നിരഞ്ജൻറെ സ്വന്തം പാറു Chapter 37
എല്ലാം കഴിഞ്ഞ് നരേന്ദ്രൻ മായയെ വിളിച്ച് സംസാരിച്ചു.
“Maya, hope everything is fine with you. I know Niranjan is tough to handle. Still trust you remembered my promises.”
“Yes Sir... don't worry. I am good.”
“അതൊക്കെ പോട്ടെ, മോളെ ഞാൻ ഒരിക്കലും ഇവിടെ പ്രതീക്ഷിച്ചതല്ല. നോർമലി മോള് പാർട്ടിക്ക് ഒന്നും വരാത്തത് അല്ലേ?”
അവൾ അതിനു ഉത്തരം ഒന്നും നൽകിയില്ല. ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അത്ര തന്നെ.
നരേന്ദ്രനും നാഗേന്ദ്രനും മായയോട് വാസുദേവനെ കുറിച്ച് സംസാരിക്കാൻ മറന്നില്ല.
അന്നു തന്നെ ഫ്ലൈറ്റിന് തിരിച്ചു പോകാൻ ഉള്ളതു കൊണ്ട് നരേന്ദ്രനും നാഗേന്ദ്രനും എല്ലാവരോടും യാത്ര പറഞ്ഞ് പെട്ടെന്ന് തന്നെ ഇറങ്ങി.
എന്നാൽ കുറച്ചു സമയം അവിടെ ചുറ്റിപ്പറ്റി നിന്ന മായ ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടു മെല്ലെ പുറത്തേക്ക് കടക്കാൻ നോക്കുമ്പോഴാണ് Apratim ഉം രോഹനും Nilesh ഉം കൂടാതെ വേറെ രണ്ടു മൂന്നു സ്റ്റാഫും അവൾക്ക് അടുത്തേക്ക് വന്നത്.
എല്ലാവരുടെ കയ്യിലും drink സ് ഉണ്ടായിരുന്നു. രോഹൻറെ കയ്യിൽ ഒരു ഗ്ലാസിൽ ഓറഞ്ച് കളറുള്ള ജ്യൂസും ഉണ്ടായിരുന്നു.
“Hello Maya, Congratulations... ‘
Apratim അവളെ കണ്ടു വിഷ് ചെയ്തു.
അവൾ അവരെ തിരിഞ്ഞു നോക്കി. ഒന്നു ചിരിച്ചു എന്നു വരുത്തി, പിന്നെ താങ്ക്സ് എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി.
എന്നാൽ കുറച്ച് അകലെ ഭരതനും നിരഞ്ജനും ഹരിയും അവരെ നോക്കി നിൽക്കുകയായിരുന്നു.
ആ സമയം രോഹൻ പറഞ്ഞു.
“അതെന്താടോ ഒരു താങ്ക്സ്സിൽ ഞങ്ങളെ അവോയ്ഡ് ചെയ്യുന്നത്? ഒരു ചിയേഴ്സ് ഒക്കെ ഞങ്ങളോടും ആകാം. ഒന്നുമില്ലെങ്കിലും നമ്മളെല്ലാം ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന വരല്ലേ?”
അവളുടെ കയ്യിലേക്ക് ഓറഞ്ച് ജ്യൂസ് നൽകി രോഹൻ പറഞ്ഞു നിർത്തി.
അവൾ അവനെ ഒന്നു നോക്കി, പിന്നെ ഗ്ലാസിലേയ്ക്കും.
പിന്നെ അവൾ ആ ഗ്ലാസ് വാങ്ങി.
അതുകണ്ട് ഭരതൻ അവൾക്ക് അടുത്തേക്ക് നടക്കാൻ തുടങ്ങിയതും നിരഞ്ജൻ അവനെ തടഞ്ഞു.
“Wait and watch Bharatan...”
നിരഞ്ജൻ പറയുന്നതു കേട്ട് ഭരതൻ അവനെ ദേഷ്യത്തോടെ നോക്കി. ഭരതൻറെ നോട്ടം മനസ്സിലാക്കി നിരഞ്ജൻ പറഞ്ഞു.
“Don't worry about her. She will be fine.”
അതുകണ്ട് ഹരി നിരഞ്ജനോട് പറഞ്ഞു.
“നിരഞ്ജൻ, ഞാൻ കണ്ടതാണ് രോഹൻ ഗ്ലാസിലെന്തോ പൊടി ചേർക്കുന്നത്. അവൻ അത് ആർക്കാണ് കൊടുക്കുന്നത് എന്ന് നോക്കാൻ വേണ്ടിയാണ് ഞങ്ങൾ വന്നത്. മായയെ ആയിരിക്കും അവർ ടാർഗറ്റ് ചെയ്തിരിക്കുന്നതെന്ന് ഞങ്ങൾക്ക് ചെറിയ ഒരു ഊഹം ഉണ്ടായിരുന്നു. ഞങ്ങളുടെ ഊഹം തെറ്റിയില്ല. അവൻ മായെ തന്നെയാണ് ടാർഗറ്റ് ചെയ്തിരുന്നത്.”
എന്നാൽ ഈ സമയം മായ
“Thanks Rohan... and yes cheers”
എന്നും പറഞ്ഞ് അവൾ ഗ്ലാസ് ഉയർത്തിപ്പിടിച്ചു.
രോഹനും കൂട്ടരും അവളുടെ ഗ്ലാസിൻ കൂടി മുടിച്ച ശേഷം cheers പറഞ്ഞു.
മായ ഇത്ര പെട്ടെന്ന് അവരുടെ കെണിയിൽ പെടുമെന്ന് രോഹൻ കരുതിയിരുന്നില്ല.
അവൻറെ കണ്ണുകൾ തിളങ്ങി. അവൻ അവൻറെ സന്തോഷം Apratimഉം Nilesh ഉം ആയി കണ്ണുകൾ കൊണ്ട് പങ്കു വെക്കുണ്ടായിരുന്നു.
എന്നാൽ അവരറിയാതെ മായ അതെല്ലാം കാണുന്നുണ്ടായിരുന്നു. എങ്കിലും ഒന്നും കാണാത്ത പോലെ അവൾ നിന്നു.
പിന്നെ juice glass ചുണ്ടോടടുപ്പിച്ചതും ഒന്നു മറിയാത്ത വിധത്തിൽ അവൾ അത് സ്വന്തം ദ്ദേഹത്തോട് മറച്ചു.
പെട്ടെന്ന് ആയതു കൊണ്ട് രോഹനും മറ്റും തൻറെ ദേഷ്യം കടിച്ചു പിടിച്ച് നിൽക്കുകയായിരുന്നു. അതുകൊണ്ട് Apratim പെട്ടെന്ന് തന്നെ ചെറിയ ചിരിയോടെ പറഞ്ഞു.
“Don't bothered Maya, ഞാൻ വേറെ ജ്യൂസ് എടുത്തു കൊണ്ടു വരാം. Just wait for me.”
അതുകേട്ട് മായ പറഞ്ഞു.
“No... no... it's ok. Anyway, I am going home. So, it is ok. You all enjoy it and don't bother me. And thanks for everything. Good night.”
അത്രയും പറഞ്ഞു അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഭരതൻ അവിടേക്ക് വന്നു.
“What happened Maya?”
അവനെ കണ്ടു ചിരിച്ചു കൊണ്ട് മായ പറഞ്ഞു.
“ജ്യൂസ് വീണതാണ് ഡ്രസ്സിൽ. ഞാൻ വീട്ടിൽ പോവുകയാണ്. നിരഞ്ജനോട് സമയം കിട്ടുമ്പോൾ ഒന്ന് പറയണേ.”
അവൾ അത്രയും ഭരതനോട് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും നിരഞ്ജൻറെ ശബ്ദം അവൾ അടുത്തേക്ക് വന്നു.
“No way Maya. You can change it here only. We have a press meet now. തനിക്ക് അതു കഴിഞ്ഞ് മാത്രമേ പോകാൻ സാധിക്കുകയുള്ളൂ.”
മായയോട് ഇത്രയും പറഞ്ഞ ശേഷം സ്റ്റെല്ലയെ നിരഞ്ജൻ അടുത്തേക്ക് വിളിച്ചു.
“Stella, please take her to our restroom and give her dress to change.”
“Sure, sir”
സ്റ്റെല്ല മറുപടി പറഞ്ഞു.
അതുകേട്ട് നിരഞ്ജൻ മായയെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു.
“Maya, come fast and mind, media is waiting for us.”
“Ha... if you want to say thanks to your colleagues first, do that and move on... quick....”
നിരഞ്ജൻറെ സംസാരം കേട്ട് മായ ഒഴിച്ച് എല്ലാവരും അവനെ നോക്കി നിൽക്കുകയാണ്.
മായ മെല്ലെ നടന്നു രോഹന് അടുത്തു ചെന്ന് അവനും അടുത്തു നിൽക്കുന്ന Apratim ഉം കേൾക്കാൻ പാകത്തിന് പറഞ്ഞു.
“നിങ്ങൾ തരുന്ന ജ്യൂസ് കുടിക്കാൻ മാത്രം ഞാൻ fool ആണെന്ന് കരുതിയോ? എന്നെ വെറുതെ വിടാൻ ഞാൻ ഒരുപാട് പ്രാവശ്യം നിങ്ങളോടു പറഞ്ഞതാണ്. ഞാൻ പറയുന്നത് അനുസരിക്കുന്നത് ആണ് നിങ്ങൾക്ക് നല്ലത്.”
അവൾ അത്രയും പറഞ്ഞ് തിരിഞ്ഞു നടന്നു.
ഭരതനും കേട്ടിരുന്നു അവൾ എന്താണ് പറഞ്ഞതെന്ന്. അവന് അതിശയമായിരുന്നു അവരുടെ സംസാരം കേട്ട്.
എന്നാൽ ഒരു ചിരിയോടെ ഭരതൻ ഉറക്കെ പറഞ്ഞു.
“പെങ്ങളെ, വേഗം ഡ്രസ്സ് മാറി വായോ. ഒട്ടും സമയം കളയാനില്ല.”
അതുകേട്ട് ചിരിച്ചു കൊണ്ട് അവൾ Stella ടൊപ്പം നടന്നു പോയി.
ഭരതൻ മായ പോകുന്നത് നോക്കി കുറച്ചു നേരം നിന്നു. പിന്നെ തിരിഞ്ഞ് രോഹനു നേരെ നിന്നു.
“രോഹൻ, നീ കേട്ടല്ലോ ഞാനെന്താണ് അവളെ വിളിച്ചത് എന്ന്?”
“Yes… She is my sister. അത് കൊണ്ടു തന്നെ പറയുകയാണ് അവളുടെ നേർക്ക് ഒരു നോട്ടം പോലും ഇനി വേണ്ട. അത് നിൻറെ ജാതകം തിരിച്ചു എഴുതും. എന്നെ നിനക്കറിയാലോ...”
എല്ലാം കേട്ട് കാറ്റുപോയ പോലെ നിൽക്കുകയായിരുന്നു രോഹനും കൂട്ടരും.
“നിൻറെ പേഴ്സണൽ കാര്യങ്ങളിലൊന്നും ഞാൻ ഇടപെടുന്നില്ല. പക്ഷേ Not Maya... She is under my protection. And you know very well, that I am not a person to mess with. Right Rohan? So be careful.”
അതുകേട്ട് രോഹൻ പെട്ടെന്ന് പറഞ്ഞു.
“Yes, boss. We didn't know she is under your protection.”
അതുകേട്ട് അവരെ തന്നെ നോക്കി നിൽക്കുന്ന നിരഞ്ജൻ പറഞ്ഞു.
“That’s fine… but now you know she is under our protection. Now better stay away from her. Go and enjoy the party.”
രോഹനും കൂട്ടരും എത്രയും പെട്ടെന്ന് അവിടെ നിന്നു സ്ഥലം കാലിയാക്കി.
അവർ പോയെന്ന് ഉറപ്പു വരുത്തിയ ശേഷം ഭരതൻ തിരിഞ്ഞ് നിരഞ്ജനോട് ചോദിച്ചു.
“How did you know മായ അങ്ങനെയാണ് റിയാക്ട് ചെയ്യാൻ പോകുന്നത് എന്ന്?”
നിരഞ്ജൻ ഭരതനെ നോക്കി ചിരിച്ചു. പിന്നെ പറഞ്ഞു.
“As I assured you, today she will be here with us for this party, and look she is here now. And the next thing that I wanted her to wear the same dress I gifted her. That also going to happen now.”
അപ്പോൾ മാത്രമാണ് ഭരതൻ അവൾ ഇട്ട ഡ്രസ്സിന് പറ്റി ഓർത്തത് തന്നെ.
ഒരു പുഞ്ചിരി വിരിഞ്ഞു ആ മുഖത്ത്.
Press meet തുടങ്ങുന്നതിന് രണ്ട് സെക്കൻഡ് മുൻപാണ് മായ അവിടേക്ക് വന്നത്.
നിരഞ്ജനും ഭരതനും അവിടെ chairൽ ഇരിപ്പുണ്ടായിരുന്നു. Stella യും ജൂലിയയും അവരുടെ പുറകിലായി നിൽക്കുന്നുണ്ടായിരുന്നു.
Maya യെ കണ്ട് നിരഞ്ജൻ പറഞ്ഞു.
“Come and sit here.”
അടുത്തുള്ള ചെറിയ ലേക്ക് നോക്കി ഇരിക്കാൻ പറഞ്ഞു.
അവൾ ഒട്ടും സമയം കളയാതെ തന്നെ വേഗം അവൻ പറഞ്ഞതു പോലെ അവന് അടുത്തുള്ള ചെറിയ ഇരുന്നു.
“Let's start.”
അത്രയും പറഞ്ഞ് നിരഞ്ജൻ ആണ് സംസാരിക്കാൻ തുടങ്ങിയത്. പിന്നെ ഭരതനും ജോയിൻ ചെയ്തു.
എന്നാൽ തന്നോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി ആൻസർ നൽകാൻ തുടങ്ങിയപ്പോൾ മീഡിയ അറ്റൻഷൻ Mayaയിലേക്ക് മാറുന്നത് സന്തോഷത്തോടെ നിരഞ്ജനും ഭരതനും മനസ്സിലാക്കി. അവർ രണ്ടുപേരും ഒരു പോലെ അതിൽ സന്തോഷിച്ചു.
എന്നാൽ മീഡിയയുടെ ചോദ്യങ്ങൾ personal കാൻ തുടങ്ങിയപ്പോൾ ആൻസർ നൽകാൻ അവൾ ബുദ്ധിമുട്ടുന്നത് രണ്ടു പേരും ശ്രദ്ധിച്ചു.
നിരഞ്ജൻറെ ഒരു നോട്ടം കൊണ്ട് തന്നെ personal ക്വസ്റ്റ്യൻസ്സ് നിർത്താൻ അവനു സാധിച്ചു. പിന്നെ ആരും ഇത്തരം ക്വസ്റ്റ്യൻസ്സ് ചോദിക്കാൻ മുതിർന്നില്ല എന്ന് തന്നെ പറയാം.
അര മണിക്കൂറോളം നീണ്ടു നിന്ന press meet അവസാനിച്ചപ്പോൾ എല്ലാവരും സന്തോഷത്തിലായിരുന്നു.
പിന്നെ മീഡിയയോട് എക്സ്ക്യൂസ് പറഞ്ഞ് നിരഞ്ജനും ടീമും എഴുനേറ്റു.
കുറച്ചു സമയത്തിനു ശേഷം നിരഞ്ജൻ മായയോട് പറഞ്ഞു.
“I will be in the lobby. Whenever you wanted to go back home let me know. I will arrange the car and driver.”
അതുകേട്ട് മായ പറഞ്ഞു.
“Thanks, Niranjan. I am good to go home alone now. Please don’t bothered about me.”
അതിന് ഉത്തരം പറയാതെ അവൻ അവൾക്കു അടുത്തേക്ക് വന്നു. പിന്നെ വളരെ ശബ്ദം താഴ്ത്തി പറഞ്ഞു.
“Come to the lobby, need to talk to you.”
അത്രയും പറഞ്ഞ് നിരഞ്ജൻ ഭരതനെ വിളിച്ച് ലോബിയിലേക്ക് പോയി.
മായ ഒന്നും സംഭവിക്കാത്ത പോലെ തിരിച്ച് പാർട്ടി ഹാളിൽ ചേന്ന് Stella യോടും ജൂലിയ യോടും bye പറഞ്ഞു
പിന്നെ ലോബിയിലേക്ക് നടന്നു.
അവളെ കണ്ടപ്പോൾ ചിരിച്ചു കൊണ്ട് ഭരതൻ പറഞ്ഞു.
“ഞാൻ മായയുടെ car റെഡിയാക്കാം. നിങ്ങൾക്ക് സംസാരിക്കാൻ ഉള്ളത് കഴിഞ്ഞാൽ എന്നെ വിളിച്ചാൽ മതി.”
നിരഞ്ജൻ സമ്മതിച്ചു.
എന്നാൽ മായ ഒരു ഭയവും ഇല്ലാതെ നിരഞ്ജൻ ഇരിക്കുന്ന സോഫയുടെ ഓപ്പോസിറ്റ് ആയി ഇരുന്നു. പിന്നെ ചോദിച്ചു.
“Why did you do this to me?”
“What?”
നിരഞ്ജൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു. അതുകേട്ട് മായ ദേഷ്യത്തിൽ വിറച്ചു. പിന്നെ പല്ല് കടിച്ചു പിടിച്ച് ദേഷ്യം അടക്കി കൊണ്ട് ചോദിച്ചു.
“Resign ചെയ്ത് എന്നെ ഈ പാർട്ടിയിൽ വരുത്തിയതും പിന്നെ ഈ പ്രൊമോഷൻ ഗെയിം, ഇതിൻറെ എല്ലാം അർത്ഥം എന്താണ്?”
അത് കേട്ട് നിരഞ്ജൻ ചിരിയോടെ പറഞ്ഞു.
“എനിക്ക് വേണ്ടത് നേടിയെടുക്കാൻ എനിക്കൊരു പ്രത്യേക കഴിവുണ്ട് മായ. ഇപ്പോൾ കണ്ടോ, ഞാൻ തന്ന ഡ്രസ്സ് ഇട്ടു നിന്നെ ഇന്ന് ഈ പാർട്ടിയിൽ കാണണമെന്ന് ഞാൻ ആഗ്രഹിച്ചാൽ അത് നടന്നിരിക്കും. അല്ലെങ്കിൽ നടത്തിയിരിക്കും ഈ നിരഞ്ജൻ. അതുപോലെ ഞാൻ ആഗ്രഹിക്കാതെ നിനക്ക് ഈ ഓഫീസിൽ നിന്നും ഒരു തിരിച്ചു പോക്ക് ഉണ്ടാകില്ല. അതിൽ ഒരു മാറ്റവും നീ ഇനി പ്രതീക്ഷിക്കരുത്. അടുത്ത രണ്ട് ദിവസം ഞാൻ ഇറ്റലിയിലേക്ക് പോകുകയാണ്. ഞാൻ തിരിച്ചു വന്നതിനു ശേഷം നമുക്ക് ഒരു ഡീൽനെ പറ്റി കുറച്ചു സംസാരിക്കാനുണ്ട്. Ok Maya... it's late now. Go home safely.”
അതുകേട്ട് മായ chair ൽ നിന്നും എഴുന്നേറ്റ് അവൻറെ നീല കണ്ണുകളിൽ നോക്കി പറഞ്ഞു.
“Do whatever you want with me, but never ever touch my family. At least let them leave peacefully Niranjan.”
അവളുടെ സംസാരം അവസാനമായപ്പോഴേക്കും നേർത്തു വന്നിരുന്നു.
അത് നിരഞ്ജൻ ശ്രദ്ധിക്കുകയും ചെയ്തു.
അവൾക്ക് അവളുടെ ഫാമിലി എത്ര വലുതാണെന്ന് അവൻ അറിയുകയായിരുന്നു. അത് അവൻറെ നീല കണ്ണുകൾ തിളങ്ങാൻ തന്നെ കാരണമായി.
“Good night, Maya. See you soon.”
അത്രയും മായയെ നോക്കി പറഞ്ഞ ശേഷം നിരഞ്ജൻ ഫോണെടുത്തു ഭരതനെ വിളിച്ചു. പിന്നെ പറഞ്ഞു.
“കൊണ്ടു പോയി ആക്കടാ നിൻറെ പെങ്ങളെ അവളുടെ വീട്ടിൽ സേഫ് ആയി.”
കള്ളചിരി ഒളിപ്പിച്ചു വെച്ച അവൻറെ ചുണ്ടുകളും നീലക്കണ്ണുകളും മായ കാണാതിരിക്കാൻ ഒളിപ്പിച്ചു വെച്ചു അവൻ പെട്ടെന്ന് തിരിഞ്ഞ് പാർട്ടി ഹാളിലേക്ക് നടന്നു.