അന്ന് ഞാൻ ഉറങ്ങിയിരുന്നില്ല... എന്തെക്കെയോ വേണ്ടാത്ത ചിന്തകൾ എന്റെ മനസ്സിനെ പിടിച്ചുലച്ചു....
പിറ്റേന്ന് സ്കൂളിൽ എത്തി.. ഫസ്റ്റ് ബെൽ അടിച്ചിട്ടും തേജിനെ കണ്ടില്ല...
എന്റെ കണ്ണുകൾ വാതിലിലേക്കും വരാന്തയിലേക്കും ഇടയ്ക്കിടെ നീണ്ടു.. പക്ഷെ നിരാശയായിരുന്നു ഫലം...ആഗ്രഹിച്ച മുഖം എനിക്കെവിടെയും കാണാൻ സാധിച്ചില്ല...
ഉച്ചയ്ക്ക് ഗ്രൗണ്ടിലെ മാവിന്റെ ചുവട്ടിൽ മൃദുവിന്റെ കൂടെ ഇരിക്കുകയായിരുന്നു ഞാൻ.. പതിവിന് വിപരീതമായി അമലും യദുവും സെറയും ഇന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു...
എല്ലാവരും തമ്മിൽ സംസാരിക്കുന്നത് ഇന്നലത്തെ സംഭവത്തെ പറ്റിയാണ്...
പെട്ടെന്നു ഗ്രൗണ്ടിലേക്ക് ഒരു ഓട്ടോ വന്നു നിന്നു.. അതിൽ നിന്നിറങ്ങിയത് തേജ് ആണെന്ന് കണ്ടെന്നു ഞങ്ങൾ എല്ലാരുടെയും മുഖം തെളിഞ്ഞു... അവൻ തൊട്ട് പിന്നിലായി ഒരു സ്ത്രീ ഇറങ്ങി.. അവന്റെ അമ്മ ആയിരിക്കണം...
ഒരു സെറ്റ് സാരിയാണ്... ഒരുതരം അലങ്കാരങ്ങളും ആ മുഖത്തില്ല.... കാതിൽ ഒരു മൊട്ടു കമലും കഴുത്തിൽ ഒരു സ്വർണമാലായും അല്ലാതെ വേറെ ഒരു ആഭരണങ്ങളും അവർ അനിഞ്ഞിട്ട്ടില്ല.. ഞെറ്റിയിൽ ഒരു ചന്ദനകുറി ഉണ്ടെങ്കിലും അവരുടെ സീമന്ത രേഖ ഒഴിഞ്ഞു കിടന്നത് ഞാൻ ശ്രദ്ധിച്ചു..
"തേജ്...."
അമലും യദുവും ഉറക്കെ വിളിച്ചു... അവൻ തിരിഞ്ഞു നോക്കി അവർക്കു നേരെ കൈ വീശി... കൂട്ടത്തിൽ എന്നെ ഒന്ന് നോക്കിയോ.. അറിയില്ല...
അവൻ അമ്മയുടെ കൂടെ നടന്നു നീങ്ങുന്നത് ഞാൻ കണ്ടു.. അപ്പോഴേക്കും ക്ലാസ്സിൽ കയറാൻ ഉള്ള ബെല്ലടിച്ചിരുന്നു...
തേജിന്റെ കാര്യം എന്തായികാണും എന്നാ ചിന്തയിലായിരുന്നു ഞങ്ങൾ എല്ലാവരും....
സ്കൂൾ വിട്ട് ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ തേജിനെയോ അവർ വന്ന ഓട്ടോയോ കാണാൻ ഇല്ലായിരുന്നു...
അവസാനം ഗേറ്റിൽ എത്തിയപ്പോൾ കണ്ടു ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന തേജിനെ...
അമലും യദുവും അവന്റെ അടുത്തേക്ക് ഓടി...
"എടാ.. എന്തായി..?"
"എന്താവാൻ.."
"പ്രിൻസി എന്തുവാ പറഞ്ഞെ.."
"ഇത്രേം നാളും മോൻ സ്കൂളിൽ വന്നിരുന്നു പഠിച്ചിലേ.. ഇനി കുറച്ച് നാൾ റസ്റ്റ് എടുത്തോളാൻ.."
അവന്റെ കൂസലിലാത്ത സംസാരം കേട്ടപ്പോൾ ചിരിയാണ് വന്നത്...
"അപ്പൊ സസ്പെന്ഷൻ...??"
യദു ചോദിച്ചു...
"വേണേൽ അങ്ങനേം പറയാം..."
"കോൺഗ്രാറ്സ് അളിയാ.. ഒരു മാസം പൊളിക്ക് നീ..."
"പിന്നല്ലാ.. അമ്പലത്തിൽ ഉത്സവം വരുവല്ലേ.. അടിച്ചു പൊളിക്കണം.."
"പോർഷൻസ് ഒക്കെ കഴിഞ്ഞതല്ലേ.. ഇനി നിനക്ക് വീട്ടിൽ ഇരുന്ന് റിവിഷൻ ചെയ്താലേ പോരെ..."
മൃദു ചോദിച്ചു...
"ആഹ് അത് അത്രേ ഒള്ളൂ..."
അവരൊക്കെ പിന്നെയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്...ഞാൻ എന്നൊരാൾ അവിടെ ഇല്ല എന്നാ ഭാവമാണ് എല്ലാവർക്കും....
ഞാൻ സെറയെ നോക്കി.. ഇനി കുറച്ചു നാൾ തേജിനെ കാണാൻ പറ്റിലാത്തതിന്റെ നിരാശ ഉണ്ടവൾക്ക്...
"മൃദു.. വാ ബസ് വരാറായി..."ഒടുവിൽ പറഞ്ഞിട്ട് ഞാൻ നടന്നു....
മൃദു എല്ലാരോടും യാത്ര പറഞ്ഞിട്ട് എന്റെ പുറകെ വന്നു...
മെല്ലെ നടന്ന ഞാൻ തിരിഞ്ഞു തേജിനെ നോക്കി... എല്ലാവരും സംസാരത്തിൽ മുഴുകി ഇരിക്കുകയായിരുന്നു... പക്ഷെ തേജ്... ആ കണ്ണുകൾ മാത്രം എന്നിലായിരിരുന്നു... കണ്ണുകൾ പരസ്പരം കോരുത്തതും ഞാൻ നോട്ടം പിൻവലിച്ചു...
പക്ഷെ ആ ചുണ്ടുകളിൽ ഒരു പുഞ്ചിരി തത്തി കളിച്ചിരുന്നു.. അത് എനിക്ക് വേണ്ടി മാത്രം ഉള്ളതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു...
സെറയും അവനും പരസ്പരം അടുത്ത് ഇടപെഴുകുന്നത് എത്ര വട്ടം കണ്ടിരിക്കുന്നു... മനസ്സിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്.. മറ്റൊരാളുടേതാണെന്നും.. മോഹിക്കരുതെന്നും.... പക്ഷെ പരാജയപെടുന്നു... അവൻ എന്റെ കാമുകൻ അല്ല... എന്നെ സ്നേഹിക്കുന്നവൻ അല്ല.. എന്റെ ആരുമല്ല... പക്ഷെ ഒന്നെനിക്കു ഉറപ്പാണ്.. എന്റെയാണ്... എന്റെ മാത്രം... ❤
-തുടരും...❤
ലെങ്ത് കുറച്ചു കുറവാണ്.. എന്റെ ചേട്ടൻ വിവാഹമാണ്..അതിന്റെ തിരക്കുകളിൽ ആണ്... രണ്ടു ദിവസം കഴിഞ്ഞിട്ടേ ഇനി സ്റ്റോറി ഉണ്ടാകു...കഥയെ പറ്റിയുള്ള അഭിപ്രായങ്ങൾ അറിയിക്കണേ.. ❤