Aksharathalukal

നിൻ നിഴലായി... ✨️part 31

 "അതെ..ആ പേപ്പറിൽ എന്ത് തെളിവ് ഉണ്ടെന്നാ നീ പറയണേ..."

 

"എടാ.. ഈ പേപ്പർ തന്നെയാണ് ഏറ്റവും വല്ല്യ തെളിവ്.. അവിടെയുള്ള അത്രെയും ഡോക്യൂമെന്റ്സിൽ abhiram and vaishnav എന്ന name വന്നിട്ടേ ഇല്ല.. But അദ്വൈത്തിന്റെയും ദീപക്കിന്റെയും പല സർട്ടിഫിക്കറ്റ്സ്സും അവിടന്ന് കിട്ടി.."

 

"അതിനെന്താ.."

 

"Just think man.. അവർ നാല് പേരും ഒരുമിച്ചാണ് അവിടെ stay ചെയ്തത്.. അഭിറാമിന്റെയും വൈഷ്ണവിന്റെയും പേരുള്ള ഒരു ഡോക്യുമെന്റ് പോലും വന്നിട്ടിലെങ്കിൽ.. അതു well planned ആയി ചെയ്തത് പോലെ തോന്നുന്നിലെ നിനക്ക്.. തെളിവൊന്നും അവശേഷിപ്പിക്കാത്തത് പോലെ.... പക്ഷെ നീ എപ്പോഴും പറയും പോലെ ദൈവം നമ്മുക്കായി കരുതിവച്ച ആ ഹിന്റ്.. Abhiram varma അദ്വൈത് and ദീപക്കുമായി  partnership സൈൻ ചെയ്ത കോൺട്രാക്ട്.. ഒറിജിനൽ അല്ല ഫോട്ടോകോപ്പി... നമ്മുക്ക് അതു മതി.. അവന്റെ പേരും അഡ്രസ്സും എല്ലാം ഇതിലുണ്ട്.."

 

"അത് പൊളിച്ചെടാ.. അവനേ കിട്ടിയാൽ മറ്റവനെയും പൂട്ടാം.."

 

"അഭിറാമിലേക്ക് നമ്മുക്ക് എത്തി ചേരാം എന്നല്ലാതെ വേറൊരു പ്രേയോജനവും നമ്മുക്ക് ഇതുകൊണ്ട് ഇല്ല.. ഇതൊരിക്കലും ഒരു evidence ആകുന്നില്ലല്ലോ.."

 

"ശെരിയാണ്.. പക്ഷെ അവനെ കിട്ടിയാൽ.. നമ്മുക്ക് ഈ കേസ് സുഖമായിട്ട് പ്രൂവ് ചെയ്യാം.."

 

"മം.. അതാണ്‌ എന്റെ വിശ്വാസം.. കഥയിലെ വില്ലന്മാർ ഇവന്മാരാണ് എന്നത് നമ്മുടെ ഊഹം മാത്രമാണ്.. വാസ്തവം ചിലപ്പോൾ ഇതായിരിക്കണമെന്നില്ല.."

 

"Dont lose hope man... ഈ അഭിറാമിന്റെ address കോൺടാക്ട് ചെയ്യണ്ടേ.."

 

"Yes.. നേരിട്ട് തന്നെ പോണം..".

 

"ഏതാടാ സ്ഥലം "

 

"ഒറ്റപ്പാലം "

 

"ഉടനെ പോണ്ടേ?"

 

"Yes.. നീ എപ്പോ വരും "

 

"നാളെ ഉച്ച കഴിഞ്ഞു എത്താം "

 

"അപ്പൊ.. നാളെ കഴിഞ്ഞു പോകാം "

 

"Ok സെറ്റ്.. എന്ന വേയ്ക്കട്ടെ.. അമ്മ കഴിക്കാൻ വിളിക്കണ്ട് "

 

"ഓഹ്.. പോളിങ് നടക്കട്ടെ.. നീ ഇല്ലാത്തോണ്ട് ഞാൻ ഒന്നും വച്ചില്ല "

 

"എന്ന എന്തേലും ഓർഡർ ചെയ്യൂ.."

 

"ഏയ്... വേണമെന്നില്ല വിശപ്പില്ലെടാ.."

 

"ഓഹ് എന്നെ gud nite..'

 

"Good nite "

 

ഫോൺ വച്ച ശേഷം അർജുൻ തന്റെ മുറിയിലേക്ക് പോയി.. പക്ഷെ രഘു വീടിന്റെ ഉമ്മറത്ത് ഫോൺ പിടിച്ചു കൊണ്ടിരുന്നു..

 

"രണ്ടു ദിവസമായി  msg അയച്ചിട്ട്.. എപ്പോഴും അങ്ങോട്ട് തന്നെ അയച്ചുകൊണ്ടിരുന്നാൽ ഞാൻ കോഴിയാണെന്നു വിചാരിച്ചാലോ.. എന്നാലും ഒരു msg വിട്ടാല്ലോ "(ആത്മ )

 

രഘു ഫോണും താടിയിൽ ഊന്നി കുറച്ച് നേരം ചിന്തിച്ചിരുന്നു..

 

ഒടുവിൽ msg അയക്കാൻ തന്നെ തീരുമാനിച്ചു..

 

"Hi abhi.. 👋🏻"

 

Msg ലേക്കു  നോക്കി ഒരു പുഞ്ചിരിയോട് കൂടി രഘു വീടിനു അകത്തേക്ക് പോയി..

 

********** *********  *********

 

കുറെ ദിവസങ്ങൾക്കു ശേഷം ഇന്നാണ് ഓഫീസിലേക്ക് പോയത്..

 

അവിടെ പ്രൊജക്റ്റ്‌ ടീമിൽ ഉള്ളവർ എല്ലാവരും രണ്ടു പേരുള്ള team ആയി തിരിച്ചു.. ഞാൻ ഇപ്പൊ ഒറ്റ ആയി...

 

ദേവിനാണെൽ ഒരു ചേച്ചിയേ കിട്ടി.. മുടി ഒക്കെ ബോബ് ചെയ്തു ഒരു കണ്ണട ഒക്കെ വച്ചു... ഫുൾ ഇംഗ്ലീഷിളൊക്കെയാണ് സംസാരിക്കുന്നെ.. ദേവ് ഇടയ്ക്കെ എന്നെ ഒന്ന് പാളി നോക്കും..അവന്റെ നോട്ടത്തിൽ ദയനീയത നിറഞ്ഞിട്ടുണ്ട്..

 

വർക്ക്‌ തുടങ്ങി അര മണിക്കൂർ കഴിഞ്ഞു അഭിറാം സർ വന്നു.. കുറച്ച് ദിവസം കഴിഞ്ഞു കാണുന്നത് കൊണ്ടാണോ എന്നറിയില്ല പുള്ളിയെ കണ്ടപ്പോൾ തന്നെ എനിക്കു വല്ലാത്തൊരു സന്തോഷം..

 

എന്നെ കണ്ടപ്പോൾ പുള്ളിയും നന്നായി ഒന്ന് ചിരിച്ചു..

 

കുറച്ചു കഴിഞ്ഞപോൾ പുള്ളി ലാപ്ടോപ്പും പൊക്കി പിടിച്ചുകൊണ്ട് എന്റെ അടുത്തുള്ള ചെയ്യറിൽ വന്നിരുന്നു..

 

"ജാനകി ഒറ്റയ്ക്കല്ലേ.. അപ്പൊ ഒരു കമ്പനി ആവട്ടെ എന്ന് കരുതി.."

 

   പുള്ളി കണ്ണ് ചിമ്മി കാണിച്ച കൊണ്ട് പറഞ്ഞു..

 

ആദ്യം കുറച്ച് നേരം ഒന്നും മിണ്ടിയില്ല.. ഇതാണോ കമ്പനി തരാം എന്ന് പറഞ്ഞെ.. 

 

"എന്തായിരുന്നു രണ്ടു ദിവസം ലീവ്?

 

Personal matter ആണെങ്കിൽ പറയണ്ടാട്ടോ.."

 

"അല്ല സർ.. വീട്ടിൽ ഒരു പൂജ ഉണ്ടായിരുന്നു.. അതിനു പോയതാ.."

 

"ഓഹ്... ജാനകി ഒറ്റ മോൾ ആണോ? അന്ന് വീട്ടിൽ അച്ഛനും അമ്മയും മാത്രമേ ഒള്ളൂ എന്ന് പറഞ്ഞല്ലോ?"

 

"അല്ല സർ.. ഒരു brother ഉണ്ട്.. ബാംഗ്ലൂർ ആണ്.."

 

"അവിടെ വർക്ക്‌ ചെയ്യാണോ?"

 

"അതെ സർ.."

 

"ജാനകി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?"

 

"ചോദിച്ചോള്ളൂ സർ.."

 

"അല്ല വേറൊന്നുല്ല... ഈ ജാനകി.. ജാനകി.. എന്ന് വിളിക്കുമ്പോ എന്തോ പോലെ.. Can i call you jani.. I mean ദേവും ബാക്കി ഉള്ളവരുമൊക്കെ അങ്ങനെ അല്ലെ വിളിക്കുന്നെ.. So ഞാനും..??"

 

"അത് കുഴപ്പില്ല സർ.. വിളിച്ചോള്ളൂ.."

 

"ഈശ്വരാ.. പുള്ളിക്കു ജാനകി എന്ന് വിളിച്ചാൽ എന്താ ഇപ്പൊ കുഴപ്പം... എല്ലാരും ജാനി എന്ന വിളിക്കാര്..  ഞാൻ അല്പം മടിച്ചാണെങ്കിലും വിളിച്ചോളാൻ പറഞ്ഞു "(ആത്മ )

 

പുള്ളി നന്നായി ഒന്ന് പുഞ്ചിരിച്ചു.. ഞാനും..

 

"ജാനി.. വിളിക്കാൻ എളുപ്പത്തിന് മാത്രം അല്ലാട്ടോ.. എന്റെ അമ്മേടെ പേര് ജാനകി എന്നായിരുന്നു.. അമ്മേടെ വീട്ടിൽ ഉള്ളവർ ഒക്കെ അമ്മേനെ ജാനി എന്ന വിളിച്ചുകൊണ്ടിരുന്നേ.."

 

അത് കേട്ടു ഞാൻ ഒന്ന് ഞെട്ടി.. അപ്പൊ ഇനി എന്നെ അമ്മ ആയിട്ടേങ്ങാനും ആണോ ഇയാൾ കാണുന്നെ..😖 ഏയ് അങ്ങനെ ഒന്നും ആയിരിക്കൂല്ല😒

 

"സർ.. സാറിന്റെ പേരെന്റ്സ് ഒക്കെ..?"

 

  ഞാൻ ചോദിച്ചു.. എപ്പോഴും പുള്ളി മാത്രമേ എന്തേലും ചോദിക്കു.. ഇടയ്ക്കൊക്കെ ഞാനും എന്തേലും ചോദിക്കണ്ടേ.. അതല്ലേ അതിന്റെ ഒരിത്.. ഏത്.. അതന്നെ..

 

"മ്മ്മ്മ്.... അവരൊക്കെ പോയെടോ.."

 

പുള്ളി മുഖം താഴ്ത്തിയാണ് അത് പറഞ്ഞത്.. ശേ ചോദിക്കണ്ടായിരുന്നു..

 

"I am sorry സർ.. എനിക്കു അറിയിലായിരുന്നു.."

 

"ഏയ് അതൊന്നും കുഴപ്പമില്ലെടോ... ഞാൻ ചെറുതായിരുന്നപ്പോൾ അച്ഛൻ ഒരു ആക്‌സിഡന്റിൽ മരിച്ചു.. അമ്മ പിന്നെ വല്ലാതെ disappointent ആയായിരുന്നു.. അച്ഛൻ മരിച്ചു ഒരു മാസം കഴിഞ്ഞപ്പോൾ സൂയിസൈഡ് ചെയ്തു...എന്നെ പറ്റി അമ്മ ചിന്തിച്ചേ ഇല്ല...പിന്നെ എനിക്കു അച്ഛമ്മ മാത്രേ ഉണ്ടായിരുന്നൊള്ളു...3 വർഷം മുൻപ് അച്ഛമ്മയും പോയി.. ചുരുക്കി പറഞ്ഞാൽ ഞാൻ ഇപ്പൊ ഒറ്റത്തടി.."

 

  ആ വാക്കുകളിൽ നിറഞ്ഞു നിന്ന നിരാശ ഞാൻ ശ്രദ്ധിച്ചു.... പക്ഷെ എന്റെ കുറെ നാളത്തെ സംശയം മാറി.. പുള്ളിടെ കല്യണം കഴിഞ്ഞട്ടില്ല...ഇനി വല്ല കാമുകിമാരും🙄 പുള്ളിടെ ഗ്ലാമർ വച്ചു നോക്കുവാണേൽ മിനിമം ഒരു പത്തെണ്ണം എങ്കിലും ഉണ്ടാകും..

 

"ജാനി  വർക്ക്‌ continue ചെയ്തോളു.. ഞാൻ പറഞ്ഞു തുടങ്ങിയാൽ പിന്നെ ഇങ്ങനെയാ.. നിർത്തില്ല.."

 

ഞാൻ പിന്നെ വർക്കിൽ തന്നെ കോൺസെൻട്രേറ്റ് ചെയ്തു.. ഇടയ്ക്കൊക്കെ പുള്ളി കാണാതെ ഇടക്കണ്ണിട്ട് പുള്ളിയെ തന്നെ നോക്കി ഇരുന്നു.. എന്നെ ഞെട്ടിച്ചതെന്തെന്നാൽ പുള്ളിയും എന്നെ ഇടയ്ക്കിടെ നോക്കി കൊണ്ടേയിരുന്നു...

 

അതെല്ലാം ഞാൻ കൃത്യമായി താന്നെ കണ്ടു.. പുള്ളിയും എന്നെ പോലെ ഒരു കോഴി ആണെന്ന് തോന്നുന്നു..😁

 

എന്തോ പറഞ്ഞു വന്നതും പുള്ളിടെ കൈ ടേബിളിൽ ഇരുന്ന എന്റെ കൈയുടെ മേൽ വന്നിരുന്നു..

 

എനിക്കു ദേഹമാകെ ഒരു തരിപ്പ് പടരുന്നത് പോലെ തോന്നി.. ഞാൻ പുള്ളിനെ ഒന്ന് പാളി നോക്കി.. അറിഞ്ഞട്ടിലെന്നു തോന്നുന്നു..

 

ഞാൻ നോക്കുന്ന കണ്ട് പുള്ളി എന്നെ ഒന്ന് നോക്കി.. എന്താ എന്നുള്ള രീതിയിൽ പുരികം പൊക്കി കാണിച്ചു..

 

ഞാൻ കൈയിലേക്ക് കണ്ണ് കാണിച്ചു.. പുള്ളി കണ്ടതും കൈ പെട്ടെന്ന് പിൻവലിച്ചു.. എന്നിട്ട് എന്നോട് ഒരു sorry യും...

 

ആ ചുണ്ടിൽ തത്തികളിച്ച കള്ളചിരി ജാനി കണ്ടില്ല.. അത് ഞാനെ കണ്ടോള്ളൂ.. ഞാൻ മാത്രം 😆

 

ഉച്ച വരെ അങ്ങനെ തന്നെ തുടർന്നു.. ഇടയ്ക്കൊക്കെ പുള്ളി ഓരോന്ന് പറയുകയും ചോദിക്കുകയും ചെയ്തു.... ഞാൻ എല്ലാത്തിനും മറുപടി കൊടുത്തും ഇരുന്നു..

 

പിന്നെ ലഞ്ച് ടൈം ആയി.. ദേവ് വന്ന് എന്നെ വിളിച്ചു.. പക്ഷെ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന വർക്ക്‌ തീർത്തിട്ട് വരാമെന്നു പറഞ്ഞു.. അവൻ വെയിറ്റ് ചെയ്തോളാമെന്നു പറഞ്ഞെങ്കിലും ഞാൻ വേണ്ട എന്ന് പറഞ്ഞു..

 

അര മണിക്കൂർ കഴിഞ്ഞു വർക്ക്‌ തീർന്നപ്പോൾ.. ഞാൻ നോക്കിയപ്പോൾ ദേവ് ഫുഡ്‌ കഴിച്ച് കഴിഞ്ഞു തിരിച്ചു വന്നിരുന്നു.. അപ്പൊ ഇനി ഒറ്റയ്ക്കിരുന്നു കഴിക്കണം..

 

തൊട്ടപ്പുറത്ത് പുള്ളി ഇരിക്കുന്നു..ഒന്ന് പറഞ്ഞിട്ട് പോവാമെന്ന് ഞാനും ഓർത്തു..

 

"സർ.. ഞാൻ ഫുഡ്‌ കഴിക്കാൻ പൊക്കോട്ടേ.."

 

"ആഹാ.. അത് കൊള്ളാല്ലോ.. ഞാനും ഇവിടെ ഫുഡ്‌ കഴിക്കാതെ വിശന്നിരിക്കുവാ.... എന്നിട്ട് താൻ എന്നെ ഒന്ന് വിളിച്ചില്ലല്ലോ.."

 

പുള്ളി അങ്ങനെ പറയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..

 

"അയ്യോ സർ.. അതുകൊണ്ടല്ല.. സാറിനു ടൈം ആയില്ലായിരിക്കും എന്ന് കരുതി.."

 

"ഓഹ്. ഇനി അങ്ങനെ ഒക്കെ പറഞ്ഞാൽ മതിയല്ലോ... എന്നാലും ജാനി എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല.."

 

  കുഞ്ഞി പിള്ളേർ പറയുന്ന പോലെ പരാതി പറയുന്ന കേട്ടപ്പോൾ എനിക്കു പാവം തോന്നി..

 

"സർ..ഞാൻ അങ്ങനെ ഒന്നും ഓർത്തില്ല.."

 

"കണ്ടോ.. ഇപ്പോഴും താൻ എന്നെ ഫുഡ്‌ കഴിക്കാൻ വിളിക്കുന്നില്ല.."

 

പുള്ളി പിന്നേം എണ്ണിപ്പറുക്കി അത് താന്നെ പറയുന്നു.. ഞാൻ എന്ന പണ്ണുവേ.. 😖

 

"സർ.. നമ്മുക്ക് ഒരുമിച്ച് കഴികാം.. വരൂ.."

 

ഞാൻ പറഞ്ഞു.. അവിടെ മുഖം തെളിഞ്ഞെട്ടില്ല..

 

"ഇത് ആർക്കോ വേണ്ടി വിളിക്കുന്ന പോലെ.."

 

"അതല്ല സർ.. സർ എന്റെ കൂടെ ഒക്കെ??"

 

"ഓഹ്.. ശെരിയാ.. ഞാൻ അത് ഓർത്തില്ല.. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഒക്കെ ഫ്രണ്ട്സിനു എന്റെ ഒപ്പം ഇരുന്നു കഴിക്കാൻ മടിയായിരുന്നു.... എന്റെ അച്ഛനും മരിച്ചു പോയതാണെന്ന് പറഞ്ഞ്..."

 

അത് കേട്ടപ്പോൾ എനിക്കു വല്ലത്തൊരു സങ്കടം തോന്നി.. അതൊന്നും ഓർത്തല്ല ഞാൻ പറഞ്ഞെ.. പുള്ളിടെ കൂടെ ഒക്കെ ഇരിക്കാൻ എനിക്കെന്ത് യോഗ്യത എന്ന ഞാൻ ഓർത്തെ.. പക്ഷെ പുള്ളി നിരാശയോടെ പറയുന്ന കേട്ടപ്പോൾ  എന്റെ കണ്ണ് നിറഞ്ഞു.... അത് പുള്ളി കാണുകയും ചെയ്തു..

 

"സർ.. ഞാൻ അങ്ങനെ ഒന്നും ഓർത്തത്‌ കൂടി ഇല്ല.... നമ്മുക്ക് ഒരുമിച്ചിരുന്നു കഴികാം.. Please.."

 

അത് ചോദിച്ചപ്പോൾ ഉള്ളിലെ സങ്കടം കൊണ്ടാണെന്നു തോന്നുന്നു അറിയാതെ ഒന്ന് വിതുമ്പി പോയി..

 

പുള്ളി ഞെട്ടി എന്നെ ഒന്ന് നോക്കി..

 

"അയ്യേ.. എന്താ ഇത്.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. താൻ അതിനു എന്തിനാ കരയുന്നെ.. അയ്യേ ഇത്രേ ഒള്ളോ ജാനി.."

 

എന്തിനാണെന്ന് അറിയില്ല അത് കൂടി കേട്ടപ്പോൾ ഞാൻ മുഖം കുനിച്ചു..എന്റെ കണ്ണിൽ നിന്നു കണ്ണുനീർ  ഉതിർന്നു..

 

"ടോ.. താൻ കരയല്ലേ....ഞാൻ തന്നെ ഒന്ന് വട്ടക്കാൻ..

 

അത്രെയും പറഞ്ഞിട്ട് പുള്ളി കയ്യുയർത്തി എന്റെ കണ്ണീർ തുടച് മാറ്റി.. ആ നീക്കം ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല..ഞാൻ മുഖം ഉയർത്തി പുള്ളിനെ നോക്കി..

 

പുള്ളി എന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു.. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ പരസ്പരം കൊരുത്തു.. ഞാൻ പെട്ടെന്ന് തന്നെ നോട്ടം മാറ്റി..ചുറ്റും നോക്കി.. അധികം ആരും അവിടെ ഇല്ല.. എല്ലാരും ഫുഡ്‌ കഴിക്കുന്നതിലും വർക്കിലുമാണ് ശ്രദ്ധിക്കുന്നത്..ഞാൻ പെട്ടെന്ന് കണ്ണ് തുടച്ചു..

 

പുള്ളിടെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിയുന്നത് ഞാൻ കണ്ടു..

 

"നിങ്ങൾ പെൺകുട്ടികൾ ഇങ്ങനെയാണോ.. ഒന്ന് പറഞാൽ രണ്ടിന് കരയുമോ.."

 

  ചിരിച്ചുകൊണ്ട് പുള്ളി അത് ചോദിച്ചതും ഞാനും ചിരിച്ചു പോയി..

 

"ഫുഡ്‌ കഴിക്കാം.."

 

ഞാൻ സമ്മതത്തോടെ തലയാട്ടി..

 

ഞങ്ങൾ നേരെ കാന്റീനിലേക്കു ചെന്നു.. അവിടെ ഒടുക്കത്തെ തിരക്ക്..

 

"എടൊ.. നമ്മുക്ക് എന്റെ കേബിനിൽ ഇരുന്നു കഴിച്ചാലോ.. ഫുഡ്‌ അങ്ങോട്ട് കൊണ്ടുവരാൻ പറയാം.."

 

"അല്ല സർ.. ഞാൻ വേണേൽ ഇവിടെ അഡ്ജസ്റ്റ് ചെയ്തോള്ളാം.. സർ കാബിനിൽ ഇരുന്നു കഴിച്ചോളാം.."

 

അത് കേട്ടതും പുള്ളി മുഖം കുനിച്ചു.. ശേ.. ഒരുമിച്ചിരുന്നു കഴിക്കാമെന്നു ഞാൻ പറഞ്ഞതല്ലേ.. എന്നിട്ട്.. മോശായി പോയി..

 

"സർ.. അല്ലെങ്കിൽ നമ്മുക്ക് ഒരുമിച്ചിരുന്നു കഴിച്ചാലോ.."

 

പുള്ളി മുഖം ഉയർത്തി എന്നെ നോക്കി.. ആ ചുണ്ടുകളിൽ ആരെയും മയക്കുന്ന വിധത്തിലുള്ളള്ളൊരു പുഞ്ചിരി നിറഞ്ഞു നില്കുന്നുണ്ടായിരുന്നു..

 

ഞങ്ങൾ നേരെ പുള്ളിടെ കാബിനിലേക്കു പോയി.. അവിടെ ചെന്നിട്ട് പുള്ളി തന്നെ ഫുഡ്‌ വിളിച്ചു പറഞ്ഞു...

 

കേബിനിലുള്ളില്ലേ തന്നെ വേറൊരു റൂമിലാണ് ഫുഡ്‌ കഴിക്കാൻ ഒക്കെ ഇരിക്കുന്നെ... പ്രൈവറ്റ് റൂം ആണെന്ന് തോന്നുന്നു..

 

ചെറിയൊരു ബുക്ക്‌ ഷെല്ഫും.. സോഫയും.. പിന്നെ ഫുഡ്‌ കഴിക്കാൻ പാകത്തിനൊക്കെയുള്ള ഒരു ടേബിളും മാത്രേ അവിടെ ഉണ്ടായിരുന്നോള്ളൂ...

 

ഫുഡ്‌ വന്നു.. കഴിച്ചു കൊണ്ടിരിക്കെ പുള്ളി പുള്ളിടെ കുറച്ച് ഫേവറിറ്റ് ഡിഷസ് ഒക്കെ പറഞ്ഞു തന്നു.. ബാച്‌ലർ life ആയതുകൊണ്ട് തന്നെ കുക്കിംഗ്‌ ഒക്കെ അത്യാവശ്യം വശമുണ്ടെന്നൊക്കെ പുള്ളി എന്നോട് പറഞ്ഞു..

 

ഇതൊക്കെ എന്നോട് പറയണ്ട കാര്യം ഉണ്ടോന്നു ഞാനും ചിന്തിച്ചു.. പക്ഷെ പുള്ളി ഓരോന്ന് പറയുന്നത് കെട്ടിരിക്കാൻ നല്ല രസമാണ്..

 

ഫുഡ്‌ കഴിച്ചുകൊണ്ടിരുന്നപ്പോൾ എന്തോ പറയുന്നതിടയിൽ ആണ് പുള്ളി എന്റെ നേർക്കു ഒന്ന് വിരൽ ഞൊടിച്ചത്..

 

അപ്പോഴാണ് ആ നഗ്നസത്യം ഞാൻ മനസ്സിലാക്കിയത്.. ഞാൻ ഇത്രേം നേരം ഇമ്മചിമ്മാതെ പുള്ളിനെ തന്നെ നോക്കി ഇരിക്കുവായിരുന്നു എന്ന്...

 

എനിക്കു വല്ലാത്തൊരു നാണക്കേട് തോന്നി.. പുള്ളിടെ മുഖത്താണെൽ ആ പതിവ് കള്ളചിരി..

 

ഉച്ചയ്ക്ക് ശേഷം പുള്ളി ഉണ്ടായില്ല വർക്കിനു.. രാവിലത്തെ ഓരോരോ കാര്യങ്ങൾ ഓർത്താണ് ഞാൻ വർക്ക്‌ ചെയ്തത്.. ഇടയ്ക്കു ഞാൻ പോലും അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരികൾ വിടർന്നു...

 

ഇതേ സമയം ജാനിയുടെ മുഖം മാത്രം ഓർത്തു തന്റെ കാബിനിൽ അവനും ഇരുന്നു....

 

**********  **********  *********

 

തിരിച്ചു തറവാട്ടിൽ എത്തിയ കണ്ണൻ നേരെ ചെന്നത്  ബാൽക്കണിയിലേക്കാണ്..

 

അവൻ ഫോൺ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു..

 

റിങ് തീരുന്നതിനു തൊട്ട് മുൻപ്  call കണക്ട് ആയി..

 

"ഹലോ.."

 

"ഹലോ വിച്ചു.."

 

"പറ കണ്ണാ.. "

 

"നീ ഇങ്ങോട്ട് വരുന്ന കാര്യം എന്തായി "

 

"ഞാൻ നോക്കാമെന്നു പറഞ്ഞില്ലേ നിന്നോട്.."

 

"ഈ നോക്കാം.. നോക്കാം.. എന്നല്ലാതെ നീ ഒന്നും പറയുന്നില്ലലോ.."

 

കണ്ണൻ അല്പം ദേഷ്യത്തിൽ തന്നെ അതു പറഞ്ഞു..

 

"ഞാൻ ഇപ്പൊ ഓടി പിടിച്ചു അവിടെ വന്നിട്ട് എന്തിനാ.."

 

"ടാ.. ജാനിടെ കാര്യം.. അവൾ പിന്നെ പണ്ടത്തെ പോലെയൊക്കോ.."

 

"എന്താടാ പ്രശ്നം?"

 

കണ്ണൻ പൂജയുടെ ദിവസം ജാനിക്കു വയ്യാത്തായതും ഇന്നലെ രാത്രി അവളെ കണ്ട കാര്യങ്ങൾ മുഴുവൻ പറഞ്ഞു..

 

"കണ്ണാ.. ഞാൻ വന്നിട്ട് എന്ത് ചെയ്യാനാ.. എന്നെ കണ്ടാൽ അവൾക്കു ആശ്വാസമാകുവോ?"

 

"വിച്ചു.. നിന്റെ സ്വന്തം അനിയത്തി അല്ലെ അവള്.. നീ അവളോട്‌ മിണ്ടീട്ടു എത്ര നാളായി.. എന്തെങ്കിലും അത്യാവശ്യം ഉണ്ടേൽ മാത്രം ഒരു msg അയക്കൽ.. അതിൽ പരം ഇപ്പോൾ നിങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ.. ആരോടും പറയുന്നുണ്ടാകില്ല എന്നെ ഒള്ളൂ.. അവൾക്കു ഒരുപക്ഷെ ഇതൊക്കെ ഉള്ളിന്റെ ഉള്ളിൽ വലിയ വിഷമം ഉള്ള കാര്യമായിരിക്കും.."

 

"എനിക്കു പകരം നീയുണ്ടല്ലോ എന്തിനും.. അവൾക്കും പണ്ടേ നിന്നെ അല്ലേടാ ഇഷ്ട്ടം.. ആരെങ്കിലും ചേട്ടന്റെ പേര് എന്താന്നു ചോദിച്ചാൽ പോലും അവൾ നിന്റെ പേരല്ലേ പറയാറൊള്ളു.."

 

"അതൊക്കെ ശെരി.. പക്ഷെ നിനക്ക് അവളെ ഒന്ന് വന്നു കണ്ടാൽ എന്താ.... നീ ഒന്ന് വന്നു കണ്ടു സംസാരിച്ചു അവൾക്കു ചിലപ്പോൾ അതു വലിയൊരു ആശ്വാസം ആകും..."

 

"ഞാൻ പറഞ്ഞില്ലേ.. ഉടനെ വരാൻ നോക്കാടാ.."

 

"ഇതന്നെയല്ലേ നീ എപ്പോഴും പറയുന്നേ..?"

 

"അല്ല.. ഈ പ്രാവിശ്യം അങ്ങനെ അല്ല.. ഞാൻ വരുവാണ്.. കൂടിപ്പോയാൽ രണ്ട് ആഴ്ച.. അതിനുള്ളിൽ ഞാൻ അവിടെ എത്തും.."

 

  കണ്ണൻ മനസ്സ് നിറഞ്ഞൊന്നു പുഞ്ചിരിച്ചു..

 

"നന്നായെടാ.."

 

അപ്പുറത്തും ഒരു നിശ്വാസം കേട്ടു..

 

"എന്ന ശെരി ടാ.. ഞാൻ വയ്ക്കുവാ.. കുറച്ച് പണിയുണ്ട്.."

 

"മം.. ശെരി എന്ന.."

 

ഫോൺ  വച്ചു കഴിഞ്ഞു തിരിഞ്ഞ വിച്ചു കാണുന്നത്  രണ്ടു കയ്യും കെട്ടി അവനെ തന്നെ നോക്കി നിൽക്കുന്ന കൂട്ടുകാരൻ അജയിനെ ആണ്.. അവൻ എല്ലാം കേട്ടു എന്ന് ആ നോട്ടത്തിൽ തന്നെ വ്യക്തം..

 

"എന്തിനാടാ എല്ലാരോടും കള്ളം പറയുന്നേ.. നീ നാട്ടിൽ എത്തി എന്ന് പറഞ്ഞാൽ എന്താ ഇപ്പൊ കുഴപ്പം.."

 

"അത് ശെരിയാവില്ലെടാ.. പ്രേതെകിച്ചു ജാനി ഇവിടെ എറണാകുളത്തു തന്നെ ഉള്ള സമയത്ത്.."

 

"എനിക്കു മനസ്സിലാവുന്നില്ല.. അവരൊക്കെ അറിഞ്ഞാൽ എന്താ ഉണ്ടാവാ?"

 

"നിനക്ക് അറിയാലോ അജയ്.. അവരുടെ എല്ലാം മുൻപിൽ നിന്നു തോറ്റ് ഇറങ്ങിയവനാണ് ഞാൻ.. തിരിച്ചു  ജയിച്ചവനായി ആണ് എനിക്കവിടെ എത്തണ്ടേ.."

 

അജയ് എന്തെങ്കിലും പറയുന്നതിന് മുന്നേ വിച്ചു അവനെ മറികടന്നു പോയി....

 

           തുടരും...🔥🔥

 

കഥയെ പറ്റി രണ്ടു വാക്കു പറയണേ....❤


നിൻ നിഴലായി...✨️part 32

നിൻ നിഴലായി...✨️part 32

4.4
5675

"നന്ദു... " "ചേച്ചി..ഞാൻ ഇവിടെ വരാന്തയിൽ ഉണ്ട്.." ജാനി ഓഫീസിൽ പോയത്കൊണ്ട് വീട്ടിൽ ആദിയും നന്ദുവും മാത്രേ ഒള്ളൂ.. നന്ദുവിന്റെ ക്ഷീണഒക്കെ മാറി വരുന്നു.. വരാന്തയിൽ ഇരിക്കുന്ന നന്ദുവിന്റെ അടുത്തേക്ക് ആദി വന്നു.. "ടി.. Good news.." "എന്താ ചേച്ചി..?" "ഞാൻ ഒരു ചിറ്റ ആയിടി.." "ഏഹ്.. ശെരിക്കും??" "ആന്നെ.. അമ്മ ഇപ്പൊ വിളിച്ചോള്ളൂ.. ആൺകുഞ്ഞാ.." ആദിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞിരുന്നു.. നന്ദു അത് കാണുകയും ചെയ്തു.. "കാണാൻ പോണിലെ ചേച്ചി..". "പിന്നെ വേണ്ടേ.. നാളെ തന്നെ പോണം.." "ആഹ്.. എപ്പോഴാ ചേച്ചി വാവ ഉണ്ടായേ..?" "1 മണി കഴിഞ്ഞപ്പോൾ എന്ന അമ്മ പറഞ്ഞെ... ജാനി