Aksharathalukal

മധുരം തേടി..🥀ഭാഗം 5

അന്നും പതിവ് സമയത്ത് തന്നെ സ്കൂൾ വിട്ടു.. ബസിനായി കാത്ത് നിൽക്കുകയായിരുന്നു ഞാനും മൃദുവും...

അപ്പോഴാണ് തസ്‌ലി ഓടി ഞങ്ങളുടെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടത്...

"എന്താ.. എന്ത് പറ്റി തസ്‌ലി.."

അവളെ കണ്ടപാടെ മൃദു ചോദിച്ചു..

"എടാ അത്.. ദേ ഗ്രൗണ്ടിൽ തേജും ബേസിലും തമ്മിൽ അടി നടക്കുന്നു.. ഞങ്ങൾ ആരും പറഞ്ഞിട്ട് അവൻ മാറുന്നില്ല... നീ ഒന്ന് പോയി പറഞ്ഞു നോക്കു വേദു.."

ഞാൻ വേഗത്തിൽ ഗ്രൗണ്ടിലേക്ക് നടന്നു.. കേട്ടത് ശരിയായിരുന്നു...

രണ്ടുപേർക്കും നല്ലത് കൊള്ളുന്നുണ്ട്.. എനിക്ക് കണ്ടിട്ട് തന്നെ പേടിയായി... ഒരുപാട് പേര് ചുറ്റിലും നില്കുന്നുണ്ടെകിലും ആരും അവരെ പിടിച്ചു മാറ്റുന്നില്ല....

എല്ലാരേയും തള്ളി മാറ്റി ഞാൻ മുന്നോട്ട് ചെന്നു...

"തേജ്.. മതി വിട്.... ഇനി എന്റെ പേരിൽ ഒരു പ്രശ്നവും വേണ്ട..."

ഞാൻ അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു....

"നീ കൈ വിട്.. ഇത് ഞങ്ങൾ തമ്മിൽ ഉള്ള പ്രശ്നമാ... അത് ഞങ്ങൾ തന്നെ തീർത്തോളാം...."

"വേണ്ട... മതി.. ഇങ്ങു വാ തേജ്.."

"എന്റെ തല്ല് കൊണ്ട് ചാവണ്ടെങ്കിൽ വിളിച്ചു കൊണ്ട് പൊടി ഇവനെ..."

ബേസിൽ എന്നോടായി പറഞ്ഞു... ഞാൻ രൂക്ഷമായൊരു നോട്ടം മാത്രം അവനു നൽകി...

"ആരാ ചാവാൻ പോണേ എന്ന് നമ്മുക്ക് കാണാടാ..."

"നീ കൈ വിട് വേദിക..."

തേജ് എന്നോട് പറഞ്ഞുകൊണ്ടിരിക്കെ ബേസിൽ അവനെ തൊഴിച്ചു... തേജ് പിന്നോട്ട് വീഴാൻ ആഞ്ഞു...

ഞാൻ ബേസിലിന്റെ നെഞ്ചിൽ ആഞ്ഞു തള്ളി...

"ഡീീ..."
എന്ന് വിളിച്ചുകൊണ്ടു അവൻ എന്നെ ഒന്ന് തള്ളിയതേ ഓർമ്മയൊള്ളു... ഞാൻ നിലത്തേക്ക് വീണു...

അപ്പോഴേക്കും തസ്‌ലിയും മൃദുവും ഓടി വന്നു എന്നെ എഴുനേൽപ്പിച്ചു... തേജിന്റെ ദേഷ്യം ഇരട്ടിച്ചു എന്ന് അവന്റെ മുഖഭാവത്തിലൂടെ എനിക്ക് മനസ്സിലായി...

"വേദു.. അവർ എന്തേലും ചെയ്യട്ടെ... നീ ഇനി ഇവിടെ നിൽക്കണ്ട..."

മൃദു എന്റെ കൈ പിടിച്ചു വേഗത്തിൽ നടന്നു... എന്താ ചെയ്യണ്ടത് എന്നെനിക്ക് അറിയില്ലായിരുന്നു... അവളുടെ കൂടെ നടക്കുമ്പോഴും ഞാൻ ഇടയ്ക്കിടെ തിരിഞ്ഞു നോക്കിയിരുന്നു....

മൃദു നേരെ പോയത് ബസ്റ്റോപ്പിലേക്കാണ്... അവൾ എന്റെ ദേഹത്തു പറ്റിയിരുന്ന പൊടിയെല്ലാം തൂത്തു കളഞ്ഞു...

"വീണപ്പോൾ എന്തെങ്കിലും പറ്റിയോടി..."

അവൾ എന്റെ തലയും കൈമുട്ടുമൊക്കെ പരിശോധിച്ചു കൊണ്ട് ചോദിച്ചു...

ഞാൻ ഇല്ല എന്നാ അർഥത്തിൽ തല അനക്കി..

"മൃദു... എനിക്ക് പേടിയാകുന്നു... അവർക്ക് എന്തെങ്കിലും പറ്റിയാൽ..."

"എടി ഇതൊക്കെ ഇവിടെ ഉണ്ടാവാറുള്ളതല്ലേ... അവന്മാർ ഇപ്പൊ തന്നെ എല്ലാം നിർത്തിക്കോളും.. അല്ലേൽ ടീച്ചേർസ് വരും... അവരെ പിടിച്ചു മാറ്റിക്കോളും..."

മൃദു പിന്നെയും എന്നെ ആശ്വാസപ്പിക്കാൻ എന്തെക്കെയോ പറഞ്ഞുകൊണ്ടിരുന്നു... ഒന്നും തന്നെ ഞാൻ കെട്ടിരുന്നില്ല... എന്റെ മനസ്സ് തേജിന് ചുറ്റും ഒരു പട്ടം പോലെ പറന്നു നടക്കുകയായിരുന്നു.....

ബസ് കയറി എങ്ങനെയെക്കെയോ വീട്ടിൽ എത്തി...

മുഖം വല്ലാതെ ഇരിക്കുന്നത് കണ്ടിട്ടാകണം അമ്മ എന്തെക്കെയോ ചോദിക്കുന്നുണ്ട്... ഒന്നിനും മറുപടി കൊടുക്കാതെ മുറിയിൽ കയറി കഥകടച്ചു....

വാതിലിൽ തുടരെ തുടരെ തട്ടിയപ്പോൾ തലവേദന ആണെന്ന് അമ്മയോട് കള്ളം പറഞ്ഞു...

സമാധാനത്തോട് കൂടി ഒന്നുറങ്ങാൻ പോലും കഴിഞ്ഞില്ല... തേജിന് എന്തെങ്കിലും ആപത്ത് വരുമോ എന്ന ഭയം എന്നെ വന്ന് മുടിയിരുന്നു...

ഏകദേശം ഒരു 8 മണിയൊക്കെ ആയപ്പോളായിരിക്കണം വീട്ടിലെ ലാൻഡ് ഫോൺ ബെല്ലടിച്ചത്...

അമ്മ വന്നു എനിക്കാണ് ഫോൺ എന്ന് കേട്ടപ്പോൾ നെഞ്ച് ഒന്ന് പിടച്ചു... തേജ്.. അവന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ...

ഞാൻ വേഗം ചെന്നു ഫോൺ എടുത്തു ചെവിയോട് ചേർത്തു.. മൃദുവായിരുന്നു...

"ഹലോ.."

"ഹെല്ലോ എടി... നീ അരിഞ്ഞോ ബേസിൽ ആശുപത്രിയിലാണെന്ന്... കൈ ഒടിഞ്ഞു അത്രേ..."

എന്നിലെ ആശങ്ക വർധിച്ചു... തേജിന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ..?

ഞാൻ ചുറ്റും നോക്കി... അമ്മ അടുക്കളയിൽ കാര്യമായ പണിയിലാണ്... അച്ഛന്റെ ശ്രദ്ധ വാർത്തയിലുമാണ്...


"എടി... തേജിന് എന്തെങ്കിലും പറ്റിയോ..?
  ഞാൻ പതിഞ്ഞ ശബ്ദതത്തിൽ മൃദുവിനോട് ചോദിച്ചു....

"അവനു എന്ത് പറ്റാനാ..? അവൻ കാരണം ആ ബേസിലിനു മുട്ടൻ പണിയാ കിട്ടിയേ.. ഫൈനൽ എക്സാം ആവാൻ ആകെ 1 മാസം കൂടിയേ ഒള്ളൂ.. അവന്റെ കാര്യം പോക്കാ.. നമ്മൾ ഇറങ്ങി അധികം വൈകാതെ പ്രിൻസി അങ്ങോട്ട് വന്നുന്നാ സെറ പറഞ്ഞെ... തേജിനോട് നാളെ രാവിലെ തന്നെ പേരെന്റ്സിനെ കൂട്ടി വരാൻ പറഞ്ഞേക്കുവാ..."

"ഈശ്വരാ... അതെന്തിനായിരിക്കുമെടി.. "

"ആർക്കറിയാം... മിനിമം ഒരു സസ്പെന്ഷൻ എങ്കിലും പ്രേതീക്ഷിക്കാം..."

"അയ്യോ.. എടി ഞാൻ കാരണമല്ലേ എല്ലാം..."

"അങ്ങനെ ഒക്കെ ചോദിച്ചാൽ.. ഒന്നും നീ മനഃപൂർവം അല്ലലോ... നീ സങ്കടപെടല്ലേ..."

"എന്നാലും... എനിക്കെന്തോ.. ഞാൻ നാളെ വരണോടി.."

"ശേ.. അതിന് മാത്രം എന്താ ഇപ്പൊ ഉണ്ടായേ.. നീ പേടിക്കൊന്നും വേണ്ട.. നീ പേടിക്കൊന്നും വേണ്ട.. നിന്നെ ആരും ഒന്നും ചെയ്യില്ല... ഞാൻ വച്ചോട്ടെടി.. അമ്മ നോക്കുന്നുണ്ട്.."

"ആഹ്‌ ശെരി നീ വച്ചോ.."



-തുടരും...❤



 


മധുരം തേടി..🥀ഭാഗം 6

മധുരം തേടി..🥀ഭാഗം 6

4.6
1590

അന്ന് ഞാൻ ഉറങ്ങിയിരുന്നില്ല... എന്തെക്കെയോ വേണ്ടാത്ത ചിന്തകൾ എന്റെ മനസ്സിനെ പിടിച്ചുലച്ചു....   പിറ്റേന്ന് സ്കൂളിൽ എത്തി.. ഫസ്റ്റ് ബെൽ അടിച്ചിട്ടും തേജിനെ കണ്ടില്ല...   എന്റെ കണ്ണുകൾ വാതിലിലേക്കും വരാന്തയിലേക്കും ഇടയ്ക്കിടെ നീണ്ടു.. പക്ഷെ നിരാശയായിരുന്നു ഫലം...ആഗ്രഹിച്ച മുഖം എനിക്കെവിടെയും കാണാൻ സാധിച്ചില്ല...   ഉച്ചയ്ക്ക് ഗ്രൗണ്ടിലെ മാവിന്റെ ചുവട്ടിൽ മൃദുവിന്റെ കൂടെ ഇരിക്കുകയായിരുന്നു  ഞാൻ.. പതിവിന് വിപരീതമായി അമലും യദുവും സെറയും ഇന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു...   എല്ലാവരും തമ്മിൽ സംസാരിക്കുന്നത് ഇന്നലത്തെ സംഭവത്തെ പറ്റിയാണ്...