Aksharathalukal

ഹൃദയസഖി part 22

അവന്റെ വണ്ടി ആൾ പാർപ്പില്ലാതെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായി നിൽക്കുന്ന കെട്ടിടത്തിനുമുന്നിൽ സഡൻ ബ്രേക്ക്‌ ഇട്ടു നിന്നു.....
 
അവൻ മെല്ലെ മുന്നോട്ട് നടന്നു....
 
ആ വീടിന്റെ മുക്കിലും മൂലയിലും ആയി ഓരോരുത്തൻ മാർ മുകളിലേക്ക് പുകയുർത്തി വിടുന്നുണ്ട്..... എല്ലാം കഞ്ചാവടിച്ചു ബോധം മറഞ്ഞ സ്ഥിയിലായിരുന്നു.....
 
അതിൽ ഒരുത്തൻ മുന്നിൽ നിൽക്കുന്നവനെ നോക്കി ചോദിച്ചു...
 
 
എന്തായട പോയ കാര്യം????
 
അവനൊന്നു ചിരിച്ചു.... ശേഷം പോക്കറ്റിൽ നിന്നും നോട്ടു കേട്ട് എടുത്തു അവന്റെ നേരെ നീട്ടി കാണിച്ചു.....
 
ഈ റെജിൻ പോയാൽ നടക്കാത്ത കാര്യം ഉണ്ടോടാ മാത്ത........
 
എനിക്കറിയാം നീ കാര്യം നടത്തിയേ വരുന്നു....
 
എന്ത് പറഞ്ഞു നീ അവളെ പാട്ടിലാക്കി.....
 
ഒരു സെന്റി സീൻ ക്രീയേട്ട് ചെയ്യണ്ടി വന്നു... അതോടെ അവൾ ഫ്ലാറ്റ്.... കൈയിൽ കിടന്ന റിങ് ഊരി തന്നു....
 
തല്ക്കാലം പണയം വെച്ചു.... വിറ്റില്ല..... അതുകൊണ്ട് വേറെ ചില ആവശ്യങ്ങൾ വന്നെന്ന് വരും.....
 
മ്മ്......
 
 
ടാ...നീ പറഞ്ഞാ ക്യാഷ് മുഴുവനും ഉണ്ട്.... ഇനി എനിക്ക് സാധനം താടാ.....
 
ക്യാഷ് മുന്നിൽ ഇരിക്കുന്ന മാത്തനു നേരെ നീട്ടി കൊണ്ട് റെജിൻ പറഞ്ഞു....
 
ദാ ഇരിക്കുന്നു.... എടുത്തു വലിക്കെടാ.....
 
റെജിൻ അവന്റെ മുന്നിലായിരിക്കുന്ന ബോക്സ്‌ ൽ നിന്നും ഡ്രഗ്സ് എടുത്തു ഉപയോഗിക്കാൻ തുടങ്ങി.....
 
പുകച്ചുരുളുകൾ മുകളിലേക്ക് പറത്തി വിടുമ്പോളും അവന്റെ ഉള്ളിൽ അവൾ മാത്രം ആയിരുന്നു.....
 
ആമ്പൽ
 
 
നീ എന്റെ അരികിൽ വരുമ്പോൾ നിന്നിൽ നിന്നും വമിക്കുന്ന ഗന്ധം എന്നെ വല്ലാതെ മത്തു പിടിപ്പിക്കുന്നു.... എന്നിൽ നീ അടങ്ങാത്ത ലഹരി ആയി മാറിക്കൊണ്ടിരിക്കുന്നു.... വേണം എനിക്ക് നിന്നെ എന്നിലെ അടങ്ങാത്ത ആഗ്രഹത്തെ അടക്കി നിർത്താൻ നീ എന്റെ കൂടെ ഉണ്ടാകണം..... റെജിൻ അവന്റെ മുടിയിൽ കൊരുത്തി വലിച്ചു കൊണ്ട് പറഞ്ഞു....
 
 
ആ നിന്റെ ഈ സ്വപ്നങ്ങൾ എല്ലാം നടക്കണമെങ്കിൽ അവൾക്ക് നിന്നിൽ ഒരു വിശ്വാസം നേടി എടുക്കണം... മാത്തൻ റെജിനോടായി പറഞ്ഞു.....
 
അറിയാടാ...അതിന്റെ ആദ്യ പടി ആയിരുന്നു ഇന്ന് അവൾക്ക് മുന്നിൽ നടത്തിയത്... അതെന്തായാലും വിജയിച്ചു.....
 
 
പിന്നിടുള്ള റെജിന്റെ നീകങ്ങൾ എല്ലാം തന്നെ അവളുടെ വിശ്വാസം നേടിയെടുക്കുന്നതിനു വേണ്ടി ആയിരുന്നു....
 
അതിനായ് അവന്റെ കുടുംബത്തെ മുന്നിൽ നിർത്തി കളിക്കാൻ തുടങ്ങി.... ഒരു പരിധി വരെ അമ്മുവിന്റെ വിശ്വാസം നേടി എടുക്കാൻ അവനു കഴിഞ്ഞു......
 
 
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
 
ഇനി കുറച്ചു നേരം ഞാൻ പറയാം.... ആരാന്നല്ലേ ഞാൻ തന്നെ അമ്മു....
 
 
ഇന്ന് എനിക്കു കോളേജ് തുറക്കും..... പെട്ടിയും കിടക്കയും പാക് ചെയ്തു ഞാൻ ഇറങ്ങി....
 
ഇന്ന് ദച്ചു ഏട്ടനാണ് എന്നെ കൊണ്ടു വിടാൻ വന്നത്... ചിന്തിനു ഇന്ന് എക്സാം ഉണ്ട്....
 
എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി....
 
കുറച്ചു നേരം മുന്നിട്ടപ്പോൾ കണ്ടു ഞങ്ങളുടെ വണ്ടിയെ പിന്തുടർന്ന് കൊണ്ടുള്ള റെജിന്റെ ബൈക്ക്....
 
ഇവൻ എന്തിനാണാവോ എന്റെ പുറകെ വരുന്നത്....
 
ഞാൻ ഏട്ടനെ ഇടം കണ്ണിട്ട് നോക്കി....
 
എവിടുന്ന് ആളു ഇവിടെ എങ്ങും തന്നെ ഇല്ലെന്ന മട്ടിൽ ആണ്.... സ്റ്റിരിയോയിൽ നിന്നും വരുന്ന പാട്ടിനൊപ്പം പുള്ളിയും പാടി തകർക്കുന്നുണ്ട്.....
 
കണ്ടപ്പോൾ എനിക്കു ചിരിയാണ് വന്നത്.....
 
ഞാൻ വീണ്ടും പുറകിലെക്ക് തിരിഞ്ഞു നോക്കി....
 
ഇപ്പോൾ അവനെ കാണുന്നില്ല... നെഞ്ചിൽ കൈ വെച്ച് ഞാനൊന്ന് ശ്വാസം വലിച്ചു വിട്ടു... കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാരി കിടന്നു.....
 
ഏട്ടന്റെ വിളി ആണ് എന്നെ ഉണർത്തിയത്....
 
എന്തൊരു ഉറക്കാടി ഇത്!!!! എത്ര നേരമായി ഞാൻ കിടന്നു കുവുന്നു.....
 
ഒഹ് കണക്കായി പോയി.... ഞാൻ ചൂണ്ടു കൊട്ടി പറഞ്ഞു കൊണ്ട് ലേകേജ് എടുത്തു നടന്നു....
 
ഞാൻ എടുക്കാടി ബാഗ് ഇങ്ങു തായോ.....
 
അയ്യോടാ മോനെ ഇതു ലേഡീസ് ഹോസ്റ്റൽ ആണ് .... പോയെ പോയെ മോനെ ആ ആതിര ടീച്ചറെ പോയി പട്ടിലാക്കാൻ നോക്ക്.... ഞാൻ ഒന്ന് ആക്കി പറഞ്ഞു....
 
അവിടെ ഒരു അവിഞ്ഞ ചിരി....
 
ഏട്ടൻ യാത്ര പറഞ്ഞു പോയി....
 
ഏട്ടനോട് യാത്ര പറഞ്ഞു തിരിഞ്ഞപ്പോൾ കണ്ടു മുന്നിലായി ബൈക്കിൽ ചാരി മാറിൽ കൈ പിണച്ചു വെച്ചു നിൽക്കുന്നവനെ....
 
കണ്ടിട്ടും കാണാത്ത മട്ടിൽ തിരിഞ്ഞു നടന്നു ഞാൻ....
 
അപ്പോഴേക്കും എന്നെ തേടി അവന്റെ വിളി എത്തി....
 
ഞാൻ തിരിഞ്ഞു നോക്കി.... മെല്ലെ നടന്നു എന്റെ അരികിലേക്ക് വരുന്നുണ്ട് അവൻ....
 
റെജി എന്താ നിന്റെ ഉദ്ദേശം????  ഞാൻ പോകുന്നിടത്തെല്ലാം എന്റെ നിഴലുപോലെ എന്നെ ഇങ്ങനെ പിൻതുടരേണ്ട ആവശ്യം എന്താ..... ഞാൻ അൽപ്പം ദേഷ്യത്തോടെ അവനോട് ചോദിച്ചു....
 
അല്ല.... ഇനി അമ്മു നിന്നെ പെട്ടന്ന് ഒന്നും കാണാൻ പറ്റില്ലല്ലോ????  അവൻ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു....
 
അതിനു????? എന്നെ ഇങ്ങനെ ഫോളോ ചെയ്യണോ.... അതിനു മാത്രം ബന്ധം ഒന്നും നാമ്മൾ തമ്മിൽ ഇല്ല....
 
എന്റെ ഓരോ വാക്കും അവനിൽ വരുത്തുന്ന മാറ്റം ഞാൻ പേടിയോടെ നോക്കി നിന്നു....
 
കണ്ണുകൾ ചോര പോലെ ചുവന്നു വന്നു.... മുടിയിൽ വിരൽ കൊരുത്തു വലിക്കുന്നുണ്ട് ഇടക്കവൻ....
 
ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു... ചുറ്റിനും ആരും തന്നെ ഇല്ല....
 
അവൻ എന്റെ അടുക്കലേക്ക് പാഞ്ഞു വന്നു.... എന്റെ മുടിയിഴകളെ മണത്തു നോക്കി....
 
ഈ മണം... ഇതാണ് എന്നെ വല്ലാതെ മത്തു പിടിപ്പിക്കുന്നത്...എന്നിട്ടവൻ ശ്വാസം ആഞ്ഞു വലിച്ചു.... പോക്കറ്റിൽ നിന്ന് എന്തോ എടുത്തു വലിക്കുന്നത് ഞാൻ കണ്ടു.....
 
എല്ലാം എനിക്ക് അപ്പോളാണ് മനസ്സിലായത് അവൻ ഒരു ഡ്രഗ് അഡിറ്റ് ആണെന്നു.....
 
ഭയം എന്നെ വല്ലാതെ കാർന്നു തിന്നുന്ന പോലെ തോന്നി.... മിഴികൾ ശക്തിയിൽ തന്നെ ചാലുകൾ തീർത്തു കൊണ്ടിരുന്നു.... ഒരു ആശ്രയതിനെന്നപോലെ ചുറ്റിനും മിഴികൾ പായിച്ചു.....
 
 
എനിക്ക് വേണം അമ്മു നിന്നെ.... നീ എന്റെ കൂടെവായോ.... ക്രൂരതയിൽ നിന്നും പെട്ടന്നുള്ള ഭവമാറ്റം കണ്ടു ഞാൻ ഒന്നുകൂടി ഭയന്നു.....
 
എല്ലാ ശക്തിയും എടുത്തു അവന്റെ കൈകൾ തട്ടി തേറുപ്പിച്ചു....
 
വെറുപ്പാണ് എനിക്കു നിന്നെ.... ഇനി നീ എന്റെ കണ്മുന്നിൽ പോലും വന്നു പോകരുത്.... അവനു നേരെ വിരൽ ചൂണ്ടി ഞാൻ പറഞ്ഞു.....
 
ഒരുവേള നിന്നെ വിശ്വസിച്ചു പോയതോർക്കുമ്പോൾ എനിക്കു എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.... ഇങ്ങനെ ഒരുത്തനെ ആണല്ലോ ഞാൻ ഇത്രയും നാളും..
 
ചേ.....
 
ടി അവൻ അലറിക്കൊണ്ട് എന്റെ കൈകളിൽ വീണ്ടും  പിടിത്തം ഇട്ടു....
 
തല്ക്കാലം ഞാൻ ഇപ്പോൾ പോകാം... എങ്കിലും നീ ഒന്ന് ഓർത്തു വെച്ചോ.... നിഴലു പോലെ ഞാൻ ഉണ്ടാകും നിന്റെ കൂടെ എപ്പോളും....
 
 
നിന്റെ ഓർമ്മകമായി തല്ക്കാലം ഇതിരിക്കട്ടെ എന്ന് പറഞ്ഞു എന്റെ കൈകളെ ഞെരിച്ചു കൊണ്ട് എന്റെ കൈയിലെ ഒരു ഗോൾഡൻ വള ഊരി എടുത്തു... ഒത്തിരി എതിർക്കാൻ ശ്രെമിച്ചെങ്കിലും പരാജയം ആയിരുന്നു ഫലം....
 
നിമിഷം നേരം കൊണ്ടവൻ എന്റെ കണ്മുന്നിൽ നിന്നു പാഞ്ഞു പോയി....
 
ഇത്രയും നേരം എന്റെ കണ്മുന്നിൽ നടന്നതൊന്നും വിസ്വാസിക്കാനാവാതെ ഞാൻ തറഞ്ഞു നിന്നു..
 
 
അപ്പോളേക്കും മുന്നിൽ വന്നു നിന്ന ഓട്ടോയിലേക്ക് എന്റെ ശ്രെദ്ധ പോയി.... അതിൽ നിന്നും ഇറങ്ങുന്നവരെ കണ്ടു ചിരിക്കാൻ ഒരു ശ്രെമം നടത്തി...
 
മെഹറു ഓടി വന്നു എന്നെ കെട്ടിപിടിച്ചു...
 
എന്തു കോലമാടി... രണ്ടു മാസം കൊണ്ടു നീ ഒത്തിരി ക്ഷിണിച്ചോ????
 
മുത്തി നിന്നെ കൊണ്ട് അടിമ പണി ചെയ്ക്കുകയായിരുന്നോ???
 
വന്നു കയറുന്നതിനു മുന്നേ തുടങ്ങിയോ വിശേഷം പുറകിലായി വന്ന അഞ്ജുവും റിൻസി യും ചോദിച്ചു....
 
വാ പെണ്ണെ ബാക്കി കത്തി വെക്കലക്കോ റൂമിൽ ചെന്നിട്ട്... മെഹറു എന്റെ കൈ പിടിച്ചു വലിച്ചു....
 
Ah അറിയാതെ തന്നെ എന്റെ നാവിൽ നിന്നും ഉയർന്ന ഒച്ച കേട്ട് മെഹ്‌റു അവളുടെ കൈകൾ എന്റെ കൈയിൽ നിന്നും മോചിപ്പിച്ചു.....
 
എന്താടി നിന്റെ കൈക്ക് ഇതെന്തു പറ്റി....
 
അവൾ എന്റെ കൈയിലേക്ക് നോക്കി ചോദിച്ചപ്പോൾ ആണ് ഞാനും അതു ശ്രെദ്ധിച്ചത്... കൈ നല്ലപോലെ ചുവന്നു കിടക്കുന്നുണ്ട്.... തൊടുമ്പോൾ വേദനയും....
 
അമ്മു.... ടി ഇതെന്തു പറ്റിയതാ... മുന്നും കൊറാസായി ചോദിച്ചു...
 
അതോ .... അതു.....ഞാൻ... പിന്നെ....
 
എന്തു പറയും ഈശ്വര....
 
എന്താടി ഇത്ര ആലോചിക്കാൻ ഉള്ളത്.....
 
വേറെ ഒന്നും ഇല്ല ഞാൻ ചെറുതായി ഒന്ന് വണ്ടി ന്നു വീണതാ....
 
ആണോ എന്നാ വായോ നമ്മുക്ക് റൂമിൽ ചെന്നു ബാമം പുരട്ടാടാ....
 
അവർക്ക് പിന്നാലെ ഞാനും നടന്നു....
 
എന്തോ അപ്പോൾ എനിക്കു അങ്ങനെ പറയുവാനാണ് തോന്നിയെ......
 
 
 
തുടരും........
 
 
 

ഹൃദയസഖി part 23

ഹൃദയസഖി part 23

4.8
2147

മനസ്സ് പല വിധ വഴിയിലൂടെ സഞ്ചരിച്ചു.....   ഏട്ടനോട് പറയണമോ എന്ന് ഞാൻ പലവട്ടം ആലോചിച്ചു... പക്ഷേ എന്തോ എന്നെ പുറകോട്ട് വലിക്കുന്ന പോലെ തോന്നി....   കണ്ണുകൾ ഇറുകെ അടച്ചു.... അവന്റെ ചോര നിറമുള്ള മിഴികൾ എന്നിൽ മിഴിവോടെ തെളിഞ്ഞു വന്നതും ഞാൻ മിഴികൾ വലിച്ചു തുറന്നു......   എന്താടാ അമ്മുട്ടി നിനക്കു കൈ നല്ല വേദന ഉണ്ടോ????? അതാണോ നീ ഇങ്ങനെ കരയുന്നെ...... മെഹരുവിന്റെ ചോദ്യം ആണ് ഞാൻ ഇപ്പോളും കരയുകയായിരുന്നു എന്ന് മനസിലാക്കി തന്നത്.....   മ്മ് ചെറിയ ഒരു വേദന..... ഞാൻ അവളോട് പറഞ്ഞു.....   ഞങ്ങൾ ഒരു കാര്യം ചെയ്യാം ഇവിടെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിൽ പോയി കൈയിൽ പുരട്ടാനുള്ള ഓയ