Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 36

നിരഞ്ജൻറെ സ്വന്തം പാറു  Chapter 36
 
“അത് അങ്ങനെയാണ് ലളിതേ... അവർ രണ്ടുപേരും ഒരിക്കലും വേർപിരിയും എന്ന് എനിക്ക് തോന്നുന്നില്ല. ഈശ്വരൻ കൂട്ടിയോജിപ്പിച്ചത് ആണ് അവരെ. അതുകൊണ്ടു തന്നെ അവൻ അവളെ വിടാതെ പിന്തുടരും എന്ന കാര്യത്തിൽ ഇപ്പോൾ എനിക്ക് ഒരു സംശയവുമില്ല. നമ്മൾ എത്ര വേണ്ടെന്നു വെച്ചാലും ചില കാര്യങ്ങൾ അങ്ങനെയാണ്. വിടാതെ നമുക്കൊപ്പം തന്നെ ഉണ്ടാകും. അതാണ് വിധി എന്ന പേരിൽ നമ്മൾ വിശ്വസിക്കുന്നത്.”
 
വാസുദേവൻ പറയുന്നത് കേട്ട് ലളിത പറഞ്ഞു.
 
“ഇനി ശനിയാഴ്ച എന്തൊക്കെ ഉണ്ടാകുമോ എന്ന് കണ്ടു തന്നെ അറിയണം.”
 
ആ ദിവസവും അടുത്ത ദിവസവും മായ മുഴുവൻ സമയവും ആദികും ആദുവിനും ഒപ്പമായിരുന്നു. അമ്മയും മക്കളും അവരുടെ ലോകത്തായിരുന്നു.
 
മായ വീട്ടിൽ ഉള്ളതു കൊണ്ട് ഒന്ന് രണ്ട് അമ്പലങ്ങളിൽ വഴിപാടുകൾ നേർന്നു, ഒക്കെ തീർക്കാനായി വാസുദേവനും ലളിതയും പോയിരിക്കുകയാണ്.
 
മക്കൾ കളിച്ചു ക്ഷീണിച്ച് ഉറങ്ങിയപ്പോൾ മായയും അവർക്കൊപ്പം കയറി കിടന്നു.
ഉറക്കം വന്നില്ലെങ്കിലും ഓരോന്നാലോചിച്ച് അവൾ അവർക്കൊപ്പം കിടന്നു.
 
അമ്മയെയും അമ്മമ്മയെയും ഓർത്തപ്പോൾ അവൾ അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
 
എത്ര ശ്രമിച്ചിട്ടും കണ്ണുനീർ ഇടതടവില്ലാതെ കണ്ഠങ്ങളിൽ നിന്നും പുറത്തേക്ക് ഒഴുകുകയായിരുന്നു.
 
ഏതാനും സമയങ്ങൾക്ക് ശേഷം എപ്പോഴോ അവൾ ഉറങ്ങിപ്പോയി.
 
ലളിതയും വാസുദേവനും തിരിച്ചു വന്നപ്പോൾ, മക്കളെ നോക്കിയപ്പോൾ മൂന്നുപേരും സുഖമായുറങ്ങുന്ന കാഴ്ചയാണ് കണ്ടത്. അവർ ആ കാഴ്ച കണ്ണ് നിറച്ചു കണ്ടു. പിന്നെ റൂം അടച്ച് അവരെ ഉണർത്താതെ തിരികെ പോന്നു.
 
പിറ്റേ ദിവസം അഞ്ചുമണിയോടെ മായയുടെ ഫ്ലാറ്റിൽ door ബെൽ സൗണ്ട് കേട്ടാണ് വാസുദേവൻ ആരാണെന്ന് നോക്കിയത്.
 
ഒരു പരിചയവുമില്ലാത്ത ഒരാൾ ആണ് നിൽക്കുന്നത് കണ്ടത്.
 
വാസുദേവൻ ആരാണെന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു.
 
നിരഞ്ജൻ സാർ പറഞ്ഞിട്ടാണ് താൻ വന്നിരിക്കുന്നത് എന്നും മായ മേടത്തിനെ ഫംഗ്ഷന് കൊണ്ടു പോകാൻ വന്നതാണ് എന്നും.
 
അയാളുടെ സംസാരം കേട്ടു കൊണ്ടാണ് മായയും ലളിതയും വാസുദേവനടുത്തേക്ക് എത്തിയത്.
 
ഡ്രൈവർ പറയുന്നത് കേട്ട് മായ്ക്ക് വല്ലാതെ ദേഷ്യം വന്നു. അവൾ പറഞ്ഞു.
 
“സാറിനോട് പറയൂ ഞാൻ വരുന്നില്ലെന്ന്. എനിക്ക് സുഖമില്ലെന്ന്.”
 
അത് കേട്ട് ഡ്രൈവർ തലതാഴ്ത്തി നിൽക്കുന്നത് ശ്രദ്ധിച്ച മായ ചോദിച്ചു.
 
“തനിക്ക് പേടി ആയിട്ടാണോ? സാരമില്ല, ഞാൻ വിളിച്ചു പറഞ്ഞോളാം. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം.”
 
അതുകേട്ട് ഡ്രൈവർ തൻറെ സെൽഫോൺ മായയ്ക്കു നേരെ നീട്ടി.
 
അതുകണ്ട് സംശയത്തോടെ അവൾ സെൽ ഫോണിലേക്കും അയാളിലേക്ക് മാറി മാറി നോക്കി.
 
പിന്നെ ഫോൺ വാങ്ങി. നിരഞ്ജൻ ലൈനിൽ ഉണ്ടെന്ന് അവൾക്ക് മനസ്സിലായി.
 
മാത്രമല്ല ഞാൻ പറഞ്ഞതൊക്കെ അവൻ കേട്ടിട്ടുണ്ട് എന്നും അവൾക്ക് call duration കണ്ടപ്പോൾ മനസ്സിലാക്കാൻ സാധിച്ചു. അത് കണ്ട് അവൾക്ക് പേടിയൊന്നും തോന്നിയില്ല. എന്നാൽ വല്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.
അവൾ ആ ഫോണിലേക്കും പിന്നെ അച്ഛൻറെയും അമ്മയുടേയും മുഖത്തേക്കു ഒന്ന് നോക്കിയ ശേഷം അവൾ ആ ഫോണുമായി ബാൽക്കണിയിലേക്ക് നടന്നു.
പിന്നെ ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി.
 
“Niranjan, i told...”
 
അവളെ പറയാൻ അനുവദിക്കാതെ നിരഞ്ജൻ പറഞ്ഞു.
 
“Maya, നീ ഡ്രസ്സ് ചേഞ്ച് ചെയ്തു വേഗം വായോ... എല്ലാവരും ഓൾറെഡി വന്നു തുടങ്ങി. സംസാരം ഒക്കെ നമുക്ക് പിന്നെ ആകാം.”
 
അതുകേട്ട് മായ ദേഷ്യത്തോടെ ചോദിച്ചു.
 
“Niranjan, why are you like this? Did I tell you yesterday, that I am done with you and your company...? Don't be stubborn like this. I quiet. Now I don't have any obligation to you. You are no more my boss...”
 
അവൾ പറയുന്നത് കേട്ട് നിരഞ്ജൻ ദേഷ്യത്തോടെ പറഞ്ഞു.
 
“Maya, ഞാൻ വെറും വാക്ക് പറയില്ല എന്ന് നിനക്ക് അറിയാവുന്നതാണ്. Don't make me mad.”
 
അവൻ പറഞ്ഞത് കേട്ട് മായ പറഞ്ഞു.
 
“How can I make you mad. You are already mad, otherwise on what bases do you send someone to my house to pick me up.”
 
“Maya... I am warning you now. If you are not ready and come out with my driver next 30 minutes, be ready for the consequences… I cannot say now what all I do with you.”
 
“തനിക്ക് ദേഷ്യം വന്നാൽ താൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എന്നെക്കാൾ നന്നായി വേറെ ആർക്കാണ് അറിയുക?”
 
നിരഞ്ജൻറെ സംസാരത്തിന് മായ നൽകിയ മറുപടി അങ്ങനെയാണ്.
 
പറഞ്ഞു കഴിഞ്ഞ ശേഷമാണ് അവൾ താൻ എന്താണ് ഇപ്പോൾ അവനോട് പറഞ്ഞത് എന്ന് തന്നെ ആലോചിച്ചത്.
 
എന്നാൽ മായ പറഞ്ഞത് ശ്രദ്ധിക്കാതെ നിരഞ്ജൻ പറഞ്ഞു.
 
“Only 30 minutes for you Miss. Iyer. If you are not ready and come out from your place by that time, next 5 minutes I will be there to pick you up and... “
 
അവൻ പറഞ്ഞത് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ മായ അലറിക്കരഞ്ഞു.
 
“No.... you are not allowed to come to my house.”
 
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
 
“Listen, girl, I never give second chance to anyone. You are the privileged one to get this treatment from Niranjan Menon. Go and  ready girl... see you soon.”
 
അവൾ വിറച്ചു കൊണ്ട് ആ ഫോണിലേക്ക് നോക്കി അല്പനേരം നിന്നു.
 
പിന്നെ തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ വാസുദേവനും ലളിതയും നിൽക്കുന്നത് അവൾ കണ്ടു.
 
അവരെ കണ്ട് മായ അറിയാതെ കരഞ്ഞു പോയി.
 
അവളുടെ അവസ്ഥ മനസ്സിലാക്കി വാസുദേവൻ പറഞ്ഞു.
 
“പേടിക്കേണ്ട മോളെ...”
 
“മോള് വേഗം റെഡിയായി ചെല്ല്.”
 
അതും പറഞ്ഞു ഡ്രൈവർ കൊടുത്ത പാക്കറ്റ് ലളിത അവളുടെ കയ്യിൽ വെച്ച് കൊടുത്തു.
 
അതു കൂടി കണ്ടതോടെ അവൾക്ക് ദേഷ്യം അടക്കാൻ സാധിക്കുമായിരുന്നില്ല.
 
അവൾ ഒന്നും പറയാതെ cell phone ഡ്രൈവർക്ക് തിരിച്ചു നൽകി. കൂടെ ലളിത നൽകിയ പാക്കറ്റും.
 
പിന്നെ ദേഷ്യത്തോടെ ഒന്നും പറയാതെ അവളുടെ റൂമിലേക്ക് തിരിച്ചു പോയി.
 
ഏതാനും നിമിഷങ്ങൾ അവൾ തൻറെ ബെഡിൽ ഒന്നും ചെയ്യാതെ ഇരുന്നു.
 
പിന്നെ എന്തോ തീരുമാനിച്ച പോലെ ഫ്രഷായി വന്നു.
 
പിന്നെ തൻറെ കബോർഡിൽ നിന്നും ഒരു ബ്ലാക്ക് ജീൻസും ബ്ലാക്ക് ടോപ്പും എടുത്തു അണിഞ്ഞു. മുഖത്ത് ഒരു മേക്കപ്പും ചെയ്യാതെ, മുടി ഒതുക്കി ponytail കെട്ടി വെച്ചു. ഒരു ന്യൂഡ് ലിപ്സ്റ്റിക്കും എടുത്തിട്ട് കയ്യിൽ ഒരു watch ഉം എടുത്തു കെട്ടി. കാതിൽ ഒരു Perl ൻറെ stud ഉം ഇട്ടു പുറത്തേക്ക് വന്നു.
 
പിന്നെ ഒന്നും നോക്കാതെ ഷൂ സ്റ്റാൻഡിൽ നിന്നും ബ്ലാക്ക് കളർ ക്യാൻവാസ് ഷൂ എടുത്തിട്ടു. പിന്നെ തൻറെ കണ്ണടയും എടുത്തു മുഖത്ത് ഫിറ്റ് ചെയ്തു. ഒരു ഹാൻഡ് ബാഗുമെടുത്ത് പുറത്തേക്ക് റെഡിയായി വന്നു.
 
“മോളെ, എന്താ ഈ കാണിച്ചിരിക്കുന്നത്? എന്തെങ്കിലും makeup ചെയ്തില്ലെങ്കിൽ എല്ലാവർക്കും മോളെ തിരിച്ചറിയില്ല? എൻറെ കുട്ടി ദേഷ്യത്തിൽ എല്ലാം മറന്നു പോയോ? നിരഞ്ജൻ മാത്രമല്ല, ഹരിയും അവിടെ ഉണ്ടാകില്ലേ? രണ്ടു പേർക്കും പാറുവിനെ അറിയുന്നതല്ലേ? ഇങ്ങനെ പോയാൽ അവർക്ക് പാറുവിൻറെ എന്തെങ്കിലും ചായ തോന്നിയാലോ? നിരഞ്ജന് പെട്ടെന്ന് മോളെ മനസ്സിലായില്ലെങ്കിലും ഹരിക്ക് ഏകദേശം ഒരു വർഷത്തോളം മോളെ പരിചയമുണ്ട്.”
 
അമ്മ പറയുന്നത് കേട്ട് മായ അൽപ നേരം ആലോചിച്ചു നിന്നു.
 
താൻ എന്താണ് ചെയ്യാൻ പോയത്? എത്ര വലിയ അപകടമാണ് താൻ വരുത്തി വയ്ക്കാൻ പോയത്?
 
ദേഷ്യത്തോടെ അവൾ വേഗം തന്നെ അകത്തോട്ടു പോയി...
 
ഹെയർ സ്റ്റൈൽ മാറ്റി, ഹെയർ straiten ചെയ്തു. blow-dry ചെയ്തു.
 
Skin tone darken ആക്കി,
 
Red color lipstick ഇട്ടശേഷം മായ ഒന്നുകൂടി mirror ൽ നോക്കി.
 
പിന്നെ ശരിക്കും മായയായി തന്നെ അവൾ പുറത്തേക്ക് വന്നു. പുറത്തു വന്ന മായയെ നോക്കി വാസുദേവൻ സങ്കടത്തോടെ പറഞ്ഞു.
 
“എന്തു ഭംഗിയുള്ള കൊച്ചാണ് ഈ കോലം കെട്ടി നടക്കേണ്ടി വരുന്നത്? എല്ലാം വിധിയാണ്...”
 
അതുകേട്ട് മായ ഒന്ന് പുഞ്ചിരിച്ചു. മക്കളെ ഒന്നു നോക്കിയ ശേഷം ഒന്നും മിണ്ടാതെ അവൾ പുറത്തേക്കു പോയി.
 
സമയം ആറര കഴിഞ്ഞിരുന്നു. പോരും മുൻപ് മക്കൾക്ക് ഫീഡ് ചെയ്യാൻ അവൾ മറന്നില്ല.
അവൾ കാറിൻറെ അടുത്ത് എത്തിയപ്പോൾ ഡ്രൈവർ കാറിൻറെ ഡോർ തുറന്നു കൊടുത്തു.
 
ഏഴു മണി കഴിഞ്ഞ ശേഷമാണ് അവൾ പാർട്ടി ഹോളിൽ എത്തിയത്.
 
നിരഞ്ജൻ സ്റ്റേജിൽ സംസാരിക്കുന്ന സമയത്താണ് മായ പാർട്ടി ഹോളിൽ എൻട്രി ചെയ്തത്.
 
Stageൽ സംസാരിക്കുന്ന നിരഞ്ജൻ മായയെ കണ്ടതും അവൻറെ ചുണ്ടുകളിൽ ഒരു ചിരി മിന്നി മറഞ്ഞു.
 
ഏറ്റവും പുറകിൽ ഉള്ള ഒരു ചെയറിൽ മായ ചെന്നിരുന്നു. എല്ലാവരും നിരഞ്ജൻ സംസാരിക്കുന്നത് ശ്രദ്ധിക്കുന്ന തിരക്കിൽ ആയതു കൊണ്ട് തന്നെ മായയെ ആരും ശ്രദ്ധിച്ചില്ല.
 
എന്നാൽ നിരഞ്ജൻറെ മുഖത്ത് ചിരി മിന്നി മറയുന്നത് കണ്ട ഭരതൻ തിരിഞ്ഞു നോക്കിയപ്പോൾ മായെ കണ്ടിരുന്നു.
നിരഞ്ജൻ ഏകദേശം 15 മിനിട്ടോളം സംസാരിച്ചു.
 
അതിനു ശേഷം ഭരതനെ എല്ലാവരേയും പരിചയപ്പെടുത്തി.
 
അതിനു ശേഷം Projectൽ വർക്ക് ചെയ്ത ടീം അംഗങ്ങളെയും ഞാൻ പരിചയപ്പെടുത്തുന്നു എന്നും പറഞ്ഞു Stella യെയും ജൂലിയെയും stage ൽ വിളിച്ചു എല്ലാവർക്കും പരിചയപ്പെടുത്തി.
 
അവർ രണ്ടു പേരും നിരഞ്ജൻറെയും ഭരതൻറെയും രണ്ടു സൈഡിൽ ആയി വന്നു നിന്നു.
 
അതിനു ശേഷം നിരഞ്ജൻ തുടർന്നു.
 
ഈ പ്രോജക്ട് ഗ്രൂപ്പ് കമ്പ്ലീറ്റ് ആകണമെങ്കിൽ എൻറെ പേഴ്സണൽ എക്സിക്യൂട്ടീവ് ആയി ഞങ്ങളുടെ ഈ ടീമിൽ ജോയിൻ ചെയ്തു, ഇപ്പോൾ ഈ പ്രോജക്ടിൻറെ spoke person നായി പ്രമോഷൻ ലഭിച്ച Miss. Maya Iyer കൂടി ഞങ്ങളോട് ജോയിൻ ചെയ്യണം.
 
അതിനു ശേഷം നിരഞ്ജൻ മായയെ നോക്കി പറഞ്ഞു.
 
“Maya, please come and join us.”
 
നിരഞ്ജൻ പറഞ്ഞത് കേട്ട് മായ അടക്കം എല്ലാവർക്കും അവളുടെ പ്രമോഷൻ പുതിയ അറിവായിരുന്നു.
 
ഭരതനോട് പോലും നിരഞ്ജൻ ഇതിനെപ്പറ്റി സംസാരിച്ചിരുന്നില്ല.
 
എന്നാൽ മായ ഒട്ടും കൂസാതെ സ്റ്റേജിൽ കയറി ഭരതൻറെ അടുത്തു വന്നു നിന്നു.
 
അതു കണ്ടു ചിരിയോടെ ഭരതൻ അവളെ ഭരതനും നിരഞ്ജനും ഇടയിലായി പിടിച്ചു നിർത്തി.
 
ഇപ്പോൾ Stella, Niranjan, Maya, Bharatan, Julia
 
 അങ്ങിനെയാണ് അവർ സ്റ്റേജിൽ നിന്നിരുന്നത്.
 
അവരുടെ ഫോട്ടോയും അതു പോലെ തന്നെ നിന്ന് എടുത്തിരുന്നു.
 
കമ്പനി മാഗസിനിലും പുറത്തു മീഡിയയ്ക്കും ഈ ഗ്രൂപ്പ് ഫോട്ടോ ആണ് പബ്ലിഷ് ചെയ്യാൻ കൊടുത്തത്.
 
അവൾ നേടിയ പ്രൊമോഷനു വേണ്ടിയും പ്രൊജക്റ്റിൻറെ സക്സസിനു വേണ്ടിയും എല്ലാവരും മായയെ കൺഗ്രാജുലേറ്റ് ചെയ്തു.
എല്ലാവരോടും അവൾ നന്നായി തന്നെ നന്ദിയും അറിയിച്ചിരുന്നു.
 
എന്നാൽ ഭരതൻ അവളോട് ചോദിച്ചു.
 
“എന്നോട് പോലും പറഞ്ഞില്ലല്ലോ എൻറെ പെങ്ങള് കുട്ടി... ഞാൻ പിണക്കമാണ്...”
 
എന്നാൽ അതുകേട്ട് മായ ഭരതനോട് പറഞ്ഞു.
 
“ഞാനും... “
 
മായ എന്താണ് ഉദ്ദേശിച്ചതെന്ന് ഭരതന് മനസ്സിലായില്ല. അവൻ ചോദിച്ചു.
 
“താൻ എന്താണ് പറയുന്നത്? എനിക്ക് മനസ്സിലായില്ല.”
 
“ഞാനും എന്നോട് പിണക്കം ആണ്… കാരണം എനിക്കും അറിയില്ലായിരുന്നു ഈ പ്രമോഷനെ പറ്റി.”
 
അവൾ പറയുന്നത് കേട്ട് ഭരതൻ വായും പൊളിച്ച് അവളെ നോക്കി നിന്നു. അതുകൊണ്ട് ചിരിയോടെ മായ പറഞ്ഞു.
 
“വേഗം വായടച്ചു പിടിക്ക്, നിരഞ്ജൻ എപ്പോഴാ അകത്തു കയറി ഇരിക്കുക എന്ന് പറയാൻ പറ്റില്ല.”
 
അതുകേട്ട് ഭരതൻ ചോദിച്ചു.
 
“നിരഞ്ജനോ, ഈച്ച എന്നല്ലേ പറയേണ്ടത്?”
 
അതിനു മറുപടിയായി മായ ചിരിച്ചു കൊണ്ട് പറഞ്ഞു.
 
“അത് രണ്ടും ഒന്നാണ്. എത്ര ആട്ടി ഓടിച്ചാലും തിരിച്ച് ഒരു ഉളുപ്പുമില്ലാതെ അരികിലേക്ക് പിന്നെയും പിന്നെയും വന്നു കൊണ്ടിരിക്കും.”
 
എന്നാൽ ഭരതൻ താൻ പറഞ്ഞത് കേട്ട് മറുപടി തരാതെ തൻറെ പുറക് വശത്തേക്ക് നോക്കുന്നത് കണ്ട് മായ തിരിഞ്ഞു നോക്കി.
 
തന്നെ തന്നെ നോക്കി നിൽക്കുന്ന നരേന്ദ്രനെയും നാഗേന്ദ്രനെയും നിരഞ്ജനെയും നികേതിനെയും ഹരിയെയും ഗിരിയെയും ഒപ്പം അവൾ അറിയാത്ത ഒരാൾ കൂടി ഉണ്ടായിരുന്നു അവരോടൊപ്പം. നമ്മുടെ IPS തന്നെ, ചന്ദ്രദാസ്.
 
എല്ലാവരും തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ട മായ നരേന്ദ്രൻറെ അടുത്തേക്ക് ചെന്നു.
അയാളെ വിഷ് ചെയ്തു.
 
ഒന്നും സംഭവിക്കാത്ത രീതിയിലുള്ള അവളുടെ സംസാരം കേട്ട് എന്നത്തെ പോലെ പറന്നു പോയ കിളികൾ തിരിച്ചു വരാൻ കാത്തിരിക്കുകയായിരുന്നു ഭരതൻ.
 
അതിനുശേഷം Niranjan നെ ഒഴികെ എല്ലാവരെയും അവൾ വിഷ് ചെയ്തു…
 
അവരും അവളെ കൺഗ്രാജുലേറ്റ് ചെയ്തു.
 

നിരഞ്ജൻറെ സ്വന്തം പാറു  Chapter 37

നിരഞ്ജൻറെ സ്വന്തം പാറു  Chapter 37

4.8
16541

നിരഞ്ജൻറെ സ്വന്തം പാറു  Chapter 37   എല്ലാം കഴിഞ്ഞ് നരേന്ദ്രൻ മായയെ വിളിച്ച് സംസാരിച്ചു.   “Maya, hope everything is fine with you. I know Niranjan is tough to handle. Still trust you remembered my promises.”   “Yes Sir... don't worry. I am good.”   “അതൊക്കെ പോട്ടെ, മോളെ ഞാൻ ഒരിക്കലും ഇവിടെ പ്രതീക്ഷിച്ചതല്ല. നോർമലി മോള് പാർട്ടിക്ക് ഒന്നും വരാത്തത് അല്ലേ?”   അവൾ അതിനു ഉത്തരം ഒന്നും നൽകിയില്ല. ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അത്ര തന്നെ.   നരേന്ദ്രനും നാഗേന്ദ്രനും മായയോട് വാസുദേവനെ കുറിച്ച് സംസാരിക്കാൻ മറന്നില്ല.   അന്നു തന്നെ ഫ്ലൈറ്റിന് തിരിച്ചു പോകാൻ ഉള്ളതു കൊണ്ട് നരേന്ദ്രനും നാഗേന്ദ്രനും എല്ലാവരോടും യാത്ര പറഞ്ഞ് പെ