Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 27

നിരഞ്ജൻറെ സ്വന്തം പാറു Chapter 27
 
അവൾ മറുപടിയൊന്നും പറയാതെ അല്പനേരം അവനെ നോക്കി നിന്നു.
 
അതുകണ്ട് നിരഞ്ജൻ പറഞ്ഞു തുടങ്ങി.
 
“From all this, I can see only one thing is that you don't trust me as a person. I am ok with it. You may be heard about my past life. It's ok, quite normal but I believe you are ok with me as professionally.”
 
നിരഞ്ജൻറെ സംസാരം കേട്ട് ഭരതൻറെ തലയിലെ കിളികൾ എല്ലാം എവിടേക്കാണ് പോയതെന്ന് പോലും അവന് അറിയില്ലായിരുന്നു.
 
പറന്നു പോയ കിളികളെ ഇനി ഒരു കൊല്ലത്തേക്ക് മിനിമം നോക്കണ്ട എന്ന് തന്നെ അവനു തോന്നിപ്പോയി.
 
എന്നാൽ അതിലും ഭയാനകമായ അവസ്ഥയായിരുന്നു മായുടെ ആൻസർ കേട്ടപ്പോൾ ഭരതൻറെത്.
 
“You are absolutely correct Mr. Menon. I don't trust you at all, but yes, as you said workwise, I am comfortable with you till now. Your foresight in business is unbelievable. Your guts are unmatchable. Overall, you can say that you were born to rule the business world. Ok then see you tomorrow morning. I trust that you are a man of his own words. Don't put me down, Mr. Menon. Ha... also please give more water to Mr. Verma. I think he needs it more. Bye... “
 
അവൾ പോയതും ഭരതൻ നിരഞ്ജനെ നോക്കി അത്ഭുതത്തോടെ ചോദിച്ചു.
 
“എടാ, ഇതെന്തു സാധനം. അവളുടെ ഡിക്ഷണറി പ്രിൻറ് ചെയ്തത് നിൻറെ പ്രസ്സിൽ ആണ് എന്നാണ് എനിക്ക് തോന്നുന്നത്.”
 
“അതെന്താ നീ അങ്ങനെ പറഞ്ഞത്?”
 
നിരഞ്ജൻ ഭരതനോട് ചോദിച്ചു.
 
“വേറെ ഒന്നും കൊണ്ടല്ല, പേടി എന്ന ഒരു വേർഡ് മിസ്സിംഗ് ആണ് നിൻറെ ഡിക്ഷണറിയിൽ. അതുപോലെ ഇവവളും ഉപയോഗിക്കുന്നത് ആ ഡിക്ഷ്ണറി തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്.”
 
ഭരതൻ പറയുന്നത് കേട്ട് ചെറിയ പുഞ്ചിരിയോടെ നിരഞ്ജൻ ഒന്നും പറയാതെ അവനെ തന്നെ നോക്കി നിന്നു.
 
അതു കഴിഞ്ഞ് ഭരതൻ തുടർന്നു പറഞ്ഞു.
 
“നീ ഇങ്ങനെ ആരോടും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്താണ് ഇത്? ആരാണ് ഇവൾ? നീ അന്വേഷിക്കുന്ന പെണ്ണ് ഇവൾ ആണോ?”
 
അത് കേട്ട് നിരഞ്ജൻ പെട്ടെന്ന് തന്നെ പറഞ്ഞു.
 
“No.... No way. She is not my girl. Same wavelength ഉള്ള ആളുകളോട് സംസാരിക്കാൻ എനിക്കിഷ്ടമാണ്. മാത്രമല്ല സാധാരണ ഗേൾസിനെ പോലെയല്ല ഇവൾ. ബ്യൂട്ടി അത്രയില്ലെങ്കിലുംbrain ഉള്ളവളാണ്. അത് ആവശ്യത്തിന് യൂസ് ചെയ്യാൻ അറിവുള്ളവളും ആണ്. നന്നായി ഒന്ന് മോൾഡ് ചെയ്താൽ എനിക്ക് ഒരു റൈറ്റ് ഹാൻഡ് ആക്കാൻ സാധിക്കും.”
 
“പിന്നെ വേറെ ഒന്നു കൂടി ഉണ്ട്. ചിലപ്പോൾ എനിക്ക് അവൾ ഒരു എതിരാളി ആകാനും സാധ്യതയുണ്ട് എന്ന് എൻറെ മനസ്സ് പറയുന്നു”
 
എന്ന് നിരഞ്ജൻ ചെറുചിരിയോടെ പറഞ്ഞു നിർത്തി.
 
നിരഞ്ജൻറെ വാക്കുകൾ കേട്ട് ഭരതൻ കണ്ണുമിഴിച്ച് ഇരിക്കുകയായിരുന്നു. അവനെ ആദ്യമായി കാണും പോലെയാണ് ഭരതന് ഫീൽ ചെയ്തത്.
 
നിരഞ്ജൻറെ സംസാരവും രീതികളും ഭരതന് പുതിയതായിരുന്നു.
 
കഴിഞ്ഞ ഇരുപത് കൊല്ലമായി അവൻ കാണാത്ത നിരഞ്ജൻറെ പുതിയ മുഖം.
നിരഞ്ജനെ തൻറെ അഞ്ചാംവയസ്സിൽ അതായത് ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ പരിചയപ്പെട്ടതാണ്.
 
അന്നു തൊട്ട് നിരഞ്ജനും ഭരതനും കൂട്ടാണ്.
നിരഞ്ജൻ കുറച്ചു reserve type ആണെങ്കിൽ ഭരതൻ നല്ല ജോളി ടൈപ്പാണ്.
 
ഭരതൻ ആരുമായും പെട്ടെന്നു തന്നെ കൂട്ടാകും.
എന്നാൽ നിരഞ്ജൻ അവൻറെ നേരെ ഓപ്പോസിറ്റ് ആണ്.
 
നിരഞ്ജൻറെ സഹോദരങ്ങൾ ആയതു കൊണ്ടു തന്നെ അവൻ മുഖേനെ നികേതും, ഹരിയും, ഗിരിയും, ഭരതനും നല്ല ബന്ധമാണ്.
 
അതു മാത്രമല്ല നാഗേന്ദ്രൻറെ ക്ലാസ്മേറ്റ് ആയിരുന്നു ഭരതൻറെ അച്ഛൻ.
 
അങ്ങനെ വീട്ടുകാരുമായി അവർക്ക് നല്ല ബന്ധമാണ്.
 
ഭരതൻറെ ഫാമിലിക്കും ബിസിനസ് ആണ്.
 
 അവർ ദുബായിൽ സെറ്റിൽഡ് ആണ്. ഭരതൻ അവർക്ക് ഒറ്റ മകനാണ്.
 
എന്നാൽ ഭരതനെ പോലെ തന്നെയാണ് അവൻറെ അച്ഛനും അമ്മയും നിരഞ്ജനേയും അവൻറെ സഹോദരങ്ങളെയും കാണുന്നത്.
 
നിരഞ്ജൻ താൻ ആദ്യമായി മായയുമായി ഉണ്ടായ കോൺവെർസേഷനും പിന്നീടുള്ള അവൻറെ മനസ്സിൽ പതിഞ്ഞ കാര്യങ്ങളും ഭരതനോട് വിശദമായി തന്നെ അവൻ പറഞ്ഞു കേൾപ്പിച്ചു.
 
ഭരതൻ വന്നത് അറിയിച്ചിരുന്നതു കൊണ്ട് തന്നെ ഹരിയും നികേതും നിരഞ്ജൻറെ ഓഫീസിലേക്ക് വന്നു.
 
ഗിരിക്ക് കുറച്ച് മീറ്റിംഗ് ഓൾറെഡി ഷെഡ്യൂൾ ചെയ്തിരുന്നതു കൊണ്ട് വരാൻ സാധിക്കില്ലെന്ന് വിളിച്ചു പറഞ്ഞിരുന്നു.
 
രാത്രിയിൽ നിരഞ്ജൻറെ ഫ്ലാറ്റിൽ നികേതും ഹരിയും ഭരതനും നിരഞ്ജനും സംസാരിക്കുന്നതിനിടയിൽ മായ എന്ന അത്ഭുതത്തെ പറ്റി ഭരതന് പറയാൻ ഒട്ടും മടി കാണിച്ചിരുന്നില്ല എന്ന് മാത്രമല്ല ഒത്തിരി ആവേശവുമായിരുന്നു. ഭരതന് ശരിക്കും പറഞ്ഞാൽ മായയെ പറ്റി പറയാൻ നൂറു നാവായിരുന്നു.
 
എന്നാൽ ഈ സമയം നികേതും ഹരിയും മായയെ ഓർത്ത് എടുക്കുകയായിരുന്നു.
അന്നത്തെ മീറ്റിങ്ങിൽ അവൾ സ്വയം പരിചയപ്പെടുത്തിയത് രണ്ടുപേർക്കും ഓർമ്മ വന്നു.
 
കാണാൻ ഒരുaverage പെൺകുട്ടി, but yes, her confidence level was remarkable.
 
വലിയ കണ്ണാടിയും ഓവർ സൈസ് ഷർട്ടും ഒരു ജീൻസും ആയിരുന്നു അവളെ ഓർത്തപ്പോൾ ഹരിയുടെ മനസ്സിൽ വന്നത്.
 
മുടി കളർ ചെയ്ത് മുറിച്ചിട്ടിട്ടുണ്ട്, കാണാൻ അത്ര attractive ഒന്നുമല്ല. നികേതും മായയെ കുറിച്ച് ഓർത്തെടുത്തു.
 
പിന്നീട് അവരുടെ സംസാരം ചെന്നു നിന്നത് നിരഞ്ജനെ മാറ്റി മറിച്ച പെണ്ണിനെ പറ്റിയായിരുന്നു.
 
പേരും വീടും ഒന്നുമറിയാതെ ഒരു ഫോട്ടോ പോലും ഇല്ലാതെ എങ്ങനെ കണ്ടുപിടിക്കാനാണ് എന്ന ക്വസ്റ്റ്യൻ തന്നെയാണ് ഭരതനും ഉന്നയിച്ചത്.
 
അക്കൂട്ടത്തിൽ ഹരി ഇതു കൂടി പറഞ്ഞു.
 
“അച്ഛമ്മ വീട്ടിൽ പറഞ്ഞിരിക്കുന്നു, നിരഞ്ജന് ഒരു കൊച്ചിനെ ഇഷ്ടമാണെന്ന്. അച്ഛച്ഛൻ മൗനസമ്മതം നൽകിയിട്ടുണ്ട് എന്നാണ് കേട്ടത്.”
 
അതുകേട്ട് നിരഞ്ജൻ അസ്വസ്ഥതയോടെ പറഞ്ഞു.
 
“ആര് സമ്മതിച്ചാലും ഇല്ലെങ്കിലും നിരഞ്ജൻറെ ജീവിതത്തിൽ ഇനി ഒരു പെണ്ണെ ഉണ്ടാകൂ. അത് അവൾ മാത്രമാണ്. അവളെ എന്നെങ്കിലും ഞാൻ കണ്ടുപിടിക്കും. അല്ലെങ്കിൽ കാലം അവളെ എൻറെ മുന്നിൽ കൊണ്ടു നിർത്തും. എനിക്ക് ഉറപ്പാണ്.”
 
തങ്ങൾകാർക്കും പരിചയമില്ലാത്ത ഒരു പുതിയ നിരഞ്ജനെയാണ് അവരെല്ലാവരും അവിടെ കണ്ടത്.
 
എല്ലാം നിമിഷ നേരം കൊണ്ട് വെട്ടിപ്പിടിക്കാൻ കഴിവുള്ള DEVIL നിസ്സഹായതയോടെ നിൽക്കുന്നത് ആദ്യമായാണ് അവർ കാണുന്നത്.
 
ആ കണ്ണുകളിൽ നിസ്സഹായത തെളിഞ്ഞു കാണാം. അത് അവരുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.
 
ഞങ്ങളുടെ അനുജത്തി എത്രത്തോളം നിരഞ്ജൻറെ മനസ്സിൽ വേരൂന്നി എന്ന് അതിൽ നിന്ന് തന്നെ അവർക്ക് മനസ്സിലായി.
 
xxxxxxxxxxxxxxxxxxxxxxxxxxxxx
 
ഡിന്നന് ഇരിക്കുകയാണ് മായയും വാസുദേവനും ലളിതയും.
 
മായയുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. അത് മനസ്സിലാക്കി കൊണ്ട് തന്നെ ലളിത ചോദിച്ചു.
 
“എന്താ മോളെ ആകെ ഒരു വല്ലായ്ക പോലെ. മുഖം വാടിയിരിക്കുന്നു.”
 
അവൾക്ക് നന്നായി അറിയാം അവൾ എന്തെങ്കിലും പറഞ്ഞാൽ ആദി പിടിച്ച് രണ്ടുപേരും പിന്നെ ഭക്ഷണം കഴിക്കില്ലെന്ന്.
 
 അതുകൊണ്ടു തന്നെ ഭക്ഷണം കഴിച്ച് കഴിയുന്നതു വരെ അവൾ ഒന്നും തന്നെ സംസാരിച്ചില്ല. അവൾ ഒന്നും പറയാതെ ഭക്ഷണം കഴിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം അവൾ പറഞ്ഞു.
 
ഇന്ന് നിരഞ്ജനുമായുള്ള സംസാരവും, നാളെ നിരഞ്ജന് ഒപ്പം നിരഞ്ജൻറെ ടീമിൽ join ചെയ്യാൻ പോകുകയാണ് എന്നും മറ്റും വിശദമായി തന്നെ അവൾ രണ്ടു പേരോടും പറഞ്ഞു കേൾപ്പിച്ചു.
 
കൂട്ടത്തിൽ Apratimഉം Nileshഉം തമ്മിലുള്ള സംസാരവും, കൂടാതെ തരുണിനോട് issues എല്ലാം പറഞ്ഞതും അവൾ അച്ഛനോടും അമ്മയോടും പങ്കു വച്ചു.
 
എല്ലാം കേട്ടശേഷം വാസുദേവൻ പറഞ്ഞു.
 
“ഒരുകണക്കിന് നിരഞ്ജന് ഒപ്പം കൂടുന്നതാണ് മോൾക്ക് സേഫ് ആയി എനിക്ക് തോന്നുന്നത്. അവനോടൊപ്പം ആകുമ്പോൾ പുറത്തു നിന്ന് ഒരു ഉപദ്രവും എൻറെ മോൾക്ക് ഉണ്ടാകില്ല. കൂടാതെ നിരഞ്ജൻ ഇപ്പൊ പെർഫെക്റ്റ് ആണ് എന്നല്ലേ പറയുന്നത്? എല്ലാം കൊണ്ടും ഈ അവസരം ഉപയോഗിക്കുന്നുതു തന്നെയാണ് നല്ലത് എന്നാണ് എൻറെ മനസ്സ് പറയുന്നത്.”
 
എന്നാൽ ലളിതയ്ക്ക് ഭയമായിരുന്നു. 
 
തൻറെ മോളെ ഇനിയും അയാൾ ഉപദ്രവിക്കുമോ എന്ന് മാത്രമാണ് ആ അമ്മ മനസ്സിലുണ്ടായിരുന്നത്.
 
അവർ തൻറെ മനസ്സിലുള്ള ആദി തുറന്നു പറയുക തന്നെ ചെയ്തു.
 
എന്നാൽ ഇനി ഇതിലും കൂടുതൽ എന്തു ഉപദ്രവിക്കാൻ ആണ് തന്നെ എന്നാണ് അവൾക്ക് തോന്നിയത്. പക്ഷേ അവൾ ഒന്നും പറഞ്ഞില്ല. അമ്മയ്ക്കു വേദനിക്കും എന്ന് അവൾക്ക് അറിയാമായിരുന്നു.
 
“നമുക്ക് നോക്കാം എന്താണ് നടക്കുക എന്ന്. എന്തായാലും Apratimന്നോടും Nilesh ന്നോടും അടി പിടിക്കുന്നതിലും നല്ലത് നിരഞ്ജൻറെ teamൽ നിൽക്കുന്നതാണ് എന്ന് തന്നെയാണ് എൻറെയും അഭിപ്രായം.”
 
മായയ് യും പറഞ്ഞു.
 
വാസുദേവനും അതേ അഭിപ്രായം ആയിരുന്നതു കൊണ്ട് തന്നെ അങ്ങനെ തന്നെ ചെയ്യാം എന്ന് അവർ തീരുമാനിച്ചു.
 
അടുത്ത ദിവസം കൃത്യസമയത്തു തന്നെ മായാ നിരഞ്ജൻറെ ഓഫീസിൽ എത്തിയിരുന്നു.
 
നിരഞ്ജനൊപ്പം ഭരതനും ഈ പ്രോജക്ടിൻറെ ഭാഗമാകുന്നുണ്ട് ആയിരുന്നു.
 
ഈ പ്രോജക്ട് കഴിയും വരെ ഭരതൻ ഓഫീസിൽ ഉണ്ടാകുമെന്ന് ആണ് അറിഞ്ഞത്.
ഇന്നു തന്നെയാണ് ഭരതൻറെ സെക്രട്ടറി കൂടി ജോയിൻ ചെയ്യുന്നത്.
 
Stella യുടെ ഓഫീസിൽ തന്നെയാണ് ജൂലിയ ഫെർണാണ്ടസ് എന്ന് പേരുള്ള സെക്രട്ടറിക്ക് seat ഒരുക്കിയിരിക്കുന്നത്.
 
നിരഞ്ജൻറെ ക്യാബിൻ ആണ് ആദ്യം.
 
അതിനു അടുത്തു തന്നെ ഭരതനു വേണ്ടി ക്യാബിൻ ശരിയാക്കിയിട്ടുണ്ട്.
 
ഈ രണ്ട് ക്യാബിനുകൾക്ക് പുറത്ത് ആയിട്ടാണ് സ്റ്റെല്ലയുടെയും ജൂലിയയുടെയും സീറ്റിംഗ് അറേഞ്ച് മെൻസ് ചെയ്തിരിക്കുന്നത്.
 
ജൂലിയ ഗോവനാണ്. ദുബായിൽ ഭരതന് ഒപ്പം വർക്ക് ചെയ്യുന്നു. അതുകൊണ്ടു തന്നെ നിരഞ്ജനെ ജൂലിയക്ക് നന്നായി അറിയാം.
 
മാത്രമല്ല നിരഞ്ജനിൽ അവൾക്ക് ഒരു കണ്ണുണ്ട്. അത് ഭരതനും നിരഞ്ജനയും നന്നായി തന്നെ അറിയാം.
 
നിരഞ്ജന് അവളെ ഇപ്പോൾ താല്പര്യമില്ല.
 
 കാരണം മറ്റൊന്നുമല്ല. പണ്ടെന്നോ ദുബായിൽ ചെന്നപ്പോൾ ഒന്നു രണ്ടു പ്രാവശ്യം അവളോട് ഒത്ത് ആഘോഷിച്ചതാണ്.
 
എന്നാൽ നിരഞ്ജൻറെ മാറ്റമൊന്നും ജൂലിയക്ക് അറിയില്ലായിരുന്നു. ഭരതനും അവളോട് ഒന്നും പറഞ്ഞിരുന്നില്ല.
 
മായStella യോട് സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് നിരഞ്ജനും ഭരതനും ക്യാബിനിലേക്ക് വന്നത്.
 
തിരിഞ്ഞു നിൽക്കുന്ന മായ അവരെ കണ്ടിരുന്നില്ല. സംസാരിച്ചു കൊണ്ടിരുന്ന സ്റ്റെല്ല പെട്ടെന്ന് നിശബ്ദ ആയതും ഗുഡ്മോർണിംഗ് sir എന്ന് വിഷ് ചെയ്യുന്നത് ശ്രദ്ധിച്ചാണ് മായ തിരിഞ്ഞു നോക്കിയത്.
 
നിരഞ്ജനെ കണ്ട അവളും അവനെ വിഷ് ചെയ്തു.
 
Good morning Mr. Menon and Mr. Varma.
 
Good morning, Maya. Come to my cabin.
 
അതും പറഞ്ഞ് നിരഞ്ജൻറെ കാബിനിലേക്ക് നടന്നു.
 
പുറകെ ഭരതനും അവളെ പുഞ്ചിരിയോടെ വിഷ് ചെയ്തു. പിന്നെ നിരഞ്ജനൊപ്പം നടന്നു.
 
Stella യോട് പറഞ്ഞ് അവർക്ക് പുറകെ മായയും അവൻറെ ക്യാബിനിൽ കയറിച്ചെന്നു.
 
നിരഞ്ജൻ തൻറെ സ്യൂട്ട് അഴിച്ച് സ്റ്റാൻഡിൽ വച്ചു. പിന്നെ തൻറെ chairൽ ചെന്നിരുന്നു.
 
മായയും ഭരതനും മുന്നിലുള്ള സീറ്റിലിരിക്കുന്നുണ്ടായിരുന്നു.
 
നിരഞ്ജൻ പറഞ്ഞു തുടങ്ങി.
 
“ആദ്യം തന്നെ ഈ പ്രോജക്ടിനെക്കുറിച്ച് ഞാൻ ഒരു ചെറിയ വിവരണം നൽകാം.”
 
നിരഞ്ജൻ പറയുന്നതെല്ലാം മായ ശ്രദ്ധയോടെ കേട്ടിരുന്നു. അവസാനം നിരഞ്ജൻ പറഞ്ഞു.
 
“നമ്മുടെ ടീം വലുതാക്കാൻ എനിക്കിഷ്ടമില്ല. അതിനു രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന് ഇത് ബിസിനസ് ആണ്. Cheating - കൂടുതൽ റിസ്ക്ക് ഉള്ള, കൂടുതൽ പ്രോഫിറ്റ് ഉള്ള ഏതൊരു ബിസിനസിൻറെയും ഭാഗമാണ്. അതുകൊണ്ട് തന്നെ ചീറ്റിംഗ് ഏതു സമയവും, ഏതു വഴിയിലൂടെയും പ്രതീക്ഷിക്കണം. ഞാനും ഭരതനും ആണ് ഈ പ്രൊജക്റ്റ് ഹാൻഡിൽ ചെയ്യുന്നത്. ഞങ്ങളെ സഹായിക്കാൻ ഞങ്ങളുടെ സെക്രട്ടറിമാരായ Stellaയും ജൂലിയായും ഉണ്ടാകും. ഞങ്ങൾ രണ്ടുപേരും അല്ലാതെ ഈ പ്രൊജക്ടിനെക്കുറിച്ച് അറിയാവുന്ന ഒരേ ഒരാൾ ആയിരിക്കും മായാ. But yes, I wanted to clear something right now is that only we 3 knows about our business details not even our secretaries know nothing. You have to use both of them smartly without reliving much informations to them.”
 

നിരഞ്ജൻറെ സ്വന്തം പാറു Chapter 28

നിരഞ്ജൻറെ സ്വന്തം പാറു Chapter 28

4.8
15825

നിരഞ്ജൻറെ സ്വന്തം പാറു Chapter 28   “It’s pretty clear Mr. Menon.”   മായ പറഞ്ഞു.   അത് കേട്ട് നിരഞ്ജൻ അവളെ ഒന്നു നോക്കി. പിന്നെ ചോദിച്ചു.   “I think it’s better to call first name between us from now on. Can we?”   അതുകേട്ട് മായയും ഭരതനും പുഞ്ചിരിച്ചു കൊണ്ട് സമ്മതം അറിയിച്ചു.   ഈ സമയം ജൂലിയ നിരഞ്ജൻറെ കാബിനിലേക്ക് കയറി വന്നു.   നേരെ നിരഞ്ജനെ കണ്ട സന്തോഷത്തിൽ അപ്പുറത്തിരിക്കുന്ന ആരെയും അവൾ ശ്രദ്ധിച്ചില്ല.   അവൾ വളരെ സന്തോഷത്തോടെ ചാടിത്തുള്ളി നേരെ ചെന്ന് നിരഞ്ജൻറെ ലാപ്പിൽ കയറിയിരുന്നു. പിന്നെ കഴുത്തിലൂടെ കയ്യിട്ട് നല്ലൊരു Kiss അങ്ങ് വച്ചു കൊടുത്തു.   അതു കണ്ട മായ ഭരതനെ നോക്കി. അവിടെ ഒരു