Aksharathalukal

നിനക്കായ്‌ ഈ പ്രണയം (41)

എല്ലാവരും അവരവരുടെ ഐസ്ക്രീം തിന്നുന്നതിനു ഒപ്പം ബാക്കി ഉള്ളവരുടെ ടേസ്റ്റ് ചെയ്തു അങ്ങനെ സന്തോഷിച്ചു ഇരുന്നു.

“എനിക്ക് എന്തോ അങ്ങ് ദഹിക്കുന്നില്ല.. “ എന്തോ ചിന്തിക്കുന്ന മുഖഭാവത്തിൽ ഇരുന്നു ഷൈലാമ പറഞ്ഞു.

“ദഹനക്കേട് ഉണ്ടെകിൽ തിന്നണ്ട.. ഞാൻ അത് തിന്നോളാം” ജിത്തു പറഞ്ഞത് കേട്ട് ഷൈലാമ അവനെ കൂർപ്പിച്ചു നോക്കി.

“അതല്ലടാ.. ഒരു പനി മാറിയതിന്റെ മാത്രം സന്തോഷത്തിൽ ഇത്ര ആഷ് പൂഷ് ഐസ്ക്രീം പാർലറിൽ ഒക്കെ കൊണ്ട് വന്നു ഇവൻ ഐസ്ക്രീം വാങ്ങി തരിക എന്നൊക്കെ പറഞ്ഞാൽ.. എടാ.. രഘു.. എന്താ ഇതിനു പിന്നിലെ ദുരുദ്ദേശം?" ഷൈലാമ കണ്ണുരുട്ടി അവനോട് ചോദിച്ചു.

"ഹഹഹഹ.. " രഘു ഒന്ന് ചിരിച്ചു. "ഒരു ദുരുദ്ദേശവും ഇല്ല പൊന്നേ.. ചുമ്മാ ഒരു സന്തോഷം.."

"അതെന്താടാ? ചുമ്മാ ഉള്ള ആ സന്തോഷം.." ശ്യാം ഒന്ന് ഇരുത്തി ചോദിച്ചു.

"അല്ല.. ഒരു നല്ല കാര്യം പറയുമ്പോൾ മധുരം കഴിക്കുന്നത് നല്ലതാണല്ലോ.." രഘു ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.

"ആ.. പോരട്ടെ.. പോരട്ടെ.. മനസിലുള്ളത് മുഴുവൻ ഇങ് പോരട്ടെ.." - ജിത്തു.

"നിങ്ങൾ എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആണ്. നിങ്ങൾ അറിയാത്ത ഒരു രഹസ്യവും എനിക്ക് ഇല്ല.  ദേ ഈ ചെക്കന്മാർക്ക് ചെറിയ ഐഡിയ ഒക്കെ ഉണ്ട്.. ഇനി ഇപ്പൊ നിങ്ങളോട് കൂടി പറയാം എന്ന് കരുതി.." രഘു ഒരു മുഖവുരയിട്ടപ്പോൾ സങ്കം മുഴുവൻ അവനെ നോക്കി ഇരുന്നു.

"കൃതി.. നീ ഇത് പോയി വീട്ടിൽ കൊളുത്തി കൊടുക്കരുത് ട്ടാ.." അവൻ ആദ്യമേ കൃത്യോട് പറഞ്ഞു.

ഇല്ലെന്നു അവൾ തലയാട്ടി.

"അപ്പൊ ഗയ്‌സ്.. നിങ്ങളുടെ ഫ്രണ്ട് രഘു.. അതായത് ഞാൻ.. ഐ ആം ഇൻ ലവ്..." രഘു പറഞ്ഞു നിർത്തി.

ചെക്കന്മാർ മൂന്ന് പേരും പരസ്പരം നോക്കി ചിരിച്ചു. കൃതിയുടെ മുഖം വാടുന്നത് ഷൈലാമ ശ്രദ്ധിച്ചു.

"ആരാന്നു അറിയണ്ടേ? കൃതി.. നീ എന്താ ആരാന്നു ചോദിക്കാതെ?" രഘു അവളോട് പറഞ്ഞത് കേട്ട് കൃതി മുഖത്ത് ഒരു കൃത്രിമ ചിരി വരുത്തി.

"ആരാ?" ഉത്തരം അറിഞ്ഞിരുന്നിട്ടും മനസ്സില്ലാ മനസോടെ അവൾ ചോദിച്ചു.

"മൈഥിലി കാർത്തികേയൻ.. അതായത്.. മൈ ഡിയർ മിലി.."

മാഞ്ഞു തുടങ്ങിയ ചിരി പിടിച്ചു നിർത്താൻ കൃതി വല്ലാതെ ശ്രമിച്ചു. അവളുടെ കാഴച്ച കണ്ണീർ വന്നു മറഞ്ഞു. മങ്ങിയ കാഴ്ച്ചയിൽ അവൾ കബന്നുണ്ടായിരുന്നു മറ്റുള്ളവർ അവനെ അഭിനന്ദിക്കുന്നത്.

********************

കാറിന്റെ ഡോർ വലിച്ചു അടച്ചു പൊട്ടിക്കരഞ്ഞുകൊണ്ടു കൃതി അകത്തേക്ക് ഓടി. ലിവിങ് റൂമിൽ ഇരുന്നു വർത്തമാനം പറഞ്ഞിരുന്ന ബാലഭാസ്കറും ചന്ദ്രികയും മകളുടെ കരച്ചിൽ കണ്ടു ഒന്ന് പകച്ചു. അതൊന്നും വകവെക്കാതെ അവൾ അവളുടെ മുറിയിലേക്ക് ഓടി വാതിൽ വലിച്ചു അടച്ചു കുറ്റിയിട്ടു. മുറിയിൽ നിന്നു സാധനങ്ങൾ താഴെവീണു ഉടയുന്ന ശബ്ദം കേൾക്കാം.

"കുട്ടാ.. കുട്ടാ.. നീ വാതിൽ തുറന്നെ.." ചന്ദ്രിക ആകാംക്ഷയോടെ വാതിലിൽ മുട്ടി.

അകത്തു നിന്നു ഒരു അനക്കവും ഇല്ല.

"കുട്ടാ.." ചന്ദ്രിക വീണ്ടും വിളിച്ചു.

ബാലഭാസ്കർ ചന്ദ്രികയെ മാറ്റി നിർത്തി ഡോറിൽ മുട്ടി വിളിച്ചു.. "അച്ഛന്റെ കൃതി കുട്ടാ... കുട്ടൻ വാതിൽ തുറന്നെ.."

അച്ഛന്റെ ശബ്ദം കേട്ട് കരച്ചിൽ നിർത്തി കണ്ണു തുടച്ചു കൃതി. കട്ടിലിൽ എഴുന്നേറ്റു ഇരുന്നു അവൾ പുറത്തേക്കു വിളിച്ചു പറഞ്ഞു.

"പൊക്കോണം എല്ലാവരും.. ഒരു കൃതി കുട്ടൻ.. നിങ്ങൾക്ക് ആർക്കും എന്നോട് ഒരു സ്നേഹവും ഇല്ല.. എന്നോട് മിണ്ടാൻ ആരും വരണ്ട..."

"അച്ഛന്റെ കുട്ടനോട് അച്ഛന് സ്നേഹമില്ലെന്നു ആരാ പറഞ്ഞേ? എന്റെ കുട്ടനല്ലേ.. കുട്ടന് എന്ത് വേണമെങ്കിലും അച്ഛൻ വാങ്ങി തരും.. ദേ ഇപ്പൊ നീ ഒന്ന് വാതിൽ തുറക്ക്.." ബാലഭാസ്കർ അനുനയത്തിൽ അവളെ വിളിച്ചു.

അകത്തു നിന്നു അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ ചന്ദ്രിക പറഞ്ഞു.. "കുട്ടന് എന്ത് വേണമെങ്കിലും അച്ഛനോടും അമ്മയോടും പറയാമല്ലോ.. അത്‌ എന്തായാലും അച്ഛനും അമ്മയും കുട്ടന് തരും.. പിന്നെ എന്തിനാ ഈ വാശി.. വാതിൽ തുറക്ക് കുട്ടാ.."

കുറച്ചു നേരം അനക്കം ഒന്നും കേട്ടില്ല. പിന്നെ വാതിൽ പതിയെ തുറന്നു. വാതിലിനു പിന്നിൽ നിന്നു കരഞ്ഞു കലങ്ങിയ കൃതിയുടെ മുഖം കണ്ടു ബാലഭാസ്കറിന്റെയും ചന്ദ്രികയുടെയും കണ്ണു നിറഞ്ഞു. മുറിയിലെ സാധനങ്ങൾ മുഴുവനും ചന്നം പിന്നം പൊട്ടികിടന്നിരുന്നു.

"കുട്ടാ.." ബാലഭാസ്കർ വിളിച്ചതും കൃതി കരഞ്ഞു കൊണ്ട് അയ്യാളുടെ നെഞ്ചിലേക്ക് ചാഞ്ഞു. അയ്യാൾ അവളെയും കൊണ്ട് മുൻവശത്തെ മുറിയിലേക്ക് പോയി.

"ഭവാനി.. " ചന്ദ്രിക ജോലിക്കാരിയെ വിളിച്ചു പറഞ്ഞു. "ഇപ്പൊ തന്നെ മോളുടെ മുറി ക്ളീൻ ചെയ്യണം.. പൊട്ടിയത്നു ഒക്കെ പകരം അതുപോലെ തന്നെ പുതിയത് വാങ്ങിപ്പിച്ചു വച്ചേക്കു.."

ചന്ദ്രിക പറഞ്ഞത് കേട്ട് ഭവാനി തലകുലുക്കി മറ്റു രണ്ടു ജോലിക്കാരെയും വിളിച്ചു മുറിക്കു അകത്തേക്ക് പോയി. ചന്ദ്രിക നേരെ ലിവിങ് റൂമിലേക്ക്‌ പോയി. അവിടെ കൃതി അച്ഛന്റെ നെഞ്ചോട് ചേർന്നിരുന്നു കരയുകയായിരുന്നു.

"കുട്ടാ.. നീ കരയാതെ.. എന്തായാലും അച്ഛനോട് പറ.." ചന്ദ്രികകൂടി അവളുടെ അടുത്തേക്കിരുന്നു പറഞ്ഞു.

"ഞാൻ പറഞ്ഞത് അല്ലേ.. എനിക്കു രഘുനെ ഇഷ്ടം ആണെന്ന്.. എനിക്കു വേണം അവനെ.. " അവൾ ചിനുങ്ങിക്കൊണ്ട് പറഞ്ഞു.

"അതിനെന്തിനാ അച്ഛന്റെ മോളു കരായണേ.. അച്ഛൻ നിന്റെ സുമിതരാന്റിയോട് പറഞ്ഞിട്ടുണ്ട്. അവർക്കു ഒക്കെ ഇഷ്ട്ടം ആണ് നിന്നെ.. പിന്നെ ദർശൻ അങ്കിളിനു ഇപ്പൊ കല്യാണം നടത്താൻ താല്പര്യമില്ല. രഘു ഓഫീസിൽ ഒന്ന് കാല് ഉറപ്പിച്ചു നിർത്തട്ടെ എന്നാ പറഞ്ഞത്. " ബാലഭാസ്കർ പറഞ്ഞു.

"ഉം.. രഘു കൊറേ കാലൊറപ്പിച്ചു നിർത്തും.. കൊറേ ആക്രികളുടെ കേസ് ആണ് അവൻ എടുക്കുന്നത് ഇപ്പൊ.. അതൊക്കെ ശരിയായിട്ടു ഇനി എന്നാ.. ഇനിയും കാത്തിരുന്നാൽ അവള്.. ആ മിലി.. അവനെ കൊണ്ടു പോകും.. അച്ഛൻ ഇപ്പൊ തന്നെ സുമിതരാന്റിയെ വിളിക്കണം.. " കൃതി പദം പെറുക്കി പറഞ്ഞു.

"ആരാ ഈ മിലി..?"

"രഘുന്റെ ഫ്രണ്ടാ.. ഇന്ന് അവൻ പറയാ.. അവളെ ഇഷ്ടം ആണെന്ന്..

.....
....

എനിക്കി വേണം അച്ഛാ അവനെ.." കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു പറഞ്ഞു കരഞ്ഞുകൊണ്ട് അവൾ അച്ഛന്റെ തോളിലേക്ക് ചാഞ്ഞു.

"ചന്ദ്രികേ.. നീ സുമിത്രയേ ഒന്ന് വിളിക്ക്.." ചിലതൊക്കെ മനസ്സിൽ ഓർത്തുകൊണ്ട് ബാലഭാസ്കർ പറഞ്ഞു

***************

"കയറി വാ മായേ.. " നിരഞ്ജൻ ക്യാരവാനു അകത്തു നിന്നു വിളിച്ചു.

മായ അല്പം ആകാംക്ഷയോടെ അകത്തേക്ക് കയറാൻ തുടങ്ങി. നിരഞ്ജൻ അവളുടെ കൈ പിടിച്ചു അവളെ അകത്തേക്ക് കയറ്റി.  ക്യാരവാന് ഉള്ളിലുള്ള ലോകം കണ്ടു അവളുടെ കണ്ണു മിഴിഞ്ഞു.

"ഹോ.. ഇത്തറേം വല്ല്യ ടിവിയോ?"

"ഗ്യാസ്.. ഇതില് കുക്ക് ചെയ്യാൻ പറ്റോ?"

"അമ്മേ.. Ac.. അതാണ് ഇതില് ഇത്ര തണുപ്പ് അല്ലേ..?"

"അയ്യോ.. ബാത്രൂം.. ബസ്സിനുള്ളിൽ ബാത്റൂമോ? ഞാൻ മറ്റേ പറക്കും തളികയിൽ മാത്രമേ ഇത് കണ്ടിട്ടുള്ളു... ഹിഹിഹി.."

മായ കൗതുകത്തോടെ ക്യാരവാൻ കാണുന്നത് കണ്ടു നിരഞ്ജന് ചിരിവന്നു. തുടർച്ചയായി ഉള്ള ഫോൺ കോളുകൾക്കിടയിൽ എപ്പോളോ അവൾ ക്യാരവാൻ കണ്ടിട്ടില്ല എന്ന് പറഞ്ഞു. അതുകൊണ്ട് തന്റെ ക്യാരവാൻ അവളെ കാണിക്കാൻ കൊണ്ട് വന്നത് ആണ് നിരഞ്ജൻ. പക്ഷെ അത് കണ്ടു അവൾ ഇത്രയും ഹാപ്പി ആകും എന്ന് അവൻ കരുതിയില്ല. കോളേജ് കട്ട് ചെയ്തു വന്നതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നു കക്ഷിക്ക് പക്ഷെ അതെല്ലാം ഇപ്പൊ മറന്നു.

അവൾ ഓടി നടന്നു ക്യാരവാൻ കാണുന്നത് നോക്കി അവൻ കമ്പിയിൽ ചാരി നിന്നു. അവൻ അവളെ തന്നെ നോക്കുകയായിരുന്നു. ഓരോ തവണയും ക്യാരവാനിലെ ചെറിയ ഇടനാഴിയിലൂടെ അവൾ നടക്കുമ്പോൾ അവളുടെ ശരീരം അവനിൽ ഉരസി. അത് അവനിൽ വികാരങ്ങളെ ഉണർത്തി.

ക്യാരവാനിലെ ചെറിയൊരു ബട്ടൻ മായ അമർത്തിയപ്പോൾ ഒരു ചെറിയ കട്ടിലും കിടക്കായും നിവർന്നു വന്നു.

"ഹായ്.. ഇതിനകത്ത് നല്ല വിശാലമായി കിടന്നു ഉറങ്ങിക്കൊണ്ട് പോവാലോ.." അവൾ കൗതുകത്തോടെ പറഞ്ഞു.

പക്ഷെ നിരഞ്ജന്റെ കണ്ണു അവളുടെ അഴിഞ്ഞു കിടക്കുന്ന മുടികൾ കിടയിലൂടെ കാണാവുന്ന കഴുത്തിനു പിന്നിലെ വലിയ മറുകിൽ ആയിരുന്നു. അവൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു അവളെ പിന്നിൽ നിന്നു വട്ടം പിടിച്ചു. അവളുടെ മുടി പതിയെ വകഞ്ഞു മാറ്റി ആ മറുകിലായി അവൻ ചുണ്ട് ചേർത്തു.

മെല്ലെ അവളുടെ കാതോരം വന്നു പറഞ്ഞു. " ഉറങ്ങാൻ മാത്രമല്ല മായക്കുട്ടി.. ഇതിനു പല ഉപയോഗങ്ങളും ഉണ്ട്.. "

മായ ഒന്ന് ഞെട്ടി. അവളുടെ ഹൃദയതാളത്തിന്റെ വേഗം വല്ലാതെ കൂടി. നിരഞ്ജൻ അവളുടെ ചുരിദാറിന് പിന്നിലെ സിപ് തുറക്കുന്നത് ഒരു ഞെട്ടലോടെ അവൾ അറിഞ്ഞു. എതിർക്കണം എന്ന് തോന്നിയെങ്കിലും അവൾക്ക് അതിന് കഴിഞ്ഞില്ല.

അവൻ അവളെ അവനു അഭിമുഖമായി നിർത്തി. താണു നിന്ന അവളുടെ മുഖം അവൻ തേല്ലോന്ന് ഉയർത്തി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ കണ്ണിൽനിന്ന് ഉതിർന്നു വീണ കണ്ണീർ തുള്ളി അവൻ ചുണ്ടുകളാൽ കവർന്നെടുത്തു. പിന്നെ മെല്ലെ അവളുടെ ചുണ്ടുകളെ അവൻ സ്വന്തമാക്കി.

***************************

രഘു വീട്ടിലേക്കു തിരികെ വരുന്ന വഴി ആയിരുന്നു. സമയം ഏഴര കഴിഞ്ഞു. വഴിയരികിൽ മിനിമോളെ കണ്ടു അവൻ ബൈക്ക് നിർത്തി.

"മിനി മോളെ.." രഘുവിന്റെ വിളികേട്ട് മിനിമോൾ സന്തോഷത്തോടെ നോക്കി.

"രഘുവേട്ടാ.." അവൾ വിളിച്ചു.

"എന്താ മോളെ ഈ നേരത്ത് ഇവിടെ?" അവൻ ചോദിച്ചു.

"ഏട്ടാ.. ഇത് എന്റെ ഫ്രണ്ട് നമിത. ദാ ഇത് അവളുടെ അച്ഛൻ.." അവൾ കൂടെ ഉള്ളവരെ പരിചയപ്പെടുത്തി.

"ഹലോ.. ഞാൻ പ്രസാദ്.." നമിതയുടെ അച്ഛൻ സ്വയം പരിചയപ്പെടുത്തി.

"രഘു.. "

"ഞങ്ങൾ ഇവരുടെ കമപെയിൻ സ്റ്റഡി കഴിഞ്ഞു മിനിമോളെ വീട്ടിൽ കൊണ്ട് വിടാൻ ഇറങ്ങിയതാ.. ടയർ പഞ്ചർ ആയി.. വർക്ക് ഷോപ്പിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്. ആൾ ഇത് വരെ വന്നില്ല.." പ്രസാദ് കാര്യങ്ങൾ വിശദീകരിച്ചു.

"ഓഹ്.. " രഘു വണ്ടിയുടെ ടയറിലേക്ക് ഒന്ന് നോക്കി.

"രഘുവേട്ടൻ വീട്ടിലേക്ക് അല്ലേ? " മിനിമോൾ ചോദിച്ചു.

അതെ എന്ന് അവൻ തലയാട്ടി. "നീ എന്റെ കൂടെ പോരുന്നോ?"

"അങ്കിൾ.. രഘു വേട്ടൻ ഞങ്ങളുടെ തൊട്ട് അടുത്ത വീട്ടിൽ ആണ്.. ഞാൻ ഏട്ടന്റെ കൂടെ പൊക്കോളാം.." മിനിമോൾ പ്രസാദിനോട് പറഞ്ഞു.

"എങ്കിൽ മോളു പൊക്കോ.. ഇനി ടയർ മാറ്റാൻ ആളു എപ്പോ വന്നിട്ടാ.."

പ്രസാദിനോടും നമിതയോടും യാത്ര പറഞ്ഞു മിനിമോൾ രഘുവിന്റെ വണ്ടിയിൽ കയറി. വീട് എത്തിയപ്പോൾ രഘു കണ്ടു മുറ്റത്തു പതിവില്ലാതെ ഇരിക്കുന്ന ഒരു സ്കൂട്ടർ.

"നിങ്ങള്ക്ക് വിരുന്നുകാർ ഉണ്ടെന്ന് തോന്നുന്നല്ലോ മിനിമോളെ.." അവൻ പറഞ്ഞത് കേട്ട് മിനി പുറകിൽ നിന്നു പതിയെ ഒന്ന് പൊങ്ങി നോക്കി.

"വിശാൽ മാമൻ ആണല്ലോ.. മിലിച്ചേച്ചിക്ക് ഇന്ന് പണിയായി.." മിനിമോൾ പറഞ്ഞു.

"ആരാ ഈ വിശാൽ മാമൻ?" രഘു ചോദിച്ചു.

"അമ്മേടെ വകയിലെ ഒരു ഏട്ടൻ ആണ്.." അവൾ പറഞ്ഞു.

"ഏതു? മിലിയെ ഇഷ്ട്ടം അല്ല എന്ന് പറഞ്ഞ അങ്കിലോ?" വണ്ടി നിർത്തുക്കൊണ്ട് അവൻ ചോദിച്ചു.

"ങ്ഹാ.. അത് തന്നെ.." ബൈക്കിൽ നിന്ന് ഇറങ്ങിക്കൊണ്ട് മിനിമോൾ പറഞ്ഞു.

വീട്ടിനു അകത്തു നിന്നു ഒരു പുരുഷ ശബ്ദം ഉയർന്നു കേൾക്കാം.

രഘു ഒന്ന് അകത്തേക്ക് നോക്കി, പിന്നെ മിനിമോളോട് ചോദിച്ചു. "ആന്റിയുടെ വീട്ടുകാർക്ക് എന്താ മിലിയോട് ഇത്ര ദേഷ്യം?"

"അതോ.. ഈ വീടും പറമ്പും എല്ലാം മുത്തശ്ശൻ ചേച്ചിടെ പേരിൽ ആണ് വച്ചിരിക്കുന്നത്.. അത് ഞങ്ങളുടെ പേരിൽ കൂടെ മാറ്റി എഴുതാൻ പറഞ്ഞു മുത്തശ്ശനോട് തുടങ്ങിയ വഴക്കാ.. പിന്നെ അത് മിലി ചേച്ചിയോട് ആയി..

സ്കൂളിന്റെ അവകാശം ഞങ്ങൾക്ക് എല്ലാവർക്കും കൂടെ ആണ്.. അതുകൊണ്ട് വീട് മാറ്റി എഴുതണ്ട എന്ന് ആയിരുന്നു മുത്തശ്ശന്റെയും അച്ഛന്റെയും വാദം.

പിന്നെ അച്ഛൻ മരിച്ചപ്പോൾ ഇത് എല്ലാം വിറ്റ് ഞങ്ങളോട് അമ്മയുടെ തറവാട്ടിലേക്കു പോകാൻ പറഞ്ഞു വിശാൽ മാമൻ.. എല്ലാം വാങ്ങാൻ മാമൻ ആളെ ഒക്കെ ഏർപ്പാട് ആക്കിയതാ.. പക്ഷെ മിലി ചേച്ചി സമ്മതിച്ചില്ല. അതിന് ശേഷം മാമന് ചേച്ചിയെ തീരെ കണ്ടു കൂടാ.."

പെട്ടന്ന് അകത്തുനിന്നു എന്തോ താഴെ വീഴുന്ന വലിയ ശബ്ദം കേട്ട് മിനിമോളും രഘുവും അകത്തേക്ക് ഓടി.

(തുടരും..)



 


നിനക്കായ്‌ ഈ പ്രണയം (42)

നിനക്കായ്‌ ഈ പ്രണയം (42)

4.6
3323

പെട്ടന്ന് അകത്തുനിന്നു എന്തോ താഴെ വീഴുന്ന വലിയ ശബ്ദം കേട്ട് മിനിമോളും രഘുവും അകത്തേക്ക് ഓടി. അവർ അകത്തേക്ക് ചെല്ലുമ്പോൾ ഒരു ഫ്‌ളവർ വേസ് താഴെ കിടന്നു ഉരുളുന്നുണ്ട്. വിശാൽ രൂക്ഷമായി മിലിയെ നോക്കി നിൽക്കുന്നു. മിലി നിസ്സംഗതയോടെ താഴോട്ട് നോക്കി നിൽക്കുന്നുണ്ടായിരുന്നു.   "പറ അമ്മു.. നമ്മുടെ കുടുംബത്തിൽ എപ്പോളാ പെൺകുട്ടികളുടെ അഭിപ്രായം കേട്ട് കല്യാണം നടത്താൻ തുടങ്ങിയത്?" വിശാൽ ദേഷ്യത്തിൽ ചോദിച്ചു.   "ആരാ ഈ അമ്മു?" രഘു രഹസ്യമായി മിന്നിമിളോട് ചോദിച്ചു.   "അമ്മയെ വീട്ടിൽ വിളിക്കുന്നത് അങ്ങനെ ആണ്." മിനിമോൾ ചിരി കടിച്ചു പിടിച്ചുകൊണ്ടു പറഞ