അധികം ആൾ താമസം ഇല്ലാത്ത ഒരിടത്തു വണ്ടി പാർക്ക് ചെയ്തു.....
അവരെ കാത്തെന്നപോലെ ദേവും ഉണ്ടായിരുന്നു അവിടെ....
ദ്രുവിയെ കണ്ടു ദേവ് അവന്റെ അടുത്തേക്ക് നടന്നു..
എവിടെയാണ് ദേവേട്ടാ ആ പന്ന @## മോൻ.....
ഇവിടുന്ന് കുറച്ചു ഉള്ളിലേക്ക് പോകണം..... അതുവഴി ടു വിലർ മാത്രമേ പോകു.....
നാലു പേരുടെയും ദേഷ്യം ഉച്ചസ്ഥായിൽ എത്തി നിൽക്കുകയായിരുന്നു....
ദേവ് മുന്നിലും ബാക്കി ഉള്ളവർ പിന്നിലുമായി നടന്നു.... പെട്ടന്ന് നോക്കിയാൽ ഒരു കാടാണ് എന്ന് തോന്നിപോകും.... ചുറ്റിനും വലിയ വലിയ മരങ്ങൾ പന്തലിച്ചു നിൽക്കുന്നു.... ചീവിടുകളുടെ ശബ്ദം കാതിൽ തുളച്ചു കയറുന്നു..... മുന്നോട്ട് പോകും തോറും ഇരുൾ കൂടി വന്നു.....
നടത്തം ചെന്നു അവസാനിച്ചത് മനോഹരമായി തന്നെ ഓട് കൊണ്ട് നിർമിച്ച കൊച്ചു വീടിനു മുന്നിൽ ആണ്.....
അകത്തു നിന്നു വാതിൽ കുറ്റി ഇട്ടിരിക്കുന്നത് കണ്ടു.....
ദ്രുവി അവന്റെ ദേഷ്യം മുഴുവനും സംഭരിച്ചു കൊണ്ടു വാതിൽ ചവിട്ടി തുറന്നു....
ശബ്ദം കേട്ട വഴി വീടിനുള്ളിൽ ഉള്ളവൻ മാർ ചാടി എഴുനേറ്റു....
മുന്നിൽ നിൽക്കുന്നവരെ കണ്ടു എല്ലാവരും ഒന്ന് നെറ്റി ചുളിച്ചു നോക്കി....
നിങ്ങൾ ആരും നോക്കണ്ട അതു ഈ എനിക്കുള്ള പണിയ.....
മുന്നോട്ടു വന്നു കൊണ്ടു പറയുന്നവനെ കണ്ടു അവനാണ് റെജിൻ എന്ന് മനസ്സിൽ ആയതും ദ്രുവി ദേവിനെ ഒന്ന് നോക്കി...
ദേവ് ഇരു കണ്ണുകളും അടച്ചു കാണിച്ചു....
നീ എന്റെ പെങ്ങളെ ഉപദ്രവിക്കും അല്ലേടാ പന്ന മോനെ എന്ന് പറഞ്ഞു ചവിട്ടാൻ ആഞ്ഞതും.... റെജിൻ തെറിച്ചു വീണതും ഒരുമിച്ചായിരുന്നു.....
എന്താ ഇവിടെ ഇപ്പൊ നടന്നെ... ആരാ ഇപ്പൊ ഗോൾ അടിച്ചത് എന്ന് കരുതി മനുവും ദ്രുവിയും തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അടിമുടി രൗദ്ര ഭാവത്തിൽ നിന്ന് വിറക്കുന്ന ഹാഷിയെ....
ആദ്യം അടി..... പിന്നെ ഡയലോഗ്.....
അതും പറഞ്ഞു ഹാഷി മുന്നോട്ടു വന്നു....
താഴെ വീണ റെജിൻ ചാടി എഴുനേറ്റു....മുന്നിൽ നിൽക്കുന്ന ഹാഷിടെ നെഞ്ചിൽ ആഞ്ഞൊന്നു ചവിട്ടി....
പ്രതീക്ഷിക്കാതെ പെട്ടെന്നുള്ള ചവിട്ടിൽ ഹാഷി പിറകോട്ടാഞ്ഞേകിലും ദ്രുവിയുടെ കൈകൾ അവനെ പിടിച്ചു നിർത്തി.....
റെജിൻ ഒന്ന് നിവർന്നു നിൽക്കാനുള്ള സമയം പോലും കൊടുക്കാതെ ഇരുവരും മാറി മാറി പ്രഹരിച്ചു കൊണ്ടിരുന്നു....
ഒരുവന് തന്റെ പെങ്ങളെ കൈവെച്ചവനോടുള്ള ദേഷ്യം ആയിരുന്നു എങ്കിൽ മറ്റൊരുവന് തന്റെ പ്രണയത്തെ വേദനപ്പിച്ചു എന്ന ദേഷ്യം ആയിരുന്നു.....
രണ്ടും കൂടി അവനെ എടുത്തിട്ട് കുടഞ്ഞപ്പോൾ ബാക്കി ഉള്ളവരെ മനുവും ദേവും കൂടി എടുത്തിട്ട് പെരുമാറി....
എന്താട് നുമ്മ തൃശൂർ പൂരം വെടിക്കെട്ട് കഴിഞ്ഞപോലെ. മൊത്തം കളർ ആണ് എന്റെ ഗഡിയെ......
അവശനായി കിടക്കുന്ന റെജിന്റെ നെഞ്ചിൽ ആഞ്ഞൊന്നു ചവിട്ടി ദ്രുവി നിന്നു..... അവന്റെ നെഞ്ചിന്റെ താളം ദ്രുവിയിൽ ഒരു ആന്ദം ഉളവാക്കി.....
പെൺകുട്ടികളോട് കളിക്കുമ്പോൾ നീ ഒന്ന് കരുതി വെച്ചോ അവർക്ക് എന്തിനും പോന്ന ആങ്ങളമാരുണ്ടെന്ന്.....
ഇനി നിന്റെ ദൃഷ്ടി എന്റെ കുഞ്ഞിന്റെ നേരെ തിരിഞ്ഞാൽ പിന്നെ മോനെ റെജി... നിനക്കുള്ള പെട്ടിക്ക് ഓഡർ കൊടുതു ഈ ദ്രുവിത് ശരത് ഒരു വരവ് കൂടി വരും.... നിന്നെ അങ്ങ് പരലോകത്തോട്ട് പറഞ്ഞയക്കാൻ കേട്ടോടാ പന്ന --- മോനെ......
മടക്കി കയറ്റി വെച്ച ഷർട്ടിന്റെ കൈകൾ അഴിച്ചു നാലുപേരും തിരിഞ്ഞു മുന്നോട്ട് നടന്നു.....
എന്നാൽ ഹാഷി പതിയെ പിറകോട്ടു വലിഞ്ഞു....
അവശനായി കിടക്കുന്ന റെജിന് അരികിലായി ചെന്നു നിന്നു.....
ഈ കൈകൊണ്ടല്ലെടാ പന്നെ നീ എന്റെ പെണ്ണിനെ കയറി പിടിച്ചത്..... ഇനി നീ ഈ കൈ പോക്കുന്നത് pഞാൻ ഒന്ന് കാണട്ടെ എന്ന് പറഞ്ഞു ഹാഷി റെജിന്റെ കൈ പിടിച്ചു പിന്നിലേക്ക് ആക്കി തിരിച്ചു..
. അവന്റെ എല്ലാം ദേഷ്യവും അതിൽ അമർത്തിക്കൊണ്ട്.... എല്ലു പൊടിയുന്ന പോലെ എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു....
റെജിൻ വാവിട്ട് കരഞ്ഞു....
പോകുന്ന പൊക്കിൽ ഹാഷി അവനെ പുറംകാലുകൊണ്ട് തട്ടി തേറുപ്പിച്ചു നടന്നു....
കാറിന്റെ സൈഡിൽ ആയി ഹാഷി വരുന്നതും നോക്കി ബാക്കി മൂവരും നിൽപ്പുണ്ടായിരുന്നു....
മനുവിന്റെ ചുണ്ടിൽ സ്ഥിരം സ്ഥായി ഭാവം ( ഒരു മാതിരി അവിഞ്ഞ ചിരി ) ആയിരുന്നു....
ബാക്കി രണ്ടുപേരും ഇവനിതു എവിടെ പോയി എന്നായിരുന്നു....
നീ ഇത് എവിടെ ആയിരുന്നു ഹാഷിയെ കണ്ടു ദ്രുവി ചോദിച്ചു...
അതു പിന്നെ ഇടിയുടെ ഇടക്ക് എന്റെ വാച്ചു മിസ്സായി... അതെടുക്കാൻ പോയതാ..... മനുവിനെ നോക്കി കണ്ണുരുട്ടി കൊണ്ടു ദ്രുവിക്കുള്ള മറുപടി കൊടുത്തു....
എന്നിട്ട് വാച്ചു കിട്ടിയോ ദേവ് ചോദിച്ചു....
എവിടുന്ന് അതെവിടെയോ തെറിച്ചു പോയെന്നു തോന്നുന്നു....
പിന്നെ തെറിച്ചു പോയി പോലും....കെട്ടിയാൽ അല്ലെ അതു പോകേണ്ട കാര്യമുള്ളൂ....
മനു ഹാഷിയുടെ കാതിൽ ആയി പറഞ്ഞതും.....
ഹാഷി മനുവിന്റെ കാലിന്നിട്ട് ഒരൊറ്റ ചവിട്ട് കൊടുത്തു...
അമ്മേ..... എന്റെ കാലു മനു കൂവി വിളിച്ചു....
എന്താടാ കിടന്നു അലറി വിളിക്കുന്നെ.....ദ്രുവി തിരിഞ്ഞു നോക്കി മനുവിനോട് ചോദിച്ചു....
ഒന്നുല്ല...
അതൊരു മരപട്ടി കടിച്ചതാ... മനു ഒരു പ്രതേക താളത്തിൽ ഹാഷിയെ നോക്കി പറഞ്ഞു....
മരപ്പട്ടിയോ??????? ദേവും ദ്രുവിയും ഒരുമിച്ചു ചോദിച്ചു....
അതൊന്നും ഇല്ല.... നിങ്ങൾ ഇങ്ങ് വായോ.... ഹാഷി അവരെ പിടിച്ചു വലിച്ചു മുന്നേ നടന്നു....
ദേവേട്ടാ ഞങ്ങൾ എന്നാ തിരിക്കട്ടെ.... ദേവിനെ പുണർന്നു കൊണ്ടു ദ്രുവി ചോദിച്ചു..
തറവാട്ടിലേക്ക് വരുന്നില്ല എന്ന് തീരുമാനിച്ചോ ദ്രുവി....
Ah ഏട്ടാ.... ഇപ്പോൾ വന്നാൽ എല്ലാവരുടെയും മുന്നിൽ ഒരു ചോദ്യം ചെയ്യലുണ്ടാകും.. അതു തല്ക്കാലം ഒഴിവാക്കുന്നതാണ് നല്ലത്..
ഈ കാര്യം അതു നമ്മളിൽ തന്നെ ഒളിപ്പിച്ചു വെക്കുന്നതായിരിക്കും നല്ലത്.... ദ്രുവി പറഞ്ഞു.......
അതും ശരിയാ അച്ഛനമ്മാരോ മുത്തിയോ മുത്തച്ഛനോ അറിഞ്ഞാൽ സഹിക്കാൻ കഴിഞ്ഞെന്നു വരില്ല... അവരുടെ ലോകം തന്നെ അവരല്ലേടാ നമ്മുടെ രണ്ടു കാന്താരികൾ.....
ദേവിനോട് ബൈ പറഞ്ഞു ദ്രുവിയും കൂട്ടരും പിരിഞ്ഞു... ഇരുവാഹനങ്ങളും രണ്ടു വഴികളിലൂടെ കടന്നു പോയി....
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
കൈകളുടെ വേദനയക്കാളും മനസിന്റെ വേദന അമ്മുവിനെ ആകെ തളർത്തി.... പൊട്ടി കരയുവാൻ അവളുടെ ഉള്ളം വെമ്പി..... അടക്കി നിർത്താനാവാതെ കണ്ണുനീർ വീണ്ടും വീണ്ടും ചാലുതീർത്ത് കൊണ്ടിരുന്നു.....
അമ്മു വേദന കുറവില്ലെകിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാട.... അമ്മുവിന്റെ കൈകളിൽ തഴുകി കൊണ്ടു റിൻസി പറഞ്ഞു.....
കൈകൾ ഇപ്പോളും നീലച്ചു കിടക്കുന്നുണ്ട്.....
അമ്മു നീ എന്താ ഒന്നും മിണ്ടാത്തെ.... മെഹ്‌റു അമ്മുവിന്റെ തോളിൽ തട്ടി ചോദിച്ചു....
വീണ്ടും വീണ്ടും കണ്ണുകൾ നിറഞ്ഞൊഴുകുന്നതല്ലാതെ അമ്മു ഒന്നും പറഞ്ഞില്ല....
ഡോറിൽ ആരോ മുട്ടുന്ന കേട്ട് മെഹ്‌റു അമ്മുവിനോട് കണ്ണു തുടക്കാൻ പറഞ്ഞു ഡോർ തുറക്കാൻ പോയി....
ആമ്പലിനു ഒരു വിസ്റ്റർ ഉണ്ട്.... ഡോർ തുറന്നപാടെ പറയുന്ന കേട്ട് മെറ്ററിൻ ആണെന്ന് മനസ്സിലായി.....
ആരായിരിക്കും വിസിറ്റർ???? റെജിൻ ആയിരിക്കുമോ??? കാലുകൾ തളരുന്ന പോലെ തോന്നി അവൾക്ക്.... ഒരാശ്രയത്തിനായി കൈവരിയിൽ പിടിച്ചു കൊണ്ടു നോക്കി നിൽക്കുന്ന കുട്ടികാരികളോട് ചിരിച്ചെന്നു വരുത്തി അവൾ താഴേക്കു നടന്നു....
കാലുകൾ ഇടറി പോവാതിരിക്കാൻ അവൾ കൈവരികളിൽ പിടി മുറുക്കി ഇറങ്ങി.....
വിസിറ്റേഴ്സ് റൂമിലേക്ക് അടക്കും തോറും നെഞ്ചിടിപ്പ് ഉയർന്നു വന്നു... ശ്വാസഗതി ഉച്ചത്തിലായി... ഒരുവേള ഹൃദയം നിലച്ചു പോകുമോ എന്നു പോലും ഭയന്ന നിമിഷങ്ങൾ....
വിസ്റ്റേഴ്സ് റൂമിലേക്ക് കാലെടുത്തു വെച്ചതും കണ്ടു പുറം തിരിഞ്ഞു നിൽക്കുന്നവനെ.........
ഓടി അടുത്ത് ഇരു കൈകളാൽ മുറുകെ പിടിച്ചു അവന്റെ പുറത്തു തലയമർത്തി ആർത്തു കരഞ്ഞു.... ഇത്രയും നേരം താൻ അനുഭവിച്ചതത്രയും അവന്റെ അരികിൽ കരഞ്ഞു തീർത്തു....
പിന്നിലേക്ക് തിരിഞ്ഞു നിന്ന് അവളെ അവന്റെ നെഞ്ചോടു ചേർത്തു നിർത്തി..... ഇനിയും എന്റെ കുഞ്ഞി കരഞ്ഞാൽ ഏട്ടന് അതു സഹിക്കില്ലടാ....
ഏട്ടാ ഞാൻ.... എനിക്ക്.... വീണ്ടും കരച്ചിൽ തൊണ്ടയിൽ കുടുങ്ങി.....
കഴിഞ്ഞത് കഴിഞ്ഞു... ഇനി ഏട്ടന്റെ കുഞ്ഞു അതൊന്നും ഓർത്തു പേടിക്കണ്ട... ഇനി എന്റെ മോളുടെ നിഴൽ വെട്ടത്തു പോലും അവൻ വരില്ല....
പാറി പറന്ന മുടിയിഴകളെ ഒതുക്കി വെച്ചു കൊടുത്തു ദ്രുവി.... ഇനി എന്റെ കൊച്ചു ഇങ്ങനെ കരഞ്ഞു ഇരിക്കരുത്...
അതിനവൾ ചെറു ചിരി നൽകി... എന്തുടെകിലും ഏട്ടന്മാരോട് തുറന്നു പറയാനോട്ടോ.... തെറ്റു ചെയ്തില്ല എന്ന ഉറപ്പുണ്ടെങ്കിൽ ആരുടെയും മുന്നിൽ തല കുനിഞ്ഞു നിൽക്കരുത്....
അമ്മുവിനെ നെഞ്ചോട് ചേർത്തു തന്നെ ദ്രുവി പുറത്തേക്ക് വന്നു....
ഹാഷിയും മനുവും നോക്കുബോൾ ഒരു പൂച്ച കുഞ്ഞിനെ പോലെ പതുങ്ങി ദ്രുവിയുടെ നെഞ്ചിൽ കിടക്കുന്ന അമ്മുവിനെ ആണ്....
അമ്മുവിനെ കണ്ടാൽ അറിയാം ഒത്തിരി പേടിച്ചു കരഞ്ഞിട്ടുണ്ടെന്ന്.... ഹാഷിയുടെ നോട്ടം ചെന്നു നിന്നത് അവളുടെ കൈകളിൽ ആണ്.....
നീലച്ചു കിടക്കുന്ന തന്റെ പ്രാണന്റെ കൈകൾ കാൻകെ വീണ്ടും അവനിൽ ദേഷ്യം ഇരച്ചു കയറി.....
ആ ഉള്ളൊന്ന് പിടക്കുന്നത് ദേ എന്റെ നെഞ്ചിൽ ഇവിടെ കേൾക്കാം. ഇനി എങ്കിലും ആ മുഖത്തൊരു പുഞ്ചിരി തുകടോ.... തന്റെ മുന്നിൽ വന്നു നിൽക്കുന്നവളെ നോക്കി ഹാഷി മൗനമായി മൊഴിഞ്ഞു....
മനു അമ്മുവിനെ നോക്കി ഒന്ന് ചിരിച്ചു....
ഒരു നിറം മങ്ങിയ ചിരി മനുവിനായി സമ്മാനിച്ചു കൊണ്ടു ഹാഷിയിലേക്ക് അവളുടെ നോട്ടം ചെന്നെത്തി ..
നിന്നെ എന്റെ നെഞ്ചോടു ചേർത്തു വെച്ചു നിന്റെ എല്ലാ വേദനകളും എന്റേതു മാത്രം ആക്കുവാൻ തോന്നുവാടി പെണ്ണെ.... നിന്റെ നെറുകിൽ ഒന്ന് മുകരാൻ എന്റെ നെഞ്ചു തുടിക്കുന്നു.....ഹാഷിയുടെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു
അമ്മുവിന് അരികിൽ ചെന്നു നിന്ന് അവളുടെ മിഴികളിലേക്ക് നോട്ടം എറിഞ്ഞു അവൻ.... Ah കണ്ണുകളിൽ പഴയ കുറുമ്പിന്റെ ഒരു തരി പോലും ഇല്ലന്നവന് തോന്നി.......
താൻ ഇങ്ങനെ ടെൻഷൻ അടിക്കല്ലെടോ... മൈൻഡ് ഒന്ന് കൂൾ ആക്കുവാൻ ശ്രെമിക്ക്... ഇരുവർക്കും ഇടയിലെ നിശബ്ദത ബേദിച്ചു കൊണ്ട് ഹാഷി അമ്മുവിനോടായി പറഞ്ഞു......
ഇതുവരെ തന്നോട് ഒരു വാക്കു പോലും മിണ്ടാത്ത അവനിൽ നിന്നും കേട്ട വാക്കുകൾക്ക് മറുപടിയായി ഒരു തുള്ളി കണ്ണു നീർ അവളിൽ നിന്നും താഴേക്ക് പതിച്ചു....
ഞാൻ ശ്രെമിക്കാം താഴേക്ക് മിഴികൾ ഉന്നി മറുപടി നൽകി അമ്മു....
ശ്രെമിച്ചാൽ പോരാ.....
ഉള്ളൂ തുറന്നൊന്ന് ചിരിക്കോ എനിക്കു വേണ്ടി.....
പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് താൻ എന്താ പറഞ്ഞതെന്ന അവനു മനസിലായത്.....
അമ്മു തല ഉയർത്തി അവനെ നോക്കി....
മോളുടെ നിറഞ്ഞ ചിരി കണ്ടു വേണം ഞങ്ങൾക്ക് തിരികെ പോകാൻ... വിഷയം മാറ്റുവാൻ എന്നോണം മനു പറഞ്ഞു....
നിറഞ്ഞ പുഞ്ചിരി അമ്മു അവർക്കായി സമ്മാനിച്ചു....
മുടിക്കെട്ടിയ ആകാശം മഴപെയിതൊഴിഞ്ഞ പോലെ ആയി മനസ്സുകളും.....
വരുമ്പോൾ ഉള്ള ടെൻഷൻ എല്ലാം മാറ്റി വെച്ച്.... കറോഴിഞ്ഞ വാനം പോലെ ആയ മനസ്സുമായി ഹാഷിയും ദ്രുവിയും മനുവും തിരിച്ചു യാത്രയായി.....
എത്രത്തോളം നന്നായിട്ടുണ്ടെന്ന് എനിക്കറിയില്ല... എന്റെ മാക്സിമം ഞാൻ നിങ്ങൾക്ക് തരുന്നുണ്ട് നിറെ നിറെ സ്നേഹത്തോടെ ഞാൻ.....
കാത്തിരിക്കണം