ഉച്ചയൂണ് കഴിഞ്ഞ് ഒന്ന് മയങ്ങാം എന്ന് കരുതിയപ്പോഴാണ് സർഫിൽ മുക്കി വച്ചിരിക്കുന്ന തുണികൾ കഴുകിയില്ലല്ലോ എന്ന് കീർത്തി ഓർത്തത്...
അവൾ എണീറ്റ് അടുത്ത് കിടക്കുന്ന കെട്ട്യോനെ നോക്കിയപ്പോ പുള്ളിക്കാരൻ നല്ല ഉറക്കം..
""ചേട്ടാ..... ചേട്ടാ.... എണീക്ക്...""
""എന്താടി....???""
ഉറക്കം നഷ്ടപെട്ട ഗോകുൽ അവളോട് ദേഷ്യപ്പെട്ടു
""ചേട്ടാ... തുണിയൊക്കെ അലക്കാനുണ്ട്... ഒന്ന് ഹെല്പ് ചെയ്യുമോ....??""
""ഇനി നീ ഇവിടെ നിന്നാൽ നിന്നെ ഞാൻ എടുത്തിട്ട് അലക്കും... പറഞ്ഞേക്കാം""
""എടീ... നിന്നോട് ഞാൻ രാവിലെ പറഞ്ഞത് അല്ലെ തുണി അലക്കാം എന്ന്. .. അപ്പൊ നിനക്ക് ഒടുക്കത്തെ ഫോണിൽ തോണ്ടൽ.... 😠😠😠
ഒരു ദിവസം നിന്റെ ഫോൺ എടുത്തു ഞാൻ അടുപ്പിലിടും... നോക്കിക്കോ??""
പറഞ്ഞതും അയാൾ തിരിഞ്ഞു കിടന്നതും ഒരുമിച്ചായിരുന്നു
""ഓഹ്.... ഇനിപ്പോ ഇയാളെ നോക്കിയിട്ട് കാര്യം ഇല്ല... ഞാൻ തന്നെ കഴുകേണ്ടി വരും""
ആത്മഗതം ചെയ്തു കൊണ്ട് അവൾ പുറത്തിറങ്ങി
തുണികൾ കഴുകുന്നതിനിടയിൽ ആണ് സോപ്പ് തീർന്നു പോയത്...
"ശോ... സോപ്പ് തീരാൻ കണ്ട നേരം.. ഒന്ന് രസിച്ചു അലക്കി വന്നതായിരുന്നു"
അവൾ സോപ്പിനെ പഴിച്ചു
എന്നിട്ടു സോപ്പ് എടുക്കാനായി സ്റ്റോർ റൂമിൽ കയറി
അപ്പോഴാണ് രാവിലെ ഫേസ്ബുക്കിൽ ഇട്ട ഫോട്ടോക്ക് കിട്ടാൻ സാധ്യത ഉള്ള കമെന്റുകളെ കുറിച്ചും ലൈക് നെ കുറിച്ചും അവൾക് ഓർമ വന്നത്
വേഗം പോയി അതൊന്നു നോക്കാം... ഇപ്പഴാവുമ്പോ അങ്ങേരു നല്ല ഉറക്കം.. വഴക്ക് കിട്ടില്ല
അവൾ റൂം ലക്ഷ്യമാക്കി നടന്നു
ആ കൂട്ടത്തിൽ വാട്സാപ്പും ഇൻസ്റ്റാഗ്രാമും ഒന്ന് നോക്കി കളയാം..
വയസു മുപ്പതായെങ്കിലും കീർത്തിയെ കണ്ടാൽ അത്രയും പറയില്ല... കാണാൻ തരക്കേടില്ലാത്ത സൗന്ദര്യം ഉള്ളത് കൊണ്ട് എണ്ണത്തിൽ കൂടുതൽ ആൺ സുഹൃത്തുക്കളും ഉണ്ട്.അവരിൽ പലരും ആയും വീഡിയോ ചാറ്റിങ്ങും ഉണ്ട്... ചിലപ്പോഴൊക്കെ ആ സുഹൃത്തുക്കളുടെ മെസ്സേജുകൾ അതിരു വിടാറുണ്ട്.. അപ്പോഴൊക്കെ അത് അവൾ ഒരു താക്കീതിൽ നിർത്തും
ചിലർ അത് അനുസരിക്കാതെ വീണ്ടും അത്തരത്തിൽ സംസാരിക്കാറുണ്ട്.... അത് കീർത്തി ആസ്വദിക്കുകയും ചെയ്യും.. കാരണം... അവൾ ആഗ്രഹിക്കുന്നത് എല്ലാ പുരുഷന്മാരും അവളുടെ പുറകെ വരണം എന്നാണ്... എന്നാൽ അവൾ ആർക്കും പിടികൊടുക്കുകയും ഇല്ല..
ഒരു പൊല്ലാപ്പിന് ഞാനില്ല എന്ന മട്ടാണ് കീർത്തിക്ക്
പക്ഷേ... ഈ ചുറ്റിക്കളി ഒന്നും ഗോകുലിനു അറിയില്ല...അവന്റ മുന്നിൽ അവൾ സ്നേഹമയി ആയ ഭാര്യ ആണ്.... അത് കൊണ്ട് തന്നെ എല്ലാ സ്വാതന്ത്ര്യവും അവൾക് ഉണ്ടായിരുന്നു
റൂമിനു അടുത്ത് എത്താറായപ്പോഴാണ് ഉള്ളിൽ നിന്നും അടക്കി പിടിച്ച സംസാരം കേൾക്കുമ്പോലെ തോന്നിയത്...
"ഇതാരപ്പാ... ഇങ്ങനെ സംസാരിക്കാൻ...
ഞാൻ പോരുമ്പോ ചേട്ടൻ നല്ല ഉറക്കം ആയിരുന്നതല്ലേ??"
അവൾ പതിയെ വാതിലിനു അരികിൽ എത്തി.. ഭാഗ്യം.... അത് ചാരിയിട്ടിരിക്കുകയായിരുന്നു
അവൾ അതിന്റെ വിടവിലൂടെ നോക്കി..
ഉറങ്ങിക്കിടന്ന കെട്ടിയോൻ എണീറ്റിരുപ്പാണ്...
അവൾക് പുറം തിരിഞ്ഞാണ് ഇരിപ്പ്
ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോ ആള് ഫോൺ കാളിൽ ആണ്... അതും വീഡിയോ കാൾ... ഫ്രണ്ട്നെയോ മറ്റോ ആയിരിക്കും എന്ന് കരുതി തിരിച്ചു പോകാനൊരുങ്ങിയപ്പോഴാണ് ഫോണിലൂടെ ഒരു സ്ത്രീയുടെ അടക്കിപിടിച്ച ചിരി കേട്ടത്
"ങ്ഹേ...ഇതാരാ ഇപ്പൊ...?""
ആരെന്നറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം
അവൾ ഒന്നുടെ കാതോർത്തു
"മുത്തേ.... എനിക്ക് നിന്നെ കാണാൻ കൊതിയാവുന്നെടി.."
കെട്ട്യോന്റെ ശൃംഗാരം ആണ്
"എനിക്കും കൊതിയാവുന്നു... നീ ഇങ്ങോട്ട് വാടാ... ഏത്ര നാളായി ഒന്ന് കണ്ടിട്ട്"
മറുതലക്കൽ നിന്നു വികാരപരവശയായുള്ള ഒരു പെണ്ണിന്റെ സ്വരം കേട്ടു
പിന്നെ കീർത്തിക്ക് പിടിച്ചു നില്കാൻ കഴിഞ്ഞില്ല
ആ ഫോൺ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു പൊട്ടിക്കണം
അവൾ തീർച്ചയാക്കി
അവൾ ശബ്ദം കേൾപ്പിക്കാതെ മെല്ലെ അകത്തു കയറി.... ഒരു പൂച്ചയെപ്പോലെ പമ്മി അയാളുടെ പുറകിൽ എത്തി.
ഓഹ്... കാമദേവൻ ഒലിപ്പീരിൽ ആണ്
അവൾ പല്ല് കടിച്ചു പിടിച്ചു പതിയെ എത്തി വലിഞ്ഞു ഫോണിലേക്ക് നോക്കി
"ദൈവമേ.... ഇത് ഗീതു ചേച്ചി അല്ലെ....""
ഗീതു.... ഗോകുലേട്ടന്റെ അപ്പച്ചിയുടെ മകൾ..
കെട്ടിയോൻ അങ്ങ് വിദേശത്താണ്... തന്നോട് വല്യ ലോഹ്യത്തിലാണ് അവൾ... ആ അവളാണോ തന്റെ ഭർത്താവിന്റെ കാമുകി...
ആ ഓർമ്മയിൽ കീർത്തി വെട്ടി വിറച്ചു.. പിന്നെ ഒട്ടും താമസിയാതെ ആ ഫോൺ കെട്ട്യോന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു
ഗോകുലിന്റെ മുഖം കണ്ട് കൊണ്ടിരുന്ന ഗീതു അവിടെ കീർത്തിയെ കണ്ടതും പെട്ടെന്ന് കാൾ കട്ട് ചെയ്തു
അമ്പരന്ന് ഇരിക്കുന്ന ഗോകുലിന്റെ മുഖത്തിന് നേരെ ഫോൺ തിരിച്ചു കൊണ്ട് അവൾ ചോദിച്ചു
"എന്താ ഇതിന്റെ ഒക്കെ അർത്ഥം..?"
""ഏതിന്റെ??"
ഒന്നും അറിയാത്ത ഭാവത്തിൽ അവൻ ചോദിച്ചു
""നിങ്ങളും അവളും തമ്മിൽ ഉള്ള ബന്ധം എന്താന്ന്..??"
കീർത്തിയുടെ ഒച്ച ഉയർന്നു
""എന്റെ അപ്പച്ചിയുടെ മകൾ അത് തന്നെ ബന്ധം""
അവൻ നിസാരമായി പറഞ്ഞു
""അപ്പൊ.. ഞാൻ കേട്ടത്...???""
അവൾ നിന്ന് കിതച്ചു
""നീ എന്താ കേട്ടത്...??"
അവൾ മറുപടി ഒന്നും പറയാതെ അവന്റെ ഫോൺ ഓപ്പൺ ചെയ്തു വാട്സ്ആപ്പ് എടുത്തു...
അവർ തമ്മിലുള്ള ചാറ്റ് ഹിസ്റ്ററി എടുത്തു...
രംഗം പന്തിയല്ലന്ന് കണ്ട അവൻ ഫോൺ പിടിച്ചു വാങ്ങാൻ നോക്കി
""ഡീ... എന്റെ ഫോൺ ഇങ്ങു താ... നീ ആവശ്യം ഇല്ലാതെ പ്രശ്നം ഉണ്ടാക്കരുത്.."
""കിടന്നു തുള്ളാതെ മനുഷ്യാ... നിങ്ങൾ മാന്യൻ ആണെങ്കിൽ എന്തിനാ പേടിക്കുന്നത്...""
ഫോൺ നോക്കുന്നതിനിടയിൽ അവൾ പറഞ്ഞു
എന്നിട്ട് ഫോണിലെ മെസ്സേജ് എടുത്തു അവനു കാണിച്ചു കൊടുത്തു...
""ചക്കരെ.... പൊന്നെ... ഐ മിസ്സ് യൂ...."""
പിന്നെ കുറേ ചുംബനത്തിന്റെ ഇമോജികളും
തൊട്ട് താഴെ ഗീതുവിന്റെ കുറേ പ്രണയാതുരമായ മെസ്സേജുകൾ
അത് കണ്ടതും അവനു തല കറങ്ങി
""കൂടുതൽ ചോദ്യവും പറച്ചിലും ഒന്നും ഇല്ല ഒറ്റ ഉത്തരം മതി എനിക്ക്...
എത്ര നാളായി ഇത് തുടങ്ങിയിട്ട്....???"""
അവൾ കടുത്ത സ്വരത്തിൽ ചോദിച്ചു
"അത്..... നീ എന്നോട് ക്ഷമിക്കണം.... പറ്റിപ്പോയി.....""
അവൻ തലകുനിച്ചു
""പറ്റിപോയിന്നോ.... നിങ്ങൾക് എങ്ങനെ കഴിഞ്ഞു ഇതിനു.. അവളെ മതിയായിരുന്നെങ്കിൽ കൂടെ കെട്ടി പൊറുപ്പിച്ചൂ ടായിരുന്നോ... എന്നെ എന്തിനാ ഇതിലേക്ക് വലിച്ചിഴച്ചത്.....????"""
""ഞാൻ പറഞ്ഞില്ലേ സംഭവിച്ചു പോയി... ഇനി പിരിയാൻ വയ്യ...""
പറഞ്ഞു മുഴുപ്പിക്കുന്നതിനു മുന്നേ കീർത്തി അവന്റെ കഴുത്തിനു കുത്തിപിടിച്ചിരുന്നു
""നിങ്ങക്ക് അവളുടെ കൂടെ പൊറുക്കണോ....?? പൊറുക്കണോ മനുഷ്യാ... സമ്മതിക്കില്ല ഞാൻ.... സമ്മതിക്കില്ല...""
അഴിഞ്ഞുലഞ്ഞ മുടിയും പക ജ്വലിക്കുന്ന കണ്ണുകളുമായി അവൾ ഉറഞ്ഞാടി
""ഉയ്യോ..... എന്റെ കഴുത്ത്.... ഡീ വിടെടി കഴുത്തിന്നു...."""
പറഞ്ഞതും ഗോകുൽ അവളെ തള്ളിമാറ്റിയതും ഒരുമിച്ചായിരുന്നു
തള്ളലിന്റെ ആക്കത്തിൽ അവൾ ബെഡിൽ നിന്ന് താഴേക്ക് വീണു. കണ്ണ് തുറന്നു ചുറ്റും നോക്കി
സെക്കന്റുകൾ വേണ്ടി വന്നു അവൾക് സ്ഥലകാല ബോധം വരാൻ..
""ങേ...ഇത്രയും നേരം കണ്ടത് സ്വപ്നമായിരുന്നോ....??""
അവൾ ആലോചനയോടെ പതിയെ എണീറ്റു
നോക്കിയപ്പോ ഇപ്പൊ കടിച്ചു കീറും എന്ന മട്ടിൽ ഇരിക്കുന്ന കെട്ടിയോൻ
""നിനക്കെന്താടി.... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ..??""
""സോറി ചേട്ടാ... ഞാൻ എന്തോ ഒരു സ്വപ്നം കണ്ടതാ...""
""നിന്റെയൊരു സ്വപ്നം.....ഇരുപതിനാലു മണിക്കൂറും ഫോണിൽ ഓരോന്ന് വായിച്ചും കണ്ടും ഇരുന്നു വല്ല സ്വപ്നവും കാണുമ്പോ അത് ബാക്കിയുള്ളവന്റെ പെടലിക്കങ്ങു തീർത്തോണം...""
പറഞ്ഞിട്ട് അവൻ വീണ്ടും കിടന്നു.... അരികിലായി അവളും
ഈശ്വരാ....!!!!!എന്തൊരു സ്വപ്നമാണ് താൻ കണ്ടത്... ഗോകുലേട്ടൻ മറ്റൊരു പെണ്ണുമായി...... ഓർക്കാൻ കൂടി പറ്റുന്നില്ല...
അപ്പൊ ഞാനോ... ഞാൻ ഏത്ര പുരുഷമാരുമായി ചാറ്റ് ചെയ്യുന്നു...???
ആ ഓർമ്മയിൽ അവളൊന്നു ഞെട്ടി
ശെരിയാണ്... ഗോകുലേട്ടൻ സ്വപ്നത്തിൽ ഒരു പെണ്ണിനോട് അടുത്തിടപെടുന്നത് പോലും തനിക്കു സഹിക്കുന്നില്ല...... അപ്പൊ ഞാൻ ചെയ്യുന്നതൊക്കെ ഭർത്താവ് അറിഞ്ഞാൽ അത് അദ്ദേഹത്തിന് സഹിക്കാൻ ആവുമോ.... പൊറുക്കാൻ ആവുമോ... തെറ്റല്ലേ ഞാൻ ഇത്രയും നാൾ എന്റെ ഭർത്താവിനോട് ചെയ്തത്....????
ഓർക്കുംതോറും കീർത്തി നീറിപുകഞ്ഞു.. അവളുടെ കണ്ണുകൾ കുറ്റബോധത്താൽ നിറഞ്ഞൊഴുകി
അവൾ തന്റെ ഫോൺ കയ്യിലെടുത്തു.... ലോക്ക് അഴിച്ചു ... വാട്സാപ്പ് തുറന്നതും അതിൽ മെസ്സേജുകളുടെ ബഹളം
"ചക്കരെ... പൊന്നെ എവിടെയാ..??""
"മുത്തേ... ഉറങ്ങിയോ..""
"എന്ത് ചെയ്യുവാ നീ.??""
"എനിക്ക് കാണാൻ കൊതി ആവുന്നു..""
"മിസ്സ് യൂ ഡിയർ..""
പലരുടേതുമായ ഒരു പത്തു മുപ്പതു മെസ്സേജുകൾ...എല്ലാം കൂടി കണ്ടതും കീർത്തിക്ക് തലപെരുകുന്ന പോലെ
വേണ്ട... ഇനിയൊന്നും വേണ്ട... എനിക്ക് എന്റെ ഗോകുലേട്ടന്റെ മാത്രം പെണ്ണായാൽ മതി..
പതിയെ അവളുടെ വിരലുകൾ ബ്ലോക്ക് ബട്ടണിൽ അമർന്നു...
ഇനി രഹസ്യങ്ങൾ ഇല്ലാത്ത തനിക്കു എന്തിനാ ഫോണിൽ ഒരു ലോക്ക്...????
അവൾ അതും മാറ്റി
ഫോൺ മാറ്റിവച്ചിട്ട് അവൾ ഗോകുലിന്റെ അരികിലേക്ക് ചേർന്ന് കിടന്നു.... ഉറക്കത്തിലും അവന്റെ കൈകൾ അവളെ ചേർത്തു പിടിച്ചു
വല്ലാത്ത സുരക്ഷിതത്തിൽ എന്നോണം അവൾ മെല്ലെ കണ്ണുകൾ അടച്ചു
🙏🙏🙏🙏🙏🙏🙏🙏🙏