Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 35

നിരഞ്ജൻറെ സ്വന്തം പാറു  Chapter 35
 
 
“Maya, are you committed with someone?”
 
അവൾ പറയുന്നത് മുഴുവൻ കേട്ട് കൊണ്ട് അവളുടെ കണ്ണുകളിൽ നോക്കി നിരഞ്ജൻ ചോദിച്ചു.
 
“No... why are you asking my personal details? “
 
നിരഞ്ജനെ നോക്കി അവൾ പതർച്ചയോടെ ചോദിച്ചു.
 
അതിനു ശേഷം രണ്ടുപേരും ഒന്നും മിണ്ടാതെ അൽപ സമയം നിന്നു. പിന്നെ മായ തന്നെ അവളോട് സംസാരിക്കാൻ തുടങ്ങി.
 
“If you are not comfortable with my work, I am happy to go back to my previous department.”
 
അവൾ പറഞ്ഞത് കേട്ട് നിരഞ്ജൻ ഇരുന്നിരുന്ന സീറ്റിൽ നിന്നും എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നു.
 
അത് കണ്ട് പേടിച്ച് മായ പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റു. അവൾ ഇരുന്നിരുന്ന സീറ്റിൽ നിന്നു പുറകിലേക്കു മാറി.
 
അവളുടെ റിയാക്ഷൻ കണ്ട് അവൻ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അവൾ കാണാതെ അടക്കിപ്പിടിച്ചു.
 
പിന്നെ അവൾക്ക് അഭിമുഖമായി വന്നു നിന്നു കൊണ്ട് പറഞ്ഞു.
 
“മായാ, ഇനി ഞാൻ വിചാരിക്കാതെ ഒരു ഡിപ്പാർട്ട്മെൻറ്ലേക്കും നിനക്ക് ഒരു തിരിച്ചു പോക്ക് ഉണ്ടാകില്ല. Once you have agreed to join me, there is no way you can go back from your word, until I think differently. And in your case the chances are very remote. So, from now on I will decide everything, and you have to obey me like a good girl.”
 
(എന്നോടൊപ്പം ചേരാൻ നിങ്ങൾ സമ്മതിച്ചുകഴിഞ്ഞാൽ, ഞാൻ വ്യത്യസ്തമായി ചിന്തിക്കുന്നത് വരെ നിങ്ങൾക്ക് നിങ്ങളുടെ വാക്കിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ല. നിങ്ങളുടെ കാര്യത്തിൽ, സാധ്യതകൾ വളരെ വിദൂരമാണ്. അതുകൊണ്ട് ഇനി മുതൽ ഞാൻ എല്ലാം തീരുമാനിക്കും, ഒരു നല്ല പെൺകുട്ടിയെപ്പോലെ നിങ്ങൾ എന്നെ അനുസരിക്കണം.)
 
അവൻ പറയുന്നത് കേട്ട് ഷോക്കിൽ നിൽക്കുകയായിരുന്നു മായ.
 
അവൾ മനസ്സിലാക്കുകയായിരുന്നു താൻ എത്ര വലിയ കെണിയിലാണ് ചെന്ന് പെട്ടിരിക്കുന്നത് എന്ന്.
 
എല്ലാം താൻ സ്വയം വരുത്തി വെച്ചതാണ് എന്നതാണു അവളെ കൂടുതൽ വേദനിപ്പിച്ചത്.
 
അന്ന് അവൾക്ക് ഈ ടീമിൽ ജോയിൻ ചെയ്യാതിരിക്കാനുള്ള അവസരം ഉണ്ടായിരുന്നു. പക്ഷേ അവൾ ഇവിടെ ജോയിൻ ചെയ്യാനാണ് തീരുമാനിച്ചത്.
 
അല്ലെങ്കിൽ അവളെ അതിന് പ്രേരിപ്പിച്ചു എന്ന് തന്നെ പറയാം.നിരഞ്ജൻറെ വാക്ക് സാമ്രാത്യത്തിൽ അവൾ വീണു പോയി എന്നു വേണം പറയാൻ.
 
അവൾക്കു അവളോട് തന്നെ വല്ലാത്ത ദേഷ്യം തോന്നി. അറിഞ്ഞു കൊണ്ട് പിന്നെയും പിന്നെയും അവൻറെ മുന്നിൽ തോൽക്കുന്നത് അവളെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചു. ഇറിറ്റേഷനോടെ നിൽക്കുന്ന മായയോട് നിരഞ്ജൻ പിന്നെയും പറഞ്ഞു.
 
“Now listen carefully. You are going to join me at Saturday’s party, and yes, you should wear this dress that I choose for you. I wanted to see you in this, this is the only reason I brought dresses for all 3 of you.”
 
(“ഇനി ശ്രദ്ധയോടെ കേൾക്കുക. ശനിയാഴ്ചത്തെ പാർട്ടിയിൽ നിങ്ങൾ എന്നോടൊപ്പം ചേരാൻ പോകുന്നു, അതെ, ഞാൻ നിങ്ങൾക്കായി തിരഞ്ഞെടുക്കുന്ന ഈ വസ്ത്രം നിങ്ങൾ ധരിക്കണം. എനിക്ക് നിങ്ങളെ ഇതിൽ കാണണം, അതുകൊണ്ടാണ് നിങ്ങൾ 3 പേർക്കും ഞാൻ ഡ്രസ് കൊണ്ടുവന്നത്.)
 
“It’s not a surprise for me. I could guess that much Niranjan.”
 
(“എനിക്ക് അതൊരു അത്ഭുതമല്ല. നിരഞ്ജൻ അത്രയും എനിക്ക് ഊഹിക്കാവുന്നതാണ്.)
 
അവൾ ദേഷ്യത്തോടെ പറഞ്ഞു.
 
“Niranjan, mind you that you are nobody to dictate what I should do or not. I didn’t give anyone permission to take any decision on behalf of me or control my life the way you want.”
 
“And regarding my departmental change, you are not ready to relive me and go back to my previous department. Then I left with only one choice put my papers. Yes, I am resigning from this company at the earliest.”
 
("നിരഞ്ജൻ, ഞാൻ എന്തുചെയ്യണമെന്നും ചെയ്യരുതെന്നും നിർദ്ദേശിക്കാൻ നിങ്ങൾ ആരുമല്ലെന്ന് ഓർക്കുക. എനിക്ക് വേണ്ടി എന്തെങ്കിലും തീരുമാനമെടുക്കാനോ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ എന്റെ ജീവിതം നിയന്ത്രിക്കാനോ ഞാൻ ആർക്കും അനുവാദം നൽകിയിട്ടില്ല.
 
“എന്റെ ഡിപ്പാർട്ട്‌മെന്റ് മാറ്റത്തെക്കുറിച്ച്, എന്നെ പുനരുജ്ജീവിപ്പിക്കാനും എന്റെ മുൻ വകുപ്പിലേക്ക് മടങ്ങാനും നിങ്ങൾ തയ്യാറല്ല. പിന്നെ ഒരു ചോയ്‌സ് മാത്രം ബാക്കിയാക്കി ഞാൻ പോയി. അതെ, ഞാൻ ഈ കമ്പനിയിൽ നിന്ന് എത്രയും വേഗം രാജിവെക്കുകയാണ്.)
 
അവളുടെ സംസാരം ശ്രദ്ധിച്ച നിരഞ്ജൻ ദേഷ്യത്തോടെ അവളെ കൂർപ്പിച്ചു നോക്കി നിൽക്കുകയായിരുന്നു. പിന്നെ പുച്ഛത്തോടെ അവളോട് ചോദിച്ചു.
 
“Maya, നിനക്ക് നിരഞ്ജനെ കുറിച്ച് എന്തെങ്കിലും അറിയാമോ? ഞാൻ ആരാണെന്ന് അറിയാമോ? ആരോടാണ് നീ സ്വരം ഉയർത്തി സംസാരിക്കുന്നത് എന്നറിയാമോ?”
 
അവൾ അതിനു ഉത്തരം നൽകിയില്ല. അവൾ ദേഷ്യത്തോടെ അവൻറെ കണ്ണുകളിൽ നോക്കി നിൽക്കുകയായിരുന്നു.
 
ആ സമയം നിരഞ്ജൻ തുടർന്നു.
 
“എന്നെ പറ്റി അത്യാവശ്യം കാര്യങ്ങൾ അറിഞ്ഞു തന്നെയാണ് താൻ എൻറെ കൂടെ ജോലി ചെയ്യാൻ തുടങ്ങിയത് എന്ന് എനിക്ക് നന്നായി തന്നെ അറിയാം. എന്നാലും പറയുകയാണ്. ഇൻറർനാഷണൽ മാഫിയ അടക്കി വാഴുന്ന എനിക്ക് താനൊരു ഇര പോലുമല്ല. ഞാൻ പറയുന്നത് അനുസരിച്ച് നല്ല കുട്ടി ആയാൽ ബുദ്ധിമുട്ടില്ലാതെ രണ്ടു പേർക്കും മുന്നോട്ടു പോകാം. അതല്ലെങ്കിൽ ... “
 
അവൻ ഒന്ന് നിർത്തി അവളെ നോക്കി.
 
അതുകൂടി കേട്ടപ്പോൾ ദേഷ്യത്തോടെ മായ ചോദിച്ചു…
 
“അല്ലെങ്കിൽ എന്താ താനെന്നെ മൂക്കിൽ കേറ്റുമോ?”
 
അത് കേട്ട് നിരഞ്ജൻ ഉറക്കെ ചിരിച്ചു പോയി. അതിനുശേഷം അവളോട് പറഞ്ഞു.
 
“No Maya... ഇപ്പോൾ നിന്നെ ഞാൻ ഒന്നും ചെയ്യില്ല. അതിനു സമയം വരുമ്പോൾ ചെയ്യാം.”
 
“പക്ഷേ കുറച്ചു നേരത്തെ വാ തോരാതെ നീ പറഞ്ഞില്ലേ? അതായിരിക്കും ഇനി എൻറെ target. Yes Maya.... your beloved family…”
 
അവൻ പറഞ്ഞു തീർക്കും മുൻപ് മായ അവനു നേരെ അലറിക്കൊണ്ട് പറഞ്ഞു.
 
“നിരഞ്ജൻ... അവരുടെ മേൽ നിൻറെ നിഴൽ പോലും പതിക്കരുത്. അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ എന്നെക്കാൾ കൂടുതൽ നീ കരയും. ഓർത്തു വെച്ചോളൂ എൻറെ ഈ വാക്കുകൾ. അതുകൊണ്ട് അവരെ വെറുതെ വിട്ടേക്കൂ.”
 
“പിന്നെ ഭീഷണിയൊന്നും എൻറെ അടുത്ത് നടക്കില്ല. ഈ നിമിഷം തൊട്ട് ഞാൻ ഈ ഓഫീസിൽ നിന്നും resign ചെയ്തിരിക്കുന്നു.”
 
അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി മായയോട് നിരഞ്ജൻ ഒന്നും സംഭവിക്കാത്ത പോലെ, അവൾ പറഞ്ഞത് കേൾക്കാത്ത പോലെ, പറഞ്ഞു.
 
“Maya, tomorrow is Friday. If you want to take a sick leave, please go ahead. Saturday we will meet sharp 6 pm at the venue.”
 
(“മായാ, നാളെ വെള്ളിയാഴ്ചയാണ്. നിങ്ങൾക്ക് അസുഖ അവധി എടുക്കണമെങ്കിൽ, ദയവായി മുന്നോട്ട് പോകുക. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഞങ്ങൾ വേദിയിൽ കണ്ടുമുട്ടും.)
 
അവൻ പറയുന്നത് കേട്ട് മായ ദേഷ്യത്തോടെ പറഞ്ഞു.
 
“Niranjan, I think you didn't hear what I said just now. I am done with you.”
 
എന്നാൽ അവൾ പറയുന്നതൊന്നും ശ്രദ്ധിക്കാതെ നിരഞ്ജൻ തിരിച്ച് അവൻറെ സീറ്റിൽ പോയി ഇരുന്നു.
 
രണ്ടു നിമിഷം അവനെ നോക്കി നിന്ന ശേഷം മായ ഹാൻഡ്ബാഗ് മാത്രമെടുത്ത് പുറത്തേക്കിറങ്ങി.
 
നിരഞ്ജൻ അവളുടെ ഓരോ ഭാവവും പ്രവൃത്തിയും ലാപ്ടോപ്പിലൂടെ നോക്കി ക്കൊണ്ടിരിക്കുകയായിരുന്നു.
 
അവൾ ലാപ്ടോപ്പും കമ്പനി സെൽഫോണും ഗിഫ്റ്റും ഒന്നും തന്നെ എടുക്കാതെ സ്വന്തം ഹാൻഡ്ബാഗ് മാത്രം എടുത്ത് പുറത്തേക്കിറങ്ങിയപ്പോൾ അവൻ ദേഷ്യം കാരണം കണ്ണുകൾ അടച്ചു പിടിച്ചു. പിന്നെ മനസ്സിൽ പറഞ്ഞു.
 
“നിന്നെ നേരെയാക്കാതെ ഈ നിരഞ്ജന് ഇനി ഒരു വിശ്രമം ഇല്ല മായ. ഈ നിരഞ്ജൻറെ കൂടെ എത്ര നേരം പിടിച്ചു നിൽക്കാൻ നിനക്ക് പറ്റും എന്ന് ഞാനൊന്നു നോക്കട്ടെ.”
 
അതിനു ശേഷം അവൻ ലാപ്ടോപ്പ് അടച്ചു വെച്ച് കണ്ണുകളടച്ച് അവൾ പറഞ്ഞ ഓരോ വാക്കുകളും കീറി മുറിച്ച് അതിൻറെ ഇന്നർ മീനിങ് എന്തൊക്കെയാണ് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു.
 
എന്നാൽ ഒന്നും ക്ലിയറായി അവനു മനസ്സിലായില്ല. അവളുടെ സംസാരത്തിൽ വളരെ ഗ്യാപ്പുകൾ അവന് ഫീൽ ചെയ്യാൻ തുടങ്ങി. എന്തൊക്കെയോ അവൾ മറക്കുന്നത് പോലെ അവനു തോന്നി.
 
എന്നാൽ അവൻറെ ചിന്തകളെ അറുത്തു മുറിച്ചു ഭരതൻ ഒരു കള്ളച്ചിരിയോടെ ക്യാബിനിൽ കയറി വന്നു.
 
അവൻറെ മുഖത്തെ നോട്ടിനസ്സ് കണ്ട് നിരഞ്ജൻ ഭരതനോട് ചോദിച്ചു.
 
“Hmmm. What happened to you?”
 
ഉത്തരമായി ഭരതൻ നിരഞ്ജനോട് ചിരിയോടെ പറഞ്ഞു.
 
“സാധാരണ പെൺകുട്ടികളെ പ്പോലെ എൻറെ പെങ്ങളെ വളക്കാം എന്നാണോ എൻറെ മോൻ വിചാരിച്ചിരിക്കുന്നത്? അവൾ ഈ ഭരതൻ മേനോൻറെ പെങ്ങളാണ്. ഒന്നും കാണാതെ വെറുതെ ഒരു പെണ്ണിനെ എൻറെ പെങ്ങൾ ആകുമോ ഈ ഭരതൻ? Her charm is totally different from other girls. ഒരു ഡ്രസ്സ് കൊണ്ടൊന്നും അവളെ നിൻറെ വരുതിയിൽ വരുത്താൻ സാധിക്കില്ല.”
 
എന്നാൽ ഒരു പുഞ്ചിരിയോടെ നിരഞ്ജൻ തൻറെ സീറ്റിൽ നിന്നും എഴുന്നേറ്റ് ഭരതനു അടുത്തേക്ക് വന്നു.
 
“ഭരതൻ, നോക്കിക്കോ. അവളെ... മായയെ, ഞാനെൻറെ വരുതിയിൽ തന്നെ വരുത്തും. അതിൽ ഒരു സംശയവും വേണ്ട. പക്ഷേ അത് പണ്ടത്തെ പ്പോലെ അവളിലെ പെണ്ണിനെ അല്ല, മറിച്ച് അവളിലടങ്ങിയിരിക്കുന്ന ബിസിനസ് സ്പാർക്കിനെ ആണ് എനിക്ക് വേണ്ടത്.”
 
അത് പറഞ്ഞ ശേഷം നിരഞ്ജൻ കണ്ണുകളടച്ച് പറഞ്ഞു.
 
“ഇനി ജീവിത കാലം മുഴുവനും ഈ നിരഞ്ജൻറെ ലൈഫിൽ ഒരു പെണ്ണേ ഉണ്ടാകു. അവൾ ഇല്ലായിരുന്നുവെങ്കിൽ മായയ്യേ ഒരു പക്ഷെ ഞാൻ എൻറെ ജീവിതത്തിലേക്ക് ക്ഷണിച്ചേനെ...”
 
പിന്നെ എന്തോ ചിന്തിച്ച് ശേഷം അവൻ കണ്ണുകൾ പതിയെ തുറന്നു ഭരതനെ നോക്കി.
 
“You know Bahratan, occasionally I could feel her as my girl. Her eyes, her face reactions... what to say even her body smell...”
 
നിരഞ്ജൻ പറയുന്നത് കേട്ട് ഭരതൻ വായും പൊളിച്ച് അവനെ നോക്കി നിൽക്കുകയായിരുന്നു.
 
അത് കണ്ട് നിരഞ്ജൻ ചിരിച്ചു.
 
അവൻറെ നീലക്കണ്ണുകൾ ഒന്നു കൂടി തിളങ്ങി.
 
 അതു കണ്ട് ഭരതൻ പെട്ടെന്ന് പറഞ്ഞു.
 
“അതൊക്കെ പോട്ടെ... നിൻറെ സംസാരത്തിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി. എൻറെ പെങ്ങളുടെ കാര്യം ഒരു തീരുമാനമായി. എന്തായാലും എനിക്ക് ഒന്നേ പറയാനുള്ളൂ. അവളെ എത്ര വേണമെങ്കിലും വച്ചോളൂ, പക്ഷേ ഒടിക്കരുത്. ഞാൻ അതിനു സമ്മതിക്കില്ല.”
 
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
 
“എനിക്ക് അറിയാൻ വേണ്ടി ചോദിക്കുകയാണ്, നീ എന്തിനാണ് മായയെ സിസ്റ്റർ ആക്കിയത്? വിവാഹം കഴിക്കാം ആയിരുന്നല്ലോ?”
 
എന്തോ ആലോചിച്ചു ഭരതൻ നിരഞ്ജനോട് പറഞ്ഞു.
 
“നീ പറഞ്ഞത് ശരിയാണ്. ഞാനും അതിനെപ്പറ്റി പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പക്ഷെ എന്തോ മനസ്സു പറയുന്നു അവൾ എനിക്ക് പെങ്ങളാണെന്ന്.”
 
“പിന്നെ കല്യാണം കഴിക്കാൻ വേണ്ട പെണ്ണുങ്ങളെ കിട്ടും. പക്ഷേ പെങ്ങൾ ആക്കാൻ ഇതുപോലെ വളരെ റെയർ ആയി ഒത്തു വരു. അത് മാത്രമല്ലshe is not interested in any relationship. Now she is very comfortable with me, and I also have the same feeling.”
 
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
 
“എന്തായാലും അവളെ ഞാൻ ശരിയാക്കി എൻറെ വഴിയിൽ കൊണ്ടു വരും. അതിന് ഒരു സംശയവും വേണ്ട.”
 
അതോടെ അവരുടെ സംഭാഷണം അവിടെ നിർത്തി.
 
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 
മായ അസ്വസ്ഥതയോടെയാണ് കാർ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നത്. എന്നാൽ ശ്രദ്ധയോടെ തന്നെ സേഫ് ആയി അവൾ വീട്ടിലെത്തി.
 
നേരത്തെ ഓഫീസിൽ നിന്നും വന്ന മായയെ ലളിത സംശയത്തോടെയാണ് നോക്കിയത്.
 
അപ്പോഴേക്കും വാസുദേവനും റൂമിൽ നിന്ന് പുറത്തേക്ക് വന്നു.
 
വലിഞ്ഞു മുറുകിയ മായയുടെ മുഖം തന്നെ വിളിച്ചു പറയുന്നുണ്ടായിരുന്നു എന്തൊക്കെയോ ഓഫീസിൽ നടന്നിട്ടുണ്ട് എന്ന്.
 
ലളിത ചോദിച്ചു.
 
“എന്തു പറ്റി മോളേ?”
 
അന്നേ ദിവസം ഓഫീസിൽ ഉണ്ടായതെല്ലാം തന്നെ വിശദമായി അവൾ പറഞ്ഞു കേൾപ്പിച്ചു. അല്ലെങ്കിലും ഒന്നും ഒളിപ്പിക്കുന്ന സ്വഭാവം മായ്ക്ക് ഇല്ലായിരുന്നു. പ്രത്യേകിച്ച് അവളുടെ അച്ഛനും അമ്മയ്ക്കും മുന്നിൽ.
 
അതുപോലെ തന്നെ എല്ലാം വള്ളി പുള്ളി തെറ്റാതെ പറയുന്ന ഒരാൾ കൂടി അവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നു. അവളുടെ അമ്മമ്മ. ഭാരതിയെ പോലെ തന്നെയാണ് അവൾ ലളിതയെയും വാസുദേവനെയും കാണുന്നത്. അല്ലെങ്കിൽ തന്നെ എന്ത് ഒളിപ്പിക്കാൻ ആണ് ഇവരിൽ നിന്നും.
 
എല്ലാം കേട്ട ശേഷം ലളിത ചോദിച്ചു.
 
“ഇനിയെന്തു ചെയ്യും മോളെ? നിരഞ്ജൻ മോളുടെ resignation accept ചെയ്യുമെന്ന് തോന്നുന്നില്ല.”
 
“അത് ലളിത പറഞ്ഞത് ശരിയാണ്. പക്ഷേ എന്താണ് അവൻറെ മനസ്സിലെ പ്ലാൻ എന്നു മനസ്സിലാവുന്നില്ല.”
 
വാസുദേവൻ അത്രയും പറഞ്ഞു മായയെ നോക്കി.
 
“ഇനി അവനെ പ്രത്യേകിച്ച് എന്ത് മനസ്സിലാക്കാൻ ആണ്? നിരഞ്ജന് പെണ്ണ് എന്ന് വെച്ചാൽ എന്താണ് മീനിങ് എന്നു എന്നെക്കാൾ നന്നായി ആർക്കറിയാം?”
 
അത്രയും പറയുമ്പോഴേക്കും അവളുടെ ശബ്ദം ചിലമ്പിച്ച ഇരുന്നു.
 
അവൾ പറഞ്ഞത് കേട്ട് വാസുദേവൻ പറഞ്ഞു.
 
“അതല്ല മോളെ... അവൻ ആ സ്വഭാവം ആണെങ്കിൽ ജൂലിയയെ തള്ളി മാറ്റിയത് എന്തിനാണ്? ഓഫീസിലെ ഇത്രയും പെൺകുട്ടികൾ അവനിലേക്ക് ഇൻട്രസ്റ്റ് കാണിച്ചിട്ടും അവൻ എന്താണ് അതെല്ലാം വേണ്ടെന്നു വെച്ചത്.”
 
“ആർക്കറിയാം അച്ഛാ അയാളുടെ തലയിൽ എന്താണ് ഓടുന്നതെന്ന്. ഇയാളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന്? ഒക്കെ ആക്ടിംഗ് ആണെങ്കിലോ?”
 
“എന്നോട് കാണിച്ചത് ഓർക്കുമ്പോൾ അയാൾക്ക് പെണ്ണെന്നാൽ ഒരു കളിപ്പാട്ടം മാത്രമാണ് എന്നാണ് എനിക്ക് മനസ്സിലായി ഇരിക്കുന്നത്. പെണ്ണിനോട് ഒരു റെസ്പെക്ട് ഇല്ലാത്ത ഒരു മനുഷ്യൻ.”
 
“മനുഷ്യൻ എന്ന് വിളിക്കാൻ പറ്റുമോ എന്ന് പോലും സംശയമാണ്...”
 
“അതൊക്കെ പോട്ടെ അച്ഛാ... എത്രയും പെട്ടെന്ന് എനിക്ക് വേറെ ജോലി കണ്ടുപിടിക്കണം. ഞാനൊന്ന് കുളിച്ച് ഫ്രഷായി വരട്ടെ.”
 
അതും പറഞ്ഞ് അവൾ അകത്തേക്ക് നടന്നു.
രണ്ടു മക്കളും ഉറങ്ങുന്നതും നോക്കി മായ രണ്ടു നിമിഷം അവിടെ നിന്നു. പിന്നെ ഫ്രഷ് ആവാൻ ബാത്റൂമിൽ കയറി വാതിൽ അടച്ചു.
മായ അകത്തേക്ക് പോയി എന്നു മനസ്സിലാക്കിയ ലളിത പറഞ്ഞു.
 
“എന്താണ് ഈശ്വരാ, ഈ ചെക്കൻ എൻറെ മോളെ ജീവിക്കാൻ അനുവദിക്കാത്തത്?”
 
“അവൾ എല്ലാം മറന്ന് ജീവിക്കാൻ ശ്രമിക്കുമ്പോൾ പിന്നെയും പിന്നെയും ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്?”
 
ലളിത പറയുന്നത് കേട്ട് വാസുദേവൻ പറഞ്ഞു.
 

നിരഞ്ജൻറെ സ്വന്തം പാറു  Chapter 36

നിരഞ്ജൻറെ സ്വന്തം പാറു  Chapter 36

4.8
16629

നിരഞ്ജൻറെ സ്വന്തം പാറു  Chapter 36   “അത് അങ്ങനെയാണ് ലളിതേ... അവർ രണ്ടുപേരും ഒരിക്കലും വേർപിരിയും എന്ന് എനിക്ക് തോന്നുന്നില്ല. ഈശ്വരൻ കൂട്ടിയോജിപ്പിച്ചത് ആണ് അവരെ. അതുകൊണ്ടു തന്നെ അവൻ അവളെ വിടാതെ പിന്തുടരും എന്ന കാര്യത്തിൽ ഇപ്പോൾ എനിക്ക് ഒരു സംശയവുമില്ല. നമ്മൾ എത്ര വേണ്ടെന്നു വെച്ചാലും ചില കാര്യങ്ങൾ അങ്ങനെയാണ്. വിടാതെ നമുക്കൊപ്പം തന്നെ ഉണ്ടാകും. അതാണ് വിധി എന്ന പേരിൽ നമ്മൾ വിശ്വസിക്കുന്നത്.”   വാസുദേവൻ പറയുന്നത് കേട്ട് ലളിത പറഞ്ഞു.   “ഇനി ശനിയാഴ്ച എന്തൊക്കെ ഉണ്ടാകുമോ എന്ന് കണ്ടു തന്നെ അറിയണം.”   ആ ദിവസവും അടുത്ത ദിവസവും മായ മുഴുവൻ സമയവു