 
*(തുടരുന്നു... )*
 
നനഞ്ഞ കോഴിയെ പോലെ എണീറ്റു വന്നിട്ടും കുരിപ്പ് റിയ ചിരി നിർത്തിയില്ല.... 
 
" ഡീ കോപ്പേ നീ എന്തിനാ ന്നെ ചവിട്ടിയെ... "
 
" മുന്നിൽ വന്ന് പോവരുത് ന്ന് കുറച്ചു മുന്നെ പറഞ്ഞത് മഹാൻ ഓർക്കുന്നുണ്ടോ.... അതോണ്ട് പിന്നിൽ കൂടെ വന്നു... പോരാത്തതിന് റുഫൈദ നോട് ഉള്ള ദേഷ്യത്തിൽ ന്നോട് ചൂടായില്ലേ.... അതിന് ഒരു ചെറിയ മധുര പ്രതികാരം അത്ര ഉള്ളു.... ഈ.. "
 
" നിനക്ക് ഞാൻ തരാം ഡീ.... വെയിറ്റ് ട്ടോ... "
 
ഓ പിന്നെ.... അല്ല കാമുകൻ എന്തെനി ആലോചിച്ചു ഇരുന്നേ...
 
അത് ല്ലേ ഡീ ഉപ്പാക് zannu ആയിട്ട് ഉള്ള ന്റെ ചുറ്റി ക്കളി ഏകദേശം ഒക്കെ പിടി കിട്ടി.... അതൊന്ന് ഉറപ്പിക്കാൻ വേണ്ടിയാ ന്നെ വിളിച്ചേ.... 
 
ഷാനു.... ഇവിടെ വാ.... ( ഉമ്മി )
 
ഇനി അടുത്തത് എന്ത് പോല്ലാപ്പ് ആണാവോ.... 
 
ഇന്ക് ഒന്ന് സംസാരിക്കാൻ ഉണ്ട്.... നീ വേഗം ഫുഡ് കഴിച്ചിട്ട് വാ... 
 
എന്തായാലും ആ കുരിശിന്റെ കാര്യം തന്നെ ആവും.... നല്ല വിശപ്പ് ഉള്ളോണ്ട് ഫുഡ്‌ കഴിക്കാൻ പോയി... റിയ നോട് ഫുൾ പറയാനും കഴിഞ്ഞില്ല.... 
 
ഫുഡ് കഴിച്ചു റൂമിൽ എത്തിയപ്പോയേക്കും ഉമ്മി ഹാജർ ആയിട്ടുണ്ട്.... 
 
ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല.... ഉമ്മി തന്നെ തുടക്കം കുറിച്ചു.... 
 
മോനെ.... ഞാൻ പറയുന്നത് നീ ശരിക്ക് കേൾക്കണം... നിന്റെ ലൈഫ് ആണ്..... ഇനിയും ടൈമ് ഉണ്ട്.... അത് കൊണ്ട് ഈ ഉമ്മിന്റെ ആഗ്രഹം മോൻ നടത്തി തരണം.... ന്റെ തലയിൽ കൂടെ വിരൽ ഓടിച്ചു കൊണ്ട് ഉമ്മി തുടർന്നു... 
 
ആരും ഇല്ലാതെ വളർന്ന കുട്ടിയ റുഫൈദ മോൾ.... നമ്മൾ മാത്രം ആയിരുന്നു ഓളെ ലോകം... ഓൾക്ക് ഞമ്മൾ എന്ന് വച്ചാൽ ജീവനാണ്.... നീ ആയിട്ട് ഒരു ബന്ധം മോൾക് എന്ത് കൊണ്ടും നല്ലതാ...
 
 രണ്ട് പേരും പരസ്പരം അറിയുന്നോണ്ട്  മുന്നോട്ടുള്ള ജീവിതത്തിൽ അത് സഹായകമാവും.... 
 
ചെറുപ്പം തൊട്ട് ഇവിടെ അല്ലേ വളർന്നെ.... ഇവിടെ വിട്ട് പോവേണ്ട ആവശ്യം ഒന്നുല്ലല്ലോ നീ ഉള്ളപ്പോ.... ന്റെ ആഗ്രഹം മോൻ റുഫൈദ മോളെ കെട്ടണം എന്നാ..... നീ ഇതിന് സമ്മതിക്കും കരുതുന്നു... 
 
ഇന്നേ വരെ ഒരു ജോലിക്ക് പോലും പോവാൻ ഞങ്ങൾ ആരും നിന്നെ നിർബന്ധിച്ചിട്ടില്ല..... ന്റെ മോൻ ജോലിക്ക് പോണം എന്ന് ഈ ഉമ്മ പറയില്ല.... വരും തലമുറക്ക് വേണ്ടത് വരെ ഉപ്പ സമ്പാദിച്ചിട്ടുണ്ട്...
 
 ആകെ നഷ്ടം ആയത് നമ്മുടെ ബിസിനസ് മാത്രം ആണ്... ഒരുപക്ഷെ മോൾ നിന്റെ ജീവിതത്തിൽ വന്നാൽ അതെല്ലാം തിരികെ പിടിക്കാം... നീ ഒന്ന് ആലോചിക്ക്.. 
 
ഇത്ര ഒക്കെ ഉമ്മി പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ഒരു പാവ കണക്കെ നിന്നത് കണ്ട്രോൾ വിട്ട് വല്ലതും പറഞ്ഞു പോവുമെന്ന് ഉള്ള പേടി കൊണ്ടാണ്... ഒരുപക്ഷെ ന്റെ വാക്കുകൾ ഉൾകൊള്ളാൻ ഉമ്മിക്ക് ആവില്ല.... 
 
ഞാൻ കാരണം ന്റെ ഉമ്മി ഒരുപാട് കരഞ്ഞിട്ടുണ്ട്... ചെറിയ ചെറിയ ഓരോ കാരണങ്ങൾക്ക്... കണ്ട്രോൾ വിട്ടാൽ പിന്നെ ആരോടാ എന്താ പറയാ എന്നൊന്നും ഇന്ക് അറിയൂല.... 
 
അത് കൊണ്ട് ആ സീൻ മനഃപൂർവം ഒഴിവാക്കിയത് ആണ് ന്റെ  _Zannu_  ന് വേണ്ടി.. 
 
 
ന്റെ ദേഷ്യം കാരണം ഈ കുറഞ്ഞ നാളിൽ ഒരുപാട് ഓൾ കരഞ്ഞിട്ടുണ്ട് അതും കാൾ ചെയ്യുമ്പോ.... 
 
ഓൾക്ക് കൊടുത്ത വാക്ക് പാലിച്ചെ പറ്റൂ....
ഇന്ന് കൂടെ കഴിഞ്ഞാൽ  ഓൾക്ക് വിളിക്കാൻ പറ്റില്ല... എക്സാം അല്ലേ.... അത് കഴിയുന്നത് വരെ ഒന്നും വേണ്ടെന്ന് രണ്ട് പേരും എടുത്ത തീരുമാനം ആണ്.. 
 
ഫോൺ എടുത്തു നോക്കിയപ്പോ... പെണ്ണിന്റെ കാൾ മെസേജ് ഒക്കെ കുറെ ഉണ്ട്.... ന്റെ കാര്യം ഗോവിന്ദ...... 
 
തിരിച്ചു വിളിച്ചിട്ട് കോപ്പത്തി എടുക്കുന്നില്ല... അവസാനം ഓൾ എടുത്തു.... 
 
"  ഡീ പെണ്ണെ എവിടെനി ഇത്ര നേരം.... എത്ര നേരം ആയി അറിയോ വിളിക്കാൻ തുടങ്ങിട്ട്... "
 
ന്നെ കൊണ്ട് വെറുതെ പറയിപ്പിക്കാൻ നിക്കണ്ട കാട്ടുമാക്കാനെ... ഇന്ക് ദേഷ്യം വരുന്നുണ്ട്... എത്ര നേരായി അറിയോ.... വിളിച്ചാൽ ഒന്ന് അറ്റൻഡ് ആക്കിക്കുടെ... 
 
ന്റെ പെണ്ണെ ഇജ്ജ് കലിപ്പ് ആവല്ലേ ഞാൻ ഒന്ന് പറയട്ടെ..... 
 
ഇന്നത്തെ സംഭവം ഒക്കെ ഓളോട് പറഞ്ഞു.... ഉപ്പ രണ്ടാളെയും നോട്ടം ഇട്ട കാര്യം... കുരിശിന്റെ കാര്യം പറഞ്ഞില്ല ട്ടോ.. ഓൾക്ക് പിന്നെ സങ്കടം ആവും... ഞാൻ ഏതായാലും ഉമ്മാന്റെ ഇഷ്ടത്തിനു നിൽക്കില്ല അതോണ്ട് ഓളോട് പറയണ്ട കരുതി... 
 
"  അപ്പൊ ഇനി ഉപ്പനെ ഒന്ന് കയ്യിൽ എടുക്കാൻ ഉണ്ട്... ഇനി ഞാൻ പൊളിക്കും... നോക്കിക്കോ... "
 
" വല്ലാണ്ട് കളിക്കണ്ട മോളെ.... വീട്ടിൽ വന്നു ചോദിക്കാൻ ഇന്കും അറിയാം.... ബട്ട് ടൈമ് ആയിട്ടില്ല..  ആവട്ടെ...  അതിന് മുന്നെ ന്നെ കൊണ്ട് അതിനൊന്നും പ്രേരിപ്പിക്കരുത്.. കേട്ടോടി ചൊറി തവളെ.... " 
 
"  ഞ ഞ ഞ ഞ..... "
 
കൊഞ്ഞനം കുത്തി പോയി പഠിക്കാൻ നോക്ക് മോഡൽ എക്സാം ആണ് പറഞ്ഞു ഇരിക്കേണ്ട.... തൊട്ട് പിറകെ പബ്ലിക് ആണ്... ഇന്ന് ഇത്ര മതി ട്ടോ... 
 
നല്ല അനുസരണ ഉള്ള കുട്ടി ആയി ഓൾ വച്ച്.... സാധാരണ എന്തേലും തെറി ഒക്കെ ആവും ലാസ്റ്റ് ഇന്ന് എന്ത് പറ്റി എന്തോ.... 
 
പതിയെ ഉറക്കിലേക്ക് വീണു.. 
 
💜💜💜💜💜💜💜💜💜💜💜
 
( Zannu )
 
വൈകുന്നേരം ഒരു ഉറക്ക് ഒക്കെ കഴിഞ്ഞു എണീറ്റിട്ടും... മാക്രി ന്റെ ഒരു കാൾ പോലും ഇല്ല... 
ആ ദേഷ്യം കൊണ്ടന്നെ ഓൻ വിളിച്ചിട്ട് ആദ്യം എടുക്കാതെ നിന്നെ,,, ഈ 
 
മാക്രി ന്നെ ഭീഷണിപ്പെടുത്തി നിൽക്കാ ഉപ്പ നോട് കമ്പനി ആവണം പറഞ്ഞപ്പോ... പാവം ഞാൻ.... 
 
 
ആ പോത്തിന് ഇന്നേ മിസ്സിംഗ്‌ ഒന്നുല്ല.... ഈ എക്സാം ടൈമ് ഒക്കെ ഞാൻ എങ്ങനെ തള്ളി നീക്കും എന്തോ.... 
 
ഫോൺ വച്ച പാടെ പിന്നെ പഠിക്കാൻ ഇരുന്ന്... ഇടെൽ എപ്പോയോ ഉറങ്ങി.... 
 
രാവിലെ നേരത്തെ എണീറ്റു.... മറ്റേ കോപ്പത്തികളെ വിളിച്ചു എണീപ്പിച്ചു പഠിക്കാൻ ഇരുന്ന്.... 
 
 
ദിവസം ഒക്കെ അതിവേഗം കഴിഞ്ഞു പോയോണ്ട് മോഡൽ എക്സാമും.... പബ്ലിക് എക്സാമും ഒക്കെ പെട്ടന്ന് അങ്ങട് തീർന്നു..... 
 
ഇനി ആകെ ബാക്കിയുള്ളത്  ഞങ്ങടെ ടൂർ ആണ്... ഒരാഴ്ച കഴിഞ്ഞിട്ട്. 
 
ഞങ്ങടെ എല്ലാരേം നിർബന്ധപ്രകാരം ആണ്... ടൂർ പ്രോഗ്രാം എക്സാം കഴിഞ്ഞു  അവസാനം ആക്കിയത്... അല്ലേൽ പിന്നെ ഒരു എൻജോയ്മെന്റും ഉണ്ടാവില്ല.... 
 
ആകെ എക്സാം ന്റെ കോലാഹലം ആവും...ഇങ്ങനെ ആവുമ്പോ എക്സാം ടെൻഷൻ ഒക്കെ ഇറക്കി വക്കാം.... 
 
ഷാനുക്ക ഒരു മെസ്സേജ് പോലും ഇത്ര ഡേ ആയിട്ട് അയച്ചിട്ടില്ല... 
ഓനെ പറഞ്ഞിട്ടും കാര്യല്ല.. തീരുമാനം രണ്ട് പേരുടെയും അല്ലേ..... 
 
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
 
( ഷാനു )
 
ദിവസം ഒക്കെ പട പടാ  പോയത് ഇങ്ങള് ആരും അറിഞ്ഞു കാണില്ല ലെ ബട്ട് ഞാൻ നന്നായി അറിഞ്ഞു മക്കളെ..... ന്റെ കെട്യോളെ മിസ്സ്‌ അടിച്ചു മിസ്സ്‌ അടിച്ചു ഞാൻ ഒരു വഴിക്ക് ആയി.. 
ഓളെ ഭാവിക്ക് വേണ്ടി അല്ലേ ആലോചിക്കുമ്പോ ഒരാശ്വാസം.... 
 
ന്റെ ഭാവി ഏതായാലും ഇങ്ങനെ ഒക്കെ ആയി.... ഏതേലും ഉമ്മ സ്വന്തം മോനോട് പണിക്ക് പോവണ്ട പറഞ്ഞെ ആരേലും കേട്ടിട്ടുണ്ടോ ഇല്ലല്ലോ... ന്റെ ഉമ്മി പറഞ്ഞത് കേട്ടില്ലേ. 
 
_Zannu_  നെ നേരിൽ കാണാൻ പറ്റാത്തോണ്ട്.... ഞങ്ങക്ക് ശരണം കാൾ തന്നെ....വെറുതെ എന്തിനാ ഉപ്പ നെ കൊണ്ട് പറയിപ്പിക്കാൻ നിക്കുന്നെ.... 
 
രണ്ടാഴ്ചത്തേ വിശേഷങ്ങൾ പങ്ക് വക്കാൻ രണ്ടാൾക്കും ഉള്ളതോണ്ട്... ഈ രാവിനെയും ഞങ്ങൾ പകൽ ആക്കി മാറ്റി.... വളരെ ചുരുക്കം മാത്രം ഇങ്ങനെ ഉറങ്ങാതെ നിൽക്കും.... 
ചില ദിവസം അറിയാതെ ഉറങ്ങിയ പിന്നെ ഓൾക്ക് പരാതി ആണ്... 
 
 
പെണ്ണിന് കുടുതലും പറയാൻ ഉള്ളത് അല്ലു ന്റെ കാര്യം ആണ് ... അനു നെ ഓൾക്ക് ഇഷ്ട അനു  കോപ്പ് ആണേൽ അമ്പിനും വില്ലിനും അടുക്കുന്നില്ല.... ഓന്റെ ഒരു തീരുമാനം എടുക്കൽ.... എന്തേലും വഴി കണ്ടെ പറ്റൂ.... 
 
ടൂർ പ്രോഗ്രാമിന് ഫസ്റ്റ് ന്റെ അനുവാദം തന്നെ ആണ് ഓൾ വാങ്ങിയത്.... ഉപ്പ നോട് പോലും ചോദിച്ചിട്ടില്ല പറഞ്ഞു.... ഓളെ ഭാവി കേട്യോൻ അല്ലേ...
 
ഓരോന്ന് സംസാരിക്കുന്ന ഇടെൽ ആണ് റുഫൈദ കേറി വന്നത്.... അതും നേരം വെളുക്കുന്ന മുന്നെ തന്നെ... 
 
ഇന്നലെ ഉറങ്ങാതെ നിന്നോണ്ട് ഡോർ അടച്ചിട്ടും ഇല്ല... ആ ധൈര്യത്തിൽ ആണ് ഓൾ വന്നത്.... 
 
Zannu ന്റെ കാൾ കട്ട്‌ ചെയ്ത പിന്നെ പെണ്ണിന് അത് മതിയാവും കുറുമ്പ്  കാണിക്കാൻ... അല്ലേൽ തന്നെ എന്തേലും കിട്ടാൻ കാത്ത് നിൽക്കാ കുറുമ്പ് കാട്ടാൻ... 
 
"  ഗുഡ് മോർണിംഗ് ഷാനു... "
 
ഞാൻ കേട്ട ഭാവം നടിച്ചില്ല.... 
 
ടൈമ് എത്ര ആയി എണീക്കാൻ നോക്ക്ന്നും പറഞ്ഞു ഓൾ ന്റെ പുതപ്പ് വലിച്ചു മാറ്റി.... പടച്ചോനെ ഇവൾ എന്തിനുള്ള പുറപ്പാട് ആണ്... 
 
Zannu ആണേൽ ഹെലോ ഹെലോന്നും പറഞ്ഞു കയർ പൊട്ടിക്കുന്നുണ്ട്.... 
 
പെണ്ണെ രണ്ടേ രണ്ട് മിനുട്ട് ഒന്ന് മിണ്ടാതെ നിക്ക്... പതിയെ zannu നോട് പറഞ്ഞു 
 
" നിനക്ക് എന്താ ഇപ്പൊ ഇവിടെ കാര്യം.... ഇറങ്ങി പൊയ്ക്കോ... "
 
അതെങ്ങനെ ശരി ആവും... ഭാവി കെട്യോനെ നല്ല ശീലങ്ങൾ ഒക്കെ പഠിപ്പിക്കാൻ കയ്യുമോ ഞാൻ ഒന്ന് നോക്കട്ടെ.... അതും പറഞ്ഞു കിടക്കുന്ന ന്റെ കൈ പിടിച്ചു വലിച്ചു ഓൾ എണീപ്പിക്കാനുള്ള ശ്രമം നടത്തി...
 
ദേഹത്തു തൊട്ടുള്ള കളി ആയോണ്ട് ഇന്ക് ആകെ ദേഷ്യം വന്നു.... കുറെ കാലായി ഓൾക്ക് ഒന്ന് പൊട്ടിക്കാൻ വിചാരിച്ചു നിൽക്കുന്നു... അതോണ്ട് കരണം നോക്കി ഒന്ന് കൊടുത്തു... 
 
അടി കിട്ടിയിട്ടും ഓളെ ഡയലോഗ് ന് ഒന്നും ഒരു കുറവും ഇല്ല.... 
 
ഷാനു... നീ ന്നെ അടിച്ചപ്പോ പോലും ഞാൻ അത് ആസ്വദിക്കുക ആണ് ചെയ്തത്.... കാരണം നീ എന്നെ സ്പർശിക്കുമ്പോ ഉണ്ടല്ലോ.... ആകെ മരവിപ്പ് ആണ്.... 
 
നിന്റെ ഓരോ സ്പർശവും കയിഞ്ഞ കുറെ ദിവസം മുൻപ് സന്തോഷത്തോടെ ആണ് ഞാൻ സ്വീകരിച്ചത്...
 
നീ എന്നെ എത്ര അകറ്റാൻ ശ്രമിച്ചാലും... ഞാൻ നിന്നെ വിട്ട് പോവില്ല... ന്റെ ജീവൻ ഉള്ള കാലത്തോളം നിന്റെ ആഗ്രഹം നടക്കുകയും ഇല്ല...
 
നിന്റെ സ്നേഹം എനിക്ക് അല്ലാതെ മറ്റാർക്കും കൊടുക്കാൻ ഞാൻ സമ്മതിക്കില്ല അത് ഏത് zanna ക്ക് ആണെങ്കിൽ പോലും.... ഇന്ക് കിട്ടാത്തത് ഓൾക്കും കിട്ടാൻ പാടില്ല.. അതിന് ഞാൻ സമ്മതിക്കില്ല....നിന്നെ എനിക്ക് വേണം....എനിക്ക് മാത്രം...  *I Love uh....Love uh lot...*  ഒരു പ്രാന്തിയെ പോലെ ഓൾ അലറി പറഞ്ഞു ഇറങ്ങി പോയി.. 
 
ഇതെല്ലാം കേട്ട് zannu ഉണ്ടായിരുന്നു എന്നുള്ള ബോധം പിന്നീട് ആണ് ഇന്ക് ഉണ്ടായത്..... 
 
Zannu.... ഡീ... പെണ്ണെ... 
 
___________
 
 
Zannu.... മര്യാദക്ക് മിണ്ടിക്കൊ..... zannu 
 
" മ്മ്മ്... "
 
" അയ്യേ ന്റെ പൊട്ടത്തി പെണ്ണ് കരയാണോ....ഇത്ര ഉള്ളുവോ പെണ്ണെ ഇയ്യ് അയ്യേ മോശം മോശം...  "
 
എടി പൊട്ടി.... ന്റെ ഖൽബ് കട്ടെടുത്ത പഹയത്തി zanna mehak എന്നൊരു പൊട്ടത്തി ആണ്... ഇന്ഷാ അല്ലാഹ് മരണം വരെ അങ്ങനെ തന്നെ ഉണ്ടാവു.... 💓
 
വേറെ ഒരാൾക്കും ഈ നെഞ്ചിൽ ഒരിക്കലും സ്ഥാനം ഉണ്ടാവൂല.. അത് ഇനി ഏത് ആയിരം റുഫൈദ വന്നാലും അത് മായ്ച്ചു കളയാൻ പറ്റില്ല. 
 
" അയിന്... "
 
ന്റെ കയ്യിന്ന് നല്ലോം കിട്ടും അന്റെ കോപ്പിലെ അയിന്... അയിന് അല്ല ഒയിനാണ്..  തുഫ്ഫ്.... 
 
കി കി കി കി.....ന്നാലും ജന്തു ഓൾ ഇപ്പൊ കേറി വന്നത് ഇങ്ങള് ഡോർ അടക്കാത്തോണ്ടല്ലേ ആയ്കോട്ടെ.... അയിനായിട്ട് ഇങ്ങള് അടക്കാതെ നിന്നതാ ഇന്ക് അറിയാം... 
 
കുറുമ്പത്തിയെ.... വെറുതെ കുറുമ്പ് കാട്ടാൻ നിന്നാൽ ഉണ്ടല്ലോ ഞാനും വാശിക്ക് നിക്കും... പറഞ്ഞില്ല വേണ്ട.... 
 
" കേക്കലെ  "
 
അന്റെ കേക്കലെ ഞാൻ ശരിയാക്കി തരാം... ഇന്ഷാ അല്ലാഹ് ആദ്യം ഇജ്ജ് ന്റെ പെണ്ണ് ആവട്ടെ.... 
 
ഇക്കൂയ്..... ഞാൻ വക്കട്ടെ... മിഷു വരുന്നുണ്ട്... 
അതും പറഞ്ഞു ഓൾ കട്ടാക്കി... 
ഞാൻ വേഗം എണീറ്റു ഫ്രഷ് ആയി.... ഫുഡ് തട്ടൽ ഒക്കെ കഴിഞ്ഞു നേരെ അനു ന്റെ വീട്ടിലേക് പോയി 
 
💜💜💜💜💜💜💜💜💜💜💜
 
അനു ന്റെ വീട്ടിൽ എത്തിയപ്പോ ഓൻ പോത്ത് പോലെ ഉറങ്ങാണ്... അത് കണ്ട പിന്നെ ഇന്ക് സഹിക്കോ..... ഓനെ വിളിച്ചു ഉണർത്താൻ പോയ ന്നെ ആ ബലാൽ കെട്ടിപിടിച്ചു ഓന്റെ കൂടെ കിടത്തി.... 
 
ന്റെ റബ്ബേ ന്റെ എല്ല് ഒക്കെ പൊട്ടി പോയോ എന്തോ....ഓൻ ആണേൽ പിടി വിടുന്ന ലക്ഷണം ഇല്ല..... 
 
അല്ലു.... love uh dee.... ഉമ്മാഹ്... ന്നും പറഞ്ഞു ചെക്കൻ ന്നെ കിസ്സ് അടിക്കാൻ വന്നു... അള്ളോഹ് ന്റെ ച ചാ..ചാരി...ത്ര..... ത്യം  ആ കോപ്പ് തന്നെ ഇവൻ ഇപ്പൊ കളഞ്ഞു കുളിക്കും.... അതോണ്ട് ഓന്ക് ഇട്ട് അസ്സൽ ചവിട്ട് പാസ് ആക്കി..... 
 
അല്ലു...... ഓന്റെ നിലവിളി അല്പം ഒന്ന് കൂടി പോയോ എന്നൊരു ഡൌട്ട്.... 
 
കണ്ണും തിരുമ്മി സംശയരൂപത്തിൽ ന്നെ നോക്കി... 
 
അപ്പൊ അല്ലു... നീ അപ്പൊ എങ്ങനെ.... എന്തൊക്കെ നടക്കുന്നെ... ഓൻ ഒറ്റക് ഓരോന്ന് പിറു പിറുക്കാൻ തുടങ്ങി.... 
 
ഓന്റെ കിസ്സ് സീൻ ഒക്കെ പറഞ്ഞു കളിയാക്കുന്ന ഇടെൽ ... ഓന്റെ ഫോൺ റിങ് ചെയ്തു... നോക്കിയപ്പോ... അല്ലു ❣️
 
ടാ അല്ലു ഫസ്റ്റ് ആയിട്ട ഇന്ക് വിളിക്കുന്നെ.... എന്താ ചെയ്യാ എടുക്കണോ....
 
"  അപ്പൊ നമ്പർ എങ്ങനെ കിട്ടി... "
 
" അത് അന്റെ കെട്യോൾ zannu  തന്നു... ഹിഹി "
 
അപ്പോയെക്കും കാൾ കട്ട്‌ ആയി.... 
 
ശെടാ ന്നാലും ഓൾ എന്തിനാവോ വിളിച്ചേ.... അല്ലേ ഷാനു... 
 
വീണ്ടും റിങ് ചെയ്തു... നോക്കിയപ്പോ അല്ലു കാളിംഗ് ❣️
 
 
*(തുടരും...)*
 
_______________________________
 
Plz സപ്പോർട്ട് 
💙🖤റൂഹോട് ചേരും വരെ 🖤💙 - 13

💙🖤റൂഹോട് ചേരും വരെ 🖤💙 - 13

5
2338

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍🏻💖*   *(RoM@nt!C  Lov£ $toRy)*   *_Part_13_*   ___________________________   ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ♠️❣️♠️❣️♠️❣️♠️❣️♠️❣️♠️   ടാ അല്ലു ഫസ്റ്റ് ആയിട്ട ഇന്ക് വിളിക്കുന്നെ.... എന്താ ചെയ്യാ എടുക്കണോ....   "  അപ്പൊ നമ്പർ എങ്ങനെ കിട്ടി... "   " അത് അന്റെ കെട്യോൾ zannu  തന്നു... ഹിഹി "   അപ്പോയെക്കും കാൾ കട്ട്‌ ആയി....    ശെടാ ന്നാലും ഓൾ എന്തിനാവോ വിളിച്ചേ.... അല്ലേ ഷാനു...    വീണ്ടും റിങ് ചെയ്തു... നോക്കിയപ്പോ അല്ലു കാളിംഗ്