© Copyright work-This work protected in accordance with section 45 of the copyright act 1957 (14 of 1957) and should not used in full or part without the creators (Anjana)prior permission..
TE❤Quiero
റിച്ചു : ആഹാ, ഇന്ന് ഇവിടെ എന്തെകിലും നടക്കും... 😍.(.ആത്മ )
എന്നാൽ ഇത് ഒക്കെ കണ്ടു സരുന്റ് കണ്ണുകൾ ചെറുതായി നിറഞ്ഞു.. 🥺..
▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
ജോ ദേഷ്യത്തോടെ തന്റെ മുഷ്ടി ചുരുട്ടി പിടിച്ചു.
ജോ : എഴുന്നേൽക്ക് 🤨..
സാന്ദ്ര : ഇല്ല.. നീ എസ് പറയാതെ ഞാൻ എഴുനേക്കില്ല..
അവൾ വാശിയോട് അവനോട് പറഞ്ഞു...അവൻ ദേഷ്യത്തോടെ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു..
ജോ : പന്ന &@%@%@&@മോളെ നീ എന്താ വിചാരിച്ചത്... നിന്റെയും നിന്റെ കൂടെ നടക്കുന്നവന്മാരുടെയും കളിപാവ യാണ് ഞാൻ എന്നോ??? 🤨.. എന്ന നിനക്ക് തെറ്റി... 🤨
അതും പറഞ്ഞ് അവൻ ചുറ്റും നോക്കി.. റിച്ചു അരികിൽ മാറി നിൽക്കുന്ന സരുനെ കണ്ടതും അവൻ വേഗം തന്നെ അവളെ തന്റെ അരികിലേക്ക് വിളിച്ചു..
സരു :😳
സരു വേഗം തന്നെ അവന്റ അരികിൽ വന്ന് നിന്നു.. ജോ അവളെ താനിലേക്ക് ചേർത്ത് നിർത്തി.. സാന്ദ്ര ഒന്നും മനസ്സിലാവാത്ത വരെ ഇരുവരെയും നോക്കി..
ജോ : ഈ ലോകത്ത് ജോ ആരെക്കിലും സ്നേഹിക്കുന്ന് ഉണ്ടകിൽ.. അത് ഇവളെ ആയിരിക്കും.. സരസ്വതി.. ഈ ജെയ്സൺന്റെ പെണ്ണ്.. 😠
സരു ഞെട്ടലോടെയാണ് അവന്റെ വാക്കുകൾ കേട്ടത്.. അവളുടെ കണ്ണുകൾ നിറഞ്ഞു.. അറിയാതെ ആണെകിലും അവളും അത്രേ മേൽ അവനെ സ്നേഹിച്ചിരുന്നു.. അവന്റെ ദേഷ്യവും, വഴക്കും എല്ലാം അവളെ അത്രേമേൽ സ്വാധീനിച്ചിരുന്നു..
അത് കേട്ടതും സാന്ദ്ര ദേഷ്യത്തോടെ ചാടിയെഴുന്നേറ്റു..
സാന്ദ്ര : എന്ത് കണ്ടിട്ട് ആ നീ ഇവളെ സ്നേഹിക്കുന്നത്... എന്നെക്കാൾ എന്ത് മേന്മയാണ് ഇവൾക്ക് ഉള്ളത്.. പണം, സമ്പത് , കുടുംബ, സൗന്ദര്യം എല്ലാം എനിക്ക് തന്നെ അല്ലെ 😠🤨..
അത് കേട്ടതും അവൻ പുച്ഛത്തോടെ അവളെ നോക്കി..
ജോ : ഇത് തന്നെ ആ നിന്റെ കുഴപ്പവും.. അഹകാരം.. അഹങ്കാരം തലയ്ക്കു മീതെ ആണ് നിനക്ക് .. അതിനു കൂട്ടുനിൽക്കാൻ കുടുംബവും, സുഹൃത്ത് കുടുംബവും.നീ ഈ പറഞ്ഞതെല്ലാം ഇവൾക്ക് കുറവായിരിക്കും. പക്ഷെ സ്നേഹം ആവോളം ഇവൾക്ക് ഉണ്ട്... സ്നേഹിച്ചാൽ ചങ്ക് പറിച് തന്നെ സ്നേഹിക്കും... അത് തന്നെ ആ ഇവളുടെ ഏറ്റവും വലിയ ഗുണവും... 😏അല്ലാതെ സ്നേഹിക്കുന്ന സുഹൃത്തിന് പോലെ അടർത്തുന്ന സ്വഭാവമല്ല...
സാന്ദ്ര : ജോ ഒന്നും കൂടെ ആലോചിക്ക്.. എനിക്ക് 😢നീ ഇല്ലാതെ പറ്റില്ല...
അതും പറഞ്ഞ് അവൾ അവനെ പുണരാൻ ശ്രമിച്ചു.. അതുംകൂടി ആയതും ജോക്ക് തന്റെ നിയന്ത്രണം നഷ്ടമായ. അവളെ തനിൽ നിന്ന് അടർത്തി മാറ്റി കവിളിൽ ശക്തിയിൽ അടിച്ചു..
ആാാ..
സാന്ദ്ര നിലത്തേക്ക് വീണു.. പെട്ടന്ന് സ്റ്റേഫി വന്ന് അവളെ പിടിച്...
ജോ : ഇതോടെ നിർത്തിക്കോണം നിന്റെ പ്രാന്ത്.. പലപ്പോഴും വേണ്ടാ വേണ്ടാ എന്ന് പറന്നത് ആ 😠😠.. നീ എന്ത് ആഗ്രഹിച്ചാലും നേടി തരാൻ നിന്റെ കുടുംബം കാണും.. അങ്ങനെ നേടാൻ പറ്റാത്തത് ഒരുപാട് ഉണ്ട്.. അതിൽ ഒന്ന് ആ സ്നേഹം.. അത് മനസിലേക്ക് 😠😠.. ഇനിയും എന്റെ പിന്നാലെ വന്നാൽ കൊന്ന് കളയും.
എല്ലാരേയും നോക്കി അവൻ അത് പറന്നു... ഒരു താക്കീത് പോലെ..എന്നിട്ട് സരുമായി ക്ലാസ്സിലേക്ക് പോയി.. പെട്ടന്ന് തന്നെ മാറിയാമേയും റിച്ചുവും അവരെ പൂച്ഛിച് മറികടന്നു പോയി....
എല്ലാരും അവരെ അവജ്ഞയോടെ നോക്കി മാറി കടന്ന് പോയി... സാന്ദ്രയുടെ ഉള്ളിൽ ഒരു അഗ്നി തിര തന്നെ നടക്കുകയായിരുന്നു... അവൾ സ്റ്റീഫയുട മാറിൽ കിടന്നു മൗനമായി കരഞ്ഞു...
▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
ക്ലാസ്സിൽ കേറിയ ജോ പെട്ടന്ന് തന്നെ അവളുടെ കൈയിലെ പിടി വിട്ടു.. സരു അമ്പരപ്പോടെ അവനെ നോക്കി...
ജോ : അവളോട് ഉള്ള ദേഷ്യത്തിൽ പറഞ്ഞതാ. നി അത് കാര്യം ആകേണ്ട..
അതും പറഞ്ഞ് അവൻ സീറ്റിൽ പോയിരുന്നു...
സരുന്റ് കണ്ണുകൾ നിറഞ്ഞു.. ഒരു നിമിഷം കൊണ്ട് തീർത്ത സുരക്ഷാകവചം നഷ്ടപ്പെട്ടതുപോലെ.. അവളുടെ ചുണ്ടുകൾ വിതുമ്പി.. പുറകിൽ നിന്ന റിച്ചുന്റ് ശബ്ദം കേട്ട് അവൾ കണ്ണുകൾ തുടച് ചിരിക്കാൻ ശ്രെമിച്ചു...
പിന്നീട് ഒരു അകൽച്ച ആയിരുന്നു.. ജോയിൽ നിന്ന് അവൾ പരമാവധി അകന്നു നിന്നു.. എന്നാൽ സരുന്റ് അകൽച്ച ശെരിക്കും അവനെ പ്രാന്ത് പിടിപ്പിച്ചു.. മുമ്പ് വഴക്കിടാൻ പോലും വരുന്ന പെണ്ണ്. തന്നെ ഒന്ന് തിരുന്ന് പോലും നോക്കുന്നില്ല.. റിച്ചുവിനെയും മാറിയായും കാണിക്കാൻ വേണ്ടി മാത്രം സംസാരിക്കുന്നു... അത് അവനെ ഒരുപാട് ദേഷ്യം പിടിപ്പിച്ചു... റിച്ചുവും മാറിയയും അവരുടെ മാറ്റം കാണുന്ന് ഉണ്ടായിരുന്നു...
ഈ സമയങ്ങളിൽ സാന്ദ്ര മൗനം പാലിച്ചു .. ഇരയെ തേടുന്ന വേട്ടക്കാരനെ പോലെ....
ദിവസങ്ങൾ പോയി മറന്നു....
ഒരിക്കൽ ഫ്രീ പീരീഡ് ലൈബ്രറിൽ ചുറ്റാൻ ഇറങ്ങിയതായിരുന്നു റിച്ചൂവും സരുവും....
റിച്ചു : നിനക്ക് ജോയെ ഇഷ്ട്ടം ആണോ....
എടുത്തുചാടി ഉള്ളവന്റെ ചോദ്യത്തിനു മുന്നിൽ പകച്ചു പോയി..
സരു : 😳എ...ന്താ?
റിച്ചു : നിനക്ക് ജോയെ ഇഷ്ട്ടം ആണോ എന്ന്? 🙄
ലൈബ്രറിയിലെ ബുക്ക് ഓരോന്നും മറിച് നോക്കി കൊണ്ട് അവൻ ചോദിച്ചു....
സരു : അത് പിന്നെ 😢..
റിച്ചു : 😁 വക്കിലിനോടും ഡോക്ടറോടും കള്ളം പറഞ്ഞാലും റിച്ചുനോട് കള്ളം പറയരുത് എന്ന് ആ ..
സരു : 🤨... ഇഷ്ട്ടം ആടാ.. പക്ഷെ ഇച്ചായന് എന്നെ ഇഷ്ട്ടം അല്ല... 😢
റിച്ചു : ആരെ പറഞു 🤨.
സരു ആണ് ക്ലാസ്സ് റൂമിൽ വെച്ച് അവൻ പറന്ന കാര്യം പറഞു...
റിച്ചു : ടി പൊട്ടി... നിന്റെ മനസ്സിൽ എന്താ എന്ന് അറിയാൻ അവൻ സൈക്കോളജിക്കൽ മൂവ് നടത്തിയത് ആ... നീ എതിർത്ത് സംസാരിക്കും എന്ന് കരുതി കാണും അവൻ.. എന്തായാലും നിന്റെ അവഗണന അവന് സഹിക്കുന്നില്ല... പിന്നെ അവൻ ഇന്നലെ വെള്ളം അടിച്.. നിന്നെ കുറെ പറഞു.. 😁..
സരു : തെ....ണ്ടി 😁😁😁(ആത്മ )
പെട്ടെന്നാണ് അടക്കിപ്പിടിച്ച ഒരു കരച്ചിൽ ശബ്ദം അവർ കേട്ടത്... അവർ പരസ്പരം നോക്കി...
റിച്ചു : സരു നീ എന്തെകിലും ശബ്ദം കേൾക്കുന്നുണ്ടോ?
സരു : മ്മ്.. ആരോ കരയുന്നത് പോലെ 🙄..
റിച്ചു : മ്മ്, ബാ സൈഡിൽ നിന്ന് ആ.. നമ്മുക്ക് നോകാം.
അവർ ലൈബ്രറി ലാസ്റ്റ് ഷെൽഫ്ന്റെ അരികിൽ വന്നപ്പോൾ കാണുന്നത് ബെഞ്ചി തല വെച്ച് എങ്ങി എങ്ങി കരയുന്ന മാറിയയെ ആയിരുന്നു...
സരു വേഗം പോയി അവളുടെ തോളിൽ കൈ വച്ചു. മാറിയ ഞെട്ടി എഴുന്നേറ്റു നോക്കുമ്പോൾ കാണുന്നത് തന്നെ പകപ്പോടെ നോക്കുന്നു റിച്ചുവിനെയും സരുവിനെയും ആണ്..
റിച്ചു : എന്തിനാ നീ കരയുന്നത് 🤨..?
മാറിയ : അത് കണ്ണിൽ ഒരു കരട് 😢..
സരു : കരട് ഓ?? 🤨..
മാറിയ : മ്മ്.. 🥺
റിച്ചു : എന്താടി കാര്യം 😠... കരയാതെ കാര്യം പറയടി....
റിച്ചു ദേഷ്യപ്പെട്ട്തും സരു ഞെട്ടി അവനെ നോക്കി .. കാരണം അവരുടെ കൂടെ നടക്കുമെങ്കിലും ഒരിക്കൽ പോലും അവൻ ദേഷ്യപ്പെടുന്ന കണ്ടിട്ടില്ല...
മാറിയ : അത് പിന്നെ.. സർ വഴക്ക് പറഞു.. പഠിക്കാതെ വന്നതിന്ന്.. 😁
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ..
റിച്ചു : ഇതിനാണോടി കുരുപ്പേ.. പട്ടി മോങ്ങുന്നത് പോലെ കിടന്ന് കരഞ്ഞത്.. മനുഷ്യന്റെ ജീവൻ പോയാലോ 🤨..
മാറിയ : 😁
റിച്ചു : ശെരി നിങ്ങൾ സംസാരിക്ക്.. ഞാൻ ജോയെ നോക്കട്ടെ.. നാളെ അല്ലെ ഓണം സെലിബ്രേഷൻ...
അതും പറഞ്ഞു അവൻ അവിടെ നിന്നും പോയി... സരു വേഗം തന്നെ മാറിയക്ക് നേരെ തിരിന്നു....
മാറിയ : 😢
സരു : നീ കള്ളം പറയാനും തുടങ്ങി അല്ലെ?? 🤨..
മാറിയ : സരു.. ഞാൻ.. 😢
സരു : എന്താ മോളെ പ്രശ്നം.. 😢
അവളുടെ നെറുകയിൽ തലോടിക്കൊണ്ട് സരു ചോദിച്ചു..
മറിയ ഒരു പൊട്ടികരച്ചിലോട് കൂടി അവളെ കെട്ടിപ്പിടിച്ച് ഓരോന്നും പറയാൻ തുടങ്ങി.....
▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️
തുടരും......
Ak🖋️