Aksharathalukal

💜റൂഹിന്റെ സ്വന്തം💜 - 2

*💜റൂഹിന്റെ സ്വന്തം 💜*
    part 2
By_jifni_
     
copyright work-
This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission 
             

´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
അവളുടെ നാവിൽ അത് മൊഴിഞ്ഞു. ക്ലോക്കിലേക്ക് നോക്കി. നേരം ഒമ്പത് കഴിഞ്ഞു. എന്ത് പറ്റിയെനിക്ക് കൂടി പോയാൽ ആറുമണി.. എന്നിട്ടും കണ്ടില്ലെങ്കിൽ ഉമ്മി വരേണ്ടതാണല്ലോ....

ഇന്നലെയും സുബഹി വഴികി. ഇന്ന് ഖളാഹും ആയി. പടച്ചോനെ എന്തൊക്കെയാ എനിക് ഈ സംഭവിക്കുന്നത്. ഇന്ന് എന്റെ എങ്ങെജ്‍മെന്റ്. മറ്റൊരാൾ കൂടി ജീവിതെത്തിലേക്ക്,ഒരാളല്ല. ഒരു കുടുംബം. ഇന്നും റൂഹിന്റെ ഓർമകളിലാണ് ഞാൻ ജീവിക്കുന്നത്. മറ്റൊരാൾക്ക് എന്നെ നൽകാമെന്ന് എന്റെ വീട്ടുകാർ വാക്കുകൊടുത്താൽ റൂഹിനെ മനസ്സിലിടുന്നത് പോലും തെറ്റാണ്. പക്ഷെ ആ റൂഹിന്റെ സ്ഥാനത്തേക്ക് ഒരാളെയും കൊണ്ടുവരാൻ എനിക്കാവില്ല അല്ലാഹ്.

താഴെ നിന്ന് ഭയങ്കര ഒച്ചപ്പാടും ബഹളവും ഇനിയും ആളുകൾ കൂടുമെന്ന് മനസിലായതും ഞാൻ വേഗം നിസ്കരിച്ചു താഴെക്കിറങ്ങി.

"ഇപ്പോഴാണോടി നീ എണീറ്റു വരുന്നേ... കുറച്ചു കാലം കൂടിയല്ലേ ഈ ഉറക്കം ഒകെ അതാ പിന്നെ ഞങ്ങൾ ശല്യം ചെയ്യാഞ്ഞേ.."(റിനു എന്റെ ഒരു കസിൻ ആണ്.)

കസിൻസും അമ്മായിമാരും മൂത്തമ്മമാരും ഒകെ എത്തീട്ടുണ്ട്...
പിന്നെ ചായകുടിയും കുറച്ചു സംസാരവും ഒകെ കഴിഞ്ഞു കസിൻസൊക്കെ കൂടി എന്നെ സിമ്പിളായിട്ട് ഒന്നൊരുക്കി. പക്ഷെ ആ ഒരുക്കത്തിലോന്നുമല്ല എന്റെ ചിന്ത. മനസ്സ് മറ്റേവിടെയോ ആണ്..

"ചെക്കന്റെ വീട്ടുകാർ വന്നു." താഴേ നിന്ന് ആരോ വിളിച്ചു പറഞ്ഞു.

പണ്ടെന്നോ കണ്ടതാണ് ഹാഫിക്കാനേ കൊല്ലം കുറെ ആയി കണ്ടിട്ട്. കണ്ട് പരിജയം ഇല്ലെങ്കിലും നന്നായി കേട്ടുപരിജയം ഉണ്ട്. വീട്ടിൽ എപ്പോയും വരാറുണ്ട്. ഷാഹിക്കാന്റെ അടുത്തേക്ക് പക്ഷെ ഞാൻ കാണാറില്ല. ഇന്ന് വരെ കാണണം എന്ന് തോന്നിയിട്ടില്ല. ഉപ്പാന്റെ ഉറ്റ ചങ്ങാതിയാണ് റഹ്മാനിക്കാ. മൂപ്പരാളെ എപ്പോയും ഞാൻ കാണാറും കാത്തിയടിക്കാറും ഉണ്ട്.

"വാ നിന്നെ വിളിക്കുന്നുണ്ട്..." എന്നും പറഞ്ഞു ബാബിയും മറ്റു രണ്ട് കസിൻസും ചേർന്ന് എന്നെ താഴേക്ക് കൊണ്ട് പോയി. വീടിന്റെ വലിയ ഹാൾ നിറയെ പുതുമുഖങ്ങൾ. ഹാഫികാന്റെ വീട്ടിൽ നിന്ന് വന്നവരാണ്. അതിൽ പരിചയമുള്ളത് സാജിതാന്റെ (ഹാഫിന്റെ ഉമ്മ )മാത്രമാണ്. റാഹ്മാനിക്കാന്റെ(ഹാഫിന്റെ ഉപ്പ )കൂടെ വരാറുണ്ട് ഇവിടെ.

"മോളെ... " സാജിത്ത എന്നെ വിളിച്ചു. പിന്നെ അവിടെ ഫുൾ പരിചയപ്പെടൽ ആയിരുന്നു. സാജിത്ത ആരൊക്കെയോ പരിചയപ്പെടുത്തി തന്നു. അവർക്കെല്ലാം ഞാൻ ഒരു പുഞ്ചിരി സമ്മാനമായി നൽകി. എന്നെ കൊണ്ട് അതല്ലേ പറ്റൂ...
ആരോടോ സംസാരിച്ചു നിൽകുമ്പോൾ വലിയ കയ്യടിയും കൂക്കലും കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ഹാഫിക്ക ഹാളിലേക്ക് വരുന്നതിന്റെ ആരവമാണ്.
   ഹാഫിക്ക വന്നെങ്കിലും ആ മുഖത്തേക്ക് നോക്കാൻ എനിക്കായില്ല. എന്തോ ഉള്ള് നിറയെ കുറ്റബോധം ഇയാളെയും ഞാൻ ചതിക്കുകയല്ലേ.....

    പിന്നെ അവിടെ എന്തൊക്കെയോ ചടങ്ങുകളും ഫോട്ടോ ഷൂട്ടും അവർ എന്നെ വളയും റിങ്ങും അണിയിക്കലും ഒകെ കഴിഞ്ഞു. എല്ലാരും ഭക്ഷണം കഴിക്കാനായി പോയി. എന്നെയും വന്നവരുടെ കൂടെ കൂട്ടി. സത്യം പറയാലോ കുറെ കാലത്തിനു ശേഷം മനസ്സറിഞ്ഞു സന്തോഷിച്ചു ഞാൻ. എന്താ കാര്യം എന്നല്ലേ നിങ്ങൾ വിചാരിക്കുന്നെ.ഇഷ്ടല്ലാത്ത എങ്ങെജ്‍മെന്റ് ആയിട്ടും സന്തോഷിക്കാൻ എനിക്ക് എന്ത് പറ്റിയന്നല്ലേ അത് മ്മളെ ഹുസൈൻകാന്റെ ബിരിയാണിയാ.... അത് മ്മളെ ഫേവറേറ്റ് ആണ്. അത് എവിടെ കണ്ടാലും മ്മള് ഹാപ്പിയാ. ഏത് വലിയ സങ്കടത്തേയും പറപറത്തും. ചുറ്റും പരിചയമില്ലാത്തവരാ എന്നൊന്നും നോക്കിയില്ല ഞാൻ വയർ നിറച്ചു ബിരിയാണി അകത്താക്കി...

പിന്നെ വന്നവരൊക്കെ യാത്ര പറഞ്ഞിറങ്ങി.. കസിൻസും അമ്മായിമാരൊക്കെ നാളെ കുട്ടികൾക്കൊക്കെ ക്ലാസ്സുണ്ടെന്ന് പറഞ്ഞു അന്ന് തന്നെ മടങ്ങി.

വീട് വീണ്ടും പഴയ പോലെ നിശബ്ദമായി. ഞാൻ റൂമിലേക്ക് പോയി കുളിച്ചു ഫ്രഷായി നിസ്കാരം ഒകെ കഴിഞ്ഞു എന്റെ ഡയറി എടുത്ത്.
 എന്റെ റൂഹിനോടായി എന്ന പോലെ എന്റെ സങ്കടങ്ങളെല്ലാം കുറിച്ചിട്ടു. അപ്പോഴാണ് കയ്യിൽ കിടക്കുന്ന റിങ്ങും വളയും കണ്ണിൽ ഉടക്കിയത്. ഊരി വലിച്ചെറിയാൻ തോന്നിയെങ്കിലും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ഇനി ഒന്നും എന്റെ ഇഷ്ടത്തിനല്ല. അഞ്ചു ദിവസം കൂടി കഴിഞ്ഞാൽ ഞാൻ ഹാഫിക്കാന്റെ പെണ്ണാണെന്നും ആ മഹർ അണിയേണ്ടവൾ ആണെന്നും..

"നൗറി....." (സനു )

ബാബി വന്ന് വിളിച്ചതും ഡയറി അടച്ചു വെച്ച് ഞാൻ വേഗം എണീറ്റു.

"എന്താ ഭാബി...."(ഞാൻ )

"ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട് വാ..."(ഭാബി )

അങ്ങനെ ഫുഡും കഴിഞ്ഞു വന്ന് കിടന്നപ്പോ ഉറക്കം മ്മളെ തിരിഞ്ഞു നോക്കിയില്ല. ഫോൺ കയ്യിലെടുത്തു ഡാറ്റ ഓണാക്കി എങ്ങെജ്‍മെന്റ് വിഷ് അറിയിച്ചു ഒരുപാട് msg. ഫ്രണ്ട്സിന്റെ വക കുറെ ഉപദേശമെസ്സേജുകൾ എന്റെ റൂഹിനെ മറക്കാൻ പറഞ്ഞു കൊണ്ട്. ഞാൻ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ... അതിന് എനിക്കാവില്ല. ഈ റൂഹ് പിരിയും വരെ മനസ്സിൽ എന്റെ റൂഹ് മാത്രമായിരിക്കും..

അതിൽ ഒരു നമ്പർ എടുത്ത് നോക്കിയപ്പോ ഒരു യൂട്യൂബ് ലിങ്ക് ആയിരുന്നു.
പിന്നെ മറ്റൊന്ന് 'ഭാബി ഇത് കണ്ട് like and share ആക്കിക്കോളി...' എന്നും. പെട്ടന്ന് ഇതാരാണ് എന്ന് എനിക്ക് മനസിലായില്ലെങ്കിലും ആ dp യും കൂടെ ബാബിയെന്ന വിളിയും വന്നപ്പോ ആളെ മനസിലായി.
Dp ഹാഫിക്കയും രണ്ട് സൈഡിൽ രണ്ട് പെൺകുട്ടികളും. ഹാഫിക്കാന്റെ sisters ആണ്..
അപ്പോയാണ് ഒരു കാര്യം എനിക്ക് ഓർമ വന്നത്. റഹ്മാനിക്കാ ഒരിക്കെ പറഞ്ഞിരുന്നു പെണ്മക്കൾ രണ്ടാളും യൂട്യൂബിൽ വെല്യ ഫേമസ് vlogers ആണെന്ന്. (ഇനി ആരും ചാനൽ name choich വരണ്ട... പുതിയ vlogersine ഞാൻ ഉണ്ടാക്കിയേ ആണ്. [Le ജിഫ്‌നി 🤑]) ഞാൻ യൂട്യൂബിൽ കേറി ആ വീഡിയോ കണ്ട്. ഇന്ന് ഇവിടെ നടന്ന പരിപാടിയുടെ വീഡിയോ ആയിരുന്നു. എന്റെയും ഹാഫിക്കാന്റെയും എങ്ങെജ്‍മെന്റ് വീഡിയോ.. കപട ചിരിയാണെങ്കിലും ഞാൻ നല്ല മൊഞ്ചിൽ തന്നെ ചിരിച്ചു നില്കുന്നുണ്ട്..

ആ വീഡിയോ ലിങ്ക് family ഗ്രൂപ്പിസിലും ഫ്രണ്ട്‌സ് ഗ്രൂപ്പിലുമൊക്കെ വന്നിട്ടുണ്ട്. ശാഹിക്കയാണ് ഒകെ share ആക്കിയത്. ങ്ക് ഷാഹിക്കാനെ കയ്യിൽ കിട്ടിയാൽ ചമ്മന്തി ആകാനുള്ള ദേഷ്യം ഉണ്ട്.

ആ വിഡിയോ കണ്ടപ്പോ മനസ്സ് വല്ലാതെ കീറി മുറിയും പോലെ. ഇതെന്റെ റൂഹ് കണ്ടാൽ...! അവനെങ്ങനെ സഹിക്കും
അതൊക്കെ ആലോചിച്ചു ഭ്രാന്താകുന്ന പോലെ.
ഫോൺ ഞാൻ ബെഡിൽ ഇട്ടു.

*നൗറി.... ഇതാണ് ഇനി നിന്റെ ജീവിതം.. നീ ഹാഫിക്കുള്ളെ ആണ്. മറ്റൊരു പുരുഷനെ കുറിച് ആലോചിക്കാൻ പോലും പാടില്ല.. നിന്റെ കുടുംബം പോലെ നീ സ്നേഹിക്കേണ്ട കുടുംബമാണ് ഹാഫിക്കന്റെതും. നിനക്ക് ഇനി മുതൽ രണ്ട് ഉമ്മമാര രണ്ട് ഉപ്പമാര പുതിയതായി രണ്ട് അനിയത്തിമാർ കൂടി ഉണ്ട്.* ഇതൊക്കെ ഞാൻ തന്നെ എന്നെ പറഞ്ഞു പഠിപ്പിച്ചു എപ്പോയോ നിദ്രയെ പുൽകി.


💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

ദിവസങ്ങൾ കടന്നു.

ഇന്ന് എന്റെ കല്യാണ രാവാണ്. കൂട്ടുകാരും കസിൻസും കുടുംബക്കാരും വീട് നിറഞ്ഞിട്ടുണ്ട്. പല കളർ ലൈറ്റ് കൊണ്ട് അലങ്കരിച്ച പന്തൽ. രാവിലെ ലിനും ഫിനും (ബെസ്റ്റ് ഫ്രണ്ട്‌സ് )കൂടി എന്റെ കയ്യും കാലും നല്ല സൂപ്പർ ആയി മെഹന്ദി ഇട്ട് വെച്ചിട്ടിട്ടുണ്ട്. ഇപ്പോയത്തേക്ക് അത് നന്നായി ചുവന്നിട്ടുണ്ട്. അത് കണ്ട് ആരൊക്കെ എന്നോട് വന്നു പറയാ 'ഭർത്താവ് സ്നേഹമുള്ളവനാണെന്ന്.' അത് കേൾക്കുമ്പോ എല്ലാ മണവാട്ടിമാർക്കും സന്തോഷമായിരിക്കും പക്ഷെ എനിക്ക് സങ്കടമാണ്. ഹാഫിക്ക എന്നെ ഒന്ന് വെറുക്കണം എന്ന് മാത്രമാണ് എന്റെ ഉള്ളിൽ. എന്നെ സ്നേഹിക്കരുത്. സ്നേഹിച്ചാൽ എനിക്കത് തിരിച്ചു നൽകാനാവില്ല. അത് കൊണ്ടാണ്. ഒരിക്കലും ഹാഫിക്ക എന്നെ സ്നേഹിക്കരുത് എന്നെ വെറുക്കണം..

"ഡി... ഇനി ഞമ്മളെ ബാച്ചിൽ മീരയുടെ കാര്യത്തിൽ മാത്രം തീരുമാനം ആകാനൊള്ളൂ...ബാക്കി എല്ലാരുടേതും കഴിഞ്ഞു." എന്നെ ഒരുകുന്ന ഇടക്ക് ലിനു ആണ് പറഞ്ഞത്.

അവൾ പറഞ്ഞത് ശരിയാ അതാ ഉപ്പച്ചിക്കും ഇത്ര ദൃതി. ഞാൻ pg ഇംഗ്ലീഷ് കഴിഞ്ഞു,. ലെച്ചറേറ്റ് കഴിഞ്ഞു ഏതെങ്കിലും കോളേജിൽ ലെച്ചർ ആയി കൂടി കേരൻ ഇരിക്കാണ്.അതിനിടക്ക് ഒരു കല്യാണവും.

"ഈ ബിരിയാണിക്കായി കുറെ കാത്തിരുന്നു. ഇപ്പോയെങ്കിലും കിട്ടിയല്ലോ..." ഈ ഡയലോഗ് അടിച്ചത് മ്മളെ തീറ്റിപാറു ഫിനു ആണ്.

"എടി നൗറി... നീ ഭാഗ്യം ചെയ്തവള... എന്ത് നല്ല family ആണ് റഹ്മാനിക്കന്റെ. അത് പോലെ ഹാഫിദ് sir എന്ത് നല്ല മനുഷ്യനാ... എത്ര പാവങ്ങളാണ് അയാളുടെ നല്ല മനസ്സ് കാരണം ജീവിച്ചുപോകുന്നത്. എത്ര കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത്."(ലിനു )

"എന്ത് പറഞ്ഞിട്ടെന്താ അവളിപ്പോയും റൂഹിനെയും മനസ്സിലിട്ട് നടക്കല്ലേ... ജീവിച്ചിരിപ്പുണ്ടോന്ന് പോലും അറീല."(ഫിനു )

അത് കേട്ടപ്പോൾ എന്റെ നിയന്ത്രണം വിടുന്ന പോലെ 

"നമുക്ക് ഈ സംസാരം വേണ്ട... ഇനി ഞാൻ ഹാഫിക്കാന്റെ പെണ്ണാണ് എന്ന് എനിക്കറിയാം.. പക്ഷെ അത് അംഗീകരിക്കാൻ എന്റെ മനസ്സിനാവുന്നില്ല... അതിന് കുറച്ച് ടൈം വേണം. ഞാൻ തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട് എന്റെ റൂഹിനെ മറക്കാൻ.." അത് പറഞ്ഞപ്പോ എന്റെ കണ്ണ് ചെറുതായിട്ടൊന്ന് നനഞ്ഞു. ആരും കാണാതെ ഞാൻ അത് തുടച്ചു. അവർ എന്നെ നന്നായി ഒരുക്കിയിട്ടിട്ടുണ്ട്. ഞാൻ ഒന്ന് കണ്ണാടിയിൽ നോക്കി.

"ഡി കുരിപ്പാളെ... ഇന്നല്ല കല്യാണം നാളെയാണ്. ഇത്ര ഒരുക്കൊന്നും ഇന്ന് വേണ്ട..." (ഞാൻ )

"അതൊന്നും പറഞ്ഞാൽ പറ്റില്ല പുതുപെണ്ണിനെ കണ്ട് ഇന്നന്നെ എല്ലാരും ഫ്ലാറ്റ് ആകണം."(ലിനു )

ഹ്മ്മ് ഹ്മ്മ് ഞാൻ ഒന്ന് മൂളിക്കൊടുത്ത് കൊണ്ട് റൂമിന്ന് പുറത്തിറങ്ങി. ചക്കമ്മേ ഈച്ച പൊതിഞ്ഞ പോലെ എന്റെ ചുറ്റും ആളുകൾ നിറഞ്ഞു.

"യാ റബ്ബി. ഇന്ന് ഇങ്ങനെ ആണെങ്കിൽ നാളെ എന്നെ നീ തന്നെ കാക്കണേ..." (മറ്റാരുമല്ല എന്റെ ആത്മ )

"നൗറി.... നിനക്കൊരു കാൾ..സേവ് ഇല്ലാത്ത നമ്പർ ആണ് . "(ഉമ്മി )

അത് കേട്ടതും ചുറ്റുമുള്ളവർ എനിക്ക് വഴിമാറി തന്നു.  
യൂട്യൂബിലുള്ള ആ എങ്ങെജ്‍മെന്റ് വീഡിയോ എന്റെ റൂഹ് കാണാണെ എന്നിട്ട് എന്നെ തിരഞ്ഞു വരണേ എന്ന് എന്നും പ്രാർത്തിക്കും. ആ പ്രാർത്ഥന അള്ളാഹു കേട്ടോ...ഞാൻ ഗൗൺ കയറ്റി പിടിച്ചു ഉമ്മാന്റെ അടുത്തേക്ക് പറ്റുന്നത്രെയും സ്പീഡിൽ പോയി.


തുടരും.... 💜


Cmnt തരാതെ ഞാൻ nxt പോസ്റ്റില്ല.... അപ്പൊ വേം cmnt പോന്നോട്ടെ 


*💜റൂഹിന്റെ സ്വന്തം 💜*part 3

*💜റൂഹിന്റെ സ്വന്തം 💜*part 3

4.6
11249

*💜റൂഹിന്റെ സ്വന്തം 💜*     part 3 By_jifni_       copyright work- This work ( *💜റൂഹിന്റെ സ്വന്തം 💜* ) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's *(_jifni_)* prior permission                ´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ യൂട്യൂബിലുള്ള ആ എങ്ങെജ്‍മെന്റ് വീഡിയോ എന്റെ റൂഹ് കാണാണെ എന്നിട്ട് എന്നെ തിരഞ്ഞു വരണേ എന്ന് എന്നും പ്രാർത്തിക്കും. ആ പ്രാർത്ഥന അള്ളാഹു കേട്ടോ...ഞാൻ ഗൗൺ കയറ്റി പിടിച്ചു ഉമ്മാന്റെ അടുത്തേക്ക് പറ്റുന്നത്രെയും സ്പീഡിൽ പോയി. വേഗം ഉമ്മ