Aksharathalukal

TE❤QUIERO(Part 53)

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana)


        TE❤QUIERO





പെട്ടന്ന് ആണ് അവിടെ ഒരു ബുള്ളറ്റ് വന്ന് നിന്നത്... ഒരു നിമിഷം എല്ലാവരും ശ്രദ്ധ അയാളിലേക്ക് പോയി... 🙄


▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️


   എല്ലാരും ഒരു നിമിഷം അയാളെ തന്നെ ശ്രദ്ധിച്ചു ... ഹെൽമറ്റ് മാറ്റി ആളെ കണ്ടതും ഭാനന്റെ കിളികൾ  പോയി....

ഭാനു : സൂര്യ 😳.. (ഇയാൾ ശെരിക്കും കെട്ടുവോ 🙄😢) ആത്മ....

ആരു : അളിയൻ  പൊളിച്ചു 🥰.. ഇങ്ങനെ വേണം  ഒരുങ്ങാൻ.. അല്ലാതെ ഒരുമാതിരി പെമ്പിള്ളേർ കണക്ക് ചുരിദാറിട്ട ഒരു ഒരുങ്ങേണ്ടത് ...

ജുബ്ബ ഇട്ടു നിൽക്കുന്ന ജെറിയെ നോക്കി അവൻ പിറുപിറുത്തു  ...


സൂര്യ ഹെൽമെറ്റ് ബൈക്ക് വെച്ചിട്ട് തന്നെ മുടി പുറകിലേക്ക് ചീകി വെച്ചു... സച്ചു സൂര്യയെ ആകമാനം ഒന്നു നോക്കി.. വെള്ളമുണ്ടും ടക്രീം ഷർട്ടാണ് ഇട്ടേക്കുന്നത്.. കൈയിൽ ഒരു ഇടിവള.. നെഞ്ചിൽ ഒരു മാല.. എന്നാൽ അത് പൂർണമായി കാണാൻ പറ്റില്ല .. അവൻ  തന്റെ മീശപിരിച്ചു വെച്ച് അവർക്ക് അരികിലേക്ക് വന്നു....

സ്റ്റേഫി ഓടി പോയി കെട്ടിപ്പിടിച്ച് അവന്റെ കവിളിൽ ചുംബിച്ചു.. പെട്ടന്ന് ആയതുകൊണ്ട് സൂര്യ ഒന്നും ചെയ്യാൻ പറ്റിയില്ല... ഭാനുവും  പിള്ളാരും ഞെട്ടി അവരെ  നോക്കി....

സൂര്യ : 😳...

ഭാനു : 😠😠

സച്ചു ദയനീയമായി  സ്റ്റെഫി നോക്കി..

ആരു : നിനക്ക് എന്താടാ...?? 🙄

സച്ചു : അല്ല കല്യാണത്തിനു മുമ്പ് അവൾ ജീവനോടെ ഉണ്ടോകുമോ എന്നൊരു സംശയം 🙄....

ആരു  : ഇങ്ങനെയാ പോക്കെങ്കിൽ കാണത്തില്ല 😁...

പാറു : വായിനോകി  നില്കാതെ വാടാ.. ഒരുപാട് പണികളുണ്ട്....

അവരോട് ദേഷ്യപ്പെട്ട്  അവൾ ചവിട്ടി കുലുക്കി പോയി...

എല്ലാരും പള്ളിയിലേക്ക്  കയറിയപ്പോഴാണ്.. ജോവന്നത്.. അവന്റെ ഒപ്പം തന്നെ ലെച്ചുവും ഉണ്ട്...
ലജ്ജ മുമ്പത്തേക്കാൾ കുറച്ചുംകൂടെ വണ്ണം വെച്ചായിരുന്നു.. അപ്പോഴാണ് വിനയൻ ഫോൺ കാൾ  വന്ന് പുറത്തേക്ക് വന്നത്... ലെച്ചുനെ കണ്ടതും  അവന്റെ കണ്ണുകൾ  കുറുക്കി... അവൻ ഫോൺ കട്ടാക്കി അവർക്കരികിലേക്ക് നടന്നു... അവന്റെ കണ്ണുകൾ അവളിലേക്ക് അലിഞ്ഞു.. വണ്ണം വെച്ച് അതിനോടൊപ്പം അവൾക്ക് കുറച്ചുകൂടെ നിറവും വെച്ചിരുന്നു... ആര് കണ്ടാലും ഒന്ന് നോക്കി നിന്ന് പോകും ....
വിനയനെ  കണ്ടതും  ലെച്ചുവിന് ദേഷ്യം അരിച്ചു കയറി... അവൾ  ജോയുടെ കൈകളിൽ മുറുകെ പിടിച്ചു.. അത് മനസ്സിലായത് പോലെ അവൻ അവളെ ചേർത്ത് പിടിച്ചു.. വീണ്ടും ഒരു നഷ്ടം താങ്ങാൻ വയ്യാത്ത പോലെ 

വിനയൻ : നിങ്ങൾ എന്താ ഇവിടെ നില്കുന്നത്... 🙄🤨... ലെച്ചു.. നിനക്ക് സൂഖം  ആണോ .. എവിടെ ആയിരുന്നു...

അവൻ ആകുലത നിറഞ്ഞ സ്വരത്തോടു കൂടെ അവളോട് തിരക്കി.എന്നാൽ പെട്ടന്ന് തന്നെ അവന്റ ശ്രെദ്ധ അവളുടെ  നെഞ്ചോരം പറ്റിച്ചേർന്നു കിടക്കുന്ന മിന്നിൽ കുടുങ്ങി... അവന്റ കണ്ണുകളിൽ അഗ്നി പടർന്നു  😠😠...

വിനയൻ  : എന്താ ലെച്ചു ഇത് 😠...

അവളുടെ മിന്നു പിടിച്ചുയർത്തി കൊണ്ട് അവൻ ദേഷ്യത്തോടെ ചോദിച്ചു ... എന്നാൽ ഒരു നിമിഷം  അവളുടെ  ശ്രെദ്ധ അവൻ  പിടിച്ചിരിക്കുന്ന മിന്നിൽ  കുടുങ്ങി.. അവൾക്ക് ശ്വാസം നിൽക്കുന്നത് പോലെ തോന്നി.. 😢 അവളുടെ  ഉള്ളിൽ ഡാനി നിറന്ന് വന്നു....

ലെച്ചു :വിട് ദേവേട്ടാ.. 😠..

ജോ : വിനയ .. നീ വാ.... ലെച്ചു നീ അകത്തേക്ക് പൊയ്ക്കോ ....

വിളിച്ചു അവനെ ദേഷ്യത്തോടെ നോക്കി കൊണ്ട് അകത്തേക്ക് കേറി പോയി.... വിനയനെ കണ്ട നിമിഷം മുതൽ അവളുടെ ഉള്ളിൽ ഡാനി മാത്രമായിരുന്നു.. അവളുടെ മാത്രം ഇച്ചായൻ... എന്നാൽ ഒരാളുടെ മനസ്സിൽ മാത്രം അവനെ കൊല്ലാനുള്ള ദേഷ്യം ആയിരുന്നു.....

തൊട്ടടുത്തുള്ള ബിൽഡിംഗിൽ നിന്ന് ഇത് എല്ലാം ഡാനി കാണുന്നുണ്ടായിരുന്നു... അവന്റ ചുണ്ടിൽ വിനയനായി ഒരു പൂച്ഛ ചിരി വിരിഞ്ഞു ... 😏😏....

▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

സമയം  കടന്ന് പോയി... ഫാദർ  വന്ന് ഇരുവരെയും അനുഗ്രഹിച്ചു... ഭാനു  നിൽക്കുന്നുണ്ടെങ്കിലും അവളുടെ ഉള്ള നീറുകയായിരുന്നു... എന്നാൽ. സൂര്യയും സ്റ്റേപ്പിയും തികച്ചും സന്തോഷവാനായിരുന്നു ആ നിമിഷം.. ഒപ്പം ബാക്കി ഉള്ളവരും... പെട്ടന്ന് അവിടേക്ക് കേറി വരുന്ന ലെച്ചുനെ കണ്ടതും  ഭാനുന്റെ കണ്ണുകൾ  നിറഞ്ഞു... അവൾ  വേഗം  തന്നെ ലെച്ചുനെ കെട്ടിപിടിച്ചു കരഞ്ഞു...

ലെച്ചു : എന്ത് പറ്റി ഭാനു.. 🙄...

സച്ചു :  നിനക്ക് കണ്ണ് കണ്ടുകൂടാ യോടി .. ഇന്ന് ഇവളുടെ  കെട്ടിയോന്റെ എൻഗേജ്മെന്റ് ആ 🤨...

ലെച്ചു : 😁😁ഒരു ആവേശത്തിന്ന് ചോദിച്ചു പോയത...
ഭാനുസെ എൻഗേജ്മെന്റ് അല്ലേടാ കല്യാണം ഒന്നും ഇല്ലല്ലോ... 🤨..

ആരു : കല്യാണത്തിനും ഈ ഡയലോഗ് അടിക്കണം ...😁

പാറു : ഇവനെ  ഒക്കെ....

രേവ് : അല്ല അച്ചായൻ വന്നിലെ 🙄...

പിന്നിലേക്ക് നോക്കി കൊണ്ട് രേവു ചോദിച്ചു..

ലെച്ചു : ജോയിച്ചൻ വന്നിട്ട് ഉണ്ട്... 🤨...

അപ്പോഴേക്കും അച്ഛൻ സംസാരിക്കാൻ തുടങ്ങിയിരുന്നു.....അവരുടെ ഇരുവരുടെയും സമ്മതം വാങ്ങി പരസ്പരം മോതിരം അണിയാൻ അനുവാദം നൽകി... ആദ്യം സൂര്യ ആയിരുന്നു ഇട്ടത്.. അവളുടെ മോതിരവിരലിൽ ഇട്ടു കൊടുക്കുമ്പോൾ സ്റ്റെഫി നാണത്താൽ അവനെ നോക്കി പുഞ്ചിരിച്ചു 😌... ആ നിമിഷം സൂര്യ ഇടം കണ്ണ് ഭാനുവിനെ തേടി പോയി.. പെയ്യാൻ  നിൽക്കുന്ന കണ്ണുകളാൽ തന്നെ നോക്കുന്ന അവളെ കാണും തോറും അവന്റെ  നെഞ്ചിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു......

പിന്നീട് സ്റ്റേഫി ആയിരുന്നു റിങ്ങ് ഇട്ട് കൊടുത്തത്... അവൾ  സൂര്യയുടെ വിരലുകൾ മെല്ലെ തഴുകി ...  സൂര്യ അസ്വസ്ഥതയോടെ ചുറ്റും നോക്കി.. 👀..

പിന്നീട് ഫോട്ടോ എടുപ്പ്.. ഫുഡ്‌ അങ്ങനെ സമയം നീങ്ങിക്കൊണ്ടിരുന്നു ......

സച്ചു : ഇവൾക്ക് ഒരു പണി കൊടുത്താലോ അളിയാ....

സൂര്യയോട് ഒട്ടി ചേർന്നു നിന്ന് ഫോട്ടോ എടുക്കുന്ന സ്റ്റേഫിയെ നോക്കി ആരുനോട് അവൻ പറഞു.....

ആരു : കൊടുകാം അളിയാ... 🤨....

▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

പാറു തന്റെ  മറന്ന് വെച്ച പേഴ്‌സ് എടുക്കാൻ വന്നത് ആയിരുന്നു ഗസ്റ്റ്‌ ഹൌസ്ൽ.. അവൾ തനിച്ചായിരുന്നു വന്നത് ബാക്കി എല്ലാരും പള്ളിയിൽ തന്നെ ആയിരുന്നു.....

പാറു : ഛെ .. ഇത് എവിടെ പോയി.. 🙄

പാറു തന്റെ പേഴ്‌സ്   സ്റ്റേഫിയുടെ റൂം മുഴുവൻ നോക്കുവായിരുന്നു.. അപ്പോഴാണ് അവർ ശ്രദ്ധിച്ചത് സെൽഫിന്റെ മുകളിൽ ഇരിക്കുന്നത് പേഴ്‌സ്....

പാറു : മിക്കറും സച്ചുന്റെ പണി ആയിരിക്കും....

( സ്റ്റേപ്പിയെ ഒരുക്കുന്ന സമയം  ഒരുപാട് പേർ റൂമിൽ കയറി ഇറങ്ങുന്നത് കണ്ടു പാറു തന്നെയാണ്  സച്ചിനോട് പേഴ്‌സ് നോക്കാൻ പറഞ്ഞത്....)

പാറു അടുത്ത് കിടന്ന കസേര ഷെൽഫനോട് ചേർത്ത് വെച്ച്. അതിന്റെ മുകളിൽ കയറി നിന്ന് പേഴ്സ് എടുക്കാൻ നോക്കി... എത്ര ശ്രമിച്ചിട്ടും അവൾക്ക് എടുക്കാൻ  പറ്റുന്നില്ല.. അവൾ തള്ളവിരൽ പൊങ്ങി കൊണ്ട് വീണ്ടും ശ്രമിച്ചു... എന്നാൽ ബാലൻസ്  തെറ്റി പാറു നിലത്തേക്ക് വീണു....

പാറുന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു... അവൾ കണ്ണുകൾ  മുറുകെ അടച്ചു തന്നെ ഇരുന്നു... ഇതുവരെ താഴെ എത്താത്തത്കൊണ്ട് അവൾ മെല്ലെ കണ്ണു തുറന്നു... താൻ ആരുടെ കൈക്കുള്ളിൽ ആണെന്നുള്ളത് എന്ന് അവൾക്ക് അപ്പോഴാണ് മനസിലായത്... അവൾ തലയുയർത്തി തന്നെ പിടിച്ചിരിക്കുന്ന കൈകളിലൂടെ ഉടമയെ നോക്കി...  തന്നെ ഇമവെട്ടാതെ നോക്കി ഇരിക്കുന്ന ആളെ കണ്ടത് അവൾ ഞെട്ടിപ്പോയി 😳.....

▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️

തുടരും.....

          🍓🖋️
 


TE❤QUIERO(Part 54)

TE❤QUIERO(Part 54)

4.8
2277

© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not  used in full or part without the creators (name)prior permission..(anjana) പാറുന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു... അവൾ കണ്ണുകൾ  മുറുകെ അടച്ചു തന്നെ ഇരുന്നു... ഇതുവരെ താഴെ എത്താത്തത്കൊണ്ട് അവൾ മെല്ലെ കണ്ണു തുറന്നു... താൻ ആരുടെ കൈക്കുള്ളിൽ ആണെന്നുള്ളത് എന്ന് അവൾക്ക് അപ്പോഴാണ് മനസിലായത്... അവൾ തലയുയർത്തി തന്നെ പിടിച്ചിരിക്കുന്ന കൈകളിലൂടെ ഉടമയെ നോക്കി...  തന്നെ ഇമവെട്ടാതെ നോക്കി ഇരിക്കുന്ന ആളെ കണ്ടത് അവൾ ഞെട്ടിപ്പോയി 😳..... പാറു : ആരു നീ എന്താ ഇവിടെ?? 🙄 ആരു : നീ ഒറ്റക്ക് ഇങ്ങോട്ട് വരുന്നത് കണ്ടു..അതാ പിന്നാലെ വന്നത്.. 🙄 പാറു :മ്മ്... പാറു വീണ്ടും തന്റെ പേഴ്‌സ