Aksharathalukal

എൻ കാതലെ... - 76

Part-76
 
രാവിലെ ദത്തൻ കണ്ണു തുറന്നു നോക്കുമ്പോൾ വർണ നല്ല ഉറക്കത്തിൽ ആണ്. തന്റെ മേലെ കയറ്റി വച്ചിരിക്കുന്ന അവളുടെ കയ്യും കാലും പതിയെ ഇറക്കി വച്ച് ദത്തൻ എണീക്കാൻ നിന്നതും വർണ അതിന് സമ്മതിക്കാതെ അവനെ ചുറ്റി പിടിച്ചു കിടന്നു.
 
"ഓഫീസിൽ പോവണ്ടേ ദേവൂസേ...ന്റെ കുട്ടി ഉറങ്ങിക്കോ. ഞാൻ പോയി റെഡിയാവട്ടെ "
 
" കുറച്ച് നേരം ദത്താ പ്ലീസ് " വർണ അവന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു. ദത്തൻ പതിയെ അവളുടെ പുറത്ത് കൊട്ടി കൊടുത്തു.
 
"ഇന്നലെ പഠിച്ചത് എല്ലാം ഓർമയുണ്ടോ നിനക്ക് . ഒന്ന് ഓർത്ത് നോക്കിക്കേ "
 
" സമയം ആയി നീ പോയി റെഡിയാവാൻ നോക്കിക്കോ" വർണ തല വഴി പുതപ്പിട്ട് തിരിഞ്ഞ് കിടന്നു. 
 
ദത്തൻ ഒരു ചിരിയോടെ എണീറ്റ് ബാത്ത് റൂമിലേക്ക് കുളിക്കാനായി പോയി.
 
***
 
" ഞാൻ അവസാനമായി ചോദിക്കാ. നിങ്ങൾക്ക് തരാൻ പറ്റുമോ ഇല്ലയോ "
 
" ഞാൻ ഒരു വട്ടം പറഞ്ഞു മിക പറ്റില്ല എന്ന്. വീണ്ടും അത് തന്നെ ചോദിച്ച് വരേണ്ടാ " ഷൂ ലൈസ് കെട്ടി കൊണ്ട് പാർത്ഥി പറഞ്ഞു.
 
"ഉറപ്പാണോ " അവൾ ബെഡിൽ നിന്നും എണീറ്റ് വന്ന് അവന്റെ അരികിൽ നിന്നു.
 
"അതെ"
 
"ഇയാൾ എന്താ ഇങ്ങനെ . ഞാൻ ഒരു ഉമ്മയല്ലേ ചോദിച്ചുള്ളു. അല്ലാതെ ഈ വീടിന്റെ ആധാരം ഒന്നും അല്ലാലോ "
 
" അതിനൊക്കെ ഇനിയും ഒരുപാട് സമയം ഉണ്ട്. മോള് സമയം കളയാതെ പോവാൻ നോക്ക്. "
 
" നോക്കിക്കോ ഞാൻ രണ്ട് ദിവസം കൂടി കഴിഞ്ഞാ ഇവിടെ നിന്നും പോവും. അപ്പോ എട്ടന് മനസിലാവും എന്റെ വില " അവൾ പിണക്കത്തോടെ പറഞ്ഞു പുറത്തേക്ക് പോയി.
 
അത്രയും നേരം ഗൗരവത്തിൽ നിന്ന പാർത്ഥിയുടെ മുഖത്ത് ചിരി നിറഞ്ഞു.
 
"ഈ പെണ്ണിന്റെ ഒരു കാര്യം. ഉമ്മ ചോദിക്കാൻ അതിന് ഇപ്പോ എന്താ ഉണ്ടായത് ആവോ .." പാർത്ഥി കൈയ്യിൽ വാച്ച് കെട്ടി ടേബിളിന്റെ മുകളിൽ നിന്നും ഫയൽ എടുത്ത് പുറത്തേക്ക് ഇറങ്ങി.
 
ആമി നീളൻ വരാന്തയിലെ കെവരിയിൽ പിടിച്ച് അകലേക്ക് നോക്കി നിൽക്കുകയാണ്. പാർത്ഥി ശബ്ദമുണ്ടാക്കാതെ ചെന്ന് അവളുടെ പിന്നിൽ നിന്നു.
 
" ഞാൻ ഇറങ്ങാ ട്ടോ. രാത്രിയെ വരൂ" പാർത്ഥി അവളുടെ കാതിൽ ആയി പറഞ്ഞു.
 
"മ്മ് " അവൾ തലയാട്ടി.
 
" bye " അവളുടെ കവിളിൽ ഉമ്മ വച്ച് പാർത്ഥി പറഞ്ഞതും ആമിയുടെ മുഖത്ത് നിറഞ്ഞ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.
 
പാർത്ഥി അവളെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ച് തിരിഞ്ഞതും കുറച്ച് പിന്നിലായി തങ്ങളെ നോക്കി നിൽക്കുന്ന അഭിയെ ആണ് കണ്ടത്.
 
" ഗുഡ് മോണിങ്ങ് അളിയാ"പാർത്ഥി വലിയ ഭാവമാറ്റം ഒന്നും ഇല്ലാതെ അവനെ നോക്കി പറഞ്ഞ് താഴേക്ക് ഇറങ്ങി പോയി.
 
അവനു പിന്നാലെ തന്നെ ശ്രദ്ധിക്കാതെ പോകാൻ നിന്ന ആമിയെ അഭി പിടിച്ച് നിർത്തി.
 
"എന്താ നിന്റെ ഉദ്ദേശം. ഇവിടേക്ക് നീ എന്തിനാ വന്നിരിക്കുന്നേ , ആ പോയവനും നീയും തമ്മിൽ എന്താ ബന്ധം " അവളുടെ കൈയ്യിലെ പിടി മുറുക്കി കൊണ്ട് അഭിജിത്ത് ചോദിച്ചു.
 
" അത് നിന്നോട് ബോധിപ്പിക്കണ്ട കാര്യം എനിക്കില്ല. "
 
" ആമി " അവൻ ദേഷ്യത്തിൽ വിളിച്ചു.
 
"ആമിയോ . എന്നേ ആ പേര് വിളിക്കാൻ നിങ്ങൾക്ക് എന്താ അവകാശം .അതിന് നിങ്ങൾ ആരാ "
 
" ആമി ആരോടാ സംസാരിക്കുന്നേ എന്ന എന്ന ബോധം നിനക്ക് ഉണ്ടോ "
 
" എനിക്ക് നല്ല ബോധം ഉണ്ട്. പണം കണ്ട് കണ്ണ് മഞ്ഞളിച്ച് ബോധം ഇല്ലാതെ നടക്കുന്നത് നിങ്ങളാണ്. ആദ്യം സ്വയം നന്നാവ് എന്നിട്ട് എന്നേ ഗുണദോഷിക്കാൻ വാ . പിന്നെ എന്റെ നേരെ ഇനി ഇമ്മാതിരി എട്ടൻ കളിക്കാൻ വന്നാ.." അവൾ കൈ ചൂണ്ടി താക്കീത് പോലെ പറഞ്ഞ് അവനെ മറികടന്ന് പോയി.
 
അഭിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകി. ദത്തനോടുള്ള പക അവനിൽ ആളി കത്തി.
 
***
 
രാവിലെ ശ്രീരാഗ് തിരികെ എത്തി. കൂടെ ദർശനയും രാഗും ഉണ്ടായിരുന്നു. അവൻ കഴിഞ്ഞ ദിവസങ്ങളിൽ അവരുടെ കൂടെ ആയിരുന്നു എന്ന് വീട്ടിൽ ഉള്ളവരോട് കള്ളം പറഞ്ഞു.
 
രാഗും ദർശനയും കൂടെ നിന്നത് കൊണ്ട് വീട്ടിൽ ഉള്ളവർ എല്ലാം അത് വിശ്വസിക്കുകയും ചെയ്തു. 
 
ഇന്നലത്തെ സംഭവങ്ങൾക്ക് ശേഷം വർണ നല്ല കുട്ടിയായി പഠിക്കാൻ തുടങ്ങിയിരുന്നു. ഭദ്രക്കും ശിലവിനും ക്ലാസ് ഇല്ലാത്തത് കൊണ്ട് അവരും കൂടെ ഉണ്ടായിരുന്നു.
 
***
 
വൈകുന്നേരം ദത്തൻ വരുമ്പോൾ എല്ലാവരും സൈലന്റ് ആയിരുന്നു.
 
" ഇതെന്താ എല്ലാവരും എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്നേ.." ഭദ്രയേയും ശിലുവിനേയും നോക്കി ദത്തൻ ചോദിച്ചു.
 
"ഉച്ചക്ക് തുടങ്ങിയതാ ഇവർ ഇങ്ങനെ ഇരിക്കുന്നു. ഒരാൾ റൂമിൽ നിന്നും പുറത്തേക്ക് തന്നെ വന്നിട്ടില്ല. " അടുക്കളയിൽ നിന്നും വരുന്ന ആമി ദത്തനെ നോക്കി പറഞ്ഞു.
 
" ആര് വർണയോ"
 
"മ്മ് അവൾ തന്നെ. ഉച്ചക്ക് ഭക്ഷണം പോലും കഴിച്ചിട്ടില്ലാ. എന്താ കാര്യം എന്ന് ചോദിച്ചിട്ട്  ഒന്നും പറയുന്നില്ല. ഇനി മൂന്നും കൂടി തല്ലു കൂടിയോ എന്തോ "
 
" എയ് അങ്ങനെ വരാൻ സാധ്യത ഇല്ലല്ലോ. മൂന്നും ഒരമ്മ പെറ്റ പോലെ നടക്കുന്നവർ അല്ലേ. പറ ഭദ്ര എന്താ കാര്യം " അവരുടെ മുന്നിൽ മുട്ടു കുത്തി നിന്ന് ദത്തൻ ചോദിച്ചു.
 
" അറിയില്ലാ എട്ടാ . അവൾ ഉച്ച മുതൽ മിണ്ടാതെ ഇരിക്കാ. ഞങ്ങൾ കാര്യം ചോദിച്ചിട്ട് ഒന്നും പറയുന്നില്ല."
 
" ത്രിമൂർത്തികൾക്കിടയിൽ രഹസ്യങ്ങൾ ഒന്നും ഉണ്ടാകില്ലാ എന്ന് എനിക്ക് അറിയാം. ശരി എന്തായാലും ഞാൻ അവളോട് തന്നെ ചോദിക്കാം. " ദത്തൻ എഴുന്നേറ്റ് മുകളിലേക്ക് നടന്നു.
 
അവർ പോകുന്നത് കണ്ട് ശിലുവും ഭദ്രയും മുഖത്തോട് മുഖം നോക്കി.
 
***
 
ദത്തൻ റൂമിലേക്ക് വരുമ്പോൾ വർണ ജനലിന്റെ അരികിൽ പുറത്തേക്ക് നോക്കി നിൽക്കുകയാണ്.
 
"എന്താ കുഞ്ഞേ മുഖത്ത് ഒരു മ്ലാനതാ " അവളെ പിന്നിൽ നിന്നും വട്ടം പിടിച്ചു കൊണ്ട് അവൻ കളിയോടെ ചോദിച്ചു.
 
" ഒന്നുല്ല ദത്താ"
 
"പിന്നെ എന്താ എന്റെ കുട്ടീടെ മുഖത്തിന് ഒരു വാട്ടം "
 
" നീ പോയി കുളിച്ചിട്ട് വാ. ഞാൻ അപ്പോഴേക്കും ചായ എടുത്തിട്ട് വരാം. എന്നിട്ട് ബാക്കി പഠിക്കാം "
 
" അതൊക്കെ അവിടെ നിൽക്കട്ടെ . ആദ്യം നീ കാര്യം പറ. എന്താ ഉണ്ടായേ " ദത്തൻ അവളെ തനിക്ക് നേരെ തിരിച്ച് നിർത്തി.
 
" ഒന്നുല്ല. "
 
"എന്റെ മുഖത്ത് നോക്കി പറയ് കുഞ്ഞേ " ദത്തൻ അവളുടെ മുഖം ഉയർത്തി തനിക്ക് നേരെ പിടിച്ചു.
 
"റിസൾട്ട് വന്നു "
 
" ആണോ എന്നിട്ട് "
 
" അനു ഫുൾ പാസ് ആണ് "
 
"മ്മ് "
 
"വേണിക്ക് 2 സപ്ലി "
 
"മ്മ്. ഇനി എന്റെ കുട്ടിക്കോ"
 
" ഒരു സപ്ലി ഉണ്ട് " തല കുനിച്ച് പറയുന്നവളെ കണ്ട് ദത്തന് പാവം തോന്നിയിരുന്നു.
 
"മതി. വേഗം ബാഗ് പാക്ക് ചെയ്തോ. ഇവിടെ ഉള്ളവരുടെ മുന്നിൽ ഇനി ഇതിന്റെ പേരിൽ കൂടി നാണം കേടാൻ എനിക്ക് വയ്യാ . ഭാര്യക്ക് സപ്ലിയുണ്ട് എന്ന് പറയുന്നത് അഭിമാനിക്കേണ്ട കാര്യം ആണല്ലോ. പണ്ട് ശിലുവിനും ഭദ്രക്കും മാർക്ക് കുറഞ്ഞാൽ തല്ലിയിരുന്ന ഞാൻ സ്വന്തം ഭാര്യക്ക് സപ്ലിയുണ്ട് എന്ന് എങ്ങനെ പറയും. അല്ലെങ്കിലും നിനക്ക് അതൊന്നും ഒരു പ്രശ്നം അല്ലല്ലോ . പഠിക്കാൻ മടിയല്ലേ . മതി ഇനി പറഞ്ഞിട്ട് കാര്യമില്ല. നാളെ രാവിലെ തന്നെ ഇവിടെ നിന്നും ഇറങ്ങാം "
 
 
ദത്തൻ ഗൗരവത്തിൽ പറഞ്ഞ് ടവലും ആയി ബാത്ത് റൂമിലേക്ക് കയറി പോയി.
 
" വഴക്ക് പറഞ്ഞത് കുറച്ച് കൂടുതൽ ആയി പോയോ . സങ്കടം ആയി കാണുമോ എന്തോ . ഇനിയും പഠിക്കാൻ മടി കാണിക്കാതെ ഇരിക്കാനാ അങ്ങനെയൊക്കെ പറഞ്ഞത്. ഇത്തിരിയൊക്കെ ദേഷ്യപ്പെട്ടില്ലെങ്കിൽ ശരിയാവത്തില്ല. "
 
ദത്തൻ ഓരോന്ന് ആലോചിച്ച് വേഗം കുളിച്ചു. അവൾക്ക് നല്ല വിഷമം ആയി കാണുമോ എന്ന് ദത്തനും തോന്നിയിരുന്നു. അതുകൊണ്ട് അവൻ വേഗം കുളിച്ചിറങ്ങി.
 
നോക്കുമ്പോൾ റൂമിൽ അവളെ കാണാൻ ഇല്ല. ബെഡിനു മുകളിൽ ആയി രണ്ട് ബാഗുകൾ പാക്ക് ചെയ്ത് വച്ചിട്ടുണ്ട്.
 
" അല്ലെങ്കിലും എന്റെ ഭാഗത്തും തെറ്റുണ്ട്. എന്തെങ്കിലും പറയുന്നതിന് മുൻപേ ബോധവും വിവരവും ഉള്ള ആളോടാണോ എന്ന് ഞാൻ ഞാനും ചിന്തിക്കേണ്ടത് ആയിരുന്നു. "
 
അവൻ ഒരു ഷർട്ടും മുണ്ടും എടുത്തിട്ട് നേരെ താഴേക്ക് ചെന്നു. അടുക്കളയിലും ഹാളിലും അവളെ കാണാത്തത് കൊണ്ട് അവൻ നേരെ ഭദ്രയുടെ റൂമിലേക്ക് നടന്നു. പതി ചാരി ഇരുന്ന വാതിൽ അവൻ പതിയെ തുറന്നു.
 
" Supply supply supply...i don't like it...i avoid. But supply likes me. I can't avoid.. "വർണ ആമിയുടേയും ശിലുവിന്റെയും ഭദ്രയുടേയും മുന്നിലൂടെ അങ്ങാേട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് പറഞ്ഞു.
 
"എന്നാലും നിന്നെ കൊണ്ട് എങ്ങനെ പറ്റുന്നു വർണാ . സപ്ലി കിട്ടിയിട്ടും ഒരു സങ്കടവും ഇല്ലാന്ന് വച്ചാ . എനിക്ക് ഒക്കെ കുറച്ച് മാർക്ക് കുറഞ്ഞാ കൂടെ രാത്രി കിടന്ന് ഉറങ്ങാൻ കഴിയില്ല. " ഭദ്ര അത്ഭുതത്തോടെ ചോദിച്ചു.
 
"That's not a big deal.... വർണക്ക് ഇതൊക്കെ വെറും ഗ്രാസ് ആണ് ഗ്രാസ് .." വർണ ഒരു കൂസലും ഇല്ലാതെ പറഞ്ഞു.
 
"ആഹ്... എന്തിനാടി എന്നേ നുള്ളിയത് " കൈ ഉഴിഞ്ഞു കൊണ്ട് വർണ ശിലുവിനെ നോക്കി. 
 
"അല്ലാ കാണ്ടാമൃഗത്തിന്റെ തൊലിയാണോ എന്ന് നോക്കിയതാ. നിനക്ക് സപ്ലി കിട്ടിയതിന് ഞങ്ങൾക്ക് ഉള്ള സങ്കടം പോലും എനിക്ക് ഇല്ലാലോ " 
 
" ഇതൊക്കെ എന്ത് .. ഇതിലും വലുത് ചാടി കടന്നവൾ ആണീ വർണാ ദേവദത്തൻ " അവൾ ഡ്രസ്സിന്റെ കോളർ പൊക്കി കൊണ്ട് പറഞ്ഞു.
 
ദത്തൻ വാതിൽ ചാരി തന്റെ റൂമിലേക്ക് തന്നെ പോയി.
 
"എട്ടൻ എന്താ വർണാ പറഞ്ഞത് " ഭദ്ര.
 
" ചെറിയ വഴക്ക് പറഞ്ഞു. പക്ഷേ സാരമില്ലാ . ഇനി മുതൽ ഞാൻ പുതിയ ഒരു വർണയാണ്. ഇനി എന്റെ ജീവിതത്തിൽ സപ്ലി എന്ന വാക്ക് ഉണ്ടാകില്ലാ. പഠിച്ച് പഠിച്ച് ഞാൻ വലിയ ഒരാൾ ആവും. "
 
" ഇതൊക്കെ നടക്കുമോ " ശിലു കളിയാക്കി കൊണ്ട് ചോദിച്ചു.
 
"വർണ  സൊല്ലുവാതെ സെയ്യുവാ . സെയ്‌വത് മട്ടുംതാൻ സൊല്ലുവാ . ഇത് താൻ ദണ്ഡനേയ് ശിവകാമി ദേവി തൻ ശാസനേ . മഹിഴ്മതി കീ ജയ്"
 
"ജയ് ബാഹുബലി " ഭദ്രയും ശിലുവും വർണ പറഞ്ഞത് കേട്ട് ഒരേ സ്വരത്തിൽ പറഞ്ഞു.
 
 
" അഭിനയത്രികളുടെ അഭിനയം കഴിഞ്ഞേങ്കിൽ അത്താഴം കഴിക്കാൻ വന്നാലും " ഇതെല്ലാം കണ്ട് ഡോറിനരികിൽ നിന്ന് ചെറിയമ്മ കളിയാക്കി പറഞ്ഞു.
 
"ഞങ്ങൾ ഇതാ വരുന്നു രാജ മാതാ " ഭദ്രയും ശിലുവും പുറത്തേക്ക് നടന്നു. അവർക്ക് പുറകേ പോവാൻ നിന്ന വർണയെ ആമി പിടിച്ച് നിർത്തി.
 
"സത്യം പറ നിനക്ക് ഒരു സങ്കടവും ഇല്ലേ " ആമി അവളുടെ മുഖം കൈയ്യിൽ എടുത്ത് ചോദിച്ചു.
 
വർണ ഒന്നും മിണ്ടാതെ അവളെ കെട്ടിപിടിച്ച് കുറച്ച് നേരം നിന്നു.
 
"എനിക്ക് സങ്കടം ഒന്നും ഇല്ല ചേച്ചി. എനിക്ക് ഇത് ആദ്യമായി കിട്ടുന്ന സപ്ലി ഒന്നും അല്ലല്ലോ " അത് പറഞ്ഞ് അവൾ തിരിഞ്ഞു നടന്നു.
 
" ഞാൻ നിന്റെ ചേച്ചിയാണെന്ന് മറക്കണ്ട വർണ . എനിക്ക് അറിഞ്ഞു കൂടേ നിന്നേ " ആമി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.
 
"എനിക്ക് ഒരു സങ്കടവും ഇല്ല . ചേച്ചി കഴിക്കാൻ വാ . പാർത്ഥിയേട്ടൻ അവിടെ കണ്ണിൽ മണ്ണെണ്ണ  അല്ലാ സോറി സോറി എണ്ണ ഒഴിച്ച് കാത്തിരിക്കുന്നുണ്ടാകും"
 
" ടീ നിന്നേ ഞാൻ " ആമി അവൾക്ക് പിന്നാലെ ഓടി.
 
***
 
ഭക്ഷണം കഴിക്കുമ്പോഴും വർണ ഓരോ തമാശകൾ പറഞ്ഞ് ഭദ്രയോടും ശിലുവിനോടും ചിരിച്ച് സംസാരിച്ചു. ചെറിയമ്മ ശ്രീരാഗിനെ ഭക്ഷണം കഴിക്കാൻ വിളിച്ചു എങ്കിലും അവൻ വന്നില്ല. അവന്റെ പെട്ടെന്നുള്ള മാറ്റം മറ്റാർക്കും മനസിലായില്ലെങ്കിലും രാഗിനും ദർശനക്കും അറിയാമായിരുന്നു.
 
ഭക്ഷണം കഴിച്ച് അവൾ വേഗം തന്നെ റൂമിലേക്ക് പോയി.
 
പപ്പയുടേയും പാർവതിയുടേയും കൂടെ ഇരുന്ന് ഓഫീസിലെ കാര്യങ്ങൾ സംസാരിച്ചിരുന്ന് കുറച്ച് വൈകി ആണ് ദത്തൻ റൂമിലേക്ക് വന്നത്.
 
അവൻ വരുമ്പോഴേക്കും വർണ കിടന്നിരുന്നു. അവൻ ലൈറ്റ് ഓൺ ചെയ്തു വർണയെ തട്ടി വിളിച്ചു എങ്കിലും വർണ ഉറങ്ങുന്ന പോലെ കാണിച്ചു. അതുകൊണ്ട് അവനും ലൈറ്റ് ഓഫ് ചെയ്ത് വന്നു കിടന്നു.
 
സമയം കുറച്ച് കഴിഞ്ഞ് ദത്തൻ ഉറങ്ങി എന്ന് തോന്നിയതും വർണ ബെഡിൽ നിന്നും ഇറങ്ങി. റൂമിലെ സൈഡിലെ ജനലിനരികിൽ വന്ന് നിന്നു.
 
തണുത്ത കാറ്റ് തന്നെ തഴുകി പോയതും അവൾ കണ്ണുകൾ അടച്ച് അത് സ്വീകരിച്ചു. അതിനൊപ്പം തന്റെ പ്രിയപ്പെട്ടവന്റെ ചൂട് തന്നെ പൊതിയുന്നതും അവൾ അറിയുന്നുണ്ടായിരുന്നു.
 
"എന്തിനാ എല്ലാവരുടേയും മുന്നിൽ ഇങ്ങനെ സന്തോഷം അഭിനയിക്കുന്നേ എന്റെ ദേവൂട്ട്യേ .." അവളുടെ തോളിൽ താടി കുത്തി നിന്ന് ജനലിന്റെ പുറത്തേക്ക് നോക്കി കൊണ്ട് അവൻ ചോദിച്ചു.
 
" അഭിനയിക്കുകയോ ..ഞാനോ.. എയ് ഇല്ല ദത്താ.."
 
"നീ ആരോടാ ഈ കള്ളം പറയുന്നേ. എനിക്ക് അറിഞ്ഞുടേ നിന്നെ . ഞാൻ പറഞ്ഞത് നിനക്ക് സങ്കടമായോടാ " ദത്തൻ അവളെ തനിക്ക് നേരെ നിർത്തി കൊണ്ട് ചോദിച്ചു.
 
"ഇല്ല ദത്താ. ഞാൻ പഠിക്കാത്തത് കൊണ്ട് അല്ലേ തോറ്റത്. "
 
" മതി എന്റെ കുട്ടി അഭിനയിച്ചത് " ദത്തൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചതും അത്രയും നേരം അടക്കി പിടിച്ചിരുന്ന സങ്കടം എല്ലാം പുറത്തേക്ക് വന്നിരുന്നു.
 
" ഞാ..ഞാൻ കാരണം എല്ലാവരുടേം മുന്നിൽ നിനക്ക് നാണക്കേട് ആവും അല്ലേ ദത്താ . ഇവിടെ എല്ലാവരും നന്നായി പഠിക്കുന്നവർ അല്ലേ. നീയും നന്നായി പഠിക്കും എന്നിട്ട് ഞാൻ എക്സാമിനു ജസ്റ്റ് പാസ് പോലും ആവാതെ ആവുമ്പോൾ എല്ലാവരും നിന്നേ അല്ലേ കളിയാക്കു
 
ഞാൻ അല്ലേ കാരണക്കാരി. ഞാൻ പഠിക്കാതെ മടി കാണിച്ചത് കൊണ്ട് അല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത്. സോറി ദത്താ.." അവൾ കരയാൻ തുടങ്ങി.
 
ദത്തൻ പതിയെ അവളുടെ പുറത്ത് തട്ടി ആശ്വാസിപ്പിച്ചു.
 
"കുഞ്ഞേ " അവളുടെ സങ്കടം കുറച്ച് കുറഞ്ഞതും ദത്തൻ വിളിച്ചു.
 
"മ്മ് "
 
"നിനക്ക് മാർക്ക് കുറഞ്ഞു എന്ന് വച്ച് നീ എന്റെ ദേവൂട്ടി അല്ലാതെ ആവുമോടാ . മാർക്കും , പണവും , ഭംഗിയും , പദവിയും ഒന്നും നോക്കി അല്ലാലോ ഞാൻ നിന്നേ സ്നേഹിച്ചത്. പിന്നെ മറ്റുള്ളവർ എന്ത് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവും ഇല്ല . എന്റെ കുട്ടിയെ ദത്തന് അറിയാലോ, അത് പോലെ ദത്തനെ എന്റെ കുഞ്ഞിനും അറിയാം "
 
അവൻ വർണയുടെ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു .
 
"പിന്നെ ഇപ്പോ വന്ന റിസൾട്ട് നീ കുറച്ച് മാസങ്ങൾക്ക് മുൻപ് എഴുതിയത് അല്ലേ. എന്റെ കുട്ടി രണ്ട് മൂന്ന് ദിവസം മുൻപ് അല്ലേ പഠിക്കാൻ തുടങ്ങിയത്. അതുകൊണ്ട് സാരമില്ലാ. ഇനി മുതൽ പഠിച്ചാ മതി. ഞാൻ ഉണ്ടല്ലോ കൂടെ . പിന്നെ എന്തിനാ എന്റെ ദേവൂട്ടി സങ്കടപ്പെടുന്നേ. ഒന്നു ചിരിക്ക് എന്റെ കുഞ്ഞി പെണ്ണേ "
 
ദത്തൻ അവളുടെ കവിൾ പിടിച്ച് വലിച്ചതും വർണ ഒന്ന് ചിരിച്ചു.
 
" ഇങ്ങനെയല്ലാ. ആത്മാർത്ഥമായി ചിരിക്കടി " ദത്തൻ അത് പറഞ്ഞ് അവളെ ഇക്കിളിയാക്കിയതും വർണ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഒപ്പം അവനും.
 
ദത്തൻ അവളെ എടുത്ത് ബെഡിലേക്ക് ഇരുത്തി. കൂടെ അവനും ഇരുന്നു.
 
"ഇപ്പോ എന്റെ കുട്ടിടെ സങ്കടം മാറിയോ " മറുപടിയായി അവൾ മൂളി കൊണ്ട് അവന്റെ മടിയിലേക്ക് തല വച്ച് കടന്നു.
 
ദത്തൻ അവളുടെ നെറ്റിയിൽ പതിയെ തലോടി കൊണ്ട് ഇരുന്നു.
 
"എനിക്ക് സങ്കടം ഉള്ള കാര്യം നിനക്ക് എങ്ങനെയാ ദത്താ മനസിലായത്. " അവന്റെ മടിയിൽ കിടന്ന് അവൾ ചോദിച്ചു.
 
"നിന്റെ ഈ മനസ് എന്റെ കയ്യിൽ അല്ലേ കുഞ്ഞേ. അതുകൊണ്ട് ഇതിനുള്ളിലെ സങ്കടവും സന്തോഷവും എല്ലാം മറ്റാരേക്കാളും എനിക്ക് അല്ലേ മനസിലാവുക " ദത്തൻ അവളുടെ നെഞ്ചിൽ കൈ വച്ചു കൊണ്ട് പറഞ്ഞു.
 
വർണ ഒരു നിമിഷം അവനെ അത്ഭുതത്തോടെ നോക്കി.
 
"എന്താടാ ഇങ്ങനെ നോക്കുന്നേ " ദത്തൻ അവളെ എടുത്ത് ബെഡിലേക്ക് കിടത്തി ഒപ്പം അവനും കിടന്നു.
 
"ലവ് യൂ ദത്താ"
 
ദത്തൻ അത് കേട്ട് അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ശേഷം അവളെ ചേർത്ത് പിടിച്ചു കിടന്നു.
 
***
"നീ ഇവിടെ വന്നിട്ട് കുറച്ച് ദിവസം ആയില്ലേ  . എന്നിട്ട് പ്രത്യകിച്ച് ഒന്നും ഇവിടെ നടന്നില്ലല്ലോ. നിന്നെ ഇവിടേക്ക് വിളിച്ച് വരുത്തിയതിന്റെ ഉദ്ദേശം നീ മറക്കരുത് " ചന്ദ്രശേഖരൻ തന്റെ മുന്നിൽ ഇരിക്കുന്ന അഭിജിത്തിനോട് പറഞ്ഞു.
 
"നിങ്ങൾ ഇങ്ങനെ തിരക്ക് പിടിക്കാതെ ചന്ദ്രശേഖൻ സാറേ . പൈസ എണ്ണി വാങ്ങിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള പണി ഈ അഭിജിത്ത് ചെയ്തിരിക്കും. എന്ന് വച്ച് ഒറ്റടിക്ക് ഒന്നും അത് നടക്കില്ല.
 
ഇവിടെ ശക്തിയേക്കാൾ ഉപരി വേണ്ടത് ബുദ്ധിയാണ്. ഇതിൽ സാറിനെ പോലെ അല്ലെങ്കിൽ അതിനെക്കാൾ ഉപരി തിരക്ക് എനിക്കാണ് "
 
"എന്നിട്ടാണോ നീ ഒന്നും ചെയ്യാതെ വെറുതെ നടക്കുന്നേ " 
 
" ഈ സാറിന് എന്താ ഞാൻ പറഞ്ഞത് മനസിലാവുന്നില്ലേ . ഇവിടെ നമ്മൾ ഓരോ ചുവടും ബുദ്ധിപരമായാണ് ഉപയോഗിക്കേണ്ടത്. ആദ്യം അവളെ ആ വർണയെ ഇവിടെ ഉള്ളവരുമായി തെറ്റിക്കണം.
 
അവൾ എല്ലാവരും തമ്മിൽ വല്ലാത്ത ഒരു ആത്മബന്ധമാണ്. എന്തിന് പറയുന്നു സാറിന്റെ മകൾ പാർവതിക്ക് പോലും. അതിന്റെ ഇടയിലേക്ക് ഇടിച്ച് കയറി എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പകരം അവരിൽ ഒരാളായി മാറി അവരെ പരസ്പരം തെറ്റിക്കണം. " അവൻ ഒരു കുടിലത നിറഞ്ഞ ചിരിയിൽ പറഞ്ഞു.
 
"എന്തു ചെയ്തിട്ട് ആണെങ്കിലും ശരി ഞാൻ ഏൽപ്പിച്ച കാര്യങ്ങൾ ക്യത്യമായി ചെയ്തിരിക്കണം. " അത് പറഞ്ഞ് ചന്ദ്രശേഖരൻ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയി.
 
അഭി ഒരു ചിരിയോടെ ബെഡിലേക്ക് കിടന്നു. ഒപ്പം അവൻ പഴയ ചില കാര്യങ്ങൾ ചിന്തിച്ചു.
 
പൂർണിമ പറഞ്ഞ് ചന്ദ്രശേഖരനെ കുറിച്ച് അഭിക്ക് ഒരു ഏക ദേശ ധാരണ ഉണ്ടായിരുന്നു. തങ്ങളെ മീറ്റ് ചെയ്യാൻ അയാൾ ബാഗ്ലൂർക്ക് വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ തന്നെ അഭി മുൻകൂട്ടി ചില തന്ത്രങ്ങൾ പ്ലാൻ ചെയ്തിരുന്നു.
 
പൂർണിമയും ആയി സ്നേഹത്തിലാണ് എന്ന് അറിഞ്ഞ് അയാൾ ആദ്യം ഭീഷണി പെടുത്തുകയാണ് ചെയ്തത്. പൂർണിമയുടെ അരികിൽ നിന്നും മാറ്റി നിർത്തി കൊന്നുതള്ളും എന്ന് വരെ പറഞ്ഞതാണ്.
 
അപ്പോഴാണ് ദത്തന്റെയും വർണയുടെയും കല്യാണത്തെ കുറിച്ചും താനും വർണയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അയാളോട് പറഞ്ഞത്.
 
അവസാനം ഇരുവർക്കും ഉപകാരപ്പെടുന്ന രീതിയിൽ ഒരു കോപ്രമെയ്സിൽ എത്തുകയും ചെയ്തു. പണി പറഞ്ഞ പോലെ ചെയ്താൽ വർണയും , അതിനു പുറമേ ചോദിച്ച പണവും തനിക്ക് തരും എന്ന് വാക്ക് പറഞ്ഞ് ഉറപ്പിച്ചു. അതിനു പകരമായി അയാളുടെ ആവശ്യങ്ങളും സാധിച്ചു കൊടുക്കണം എന്ന് വാക്ക് കൊടുത്തു.
 
അങ്ങനെയാണ് ഈ തറവാട്ടിൽ എത്തിയത്. പക്ഷേ അത് മാത്രമല്ലാ തന്റെ ലക്ഷ്യം. അവൻ ഒരു ചിരിയോടെ കിടന്നു.
 
***
പിറ്റേ ദിവസം ദത്തൻ പതിവ് പോലെ ഓഫീസിലേക്ക് പോയി. വർണ റൂമിലേക്ക് വന്ന് പഠിക്കാൻ തുടങ്ങി.
 
ഇപ്പോ വർണ മടിയൊന്നും കാണിക്കാത്ത കാരണം ആമി കൂട്ടിരിക്കാറൊന്നും ഇല്ല . ആള് ഫുൾ ടൈം ചെറിയമ്മയുടെ കൂടെ അടുക്കളയിൽ തന്നെയാണ്.
 
പഠിച്ച് പഠിച്ച് ക്ഷീണിച്ചതും വർണ പതിയെ താഴേക്ക് ഇറങ്ങി വന്നു. അവൾ സ്റ്റയർ ഇറങ്ങി താഴേ വരുമ്പോൾ കാണുന്നത് ഹാളിലെ സെറ്റിയിൽ ഇരിക്കുന്ന ശിലുവും ഭദ്രയും അവരുടെ ഇടയിൽ ഇരിക്കുന്ന അഭിജിത്തും.
 
വർണയെ കണ്ടതും അവൻ വേണം എന്ന് വച്ച് അവരുടെ തോളിലൂടെ കൈ ഇട്ടു. ഭദ്ര വേഗം തന്നെ കൈ എടുത്തു മാറ്റി അവനിൽ നിന്നും കുറച്ച് നീങ്ങി ഇരുന്നു.
 
എന്നാൽ ശിലു ഫോണിൽ അവന് എന്തോ കാണിച്ച് കൊടുക്കുകയാണ്. അതിന്റെ ഇടയിൽ അവൾ മറ്റൊന്നും ശ്രദ്ധിച്ചിരുന്നില്ല.
 
വർണ ദേഷ്യത്തിൽ അവരുടെ അരികിൽ എത്തി.
 
"ശിലു" അവളുടെ ദേഷ്യത്തിലുള്ള വിളി കേട്ട് ശിലുവിന്റെ കൈയ്യിലെ ഫോൺ വരെ താഴേ വീണിരുന്നു.
 
 
(തുടരും)
 
പ്രണയിനി
 
വയ്യാതിരുന്ന കാരണം ആണ് ട്ടോ സ്റ്റോറി ഇല്ലാതിരുന്നത്
 
 
 

എൻ കാതലെ.....

എൻ കാതലെ.....

4.8
9552

  പഠിച്ച് പഠിച്ച് ക്ഷീണിച്ചതും വർണ പതിയെ താഴേക്ക് ഇറങ്ങി  വന്നു. അവൾ സ്റ്റയർ ഇറങ്ങി താഴേ വരുമ്പോൾ കാണുന്നത് ഹാളിലെ സെറ്റിയിൽ ഇരിക്കുന്ന ശിലുവും ഭദ്രയും അവരുടെ ഇടയിൽ ഇരിക്കുന്ന അഭിജിത്തും. വർണയെ കണ്ടതും അവൻ വേണം എന്ന് വച്ച് അവരുടെ തോളിലൂടെ കൈ ഇട്ടു. ഭദ്ര വേഗം തന്നെ കൈ എടുത്തു മാറ്റി അവനിൽ നിന്നും കുറച്ച് നീങ്ങി ഇരുന്നു. എന്നാൽ ശിലു ഫോണിൽ അവന് എന്തോ കാണിച്ച് കൊടുക്കുകയാണ്. അതിന്റെ ഇടയിൽ അവൾ മറ്റൊന്നും ശ്രദ്ധിച്ചിരുന്നില്ല. വർണ ദേഷ്യത്തിൽ അവരുടെ അരികിൽ എത്തി. "ശിലു" അവളുടെ ദേഷ്യത്തിലുള്ള വിളി കേട്ട് ശിലുവിന്റെ കൈയ്യിലെ ഫോൺ വരെ താഴേ വീണിരുന്